ഖുബൈബ് ബിൻ അദിയ്യ്(റ)
ആ സ്ത്രീ കത്തി കൊണ്ട് വന്നു അദ്ദേഹത്തിനു കൊടുത്തപ്പോൾ അവളുടെ ചെറിയ കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്കടുക്കുകയും മടിയിൽ ഇരിക്കുകയും ചെയ്തു. ഇത് കണ്ട ആ സ്ത്രീ ഒന്നു ഞെട്ടി. കാരണം അദ്ദേഹത്തിന്റെ കയ്യിൽ കത്തിയുണ്ട്. കുട്ടിയെ വല്ലതുംചെയ്യുമോ എന്നൊരു ഭയം അവർക്കുണ്ടായി.
الصحابي الذي دفنته الملائكة خبيب بن عدي رضي الله
മലക്കുകൾ മറവ് ചെയ്‌ത ഖുബൈബ് ബിൻ അദിയ്യ്(റ) എന്ന സ്വഹാബി
سيدنا خبيب بن عدي رضي الله عنه قتل اثنين من الكفار في غزوة بدر فنذرت زوجة احدهم ان تشرب الخمر برأس خبيب بن عدي وستدفع لمن يقبض عليه أي ثمن و في وقعة (بئر معونة) احتال الكفار على ثلاثة من الصحابة منهم خبيب فقتلوا اثنين منهم وربطوا سيدنا خبيب واخذوه الى مكة وباعوه لهذه المرآة التي قتل سيدنا خبيب زوجها وربطوه بالسلاسل وبما انهم قبضوا عليه في الاشهر الحرم قالوا : لا يصح قتله.... لذا قرروا ان يذبحوه بعد انتهاء الأشهر الحرم فوضعوه في بيت يسكنه رجل و امرأة وابنيهما الصغير فاوثقوه وامروا سكان البيت بالتيقظ والحرص بالاحتفاظ عليه. وذات مرة كان الرجل صاحب البيت غير موجود وتحكي زوجته وتقول
മഹാനായ ഖുബൈബ്(റ) ബദർ യുദ്ധത്തിൽ രണ്ട് ശത്രുക്കളെ വക വരുത്തി. അവരിൽ ഒരാളുടെ ഭാര്യ ഖുബൈബ്(റ) തലക്ക് കള്ള് കുടിപ്പിക്കുമെന്ന് നേർച്ചയാക്കുകയും അദ്ദേഹത്തെ പിടിച്ചു നൽകുന്നവർക്ക് എന്ത് വേണമെങ്കിലും നൽകുമെന്നും പ്രഖ്യാപിച്ചു. ബിഅ്റുമഊന സംഭവത്തിൽ കാഫിറുകൾ മൂന്ന് സ്വഹാബികളെ ചതിയിലൂടെ പിടികൂടുകയും അവരിൽ രണ്ട് പേരെ വധിക്കുകയും സയ്യിദുനാ ഖുബൈബ്(റ)നെ ബന്ധിയാക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ മക്കയിലേക്ക് കൊണ്ട് വരുകയും ഖുബൈബ്(റ) വധിച്ച ആളുടെ ഭാര്യക്ക് വിൽക്കുകയും, ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. അദ്ദേഹത്തെ പിടികൂടിയത് പവിത്ര മാസത്തിലായതിനാൽ ആ മാസത്തിൽ കൊല ചെയ്യരുതെന്ന് അവർ പറഞ്ഞു. അതിനാൽ പവിത്ര മാസങ്ങൾക്ക് ശേഷം വധിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തെ ഒരു പുരുഷനും സ്ത്രീയും അവരുടെ ചെറിയ രണ്ട് കുട്ടികളും വസിക്കുന്ന ഒരു വീട്ടിൽ ബന്ധിയാക്കി. നല്ല പോലെ സൂക്ഷിക്കാനും ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു. വീട്ടുടമ ഇല്ലാത്ത സമയത്തുണ്ടായ ഒരു സംഭവം അയാളുടെ ഭാര്യ വിവരിക്കുന്നു.
ادخل على خبيب بن عدي الحجرة ونحن في برد الشتاء فاجد في يده عنقودا من العنب ووالله ما في مكة حبة عنب لا توجد في مكة حبة عنب (وهو مربوطا بالسلاسل وجالس يأكل عنبا معجزة من معجزات الله) فتقول المرأة وعندما ادخل عليه مرة بعدها اجد في يده طعاما اخر و في مرة ثالثة اجد في يده طعاما آخر ... وفي يوم من الايام وقبل ان يقتل بيومن او ثلاثة قال لها: هل ممكن ان تعطيني موس؟ قالت : لماذا ؟ قال: علمنا الرسول صلى الله عليه وسلم ان نقوم بسنن الفطرة ( قص الاظافر وتهذيب الشارب وحلق الشعر وإزالة شعر الإبط .... بمعنى تنظيف نفسك) وعندما احضرت له الموس اقترب ابنها الصغير منه وجلس في حضنه فخافت ان يقتله لان الموس في يده ولكنه قال لها من يخاف الله لا يفعل هذا وما كان لي ان اكون من اصحاب محمد وافعل ذلك خذي الغلام ولا تقلقي وبعد الاشهر الحرم اخدوا خبيب بن عدي وخرجوا به خارج مكة وقاموا بتعليقه في شجرة وربطوه فيها وجمعوا كل قريش... فبدأ ابو سفيان يقول : لا تقتلوه إنما اضربوه قريبا من يده وقدميه لا تقتلوه نريد ان نعذبه
ഞാൻ ഖുബൈബ് ബിൻ അദിയിന്റെ റൂമിൽ പ്രവേശിച്ചു. ശീത കാലമായി രുന്നു എന്നിട്ടും അദ്ദേഹത്തിന്റെ കയ്യിൽ മുന്തിരിക്കുല ഞാൻ കണ്ടു. അല്ലാഹുവാണെ സത്യം മക്കയിൽ എവിടെയും മുന്തിരി ഇല്ലാത്ത കാലമായിരുന്നു. (അദ്ദേഹം ചങ്ങലയിൽ ബന്ധിക്കപ്പെട്ടവനാണെങ്കിലും മുന്തിരി തിന്നു കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ അത്ഭുതങ്ങളിൽ പെട്ട ഒരു അത്ഭുതം ത ന്നെ.) ആ സ്ത്രീ പറയുന്നു. മറ്റൊരു പ്രാവശ്യം ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ വേറൊരു തരം ഭക്ഷണം കണ്ടു. മൂന്നാം പ്രാവശ്യം ഞാൻ കണ്ടത് മറ്റൊരു തരം ഭക്ഷണമായിരുന്നു!!! കൊല്ലപ്പെടുന്നതിന്റെ രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു എനിക്ക് ഒരു കത്തി തരുമോ ? അവർ ചോദിച്ചു എന്തിനാണ് കത്തി ? അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹ്(സ) ഞങ്ങളെ പഠിപ്പിച്ചത് നല്ല ശീലങ്ങൾ നിലനിർത്താനാണ്. അതായത് നഖം മുറിക്കൽ, മീശവെട്ടൽ, തലമുടി മുണ്ഡനം ചെയ്യൽ, കക്ഷത്തിലെ മുടി നീക്കം ചെയ്യൽ, മുതലായ കാര്യങ്ങൾ ചെയ്യാനാണ്. ആ സ്ത്രീ കത്തി കൊണ്ട് വന്നു അദ്ദേഹത്തിനു കൊടുത്തപ്പോൾ അവളുടെ ചെറിയ കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്കടുക്കുകയും മടിയിൽ ഇരിക്കുകയും ചെയ്തു. ഇത് കണ്ട ആ സ്ത്രീ ഒന്നു ഞെട്ടി. കാരണം അദ്ദേഹത്തിന്റെ കയ്യിൽ കത്തിയുണ്ട്. കുട്ടിയെ വല്ലതുംചെയ്യുമോ എന്നൊരു ഭയം അവർക്കുണ്ടായി. പക്ഷേ, അദ്ദേഹം അവളോട് പറഞ്ഞു. അല്ലാഹുവിനെ ഭയപ്പെടുന്നവർ അത് ചെയ്യില്ല. മുഹമ്മദ്(സ)യുടെ അനുയായിയായ എനിക്ക് അത് ചെയ്യാൻ സാധിക്കുമോ ? ഒരിക്കലുമില്ല. ഭയപ്പെടേണ്ട! കുട്ടിയെ എടുത്തോളൂ. പവിത്ര മാസങ്ങൾക്ക് ശേഷം അവർ ഖുബൈബ്(റ)നെ മക്കയിലേക്ക് കൊണ്ട് വന്നു. ഒരു മരത്തിൽ കെട്ടിത്തൂക്കി. എല്ലാ ഖുറൈശികളെയും ഒരുമിച്ചുകൂട്ടി. അപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു. നിങ്ങൾ പെട്ടെന്ന് കൊല്ലരുത്. കൈ കാലുകളുടെ സമീപം മാത്രം അടിക്കുക. നാം അദ്ദേഹത്തെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നു.
فبدأوا يضربونه وخبيب رافع الرأس وذهب ابو سفيان إليه وقال: يا خبيب استحلفك بالله أتحب ان يكون محمد مكانك الآن ... فقال: والله ما احب ان يكون رسول الله في بيته ويشاك بشوكة فكيف احب ان يكون في مكاني.... فقال ابو سفيان: ما رأيت احدا يحب احدا كحب اصحاب محمد لمحمد ثم قال ابو سفيان اتحب شيئا يا خبيب أتطلب امرا يا خبيب قبل ان تموت قال نعم احب ان اصلي ركعتين قال: انزلوه حققوا له طلبه. ففكوا وثاقه فصلى ركعتين خفيفتين وقام فنظر لابي سفيان وقال: لولا ان ان تظنوا اني اخاف الموت لاطلت فيها . ما شاء الله اطيل
അവർ അദ്ദേഹത്തെ അടിക്കാൻ തുടങ്ങി. ഖുബൈബ്(റ) തല ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. അബൂ സുഫ്‌യാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ഞാൻ നിന്നോട് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്‌തു ചോദിക്കട്ടെ. ഇപ്പോൾ നിന്റെ സ്ഥാനത്ത് മുഹമ്മദ്(സ) ആണെന്ന് സങ്കൽപിക്കാൻ നീ ഇഷ്ടപ്പെടുന്നുണ്ടോ ? ഖുബൈബ്(റ)ന്റെ മറു പടി. അല്ലാഹുവാണെ സത്യം പ്രവാചകന്റെ (സ) വീട്ടിൽ വെച്ച് അവിടെത്തെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാൻ സാധിക്കില്ല. എന്നിട്ടല്ലേ എന്റെ ഈ സ്ഥാനം ? അപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു. മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നത് പോലെ ആരും ആരെയും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശേഷം അബൂസുഫ്‌യാൻ ചോദി ച്ചു. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ടോ ഖുബൈബേ ? ഖുബൈബ് (റ) പറഞ്ഞു ഞാൻ രണ്ട് റകഅത്ത് നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു. അബൂസുഫ്‌യാൻ അദ്ദേഹത്തെ താഴെ ഇറക്കി. ആഗ്രഹം പൂർത്തീകരിക്കാൻ അവർ അദ്ദേഹതിന്റെ കെട്ടുകളഴിച്ചു. രണ്ട് റകഅത്ത് വേഗത്തിൽ നിസ്‌കരിച്ച ശേഷം എഴുന്നേറ്റ് നിന്നു അബൂ സുഫ്‌യാനു നേരെ നോക്കി പറഞ്ഞു. ഞാൻ മരണത്തെ ഭയപ്പെടുന്നുവെന്ന് നിങ്ങൾ ഭാവിക്കില്ലായിരുന്നുവെങ്കിൽ നിസ്ക്കാരം ഞാൻ അല്ലാഹു ഉദ്ദേശിച്ച അത്രയും നീട്ടുമായിരുന്നു.
ثم اعادوه وربطوه وبدأ يقول شعرا
ولست أبالي حين اقتل مسلما * على اي جنب كان في الله مصرعي
ثم وقف يدعو الله بأعلى صوته ويقول: اللهم احصهم عددا واقتلهم بددا ولا تغادر منهم احدا
وعندما دعا بها قام ابو سفيان وقال لقريش : انبطحوا على الارض كي لا تصيبكم الدعوة فاصبح هو الوحيد الذي يرفع راسه وكلهم على الارض فلما رأى هذه النظرة ضحك وقال: اللهم بلغ عني رسولك ما فعلته
ശേഷം അവർ അദ്ദേഹത്തെ വീണ്ടും പിടിച്ചു ബന്ധിച്ചപ്പോൾ ഇങ്ങനെ പാടാൻ തുടങ്ങി. "അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള എന്റെ മരണം ഏതു തരത്തിലായാലും മുസ്ലിമായി കൊല്ലപ്പെടുന്നതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല" ശേഷം അദ്ദേഹം ഉച്ചത്തിൽ അല്ലാഹുവിനോട് ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി.. അല്ലാഹുവേ അവരെ എല്ലാവരെയും നീ എണ്ണി ക്ലിപ്‌തപ്പെടുത്തുകയും ആരെയും ഒഴിവാക്കാതെ നീ അവരെ വധിക്കുകയും ചെയ്യേണമേ!! ഖുബൈബ്(റ) അവർക്കെതിരെ പ്രാർത്ഥിച്ചപ്പോൾ അബൂസുഫ്‌യാൻ എഴുന്നേറ്റ് നിന്ന് ഖുറൈശികളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രാർത്ഥന നിങ്ങൾക്ക് ഏൽക്കാതിരിക്കാൻ നിങ്ങൾ നിലത്ത് പറ്റിക്കിടക്കുക. അപ്പോൾ അബൂസുഫ്‌യാൻ മാത്രം തല ഉയർത്തി നിൽക്കുന്നവനും. മറ്റുള്ളവരെല്ലാം നിലത്ത് കിടക്കുന്ന വരുമായി. ഇത് കണ്ട ഖുബൈബ്(റ) ചിരിക്കുകയും ഇങ്ങിനെ പ്രാർത്ഥിക്കുകയും ചെയ്തു. അല്ലാഹുവേ ഞാൻ ചെയ്‌ത ഈ കാര്യം പ്രവാചകൻ (സ)ക്ക് എത്തിച്ച് കൊടുക്കേണമേ!!
فينزل سيدنا جبريل من السماء فيخبر رسول الله حدث كذا وكذا لخبيب بن عدي وهم يقتلونه .. ويأمر النبي صلى الله عليه وسلم واحدا من الصحابة ويقول له: اذهب بسرعة إلى مكة واحضر لي جثة حبيب بن عدي.... ويحكي الصحابي يقول وصلت والدنيا قد أظلمت فصعدت على النخلة التي كان مربوطا عليها وكنت خائفا ان يراني احد فأقتل وفككته حتى أنزل به من على النخلة فوقع فنزلت من على النخلة ابحث عنه فلم اجده فيقول الصحابي : ظللت ابحث عنه، لانه لا يستطيع ان يعود إلى النبي بدونه فانتظر حتى يصبح الصباح وعندما طلع النهار لم يجد الجثة فرجع للنبي صل الله عليه وسلم حزينا لانه بعثه في مهمة ولم ينجزها فلما دخل على النبي ابتسم له وقال: لا عليك دفنته الملائكة
وفقنا الله الى ما يحبه ويرضاه
അപ്പോൾ മലക്ക് ജിബ്‌രീൽ(അ) ഇറങ്ങി വന്നു ഖുബൈബ്(റ)നെ അവർ വധിക്കുന്ന രംഗങ്ങൾ പ്രവാചകൻ(സ)ക്ക് വിവരിച്ചു കൊടുക്കുന്നു. നബി(സ)തന്റെ സ്വഹാബികളിൽ നിന്ന് ഒരാളെ വിളിച്ചു എത്രയും വേഗം മക്കയിൽ ചെന്നു ഖുബൈബ്(റ) ന്റെ മയ്യിത്ത് തന്റെ അടുക്കൽ എത്തിക്കാൻ കൽപിക്കുന്നു. സ്വഹാബി വിവരിക്കുന്നു!! "ഞാൻ അവിടെ എത്തിയപ്പോൾ നേരം ഇരുണ്ടിരുന്നു ഉടനെ ഞാൻ ഖുബൈബ്(റ)നെ കെട്ടിത്തൂക്കിയിരുന്ന ഈത്തപ്പഴ മരത്തിൽ കയറി. ആരെങ്കിലും കണ്ടാൽ എന്നെ കൊന്നു കളയുമെന്ന പേടിയുമെനിക്കുണ്ട്. അങ്ങനെ ഞാൻ കെട്ടഴിച്ചു താഴെ ഇറങ്ങുമ്പോൾ മയ്യിത്ത് എന്റെ കയ്യിൽ നിന്നു താഴെ വീണു. പെട്ടെന്നു ഞാൻ ഈത്തപ്പഴ മരത്തിൽ നിന്നു താഴെ ഇറങ്ങി തിരയാൻ തുടങ്ങി. പക്ഷേ, എനിക്ക് കണ്ടെത്താൻ സാധിച്ചില്ല. ഞാൻ തെരഞ്ഞു കൊണ്ടേ ഇരുന്നു. കാരണം ഖുബൈബിന്റെ(റ) മയ്യിത്ത് കൂടാതെ എനിക്ക് നബി(സ)യുടെ അടുക്കൽ തിരിച്ച് പോവാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് ഞാൻ നേരം പുലരുവോളം കാത്തി രുന്നു. നേരം പുലർന്നപ്പോഴും എനിക്ക് മയ്യിത്ത് കണ്ടെത്താൻ കഴിഞ്ഞി രുന്നില്ല. അങ്ങിനെ ഞാൻ നബി(സ)യുടെ അടുത്തേക്ക് ദുഃഖിതനായി മട ങ്ങി. കാരണം എന്നെ അവിടുന്നു അയച്ചത് ഒരു പ്രധാന കാര്യത്തിനാണ്. പക്ഷെ, എനിക്കത് നിറവേറ്റാൻ സാധിച്ചില്ലല്ലോ!!! സ്വഹാബി നബി(സ)യുടെ അടുത്തേക്ക് എത്തിയപ്പോൾ അവിടുന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അത് നിനക്കുള്ളതല്ല. മലക്കുകൾ അദ്ദേഹത്തെ മറവ് ചെയ്തിരിക്കുന്നു."
അല്ലാഹു നമുക്ക് അവൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ.
വിവ : ഖാസിം അഹ്സനി കൊളപ്പുറം
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നികേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861