അറബി പയ്യൻ.. part 2

അറബി പയ്യൻ.. part 2

"പേരോട് അബ്‌ദു റഹ്‌മാൻ സഖാഫി ഇസ്‌ലാമിന്റെ ശത്രു" എന്ന തലക്കെട്ടോടെ എം എം അക്ബറിനെ ന്യായീകരിച്ച് കൊണ്ട് പികെഎം ബഷീറിൻ്റെ മെയിൽ എല്ലാവരും വായിച്ചിരിക്കുമല്ലോ.

ആദ്യമായി എം എം അക്ബർ സാഹിബ് പറഞ്ഞതൊന്ന് വീണ്ടും കേൾക്കുക. [ഇവിടെ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]

എത്ര ആവശ്യപ്പെട്ടിട്ടും പൂർണ്ണ ഭാഗം കാണിക്കാതെ, അര സെക്കൻ്റെന്ന് പറഞ്ഞ് നിഷേധിക്കുന്നവർ പറഞ്ഞ ശൈലിയുടെ ഫോട്ടോസ് കാണുക.

 

 

നബി(സ)യെ വെറും സാധാരണ അറബിപ്പയ്യൻ എന്ന് പ്രസംഗിച്ച നേതാവിനെ പ്രവാചകനെ സ്നേഹിക്കുന്ന മുഅ്‌മിനീങ്ങളുടെ എതിർപ്പ് ശക്തമായപ്പോൾ നീണ്ട ഒരു മാസത്തെ മൗനത്തിന് ശേഷം ബഷീർ പികെഎം പുതിയ ന്യായങ്ങളുമായി രംഗത്ത് വന്നത് മുഅ്‌മിനീങ്ങളെ കൂടുതൽ വേദനിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. അങ്ങ് തിരുവനന്തപുരം കൃസ്ത്യൻ പാതിരിമാരുമായി നടന്ന സംവാദത്തിലാണ് എം എം അക്‌ബർ അത് പറഞ്ഞെതെന്നും മറ്റും പറയുന്ന ബഷീറിൻ്റെ വരികളിലേക്ക്..

തിരുവനന്തപുരത്ത്‌ വെച്ച് കഴിഞ്ഞ വർഷം ക്രിസ്‌ത്യൻ മിഷ്യനറിമാരുമായി അക്ബർ സാഹിബ് നടത്തിയ സുപ്രസിദ്ധമായ ഒരു വാദ പ്രതിവാദത്തിൽ നിന്നാണ് പേരോട്‌ മുസ്‌ലിയാർ വാലും തലയും മുറിച്ച് അര സെക്കൻറ് ക്ലിപ്പുണ്ടാക്കിയിട്ടുള്ളത്. മുഹമ്മദ് നബി (സ) ഒരു ദൈവദൂതനല്ല, മന്ത്രവാദിയായിരുന്നു എന്ന മിഷ്യണറിമാരുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് 40 വയസ്സു വരെ മുഹമ്മദ് നബി(സ) അറബികളുടെയിടയിൽ ജീവിച്ചത് മന്ത്രവാദിയായിട്ടല്ല. സാധാരണക്കാരനായിട്ടായിരുന്നു എന്ന് അക്‌ബർ സാഹിബ് വിശദീകരിച്ചു. 40 വയസ്സ് വരെ സാധാരണക്കാരനായി ജീവിച്ച ചെറുപ്പക്കാരൻ എന്ന അർത്ഥത്തിലാണ് സാധാരണക്കാരനായ പയ്യൻ എന്ന് അക്ബർ സാഹിബ് പറഞ്ഞിരിക്കുന്നത്. അതൊരിക്കലും നബി(സ)യെ നിന്ദിക്കലല്ല. മറിച്ച് നബി(സ) എഴുതാനും വായിക്കാനും അറിയാത്ത ഉമ്മിയ്യായിരുന്നു എന്നത് ഖുർആനിന്റെ സത്യസന്ധതക്കുള്ള തെളിവായിപ്പറയുന്നത് പോലെ മാത്രമേ ഈ പ്രയോഗത്തെ കണക്കാക്കാവു. നബി(സ)യെ മന്ത്രവാദിയാണെന്ന് പറഞ്ഞവരോട് മന്ത്രവാദികളും മാരണക്കാരും നിരവധിയുണ്ടായിരുന്ന അറബികൾക്കിടയിൽ 40വയസ്സ് വരെ മുഹമ്മദ് നബി(സ) ജീവിച്ചത് ഒരു സാധാരണക്കാരനായിട്ടായിരുന്നു എന്നാണ് അക്ബർ സാഹിബിൻെറ ആ പ്രയോഗത്തിൽ നിന്ന് ഏവർക്കും മനസ്സിലാക്കാൻ പറ്റുന്നത്. 
---------------------------------------------------

ഒരു മന്ത്രവാദിയാണെന്ന് പറഞ്ഞപ്പോൾ അതിനെ ഖണ്ഡിക്കാനാണ് 40 വയസ്സ്‌ വരെ അറബികൾക്കിടയിൽ ജീവിച്ച ഒരു സാധാരണ അറബിപ്പയ്യൻ എന്ന് എം എം അക്‌ബർ പറഞ്ഞത് എന്നാണ് ബഷീർ പറയുന്നത്. സ്വന്തം പ്രവാചകനെ ഇകഴ്ത്തിപ്പറഞ്ഞ് ഇവിടെ മതപ്രബോധനം നടത്തിയ ഏതെങ്കിലും വ്യക്തിയെ ബഷീറിനോ അതല്ലെങ്കിൽ സാക്ഷാൽ ഈ എം എം അക്ബർ സാഹിബിനോ തെളിയിക്കാൻ പറ്റുമോ ? ഒരു വ്യക്തി മന്ത്രവാദിയാകാതിരിക്കാൻ അദ്ദേഹം ഒരു സാധാരണ അറബിപ്പയ്യൻ ആയിരിക്കലാണോ ഉപാധി ? നബി(സ)യെ ഇത്രയും ഇകഴ്ത്തിക്കൊണ്ട് ദീനിലേക്ക് ആളെ ക്ഷണിച്ച് ആ വ്യക്തിയെ കൊണ്ട് പോകുന്നത് എവിടെത്തേക്കാണ് ? പ്രവാചകൻ (സ)കൊണ്ട് വന്ന  പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ ഇങ്ങനെ ഒരു വകുപ്പില്ല. ഉണ്ടെങ്കിൽ അത് തെളിയിക്കൽ നിങ്ങളുടെ ബാധ്യതയാണ്. ഇത് പറഞ്ഞത് കൃസ്ത്യാനികളെ ഇസ്‌ലാമിലേക്ക് കൊണ്ട് വരാനാണെന്ന് അവകാശപ്പെടുന്നത് ഇതിനൊരു മറുപടിയും പറയാനില്ലാത്തത് കൊണ്ടാണ്.

ഈ വിനീതൻ മുമ്പ് അയച്ച മെയിലുകളിൽ പല പ്രാവശ്യമായി പറഞ്ഞതാണ് എം എം അക്ബർ സാഹിബ് പ്രസംഗിച്ച ഈ ഭാഗം അര സെക്കൻ്റ് ക്ലിപ്പാണെങ്കിൽ നല്ല നിലയിൽ വ്യാഖ്യാനിക്കാൻ സാധിക്കുന്ന അതിൻ്റെ പൂർണ്ണ ഭാഗമൊന്ന് നിങ്ങൾ കൊണ്ട് വരൂ. ഈ ചർച്ച നമുക്ക് അവസാനിപ്പിക്കാം എന്ന് പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇന്നേവരെ നിങ്ങൾക്ക് മാത്രമല്ല നെറ്റിലെ ഒരു മുജാഹിദിന്നും സാധിച്ചിട്ടില്ല. കേരളത്തിലുള്ള സർവ്വ അനാചാരങ്ങളുടെയും ക്ലിപ്പുകൾ മൊത്തമായി നെറ്റിൽ അയക്കുന്ന സുഹൃത്ത് സാദിഖിന് പോലും ഈ വിഷയത്തിൽ ഇന്നേവരെ പ്രതികരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ അവസാനം എംഎം അക്ബർ സാഹിബിൻ്റെ ആ നിഷ്പക്ഷ തന്ത്രം പാളിപ്പോയി എന്ന് കണ്ടപ്പോൾ തിരുവനന്തപുരത്ത് കൃസ്‌ത്യാനികളുമായി നടന്ന ഒരു സംവാദത്തിന്റെ 10 മണിക്കൂർ നീണ്ട 3 സീഡികൾ ഏതോ സൈറ്റിലുണ്ട് പോൽ, അത് കാണാനാണ് പറയുന്നത്. മുമ്പൊരു മൗലവിയോട് മസ്അല പരമായി ഒരു കാര്യത്തെക്കുറിച്ച് തർക്കം വന്നപ്പോൾ മൗലവി തെളിവ് നൽകാനാകാതെ കുടുങ്ങി. അവസാനം മൗലവി പറഞ്ഞു അതോ അത് സിഹാഹു സിത്തയിലുണ്ട് " സിഹാഹുസിത്ത എന്ന കിതാബ് കേട്ടിട്ട് പോലുമില്ല. അവസാനം ഈ കിതാബിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ എത്രയോ വാള്യങ്ങളുളള ആറ് ഗ്രന്ഥങ്ങൾക്കാണ് " സിഹാഹു സിത്ത " എന്ന് പറയാറുള്ളതെന്ന് പിന്നീടാണറിഞ്ഞത്. അത് പോലെയാണ് നമ്മുടെ ബഷീർ സാഹിബ് പറയുന്നത് തിരുവനന്തപുരത്ത് നടന്ന 10 മണിക്കൂർ സംവാദം കേൾക്കാൻ. ഇത് കാണുമ്പോൾ തോന്നിപ്പോകും ആ സംവാദത്തിലെ വിഷയം തന്നെ "അറബി പയ്യൻ" എന്നാണോ എന്ന്.

നബി(സ)യെ ഇകഴ്ത്തിപ്പറയുന്നത് കൃസ്ത്യാനികൾക്ക് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാൻ കാരണമായെന്ന് അവകാശപ്പെടുന്നവർ ഈ വിശുദ്ധ ഇസ്ലാമിനെക്കുറിച്ചും അതിൻ്റെ നേതാവായ മുഹമ്മദ് നബി(സ)യെക്കുറിച്ചും ശരിയാം വിധം മനസ്സിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്.
അല്ലാഹു അവൻ്റെ ഖുർആനിൽ പറയുന്നത് കാണുക.

يَا أَيُّهَا الَّذِينَ آمَنُوا لا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بالقول كَجَهْر بَعْضِكُمْ لِبَعْض أن تَحْبَطَ أَعْمَالُكُمْ وَأنتُمْ لَا تَشْعُرُونَ 2 إِنَّ الَّذِينَ يَعْضُونَ أَصْوَاتَهُمْ عِندَ رَسُولِ اللهِ أُولَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

സത്യവിശ്വാസികളേ നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്. നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബിയോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്‌ഫലമായിപ്പോയേക്കുമെന്നതു കൊണ്ടത്രെ (ഇതു നിരോധിച്ചത്‌) നിശ്ചയമായും അല്ലാഹുവിൻ്റെ റസൂലിനടുത്തുവെച്ച് തങ്ങളുടെ ശബ്ദങ്ങളെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെ തഖ്‌വ (ഭയഭക്തി) യിലേക്ക് അല്ലാഹു വിശാലമാക്കിക്കൊടുത്തിരിക്കുന്നു. അവർക്ക്  പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്."(സൂറത്ത് ഹുജുറാത്ത് 2, 3)

നിങ്ങൾ പരസ്പരം സംസാരിക്കുന്നത് പോലെ നബിയുടെ മുമ്പിൽ വെച്ച് സംസാരിച്ച് പോകരുതെന്ന് ഖുർആൻ പറയുമ്പോൾ മുജാഹിദ് നേതാവ് അന്യമതസ്ഥർക്ക് പ്രവാചകനെ പരിജയപ്പെടുത്തുന്നു. അദ്ദേഹം  അറബികൾക്കിടയിൽ ജീവിച്ച സാധാരണ അറബിപ്പയ്യൻ ആയിരുന്നു. എന്ന് നിഷ്‌പക്ഷമതികളായ സുഹൃത്തുക്കൾ ചിന്തിക്കുക! ഇവർ  പരിജയപ്പെടുത്തുന്ന ഇസ്‌ലാമും വിശുദ്ധ ഖുർആനുമായി എന്ത് ബന്ധമാണുളളത് ? . നബി(സ)യോട് എങ്ങനെ പെരുമാറണമെന്ന് അവിടുന്ന്‌ തന്നെ സൂചിപിക്കുന്നത് കാണുക.

حدثني عبد الرحمن بن إبراهيم حدثنا الوليد عن الأوزاعي عن الزهري عن أبي سلمة والضحاك عن أبي سعيد الخدري قال بينا النبي صلى الله عليه وسلم يقسم ذات يوم قسما فقال ذو الخويصرة رجل من بني تميم يا رسول الله اعدل قال ويلك من يعدل إذا لم أعدل فقال عمر ائذن لي فلأضرب عنقه قال لا إن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم يمرقون من الدين كمروق السهم من الرمية : صحيح البخاري

അബുസഈദ്(റ)പറഞ്ഞു: ഒരിക്കൽ യുദ്ധത്തിൽ നിന്ന് കിട്ടിയ സ്വത്തുക്കൾ
റസൂലുള്ള(സ) ഓഹരി ചെയ്യുമ്പോൾ ബനൂ തമീമിം ഗോത്രത്തിൽപെട്ട ദുൽ ഖുവൈസി (റ) പറഞ്ഞു: യാ..റസൂലള്ളാ താങ്കൾ നീതിപാലിക്കണം എന്ന്. അപ്പോൾ നബി(സ)പറഞ്ഞു:നിനക്ക് നാശം!! ഞാൻ നീതി പാലിച്ചില്ലയെങ്കിൽ   പിന്നെ ആരാണ് നീതി പാലിക്കുക! ഉടനെ ഉമർ(റ)പറഞ്ഞു:എനിക്ക് സമ്മതം
തരൂ നബിയേ ഞാനവൻ്റെ തലയെടുക്കട്ടേ....അപ്പോൾ നബി(സ) പറഞ്ഞു വേണ്ട (ഉമറേ) അവന്‌ ചില അനുയായികൾ ഉണ്ട് (പിന്നീട് വരും) നിങ്ങളുടെ നിസ്കാരവും നിങ്ങളുടെ നോമ്പും, അവരുടെ നിസ്‌കാരത്തോടും അവരുടെ നോമ്പോടും തുലനം ചെയ്‌തു നോക്കിയാൽ, നിങ്ങളുടെ നിസ്‌കാരവും നോമ്പും വളരെ നിസ്സാരമായിരിക്കും പക്ഷേ, അവർ അമ്പ് കുറ്റിയിൽ നിന്ന് അമ്പ് തെറിച്ചു പോകും പ്രകാരം അവർ ദീനിൽ നിന്ന് തെറിച്ചു പോകും ( സ്വഹീഹ് അൽ ബുഖാരി)

ഒരു അറബിപ്പയ്യൻ എന്നു ഇകഴ്ത്തിക്കൊണ്ട് പ്രസംഗിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും ചിന്തിക്കുക! നിങ്ങൾ പ്രവാചകനെ ഇകഴ്ത്തുന്നത് അവസാനിപ്പിക്കുക. നിങ്ങൾക്ക് നിങ്ങളുടെ പ്രസ്ഥാനത്തിലേക്ക് ആളെക്കൂട്ടാൻ, മരണ സമയത്ത് പോലും ഈ ഉമ്മത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്ന നമ്മുടെ മുത്ത് മുഹമ്മദ് മുസ്‌തഫ(സ)യെ ഇകഴ്ത്തി പ്രസംഗിക്കുന്നതോ എഴുതുന്നതോ സഹിക്കാൻ സാധിക്കില്ല. അത് കൊണ്ടാണ് ഇതിന് പ്രതികരിക്കുന്നത്. അത് അത്ര കാര്യമാക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരോട് ഈ മുകളിലുള്ള ഹദീസ് ഒന്നും കൂടി വായിച്ച് മനസ്സിലാക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ. അവിടെത്തേക്കുള്ള സ്നേഹ കാഠിന്യത്താൽ നീതി പാലിക്കണം എന്ന് പറഞ്ഞതിന് ഉറയിലുള്ള വാൾ ഊരി തലയെടുക്കാൻ അമീറുൽ മുഅ്‌മിനീൻ ഉമറുൽ ഫാറൂഖ്(റ)നബി തങ്ങളോട് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിൽ നബി(സ)യെ 40 വയസ്സ്‌വരെ അറബികൾക്കിടയിൽ ജീവിച്ച ഒരു സാധാരണ അറബിപ്പയ്യനായിരുന്നു എന്ന് പ്രസംഗിക്കുന്നവരോട് നിങ്ങൾ നമ്മുടെ പ്രവാചകൻ(സ)യെക്കുറിച്ച് അങ്ങനെ പറയരുതെന്ന് പറഞ്ഞാൽ ചിലർക്ക് അത് സഹിക്കാൻ പറ്റുന്നില്ല. കാരണം അവർക്ക് പ്രവാചകനേക്കാൾ വലുത് അവരുടെ പ്രസ്ഥാനവും നേതാക്കളുമാണ് പക്ഷേ, ഞങ്ങൾക്ക് ഏറ്റവും വലുത് ഞങ്ങളുടെ നേതാവായ നാളെ ആഖിറത്തിൽ നമ്മെ സഹായിക്കാൻ വരുന്ന നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി(സ)യാണ്. അത് കഴിഞ്ഞിട്ടേ നേതാക്കളും പ്രസ്ഥാനങ്ങളും നമുക്കുള്ളൂ.

ബഷീർ സാഹിബിൻ്റെ അടുത്ത വരികളിലേക്ക്.....

ഇസ്ലാമിന്നെതിരെയും ഖുർആനിന്നെതിരെയും മിഷ്യണറിമ്മാർ നടത്തുന്ന കള്ള പ്രചരണങ്ങളെ കയ്യോടെ പിടികൂടിയ ആ സംവാദം ഏതൊരു മുസ്‌ലിമിന്റെയും ഈമാൻ വർദ്ധിപ്പിക്കുന്നതാണ്.

അക്ബർ സാഹിബിനോടുള്ള കൃസ്ത്യാനികളുടെ ഈമാൻ വർദ്ധിക്കുന്നുണ്ടാവാം പക്ഷേ, നബി(സ)യെക്കുറിച്ച് ഒരു മുഅ്‌മിൻ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്‌തതിൽ നിന്നും ഭിന്നമായ സ്വരം കേൾക്കുകയും അത് വിശ്വസിക്കുകയും ചെയ്‌താൽ അവൻ്റെ ഈമാൻ നഷ്ടപ്പെടുകയാണ് ചെയ്യു ന്നത്. അത് പ്രസംഗിക്കുന്നവരും ഇത് പ്രചരിപ്പിക്കുന്നവരും മനസ്സിലാക്കുക.

ബഷീർ സാഹിബിൻ്റെ അടുത്ത വരികളിലേക്ക്....

ആ സംവാദത്തിൽ അക്ബർസാഹിബ് കാണിച്ച മഹത്തായ പ്രകടനങ്ങളെ മധ്യസ്‌ഥത വഹിച്ച കേരളസ്‌റ്റേറ്റ്പബ്ലിക്റിലേഷൻ സെക്രട്ടറിയായിരുന്ന തോട്ടം രാജശേഖരൻ ഐഎഎസ്സ് അത്യധികം പ്രശംസിച്ചതും നിങ്ങ ൾക്ക് കാണാവുന്നതാണ്. ആ സീഡിയിൽ നിന്നാണ് പേരോട് വാലും തലയും വെട്ടികുബുദ്ധിയോടെ ആശയംമാറ്റി അവതരിപ്പിച്ചത്.

പലരും ഇവിടെ പ്രശംസിക്കുന്നതായി കാണാം. എസ് വൈ എസ് സമ്മേളനത്തിന് ഏതെങ്കിലും അമുസ്‌ലിം സുഹൃത്തുക്കളെ കൊണ്ട് വന്നാൽ അവർ പ്രശംസിച്ച് പ്രസംഗിക്കുന്ന ക്ലിപ്പുകൾ നിങ്ങൾക്ക് അയച്ചു തന്നാൽ സുന്നത്ത് ജമാഅത്താണ് ശരിയായ വഴിയിലുള്ളവർ എന്ന് നിങ്ങൾ സമ്മതിക്കുമോ ?

അത്രക്കാരുടെ പ്രസംശയോ, വിമർശനമോ അല്ല ശരിയായ വഴിയിലുള്ളവർ എന്നതിന് തെളിവ്. പള്ളിദർസിൽ പഠിക്കാതെ പുസ്‌തകം വായിച്ചും നേതാക്കളുടെ പ്രസംഗം കേട്ടും മാത്രം ഇസ്‌ലാമിനെ മനസ്സിലാക്കിയ മുജാഹിദുകൾക്ക് ചിലപ്പോൾ അത്രക്കാരുടെ പ്രശംസയാണ് ശരിയായ വഴിയെന്നുള്ളതെന്ന് തോന്നിയേക്കം.

പേരോട് വെട്ടാത്ത ഭാഗവും കൂടിഉൾപ്പെടുത്തി അതൊന്ന് അയക്കുക. നെറ്റിലെ സുഹൃത്തുക്കൾ ഈ വിഷയത്തിലുള്ള സത്യം മനസ്സിലാക്കട്ടെ. സത്യം ബോധ്യപ്പെട്ടാൽ ഈ വിനീതനും ഈ ചർച്ച അവസാനിപ്പിക്കാം.

ബഷീർ സാഹിബിൻ്റെ അടുത്ത വരികളിലേക്ക്.....

മുഹമ്മദ് നബി (സ)ക്കെതിരെയും ഇസ്‌ലാമിന്നെതിരെയും ഖുർആനിന്നെതിരെയും പലവിധത്തിലും കള്ളപ്രചരണങ്ങൾ നടത്തുന്ന ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് അല്ലാഹുവിന്റെ  അപാരമായ അനുഗ്രഹത്താൽ കൃത്യമായ പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് മറുപടി നൽകി പരാജയപ്പെടുത്തുന്ന അക്ബർ സാഹിബിനെക്കുറിച്ച് ഇത്തരത്തിൽ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്ന ഈ മുസ്ല്യാർ ഇസ്‌ലാമിൻ്റെ ശത്രുവോ മിത്രമോ..??

നബി(സ)യെ ഇകഴ്ത്തി പ്രസംഗിച്ച എം എം അക്‌ബർ സാഹിബിനെ ന്യായീകരിക്കാൻ വേണ്ടി അദ്ദേഹം കൃസ്‌ത്യാനികളുമായി നടത്തിയ സംവാദത്തെയും അവിടെക്കൂടിയ അമുസ്‌ലിം വ്യക്തികളെയും വാനോളം പുകഴ്ത്തിപ്പറഞ്ഞാലൊന്നും ഇതിൻ്റെ ഗൗരവം ഇല്ലാതാകില്ല. അദ്ദേഹം നടത്തുന്ന സംവാദങ്ങളോടും ഹിന്ദു കൃസ്ത്യൻ ചർച്ചകളോടൊന്നും നമുക്ക് പരാതിയില്ല. അതിനെക്കുറിച്ച് ഈ വിനീതൻ്റെ മെയിലിലൊന്നും പറഞ്ഞിട്ടുമില്ല. അതിനദ്ദേഹത്തിന് അല്ലാഹു നൽകിയ കഴിവ് പ്രശംസനീയമാണ്. ഇനിയും അദ്ദേഹത്തിന് ഇത്തരത്തിലുള്ള സംവാദങ്ങൾ നടത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ബഷീർ സാഹിബേ.... വിഷയം അതല്ല. സംവാദങ്ങൾ നടത്തുന്നതോടു കൂടി അല്ലാഹുവിലും പ്രവാചകൻ(സ)യിലുമുള്ള വിശ്വാസം ശരിയായിരിക്കണം. 40 വയസ്സ് വരെ അറബികൾക്കിടയിൽ ജീവിച്ച സാധാരണ അറബിപ്പയ്യൻ ആയിരുന്നു എന്ന നബിയെക്കുറിച്ച് വിശ്വസിച്ചാൽ പ്രവാചകനിലുള്ള വിശ്വാസം പൂർണ്ണമാകില്ല.

താങ്കൾ പറയുന്നത് പോലെ ഒരാൾ കൃസ്ത്യൻ പണ്ഡിതരുമായി സംവാദം നടത്തുന്നത് കൊണ്ട് മാത്രം അദ്ദേഹം സത്യത്തിൻ്റെ വഴിൽ ആകാമെന്നും അദ്ദേഹം പറയുന്നതൊക്കെ സത്യമാണെന്നും വിശ്വസിക്കാനൊക്കുമോ ?

ഏറ്റവും വലിയ മഹാനായിരുന്ന "ഇബ്ന്സ്സഖ" എന്ന വ്യക്തിയുടെ ചരിത്രം താങ്കൾ കണ്ടിട്ടില്ലേ ? ഇനി അടുത്ത മെയിലിൽ എം എം അക്ബർ സാഹിബിനെ ഇബ്ന്സ്സഖയോട് താരതമ്യപ്പെടുത്തി എന്ന് പറയണ്ട. നാം ആരെയും പിഴപ്പിക്കാനോ അല്ലെങ്കിൽ കാഫിറാക്കാനോ തുനിയുന്നില്ല. എല്ലാ വിഭാഗക്കാരും നമ്മുടെ കൂടെ സ്വർഗ്ഗത്തിൽ കഴിയണം എന്നാഗ്രഹിക്കുന്നവനാണ് നാം. പേരോട് അബ്ദുറഹ്മാൻ സഖാഫി ഇസ്‌ലാമിൻ്റെ ശത്രുവാണെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും. പക്ഷേ അത് പോലെ നമ്മിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു വ്യക്തിയെ നിസ്സാരപ്പെടുത്തിയപ്പോൾ കൃസ്ത്യാനികളുമായി എത്രയോ സംവാദങ്ങൾ നടത്തിയ ആ മഹാനായ മനുഷ്യൻ അവസാനം കാഫിറായി മരണപ്പെട്ടു എന്നുള്ളത് നാം മനസ്സിൻ്റെ ഉൾക്കണ്ണ് കൊണ്ട് കാണേണ്ട വിഷയമാണ്. അല്ലാഹു നമ്മെയും നാമുമായി ബന്ധപ്പെട്ടവരെയും ഇത്തരം അവസ്ഥകളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ ആമീൻ. അതിന്റെ അറബിക് സഹിതം ഇവിടെ ചേർക്കുന്നു.

يوسف بن وهرة الهمذاني يوسف بن أيوب بن يوسف بن الحسين بن وهرة ابو يعقوب الهمذاني الفقيه العالم الزاهد الجليل الرباني صاحب المقامات والكرامات قدم بغداد في صباه بعد الستين وأربعمائة ولازم الشيخ ابا إسحاق الشيرازي المقدم ذكره وتفقه عليه حتى برع في أصول الفقه والمذهب والخلاف وسمع الحديث من القاضي أبي الحسين محمد بن علي ابن المهتدي بالله وأبي الغنائم عبد الصمد بن علي بن المأمون وأبي جعفر محمد بن أحمد بن المسلمة وطبقتهم وسمع بأصبهان وسمرقند وكتب أكثر ما سمعه ثم زهد في ذلك ورفضه واشتغل بالزهد والعبادة والرياضة والمجاهدة حتى صار علما من أعلام الدين يهتدي به الخلق إلى الله تعالى وقدم بغداد في سنة خمس عشرة وخمسمائة وحدث بها وعقد بها مجلس الوعظ بالمدرسة النظامية وصادف بها قبولا عظيماً من الناس قال أبو الفضل صافي بن عبد الله الصوفي الشيخ  
الصالح حضرت مجلس شيخنا يوسف الهمذاني في النظامية وكان قد اجتمع العالم فقام فقيه يعرف بابن السقاء وأذاه وسأله عن مسألة فقال له الإمام يوسف اجلس فإني أجد من كلامك رائحة الكفر ولعلك تموت على غير دين الإسلام قال أبو الفضل
فاتفق أنه بعد هذا القول بمدة قدم رسول نصراني من ملك الروم إلى الخليفة فمضى إليه ابن السقاء وسأله أن يستصحبه وقال له يقع لي أن أترك دين الإسلام وادخل في دينكم فقبله النصراني وخرج معه إلى القسطنطينية والتحق بملك الروم وتنصر ومات على النصرانية قال الحافظ أبو عبد الله محمد بن محمود المعروف بابن النجار البغدادي في تاريخ بغداد في ترجمة يوسف الهمذاني المذكور سمعت أبا الكرم عبد السلام بن أحمد المقرىء يقول كان ابن السقاء قارنا للقرآن الكريم مجوداً في تلاوته حدثني من رأه بالقسطنطينية ملقى على دكة مريضاً وبيده خلق مروحة يدفع بها الذباب عن وجهه قال فسألته هل القرآن باق على حفظك فقال ما اذكر منه إلا آية واحدة ( ٨ ربما يود الذين كفروا لو كانوا مسلمين ( الحجر 2 والباقي أنسيته نعوذ بالله من سوء القضاء وزوال نعمته وحلول نقمته ونسأله الثبات على دين الإسلام 
آمين

യൂസുഫ്‌ ബിൻ അൽ ഹമദാനി ഹിജ്‌റ: 460 കളിൽ ജീവിച്ച വലിയ മഹാനായിരുന്നു. നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും വിജ്ഞാനവും ആത്മീയതയും തേടി പണ്ഡിതരും അല്ലാത്തവരുമായ ആളുകൾ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ അക്കാലത്തെ ഖുർആൻ പണ്ഡിതനായ ഇബിന് സഖാ(ക്യസ്‌തുമത വിശ്വാസത്തെ അവരുടെ പാതിരിമാരോട് ഖണ്ഡിച്ചു കൊണ്ട് അവരുമായിസംവാദം നടത്തുകയും ചെയ്‌തിരുന്നു അദ്ദേഹം) ഇബ്ന്സഖാ ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ലക്ഷ്യം ചോദിച്ചു മുട്ടിക്കലും പരീക്ഷിക്കലുമായിരുന്നു. അപ്പോൾ യൂസുഫ് അൽ ഹമാദാനി അദ്ദേഹത്തോട് പറഞ്ഞു! നിങ്ങളുടെ സംസാരത്തിൽ കുഫ്‌റിൻ്റെ (അവിശ്വാസത്തിന്റെ) വാസന ഞാൻ എത്തിക്കുന്നു. നീ ഇസ്ലാം ദീനിൽ അല്ലാതെ മരണപ്പെടാൻ സാധ്യതയുണ്ട്." കാലങ്ങൾക്ക് ശേഷം അദ്ദേഹം ക്യസ്ത്യാനിയായ റോം ഭരണാധികാരിയുടെ അരികിൽ ചെന്ന് അവരുമായി സഹകരിച്ചു പ്രവ ർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഇസ്ലാം ദീൻ ഉപേക്ഷിച്ചു നിങ്ങളുടെ മതത്തിൽ പ്രവേശിക്കാമെന്ന്  പറയുകയും ചെയ്‌തു. അങ്ങനെ അദ്ദേഹം ശേഷം ക്യസ്ത്യാനിയായി ജീവിച്ചു മരിക്കുകയും ചെയ്‌തു. ബഹു ഹാഫിളുൽ ബഗ്ദാദി അദ്ദേഹത്തിൻ്റെ താരീഖുൽ ബഗ്ദാദിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ഖസ്ത‌ൻ ത്വീനിയ: തെരുവുകളിൽ വ്യണമായി ഈച്ചകൾ വന്ന് പൊതിയുകയും ആ ഈച്ചകളെ തുരത്താൻ സാഹസപെടുന്ന രീതിയിലുമാണ് അദ്ദേഹത്തെ ജനങ്ങൾക്ക് കാണാൻ സാധിച്ചത്. ഒരു വ്യക്തി അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾ ഖുർആൻ മനഃപ്പാഠമുള്ള ആളായിരുന്നില്ലേ ഖുർആനിൽ നിന്നു വല്ലതും ഓർമയുണ്ടോ ? അദ്ദേഹത്തിൻ്റെ മറുപടി  ربما يود الذين كفروا لو كانوا مسلمين എന്ന  ആയത്തല്ലാതെ എനിക്ക് ഒന്നും ഓർമയില്ല അങ്ങനെ തെരുവിൽ കിടന്ന് ക്യസ്ത്യാനിയായി അദ്ദേഹം മരണ പെട്ടു.

അല്ലാഹുവിൻ്റെ വലിയ്യിനെ നിസ്സാരമാക്കിയവരുടെ സ്‌ഥിതിയാണിത്. മുഴുവൻ മുസ്‌ലിംകളെയും ഇത്തരം അവസ്ഥകളിൽ നിന്ന് അല്ലാഹു കാത്ത്  രക്ഷികട്ടെ ആമീൻ . 
 
അറബികൾക്കിടയിൽ ജീവിച്ച സാധാരണ അറബിപ്പയ്യൻ എന്ന് പറഞ്ഞവരോട് നിങ്ങൾ നമ്മുടെ പ്രവാചകനെക്കുറിച്ച് ആ പറഞ്ഞത് ശരിയായില്ല എന്ന് പറയുമ്പോൾ നമുക്കെതിരെ വിമർശനങ്ങളുമായി മെയിൽ അയക്കുന്നവർ ഈ ചരിത്രമൊന്ന് പഠിക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ.

മാന്യ സുഹൃത്ത് സാദിഖ് പറഞ്ഞത് പോലെ ഇത് ആരെയും പ്രകോപിക്കാനോ ആരെയും വേദനിപ്പിക്കാനോ കുറിച്ചതല്ല പികെ എം ബഷീർ ന്യായീകരണവുമായി വന്നപ്പോൾ സത്യം തുറന്ന് പറയൽ നബി(സ)യെ സ്നേഹിക്കുന്ന ഏതൊരാളുടെയും ബാധ്യത എന്ന നിലക്ക് കുറിച്ചതാണ്. പേരോട് അബ്ദു റഹ്മാൻ സഖാഫി ഇസ്‌ലാമിൻ്റെ ശത്രുവാണെന്ന് അവർ പറയുമ്പോൾ സത്യം അറിയാൻ ആഗ്രഹിക്കുന്നവരെ പരിഗണിച്ച് തയ്യാറാക്കിയതാണ്. അല്ലാഹു നമ്മെ എല്ലാവരെയും അവൻ്റെ സത്യ ദീനിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ.

സി.പി. അബ്ദുല്ല ചെരുമ്പ
Mobile: 0091 9400534861
www.islamkerala.com