ഓടിപ്പിടിക്കാനല്ല; ശാന്തമായി അല്ലാഹുവിലേക്ക്...
സത്യവിശ്വാസികളെ, മനുഷ്യന്‍ പ്രകൃത്യാ തന്നെ ധൃതിയുള്ളവനാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ധൃതി കാണിക്കുന്നത് നമുക്ക് തന്നെ ദോഷ മായി ഭവിക്കും..........
ഓടിപ്പിടിക്കാനല്ല; ശാന്തമായി അല്ലാഹുവിലേക്ക്...
ബഷീര്‍ ഫൈസി വെണ്ണക്കോടിന്‍റെ പ്രഭാഷണം (വീഡിയോ ലിപി ആവിഷ്കാരം)
بسم الله الرحمن الرحيم
الحمد لله والصلاه والسلام على رسول الله وعلى اله وصحبه الفائزين.
. പ്രത്യേകിച്ച് ആരാധനാ കര്‍മ്മങ്ങളില്‍. നിസ്കാരത്തിന് ഇഖാമത്ത് വിളിച്ചു കഴിഞ്ഞാല്‍ നാം കാണിക്കുന്ന ആ ഒരു ഓട്ടം, ആ ധൃതി അതിനെ തിരുത്തിക്കൊണ്ട് നബി (സ) പഠിപ്പിച്ച മനോഹരമായ ഒരു പാഠമുണ്ട്.
അവിടുന്ന് അരുള്‍ ചെയ്തു:
إِذَا أُقِيمَتِ الصَّلَاةُ فَلَا تَأْتُوهَا وَأَنْتُمْ تَسْعَوْنَ، وَأْتُوهَا وَأَنْتُمْ تَمْشُونَ، وَعَلَيْكُمْ بِالسَّكِينَةِ ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فاتَكُمْ فَأَتِمُّوا
ഇതിന്‍റെ പൊരുള്‍ നാം ഗൗരവത്തോടെ ചിന്തിക്കണം. നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ടേക്ക് ഓടി വരരുത്. നമ്മള്‍ പലപ്പോഴും കാണാറുണ്ട്, പള്ളിയില്‍ ഇഖാമത്ത് വിളിച്ചാല്‍ പുറത്തുള്ളവര്‍ വസ്ത്രമെല്ലാം ഒതുക്കിപ്പിടിച്ച് ഒരോട്ടമാണ്. എന്തിനാണ് ഈ ഓട്ടം? ഒരു റക്അത്ത് നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ഈ ഓട്ടം. എന്നാല്‍ നബി (സ) പറയുന്നത്, നിങ്ങള്‍ നടന്നു വരിക എന്നാണ്. നടന്നു വരുമ്പോള്‍ നിങ്ങളില്‍ സകീനത്ത് (السَّكِينَةُ) അഥവാ ശാന്തത ഉണ്ടായിരിക്കണം.
എന്തുകൊണ്ടാണ് നബി(സ) ഓടി വരരുത് എന്ന് പറഞ്ഞത്? നിങ്ങള്‍ ഓടി വരുമ്പോള്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നു. നിസ്കാരത്തിന് തക്ബീര്‍ കെട്ടി നില്‍ക്കുമ്പോള്‍ നിങ്ങള്‍ കിതയ്ക്കുകയാണ്. കിതച്ചുകൊണ്ട് നില്‍ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഖുര്‍ആന്‍ കൃത്യമായി ഓതാന്‍ കഴിയുക? എങ്ങനെയാണ് തന്‍റെ റബ്ബിന്‍റെ മുന്നില്‍ ഏകാഗ്രതയോടെ നില്‍ക്കാന്‍ കഴിയുക? ആ കിതപ്പും, കിതപ്പ് മാറ്റാനുള്ള ശ്രമവും കൊണ്ട് നിസ്കാരത്തിന്‍റെ സത്ത തന്നെ നഷ്ടപ്പെടുന്നു.
മസ്ബൂഖായ ഒരാള്‍ (വൈകി എത്തിയ ആള്‍) ചെയ്യേണ്ടത് എന്താണ്? നിങ്ങള്‍ ശാന്തമായി നടന്നു വരിക. ഇമാം നിസ്കാരത്തിന്‍റെ ഏത് ഭാഗത്താണോ, അവിടെ വെച്ച് നിങ്ങള്‍ ഇമാമിനോട് ചേരുക. നിങ്ങള്‍ക്ക് ലഭിച്ച ഭാഗം ഇമാമിനോടൊപ്പം നിസ്കരിക്കുക. ഇനി നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭാഗമുണ്ടെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റ് നിന്ന് അത് പൂര്‍ത്തിയാക്കുക.
ഓടി വന്ന് ഒരു റക്അത്ത് പിടിക്കുന്നതിനേക്കാള്‍ വലിയ പ്രതിഫലം ശാന്തതയോടെ നടന്നു വന്ന് നിസ്കരിക്കുന്നതിലുണ്ടെന്ന് നാം തിരിച്ചറിയണം. കാരണം നിസ്കാരത്തി ന് മുന്നേയുള്ള ഈ നടത്തവും നിസ്കാര ത്തിന്‍റെ ഭാഗം തന്നെയാണ്. നിങ്ങള്‍ ശാന്തത യോടെ വരുമ്പോള്‍ നിങ്ങളുടെ ഹൃദയം നി സ്കാരത്തിന് സജ്ജമാകുന്നു.
ഒരിക്കല്‍ കൂടി നബി (സ) എടുത്തു പറയുകയാണ്: عَلَيْكُمْ بِالسَّكِينَةِ (നിങ്ങള്‍ ശാന്തത കൈ ക്കൊള്ളുക)
ഈ ശാന്തത നിങ്ങളുടെ നടത്തത്തിലും ഇരിപ്പിലും നിസ്കാരത്തിലും ഉണ്ടാകണം. നിസ്കാരം എന്നത് അല്ലാഹുവിനോടുള്ള ഒരു അഭിമുഖമാണ് അത് ധൃതി പിടിച്ച് ചെയ്യേണ്ട ഒന്നല്ല. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ ശാന്തത പാലിക്കണം. പലപ്പോഴും പള്ളിയുടെ വാതില്‍ക്കല്‍ വെച്ച് തക്ബീര്‍ കേള്‍ക്കുമ്പോള്‍ ചെരിപ്പഴിക്കാന്‍ പോലും നില്‍ക്കാതെ ഓടി വരുന്നത് നിസ്കാര ത്തിന്‍റെ അന്തസ്സിനെ ബാധിക്കും.
അതുകൊണ്ട് പ്രിയപ്പെട്ടവരെ, നമ്മുടെ ആരാധനകളില്‍ ഈ സകീനത്ത് കൊണ്ടുവരാന്‍ നാം പരിശ്രമിക്കണം. ധൃതിയെ ഒഴിവാക്കി സമാധാനത്തോടെ അല്ലാഹുവിന്‍റെ മുന്നില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം. അല്ലാഹു നമ്മുടെ ആരാധനകളെല്ലാം സ്വീകരിക്കട്ടെ. ആമീന്‍.
واخر دعوانا ان الحمد لله رب العالمين.
തയ്യാറാക്കിയത് : സി പി അബ്ദുല്ല ചെരുമ്പ.
ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക, നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാര്‍ത്ഥനയില്‍, വെണ്ണക്കോട് ഉസ്താദിനെയും, നമ്മെയെയും ഉള്‍പ്പെടുത്തുക.
സന്ദര്‍ശിക്കുക!!!! ംംം.ശഹെമാസലൃമഹമ.രീാ
സി പി അബ്ദുല്ല ചെരുമ്പ
9400534861