ചിലന്തി : ജീവ വിസ്മയം..

ചിലന്തികളെപ്പോലെ അവ നിർമ്മിക്കുന്ന നൂലുകൾ കൊണ്ടും വിചിത്രമായ ചില ഉപയോഗങ്ങളുണ്ട്. നക്ഷത്രങ്ങളുടെ ഫോട്ടോ എടുക്കാൻ ജ്യോതിശാസ്ത്രജ്ഞർ ചിലന്തിനൂൽ ഉപയോഗിക്കാറുണ്ട്. ടെലികോപ്പിക് ക്യാമറകൾ വളരെ നേരം തുറന്ന വെച്ചാൽ മാത്രമേ നക്ഷത്രത്തിൻ്റെ ചിത്രം ഫിലിമിൽ പതിയുകയുള്ളൂ. പക്ഷേ, അതിനിടെ ഭൂമി തിരിയുന്നതിനനുസരിച്ച് നക്ഷ്ത്രങ്ങളുടെ സ്ഥാനം മാറും.

ചിലന്തി : ജീവ വിസ്മയം..

ചിലന്തി : ജീവ വിസ്മയം


بسمِ اللهِ الرَّحْمَنِ الرَّحِيمِ

مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاء كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ لَوْ كَانُوا يَعْلَمُونَ
 

“ അല്ലാഹുവിന് പുറമെ ഏതെങ്കിലും വസ്‌തുക്കളെ ആരാധ്യരാക്കി (ഇലാഹുകളാക്കി ) വെക്കുന്നവരുടെ ഉപമ വലകെട്ടി വീടുണ്ടാക്കിയ ചിലന്തിയുടെ സ്ഥിതി പോലെയാണ് വീടുകളിൽ ഏറ്റവും ബലഹീനമായത് എട്ടുകാലിയുടേത് തന്നെയാണ്. അവർ ബോധമുള്ളവരായിരുന്നെങ്കിൽ (ഒരിക്കലും അല്ലാഹു അല്ലാത്തവയെ ഇലാഹുകളാക്കുമായിരുന്നില്ല) "(സൂറത്തുൽ അങ്കബൂത്ത് 41)

ചിലന്തിയെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ ഒരു പരാമർമാണിത്. ഈ സൂക്തമുൾക്കൊള്ളുന്ന അദ്ധ്യായത്തിന്' അങ്കബൂത്ത് ' (ചിലന്തി) എന്നാണ് പേര്. അല്ലാഹുവിന് പുറമെ ആരാധ്യരെ സ്വീകരിക്കുന്നവരെ ദുർബലവും ശൈത്യവും ഉഷ്‌ണവും തടുക്കാൻ കഴിവില്ലാത്തതുമായ ചിലന്തി വലയോടാണ് അല്ലാഹു ഉപര്യുക്ത വാക്യത്തിൽ ഉപമിച്ചത്. ദുർബലമായ വീടാണെങ്കിലും അവയുടെ ജീവിതക്രമവും കൃത്യനിർവ്വഹണവും ഏറെ വിചിത്രമാണ്. ചിന്തിക്കുന്നവർക്ക് അവയിൽ പലദൃഷ്ടാന്തങ്ങളുമുണ്ട്. ചിലന്തികളുടെ വിചിത്ര ലോകത്തിലേക്കൊരെത്തിനോട്ടം........

വിവിധ വർണ്ണത്തിലും വലിപ്പത്തിലും ആകൃതിയിലുമായി ലോകത്ത് 35000 ഇനം ചിലന്തി വർഗ്ഗങ്ങളെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് 0.7 സെ.മീ. മുത ൽ 9 സെ.മീ. വരെ വലിപ്പം കാണാം. ശരീരത്തിൻ്റെ മുൻ ഭാഗവും പിൻ ഭാഗ വും ഒരിടുങ്ങിയ ഭാഗം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. മുൻ ഭാഗത്തിന്റെ അതിർത്തിയിലാണിവയുടെ കണ്ണുകൾ. എന്നാൽ ഗുഹകളിൽ വസിക്കുന്ന ഒരിനം ചിലന്തികൾക്ക് ജന്മനാ കണ്ണുകൾ തന്നെയില്ല. (world book encyclopedia 5/1) വളർന്ന് പക്വമായ ഈ ചിലന്തികളുടെ ശരീരഭാഗങ്ങൾ വേർതിരിച്ചറിയാൻ സാധിക്കാത്ത വിധം സഞ്ചിപോലെ വളർന്ന് കാണാം. ചിലയിനം ചിലന്തികൾക്ക് ആകെ രണ്ട് സഞ്ചികളാണുളളത്. ഇവയുടെ അഗ്രഭാഗത്തിന് തൊട്ടുമുമ്പായി വിഷഗ്രന്ഥികളും കാണാം.

 മിക്ക ചിലന്തികളുടെയും രൂപ വ്യത്യാസം മനസ്സിലാക്കാൻ സൂക്ഷ്‌മ ദർശിനി കളുടെ സഹായം വേണ്ടി വരും. ഭക്ഷിക്കൽ, വംശവർദ്ധന, വീട് നിർമ്മാണം, ഇരയെ വേട്ടയാടൽ തുടങ്ങിയവയിലെല്ലാം വൈവിധ്യവും വൈരുദ്ധ്യവുമുള്ള രീതിയാണിവക്കുള്ളത്. എല്ലാ ചിലന്തികളും മാംസഭുക്കകളാണ്. ചെറു പ്രാ ണികളെ പിടിച്ചു തിന്നുന്ന ചിലന്തികളുണ്ട്. എന്നാൽ ചില വലിയ ചിലന്തികൾ പല്ലികളെയും നട്ടെല്ലുള്ള ചെറുജീവികളെയും പിടിച്ചു ഭക്ഷിക്കുന്നു.( അത്ഭുത പ്രപഞ്ചം 59 )

ചിലന്തികളിൽ ചിലയിനങ്ങൾ മാത്രമേ കെണിവലകൾ നിർമ്മിക്കാറുളളൂ. ബാ ക്കിയുള്ള ഭൂരിഭാഗവും വലനിർമ്മിക്കാതെ ഇരതേടിനടക്കുന്നവയാണ്. അല്ലെങ്കിൽ പ്രാണികൾ വരാൻ സാധ്യതയുള്ള പൂവിലും മറ്റും പതുങ്ങിയിരുന്ന് ഇരയെ ആക്രമിക്കുന്നു. ഇത്തരം അലഞ്ഞു നടക്കന്ന ചിലന്തികളുടെ പിറകിൽ നിന്ന് ഒരു 'സിൾക്ക്' നൂൽ പുറപ്പെടുവിക്കുന്നു. ഇത് ആവശ്യാർത്ഥം നീട്ടാനും മുറുക്കവാനും അവക്ക് സാധിക്കുന്നു. വലയുണ്ടാക്കുന്ന ചിലന്തികൾ ഒരു സ്ഥലത്ത് തന്നെ ഒതുങ്ങിക്കഴിയുന്നവയാണ്. (world book EP 378) ചിലന്തി വലയിലെ വൈദഗ്‌ധ്യം ചിലന്തിവലയുടെ നിർമ്മാണ വൈദഗ്‌ധ്യം ഏറെ ചർ ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ചിലന്തിവലകൾ വിവരണാതീതമാംവിധം വിചിത്രമാണ് ഷീറ്റ് വെബ് ചിലന്തികളുടെ വലനാനാ ഭാഗത്തേക്കും പിരിഞ്ഞു നീണ്ടു പോകുന്നു. ഈ വല സാധാരണയായി കുറ്റിക്കാടുകളിലും ചെറുമരങ്ങളിലും സമാന്തരമായിട്ടാണ് നിൽക്കുന്നത്. ഡോമട ചിലന്തികളുടെ വലയുടെ അടിഭാഗത്തുള്ള നൂലുകൾ മാത്രമേ ഒട്ടിപ്പിടിക്കകയുള്ളൂ. ഇവ വലനിർമ്മിക്കുമ്പോൾ ഇടവിട്ട് ഒരു ഭാഗം കേന്ദ്രമാക്കി ആദ്യമായി ചില അടിസ്ഥാന ചരടുകൾ സ്ഥാപിക്കുന്നു. ഇതിന ശേഷമാണ് ചുറ്റുമുളള നൂലുകൾ അടിസ്ഥാന നൂലിലൂടെ നെയ്യുന്നത്. ഇവ എല്ലാ രാത്രിയിലും മാറ്റിക്കൊണ്ടിരിക്കും. പഴയത് തിന്നതിനുശേഷമാണ് പുതിയത് നിർമ്മിക്കുന്നത്. അത് കൊണ്ട്  അതിനൊരു നഷ്ടവുമില്ല . (world book EP 379 )

ഡന്മാർക്കിലെ 'അർവീസ്' സർവ്വകലാശാലയുടെയും ഓക്സ്ഫോഡിലെ 'ക്ലാരൻ' സർവ്വകലാശാലയുടെയും ശാസ്ത്രജ്ഞർ ചിലന്തിവലയുടെ അത്ഭു തകരമായ ആഘാതശേഷി കണ്ടെത്തിയിരിക്കുന്നു. ലണ്ടൻ ആസ്ഥാനമായ 'അവം അരൂപ 'എന്ന വാസ്തുശിൽപ്പ കമ്പനിയുടെ പിന്തുണയും ഈ പരീക്ഷ ണത്തിനുണ്ട്. വലിയ പ്രാണികൾ വീഴുമ്പോഴുണ്ടാക്കുന്ന ആഘാതം ചിലന്തി വല ചെറുക്കുന്ന വിധം സ്റ്റേഡിയം നിർമ്മാണത്തിലും ആവർത്തിക്കപ്പെടാവു ന്ന മാതൃകയാണ്.

നല്ല വേഗതയിൽ പറന്നു വരുന്ന ഒരു പ്രാണി, കുടുങ്ങുന്ന വലക്ക് പ്രാണിയുടെ മാത്രം ഭാരമല്ല നേരിടേണ്ടിവരുന്നത്. മറിച്ച് പ്രാണിയുടെ വേഗതയെ അതിൻ്റെ ഘനംകൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന ആഘാതമാണ്. നാരകളുടെ വലിപ്പം മൂലമാണ് വല ഈ ആഘാതത്തിൽ തകർന്ന് പോകാത്തത് എന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന ധാരണ. പക്ഷേ, വെറും വലിവ് കൊണ്ട് ഇത്ര വലിയ ആഘാതം താങ്ങാനാവില്ലെന്നാണ് കംപ്യൂട്ടർ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രാണി വന്ന് വീഴുമ്പോൾ വലക്ക് മൊത്തത്തിലുണ്ടാവുന്ന ചലനത്തിലാണ് ഈ പ്രശ്‌നത്തിൻ്റെ പരിഹാരമുളളതെന്ന് ഒടുവിൽ വ്യക്തമായി.

വല അങ്ങോട്ടുമിങ്ങോട്ടും ചലിക്കുമ്പോൾ വായുവുമായുണ്ടാവുന്ന ഉരസലിൽ ആഘാതോർജ്ജം അലിഞ്ഞലിഞ്ഞില്ലാതാവുന്നു. എന്നതാണ് ശാസ്ത്രജ്ഞരെ  ഏറെ  വിസ്മയിപ്പിച്ച കണ്ടെത്തൽ .  (Risala weekly 1999 may)  ചിലന്തികൾ സ്വന്തം വലയിൽ കുടുങ്ങാത്തതിൻ്റെ പിന്നിലും നിർമ്മാണ രഹസ്യമുണ്ട്. വലയിൽ വൃത്തത്തിലും കറുകയും ഇഴകളുണ്ട്. വലയിലൂടെ ചിലന്തികൾ  അശ്രദ്ധമായി സഞ്ചരിക്കാറില്ല. പ്രത്യേകവഴിയിലൂടെ സഞ്ചരിക്കാൻ അവ ശ്രദ്ധിക്കുന്നു. പശയില്ലാത്ത ഇഴകൾ കൊണ്ട് കുറുകെ ഉണ്ടാക്കുന്ന വഴി സുരക്ഷിതമാണ്. വൃത്തത്തിലുള്ള ഇഴകളാകട്ടെ ഒട്ടിപ്പിടിക്കാൻ തക്കവണ്ണം പശയുള്ള നൂലുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ ഇഴകളിൽ സ്‌പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്‌പർശിച്ചാൽ തന്നെ അവയുടെ വളഞ്ഞ പാദങ്ങളും അതിൻ്റെ പ്രത്യേക തരത്തിലുളള രോമങ്ങളും നൂലിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നു. ഇരയായിത്തീരുന്ന പ്രാണികൾ ഈ രഹസ്യം അറിയുന്നില്ല. (എന്തു കൊണ്ട് ? എന്തു കൊണ്ട് ? 87 )

ചിലന്തിയിനങ്ങൾ

അടിസ്ഥാനപരമായി രണ്ടിനം ചിലന്തികളുണ്ട്. (1) ക്രിബലേറ്റ് ചിലന്തികൾ ഇവ യഥാർത്ഥ രോമംപോലെയുള്ള വസ്‌തുകൊണ്ട് വലയുണ്ടാക്കിയാണ് ഇരയെ പിടിക്കുന്നത്. (2)അക്രിബലേറ്റ് ചിലന്തികൾ നല്ല പശിമയുള്ള ഒരു തരം നൂലു കൊണ്ട് വലയുണ്ടാക്കുന്നു. എന്നാൽ ക്രിബലേറ്റുകൾ ഇവയുടെ നാലാമ ത്തെ ജോഡി കാലുകൊണ്ട് വളരെ നേരിയ നൂലുകൾ ഉണ്ടാക്കുന്നു. ഇവയുടെ ഓരോ നൂലും വളരെ കട്ടി കുറഞ്ഞതും 0.00001500  കട്ടിയുള്ളതുമാണെന്ന് ഇലക്ട്രോൺ മൈക്രോ‌സ്കോപ്പുകൾ ഉപയോഗിച്ചുള്ള പഠനങ്ങൾ തെളിയിക്കുന്നു. ഈ നേർത്ത നൂലിൽ പ്രാണികൾ ഒട്ടിപ്പിടിക്കുന്നത് പശകൊണ്ടല്ല. ചില ബാഹ്യഘർഷണം  (Surface friction) കൊണ്ടയിരിക്കാമെന്ന് കരുതപ്പെടുന്നു. ഇര ഇതിൽ കുടുങ്ങി പുളയുമ്പോൾ കൂടുതൽ കൂടുതൽ ഇതിൽ ഒട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത് . (world book ep 379)

ആഹാര സമ്പാദന രീതിയെ അടിസ്ഥാനമാക്കി ചിലന്തികളെ മൂന്നായി തരം തിരിക്കപ്പെട്ടിരിക്കുന്നു. (1) ഹണ്ടിംഗ് ചിലന്തി. (2) അബുശീഗ് ചിലന്തി.(3) വെബ് ബിൽഡിംഗ്‌ ചിലന്തികൾ. ഇവയിൽ ഒന്നാമത്തെഗ്രൂപ്പിൽ ഭൂ നിരപ്പിൽ ജീവിക്കുന്ന ചിലന്തികളും ചെടിയുടെ ഇലകളിൽ ഒളിച്ചു ജീവിക്കുന്ന ചിലന്തികളും ഉൾപ്പെടുന്നു. ലൈക്കോസിഡ്, നാഫോസിഡ് , സാൾടീസിഡ്, ഓക്‌സിയോ വിഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ചിലന്തികളും ഒന്നാമത്തെ ഇനത്തിൽ പെടുന്നു. രണ്ടാമത്തെ ഗ്രൂപ്പിൽ പെടുന്നവ ചെടിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്നു. ഇരയെ കാണുമ്പോൾ ചാടിവീണ് ആക്രമിക്കുന്നതാണ്. മൂന്നാമത്തെ ഗ്രൂപ്പിൽ വലകെട്ടി ഇര പിടിക്കുന്ന ചിലന്തികൾ ഉൾപ്പെടുന്നു. അരനിഡ്, തെറിനിഡ് ടെക്ട്രോൾ നാത്തിഡ് തുടങ്ങിയ നാമത്തിലറിയപ്പെടുന്ന ചിലന്തികൾ മൂന്നാമത്തെ ഗ്രൂപ്പിൽ പെടുന്നു.


ചിലന്തി വായ നൂൽ തുപ്പുത്തുന്നു!!!!!

സാധാരണ ചിലന്തികളിൽ നിന്നും വ്യത്യസ്‌തവും അപൂർവ്വവുമായ ചിലയിനം
ചിലന്തികളുണ്ട്. രാക്ഷസൻചിലന്തി, അർസീസ്‌ചിലന്തി, പറവഭോജൻ ചിലന്തി,
ഒട്ടിപ്പോചിലന്തി, ജലച്ചിലന്തി, ചാട്ടച്ചിലന്തി എന്നിവ പ്രാധാനപ്പെട്ടവയാണ്. (അത്ഭുത പ്രപഞ്ചം ശമീം ഉമരി) ഇവ ഒരോന്നിനെയും അൽപ്പം പരിചയപ്പെടാം.

 ആദ്യത്തെ ചിലന്തി വർഗ്ഗത്തിലെ ഏറ്റവുംവലിയ രാക്ഷസൻ ചിലന്തിയെ നോക്കാം. അറ്റ്ലാൻ്റിക് മഹാസമുദ്രത്തിലെ അഗ്നിപർവ്വതദ്വീപുകളിലാണിവ ജീവിക്കുന്നത്. വലിയ ചീവിടുകളെയും ചെറുതവളെകളെയുമാണിവ ഭക്ഷിക്കുന്നത് ഭക്ഷ്യ ജീവികൾ ശ്രദ്ധിക്കാതിരിക്കുമ്പോൾ രാക്ഷസൻ ചിലന്തി അവക്കു മീതെ വലകെട്ടുകയാണ് ചെയ്യുന്നത്. വലക്കണ്ണി പൊട്ടിച്ച് രക്ഷപ്പെടാൻ ഇരക്ക് സാധിക്കില്ല അത്രയും ഉറപ്പും ഈടുറ്റതുമാണ് നൂൽ.


സുബ് ഹാനല്ലാഹ്.......... 
ചിലന്തി എലിയെ കീഴ്പ്‌പെടുത്തി കൊലപ്പെടുത്തുന്നു.

അർസീസ് ചിലന്തികൾ ഭൂമിക്കടിയിലാണ് താമസിക്കുന്നത്. സംഘംചേർന്നു ഭൂമിക്കടിയിലേക്ക് നീണ്ട ദ്വാരമുണ്ടാക്കുന്നു. പിന്നീട് ഒരു വിഭാഗം മണ്ണിൻ് നിറമുള്ള നൂലുകൊണ്ട് വല നിർമ്മിച്ച് ഇരയെ കാത്തിരിക്കുന്നു. ഒരു തരം വിഷം കുത്തിവെച്ചാണ് ഇരയെ കൊല്ലുന്നത്.

മന്ദഗതിക്കാരായ ഒരിനം ചിലന്തികളാണ് പറവഭോജൻ ചിലന്തി. ഇതിനെ ചില ന്തി വർഗ്ഗത്തിലെ അതികായനെന്ന് പറയപ്പെടുന്നു. ഈ ചിലന്തി മരത്തിൽ പറ്റിയിരിക്കുമ്പോൾ കാണ്ഡത്തിലെ മുഴയോ മറ്റോ ആണെന്ന് കരുതി പറവകൾ നിസ്സംഗതയോടെ ഇതിൽ വന്നിരിക്കുന്നു. ഇതോടെ പക്ഷിയുടെ ശരീര ത്തിൽ വിഷം കുത്തിവെക്കുകയും കീഴ്പ്‌പെടുത്തുകയും ചെയ്യുന്നു. ഒരു കിളിയെ കൊല്ലാൻ കത്തിവെക്കുന്നവിഷം മനുഷ്യജീവനപഹരിക്കാൻപോലും പര്യാപ്തമാണ്.

"ഒട്ടിപ്പോ" ചിലന്തിയെന്ന മറ്റൊരിനം ഇരപിടിക്കാൻ വല നിർമ്മിക്കാറില്ല. ഒട്ടുന്ന
നൂലുകൊണ്ട് ഒരു ഗോളമുണ്ടാക്കി ബലമുള്ള നൂല് ഈഗോളം മരച്ചില്ലയിൽ
കെട്ടിത്തൂക്കി ഇവർ ഒളിച്ചിരിക്കുന്നു. പ്രാണികൾ പറന്ന് പോകുമ്പോൾ ഈ ഗോളം അവയ്ക്ക് നേരെ വീശുകയും പ്രാണികൾ അതിൽ ഒട്ടിപ്പിടിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് അതിനെ മേൽപ്പോട്ട്‌വലിച്ച് നൂലിൽ പൊതിയുകയും അഭയസ്ഥാനത്തേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജലത്തിൽ കഴിയുന്ന ഒരിനം ചിലന്തിയാണ് ജലച്ചിലന്തി. മത്സ്യങ്ങളെപ്പോലെ ജലത്തിലലിഞ്ഞിരിക്കുന്ന ഓക്‌സിജൻ ശ്വസി ക്കാൻ ഇവക്ക് കഴിയില്ല. വെളളം കയറാത്ത ഒരിനം ഗോളം നെയ്തുണ്ടാക്കി വെളളത്തിനടിയിലെ ചെടികളിൽ വളരെ സമർത്ഥമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഗോളത്തിനുള്ളിലെ ഓക്‌സിജൻ തീരുമ്പോൾ കുമിളകളുടെ സഹായത്തോടെ ജലോപരിതലത്തിൽ നിന്നും വായു സംഭരിച്ച് അതിൽ നിറയ്ക്കുന്നു. ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും ചിലയിനം വണ്ടുകളും ഇങ്ങനെ വെള്ളത്തിനടിയിൽ ശ്വസനം നടത്താറുണ്ട്.

 ചാട്ടച്ചിലന്തികൾ എന്നറിയപ്പെടുന്ന മറ്റൊരിനം കൂടിയുണ്ട്. ഭൂമധ്യരേഖാ പ്രദേശങ്ങളിലാണിവ ജീവിക്കുന്നത് ഇവയിൽ ഏറ്റവും പ്രസിദ്ധം ' പെയ്കൾ പ്ലെസിപ്പസ്' എന്ന പേരിലറിയപ്പെടുന്ന ചിലന്തിയാണ്. തത്തയുടെ ഹരിതവർ ണ്ണവും കഴുകൻ്റെ ആക്രമണ സ്വഭാവവും ഇവക്കുണ്ട്. അപൂർവ്വം ചില സന്ദർഭങ്ങളിൽ ഇവ നേരിയ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. 3-4 മി.മീറ്റർ നീളം വരുന്ന ഇവ ഇരപിടിക്കാൻ വല നിർമ്മിക്കാറില്ല. തലയുടെ ഉച്ചിയിൽ വലിയ രണ്ട്  കണ്ണുകളും (മൊത്തം നാല്‌കണ്ണുകൾ ) ഇവയുടെ സവിശേഷതയാണ്.

ചിലന്തിയുടെ പ്രാധാന്യം

കാഴ്‌ചയിൽ നിസ്സാര ജീവിയാണെങ്കിലും ചിലന്തികളെ കൊണ്ടുള്ള ഉപയോഗങ്ങൾ നിരവധിയാണ്. ചിലന്തികളെ ഉപയോഗപ്പെടുത്തി കീടനാശിനിപ്രയോഗം കുറക്കുവാനും അതുവഴി ഒരുപരിധിവരെ പരിസ്ഥിതി സംരക്ഷിക്കുവാനും കഴിയുന്നു.

ചിലന്തികളെ ഉപയോഗിച്ചുള്ള കീടങ്ങളുടെ ജൈവനിയന്ത്രണത്തിന്റെ പ്രാ യോഗിക വിഷയത്തെക്കുറിച്ച് ഫിലിപ്പൈൻസിലെ 'മാലിന' യിലുളള അന്തർ
ദേശീയ നെല്ല് ഗവേഷണകേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ ഈ തന്ത്രത്തിന്റെ വിജയം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ആപ്പിൾ, പരുത്തി എന്നീ വിളകളുടെ കീടങ്ങളെ ചിലന്തികൾ വളരെ ആവേശത്തോടെ ഭക്ഷിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിൻ്റെ ' ധനസഹായത്തോടെ ഒരു പഠനപരിപാടി നടപ്പാക്കുകയുണ്ടായി. മാഹാരാഷ്ട്രയിലെയും ഉത്തര ഗുജറാത്തിലെയും പ്രധാന വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ ഒരളവു വരെ ചിലന്തികളെ ഉപയോഗിച്ചു നിയന്ത്രിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചിലന്തികളെപ്പോലെ അവ നിർമ്മിക്കുന്ന നൂലുകൾ കൊണ്ടും വിചിത്രമായ ചില ഉപയോഗങ്ങളുണ്ട്. നക്ഷത്രങ്ങളുടെ ഫോട്ടോ എടുക്കാൻ ജ്യോതിശാസ്ത്രജ്ഞർ ചിലന്തിനൂൽ ഉപയോഗിക്കാറുണ്ട്. ടെലികോപ്പിക് ക്യാമറകൾ വളരെ നേരം തുറന്ന വെച്ചാൽ മാത്രമേ നക്ഷത്രത്തിൻ്റെ ചിത്രം ഫിലിമിൽ പതിയുകയുള്ളൂ. പക്ഷേ, അതിനിടെ ഭൂമി തിരിയുന്നതിനനുസരിച്ച് നക്ഷ്ത്രങ്ങളുടെ സ്ഥാനം മാറും. ഇങ്ങനെ വരാതിരിക്കാൻ ക്യാമറയുടെ ലെൻസിന് മുന്നിൽ "+' ആകൃതിയിൽ രണ്ട് ചിലന്തിനൂലുകൾ വെക്കും. ഇതിന്റെ കൃത്യം നടുവിലായിരിക്കും നക്ഷ്ത്രത്തിൻ്റെ സ്ഥാനം. നക്ഷത്രം നീങ്ങുന്തോറും ഈ ആകൃതി നോക്കി ക്യാമറഅഡ്‌ജസ്റ്റ് ചെയ്യുകയാണ്. നേരിയനൂലായതു കൊണ്ട് ഫോട്ടോയിൽ പാടുകളൊന്നും വീഴുന്നില്ല.


സുബ് ഹാനല്ലാഹ്.. ചിലന്തി പാമ്പിനെ കീഴ്‌പെടുത്തി കൊലപ്പെടുത്തുന്നു. 

വൈദ്യശാസ്ത്രരംഗത്തും ചിലന്തി വലകൾ കൊണ്ട് ഉപയോഗങ്ങളുണ്ട്. പല ആകൃതിയിലുള്ള വലകൾ നെയ്യുന്നതിനെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാര്യം കണ്ടെത്തുകയുണ്ടായി. ചിലന്തികളുടെ ഭക്ഷണത്തിനനുസരിച്ച് അവയുടെ വലയുടെ ആകൃതിയും വ്യത്യാസപ്പെടുന്നു. അതിനാൽ വിവിധതരം രാസ വസ്‌തുക്കൾ ചിലന്തികളെ ഭക്ഷിപ്പിച്ചു അവയുണ്ടാക്കുന്ന വലയുടെ ആകൃതി വിശദമായി രേഖപ്പെടുത്തിവെച്ചു. ഇതുപയോഗിച്ച് ശരീരത്തിൽ കലർന്ന രാസ വസ്‌തു ഏതെന്ന് തിരിച്ചറിയാൻ അയാളുടെ ശരീരത്തിൽ നിന്ന് അൽപ്പം രക്തമെടുത്ത് ചിലന്തിക്ക് കുടുപ്പിച്ചാൽ ചിലന്തി പ്രസ്തുത പദാർത്ഥമടങ്ങിയ വലനെയ്യുന്നു . ഓരോരാസവസ്‌തുവിനും അനുസരിച്ച് ചിലന്തിനെയ്യുന്ന വല ഏതെന്ന് ഡോക്ടർമാർക്ക് മനസ്സിലാക്കാൻ കഴിയുന്നതിനാൽ അതു നോക്കി ഏതു തരംരാസവസ്‌തുവാണ് രോഗിയുടെ ഉളളിൽ ചെന്നതെന്ന് വ്യക്തമാകും.

[ചിലന്തി നൂൽതുപ്പി വീടുണ്ടാക്കുന്ന രംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]

[ഒളിച്ചിരുന്ന ചിലന്തി പെട്ടെന്ന് ഓടി വന്നു എലിയെ പിടിച്ചു കൊലപ്പെടുത്തുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]

[ചിലന്തി പാമ്പിനെ കീഴ്പ്‌പെടു ത്തി കൊലപ്പെടുത്തുന്ന രംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]


കടപ്പാട് : പ്രപഞ്ചം
ഒരു ഖുർആനിക വായന

മാന്യ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സ ഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്‌ത്‌ പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
നിങ്ങളുടെ വിലപ്പെട്ടസമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾ പ്പെടുത്തണമെന്ന് വളരെ വിനയത്തോടെ സി. പി. അബ്ദുല്ല ചെരുമ്പ
ഇസ്ല‌ാമിക വിശ്വാസ അനുഷ്ടാന പഠനപ്രചരണരംഗത്ത് സുന്നികേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861