മുജാഹിദ് നേതാക്കളുടെ പാപരത്വം
രാത്രി നിലാവെളിച്ചത്തിനിറങ്ങി അലഞ്ഞ് നടക്കുന്ന കോഴിയെപ്പോലെ ബയ്ലെക്‌സിലെ സർവ്വ റൂമുകളിലും കയറി മറുപടിയെന്നോണം വിവരക്കേട് വിളമ്പിയിരുന്ന ആ മൗലവിയെ രണ്ടാഴ്ച്ചത്തേക്ക് ചൂട്ടു പിടിച്ച് തെരഞ്ഞിട്ടും കാണാൻ കഴിഞ്ഞിരുന്നില്ല.
ഫോണിലൂടെ സുന്നി മുജാഹിദ് ചർച്ച പാടില്ലെന്ന മുജാഹിദുകളുടെ പുതിയ നയം
കഴിഞ്ഞ മെയിലിൽ സൈഫ് എന്ന വ്യക്തിയെ നിരീശ്വരവാദിയായി ചിത്രീകരിച്ചു അവസാനം സ്വഹാബിയത്തന്നെ നിരീശ്വരവാദിയായി തെറ്റിദ്ധരിപ്പിച്ച സാദിഖ്, അത് ഉദ്ധരിച്ച് എഴുതിയ ഈ വിനീതൻ്റെ മെയിലിന് ഒരു മറുപടിയും പറയാതെ ഇപ്പോൾ ഫോൺ:സംവാദത്തിനു മറുപടിയായി വന്നിരിക്കുകയാണ്. നെറ്റിലെ വലിയ വെല്ലുവിളി വീരനായി വിലസുകയല്ലാതെ സംവാദത്തിനു തയ്യാറാവുമ്പോൾ മെല്ലെ തടിയൂരുന്ന അനുഭവമാണ് കഴിഞ്ഞ കാല സാദിഖിൻ്റെ അനുഭവം. ബയ്‌ലെക്‌സ് മെസെഞ്ചെറിലേക്കു വെല്ലുവിളിക്കുകായാണിപ്പോൾ, സാദിഖേ! ബയ്ലെക്‌സിൽ വെച്ചാണല്ലോ നിങ്ങളുടെ വലിയ ഉസ്‌താദ് ഉമർ ഫൈസിയെ മലർത്തിയിട്ടത് ? അത് മറന്ന് പോയോ ? ആ സംവാദത്തിൻ്റെ ക്ലിപ്പ് നമ്മുടെ സൈറ്റിൽ ഉണ്ട് അത് കേൽക്കുമ്പോൾ നിങ്ങൾക്ക് തലകറക്കം ഉണ്ടാകും. അത് പോരാ ഇനിയും തിരിച്ചടി വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം ?
സാദിഖിന്റെ വെല്ലുവിളിക്ക് പഴയ കീറിയ ചാക്കിൻ്റെ വിലപോലും നാം കൽപിക്കുന്നില്ല. ഒരു കാലത്ത് ഇത്തരം വെല്ലുവിളിയൊക്കെ സത്യമായിരിക്കുമെന്ന് കരുതി വെല്ലുവിളി നാം സ്വീകരിച്ചിരുന്നു പക്ഷേ അവസാനം മുങ്ങുന്ന ഒരവസ്ഥയാണുണ്ടായത്. വായനക്കാർക്കു അതറിയണമെങ്കിൽ ഒരു അഞ്ച് വർഷം മുമ്പ് സാദിഖിൻ്റെ വെല്ലുവിളി സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം വായനക്കാർ അറിയുക. അന്ന് അതിനെക്കുറിച്ച് നെറ്റിലെ സുഹൃത്തുക്കൾക്കയച്ച ഒരു മെയിൽ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
ഇതിന്റെ ഏറ്റവും താഴെ അത് ചേർക്കുന്നു മാന്യ വായനക്കാർ അതൊന്നു കാണുക.
-------------------------
സവാദ് എന്ന സുന്നി പ്രവർത്തകൻ്റെ മുന്നിൽ ഒരു ചോദ്യത്തിനു പോലും മറുപടി പറയാൻ സാധിക്കാത്ത യു എ ഇ യിൽ ഉള്ള മുജാഹിദുകളുടെ ഏറ്റവും വലിയ മുഫ്‌തിയായി മുജാഹിദുകൾ അവതരിപ്പിക്കുന്ന കുട്ടിമോൻ മൗലവിയെ ചെറിയ ഒരു ഫോൺ വിളി കൊണ്ട് മലർത്തിയടിച്ചെങ്കിൽ നിങ്ങളുടെ മുഫ്‌തിയുടെ വിവരമാണ് അതിലൂടെ മാലോകർ അറിഞ്ഞത് എന്ന് നിങ്ങൾ മനസ്സിലാക്കുന്നത് നന്ന്. സുന്നി വിശ്വാസപരമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് കൂടുതലും ഉണ്ടായത്. പിറ്റെ ദിവസം ക്ലിപ്പുകൾ നാട്ടുകാർ അറിഞ്ഞപ്പോൾ അത് കട്ട് ചെയ്‌തും കൂട്ടിച്ചേർത്തുമുണ്ടാക്കിയതാണെന്ന് പച്ചക്കള്ളം പറഞ്ഞ് അതിൽ നിന്ന് മെല്ലെ തടിയൂരാനാണ് മുജാഹിദുകൾ ശ്രമിച്ചത്.
ഈ ക്ലിപ്പ് നെറ്റിൽ വലിയ പ്രചാരം നേടിയപ്പോൾ സത്യത്തിൽ മുജാഹിദുകൾ അങ്കലാപ്പിലായിരിക്കുകയാണ്. കാരണം പള്ളി ദർസിൽ പോലും പഠിക്കാത്ത ഒരു പ്രവർത്തകൻ്റെ മുന്നിൽ ഈ നേതാവിന് പിടിച്ച് നിൽക്കാൻ പറ്റിയില്ലല്ലോ എന്ന അമളിയാണ് അവരെ അലോസരപ്പെടുത്തുന്നത്. കഴുതക്കാമം കരഞ്ഞു തീർക്കും എന്ന് പറഞ്ഞത് പോലെ അതിൻ്റെ പ്രയാസം തീർക്കാനാണ് കഴിഞ്ഞ ആഴ്‌ച സാദിഖ് ഈ വിനീതന് ഒരുമെയിൽ അയച്ചത് സ്വൽപ ദിവസത്തേക്ക് നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അതിന് റിപ്ലേ അയക്കാൻ സ്വൽപം വൈകിപ്പോയി ക്ഷമിക്കുക.
രാത്രി നിലാവെളിച്ചത്തിനിറങ്ങി അലഞ്ഞ് നടക്കുന്ന കോഴിയെപ്പോലെ ബയ്ലെക്‌സിലെ സർവ്വ റൂമുകളിലും കയറി മറുപടിയെന്നോണം വിവരക്കേട് വിളമ്പിയിരുന്ന ആ മൗലവിയെ രണ്ടാഴ്ച്ചത്തേക്ക് ചൂട്ടു പിടിച്ച് തെരഞ്ഞിട്ടും കാണാൻ കഴിഞ്ഞിരുന്നില്ല. ഫോൺ കോളിൻ്റെ ഞെട്ടലിലായിരിക്കും അവരെന്ന് സുന്നികൾ മനസ്സിലാക്കി. പക്ഷേ, ബഷീർ അടക്കമുള്ള മറ്റ് മുജാഹിദുകൾ അദ്ദേഹത്തെ അതിൽ നിന്നും വിലക്കിയെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. അതിനിടയിലാണ് അതെക്കുറിച്ച് നമ്മുടെ സാദിഖ് പ്രതികരണവുമായി രംഗത്ത് വന്നത്.
സാദിഖേ! താങ്കളോട് വിനയത്തോടെ ഒന്ന് ചോദിച്ചോട്ടെ! ഫോണിൽ സുന്നി മുജാഹിദ് ചർച്ച ചെയ്യുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തിയത് ? അത് നിർത്താനുള്ള കാരണം എന്താണ് ? താങ്കൾ മണിക്കൂറോളം ഈ വിനീതനോടടക്കം ഫോണിൽ നിങ്ങളുടെ വികലമായ ആശയങ്ങൾ പറഞ്ഞ് ഫോൺ ചെയ്തത് താങ്കൾ ഓർക്കുന്നില്ലേ ? അത് പോലെ ബഷീർ പി കെ എം എത്ര തവണ വിളിച്ച് എത്ര മണിക്കൂർ സംസാരിച്ചിട്ടുണ്ട് ? അത് പോലെ ബഷീർ എത്രപേരെക്കൊണ്ട് ഈ വിനീതനെ വിളിപ്പിച്ചിട്ടുണ്ട് ? ഇപ്പോൾ ബയ്‌ലെക്‌സ് മെസ്സെൻഞ്ചർ വന്നപ്പോൾ നിങ്ങൾ അതൊക്കെ മറന്ന് പോയോ ?
അബ്റജ് ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്ത് സംസാരിക്കാനന്തേ ബഷീറിന് ഒരു ഭയം ? ഈ ഭയം എന്ന് മുതലാണ് നിങ്ങളെ വേട്ടെയാടാൻ തുടങ്ങിയത് ? ഫോൺ ചെയ്ത‌് ഭീഷണിപ്പെടുത്തിയും മറ്റും സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തകരെ തളർത്താൻ നിങ്ങൾ എടുത്ത തീരുമാനം നിങ്ങൾ മറന്ന് പോയോ ? മുജാഹിദുകളുടെ നൂറുകണക്കിന് ക്ലിപ്പുകൾ നമ്മുടെ അടുത്തുണ്ട്. നിർബന്ധമാണെങ്കിൽ അതൊക്കെ ഒന്നൊന്നായി നിങ്ങൾക്ക് അയച്ച് തരാം. സാദിഖേ!! നെറ്റിലെ താങ്കളുടെ പ്രവർത്തനത്തിൻ്റെ പ്രാരംഭം തന്നെ ഫോൺ ചെയ്ത് സംവദിച്ച് കൊണ്ടല്ലേ ? ഇത് നിഷേധിക്കാൻ നെഞ്ചത്ത് കൈ വെച്ച് താങ്കൾ തയ്യാറാവുമോ ? ഒരോ കാര്യങ്ങളും നിങ്ങൾ തുടക്കം കുറിക്കും പിന്നീടത് നിങ്ങൾക്ക് വിനയായിത്തീരുമ്പോൾ അതിനെ മുഴുവൻ സുന്നികളുടെ മേലിൽ ചാർത്തുന്നത് നിങ്ങളുടെ ആശയപ്പാപ്പരത്തമാണ്.
കേരളത്തിൽ ആദ്യമായി വീഡിയോ ക്ലിപ്പുണ്ടാക്കി പ്രസംഗ സദസ്സിൽ LCD പ്രദർശിപ്പിച്ചത് ആരാണ് മുജാഹിദുകൾ അല്ലേ ? അതും നാദാപുരത്ത് വെച്ച് നിങ്ങളുടെ സലഫിയല്ലേ അതിനു തുടക്കം കുറിച്ചത് ? ഇപ്പോൾ നിങ്ങൾ പറയുന്നു. ഒരു മിനുട്ട് അര സെക്കൻ്റ് എന്നൊക്കെ പറഞ്ഞ് ക്ലിപ്പുകളെക്കുറിച്ച് നിങ്ങൾ വിമർശിക്കുന്നതിൻ്റെ കാരണം എന്താണ് ? ജനങ്ങളൊക്കെ നിങ്ങളെപ്പോലെ മുജാഹിദ് ബാലുശ്ശേരിയെപ്പോലെ വിഡികളാണെന്ന് നിങ്ങൾ മനസ്സിലാക്കിപ്പോയോ ?
നിങ്ങൾ തുടക്കം കുറിച്ച വീഡിയോ ക്ലിപ്പുകൾ അത് നിങ്ങൾക്ക് തന്നെ എതിരായി വന്നപ്പോൾ സുന്നികളെ വിമർശിച്ചിട്ട് കാര്യമില്ല. അതിൻ്റെ മുഖ്യ കാരണക്കാർ ദീനിൽ വിവരമില്ലാത്ത സംസ്‌കാരം തൊട്ട് തീണ്ടാത്ത അല്ലാഹുവിലും ആഖിറത്തിലും വിശ്വാസമില്ലാത്ത നിങ്ങളുടെ ചില നേതാക്കാളാണ്. അവർ ഇടതും വലതും നോക്കാതെ വായയിൽ തോന്നിയതൊക്കെ വിളിച്ച് കൂവാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ അതേ ശൈലി ഉപയോഗിച്ച് അവരെ ഞങ്ങൾ നേരിടാൻ നിർബന്ധിതരായി. അപ്പോൾ നിങ്ങൾക്ക് ക്ലിപ്പ് ഹറാമായി അല്ലേ ? ആദ്യം നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഹലാലായിരുന്നു. ഇപ്പോൾ സുന്നികൾ LCD പ്രദർശിപ്പിച്ചു കൊണ്ട് നാട്ടിൽ പരിപാടി നടത്തുമ്പോൾ നിങ്ങൾക്ക് സ്വാധീനമുളള സ്ഥലങ്ങളിൽ പോലീസിനെ സ്വാധീനിച്ച് ക്രമസമദാനത്തിൻ്റെ പേരും പറഞ്ഞു നിങ്ങൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയല്ലേ ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ക്ലിപ്പുകളെത്തന്നെ ഭയമാണോ ? എന്തൊരു അൽഭുതമാണിത് ? ക്ലിപ്പുകൾ നിങ്ങൾക്ക് എതിരാവാൻ കാരണമായതും നിങ്ങളുടെ ഹൃദയത്തെ അലോസരപ്പെടുത്തുന്നതുമായ നിങ്ങളുടെ നേതാക്കളുടെ ചില ക്ലിപ്പുകൾ വരികളിലൂടെ നിങ്ങൾ വായിക്കുക. എന്നിട്ട് നിങ്ങൾ സ്വയ മനസ്സിനോട് ചോദിക്കുക നാം എന്തിന് ഇത് ചെയ്‌തു എന്ന്!!!!!!
സമസ്ത പണ്ഡിതർ മാനസിക രോഗികളാണ്!!!! ( ഹുസൈൻ സലഫി)
സമസ്‌തയിൽ അങ്ങമാവാനുള്ള യോഗ്യത മാനസിക രോഗമാണ് ( സലഫി)
മുജാഹിദുകൾ കൈ വെക്കാത്ത ഒരു മേഖലയുമില്ല കേരളത്തിലെ സ്ത്രീകൾക്ക് അടിപ്പാവാട ധരിപ്പിച്ചത് മുജാഹിദുകളാണ് ( ബാലുശ്ശേരി)
നബി(സ) ഒരു വഹാബിയായിരുന്നില്ല മറിച്ച് ഒരു സുന്നിയായിരുന്നു (ബാലുശ്ശേരി)
______എന്തൊക്കെ വിചാരിച്ച് എവിടെയൊക്കെ നനയുന്നുണ്ടാവും ( സലഫി)
ഹജ്ജിന് പോകുന്നവരിൽ അഞ്ച് ലക്ഷം ഒഴിച്ച് ബാക്കിയൊക്കെ മുശ്‌രിക്കുകളാണ് ( ബാലുശ്ശേരി)
നബി(സ) ഒരു സാധാരണ അറബിപ്പയ്യനാണ് ( എം എം അക്ബർ)
നബി(സ) ഒരു മഹമ്മാക്കയാണ് ( ചുങ്കത്തറ)
മൂസാ നബിയല്ല മൂസാക്കയാണ് മൂസാ സാഹിബ് (ചുങ്കത്തറ )
നബി(സ)യുടെ ജാറത്തിന്മേലുള്ള പച്ച ഖുബ്ബ മുജാദുകൾക്ക് സഊദിയയിലെ ഭരണം കിട്ടുകയാണെങ്കിൽ പൊളിച്ച് മാറ്റുന്നതായിരിക്കും ( സക്കരിയ്യ സ്വലാഹി)
ശിഹാബ് തങ്ങളും ഖലീല് തങ്ങളും യഥാർത്ഥത്തിൽ തങ്ങന്മാരല്ല മറിച്ച് ലാൽ കൃഷ്ണ അദ്വാനിയും അശോക് സിങ്കാൾ തുടങ്ങിയവരാണ് തങ്ങൾമാർ ( ബാലുശ്ശേരി)
സുന്നികൾ മുശ്‌രിക്കുകളാണ് ബാലേട്ടൻ മുസ്ലിമാണ് ( ബാലുശ്ശേരി)
ഇത്തരത്തിലുള്ള നൂറുകണക്കിന് വിവരക്കേടുകൾ പറഞ്ഞ് പ്രസംഗിച്ചതിൻ്റെ ക്ലിപ്പുകൾ സുന്നികൾ എടുത്തുദ്ധരിക്കുമ്പോൾ നിങ്ങൾക്ക് ക്ലിപ്പിനോട് അലർജിയായിത്തോന്നുന്നു അല്ലേ ? അത് നിങ്ങളാണ് തുടക്കം കുറിച്ചതെന്നുള്ള ബോധം നിങ്ങൾക്കില്ല. നിങ്ങൾക്ക് എതിരായപ്പോൾ അത് വേണ്ട എന്നതാണ്. മുജാഹിദുകളേ! ഇനി അത് വേണ്ട എന്ന് നിങ്ങൾ പറയുമ്പോൾ ഞങ്ങൾ അത് നിർത്താൻ തയ്യാറല്ല കേട്ടോ!!!
കിതാബ് ഓതി പഠിക്കാതെ ദീൻ ഫസാദാക്കാൻ വേണ്ടി വായയിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്ന നിങ്ങളുടെ ക്ലിപ്പുകൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പഴയ കാലത്തൊക്കെ സുന്നികൾ പ്രസംഗിക്കുമ്പോൾ അൽ മനാർ, ശബാബ് തുടങ്ങിയ നിങ്ങളുടെ പ്രസിദ്ധീകരണങ്ങളായിരുന്നു എടുത്തുദ്ധരിക്കാറ്, ഇന്ന് അതിൻ്റെ ആവശ്യമില്ല. ഇന്ന് നിങ്ങളുടെ ചലിക്കുന്ന വാക്കുകളാണ് സുന്നികൾക്ക് എടുത്ത് കാണിക്കാനുള്ളത്. ഇത് നിർത്തണമെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ വിവരക്കേടുകളും ഇസ്ലാമിക വിരുദ്ധവുമായ കാര്യങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുക. അല്ലാത്ത കാലത്തോളം നിങ്ങളുടെ ക്ലിപ്പുകൾ നിങ്ങൾക്കെതിരെ വാളോങ്ങിക്കൊണ്ടേയിരിക്കും.
അത് പോലെതന്നെയാണ് ഫോൺ വിളിയും സുഹൃത്ത് സവാദ്, നിങ്ങളുടെ നേതാവ് കുട്ടിമോനെ വിളിച്ചു കുട്ടിമോൻ മറുപടി പറയാതെ കുടുങ്ങിയത് കൊണ്ടാണല്ലോ ഇപ്പോൾ നിങ്ങൾക്ക് ഫോൺ വിളിയും ഒരു പ്രശ്‌നമായിരിക്കുന്നത്. സത്യം നിങ്ങളുടെ കൂടെയുണ്ടെങ്കിൽ നിങ്ങളെന്തിനാ പേടിക്കുന്നത് ? സാദിഖ് പറയുന്നു ബയ്ലെക്സിൽ ചർച്ച ചെയ്യാമെന്ന്. ബയ്‌ലെക്‌സ് ഒരു ഫ്രീ മെസ്സെഞ്ചർ ആണ് അത് ചിലപ്പോൾ ഏത് സമയത്തും പൂട്ടിപ്പോകാൻ സാധ്യതയുണ്ട്. അതില്ലെങ്കിൽ നിങ്ങൾ സംവാദം നടത്തുലേ ? ഇക്കാലമത്രയും സാദിഖും ബഷീർ പി കെ എം ഉം ഫോൺ വിളിച്ച് മണിക്കൂറോളം സംസാരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അവർക്ക് എതിരാവുമെന്ന് മനസ്സിലാക്കി ഫോൺകോൾ വരുന്നത് തന്നെ ഒരു പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. വീഡിയോ ക്ലിപ്പുകൾ കൊണ്ട് വന്ന നിങ്ങൾ തന്നെ അതിനെ എതിർക്കുന്ന അവസ്ഥയിലേക്കെത്തിച്ച നാഥൻ ഫോൺ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്ന നിങ്ങളുടെ പ്രവർത്തനത്തെ നിങ്ങളെക്കൊണ്ട് തന്നെ അത് വേണ്ടന്ന് പറയിപ്പിച്ചതു സത്യ ദീനിൻ്റെ വിജയമാണ്. പക്ഷെ നിങ്ങൾ എത്ര തന്നെ പേടിച്ച് ഫോൺ എടുക്കാതിരുന്നാലും സുന്നത്ത് ജമാഅത്തിൻ്റെ ചുണക്കുട്ടികളുടെ ഫോൺ റിംഗ് നിങ്ങൾ എപ്പോഴും പ്രതീക്ഷിക്കുക. ഒരായിരം അബ്‌റജുമാർ മഞ്ചാടിമാർ ബാവ മീരമാർ ദീനിനെ വികലമാക്കുന്ന നിങ്ങളുടെ ദുഷ്‌ചെയ്‌തികളെ ചോദ്യം ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക. നിങ്ങൾ ഇങ്ങോട്ടെറിഞ്ഞ കല്ല് കൊണ്ട് തന്നെയാണ് നിങ്ങളെ ഞങ്ങൾ എറിയുന്നതെന്ന് നിങ്ങൾ ഒർക്കുന്നത് നന്നായിരിക്കും.
ഇപ്പോൾ നാട്ടിലുള്ള നിങ്ങളുടെ ക്ലാസ് റൂമിൻ്റെ അഡ്‌മിമ്മാരിൽ ഒരാളും അവിടെ ക്ലാസ് എടുക്കുന്ന ഒരാളായ മച്ചനൂർ മൗലവി മുമ്പ് അബുദാബിയിൽ അലഞ്ഞ് നടന്നിരുന്ന കാലത്ത് ഉള്ള സുന്നി പ്രവർത്തകരെയൊക്കെ വിളിച്ച് ഫോണിലൂടെ നിങ്ങളുടെ അങ്ങാടി പ്രസംഗം നടത്തിയും വിവിധ ആളുകളോട് വിവിധ പേരു പറഞ്ഞു കൊണ്ട് മുജാഹിദ് സംസ്‌കാരം വിളമ്പിയിരുന്ന കാലം നിങ്ങൾ ഓർക്കുന്നുണ്ടോ ? ഇതൊക്കെ നിഷേധിക്കാൻ നിങ്ങൾക്ക് കഴിയുമോ ? കൊല്ലങ്ങൾ കഴിയുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് എന്ത് കൊണ്ട് മറന്ന് പോവുന്നു ?
സവാദ് നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ മൗലവി ചെയ്‌തത് പോലെ കള്ളപ്പേരിലോ അല്ലെങ്കിൽ അഡ്രസ്സ് ഇല്ലാതെയോ വിളിച്ചതല്ല, അദ്ദേഹത്തിന്റെ സ്വന്തം ഫോണിൽ നിന്ന് അദ്ദേഹത്തിൻ്റെ നാടും പേരും വ്യക്തമായി പറഞ്ഞ് കൊണ്ടാണ് നിങ്ങളോട് സംസാരിക്കാൻ വന്നിട്ടുള്ളത്. പക്ഷേ, ഒളിച്ച് കളി മാത്രം ശീലിച്ച നിങ്ങളുണ്ടോ നേർക്ക് നേർ സംസാരിക്കാൻ തയ്യാറാവുക!!!
നിങ്ങളെ ആശയപരമായി നേരിടാൻ മലബാർ റൂമിലെ സഅദിമാർ അസ്ഹരിമാർ തുടങ്ങിയ ഉസ്‌താദുമാരുടെ ആവശ്യമൊന്നുമില്ല. അവരിൽ നിന്ന് ദീൻ കേട്ട് പഠിച്ച സുന്നിക്കുട്ടികൾ മതി, നിങ്ങളുടെ വികലമായ ആശയങ്ങളെ നേരിടാൻ, കുട്ടിമോൻ മൗലവിയുടെ ഫോൺ സംവാദം നിങ്ങൾക്കുള്ള ഒരു മുന്നറിയിപ്പാണത്.
മുജാഹിദുകളേ. സുന്നികൾ ഉറങ്ങിക്കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് നിങ്ങൾ തെറ്റിദ്ധരിപ്പിച്ചും മറ്റും നേടേണ്ടതൊക്കെ നേടി. ഇനി അത് സാധ്യമല്ല സുന്നികൾ നിങ്ങളുടെ ഓരോ നീക്കവും മനസ്സിലാക്കി നിങ്ങളുടെ ബിദഈ പ്രവർത്തനത്തിന്റെ അടിവേരറുക്കുന്ന രീതിയിലായി അവർ ഉണർന്നിരിക്കുകയാണ്. അതിന് വേണ്ട എല്ലാ സാങ്കേതിക വിദ്യയും ഞങ്ങൾ ഉപയോഗപ്പെടുത്തും ഇൻശാ അല്ലാഹ്.... അല്ലാഹു നമ്മെ സത്യത്തിൻ്റെ കൂടെ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ.
-----------------------------------------------------
പള്ളിയിലെ നേർച്ചയുടെ മസാല പുരണ്ട ഇറച്ചിയുടെ മണം മുജാഹിദുകളുടെ വായയിൽ വെള്ളം ഊറുന്നു. രണ്ട് കഷ്ണമെങ്കിലും അത് തിന്നാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.
അവസാനമായി സാദിഖ്, ബഷീർ, തുടങ്ങിയ നിങ്ങളുടെ ക്ലാസ്സ് റൂമിലെയും അല്ലാതെയുമുള്ള എല്ലാ മുജാഹിദുകൾക്കും ഒരു ചെറിയ ക്ലിപ്പ് കേൾപ്പിച്ച് കൊണ്ട് ഈ കുറിപ്പ് തൽക്കാലം ഇവിടെ നിർത്തുന്നു.
30 വർഷക്കാലം നിങ്ങളുടെ കൂടെ മുജാഹിദിൻ്റെ നേതാവായി വിലസിയിരുന്ന ഖുർആനിലെ ആയത്തുകൾ ഓതി സുന്നികളെ മുശ്രിക്കാക്കിയിരുന്ന, സുന്നികളെ ഖുറാഫികളാണെന്ന് വിളിച്ചിരുന്ന എടക്കുളം അബൂബക്കർ മൗലവി ഇപ്പോൾ സുന്നത്ത് ജമാഅത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ജീവിതത്തിൻ്റെ വാർദക്യത്തിലെങ്കിലും അല്ലാഹു അവർക്ക് ഹിദായത്ത് നൽകി എന്നുള്ളത് ചിന്തിക്കുന്ന ജനങ്ങൾക്ക് സത്യം ഉൽക്കൊള്ളാൻ അത് കാരണമായിത്തീരും. ഇൻശാ അല്ലാഹ്.
ഇത് ചൂണ്ടിക്കാണിക്കുമ്പോൾ ചില മുസ്‌ലിയാക്കന്മാർ നിങ്ങളുടെ കൂടെ വന്നത് സാദിഖ് എടുത്ത് പറയാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ പറയട്ടെ.. നിങ്ങളുടെ സ്ഥാപക നേതവായ കെ എം മൗലവി മുതൽ സാദിഖ്, ബഷീർ തുടങ്ങിയവർ വരെ എല്ലാ മുജാഹിദുകളും സുന്നത്ത് ജമാഅത്തിൽ നിന്ന് പോയവരാണ്. അതിൽ അൽഭുതപ്പെടാനില്ല. സുന്നത്ത് ജമാഅത്തിൽ നിന്ന് പോയി 30 വർഷം നിങ്ങളുടെ കൂടെ നിന്ന് ഞങ്ങളെ പിഴച്ചവരായി, മുശ്‌രിക്കാക്കി നടന്ന മൗലവി പിന്നീട് ഇങ്ങോട്ട് തന്നെ തിരിച്ചു വന്നതാണ് ശ്രദ്ധിക്കാനുള്ളത് അതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പരിപാടിയിൽ പ്രസംഗിച്ചതിൻ്റെ ചെറിയൊരു ഭാഗമാണിത്. അതൊന്ന് കേൾക്കാൻ എൻ്റെ മുജാഹിദ് സുഹൃത്തുക്കൾ തയ്യാറാവുക.
ഈ ക്ലിപ്പിൽ പല അനുഭവവും പറയുന്ന കൂട്ടത്തിൽ ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹം പറയുന്നുണ്ട്. അതായത് മൗലിദിൻ്റെ ഇറച്ചിയും ചോറും കഴിക്കൽ ശിർക്കാണെന്ന് പറയുന്ന മുജാഹിദുകൾ, അവരുടെ വലിയ നേതാവായ ഉബൈദ് മൗലവി മട്ടാഞ്ചേരി പറയുന്നതായി അതിൽ അദ്ദേഹം സ്‌മരിക്കുന്നു. "ആ പള്ളിയിൽ നിന്നു കൊണ്ട് വരുന്ന നല്ല മസാലയും മറ്റും ചേർന്നുള്ള രണ്ട് കഷ്‌ണം എങ്കിലും ഇറച്ചി തിന്നാൻ എന്തൊരു രുചിയാണ് കുട്ടികളെ അയച്ചിട്ടാണെങ്കിലും ഞാനത് കൊണ്ട് വന്ന് കഴിക്കാറുണ്ട്.....!!!!" ഇതാണ് നിങ്ങളുടെ ശിർക്കിൻ്റെ വില കേട്ടോ!!!!!'
ഉമർ മൗലവി തന്നെ പറഞ്ഞതായി അദ്ദേഹം സ്‌മരിക്കുന്നു. "അടുത്ത് കുറച്ച് നാളുകളായി ഞാൻ കഴിക്കാറില്ല മുമ്പൊക്കെ കഴിക്കാറുളളതായി ഉമർ മൗലവിയും" പറയുന്നു. ശിർക്കാക്കുന്ന നേതാക്കാളുടെ വായയിൽ നിന്നാണ് നേർച്ച ഇറച്ചി എന്ന് കേൾക്കുമ്പോൾ വെള്ളം ഊറുന്നത്!!!!!! സാദിഖേ!!!!! ഇതാണ് നിങ്ങളുടെ ശിർക്കിൻ്റെ കട്ടി...!!! ഇനി വല്ലതും വേണോ സാദിഖേ!!!!
ഉമർ മൗലവി അത് തിന്നാൻ ഫത്‌വ കൊടുത്തത് എല്ലാർക്കും അറിയുന്ന കാര്യ വുമാണല്ലോ.
[ക്ലിപ്പ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://islamkerala.com/videos/clips/clip.3gp]
സത്യം സത്യമായി മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനും നാഥൻ നമ്മെ തുണക്കട്ടെ . ആമീൻ
സി. പി. അബ്ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861
------------------------------------------------------------------
വെല്ലുവിളി വീരന്മാരെ സൂക്ഷിക്കുക വഞ്ചനയിൽ പെടാതിരിക്കാൻ
മാന്യ സുഹൃത്തുക്കൾക്ക്
അസ്സലാമു അലൈക്കും
മാന്യ സുഹ്യത്ത് സാദിഖ്, സ്ത്രീ പള്ളിപ്പോക്കിനെക്കുറിച്ചു സംവാദം നടത്താൻ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു ഇ-മെയിൽ അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വെല്ലുവിളി ഈ വിനീതൻ സ്വീകരിക്കുകയും രേഖാ പരമായി മുജാഹിദ് സംഘടനയുടെ ലെറ്റർപേഡിൽ, sys beda zayed കമ്മിറ്റിക്ക് എഴുതിത്തരണമെന്ന് ഞാൻ ആവശ്യപ്പെടുകയും ചെയ്തു.
പിറ്റെദിവസം (14/03/2005 തിങ്കൾ) അദ്ദേഹം എനിക്ക് ഫോണിൽ വിളിക്കുകയും എഴുതിത്തരാമെന്ന് പറയുകയും ചെയ്‌തു. മറ്റൊരു കാര്യം പറഞ്ഞത് ഞങ്ങൾ ലെറ്റർ കൊണ്ട് വരുമ്പോൾ തന്നെ വാദപ്രതിവാദം നടത്തണമെന്നും ഞങ്ങൾ വീഡിയോയും അൗഖാഫിന്റെ പ്രതിനിധിയുമടക്കം വരുമെന്നും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഔഖാഫിന്റെ പ്രതിനിധിയോ മറ്റോ വരുന്നതിൽ കുഴപ്പമില്ല പക്ഷെ അതിനു മുമ്പ് ഇരു വിഭാഗത്തിലെയും പണ്ഡിതമ്മാർ ചേർന്നു വ്യവസ്ഥ തയ്യാറാക്കി ആരൊക്കെ പങ്കെടുക്കണം, എവിടെ വെച്ചാകണം എപ്പോൾ നടത്തണം എന്നൊക്കെ തീരുമാനിച്ച് വേണ്ടതു പോലെ നമുക്ക് ചെയ്യാമെന്നും കൂടെ ഈ വിനീതന്റെ അഭിപ്രായമായി പറഞ്ഞു. മുജാഹിദ് വിഭാഗത്തിലെ യു എ ഇ യിലുള്ള ബഹു : ഹുസൈൻ സലഫിയും സുന്നി വിഭാഗത്തിലെ യു എ ഇ ലുള്ള നിങ്ങൾ പറയുന്ന ആരെയും ആവാമെന്നും അങ്ങനെ പണ്ഡിതർ തമ്മിൽ ഒരു വാദപ്രതിവാദം നടക്കട്ടെ. സത്യം വ്യക്‌തമായ ഭാഗത്ത് നമുക്ക് ചേരാമെന്നും പറഞ്ഞു. അതിനൊക്കെ മുമ്പ് നിങ്ങളുടെ വെല്ലുവിളി എഴുതിതരണമെന്ന് ഞാൻ ആവശ്യപ്പെടുകയും ചെയ്‌തു.
അദ്ദേഹത്തിന്റെ എഴുത്ത് പ്രതീക്ഷിച്ചു കൊണ്ടിരിക്കെ 16/03/2005 ന് രാത്രി അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്ത് അബ്ദുല്ലയും കുടി വിളിച്ചു പറഞ്ഞു ഇതാ അബുദാബി ഇസ്ലാഹി സെന്ററിന്റെ വെല്ലുവിളിച്ചു കൊണ്ടുള്ള രേഖാമൂലമുള്ള ലെറ്റർ നമ്മുടെ കയ്യിലുണ്ട് നിങ്ങൾ ഇവിടെ വന്നു ലെറ്റർ വാങ്ങണം. അതല്ലെങ്കിൽ ഇപ്പോൾ തന്നെ ആ ലെറ്ററുമായി ഞങ്ങൾ അവിടെ വരുന്നതാണ്. എന്ത് ചെയ്യണമെന്ന് ഇപ്പോൾ തന്നെ പറയണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ. നിങ്ങൾ ആ ലെറ്റർ തരാൻ വേണ്ടി മാത്രം ഇവിടെ വരേണ്ടന്ന് പറയുകയും അതിന് പരിഹാരം ഉണ്ടാക്കാമെന്ന് ഈ വിനീതൻ പറയുകയുണ്ടായി.
പിന്നീടുള്ള അവരുടെ സംസാരത്തിൽ സംശയം ( ലെറ്റർ തരുമ്പോൾ തന്നെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുള്ള റിപ്ലൈ തരണമെന്ന്പറഞ്ഞതിനാൽ ) തോന്നിയപ്പോൾ ഈ വിനീതൻ അദ്ദേഹത്തോടു പറഞ്ഞു ആ ലെറ്ററിന്റെ കോപ്പി ഫാക്‌സ് അയക്കുക അതിന് ശേഷം റിപ്ലേ തന്നു കൊണ്ട് ഒറിജിനൽ സ്വീകരിച്ചു കൊള്ളാമെന്ന് പറഞ്ഞപ്പോൾ അതിന് അദ്ദേഹം സമ്മതിച്ചില്ല. നേരിട്ട് വന്ന് വാങ്ങണം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇവരുടെ വെല്ലുവിളി അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി 17/03/05 വ്യഴാഴ്ച രാവിലെ ഞാൻ മാന്യ സുഹൃത്ത് സ്വാദിഖിനെ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ കമ്മിറ്റിയുടെ സെക്രട്ടറി അബ്ദുല്ലത്തീഫ് ബെളിഞ്ചം അബുദാബിയിലുണ്ട് അദ്ദേഹത്തെ ലെറ്റർ ഏൽപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, എന്റെ ജോലി കഴിഞ്ഞ ശേഷം ഓഫീസിൽ പോയി ലെറ്റർ എടുത്ത് അദ്ദേഹത്തെ എൽപിക്കാമെന്നേൽക്കുകയും, അദ്ദേഹം എന്നെ വിളിക്കട്ടെ എന്ന് പറയുകയും ചെയ്തു. സ്വാദിഖ് പറഞ്ഞത് പോലെ ഉച്ചക്ക് ശേഷം ലത്തീഫ് അദ്ദേഹത്തെ വിളിച്ചപ്പോൾ, അബ്ദുല്ലയെ തന്നെ ഏൽപിച്ചു കൊള്ളാമെന്ന് പറയുകയാണുണ്ടായത്. പിന്നീട് സ്വാദിഖ് എന്നെ വിളിച്ചു പറഞ്ഞു അദ്ദേഹത്തിന്റെ സ്വഭാവം ശരിയല്ലാത്തത് കൊണ്ടാണ് ലെറ്റർ ഏൽപിക്കാതിരുന്നത്, നിങ്ങളെ തന്നെ നേരിട്ട് എൽപിക്കാമെന്ന് പറയുകയുണ്ടായി. രണ്ട് ദിവസത്തിനകം പരിഹരമുണ്ടാക്കാമെന്ന്. ഞാൻ മറുപടി കൊടുത്തു. പിന്നീട് അന്ന് രാത്രി ഈ വിനീതൻ തന്നെ പോയി വാങ്ങാമെന്ന് കരുതി 175 കിലോമീറ്റർ അകലെയുള്ള ബദാസായിദിൽ നിന്ന് അബുദാബിക്ക് പോകാനുള്ള വാഹനം ശരിപ്പെടുത്തി. ഞങ്ങൾ പോകാൻ പുറപ്പെടുമ്പോൾ സാദിഖിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ലെറ്റർ കയ്യിലില്ല, പ്രസിഡന്റിനെയും സെക്രട്ടറിയേയുമൊക്കെ കണ്ടിട്ട് ലെറ്റർ വാങ്ങേണ്ടതുണ്ട്. Rent a Car പിടിച്ചു നിങ്ങൾ ഇങ്ങോട്ടു വരേണ്ടന്ന്. ഇദ്ദേഹത്തിൻ്റെ വെല്ലുവിളി എങ്ങിനെയുണ്ടെന്ന് മാന്യ സുഹൃത്തുക്കൾ വിലയിരുത്തുക. ഇത്രമാത്രമേ ഈ വിനീതന് പറയാനുള്ളൂ.
19/03/2005 ന് ഒരു ഇ-മെയിൽ എനിക്ക് അദ്ദേഹം അയക്കുകയുണ്ടായി ആ ഇ- മെയിലിൽ പറയുന്നു. "ഔദ്യോഗിക രീതിയിൽ ഒരു ലറ്റർ കൈമാറ്റം വേണ്ടെന്നാണ്". വെല്ലുവിളി നടത്തുമ്പോഴും ലെറ്റർ തരാമെന്നേൽക്കുമ്പോഴുമാണ് അത് ചിന്തിക്കേണ്ടിയിരുന്നത്. ഔദ്യോഗികതയോ വ്യവസ്‌തയോ ഇല്ലാതെ, പറമ്പിൽ വെച്ച് കോഴികൾ പരസ്‌പരം കടിച്ചു കീറും പോലെ, അങ്ങാടികളിൽ വെച്ച് രാഷ്ട്രീയക്കാർ പരസ്പരം സംസാരിച്ചു വഴക്ക് കൂടും പോലെയോ ദീനിന്റെ കാര്യം ചർച്ച ചെയ്യാമെന്ന് പറയുന്ന ഈ രീതി ശരിയാണെന്ന് തോന്നുന്നുണ്ടോ ? അദ്ദേഹത്തിന്റെ സംസാരത്തിലും ശേഷം വന്ന ഇ-മെയിലിലും മനസ്സിലാവുന്നത് നേർക്കു നേരെ പണ്ഡിതമ്മാരുമായി സംവാദം നടത്താൻ ഞങ്ങളില്ല. ഏതെങ്കിലും സാധാരണക്കാരുണ്ടെങ്കിൽ (ദറസിൽ ഓതിപ്പഠിക്കാത്ത) ഒരു കൈ നോക്കാമെന്നാണ് . അല്ലാതെ ഇരുവിഭാഗം പണ്ഡിതമ്മാർ സംവാദം നടത്തി സത്യം പൊതുജനങ്ങൾക്ക് മനസ്സിലാവട്ടെ എന്നുള്ളതല്ല. ഇ-മെയിലിൽ അവസാനം പറയുന്നത് ഈ വിനീതൻ എഴുതി കൊടുക്കണം പോൽ !!! കണ്ടാൽ തോന്നും വെല്ലുവിളിച്ചത് ഈ വിനീതനാണെന്ന് വല്ലാത്ത തൊലിക്കട്ടി തന്നെ ഇവരുടേത് ! അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് ഇങ്ങനെ കെട്ടിമറിയാൻ സാധിക്കുമോ ? സത്യം മനസ്സിലാക്കുവാനും സത്യം ഉൾക്കൊണ്ട് ജീവിക്കുവാനും പടച്ച റബ്ബ് നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ.
എന്ന്
അബ്ദുല്ല ചെരുമ്പ അബുദാബി
മൊബൈൽ : 050 7927429