ബുഷ്റ മുജീബ്
റഷ്യയിൽ MBBS ന് പഠിക്കുന്ന മാന്യസഹോദരി ബുഷ്റ മുജീബ്, അദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ നമ്മുടെ സഹോദരിമാർക്കും മക്കൾക്കും മാതൃകയാവട്ടെ. സ്ത്രീകൾക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് പല നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ആ നല്ല പ്രവർത്തനത്തിൽ ഒട്ടേറെ പാഠവും സന്ദേശവും നമുക്ക് നൽകുന്നുണ്ട്. ഈ അനുഭവത്തിന്റെ കൂടെ അദ്ദേഹം അയച്ചു തന്ന വീഡിയോ ക്ലിപ്പ് ഇതിന്റെ താഴെ ചേർത്തിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തിനും നമുക്കും അവന്റെ കാരുണ്യം നൽകട്ടെ. ആമീൻ.
ഡിയർ ബ്രദർ
അവിചാരിതമായാണ് ഈ ഇസ്ലാം കേരള എന്ന സൈറ്റ് കാണാന് ഇടയായത്.ഞങ്ങളെ പോലെ കേരളത്തിന് പുറത്തു താമസിക്കുന്നവർക്ക് ഒരു ഇസ്ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കാന് ഒരു മുതൽക്കൂട്ടാണിത്. ഇനിയും ഒരുപാട് ആളുകൾക്ക് വഴികാട്ടിയും പ്രചോദനവും ആയി ഇസ്ലാം കേരള ഉയരട്ടെ എന്ന് ആശംസിക്കുന്നു.
ഇസ്ലാം കേരള എന്ന സൈറ്റില് "നിങ്ങളുടെ അനുഭവം" എന്ന ഒരു മെയിൽ വായിക്കാൻ ഇടയായി. മറ്റുള്ളവർക്ക് ഒരു പ്രചോദനവും എനിക്ക് എന്റെ സന്തോഷം പങ്കു വെക്കുന്നതിനും എന്ന ലക്ഷ്യത്തോടെ എന്റെ ഒരു അനുഭവം കുറിക്കുന്നു.അതിൽ ഉൾപ്പെടുത്താൻ കൊള്ളാവുന്നതാണെങ്കിൽ ഉൾപ്പെടുത്തുക.
എനിക്ക് പണ്ടു മുതലേ ഇസ്ലാമിനെ കുറിച്ചു പഠിക്കാൻ വളരെ ഇഷ്ടം ആയിരുന്നു. മദ്രസ്സയിൽ ഏഴ് വരെയേ പോകാൻ സാധിച്ചുള്ളൂ. അത്രയേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളൂ. ഓർമ നല്ല വണ്ണം ഉറക്കുന്നതിനു മുന്നേ മദ്രസ്സയും കഴിഞ്ഞു. കാരണം എന്നെ ആദ്യം ചേർത്തത് മദ്രസയിൽ ആയിരുന്നു. അതിന് ശേഷം എനിക്ക് പ്ലസ് ടു കഴിഞ്ഞതിനു ശേഷം ആണ് ഇസ്ലാമിനെ കുറിച്ചു കൂടുതൽ അറിയാൻ താല്പര്യവും സാഹചര്യവും ഉണ്ടായതും. പ്ലസ് ടു കഴിഞ്ഞു ഏകദേശം ഒരു വർഷത്തോളം റഷ്യയിലേക്ക് എം.ബി.ബി.എസ് ചെയ്യാൻ വരാനുള്ള വിസയും പ്രതീക്ഷിച്ചു വീട്ടിൽ ഇരുന്നു. ആ സമയത്തു ഞാൻ കുറച്ചു ബുക്സ് വാങ്ങി വായിച്ചു. പിന്നെ എട്ടു ഒൻപത്, ക്ലാസ്സിലെ മദ്രസ്സ കുട്ടികളുടെ ബുക്കുകളും വാങ്ങി
വായിക്കുമായിരുന്നു. ആ സമയത്തു എന്റെ ഉപ്പാക്ക് നാട്ടിൽ ഒരു കടയുണ്ടായിരുന്നു. അന്നവിടെ പണിക്കു ഒരു തമിഴ് ഫാമിലിയും ഉണ്ടായിരുന്നു. ഹിന്ദുക്കൾ ആയിരുന്നു അവർ . ഒരു ഭർത്താവും ഭാര്യയും പിന്നെ
അവരുടെ നാലു മക്കളും. ആ സമയത്തു എന്റെ കുടുംബത്തിലെ കുട്ടികൾക്ക്
ഞാൻ ട്യൂഷന് എടുത്തിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുന്ന എനിക്കും അതൊരു
ടൈം പാസും ആയിരുന്നു.അപ്പോൾ ആ തമിഴ് ഫാമിലി താമസിച്ചിരുന്നത്
ഞങ്ങൾടെ കോമ്പൗണ്ടിൽ തന്നെയുള്ള ഒരു ചെറിയ വീട്ടിൽ ആയിരുന്നു. ഉപ്പ
അവരെ അവിടെ കൊണ്ടു വന്നു താമസിപ്പിച്ചതാണ്. ഞാൻ രാത്രി ആണ്
ട്യൂഷൻ എടുത്തിരുന്നത്. ആ സമയത്തു അര മണിക്കൂർ പവർ കട്ട്
ഉണ്ടാകുമായിരുന്നു. അപ്പോൾ ഞാൻ കുട്ടികളെ കൊണ്ടു സ്വലാത്തും ദികറും
ഒക്കെ ചൊല്ലിക്കുകയും ചീരണീ കൊടുക്കുകയും ചെയ്യും. അവർക്കും അതൊരു സന്തോഷം ആണ്. ആറോളം കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങൾ ചൊല്ലുന്നത് കേട്ടാൽ ആ തമിഴ് ഫാമിലിയിലെ മൂത്ത ആൺ കുട്ടിയും രണ്ടാമത്തെ പെൺകുട്ടിയും ഓടി വന്നു ഞങ്ങൾ ചൊല്ലുന്നതും നോക്കി ഇരിക്കും. ഒരാഴ്ചയോളം കേട്ടപ്പോൾ അവരും ചൊല്ലാൻ തുടങ്ങി. പിന്നെ മറ്റു കുട്ടികൾ പള്ളിയിൽ പോകുന്നതും മദ്രസ്സയിൽ പോകുന്നതും ഒക്കെ കാണാൻ തുടങ്ങി. എനിക്ക് അതിലെ മൂത്ത കുട്ടിയെ ഒത്തിരി ഇഷ്ടം ആയി. നല്ല സ്മാർട്ട് പയ്യൻ ആണ്. ഞാൻ എന്ത് പറഞ്ഞാലും ഓടി വന്നു ചെയ്തു തരും. അന്നവന് ഏഴോ എട്ടോ വയസ്സാണ്. അങ്ങനെ ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു അവന് എന്റെ അനിയൻ ആവണോ എന്ന്. ആദ്യം തമാശയായിട്ടാണ് ചോദിച്ചെങ്കിലും പിന്നീട് ഞാൻ അവനോട് ചോദിച്ചു അവനു മറ്റുള്ള കുട്ടികള്ടെ കൂടെ മദ്രസ്സയിലും പള്ളിയിലും മറ്റും പോകണോ എന്ന്. അവനും സമ്മതം ആയി. അപ്പോൾ ഞാൻ എന്റെ വീട്ടിൽ ഉള്ളവരോട് പറഞ്ഞു അവന് മുസ്ലിം ആകാൻ താത്പര്യം ഉണ്ടെന്നു.പിന്നീട് ഞാനും എന്റെ ഉമ്മയും മറ്റും അവന്റെ ഉമ്മാനോട് ചോദിച്ചു അവനെ ഞങ്ങള് എടുത്തോട്ടെ എന്ന്. മുസ്ലിം ആക്കി ഞങ്ങൾടെ വീട്ടിലെ കുട്ടിയെ പോലെ വളർത്തിക്കൊള്ളാം, പഠിപ്പിച്ചു കൊള്ളാം എന്നൊക്കെ പറഞ്ഞു..അവര് അവനോട് സമ്മതം ആണോ എന്ന് ചോദിച്ചപ്പോൾ അവനു പൂർണ സമ്മതം ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങള് അവനോട് ഇസ്ലാമിനെ പറ്റിയും മറ്റും പറഞ്ഞു കൊടുക്കും.. അവന്റെ ഉമ്മയും അത് കേൾക്കുമായിരുന്നു. അവസാനം ഞാന് എന്റെ ഉപ്പാന്റെ സമ്മതം വാങ്ങി അവന്റെ ഉമ്മാനോട് ഉറപ്പിച്ചു ചോദിച്ചു. അവന്റെ ഉമ്മ പറഞ്ഞു അവന്റെ ഉപ്പനോദ് ചോദിച്ചിട്ട് പറയാം എന്ന്. പിറ്റേ ദിവസം അവന്റെ ഉമ്മ പറഞ്ഞതു എന്താന്നറിയുമോ? അവന് മാത്രമല്ല ഞങ്ങൾക്കും ഇസ്ലാമിലേക്ക് വരാൻ താത്പര്യം ഉണ്ട് എന്ന്. മാശ അല്ലാ, അത് കേട്ടപ്പോൾ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ സന്തോഷം പിന്നീട് അങ്ങോട്ട് അതിനുള്ള പ്ലാനുകൾ ആയി. അതികം ആരും അറിയാതെ തന്നെ. പിന്നീട് ഞങ്ങൾടെ അവിടെയുള്ള ഒരു ഉസ്താദ് വന്നു അവർക്ക് രണ്ടു പേർക്കും ക്ലാസ്സ് എടുത്തു എല്ലാം പറഞ്ഞു മനസ്സിലാക്കി. സ്വന്തം താല്പര്യപ്രകാരം തന്നെ അല്ലെ വരുന്നതെന്ന് ചോദിച്ചു. അവർക്ക് പരിപൂർണ സമ്മതം ആയിരുന്നു. അങ്ങനെ അവരെ കോഴിക്കോട് ഒരു സ്ഥാപനത്തിൽ ഇസ്ലാമിലേക്ക് വരാനും, ഇസ്ലാമിനെ കുറിച്ചും നിസ്കാരത്തെ കുറിച്ചുമൊക്കെ പഠിക്കാൻ വേണ്ടി കൊണ്ടു ചെന്നാക്കി. മൂന്നു മാസത്തിനാണ് കൊണ്ടു ചെന്നാക്കിയത്..ഉപ്പയും മറ്റും ആണ് കൂടെ പോയത്.പോകുന്നതിനു മുന്നേ അവർക്ക് മുസ്ലിം ആയി കഴിഞ്ഞാൽ ഇടാനുള്ള പേരുകൾ എഴുതി കൊടുക്കാൻ പറഞ്ഞിരുന്നു.ആ പയ്യന്റെ ഉമ്മക്കൊഴിച്ചു ബാക്കി എല്ലാവർക്കും ഞാൻ ആണ് പേരിട്ടത്.അവന്റെ പേരു ഷാഹുല് ഹമീദ്, അവന്റെ ഉപ്പന്റെ പേരു മുഹമ്മദ് മുസ്തഫ, അവന്റെ നേരെ അനിയത്തിയുടെ പേരു സഫാ മറിയം, അതിന് താഴെയുള്ളത് മുനീർ അഹമദ് ഏറ്റവും ഇളയത് മർവാ തസ്നീം. അവസാനം ഉമ്മാന്റെ പേരു എന്താ ഇടേണ്ടത് എന്ന് ആലോചിക്കുമ്പോൾ ആരോ ഒരാൾ പറഞ്ഞു ഹഫ്സ എന്ന് ഇടാം എന്ന്.അങ്ങനെ ഉമ്മാക്കും പേരായി.അൽ ഹംദുലില്ലാ, അവർ അവിടെ പോയി മൂന്നു മാസത്തിനു ശേഷം എല്ലാം പഠിച്ചു വന്നു. അതിന്നിടയിൽ എന്റെ ഉപ്പ ഇടയ്ക്ക് പോയി കാണുമായിരുന്നു. ഒരിക്കൽ , പെരുന്നാൾ സമയത്ത് ഉപ്പയും ഞാനും എന്റെ കുടുംബത്തിലെ കുട്ടികളും പോയി പെരുന്നാൾ ഡ്രസ്സ് എല്ലാം കൊണ്ടു പോയി കൊടുത്തു. പിന്നീട് അവർ , അല്ഹംദുലില്ലാ, നല്ല മുസ്ലിമീങ്ങൾ ആയി തിരിച്ചു വന്നു. കുറച്ചു കാലം കൂടെ ഞങ്ങൾടെ അവിടെ ഉണ്ടായിരുന്നു. പിന്നീട് ജോലി സൗകര്യാർത്ഥം കുറച്ചു അപ്പുറത്തേക്ക് മാറി. ഇടക്കൊക്കെ ഇപ്പോഴും വീട്ടിൽ വരാറുണ്ട്. നാട്ടിൽ അവർക്ക് നല്ല സഹായങ്ങളും ആണ്.
ആ മൂത്ത കുട്ടിക്ക് ഷാഹുല് ഹമീദ് എന്ന് തന്നെ പേരിടാന് ഒരു പ്രത്യേക കാരണവും ഉണ്ട്.പണ്ടു മുതലേ കണ്ടു വെച്ച പേരാണ്.സഹോദരങ്ങളില്ലാത്ത എനിക്ക് എന്നെങ്കിലും എനിക്ക് ഒരു അനിയൻ ഉണ്ടാവുകയാണെങ്കിൽ പേരിടാൻ . എനിക്ക് അനിയൻമാരെ ഒരുപാട് ഇഷ്ടമാ..പക്ഷെ അതൊരിക്കലും ഉണ്ടായില്ല. അത് കൊണ്ടു ഞാൻ ആ പേരു അവന് കൊടുത്തു.ഇപ്പൊ ആ കുട്ടികളിൾ മൂന്നു പേരും സ്കൂളിലും മദ്രസ്സയിലും പോകുന്നുണ്ട്.
ഇതു വായിക്കുന്ന എല്ലാവരോടും എന്റെ ഒരു ചെറിയ വസിച്ചത്.നിങ്ങളുടെ ദുആകളില് എന്നെയും എന്റെ കുടുംബത്തെയും ഹിദായത്ത് ലഭിച്ച ആ കുടുംബത്തെയും ഉൾപെടുത്തനെ..
എന്റെ ഒരു ചെറിയ ശ്രമം കൊണ്ടു ഒരു ചെറിയ വീഡിയോ ക്ലിപ് ഉണ്ടാക്കിയിട്ടുണ്ട്. അതും ഞാന് ഇതിനോട് കൂടെ അയക്കുന്നു. അത് സൈറ്റില് ചേർക്കാൻ കൊള്ളാവുന്നതാണ് എങ്കിൽ സൈറ്റിൽ ചേർക്കുമല്ലോ. അത് കണ്ടിട്ട് വേണ്ടത് ചെയ്യുക. ദുആകളില് ഉൾപെടുത്തണം എന്ന വസിയ്യത്തോടെ ........ബുഷ്റ മുജീബ്
അദ്ദേഹം അയച്ചു തന്ന വീഡിയോ ക്ലിപ്പ്
മരണം ഒരോ മനുഷ്യനും അനുഭവിക്കാനുളളതാണ്!!! ഒരൽപ സമയത്തെങ്കിലും ആ മരണത്തിലേക്കൊന്ന് ചിന്തിക്കാനൊരു വീഡിയോക്ലിപ്പ്.
ഇവിടെ ക്ലിക്ക് ചെയ്യുക