തിരുനബിയുടെ രാഷ്ട്ര നിർമ്മാണം
രാജാവിനും പ്രജകൾക്കും രാഷ്ട്രത്തലവന്മാർക്കും സാധാരണക്കാർക്കുമെല്ലാം ഉത്തമ മാതൃകയായിരുന്നു തിരുന ബിയുടെ അനർഘ ജീവിതം. പ്രത്യേക നിയമാവലി ആധാരമാക്കാതെ ഗോത്രത്തല വന്മാർ ഭരിച്ചു പോരുന്ന അറേബ്യയിലെ മക്കയിലാണല്ലോ തിരു നബി ജനിച്ചു വളർന്നത്.
രാജാവിനും പ്രജകൾക്കും രാഷ്ട്രത്തലവന്മാർക്കും സാധാരണക്കാർക്കുമെല്ലാം ഉത്തമ മാതൃകയായിരുന്നു തിരുന ബിയുടെ അനർഘ ജീവിതം.
പ്രത്യേക നിയമാവലി ആധാരമാക്കാതെ ഗോത്രത്തല വന്മാർ ഭരിച്ചു പോരുന്ന അറേബ്യയിലെ മക്കയിലാണല്ലോ തിരു നബി ജനിച്ചു വളർന്നത്. അബ്‌ദുൽ മുത്തലിബിൻ്റെ നേതൃത്വ ത്തിലുള്ള മക്കാ പട്ടണത്തിൽ ജനിച്ചു വളർന്ന തിരുനബി തന്റെ നാലുപാടും നടക്കുന്ന തിന്മകളിൽ നിന്നകന്ന് ഒറ്റയാനായി ജീവി ച്ചു. നിലവിലുള്ള മലീമസമായ രാഷ്ട്രീയ സാമൂഹിക വ്യവ സ്ഥിതികൾ മാറ്റിയെടുക്കാൻ ഒരു വിപ്ലവമാവശ്യമായിട്ടും ആ വഴിക്കു ചിന്തിക്കാനോ ആർക്കെങ്കിലുമെതിരെ പട നയിക്കാനോ നബി മുതിർന്നില്ല. ഇരുപതാമത്തെ വയസ്സിൽ ഖുറൈശികൾ ഉൾകൊള്ളുന്ന കിനാനയും പരിസര പ്രദേശ നിവാസികളായ ഖയ്സ് ഗോത്രക്കാരും തമ്മിൽ നടന്ന യുദ്ധത്തിൽ രാജ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി പിതൃവ്യന്മാരോട് ചേർന്ന് പൊരു താൻ തയ്യാറായിരുന്നുവെന്ന് ചരിത്രം ഘോഷിക്കുന്നു. തന്റെ ദേശത്തിന്റെയും ഗോത്രത്തിൻ്റെയും സംരക്ഷണത്തിൽ പങ്കാ ളിയായെങ്കിലും അത്തരം രാഷ്ട്രീയ സംഘട്ടനങ്ങളെ അവിടുന്ന്
ഇഷ്ട്‌ടപ്പെട്ടിരുന്നില്ല. "ഹർബുൽ ഫിജാർ" എന്ന നാമത്തിലറിയ പ്പെടുന്ന പ്രസ്‌തുത പോരാട്ടത്തെ തുടർന്ന് മക്കയിൽ ഉണ്ടാ ക്കിയ സമാധാന സന്ധിയായിരുന്നു "ഹൽഫുൽ ഫുളൂൽ".
മക്കയിലെ പ്രധാന ഗോത്രത്തലവന്മാരെല്ലാം ചേർന്ന് പീഡിതരും മർദ്ദിതരുമായ ജനതയെ അവർ ഏത് വിഭാഗ ത്തിൽപെട്ടവരായാലും സഹായിക്കുക എന്ന നയം അംഗീക രിച്ച് കൊണ്ട് ഒപ്പ് വെച്ച ഒരു ഉടമ്പടിയായിരുന്നു അത്. ഈ ഉട മ്പടിയുടെ പ്രധാന വക്താവ് നബി(സ)യായിരുന്നു. ആഹ്ളാദ ത്തോടെ പ്രസ്തുത സംഭത്തെക്കുറിച്ച് അവിടുന്ന് അനുസ്‌മരി ക്കുമായിരുന്നു. സമാധാനാന്തരീക്ഷത്തോടുള്ള അവിടുത്തെ അദ മ്യമായ ആഭിമുഖ്യമാണ് പ്രസ്‌തുത സംഭവവും തുടർന്നുള്ള അനുസ്‌മരണവും വ്യക്തമാക്കുന്നത്.
ഒരു രാഷ്ട്രത്തേയോ ജനതയേയോ നിയന്ത്രിക്കുന്നവർ വിശ്വസ്ഥത, സത്യ സന്ധത, പരിശുദ്ധത, നിസ്വാർത്ഥമായ ജീവിത രീതി തുടങ്ങിയ ഗുണങ്ങൾ ഉൾകൊള്ളുന്നവരായിരി ക്കണം. ഇത്തരം സ്വഭാവ ഗുണങ്ങൾ പാലിച്ച് ഉന്നത വ്യക്തിത്വം പ്രാപിക്കാൻ പര്യാപ്‌തമായ വിധം നാൽപതു വർഷം വളർത്തി യെടുത്ത ശേഷം നുബുവ്വത്ത് നൽകപ്പെട്ട് പ്രവാചകന്മാർ നിയു ക്തരാകാൻ കാരണമിതാകാം.
പ്രവാചകത്വത്തിന് മുമ്പ് സർവാംഗീകൃതനായ തിരു നബി വിശ്വാസ സംസ്‌കരണ ശ്രമങ്ങളുമായി രംഗത്തിറങ്ങിയ പ്പോൾ ഖുറൈശികളുടെ സമീപനം മാറി. അധികാരത്തിന്റേയും സമ്പത്തിന്റേയും ഹുങ്കും ചൂഷണ മനോഭാവവും കാരണം നബി യുടെ പ്രബോധനത്തോടവർ മുഖം തിരിഞ്ഞ് നിന്നു. കഠിന കഠോരമായ മർദ്ദന മുറകളും അക്രമങ്ങളുമായി അവർ സത്യ പ്രസ്ഥാനത്തെ നിഷ്കാസനം ചെയ്യാൻ ശ്രമിച്ചു. പതിമൂന്ന് വർഷത്തെ ത്യാഗപൂരിതമായ പ്രവർത്തനത്തിലൂടെ നബിസംസ്കരിച്ചെടുത്ത മക്കാ നിവാസികളെ നിഷ്‌ഠൂരഹത്യ ചെയ്യാ നും നബിയെ തന്നെ വക വരുത്താനും ധിക്കാരികളുടെ സഖ്യം തയ്യാറായപ്പോൾ നാടുവിട്ടു പോകാൻ നബി അവരോട് നിർദ്ദ ശിച്ചു. അനുയായികൾക്ക് പിറകെ നബിയും മദീനയിലേക്ക് പലാ യനം ചെയ്തു. അവിടെ നബിക്ക് വരവേൽപായിരുന്നു ലഭിച്ച ത്. പുത്തൻ ലോകം. അവിടെ നബിയാണ് നായകൻ. നബി യാണ് ഭരണാധികാരി. നബിയുടെ തീരുമാനമാണ് വിധി. നബിക്കു ലഭിക്കുന്ന ഇലാഹീ സന്ദേശമായ ഖുർആനാണ് അവി ടുത്തെ ഭരണ ഘടന. രാഷ്ട്രത്തലവനും പ്രഥമ പൗരനും സൈന്യാധിപനുമെല്ലാം നബി തന്നെ.
മുസ്‌ലിംകൾ ന്യൂനപക്ഷമായ മക്കയിൽ അവതരണം ആരംഭിച്ചതാണ് ഖുർആൻ. ജന സംസ്‌കരണത്തിലൂന്നിക്കൊ ണ്ടായിരുന്നു മക്കയിലും മദീനത്തെ ആദ്യ വർഷങ്ങളിലും പ്രവാ ചകന്റെ പ്രവർത്തനം. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ ആദ്യ ശില അതു തന്നെ. സാംസ്‌കാരിക സമ്പന്നരും സഹകാരികളു മായ ഒരു ജനതയുടെ നിലനിൽപ്പിനും വളർച്ചക്കും ഉതകുന്ന സാമ്പത്തികവും സാമൂഹികവുമായ നിർദ്ദേശങ്ങൾ ക്രമേണ നട പ്പിലാക്കിക്കൊണ്ടിരുന്നു. സാമൂഹ്യ അടിത്തറയായി, മുഹാജി റുകളും (മക്കയിൽ നിന്ന് പലായനം ചെയ്‌ത് വന്നവർ) അൻസാ റുകളും (അവരുടെ സഹായം ഏറ്റെടുത്ത മദീനാ നിവാസികൾ) തമ്മിൽ സാമൂഹ്യ ബന്ധം ഉറപ്പിക്കുക എന്ന അടിസ്ഥാനത്തിൽ, സാഹോദര്യ ബന്ധം സ്ഥാപിച്ചു സഖികളാക്കിത്തീർത്തു. പര സ്‌പര സഹായത്തിൻ്റെ ബാധ്യതയും പരലോകാനന്ദവും ചൂണ്ടി ക്കാണിച്ചു സാമ്പത്തിക പരാതീനതക്കറുതി വരുത്താനും ശ്രമിച്ചു കൊണ്ടിരുന്നു. സകാത്തും ഫിത്ർ സകാത്തും നടപ്പിലാക്കി. ന്യൂനപക്ഷമായ ജൂതരോട് ആദ്യ കാലം സഹവർതിത്വത്തി ലേർപ്പെടുക മാത്രമല്ല സഹകരണക്കരാറിൽ ഒപ്പ് വെക്കുകയും കരാർ എഴുതി കൈമാറുകയും ചെയ്തു.
എന്നാൽ സത്യ പ്രസ്ഥാനത്തിൻ്റെ കൺ കോടാലിക ളായിത്തീർന്ന മക്കാ നിവാസികൾക്ക് അതൊന്നും സഹിവരാ ത്തതായിരുന്നു. നാടു വിട്ടു പോയ മുഹമ്മദ് മദീനയിൽ ഇസ് ലാമിക രാഷ്ട്രത്തിന്നു അടിത്തറ പാകി വരുന്നത് അവരെ രോഷാകുലരാക്കിത്തീർത്തു. എന്ത് വില കൊടുത്തും നബിയുടെ ഈ പുത്തൻ പരിഷ്‌കാരങ്ങളെ തടയണമെന്നവർ തീരുമാനി ച്ചു. മുസ്‌ലിംകൾ വിട്ടേച്ച് പോയ സമ്പത്തുകൾ അവർ കെയ്യേ റി. വിദേശ വ്യാപരത്തിന്നു അതു മൂലധനമായി ഉപയോഗിച്ച് സാമ്പത്തിക അടിത്തറ പാകാൻ അവർ ശ്രമിച്ചു. ശക്തമായ ഒരു ആക്രമണത്തിനവർ കോപ്പു കൂട്ടി. ഖുറൈശികളുടെ ഓരോ ചലനങ്ങളും മദീനയിൽ നബി(സ) നിരീക്ഷിച്ച് കൊണ്ടിരുന്നു. ഇത്തരം സ്ഥിതി വിശേഷം തുടരുക ഒരു രാഷ്ട്രത്തിന്റെ നില നിൽപിനോ പൂരോഗതിക്കോ സഹായകമല്ലെന്ന കാര്യം അവി തർക്കിതമാണല്ലോ.
എഴുപതിലധികം ഖുർആൻ സൂക്തങ്ങലിലൂടെ കഴിഞ്ഞ പതിനഞ്ച് വർഷം ക്ഷമയുടെയും സഹകരണത്തിന്റെയും മഹി താശയം ഉയർത്തിപ്പിടിക്കുകയായിരുന്നു മുസ്‌ലിംകൾ. രാഷ്ട്ര ത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന സ്ഥിതി വിശേഷവുമായി മുമ്പോട്ട് നീങ്ങാൻ സാധ്യമല്ലാത്ത പരിസ്ഥിതി വന്നപ്പോൾ ഹിജ് റയുടെ രണ്ടാം വർഷം അക്രമികളെ അതേ നാണയത്തിൽ തിരി ച്ചടിക്കാൻ ഖുർആൻ നിർദ്ദേശിച്ചു. "യുദ്ധത്തിന് വിധേയരായ വർക്ക് അവർ അക്രമിക്കപ്പെടുക കാരണമായി യുദ്ധം അനുവദി ക്കപ്പെട്ടിരുന്നു. അല്ലാഹു അവരെ സഹായിക്കാൻ ശക്തനത്രെ. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞുവെന്ന ല്ലാതെ യാതൊരു കാരണവുമില്ലാതെ വീടുകളിൽ നിന്ന് പുറ ത്താക്കപ്പെട്ടവരാണവർ"(22-39,40).
മർദിത ജനതയുടെ സംരക്ഷണവും പ്രതിരോധവുമാണ് ഇസ്‌ലാം അനുവദിച്ച യുദ്ധമെന്നു ആയത്ത് വ്യക്തമാക്കുന്നു.
യുദ്ധം വഴി രാഷ്ട്രങ്ങൾ വെട്ടിപ്പിടിക്കാനോ പീഡിപ്പിച്ചു വാൾ കൊണ്ടു മതം പ്രചരിപ്പിക്കാനോ ആ മാതൃകാ പുരുഷൻ ഒരു ക്കലും ചിന്തിച്ചിട്ടില്ല. അത്തരം ഒരു നിർദ്ദേശം ഖുർആനിക ഭൗ ണഘടനയിൽ നൽകപ്പെട്ടിട്ടുമില്ല. തുടർന്നു ഹിജ്റ രണ്ടാം വർഷ ത്തിലാണ് പരിശുദ്ധ ലക്ഷ്യത്തോടെ ഒരു ധർമ്മ യുദ്ധത്തിന് നബി തയ്യാറായത്. പിടിച്ചടക്കപ്പെട്ട സമ്പത്തുമായി സിറിയയി ലേക്ക് പുറപ്പെടുന്ന ഖുറൈശി ശത്രുവ്യൂഹത്തെ വഴി തടഞ്ഞു ഉപരോധിക്കുകയായിരുന്നു മുസ്‌ലിംകളുടെ പദ്ധതി. വിവരം മണത്തറിഞ്ഞ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള വ്യാപാര സംഘം വഴിമാറി രക്ഷപ്പെടുകയും അവർ വിവരം കൊടുത്തത നുസരിച്ച് മക്കയിൽ നിന്ന് എത്തിച്ചേർന്ന അബൂ ജഹലിന്റെ നേതൃത്വത്തിലുള്ള ഖുറൈശി സൈന്യം ഏറ്റുമുട്ടലിനു തയ്യാ റെടുത്തു വീറും വാശിയും മുഴക്കി പോർ വിളി നടത്തുകയുമാ യിരുന്നു. ധൈര്യം അവലംബിച്ച് വിശ്വാസം കൈമുതലാക്കി പൊരുതിയ റസൂലും സ്വഹാബത്തും വിജയം കൈവരിച്ചു.
ഇസ്ലാമിലെ യുദ്ധങ്ങളെല്ലാം ഈ പ്രതിരോധ ലക്ഷ്യ ത്തിന് വേണ്ടിയായിരുന്നു. പാശ്ചാത്യ ലോപിയും ഓറിയൻ്ലിസ്റ്റ് ചിന്താഗതിക്കാരും ഇസ്‌ലാം വാൾ കൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന ആരോപണം ഉന്നയിക്കാറുണ്ട്. ഇത് ബോധ പൂർവ്വ മുള്ള ദുഷ്പ്രചരണമാണ്. ഉടമ്പടി ലങ്കനം നടത്തി രാഷ്ട്രത്തിന്റെ നിലനിൽപിന് തന്നെ വിഘ്നം സൃഷ്ടിച്ച് കൊണ്ടിരുന്ന ജൂത രുമായി നടന്ന ഏറ്റു മുട്ടലുകളോ, അത് കാരണം അവരുടെ ശക്തി ക്ഷയിപ്പിക്കുകയും നാടു കടത്തുകയും ചെയ്‌ത സംഭവ ങ്ങളോ, രാഷ്ട്രത്തിൻ്റെ കെട്ടുറപ്പിനെക്കുറിച്ചു ചിന്തിക്കുന്ന നിഷ്‌പക്ഷ ഹൃദയങ്ങൾക്ക് തെറ്റായി ചിത്രീകരിക്കാൻ സാധ്യമ ല്ല. ജൂതന്മാരുടെ അസൂയ നിറഞ്ഞ ശത്രുതാ മനോഭാവം നിമി ത്തം അവരുടെ ചിറകൊടിച്ച ശേഷവും അവർ കൂടി ഭാഗവാ ക്കായി സത്യസേനയെ സംഘടിപ്പിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തെനാമാവശേഷമാക്കാൻ പുറപ്പെട്ട അഹ്‌സാബ് യുദ്ധവും മറ്റും ഇസ്ലാമിക രാഷ്ട്രത്തിൻ്റെ സുരക്ഷിതത്വം കാംക്ഷിച്ചതല്ലാതെ മറ്റൊന്നുമായിരുന്നില്ല.
കഅ്ബ പ്രദക്ഷിണത്തിനും ഉംറ നിർവ്വഹണത്തിനുമായി പുറപ്പെട്ട റസൂലിനേയും സഹാബികളേയും ഹുദൈബിയയിൽ വെച്ച് ശത്രുക്കൾ തടഞ്ഞു. വാശി മാത്രം കൈമുതലാക്കിയ ശത്രുവിനോടു പോലും രക്തച്ചൊരിച്ചിലിനിട വരരുതെന്ന നിലക്കാണ് തിരിച്ചു വരാൻ നബി തങ്ങൾ സന്ധിയിലൊപ്പിട്ട ത്. സമാധാനത്തിലൂടെ രാഷ്ട്രനന്മ എന്ന ലക്ഷ്യത്തിലായിരുന്നു പ്രഥമ ദൃഷ്ടിയിൽ സഹാബികളെ വേദനപ്പെടുത്തിയ വ്യവസ്ഥ കൾ പോലും സന്ധി പത്രത്തിൽ ഉൾപെടുത്താൻ ആ ദീർഘ ദൃഷ്ടിയുള്ള ഭരണത്തലവൻ തയ്യാറായത്. മക്കയിൽ നിന്നും മുസ്‌ലിമായി മദീനയിൽ വരുന്നവരെ തിരിച്ചയക്കണമെന്നും മദീ നയിൽ നിന്ന് തിരച്ചു വിശ്വാസ ഭ്രംശരായി പോകുന്നവരെ മദീ നയിലേക്ക് തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിഷേധമു യർത്തിയ പ്രസ്‌തുത ഖണ്ഡിക. ഇസ്‌ലാമിന് ഗുണകരമായി ത്തീർന്ന ദീർഘ വീക്ഷണവും, ഭയാശങ്കയില്ലാതെ ലോക രാഷ്ട്ര ത്തലവന്മാർക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാനും പ്രചരി പ്പിക്കാനും മാർഗ്ഗം തെളിച്ച സംഭവവുമായിരുന്നു സന്ധി.
എല്ലാ വിധ കുരുക്കുകളും തന്ത്രങ്ങളും ശക്തിയും പ്രയോഗിച്ച് പരാജയപ്പെട്ട ശത്രുക്കൾ പിന്നീട് തൻ്റെ കരതല ങ്ങളിലൊതുങ്ങുകയും ആയുധം വെച്ച് കീഴടങ്ങുകയും ചെയ്ത പ്പോൾ “നിങ്ങൾ സ്വതന്ത്രരായി വിലസുവാൻ നിങ്ങളെ മുക്ത രാക്കിയിരിക്കുന്നു" എന്ന പ്രഖ്യാപനം നടത്തി സംതൃപ്തനായി ആ മഹാനായ നേതാവ്. ലോക ചരിത്രത്തിൽ തുല്യതയില്ലാ തത്ര പ്രജാനന്മ, മാനുഷിക സ്നേഹം എന്നിവ കൈവിടാതെ നീതിപൂർണ്ണമായ ഭരണം നടത്തി മാതൃക സൃഷ്‌ടിച്ച ആ രാഷ്ട്രീയ ലൈൻ ഇനിയും ലോക ചരിത്രകാരന്മാർ കൂടുതൽ
വിലയിരുത്തുകയും പകർത്തുകയും ചെയ്യാൻ ബാധ്യസ്ഥരാണ്. നാസി യുദ്ധ കുറ്റവാളികളോട് സമീപ കാലത്ത് സഖ്യ ശക്തി നർത്തിച്ച നയവുമായി തുലനം ചെയ്താൽ മറക്കാത്തതി തിരു നബിയുടെ രാഷ്ട്രീയ ലൈനിൻ്റെ മഹിമ ഗ്രഹിക്കാൻ.
മാതൃകാ പരമായ ശിക്ഷാ മുറകളും വിചാരണ രീതിയു മായിരുന്നു റസൂൽ നടപ്പിലാക്കിയത്. ജന ഹൃദയങ്ങളിൽ രൂഢ മായി വേരോടിയിരുന്ന മദ്യവും പലിശയും നിറുത്തലാക്കി സമാ ധാന ജീവിതാന്തരീക്ഷം സംസ്ഥാപിക്കുകയും ചൂഷണ വ്യവ സ്ഥിതിക്ക് അവസാനമുണ്ടാക്കുകയും ചെയ്ത സംഭവങ്ങൾക്കു തുല്യമായി മറ്റൊന്നില്ല. മദ്യ നിരോധനത്തിന്റെ ആരംഭ ഘട്ട ത്തിൽ ഖുർആൻ പറഞ്ഞു “മദ്യത്തിലും ചൂതു കളിയിലും വലിയ കുറ്റവും ജനങ്ങൾക്ക് ഉപകാരവുമുണ്ട്” (2-219). തുടർന്ന് ചിലർ നിർത്തുകയും മറ്റു ചിലർ തുടരുകയും ചെയ്തു. രണ്ടാം ഘട്ടം “സത്യ വിശ്വാസികളേ! ലഹരി ബാധിച്ച നിലയിൽ, നിങ്ങൾ പറയുന്നതെന്തെന്നറിയാതെ, നിസ്ക്കാരവുമായി അടുക്കരു ത്”.(4-43) എന്ന നിർദ്ദേശമായിരുന്നു. അതോടെ കുടിക്കുന്ന വർ വളരെ ചുരുങ്ങി വന്നു. അവസാനമായി അൻസാരികളുടെ ഒരു സദ്യയിൽ നടന്ന പേക്കൂത്തിനെത്തുടർന്ന് അന്തിമ നിർ ദ്ദേശം വന്നു. “വിശ്വാസികളേ! മദ്യവും ചൂതു കളിയും പ്രതി ഷ്ടയും ശകുനക്കുറ്റിയുമെല്ലാം നീചവും പൈശാചിക പ്രവർത്ത നങ്ങളിൽപെട്ടവയുമത്രെ. നിങ്ങൾ അതു വിട്ട് ഒഴിഞ്ഞ് കളയുക (5-90,91). അതോടെ പൂർണ്ണ മദ്യ വർജനം മുസ്‌ലിംകൾ നടപ്പി ലാക്കുകയായിരുന്നു. നിയമങ്ങൾ എങ്ങനെ നടപ്പിലാക്കണമെന്നു കൂടി തിരുനബി പഠിപ്പിക്കുകയാണീ സംഭവത്തിലൂടെ.
രാജ്യ ദ്രോഹവും ചാര വൃത്തിയും നടത്തിയ മുനാഫി ഖുകളോടു പോലും ആദ്യ കാല സഹവർതിത്വം സ്വീകരിക്കു കയും അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോൾ പ്രത്യക്ഷ നട
പടി സ്വീകരിക്കുകയുമാണ് ചെയ്‌തത്. കൃത്യ വിലോപം കാണി ക്കുകയും നിയമം ലങ്കിക്കുകയും ചെയ്‌ത ദുരാചാര പ്രവർത്ത നത്തിനും അച്ചടക്ക ലങ്കനത്തിനും, സഹകരണ ത്യാഗം നട ത്തിയും സലാം ചൊല്ലുക പോലും ചെയ്യാതെ വെറുത്തു നിന്നും, അച്ചടക്കമുള്ള ഒരു സമൂഹത്തിനും രാഷ്ട്രത്തിനുമുള്ള കെട്ടു റപ്പ് വരുത്തി അവിടുന്ന് മാതൃക കാണിച്ചതായി തബൂഖ് യുദ്ധ ചരിത്രം വിളിച്ചോതുന്നു. നബിയുടെ വിവാഹങ്ങൾ രാഷ്ട്ര നിർമ്മാണ പ്രക്രിയയിലും സൈനിക ഭദ്രതയിലും പ്രധാന പങ്കു വഹിച്ചിരുന്നെന്ന് കാണാം. ഒരു നാഗരിക സമൂഹ സംസ്ഥാപ നത്തിലൂടെ ഒരു മാതൃകാ രാഷ്ട്രത്തെ നിലവിൽ വരുത്തി തന്റെ ദൗത്യം പൂർത്തീകരിച്ചു കൊണ്ടും ശാന്തവും സമാധാനപരവു മായ രാഷ്ട്രത്തെ നയിക്കാൻ ഒരു പിൻഗാമിയെ തെരെഞ്ഞെടു ക്കാനുള്ള സൂചനകൾകൂടി നൽകി കൊണ്ടുമാണ് ഹിജ്റ പത്താം വർഷത്തിൽ തിരുനബി വിടവാങ്ങുന്നത്.
(അൽ ഇർഫാദ് ആഗസ്റ്റ് )
www.islamkerala.com
E-mail: [email protected]
Mobile: 9400534861