ഹദ്ദാദ്

സമയം രണ്ടു മണി. ഞാൻ  എഴുന്നേറ്റു, ജനൽ  ചില്ലിലൂടെ  പുറത്തേക്ക് നോകിയപ്പോൾ  സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ  ആളെ ഒരു വിധം വ്യക്തമായി. ഇതു ഞാനാ ..... സിദ്ധിക്ക് ...ഇതു കുടി കേട്ടപ്പോൾ സുവ്യക്തമായി ഞാൻ  വാതിൽ  തുറന്നു. അവൻ  പള്ളിക്കകത്ത് കയറി, അപ്പോഴും പള്ളിക്ക് അകത്തെ ലൈറ്റ് ഇട്ടിരുന്നില്ല. അവനുമായി സംസാരികുന്നതിനിടയിൽ  ഞാൻ  ലൈറ്റ് ഓൺ ചെയ്തു. അത്ഭുതം !

ഹദ്ദാദ്

സ്ഥിരമായി ഹദ്ദാദ് റാതീബ് ചൊല്ലി വരുന്ന ശിഹാബുദ്ധീൻ എന്ന സഹോദരന്റെ ഒരനുഭവമാണ് ഈ കുറിപ്പിലൂടെ ഇസ്ലാം കേരള സന്ദർശകരുമായി പങ്ക് വെക്കുന്നത്. ഹദ്ദാദിലെ ഒരോ ദിക്റുകൾക്കും ഒട്ടേറെ ഫലങ്ങളുണ്ട് അതിൽ പെട്ട ഒരു ദിക്റ് ആണ്  أعُودُ  ِبكَلِمَاتِ اللهِ التّامَّاتِ مِنْ شَرِّ مَا خَلَقَ . ഇത് പതിവാക്കിയതിന്റെ പേരിലാവാം സുഹൃത്തിന് അദ്ദേഹം അറിയാത്ത ഭാഗത്തിൽ കൂടി അല്ലാഹു  കാവൽ നൽകിയത്.

ഹദ്ദാദ് പതിവാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യുകയും അത് കാരണമായി ഇഹത്തിലും പരത്തിലും നമുക്കുണ്ടാവുന്ന സർവ്വ പ്രയാസങ്ങളും അല്ലാഹു നീക്കിത്തരുകയും ചെയ്യട്ടെ. ആമീൻ. 

ഏകദേശം പത്തു വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അനുഭവം ഇസ്ലാം കേരള സന്ദർശകരുമായി പങ്കു വെക്കാൻ ഞാൻ  ആഗ്രഹിക്കുകയാണ്. പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ രൂപം ജനമാനസ്സുകളിലെത്തിക്കുന്നതിൽ  ഇസ്ലാം കേരള വഹിക്കുന്ന പങ്കു ശ്ലാഘനീയമാണ്.

പാലക്കാട്  ജില്ലയിലെ തൃത്താല ,അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ  അത്താനിക്കൽ  എന്ന ഒരു പ്രദേശമുണ്ട്. നിളാ നദിയുടെ തീരമാണ്, നിളയുടെ മണൽ  തരികളെ തലോടിയെത്തുന്ന ഇളം കാടു തലയുയർത്തി നിൽകുന്ന അത്താനിക്കൽ  മസ്ജിദ്, ഞാൻ  അവിടെ സേവനം ചെയ്യുന്ന കാലം, മദ്രസയിൽ  അധ്യാപകനായും പള്ളിയിൽ  ഇമാമായും മാനൂർ  സ്വദേശി  മുഹമ്മദ് അലി റഹമാനി അന്നെന്റെ സഹ പ്രവർത്തകനാണ്.

വേനൽ  കാലം അതിന്റെ മൂർധന്യ ദശയിലെത്തി നിൽകുന്ന ഘട്ടം, ഞങ്ങൾക്ക് താമസികാനുള്ള റൂം വളരെ ചെറുതായതിനാൽ  രാത്രിയുറക്കം പള്ളിയിലായിരുന്നു പതിവ്. എലക്ട്രിക്കു ഫാനിന്റെ പ്രവർത്തനം ഒരു പരിധി വരെ ഞങ്ങളെ മയക്കി ഉറക്കുന്നു. ഞങ്ങൾ  നല്ല ഉറക്കത്തിലാണ് സദാ ഞങ്ങലോടോന്നിച്ചുണ്ടാവുന്ന ആ നാട്ടുകാരൻ കബീറും അന്ന് ഞങ്ങലോടോപ്പമുണ്ട്. വാതില് മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണരുന്നത്, അടുത്തിരിക്കുന്ന അലാറം ക്ലോക്കിന്റെ നെറുകയിൽ കയ്യമർത്തിയപ്പോൾ അത് പ്രകാശിച്ചു. സമയം രണ്ടു മണി. ഞാൻ  എഴുന്നേറ്റു, ജനൽ  ചില്ലിലൂടെ  പുറത്തേക്ക് നോകിയപ്പോൾ  സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ  ആളെ ഒരു വിധം വ്യക്തമായി. ഇതു ഞാനാ ..... സിദ്ധിക്ക് ...ഇതു കുടി കേട്ടപ്പോൾ സുവ്യക്തമായി ഞാൻ  വാതിൽ  തുറന്നു. അവൻ  പള്ളിക്കകത്ത് കയറി, അപ്പോഴും പള്ളിക്ക് അകത്തെ ലൈറ്റ് ഇട്ടിരുന്നില്ല. അവനുമായി സംസാരികുന്നതിനിടയിൽ  ഞാൻ  ലൈറ്റ് ഓൺ ചെയ്തു. അത്ഭുതം ! വെളിച്ചം പരന്ന അമ്പരപ്പിൽ  ഒരു പാമ്പ് തലയുയർത്തി  നില്കുന്നു, പാതി ഉറക്കത്തിലും ഉണർച്ചയിലുമായി കിടന്നിരുന്ന മറ്റു രണ്ട് പേർ പിടഞ്ഞെഴുനേറ്റു , ആകെ അമ്പരന്ന സർപ്പതിനു നേരെ ഞാൻ എന്റെ
പുതപ്പ് എരിഞ്ഞതിനാൽ  പാമ്പ് അതിനുള്ളിൽ  പെട്ട് പോയി, അതിനു
ആക്രമണ ശേഷി നഷ്ടപെട്ടു... ഏതായാലും നാല് പേരും ചേർന്ന് പാമ്പിനെ വക വരുതിയെങ്കിലും പിന്നീട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല...

ഒരു സുഹൃത്തിന്റെ ഹജ്ജ് യാത്ര അയപ്പ് കഴിഞ്ഞു തിരിച്ചു വരുന്നതിനിടെ ഞങ്ങളുടെ അടുത്ത് തങ്ങി പിറ്റേ പ്രഭാതത്തിൽ  യാത തിരിക്കാം എന്നു എന്റെ സുഹൃത്ത് ചിന്തിച്ചില്ലായിരുന്നെങ്കിൽ ....?

സ്ഥിരമായി ഹദ്ദാദു റാതീബ് ചൊല്ലുന്ന പതിവുണ്ടായിരുന്നതിനാലാവാം പടച്ചവൻ  സുഹൃത്ത് സിദ്ദികിനെ ഒരു രക്ഷകന്റെ രൂപത്തിൽ  അവിടെ എത്തിച്ചത് എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.....

പ്രിയ മക്കൾ  സമീഹയുടെയും സനീഹയുടെയും മുഖത്ത് നോക്കി ഞാൻ പറയാറുണ്ട് "അന്നുപ്പാക്ക് ആ സർപ ദംശനം ഏറ്റിരുന്നെങ്കിൽ  മക്കൾ  ഈ ഭൂലോകം കാണില്ലായിരുന്നു.... എന്ന്...

ശിഹാബുദ്ധീൻ  പെരുമ്പിലാവ്

                                      [email protected]