അൽ-അബവാഅ് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും നന്മയുടെയും പാഠങ്ങൾ

അൽ-അബവാഅ് (الأبواء) എന്നത് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. നബി (സ) ഒന്നിലധികം തവണ അൽ-അബവാഅ് സന്ദർശിച്ചിട്ടുണ്ട്. അവിടുത്തെ മാതാവായ ആമിന ബിൻത് വഹബ് (റ) അവരുടെ ഖബ്ർ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. നബി (സ) അവിടുത്തെ ആദ്യത്തെ സൈനിക മുന്നേറ്റം (ഗസ്‌വ) നടത്തിയത് അൽ-അബവാഇലേക്കായിരുന്നു. എന്നാൽ ഈ യുദ്ധത്തിൽ പോരാട്ടങ്ങളൊന്നും നടന്നിരുന്നില്ല, പകരം നബി (സ) അവിടെയുണ്ടായിരുന്നവരുമായി സമാധാന സന്ധിയിൽ ഏർപ്പെടുകയാണ് ചെയ്തത്.

അൽ-അബവാഅ് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും നന്മയുടെയും പാഠങ്ങൾ

അൽ-അബവാഅ് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും നന്മയുടെയും പാഠങ്ങൾ

അൽ-അബവാഅ് (الأبواء) എന്നത് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. നബി (സ) ഒന്നിലധികം തവണ അൽ-അബവാഅ് സന്ദർശിച്ചിട്ടുണ്ട്. അവിടുത്തെ മാതാവായ ആമിന ബിൻത് വഹബ് (റ) അവരുടെ ഖബ്ർ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. നബി (സ) അവിടുത്തെ ആദ്യത്തെ സൈനിക മുന്നേറ്റം (ഗസ്‌വ) നടത്തിയത് അൽ-അബവാഇലേക്കായിരുന്നു. എന്നാൽ ഈ യുദ്ധത്തിൽ പോരാട്ടങ്ങളൊന്നും നടന്നിരുന്നില്ല, പകരം നബി (സ) അവിടെയുണ്ടായിരുന്നവരുമായി സമാധാന സന്ധിയിൽ ഏർപ്പെടുകയാണ് ചെയ്തത്.

മാതാവ് ആമിന ബിൻത് വഹബ്(റ)ന്റെ വഫാത്ത്

നബി (സ)ക്ക് ആറ് വയസ്സുള്ളപ്പോൾ, മാതാവ് ആമിന ബിൻത് വഹബ് (റ)മദീനയിലുള്ള അമ്മാവന്മാരുടെ കുടുംബമായ ബനൂ നജ്ജാറിനെ സന്ദർശിച്ച് നബി (സ) യും മാതാവ് ആമിന ബീവിയും മക്കയിലേക്ക് മടങ്ങുകയായിരുന്നു."
ആ യാത്രയിൽ അബവാഅ് എന്ന സ്ഥലത്തുവെച്ച് നബി (സ)യുടെ മാതാവ് വഫാത്താവുകയും അവിടെത്തന്നെ മഖ്ബറ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ആ സമയത്ത് നബി (സ)യെ പരിപാലിച്ചിരുന്ന ബറക ബിൻത് സഅ് ലബ എന്ന ഉമ്മു അയ്മൻ (റ) ഒപ്പമുണ്ടായിരുന്നു. മാതാവിന്റെ വഫാത്തിനു ശേഷം ഉമ്മു അയ്മൻ (റ) നബി(സ)യെ വളരെ സ്നേഹത്തോടെ വളർത്തുകയും സുരക്ഷിതമായി മക്കയിലെത്തിക്കുകയും ചെയ്തു.

നബി (സ) ഉമ്മു അയ്മൻ (റ)യോട് അളവറ്റ സ്നേഹം കാണിക്കുകയും "എന്റെ മാതാവിനു ശേഷമുള്ള എന്റെ മാതാവാണ് ഇവർ" എന്ന് പറയുകയും ചെയ്യുമായിരുന്നു. നബി (സ) അവിടുത്തെ ജീവിതകാലത്ത് അവരെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. നബി (സ)യുടെ വഫാത്തിനു ശേഷം അബൂബക്കർ (റ)ഉം ഉമർ (റ)ഉം നബി (സ)യുടെ ഈ മാതൃക പിന്തുടർന്ന് ഉമ്മു അയ്മൻ (റ)യെ സന്ദർശിക്കാറുണ്ടായിരുന്നു.

ഖബ്ർ സന്ദർശനവും മാതാപിതാക്കളോടുള്ള സ്നേഹവും

വർഷങ്ങൾക്കു ശേഷം അല്ലാഹുവിനോട് അനുവാദം ചോദിച്ചുകൊണ്ട് നബി (സ) അൽ-അബവാഇലുള്ള തന്റെ മാതാവിന്റെ ഖബ്ർ സന്ദർശിക്കുകയുണ്ടായി. ഖബ്റിങ്കൽ വെച്ച് നബി (സ) കണ്ണീരൊഴുക്കുകയും അവിടുത്തെ കരച്ചിൽ കണ്ട് കൂടെയുണ്ടായിരുന്ന സ്വഹാബികളും കരയുകയും ചെയ്തു. മുതിർന്ന പ്രായത്തിൽ സ്വന്തം മാതാവിനെ കാണാൻ സാധിച്ചില്ലെങ്കിലും, മാതാപിതാക്കളോട് കാണിക്കേണ്ട നന്മയും കടപ്പാടും അവിടുന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു.

ഫാത്തിമ ബിൻത് അസദ് (റ)

മാതാവിന്റെയും പിതാമഹന്റെയും വഫാത്തിനു ശേഷം നബി (സ)യെ സംരക്ഷിച്ചത് വലിയുപ്പ അബൂത്വാലിബ് ആയിരുന്നു. അബൂത്വാലിബിന്റെ ഭാര്യയായിരുന്നു ഫാത്തിമ ബിൻത് അസദ് (റ)നബി (സ)യെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത സ്വഹാബിവര്യയായിരുന്നു അവർ.
അവർ വഫാത്തായപ്പോൾ നബി (സ) അവരുടെ തലയ്ക്കൽ ഇരുന്നുകൊണ്ട് പറഞ്ഞു:
"الله يرحمك يا أمي، أنت أمي بعد أمي"
(അല്ലാഹു നിങ്ങളിൽ കരുണ ചൊരിയട്ടെ എന്റെ ഉമ്മാ, എന്റെ മാതാവിനു ശേഷമുള്ള എന്റെ മാതാവാണ് താങ്കൾ)

അവരെ മൂന്ന് തവണ കുളിപ്പിക്കാൻ നബി(സ) നിർദ്ദേശിക്കുകയും അവിടുത്തെ കുപ്പായം ഊരി അവരുടെ കഫൻപുടവയായി നൽകുകയും ചെയ്തു. തുടർന്ന് ഖബ്റിനുള്ളിൽ(اللَّحْد)ഇറങ്ങി സ്വന്തം കൈകൊണ്ട് മണ്ണെടുക്കുകയും അതിൽ കിടന്നുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു:

"اللهم اغفر لأمي فاطمة بنت أسد ووسع عليها مدخلها ولقنها حجتها بحق نبيك والأنبياء من قبلي فإنك أرحم الراحمين الله أكبر الله أكبر الله أكبر الله أكبر"
(അല്ലാഹുവേ, എന്റെ മാതാവ് ഫാത്തിമ ബിൻത് അസദിന് നീ പൊറുത്തുകൊടുക്കേണമേ, അവരുടെ ഖബ്ർ വിശാലമാക്കി കൊടുക്കേണമേ, നിന്റെ റസൂലിന്റെയും എനിക്ക് മുമ്പുള്ള അമ്പിയാക്കളുടെയും  ഹഖ് കൊണ്ട് അവർക്ക് ഉത്തരം നൽകാൻ തൗഫീഖ് നൽകേണമേ, തീർച്ചയായും നീ പരമകാരുണികനാകുന്നു. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ) ( (الطبراني)(أبو نعيم)
നബി (സ), അബ്ബാസ് (റ), അബൂബക്കർ (റ) എന്നിവർ ചേർന്നാണ് അവരെ ഖബ്റിലേക്ക് ഇറക്കിവെച്ചത്.

ഹലീമത്തുസ്സഅ്ദിയ്യ(റ)

നബി (സ)യുടെ മുലകുടി ബന്ധത്തിലെ മാതാവായ ഹലീമത്തുസ്സഅ്ദിയ്യ (റ)യോടും അവിടുന്ന് വലിയ ആദരവ് കാണിച്ചിരുന്നു. ഒരിക്കൽ അവർ നബി (സ)യെ കാണാൻ വന്നപ്പോൾ അവിടുന്ന് സ്വന്തം തട്ടം വിരിച്ച് കൊടുത്ത് അവരെ സ്വീകരിക്കുകയും വലിയ രീതിയിൽ ആദരിക്കുകയും ചെയ്തു.
(ഇവരുടെ ചരിത്രം നാം മുമ്പ് വിവരിച്ചിട്ടുണ്ട് , അത് ഇസ്ലാംകേരള വെബ് സൈറ്റിൽ ലഭ്യമാണ് )

അൽ-അബവാഇൽ നബി (സ) എത്തിയതോടെ അവിടെ അല്ലാഹുവിന്റെ ബറകത്ത് വർഷിക്കുകയുണ്ടായി. അല്ലാഹു തആലാ നബി (സ) പാദസ്പർശമേറ്റ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും, നമ്മുടെ മാതാപിതാക്കൾക്ക് നന്മ ചെയ്യാനും നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files