ദാമ്പത്യ വിജയം ആർക്ക്?..

ഒരു ദേഹിയിൽ നിന്ന് നിങ്ങളെ സൃഷട്ടിച്ചവനാണ് അവൻ. അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും അതുമായി ഇണ ചേരേണ്ടതിനായി അവൻ സൃഷ്ടിച്ചു. അങ്ങനെ അവൻ അവളുമായി ഇണചേർന്നപ്പോൾ അവൾ ലഘുവായ ഗർഭം ധരിക്കുകയും അതുകൊണ്ട് നടക്കുകയും ചെയ്തു. എന്നിട്ട് ഗർഭം ഭാരിച്ചതായപ്പോൾ അവർ രണ്ട് പേരും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

ദാമ്പത്യ വിജയം ആർക്ക്?..

ദാമ്പത്യ ജീവിതവിജയം ആർക്ക് ?

بسم الله الرحمن الرحيم الرِّجَالُ قَوَّامُونَ عَلى النِّسَاء بِمَا فَضَّلَ اللهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللهُ وَاللآتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلاً إِنَّ اللهَ كَانَ عَلِيًّا كَبِيرًا (النساء 34)            

പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുളളവരാകുന്നു. അവരിൽ ചിലരെ (പുരുഷന്മാരെ) ചിലരേക്കാൾ (സ്ത്രീകളേക്കാൾ ) ഉൽകൃഷ്ടരാക്കിയത് കൊണ്ടും അവരുടെ (പുരുഷന്മാരുടെ) ധനത്തിൽ നിന്ന് അവർ (സ്ത്രീകൾക്ക്) ചെലവ് ചെയ്യുന്നത് കൊണ്ടുമാണ് (അങ്ങനെ നിശ്ചയിച്ചത്). അത്കൊണ്ട്  ഉത്തമ സ്ത്രീകൾ അനുസരണയുളളവരും, അല്ലാഹു അവരുടെ താൽപര്യങ്ങൾ സംരക്ഷിച്ചിരിക്കയാൽ ഭർത്താക്കളുടെ അസാന്നിധ്യത്തിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു  പോരുന്നവരുമാണ് ഏതെങ്കിലും സ്ത്രീകൾ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കിൽ അവരെ നിങ്ങൾ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാൽ) ശയനസ്ഥാനങ്ങളിൽ അവരെ വെടിയുക. (അതും ഫലപ്രദമായില്ലെങ്കിൽ) അവരെ അടിക്കുക. അങ്ങനെ നിങ്ങൾക്ക് കീഴടങ്ങിയാൽ അവരെ സംബന്ധിച്ചു മറ്റൊരു മാർഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.(അന്നിസാഅ് 34)

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء وَاتَّقُوا اللَّهَ الَّذِي تَسَاءلُونَ بهِ وَالأَرْحَامَ إِنَّ اللهَ كَانَ عَلَيْكُمْ رَقِيبًا (النساء (1)

മനുഷ്യരേ, നിങ്ങളെ ഒരേ ഒരു വ്യക്തിയിൽനിന്ന് സൃഷ്ടിക്കുകയും ആ രണ്ട്  പേരിൽ നിന്ന് അനേകം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുത്തനെ മുൻ നിറുത്തി നിങ്ങൾ പരസ്പരം ചോദിക്കുന്നുണ്ടോ ആ അല്ലാഹുവിനെയും രക്ത ബന്ധത്തെയും സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നവനായിരിക്കുന്നു (അന്നിസാഅ് 1).

هُوَ الَّذِي خَلْقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا فَلَمَّا تَغَشَاهَا حَمَلَتْ حَمْلاً خَفِيفًا فَمَرَّتْ بِهِ فَلَمَّا أَثقلت دَّعَوَا اللهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحاً لَنَكُونَنَّ  مِنَ الشَّاكِرِينَ  ( الأعراف 189)

ഒരു ദേഹിയിൽ നിന്ന് നിങ്ങളെ സൃഷട്ടിച്ചവനാണ് അവൻ. അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും അതുമായി ഇണ ചേരേണ്ടതിനായി അവൻ സൃഷ്ടിച്ചു. അങ്ങനെ അവൻ അവളുമായി ഇണചേർന്നപ്പോൾ അവൾ ലഘുവായ ഗർഭം ധരിക്കുകയും അതുകൊണ്ട് നടക്കുകയും ചെയ്തു. എന്നിട്ട് ഗർഭം ഭാരിച്ചതായപ്പോൾ അവർ രണ്ട് പേരും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. സത്യമായും നീ ഞങ്ങൾക്ക് ഒരു നല്ലകുട്ടിയെ തന്നാൽ ഞങ്ങൾ നിന്നോട് നന്ദികാണിക്കുന്നവരിൽ പെട്ടവരാകുകതന്നെ ചെയ്യുന്നതാണ്. (അൽ അഅ്റാഫ് 189)         

                                                                     قال رسول الله صلي الله عليه وسلم: إن لكم على نسائكم حقا، ولنسائكم عليكم حقاً   

നിങ്ങൾക്ക് സ്ത്രീകളുടെമേലും, സ്ത്രീകൾക്ക് നിങ്ങളുടെ മേലിലും കടമകളുണ്ട്. (ഹദീസ്)                                                 

                                                    قال رسول الله صلي الله عليه وسلم: اكمل المؤمنين ایمانا احسنهم اخلقا وخياركم خياركم لنسائهم
 
വിശ്വാസിയുടെ പൂർണ്ണത അവരുടെ സൽസ്വഭാവമാണ്. നിങ്ങളിൽ ഉത്തമൻ ഭാര്യമാരോട് ഗുണം ചെയ്യുന്നവരാണ് (ഹദീസ്)

قال رسول الله صلي الله عليه وسلم : مَنْ كَان له امرأة تُؤذِيه لم يقبل الله صَلاتَهَا ، وَلا حَسَنَةٌ مِن عَمَلِهَا ، حَتَّى ثعِينَه وترضيه وإنْ صَامَتِ الدَّهْرَ ، وعَلَى الرَّجُلِ مِثْلُ ذَلكَ الوزر ، إذا كَانَ لَهَا مُؤذياً ظَالِماً

വല്ല ഒരുത്തനെയും അവന്റെ ഭാര്യ ബുദ്ധിമുട്ടിച്ചാൽ അവൾ അവനെ സഹായിക്കുകയും, തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് വരെ അവൾ ഒരു വർഷം നോമ്പ് നോറ്റാലും അവളുടെ നല്ല പ്രവർത്തനവും നിസ്കാരവും അല്ലാഹു സ്വീക രിക്കുകയില്ല. ഇപ്രകാരം തന്നെയാണ് പുരുഷൻ സ്ത്രീയെ ബുദ്ധിമുട്ടിച്ചാലും ഉള്ള  അവസ്ഥ.(ഹദീസ്) 

                                                   قالت عئشة رضي الله عنها : كنت اغتسل انا والنبي صلي الله عليه وسلم من اناء واحد من الجنابة

ആയിഷ(റ) പറഞ്ഞു ഞാനും നബി(സ)യും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ ഒറ്റ പാത്രത്തിൽനിന്ന് കുളിക്കുമായിരുന്നു. ( ഹദീസ് )

ദാമ്പത്യ വിജയത്തിന് അൽപം അരുതുകൾ


ഭർത്താവ് ദുസ്വഭാവിയായാൽ ഭാര്യയുടെ ജീവിതത്തിനൊരു ഉദാഹരണം


ബഹുമാന്യനായ ഭർത്താവിനോട്

ശരീരപ്രകൃതിയിലും ചിന്താശൈലിയിലും തികച്ചും വ്യത്യസ്തമായ പ്രകൃതിയാണ് താങ്കളുടെ ഭാര്യയുടേത്. അത് കൊണ്ട് തന്നെ അവളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനും സ്നേഹം സമ്പാദിക്കുന്നതിനും താഴെപ്പറയുന്ന അരുതായ്മകളെ പരമാവധി വർജ്ജിക്കുക.

 # തന്റെ വ്യവഹരങ്ങൾ പോലെ അവൾ വ്യവഹരിക്കും എന്ന് താങ്കൾ കരുതരുത് 

# അവളെ ഒരിക്കലും അവഗണിക്കരുത്. പകരം സ്നേഹവും സംരക്ഷണവും നൽകുക.

# അവളുടെ പരാതികളെ തിരസ്കരിക്കരുത് കേവലം വൈകാരികമായ പിന്തുണയെങ്കിലും അവൾക്ക് ആവശ്യമാണ്.

# അവളോട് പിശുക്ക് കാണിക്കാതിരിക്കുക പിശുക്കനായ ഭർത്താവിനെ ആരും ഇഷ്ടപ്പെടുകയില്ല.

# അവളുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ അലംഭാവം കാട്ടരുത്. ഒരു സ്ത്രീക്ക് അവളുടെ കുടുംബത്തോടുളള ബന്ധം ശക്തമായിരിക്കും.

# അവളോടുളള അഭിനിവേശം പ്രകടിപ്പിക്കുന്നതിൽ മടി കാണിക്കരുത്. സ്ത്രീത്വത്തിന് അത് സംതൃപ്തി നൽകും.

# അവളുടെ ആവശ്യ പൂരണത്തിലും ലീലാ വിനോദങ്ങളിലും കുറവ് വരുത്തരുത്.

# അവളുടെ കുറവുകളെ പച്ചയായി കുറ്റപ്പെടുത്താതിരിക്കുക. വിമർശനം അവൾക്ക് ഇഷ്ടമേ അല്ല.

# അവളിൽ നിന്നും മാറിക്കളയരുത്. തന്നെ ശ്രദ്ധിക്കാൻ ആരും ഇഷ്ടപ്പെടും.

# അവളെ വഞ്ചിക്കാതിരിക്കുക. ദാമ്പത്യത്തിലെ വഞ്ചനയാണ് അവൾക്ക് ഏറ്റവും അസഹ്യം.

# അവളെ ഒരിക്കലും പരിഹസിക്കരുത്, അവൾക്ക്  ലോലഹൃദയതയാണ്.

# അവളുടെ ആവശ്യങ്ങൾ മറന്ന് പോകാതിരിക്കുക. കാരണം അത് താങ്കളുടെ മനസ്സിലെ, അവളുടെ സ്ഥാനത്തെ സംബന്ധിച്ച് സംശയം ഉണ്ടാക്കും.

# അവളുടെ നിർദ്ദേശങ്ങളെ പുഛിക്കാതിരിക്കുക.

# വീട്ടു കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കുക.

# അവളെ പ്രശംസിക്കുന്നതിൽ അമാന്തിക്കരുത്. അവളുടെ ഭംഗിയും വേഷവും ആഭരണങ്ങളും പാചകവും അതിഗംഭീരമാണെന്ന് അറിയിക്കുക.

# അവൾക്ക് ആർത്തവം,ഗർഭം,പ്രസവം, തുടങ്ങിയ പ്രകൃതിപരമായ വിഷമ സന്ധികളുണ്ടെന്നത് മറക്കരുത്.

#ഈ സമയങ്ങളിൽ അവൾക്ക് നിങ്ങളുടെ മാനസിക പിന്തുണ ആവശ്യമുണ്ട്.

# അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അമിതമായി ഇടപെടരുത്. അമിതമായ നിയന്ത്രണം ആരും ഇഷ്ടപ്പെടുകയില്ല.

# കുടുംബപരമായ ബാധ്യതകളെ മറക്കാതിരിക്കുക


ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയായാൽ  ഭർത്താവിന്റെ ജീവിതത്തിനൊരു ഉദാഹരണം.

സ്നേഹധന്യയായ ഭാര്യയോട്

ഭർത്താവിന്റെ വ്യക്തിത്വമറിഞ്ഞ് അവന്റെ വിശേഷപ്രകൃതിയെക്കുറിച്ച് ബോധ്യമുളളവളാവുക. സംതൃപ്തമായ ഒരു ദാമ്പത്യജീവിതത്തിൽ താഴെപറയു ന്ന അരുതുകളെ ത്യജിക്കുക.


# ഭർത്താവുമായി സ്വന്തത്തെ താരതമ്യം ചെയ്യാതിരിക്കുക. അവൻ  തികച്ചും വ്യത്യസ്തനാണ്.

# അവനെ അലോസരപ്പെടുത്താതിരിക്കുക. കാർക്കശ്യവും കാഠിന്യവും അവന്റെ പ്രകൃതിയാണ്.

# ആഗ്രഹിക്കുന്നതെല്ലാം അവനിൽ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. അവന്റെ ചിന്ത വ്യത്യസ്ഥമാണ്.

# തന്റെ ചിന്തയും ശൈലിയും അവന്റെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. അവനത് ഇഷ്ടപ്പെടുകയില്ല

# അമിതമായി പിറുപിറുക്കാതിരിക്കുക. വായാടിയെ ഒരു ഭർത്താവിനും ഇഷ്ടമായിരിക്കില്ല.

# ക്ഷമാപണം പ്രതീക്ഷിക്കാതിരിക്കുക. അവന്റെ പ്രതികരണം വ്യത്യസ്തമായിരിക്കും.

# നിരാശ്രിതത്വം ഭർത്താവിനെ അറിയിക്കാതിരിക്കുക. അവന്റെ സഹായം നഷ്ടമായേക്കാം.

 # അവനിഷ്ടമില്ലാത്ത വാക്കുകൾ കേൾപിക്കാതിരിക്കുക.

# ഭർത്താവിന്റെ സേവനങ്ങളെ വില കുറച്ച് കാണാതിരിക്കുക.

# മറ്റുള്ളവരോട് അവനെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക.

# അവനോട് ശാഠ്യം പിടിച്ച് ചോദിക്കാതിരിക്കുക.

# പരസ്പരം ബന്ധപ്പെടുന്നതിൽ വൈമുഖ്യം പ്രകടിപ്പിക്കാതിരിക്കുക.

# ജീവിത രഹസ്യങ്ങളെ പരസ്യപ്പെടുത്താതിരിക്കുക.

# ആവശ്യങ്ങളെ അധികരിപ്പിക്കാതിരിക്കുക.

# താൻ ഭർത്താവിനേക്കാൾ ശ്രേഷ്ഠനാണെന്ന് ചിന്തിക്കാതിരിക്കുക.

# സ്നേഹവും താൽപര്യവും പ്രകടിപ്പിക്കുന്നതിൽ കുറവ് വരുത്താതിരിക്കുക.

# എന്തിനും ഭർത്താവ് മുൻകൈ എടുക്കും എന്ന് പ്രതീക്ഷിക്കാതിരിക്കുക. മാന്യനായ ഭർത്താവ് വളരെ ആലോചിച്ചേ പ്രവർത്തിക്കുകയുള്ളൂ.

# ഭർത്താവിന്റെ സ്വകാര്യതയെ തടസ്സപ്പെടുത്താതിരിക്കുക. പ്രത്യേകിച്ച് ഏതെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ.

# ഭർത്താവ് വീട്ടിലുണ്ടായിരിക്കുമ്പോൾ സന്താനങ്ങളെയോ മറ്റുള്ളവരെയോ അവനേക്കാൾ കൂടുതലായി ഗൗനിക്കാതിരിക്കുക.


20 സാരോപദേശങ്ങൾ

# ഭാവിയെ വരാൻ വിടുക. നാളയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇന്ന് നല്ലതെങ്കിൽ നാളെയും നല്ലതായിരിക്കും.

# കഴിഞ്ഞ് പോയത് നഷ്ടപ്പെട്ടു. പോയ കാര്യങ്ങൾ തീർന്നുകഴിഞ്ഞു. അതിൽ വിഷണ്ണനാവേണ്ടതില്ല അത് കഴിഞ്ഞ് പോയല്ലോ.

# ചലിക്കുക, അഭ്യാസം ചെയ്യുക, മടിയും നിസ്സംഗതയും വർജ്ജിക്കുക, വ്യഥാ സമയം പാഴാക്കാതിരിക്കുക.

# ജീവിതം പുതുമായാർന്നതാക്കുക. ജീവിതശൈലികളിൽ മാറ്റം വരുത്തുക. ചിട്ടകളെ നന്മയിലേക്ക് തിരുത്താൻ ശ്രമിക്കുക.

# അമിതമായ ചായകുടി, പുകവലി, തുടങ്ങിയവ ഉപേക്ഷിക്കുക.

# ലാ ഹൗല,,,, വർധിപ്പിക്കുക. അതു് മനസ്സമാധാനം നൽകും., സാഹചര്യങ്ങൾ അനുകൂലമാക്കും. ഭാരങ്ങൾ ലഘൂകരിക്കും, സൃഷ്ടാവിന്റെ തൃപ്തിയും ലഭിക്കും.

# പശ്ചാത്താപ്പം വർധിപ്പിക്കുക. തദ്ഫലമായി സൃഷ്ടാവിന്റെ ഔദാര്യങ്ങൾ, മനശാന്തി, സന്താനങ്ങൾ, പ്രയോജനപ്രദമായ വിജ്ഞാനം, പാപമോചനം തുടങ്ങിയവ കരഗതമാകും.

# പ്രശ്നങ്ങൾ നിന്നെ സൃഷ്ടാവിനോട് അടുപ്പിക്കുന്നു. നിന്നെ പ്രാർത്ഥന പഠിപ്പിക്കുന്നു, അഹങ്കാരവും ധാർഷ്ട്യവും ഇല്ലായ്മ ചെയ്യുന്നു.

# മുൻ കോപികൾ, അലസന്മാർ, അസൂയക്കാർ എന്നിവരുമായി സഹവസിക്കാതിരിക്കുക. അവർ ദുഃഖം പേറികളാണ് അവരുടേത് ചൂടുളള പ്രാണനാണ്.

# പാപങ്ങളെ വർജ്ജിക്കുക. അവ ദുഃഖങ്ങളുടെ കേന്ദ്രവും പ്രയാസങ്ങളുടെ കാരണവും ആപത്തുകളുടെ കവാടവുമാകുന്നു.

# നിന്നെ ആരെങ്കിലും ദോഷം പറയുന്നുവെങ്കിൽ അത് നിങ്ങൾക്ക് ദോഷം ചെയ്യില്ല. അവർക്ക് മാത്രമാണ് അതിന്റെ ദോഷം.

# ശത്രുക്കളുടെ ഭത്സനങ്ങളോ അസൂയക്കാരുടെ ആരോപണങ്ങളോ കാര്യമാക്കേണ്ടതില്ല. കാരണം അവ നിന്റെ പദവി വർധിപ്പിക്കുകയും പ്രശസ്തനും പ്രമുഖനാക്കുകയും ചെയ്യുന്നു.

# നിന്നെ പരദൂഷണം പറഞ്ഞവൻ അവന്റെ നന്മകൾ നിനക്ക് ദാനം ചെയ്തിരിക്കുകയാണ്, നിന്റെ പാപങ്ങൾ ഏറ്റെടുത്തിരിക്കുകയുമാണ്. അത് അനുഗ്രഹമാണ്.

# ജനങ്ങളോട് പ്രസന്നമുഖിയാവുക. അവർ സ്നേഹിക്കും. സംസാരം മൃദുലമാക്കുക അവർക്കിഷ്ടപ്പെടും. വിനയാന്വിതനാവുക അവർ ബഹുമാനിക്കും.

# ജനങ്ങളോട് സലാം പറയുക. പുഞ്ചിരികൊണ്ട് അഭിവാദ്യം ചെയ്യുക. ശ്രദ്ധയോടെ അഭിമുഖീകരിക്കുക അവരുടെ മനസ്സിൽ പ്രിയപ്പെട്ടവനാകും . 

# പല വിഷയങ്ങളിലും നിരവധി ജോലികളിലുമായി സമയം കളയാതിരിക്കുക. അതിന്റെ അർത്ഥം നീ ഒന്നിലും വിജയിക്കുന്നില്ല എന്നായിരിക്കും.

# വിശാല മനസ്കനാവുക. മോശമായ പെരുമാറിയവന്റെ ന്യായങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. പ്രതികാരത്തിന് തുനിയാതിരിക്കുക.

# കോപം കൊണ്ടും ദുഃഖം കൊണ്ടും ശത്രുക്കളെ സന്തോഷിപ്പിക്കാതിരിക്കുക.

# പ്രേമാഭാസങ്ങളും കാമാസക്തിയും വർജ്ജിക്കുക. അത് ആത്മാവിന്റെ ദുരന്തവും ഹൃദയത്തിന്റെ വ്യാധിയുമാണ്. സൃഷ്ടാവിലേക്ക് മടങ്ങി അവനെ ആരാധിക്കുന്നതിൽ അഭയം കണ്ടെത്തുക.

# പ്രതിസന്ധികളിലകപ്പെട്ടാൽ, കഴിഞ്ഞ് പോയ പ്രതിസന്ധികളിൽ സഹായത്തി നെത്തിയ സൃഷ്ടാവിന്റെ അനുഗ്രഹത്തെ സ്മരിക്കുക. എല്ലാ പ്രതിസന്ധികളും ക്ഷണികമാണെന്ന് മനസ്സിലാക്കുകയും നാഥനോട് പ്രാർത്ഥിക്കുകയും ചെയ്യുക.

 നാഥാ .. ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ. സുഹൃത്തുക്കളെ,
ഈ സന്ദേശം എല്ലാ സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്തു പുണ്യം നേടുന്നതിൽ പങ്കാളിയാവുക..

ഇസ്ലാമിക ആശയപ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബ് സൈറ്റ്

www.islamkerala.com
E-mail: [email protected]
Mobile: 00919400534861