പ്രതിസന്ധികളെ അതിജീവിക്കാനുള്ള അത്ഭുത ആയത്ത് 

ജീവിതത്തിൽ എല്ലാ വാതിലുകളും അടയപ്പെടുമ്പോൾ, ശത്രുക്കളുടെ തന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വഴിയില്ലാതെ വരുമ്പോൾ നമ്മെ തുണയ്ക്കുന്ന 'രക്ഷയുടെ സൂക്തം' (ആയത്തുൽ നജാത്ത്) ആണിത്. പ്രപഞ്ച നിയമങ്ങളെപ്പോലും നിശ്ചലമാക്കാൻ കരുത്തുള്ള അല്ലാഹുവിന്റെ വാക്കുകളാണിവ.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള അത്ഭുത ആയത്ത് 

പ്രതിസന്ധികളെ അതിജീവിക്കാനുള്ള അത്ഭുത ആയത്ത് 

ജീവിതത്തിൽ എല്ലാ വാതിലുകളും അടയപ്പെടുമ്പോൾ, ശത്രുക്കളുടെ തന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വഴിയില്ലാതെ വരുമ്പോൾ നമ്മെ തുണയ്ക്കുന്ന 'രക്ഷയുടെ സൂക്തം' (ആയത്തുൽ നജാത്ത്) ആണിത്. പ്രപഞ്ച നിയമങ്ങളെപ്പോലും നിശ്ചലമാക്കാൻ കരുത്തുള്ള അല്ലാഹുവിന്റെ വാക്കുകളാണിവ.

ഖുർആനിന്റെ പ്രഭാവം

ഖുർആനിലെ ഓരോ അക്ഷരത്തിനും വലിയ ഊർജ്ജമുണ്ട്. അല്ലാഹു പറയുന്നു:

لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ
(ഈ ഖുർആനിനെ നാം ഒരു പർവ്വതത്തിന്മേൽ ഇറക്കിയിരുന്നുവെങ്കിൽ, അല്ലാഹുവിനോടുള്ള ഭയത്താൽ അത് വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു.) - (സൂറത്ത് അൽ-ഹഷ്ർ: 21)

മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു:

وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّهِ الْأَمْرُ جَمِيعًا
(ഒരു ഖുർആൻ മുഖേന പർവ്വതങ്ങൾ നടത്തപ്പെടുകയോ, ഭൂമി തുണ്ടംതുണ്ടമാക്കപ്പെടുകയോ, മരിച്ചവരോട് സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കിൽ (അത് ഈ ഖുർആൻ തന്നെയാകുമായിരുന്നു). പക്ഷെ, കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു.) - (സൂറത്ത് അർ-റഅ്ദ്: 31)

നമ്മുടെ സംസാരം പോലെയല്ല അല്ലാഹുവിന്റെ വചനങ്ങൾ. ഓരോ വാക്കും മലക്കുകളാൽ ആകാശത്തേക്ക് ഉയർത്തപ്പെടുന്നു. അല്ലാഹു പറയുന്നു:

إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ
(അവങ്കലേക്കാണ് ഉത്തമമായ വചനങ്ങൾ കയറിപ്പോകുന്നത്. സൽകർമ്മം അതിനെ ഉയർത്തുകയും ചെയ്യുന്നു.) - (സൂറത്ത് ഫാത്വിർ: 10)

മൂസാ നബിയും (അ) അത്ഭുത വചനവും
ഫിർഔൻ തന്റെ സൈന്യവുമായി മൂസാ നബിയെയും അനുയായികളെയും പിന്തുടർന്നപ്പോൾ അവർ ഒരു വലിയ പ്രതിസന്ധിയിലായി. മുന്നിൽ അലറുന്ന കടൽ, പിന്നിൽ ആയുധങ്ങളുമായി ഫിർഔന്റെ സൈന്യം. രക്ഷപ്പെടാൻ ഒരിടവുമില്ലാത്ത ആ നിമിഷം അനുയായികൾ ഭയന്നു പറഞ്ഞു: "നാം പിടിക്കപ്പെടാൻ പോകുന്നു!"

അപ്പോൾ മൂസാ നബി (അ) ലോകത്തെ ഞെട്ടിച്ച ആ നാല് വാക്കുകൾ പറഞ്ഞു:

قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ
(അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല! തീർച്ചയായും എന്റെ രക്ഷിതാവ് എന്നോടൊപ്പമുണ്ട്. അവൻ എനിക്ക് വഴി കാണിച്ചുതരും.) - (സൂറത്ത് അശ്ശുഅറാഅ്: 62)

ഈ വാക്കുകൾ പ്രപഞ്ച നിയമങ്ങളെ മാറ്റിമറിച്ചു. കടൽ പിളർന്നു, വഴി ഉണങ്ങിയ നിലമായി മാറി. അല്ലാഹുവിിലുള്ള അടിയുറച്ച വിശ്വാസമാണ് ആ മാറ്റമുണ്ടാക്കിയത്.

നമുക്കുള്ള പാഠം

നമ്മുടെ  ജീവിതത്തിൽ രോഗങ്ങളോ, സാമ്പത്തിക പരാധീനതകളോ, കുടുംബ പ്രശ്നങ്ങളോ എന്തുമാകട്ടെ—മനുഷ്യസഹജമായ യുക്തി കൊണ്ട് പരിഹാരമില്ലെന്ന് തോന്നുമ്പോൾ ഈ വചനം ആവർത്തിച്ചു പറയുക:
"കല്ലാ... ഇന്ന മഈ റബ്ബീ സയഹ്‌ദീൻ" (ഒരിക്കലുമില്ല, എന്റെ  റബ്ബ് എന്റെ കൂടെയുണ്ട്, അവൻ എനിക്ക് വഴി കാട്ടും).

രാത്രിയിൽ ഏകാന്തനായി ഇരുന്നുകൊണ്ട് അല്ലാഹുവിനോട്  പ്രാർത്ഥിക്കുക. കുറഞ്ഞത് 7 തവണയെങ്കിലും ഈ ആയത്ത് ഹൃദയസാന്നിധ്യത്തോടെ ആവർത്തിക്കുക. വാതിലുകൾ തുറക്കാൻ വൈകിയാലും നമ്മുടെ മനസ്സിന് വലിയൊരു സമാധാനം ലഭിക്കുന്നത് നമുക്ക് അനുഭവിക്കാൻ കഴിയും.

മുഹമ്മദ് നബി (സ) യും അബൂബക്കർ സിദ്ദീഖും (റ)

സമാനമായ മറ്റൊരു സാഹചര്യം ഹിജ്റ വേളയിൽ നബി (സ) ക്കും ഉണ്ടായി. സൗർ ഗുഹയിൽ ശത്രുക്കൾ തൊട്ടടുത്തെത്തിയപ്പോൾ അബൂബക്കർ (റ) ഭയപ്പെട്ടു. അന്ന് നബി (സ) പറഞ്ഞു:

لَا تَحْزَنْ إِنَّ اللَّهَ مَعَنَا
(നീ ദുഃഖിക്കണ്ട, തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്.) - (സൂറത്ത് അത്തൗബ: 40)

ഒരു പ്രധാന വ്യത്യാസം:

മൂസാ നബി "എന്റെ കൂടെ" (ഇന്ന മഈ) എന്ന് പറഞ്ഞപ്പോൾ മുഹമ്മദ് നബി (സ) "നമ്മുടെ കൂടെ" (ഇന്നല്ലാഹ മഅനാ) എന്നാണ് പറഞ്ഞത്. കൂടെയുള്ള അബൂബക്കർ (റ) വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ആളാണെന്ന് നബിക്ക് അറിയാമായിരുന്നു. എന്നാൽ മൂസാ നബിയുടെ കൂടെയുള്ളവർ പിന്നീട് വ്യതിചലിക്കാൻ സാധ്യതയുള്ളവരായതിനാൽ അദ്ദേഹം തന്നെയും തന്റെ റബ്ബിനെയും മാത്രം ചേർത്ത് പറഞ്ഞു.

അല്ലാഹു നമ്മുടെ പ്രയാസങ്ങൾ നീക്കിത്തരട്ടെ. ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കുക!
സന്ദർശിക്കുക!
www.islamkerala.com
 
സി പി അബ്ദുല്ല ചെരുമ്പ 
9400534861

Files