ഒരു നിമിഷം

അല്ലാഹുവും അവൻ്റെ റസൂലും പഠിപ്പിച്ച ദീൻ അവിടെത്തെ സ്വഹാബത്തിലൂടെ അതിന് ശേഷം വന്ന താബിഉ താബിഈങ്ങളുടെ വഴി സ്വീകരിക്കാതെ ഇസ്‌ലാമിൽ ഭിന്നിപ്പിൻ്റെ വിത്ത് പാകിയ മുഴുവൻ പ്രസ്ഥാനങ്ങളും ബിദ്അത്ത് തന്നെയാണ്. നിങ്ങൾ പുത്തൻ പ്രസ്ഥാനക്കാരായത് കൊണ്ടല്ലേ പൂർവീകർ സഞ്ചരിച്ച വഴിയിൽ നിന്ന് മാറി പുതിയ ദീനുണ്ടാക്കിയത്.

ഒരു നിമിഷം

ഒരു നിമിഷം

"സ്ത്രീധനം വാങ്ങുന്നത് സുന്നികാളെണെന്നും മുജാഹിദുകൾ സ്ത്രീധനം വാങ്ങാത്തവർ മാത്രമല്ല, അത് വാങ്ങിക്കൽ കള്ള് കുടിയെപ്പോലെ പലിശയപ്പോലെ പിടിച്ച് പറിയെപ്പോലെ ഹറാമാണെന്ന് പറയുന്നവരാണ്". മുജാഹിദുകൾ എന്ന് നെറ്റിൽ സ്വയബോധം പോലും നഷ്ടപ്പെട്ട രീതിയിൽ കയറൂരി വിട്ട ചിലർ ഇവിടെ എഴുതി വിടുന്നത് കാണാനിടയായി. എന്നാൽ ഇവരുടെ നേതാവും ഉസ്താദുമായ ഹുസൈൻ സലഫി ഉസ്താദ് പറയുന്നത് കാണുക!! ക്ലിപ്പിലൂടെ...

സ്ത്രീധനം വാങ്ങിക്കുന്നത് മുജാഹിദ്‌ സമ്പന്നരാണ്, മുജാഹിദ് പെൺ കുട്ടികൾ പണമില്ലാത്ത ഒറ്റ കാരണത്താൽ വീട്ടിലിരിക്കുകയാണ്. ഹുസൈൻ സലഫി 
[വീഡിയോക്ലി പ്പ് കാണാൻ Click Here : http://islamkerala.com/videos/clips/clip.3gp].

വരികളിലൂടെ....

"മുജാഹിദ് പെൺ കുട്ടികൾ വിവാഹിതരാവാതെ വീട്ടിലിരിക്കുകയാണ് അറിവുളള, പ്രാപ്തിയുള്ള സൗന്ദര്യമുളള പെൺകുട്ടികൾ പണമില്ല എന്ന  ഒറ്റ കാരണത്താൽ വിവാഹം കഴിക്കാൻ മുജാഹിദ് സമ്പന്നരുടെ മക്കൾ തയ്യാറാവാത്തത് കൊണ്ട് മുജാഹിദുകളുടെ ആളുകൾ തയ്യാറാവാത്തത് കൊണ്ട് ഈ മക്കളെ പിന്നെ കെട്ടിച്ച് കൊടുക്കാൻ, ഗതികേട് കൊണ്ട് കെട്ടിച്ച് കൊടുക്കേണ്ടി വരുന്നു അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്ന ഖുബൂരികളുടെ ആളുകളുടെ പിന്നാലെ..........!

മുജാഹിദുകളേ!! നിങ്ങൾ ഹറാമാണെന്ന് ഫത്‌വ ഇറക്കി നാക്ക് പൊട്ടിക്കുന്നത് ആരോടാണ് ? നിങ്ങളുടെ സമ്പന്നർ 'കള്ള് കുടിയെപ്പോലെ, പലിശയെപ്പോലുളള, പിടിച്ചു പറിയെപ്പോലുള്ള ഹറാം (സ്ത്രീധനം) തിന്നുന്നു എന്ന് പറയുന്നത് നിങ്ങളുടെ " ഉസ്‌താദ്" ആണ്. ഇവിടെ ഉസ്‌താദ് പറയുന്നതാണോ ശരി അല്ലെങ്കിൽ ഉസ്‌താദിൻ്റെ സീഡി കേട്ട് പുതിയ ഇസ്‌ലാമിൽ ചേർന്ന അനുയായികൾ പറയുന്നതാണോ ശരി ?  സത്യാന്വേഷികൾക്ക് അറിയാൻ താൽപര്യമുണ്ട്.
-------------------------------------------------

മാന്യ സഹോദരൻ ഉസ്മ‌ാൻ പറളി

താങ്കൾ അയച്ച മെയിൽ കിട്ടി... ചില കാരണങ്ങളാൽ റിപ്ലേ അയക്കാൻ സ്വൽപം വൈകി, ക്ഷമിക്കുക.

ഈ വിനീതൻ പ്രതീക്ഷിച്ചതിൽ നിന്നൊട്ടും വ്യത്യാസമില്ലാത്ത ശൈലിയിലാണ് താങ്കളുടെ മെയിലിലും ഉള്ളത്. ഞാനെന്താ പ്രതീക്ഷിച്ചതെന്നല്ലേ!! പ്രവാചകൻ പ്രത്യേകം എടുത്തു പറഞ്ഞ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളെപ്പോലും പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നും അവർ നരകത്തിലാണെന്ന് പോലും സൂചിപ്പിച്ചവർക്ക് "താങ്കളത് പറഞ്ഞത് ശരിയായില്ല " എന്ന് ഒരു വരി എഴുത്തിലൂടെയെങ്കിലും ആ പറഞ്ഞ വ്യക്തിയെ ഉപദേശിക്കാൻ ഒരു മുജാഹിദും തയ്യാറായില്ല എന്നതാണ്. അതേ സമയം മുജാഹിദുകൾക്ക് സലാം പറയാൻ പാടില്ല എന്ന് തെളിവ് നിരത്തി പറഞ്ഞ ഈ വിനീതനെതിരെ പേജുകൾ നിരത്താൻ ഒരു പ്രയാസവും ഉണ്ടായില്ല. ആദ്യം തന്നെ അല്ലാഹുവിനെ സാക്ഷി നിർത്തി ഉദ്ധരിച്ച താങ്കളുടെ ആത്മാർത്ഥ വായനക്കാർക്ക് മനസ്സിലാക്കാൻ ഇത് മതിയാവുന്നതാണ്.

ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. ആദ്യമായി താങ്കളുടെ ആദ്യ വരികൾ തന്നെ ഒന്ന് നോക്കാം.
------------------------------------------------------
എന്റെ പേര് ഉസ്മാൻ. താങ്കൾ ഉമ്മു മുഅ്മിന എന്ന സഹോദരിക്കയച്ച മറുപടി വായിച്ചു. ഉമ്മു മുഅ്മിനയുടെ വാക്കുകൾ അവരുടെ സ്വന്തം വാക്കുകളാകാം. ഏതായാലും താങ്കളുടെ വാക്കുകൾക്ക് ഞാൻ മനസ്സിലാക്കിയ കാര്യത്തിന്റെ  അടിസ്‌ഥാനത്തിൽ എന്റേതായ മറുപടി. (കാരണം ഇത് മുജാഹിദ്  പ്രസ്ഥാനത്തിന്റെ വകയല്ല) അല്ലാഹുവിനെ സാക്ഷിയാക്കി എഴുതി 
അറിയിക്കുകയാണ്. 

മുജാഹിദ് പ്രസ്ഥാനത്തെ പിളർത്തി. ഇപ്പോൾ ഗ്രൂപ്പുകളാണ്. ഞാൻ ഗ്രൂപ്പ് വക്താവല്ല. പിളർത്തലിനു മുമ്പ് തൗഹീദ് പ്രചരണത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താൽ വളരെയേറെ ഫലങ്ങൾ കേരളത്തിൽ ഉണ്ടാക്കുകയും ചെയ്ത ഒരു മഹൽ പ്രസ്ഥാനത്തിന്റെ എളിയൊരു  സേവകനായി ഇപ്പോഴും കഴിവിന്റെ പരമാവധി റബ്ബിന്റെ കരുണയാൽ എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുന്നു. ഇത് ഏതെങ്കിലും ഗ്രൂപ്പിന്റെ  അക്കൗണ്ടിൽ ചേർക്കാനുള്ളതല്ല എന്ന് പ്രത്യേകം സൂചിപ്പിക്കുകയാണ്.  എല്ലാവരുടെയും ഹൃദയത്തിലെ ഉദ്ദേശ ലക്ഷ്യങ്ങൾ അറിയുന്നവൻ മലികുൽ ജബ്ബാറായ ഏകനായ റബ്ബ് മാത്രമാണമല്ലോ. 

-------------------------------------------------------------

"ഉമ്മു മുഅ്‌മിനയുടെ വാക്കുകൾ അവരുടെ സ്വന്തം വാക്കുകളാകാം" അവരുടെ മെയിലിനെ സ്വന്തം വാക്കുകളാക്കിയ താങ്കൾ അതോട് തൊട്ട് തന്നെ എഴുതുന്നു ഇത് ഞാൻ മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ എന്റേതായ മറുപടി എന്ന്, എന്നിട്ട് പ്രത്യേകം മുജാഹിദ് പ്രസ്ഥാനത്തിൻ്റെ വകയല്ല എന്ന് ഉണർത്തുകയും ചെയ്യുന്നു. അതിനെ സത്യമാക്കാൻ അല്ലാഹുവിനെ സാക്ഷി നിർത്തുന്നു. സഹോദരാ! ഈ വിഷയത്തിൽ താങ്കൾ അല്ലാഹുവിനെ സാക്ഷി നിർത്താതെ തന്നെ ഞങ്ങൾക്ക് ബോധ്യമുള്ളതാണ് മുജാഹിദ് പ്രസ്ഥാനത്തിലുളള എല്ലാവരും അവരവർക്ക് തോന്നിയത് എഴുതുന്നതും പ്രസംഗിക്കുന്നതുമാണെന്ന് അത് ഞങ്ങൾ എപ്പോഴും എടുത്തുദ്ധരിക്കുന്നതുമാണ്. അതിന് വേണ്ടി സത്യം ചെയ്യേണ്ട ആവശ്യമില്ലെന്നർത്ഥം.

മുജാഹിദ് പ്രസ്ഥാനത്തിന് വേണ്ടി വാദിക്കുകയും നിങ്ങളെഴുതുന്നത് സ്വന്തം വകയാണെന്ന് പറയുകയും ചെയ്യുന്നതിൽ തന്നെ ആ പ്രസ്ഥാനം കൊളളരുതാത്തതാണെന്നോ, അല്ലെങ്കിൽ താങ്കൾ ആ പ്രസ്ഥാനത്തിന്  കൊളളരുതാത്ത ആളാണെന്നല്ലേ വായനക്കാർ മനസ്സിലാക്കേണ്ടത് ? പിന്നെന്തു കൊണ്ട്' 'സുഗീൻ' ൻ്റെ അകത്തുള്ള പയർ പോലെ നിങ്ങൾ  വേറിട്ടു നിൽക്കുന്നു ? സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസമാണിത് സൂചിപ്പിക്കുന്നത്. കാരണം ഇസ്ലാമിന് വേണ്ടി, അതെ സത്യവും അസത്യവും വിവരിക്കുമ്പോൾ പ്രവാചകനോ അതിനു ശേഷമുളള സ്വഹാബത്തോ ഇമാമീങ്ങളോ, അവർ ഉൾക്കൊള്ളുന്ന ഇസ്ലാമിനെ മാറ്റി നിർത്തി ഒരു വിവരണം ജനങ്ങൾക്ക് നൽകിയിട്ടില്ല. ഇസ്ലാമിൻ്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ടാണവർ ജനങ്ങളെ ദഅ് വത്ത് ചെയ്തിട്ടുള്ളത്. ഇനി എങ്ങാനും താങ്കൾ താങ്കളുടെ പ്രസ്ഥാനത്തെ മാറ്റി നിർത്തി സംവദിക്കുന്നത് പോലെ പ്രവാചകനോ അതിന് ശേഷമുളളവരോ ഈ പരിശുദ്ധ മതത്തെ പ്രബോധനം ചെയ്‌തിരുന്നുവെങ്കിൽ ഇതുൾക്കൊള്ളാൻ ആരെങ്കിലും തയ്യാറാവുമായിരുന്നോ ?

താങ്കൾക്ക് പോലും വിശ്വാസമില്ലാത്ത ഒരു പ്രസ്ഥാനത്തിന് വേണ്ടി താങ്കൾ എന്തിന് സത്യം മറച്ച് വെക്കുന്നത് ? ഇമാമീങ്ങളെ പച്ചത്തെറി വിളിച്ച ഒരാളോട് കമ എന്ന അക്ഷരം മൊഴിയാൻ പോലും മടി കാണിച്ച താങ്കൾ എന്ത് വൈരാഗ്യത്തിൻ്റെ പേരിലാണ് സുന്നികളെ എതിർക്കുന്നത് ? താങ്കൾ വിശുദ്ധ ഖുർആനിലെ ആയത്ത് ഉദ്ധരിച്ച്‌ കൊണ്ടാണല്ലോ മെയിൽ അയച്ചത് ആ ആയത്തിൽ പറഞ്ഞത് താങ്കൾക്ക് ബാധകമല്ലേ ?

സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം നമ്മുടെ രണ്ട് പേരുടെയും ശൈലിയിൽ നിന്ന് വായനക്കാർക്ക് വളരെ വ്യക്തമാവും. കാരണം താങ്കൾ അയക്കുന്ന മെയിൽ താങ്കളുടെ പ്രസ്ഥാനത്തിന് ബാധകമല്ലെന്ന് പറഞ്ഞ് പ്രസ്ഥാനത്തെ നായതൊട്ട കലം പോലെ ദൂരെയാക്കുന്നു. എന്നിട്ട് ആ പ്രസ്ഥാനത്തിന് വേണ്ടി വാദിക്കുന്നു. ഈ വിനീതൻ അങ്ങനെയല്ല.  ഞാൻ എഴുതുന്ന ഓരോ കാര്യവും അത് സുന്നത്ത് ജമാഅത്തിൻ്റെ ശബ്ദമാണ്. സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശങ്ങളുടെ അതിര് വരമ്പിനകത്ത് നിന്നാണ് ഞാൻ പുത്തൻ വാദികളെ നേരിടുന്നത്. ഇനി അഥവാ എൻ്റെ അശ്രദ്ധ മൂലമോ വിവരക്കുറവ് കാരണമോ വല്ല അബദ്ധങ്ങളും സംഭവിക്കുകയാണെങ്കിൽ സുന്നത്ത് ജമാഅത്തിൻ്റെ മറ്റ് പ്രവർത്തകരോ അല്ലെങ്കിൽ പണ്ഡിതരോ അത് തിരുത്തിത്തരും എന്നതാണ് സുന്നികളുടെ ശൈലി. അല്ലാതെ കള്ള് കുടിക്കുന്ന സമയത്ത് അവൻ ഈമാനിനെ ഊരപ്പെടുന്നത് പോലെ ഒരാളെ ആശയ പരമായി നേരിടുമ്പോൾ സ്വന്തം പ്രസ്ഥാനത്തെ ഊരി വെക്കുന്ന ശൈലി ഞങ്ങൾക്കില്ല. കാരണം സുന്നികൾ ഏതെങ്കിലും പ്രസംഗകരുടെ സീഡി കേട്ട് മനഃപാഠമാക്കി അത് പോലെ പറയുന്നവരല്ല. അങ്ങനെ പറയുന്നവരായിരുന്നുവെങ്കിൽ ഞങ്ങളും നിങ്ങളെപ്പോലെ അവസരത്തിനൊത്ത് പ്രസ്ഥാനത്തെ  ഊരി വെക്കുമായിരുന്നു. സത്യം ഞങ്ങളുടെ കൂടെയുള്ളപ്പോൾ അതിൻ്റെ ആവശ്യം ഇല്ല.

അല്ലാഹുവും അവൻ്റെ റസൂലും പഠിപ്പിച്ച ദീൻ അവിടെത്തെ സ്വഹാബത്തിലൂടെ അതിന് ശേഷം വന്ന താബിഉ താബിഈങ്ങളുടെ വഴി സ്വീകരിക്കാതെ ഇസ്‌ലാമിൽ ഭിന്നിപ്പിൻ്റെ വിത്ത് പാകിയ മുഴുവൻ പ്രസ്ഥാനങ്ങളും ബിദ്അത്ത് തന്നെയാണ്. നിങ്ങൾ പുത്തൻ പ്രസ്ഥാനക്കാരായത് കൊണ്ടല്ലേ പൂർവീകർ സഞ്ചരിച്ച വഴിയിൽ നിന്ന് മാറി പുതിയ ദീനുണ്ടാക്കിയത്. ഹലാലല്ലാതെ ജനിച്ചവൻ നല്ല കുലീന കുടുംബം കാണിച്ച് ഞാൻ അവരിൽ ജനിച്ചവരാണെന്ന് പറയുന്നത് പോലെയാണ് താങ്കളുടെ അവകാശ വാദം. അത് മനസ്സമാദാനത്തിന് വേണ്ടി പറഞ്ഞു നടക്കുക എന്നല്ലാതെ നിങ്ങളും പൂർവികരുമായി യാതൊരു ബന്ധവുമില്ല എന്നുള്ളത് പകൽ വെളിച്ചം പോലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നെ നബി ദിനാഘോഷത്തെക്കുറിച്ച് പറഞ്ഞല്ലോ.

നബി ദിനാഘോഷം പ്രവാചകനോ അവിടെത്തെ അനുചരരോ ആഘോഷിച്ചിരുന്നോ ? ഹിജ്റ 300നു ശേഷമെന്ന തഴവയുടെ വരികളിൽ പറയുന്നതെന്ത് ? അത് സംബന്ധമായ പുർണ വിവരങ്ങൾക്ക് ബഹു: കെ കെ ഹിം സഅദിയുടെ ഈ ക്ലിപ്പ് നിഷ്പക്ഷമായി കേൾക്കുക. [വീഡിയോക്ലി പ്പ് കാണാൻ Click Here : http://islamkerala.com/videos/clips/clip.3gp].

ഈ ക്ലിപ്പ് ഇവിടെ ചേർത്തതിനെക്കുറിച്ച് മറ്റ് പലരുടെയും ശൈലി വെച്ച് നോക്കുമ്പോൾ താങ്കളും മറ്റ് മുജാഹിദ് സുഹൃത്തുക്കളും ചിലപ്പോൾ ഇഷ്ടപ്പെട്ടു കൊളളണമെന്നില്ല. കാരണം, നിങ്ങളുടെ മുസ്ലിയാക്കമ്മാരുടെ ക്ലിപ്പ് ഞങ്ങൾക്ക് കേൾക്കേണ്ടന്ന് താങ്കൾ ചിലപ്പോൾ പറഞ്ഞേക്കാം. പ്രത്യേകിച്ച് മൗലവിമാരുടെ സീഡി മനഃപാഠമാക്കി മാത്രം വാദിക്കാൻ വരുന്നവരെക്കുറിച്ച് ഈ വിനീത൯ ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. അപ്പോൾ നിങ്ങളും മുസ്ലിയാക്കമ്മാർ പറയുന്നതല്ലേ ഉൾക്കൊള്ളുന്നതെന്ന് അത്തരക്കാർ തീർച്ചയായും ചോദിച്ചേക്കാം. അത് ശരിയായ ചോദ്യം തന്നെയാണ്. പക്ഷേ, സുന്നി മുസ്ലിയാക്കൾ അവർ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു കൊണ്ടോ അല്ലെങ്കിൽ സ്വയം ബുദ്ധി കൊണ്ട് മെനെഞ്ഞെടുത്ത് പറയുന്നതോ അല്ല. അവർ മദ്ഹബ് പൂർണ്ണമായി അംഗീകരിക്കുന്നവരും മറ്റു പൂർവിക ഇമാമീങ്ങൾ പറഞ്ഞതിനെ എടുത്തുദ്ധരിക്കുന്നതുമാണ്. ഇനി അഥവാ അവർ മദ്ഹബും മറ്റ്  പൂർവ്വിക ഇമാമിങ്ങളെ കൊള്ളാതെ അവർ സ്വയം പറയുന്നതാണെങ്കിൽ അവർ എത്ര ഉന്നതരായാലും സുന്നികൾ അവരുടെ വാക്കിന് പുല്ലിൻ്റെ വില പോലും കൽപ്പിക്കില്ല. ഇതാണ് സത്യം. ഈ ഒരു ശൈലി നമ്മുടെ മുജാഹിദ് സുഹൃത്തുക്കൾ ഉൾക്കൊള്ളുകയാണെങ്കിൽ അല്ലാഹു ഖുർആനിൽ പറഞ്ഞ സ്വിറാത്വൽ മുസ്ത‌ഖീമിൽ ഈ പരിശുദ്ധ ദീനിൽ നമുക്ക് ഒത്തൊരുമിച്ച്  നിൽക്കാമായിരുന്നു.

സഹോദരാ, താങ്കൾ ഇത്‌സംബന്ധമായി ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഈ ക്ലിപ്പിൽ മറുപടിയുണ്ട്. അതിനു പുറമെ താങ്കൾ മനസ്സൊന്ന് വിശാലമാക്കി
വിലയിരുത്തി നോക്കൂ. നമ്മുടെ പ്രവാചകനെക്കുറിച്ച് അല്ലാഹു പറഞ്ഞത് 

 وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ

ലോകത്തിനാകമാനം അനുഗ്രഹമായിട്ടല്ലാതെ താങ്കളെ ഞാൻ അയച്ചിട്ടില്ല എന്ന്. ഈ അനുഗ്രഹം ആർക്കൊക്കെ കിട്ടി. ലോകത്തിൻ്റെ എന്ന് പറയുമ്പോൾ ആദം നബി(അ)മുതൽ അന്ത്യനാളിലെ അവസാനത്തെ മനുഷ്യൻ ഉൾപ്പെടെയുളള ലോകത്ത് ഏതെല്ലാം വസ്തുക്കളുണ്ടോ അതിനൊക്കെയും ഈ പ്രവാചകൻ റഹ്‌മത്ത് എന്നല്ലേ ഖുർആൻ പറഞ്ഞത്. ഇത്രയും റഹ്മത്തുടയ ഒരു പ്രവാചകൻ്റെ ഉമ്മത്തിൽപെട്ടത് തന്നെ നമുക്ക് സന്തോഷിക്കുവാനുളളതല്ലേ ? ഇത്രയും പ്രത്യേകതയുള്ള ഒരു പ്രവാചകൻ്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി തെളിവ് അന്വേഷിച്ച് പാലിൽ നിന്ന് നേരിട്ട് നെയ്യ് എടുക്കാ൯ ശ്രമിക്കണോ ? പിന്നെ ഖുലഫാഉറാശിദുകളുടെ ചര്യ പിൻപറ്റുന്നു എന്ന് പറഞ്ഞ് വരികൾ നിർത്തിയത് കൊണ്ട് കാര്യമില്ല. ഉസ്‌മാൻ(റ) ഖുലാഫാഉറാശിദീങ്ങളിൽ പെട്ടവരല്ലേ എന്ത് കൊണ്ട് അവർ കൊണ്ട് വന്ന ജുമുഅക്കുള്ള രണ്ട് ബാങ്ക് നിങ്ങൾക്കില്ലാതെ പോയത് ? ഉമർ ബിൻ ഖതാബ്(റ) ഖുലഫാഉറാശിദുകളിൽ പെട്ടവരല്ലേ ? ആ ഉമർ നിലനിർത്തിപ്പോന്ന 20 റകഅത്ത് തറാവീഹ് എന്ത് കൊണ്ട് നിങ്ങൾക്ക് അന്യമായി ? അവർ കാണിച്ച് തന്നതൊന്നും ജീവിതത്തിൽ പകർത്താതെ അവരുടെ ചര്യക്കെതിരായി പ്രവർത്തിക്കുകയും സ്വഹാബത്തിന് തെറ്റു പറ്റുമെന്ന് പറയുകയും ചെയ്യുന്ന നിങ്ങൾ, ഞങ്ങൾ സ്വഹാബത്തിൻ്റെ ആളുകളാണെന്ന് പറയുന്നത് ആട്ടിനെ പട്ടിയാക്കുന്ന ശൈലിയാണ്.  ഇവിടെ നിങ്ങൾക്ക് ഇത്തരം പൊള്ളത്തരങ്ങൾകൊണ്ട് നടക്കാൻ സാധിച്ചെന്നുവരും പക്ഷേ നാളെ റബ്ബിൻ്റെ മുമ്പിൽ നിങ്ങൾ വിരൽ കടിക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക.

സ്വഹാബത്തിൻ്റെ പ്രവർത്തി ദീനിൽ തെളിവല്ലെന്ന് പറയുന്ന താങ്കളുടെ നേതാവിന്റെ പ്രസംഗവും ഇതിനോടൊപ്പം കേൾക്കുക.

ഉമറിന്റെ കാലത്ത് 20 റകഅത്ത് തറാവീഹ് നിസ്‌കരിച്ചത് ദീനിൽ തെളിവല്ല എന്നു പറയുന്ന മുജാഹിദ് നേതാവിന്റെ ക്ലിപ്പ് കാണുക, [വീഡിയോക്ലി പ്പ് കാണാൻ Click Here : http://islamkerala.com/videos/clips/clip.3gp].

സഹോദരാ, മുജാഹിദുകളുടെ പിന്നാലെ പോയാൽ നിങ്ങൾ എവിടെ വരെ എത്തും ? ഉമർ(റ)ൻ്റെ പ്രവർത്തി ദീനിൽ തെളിവല്ലെങ്കിൽ അബൂജഹ‌ലും അവൻ്റെ പിൻഗാമികളും പറഞ്ഞതാണോ നിങ്ങൾക്ക് തെളിവാകുന്നത് ? താങ്കളുടെ അടുത്ത വരികളിലേക്ക്.
------------------------------------
നിങ്ങളുടെ വാക്കുകൾ പകർത്തുകയാണ് : "പരിശുദ്ധ ഇസ്‌ലാം അത് പൂർവികരിലൂടെ ലഭിക്കുന്നത് മാത്രമാണ്. സത്യം..... അതെ, പൂർവ്വീകരായ സഛരിതരായ സ്വഹാബത്തിലൂടെ സത്യസന്ധമായി ലഭിച്ചത് മാത്രമാണ് ദീനിന്റെ കാര്യങ്ങൾ, അത് മാത്രമാണ് സത്യവും
------------------------------------

സഹാബത്തിൽ നിന്ന് കിട്ടിയത് മുഴുവൻ സത്യസന്ധമല്ല എന്നല്ലേ ഈ വരികൾക്കുളളിൽ തിരികി കയറ്റിയത് ?

സ്വഹാബത്തിൽ നിന്ന് കിട്ടിയത് സത്യസന്ധമെന്നും അല്ലെന്നുമുള്ളതിനുള്ള മാനധണ്ഡം എന്താണ് അതൊന്ന് വിവരിക്കാമോ ? നിങ്ങളുടെ മൗലവിമാർ വിളിച്ച് പറയുന്നതൊക്കെ സത്യം. അല്ലാത്തതൊക്കെ അസത്യം, അത് സ്വഹാബത്തായാലും വേണ്ടില്ല. പ്രവചകൻ പറഞ്ഞാൽ പോലും മൗലവിമാർ പറഞ്ഞതിനെതിരായി വന്നാൽ അതുൾക്കൊള്ളൻ പറ്റില്ല അല്ലേ ? സുഹൃത്തേ അല്ലാഹു നമുക്ക് വിവേക ബുദ്ധി തന്നിട്ടുള്ളത് ആരെയെങ്കിലും തലയിൽ നിന്നുദിച്ച് വരുന്നതിനെ അപ്പടി സ്വീകരിക്കാനല്ല. ആ പറയുന്ന മൗലവി എന്ത് വിഢിത്വം പറഞ്ഞാൽ പോലും നിങ്ങൾക്ക് തൗഹീദ്. ഹജ്ജിന് പോകുന്നവരിൽ അഞ്ച് ലക്ഷമൊഴികെ ബാക്കി മുഴുവൻ കാഫിറാണെന്നല്ലേ നിങ്ങളുടെ ശറഫാക്കപ്പെട്ട മൗലവി വിളിച്ചു പറഞ്ഞത് ? അതിന് നിങ്ങൾക്ക് സത്യസന്ധത വേണ്ട. സ്വഹാബത്ത് പറഞ്ഞതിന് സത്യസന്ധത വേണം അല്ലേ ? സ്വഹാബത്തിന് സത്യസന്ധത ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാകും ? അവർക്ക് ശേഷം വന്ന ഇമാമീങ്ങളിലൂടയല്ലെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഇസ്ലാഹി സെൻ്ററിലേക്ക് ജിബ്‌രീൽ ഇറങ്ങിവന്നാണോ നിങ്ങൾക്ക് സത്യസന്ധത പറഞ്ഞു തരുന്നത് ? നിങ്ങൾക്ക് ദീൻ കിട്ടിയ മാർഗ്ഗമൊന്ന് പറയാമോ ? ഇമാമീങ്ങളൊക്കെ പിഴച്ചവരാണെന്നും അവർ നരകത്തിലോ സ്വർഗ്ഗത്തിലോ എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിലാണവരുള്ളതെന്നും വിളിച്ച് കൂവുന്ന മുജാഹിദുകൾക്ക് കിട്ടിയ ദീൻ എവിടെന്നാണെന്ന് എന്ത് കൊണ്ട് നിങ്ങൾ പറയുന്നില്ല.? ഖുർആൻ സ്വഹാബത്ത് ഒരുമിച്ച് കൂട്ടിയതാണ്. സത്യസന്ധതയില്ലാത്തവരാണ് സ്വഹാബത്തെങ്കിൽ ഈ വിശുദ്ധ ഖുർആൻ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും ? അത് സ്വഹാബത്ത് ക്രോഡീകരിച്ചതല്ലേ ? ഈ അവസാന കാലത്തുള്ള ചപ്പ് ചവറുകളായ നമ്മളിലെ മൗലവിമാർ അന്ന് സ്വഹാബത്തിൻ്റെ സത്യസന്ധത നോക്കാൻ വേണ്ടി വല്ല കാവൽക്കാരെ നിർത്തിയിട്ടുണ്ടായിരുന്നോ ? ഇമാമീങ്ങൾ പിഴച്ചവരായിപ്പോയി. സ്വഹാബത്ത് സത്യസന്ധതയില്ലാത്തവരും. പിന്നെ ഈ പരിശുദ്ധ മതത്തിൽ എന്താണ് ശേഷിക്കുക ? സുബ്ഹാനല്ലാഹ്.... അല്ലാഹു തആലാ രണ്ട് തരത്തിലുള്ള തലച്ചോർ പടക്കുകുയും അതിൽ നിന്ന് ഒന്ന് സത്യവും അസത്യവും തിരിച്ചറിയാൻ കഴിവില്ലാത്തതും, അത് ഈ മൗലവിമാരുടെ തലയിൽ ഇട്ട്കൊടുക്കുകയും ചെയ്‌തു വെന്നാണ് തോന്നുന്നത്. കാരണം പിന്നെ എന്ത് കൊണ്ട് സത്യം കാണാനോ സത്യം ഉൾക്കൊള്ളാനോ ഈ മൗലവിമാർക്ക് സാധിക്കുന്നില്ല ?

ഇനി താങ്കളുടെ അടുത്ത വരിയിലേക്ക്....
-------------------------------------------
പിന്നെ മുജാഹിദുകൾ പൂർവ്വികരെ ചീത്ത വിളിക്കുന്നവരാണെന്ന ആരോപണം. സുഹൃത്തെ, സലഫു സ്സ്വാലിഹുകളായവരെ മുജാഹിദുകൾ  ചീത്ത വിളിക്കുന്നു എന്നതിന് താങ്കളുടെ പക്കലുള്ള തെളിവെന്താണ്? നാലാലൊരു മദ്ഹബിനെ പിൻപറ്റുന്നില്ല. മദ്ഹബി പക്ഷപാതം കാണിക്കുന്നില്ല. എന്നൊക്കെയാണോ?
----------------------------------------
ഞാൻ തെളിവ് നിരത്തി മെയിൽ അയച്ചതിനല്ലേ താങ്കൾ മറുപടി എനിക്കെഴുതിയത് ? ഇമാമീങ്ങളെ ചീത്ത വിളിച്ച ആ ഭാഗം മാത്രം കാണാൻ എന്ത് കൊണ്ട് താങ്കൾക്ക് കഴിഞ്ഞില്ല ? ഞാൻ ആ മെയിൽ തയ്യാറാക്കിയത് തന്നെ മുജാഹിദുകൾ ഇമാമീങ്ങളെ പൂരത്തെറി വിളിച്ചത് കൊണ്ടാണ്. തെറി വിളിച്ചതിൻ്റെ കോപ്പിയും ഞാൻ അതിൽ ചേർത്തിരുന്നു. ആനക്കാര്യം പറയുന്നേടത്ത് ചേനക്കാര്യം കൊണ്ടൊപ്പിക്കാമെന്ന് താങ്കൾ ധരിച്ചുവോ ?

താങ്കളുടെ അടുത്ത വരികൾ :
------------------------------
മുജാഹിദുകൾ പൂർവ്വീകരായ പണ്ഢിതരെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. പരിശുദ്ധ ഖുർആനിനോടും തിരുസുന്നത്തിനോടും യോജിച്ചു വരുന്ന അവരുടെ വാക്കുകൾ, അഭിപ്രായങ്ങൾ വേർതിരിവ് കാണിക്കാതെ സ്വീകരിക്കുന്നവരാണ് മുജാഹിദുകൾ ആ  പണ്ഢിത വര്യന്മാർ പറഞ്ഞതനുസരിച്ച് സ്വഹീഹായ ഹദിസുകളുടെ അടിസ്ഥാനത്തിൽ ദീനീ കാര്യങ്ങൾ ആരിൽ നിന്ന് ലഭിച്ചാലും മുജാഹിദുകൾ സ്വീകരിക്കും.
---------------------------------------------

പരിശുദ്ധ ഖുർആനൊടും തിരു സുന്നത്തിനോടും യോജിച്ചു വരുന്ന അവരുടെ വാക്കുകൾ എന്ന് താങ്കൾ പറയുമ്പോൾ ഈ യോജിപ്പുണ്ടോ എന്ന് നോക്കുന്ന ആളാരാണ് ? അല്ലെങ്കിൽ യോജിപ്പിക്കുന്ന ആളാരാണ് ? സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച താബിഈങ്ങളുടെ വാക്കുകൾ ഖുർആനിനോടും ഹദീസിനോടും യോജിപ്പുണ്ടോ എന്ന് നോക്കുന്നത് ഈ മൗലവിമാർ 'സുബ് ഹാനല്ലാഹ് 'സത്യത്തിൽ നിങ്ങൾക്കെന്താണ് സംഭവിച്ച് പോയത് ?

താങ്കളുടെ അടുത്ത വരികൾ :
----------------------------------
ഹുലഫാഉർറാശിദുകൾക്കു ശേഷം ജീവിച്ചിരുന്ന മുസ്ലിംകളുടെയെല്ലാം മദ്ഹബുകൾ ഏതായിരുന്നു? എന്തെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കാതെ ദീനി വിജ്ഞാനം കരസ്ഥമാക്കാൻ കഴിയില്ലെന്ന് പറയാൻ ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത് ?
-------------------------------------

"കാലക്കാരിൽ ഏറ്റവും നല്ല കാലം എൻ്റെ കാലാമാണ് പിന്നെ അതിനോടടുത്ത  കാലമാണ് പിന്നെ അതിനോടടുത്ത കാലമാണ്" എന്ന ഹദീസാണ് അതിന് ഏറ്റവും വലിയ തെളിവ് കാരണം, നല്ല കാലം എന്ന് പ്രവാചകൻ(സ)  പറഞ്ഞതിനർത്ഥം അക്കാലത്ത് നാടുകളിൽ ചക്ക, മാങ്ങ, തേങ്ങ കൂടുതൽ പിടിക്കുന്ന കാലമായിരിക്കും എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഇസ്‌ലാമിൽ അല്ലാഹുവിനെ ഏറ്റവും ഭയപ്പെട്ടു വളരെ സൂക്ഷ്‌മതയോടെ തഖ്‌വയോടെ ജീവിക്കുന്ന കാലം എൻ്റെ കാലാമാണ്. പിന്നെ അതിനോടടുത്ത കാലമാണ്. ഇങ്ങനെ മൂന്ന് നൂറ്റാണ്ട് ഉൾപ്പെടുത്തിയാണ് പ്രവാചകൻ(സ) പറഞ്ഞിട്ടുളളത്. ഇത്രയും വ്യക്തമായി പ്രവാചകൻ(സ) പറഞ്ഞ ഈ ഹദീസ് ഉളള കാലത്തോളം മദ്ഹബിന്റെ ഇമാമീങ്ങളെ ഒഴിവാക്കാനോ അവരുടെ വാക്കുകളെ പരീക്ഷിക്കാനോ ഈ അവസാന കാലത്തുള്ള നമുക്ക് സാധ്യമല്ല.

പിന്നെ താങ്കൾ പറയുന്നത്...നാല് മദ്ഹബിൽ നിന്ന് ഒന്ന് സ്വീകരിക്കുന്നത് മറ്റുളളതിനെയൊക്കെ ബിദ്അത്താക്കിയത് കൊണ്ടാണോ എന്ന് ? ഇത് തനി വിവരക്കേട് എന്നല്ലാതെ പറയാൻ നിർവ്വാഹമില്ല. വിവരക്കേട് അല്ലെങ്കിൽ മൗലവിമാർക്ക് വേണ്ടി സ്വന്തം തലച്ചോറ് പണയം വെച്ചവർക്കേ ഇത്തരം ബാലിശമായ വാദം നടത്താൻ പറ്റുകയുള്ളൂ. മദ്ഹബ്' എന്നത് കൊണ്ട് ഈ സാധു മനസ്സിലാക്കിയിട്ടുള്ളത് സക്കരിയ്യ സ്വലാഹിയും അബ്ദുസ്സലാം സുല്ലമിയും ഉള്ളത് പോലെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു പരസ്‌പരം പോരടിക്കുന്നവർ എന്നാണ്. 

സുഹൃത്തേ, മദ്ഹബിലുള്ള വ്യത്യാസം ഇമാമീങ്ങൾ പോരടിച്ചു കൊണ്ടുണ്ടായതല്ല. മറിച്ച് പ്രവാചകൻ്റെ കാല ശേഷം വിവിധ വിഷയങ്ങളിൽ സ്വഹാബത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് അത് വിവിധ ഇമാമീങ്ങളുടെ ഇടയിൽ ഉണ്ടായതാണ്. അത് ഏത് സ്വീകരിച്ചാലും സ്വഹാബത്തിലേക്കാണെത്തുക. സ്വഹാബത്തിൽ നിന്ന് പ്രവാചകനിലേക്കും. വിവിധ വിഷയങ്ങളിൽ ഇമാമീങ്ങൾ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവർ അതിന്റെ പേരിൽ അടിപിടി  കൂടിയിരുന്നില്ല. അവർ പരസ്‌പരം വളരെ സൗഹാർദ്ദത്തിലും  ബഹുമാനത്തിലുമായിരുന്നു. പിന്നെ ഒരാളെ മാത്രം അനുകരിക്കുന്നതെന്തിനാണന്നല്ലേ താങ്കളുടെ ചോദ്യം. സ്വഹാബത്തിൻ്റെ ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളിൽ വിവരമില്ലാത്ത നാം എടുത്ത് ചാടി അവരെ വിമർശിക്കുന്നത് വരെ എത്തിപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് സ്വഹാബത്തിൽ നിന്ന് നേരിട്ട് വിജ്ഞാനം കരസ്ഥമാക്കിയ ഇമാമീങ്ങളെ നാം പിൻപറ്റുന്നു. ഇമാമിങ്ങളുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസത്തിൽ നാം ഇടപെടാതെ ഒരേ അഭിപ്രായത്തിൽ അതായത് ഒരു ഇമാമിൻ്റെ കീഴിൽ നിലയുറപ്പിക്കുന്നു എന്നുളളതാണ്. കാരണം നാം വിവരമില്ലാത്തവരാണ് എല്ലാത്തിലും കയ്യിട്ടു വാരിയാൽ ദീനിൻ്റെ വിഷയത്തിൽ ചളിയിൽ കുത്തിയ വടി പോലെയായിരിക്കുമുണ്ടാവുക. ഒന്നിലും ഒരു പിടുത്തമുണ്ടാകില്ല.

അതാണ് താങ്കൾക്കും മുജാഹിദു മൗലവിമാർക്കും പിടിപെട്ടിട്ടുള്ളത്. ഓരോ മൗലവിമാരും ഓരോ അഭിപ്രായമാണ് പറയുന്നത്. അത് പോലെ തൗഹീദിൽ പോലും ഇടക്കിടക്ക് മാറ്റങ്ങൾ പ്രഖ്യാപിക്കും ഒരു കൂട്ടം മൗലവിമാരുടെ പിഴച്ച ബുദ്ധിയിൽ എന്ത് തോന്നിയോ അതാണവരുടെ ഇസ്ലാം. 

ഇതിനെ ആരെങ്കിലും ചോദ്യം ചെയ്‌താലോ അപ്പോൾ അവർക്ക് പറയാനുളളത് മുസ്ലിയാക്കളേ. നിങ്ങൾ ഖുർആൻ പരിഭാഷപ്പെടുത്തൽ ഹറാമാണെന്ന് പറഞ്ഞില്ലേ...സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞില്ലേ എന്ന്!! സുന്നി പണ്ഡിതർക്കിടയിലുള്ള ഈ രണ്ട് അഭിപ്രായ വ്യത്യാസം എങ്ങാനും ഉണ്ടായിരുന്നില്ലെങ്കിൽ മുജാഹുദുകളുടെയും ജമാഅത്ത്കാരുടെയും അടപ്പ് ഊരിയേനെ, കാരണം അവരുടെ മാറ്റത്തിരുത്തലുകൾക്ക് ഉദാഹരണം പറയാൻ കിട്ടിയതാണിത്. തൗഹീദിൽ മാറ്റം വരുത്തി, അതായത് ഒരു കാലത്ത് അല്ലാഹു അല്ലാതെ മറ്റാരും സഹായിക്കില്ല എന്ന് പറയുന്നതും പിന്നീട് ജിന്നുകൾ സഹായിക്കുമെന്നു പറയുന്നതും ഇസ്ലാമിൻ്റെ അടിവേരറുക്കുന്ന  മാറ്റത്തിരുത്തലുകളാണ് ഇവർ നടത്തിയിട്ടുള്ളത്. പാവങ്ങളായ സാധാരണക്കാർക്ക് എന്ത് തൗഹീദ്!!!! ഇവർ ചെയ്യുന്ന മാറ്റത്തിരുത്തലുകൾ അവർക്കുണ്ടോ അറിയുന്നത്!!! അവർക്ക് പെട്ടെന്ന് തോന്നുക, സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരായിരുന്നോ. അത് പോലെ ഖുർആൻ പരിഭാഷ ഹറാമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നതാണ്. ഇത് രണ്ടും സാധാരണക്കാരുടെ ഇടയിൽ ഉണ്ടാവുന്ന വിഷയമാണ്. ഖുർആൻ പരിഭാഷ ഒരു കാലത്ത് ഹറാമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖുർആൻ ദുർ വ്യാഖ്യാനം ചെയ്യാൻ അവസരമുണ്ടാകും എന്ന് ഭയന്നത് കൊണ്ടാണ്. അതിനെ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. വളരെ സൂക്ഷ്‌മതയുള്ളവർ എന്നേ അവരെക്കുറിച്ച് പറയാൻ പറ്റുകയുള്ളൂ. ഇതിനു മുമ്പ് മെയിൽ അയച്ച മുജാഹിദിൻ്റെ വനിതാ നേതാവ് ഉമ്മു മുഅ്‌മിന പറഞ്ഞതെന്താ ഇമാമീങ്ങൾ മുഴുവൻ പിഴച്ചവരാണ് എന്നാണ്. ഇതിനവർക്ക് ധൈര്യം വന്നത് ഖുർആൻ പരിഭാഷ നോക്കി സ്വയം മെനെഞ്ഞെടുത്തതാണ്. ഉലമാക്കളുടെ വാക്ക് സ്വീകരിച്ചിരുന്നുവെങ്കിൽ ആ സഹോദരി ഇങ്ങനെ പിഴക്കുമായിരുന്നോ ?

സുന്നികൾ അല്ലാഹുവും അവൻ്റെ റസൂലും, സ്വഹാബത്തിലൂടെ താബിഇ താബിഈങ്ങളിലൂടെ നാളിത് വരെ കഴിഞ്ഞു പോയ പൂർവീകരിലൂടെ കിട്ടിയ ഇസ്ലാമിക വിശ്വാസത്തിലോ അനുഷ്ടാന കർമ്മങ്ങളിലോ എന്തെങ്കിലും ഒരു മാറ്റത്തിരുത്തലുകൾ നടത്തിയതായി സ്വയബോധമുള്ള, ഇമാമീങ്ങളെ തെറി
വിളിക്കാത്ത കാര്യങ്ങൾ നിഷ്‌പക്ഷമായി വിലയിരുത്തുന്ന ബുദ്ധി മരവിച്ചിട്ടില്ലാത്ത ഒരാൾക്കും കാണിക്കാൻ സാധ്യമല്ല.

അതേ സമയം നിങ്ങളുടെ അവസ്ഥയോ ? നിങ്ങളുടെ ഉസ്‌താദുമാരായ മൗലവിമാരുടെ നാവിൻ തുമ്പിൽ വരുന്നത് മാത്രം കേട്ട് നിങ്ങളുടെ വനിത നേതാക്കളടക്കമുള്ളവർ ഇമാമീങ്ങളെപ്പോലും തെറിവിളിക്കാൻ അവസരം നൽകുന്ന രീതിയിൽ മദ്ഹബിൻ്റെ ഇമാമീങ്ങളെ തള്ളിപ്പറഞ്ഞ് അവർ പിഴച്ചവരാണെന്നും പിഴപ്പിക്കുന്നവരാണെന്നും സാധാരണക്കാരെപ്പോലും തെറ്റിദ്ധരിപ്പിച്ച നിങ്ങളുടെ നേതാക്കളുടെ ദയനീയ അവസ്ഥ ഒന്നു കാണുക.  സഹോദരാ, മദ്ഹബ് സ്വീകാരിക്കാത്തവൻ്റെ ഇസ്ലാം പൂർണ്ണമല്ലെന്ന് സുന്നികൾ വെറുതെ പറഞ്ഞതാണോ ? അല്ലാഹു തന്ന വിവേക ബുദ്ധി ഉപയോഗപ്പെടുത്തി ഒരൽപം ചിന്തിക്കൂ സഹോദരാ!!!

നീന്താൻ അറിയാത്തവർ നില കിട്ടാത്ത ഒഴുക്കിൽ പെട്ട് ആർത്ത് വിളിക്കുന്നത് പോലെ മദ്ഹബ് തള്ളിപ്പറഞ്ഞ മൗലവിമാർ സ്വയം പറ്റിയ അമളി വിളിച്ചു കൂവുന്നത് കാണുക.

എറണാകുളം സാൽ വേഷൻ സമ്മേളനത്തിൽ വെച്ച് അവരുടെ ഉഗ്ര വാഗ്മി മുനീർ മദനി പ്രസംഗിക്കുന്നു.

മദ്ഹബ് വേണ്ടന്ന് പറഞ്ഞവർക്ക് തെറ്റ്  പറ്റിയെന്ന് മുജാഹിദ് സമ്മേളനം ഹുസ്സൈൻ സലഫി & മുനീർ മദനിയുടെ ക്ലിപ്പ് 
[വീഡിയോ ക്ലി പ്പ് കാണാൻ Click Here  : http://islamkerala.com/videos/clips/clip.3gp].
ഒന്നും കൂടി കാണുക.

രണ്ട് കൂട്ടരും തൗഹീദിൽ അടിപിടി.. മദ്ഹബ് വേണ്ടെന്ന് പറഞ്ഞവരേ!!!! നിങ്ങൾ തല്ല് കൂടാനുണ്ടായ കാര്യത്തെക്കുറിച്ചൊരൽപം ചിന്തിക്കൂ...[വീഡിയോ ക്ലി പ്പ് കാണാൻ Click Here : http://islamkerala.com/videos/clips/clip.3gp].

വിശുദ്ധ ഹദീസിനെ ഇവർ യോഗം കൂടി ളഈഫാക്കിയെന്നു അവർ തെറ്റിയതിനു ശേഷം പരസ്‌പരം പറയുന്നത് കാണുക. ഇവരുടെ കളി ഖുർആനിനോടും ഹദീസിനോടുമാണെന്ന് സുന്നികൾ പറയുമ്പോൾ സ്വീകരിക്കാൻ ഒരു പ്രയാസമായിരുന്നു. ഇപ്പോൾ അവർ തെറ്റിയപ്പോൾ അവർ തന്നെ പരസ്പ്‌പരം വിളിച്ചു പറയുന്നു. അത് സാധാരണക്കാർക്ക് ഇവരെക്കുറിച്ച് മനസ്സിലാക്കാൻ അല്ലാഹു ചെയ്‌ത ഒരു നിഅ്‌മത്താണ്. 

ഇത് വായിക്കുന്ന ആരെങ്കിലും ചിലപ്പോൾ ചോദിച്ചേക്കാം, സുന്നികളും രണ്ട് ഗ്രൂപ്പായി തല്ലുകയല്ലേ ചെയ്യുന്നത് ? പിന്നെ ഞങ്ങളെ മാത്രം പറയുന്നതെന്തിനാന്ന്. എന്നാൽ പറയട്ടെ. സുന്നികൾ പരസ്‌പരം തല്ലുന്നുണ്ട് എന്നു ഉളത് ശരിയാണ്. ചിലർ വളരെ മോശമായി വ്യക്തിഹത്യ നടത്തി പ്രസംഗി ക്കുന്നവരെയും കാണാം. പക്ഷേ, അതൊന്നും മുജാഹി ദുകളെപ്പോലെ ത ഹീദിൻ്റെ വിഷത്തിലോ മറ്റ് വല്ല ആശയപരമായ വിഷയത്തിലോ നടക്കുന്ന സംഘട്ടനമല്ല. അതൊക്കെ ബഹു : ഉള്ളാൾ സയ്യിദ് അബ്‌ദുറഹ്‌മാൻ കുഞ്ഞി ക്കോയതങ്ങളും ബഹു:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അത് പോലെ ബഹു: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ബഹു : ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരും മൂക്കും മൂക്കും മുട്ടിച്ചാൽ തീരുന്ന വിഷയമാണ്. ഇതിൽ തന്നെ മേലെ ചേർത്തിട്ടുള്ള രണ്ടോ മൂന്നോ ക്ലിപ്പ് ഇ.കെ വിഭാഗം സുന്നി നേതാവ് എടുത്ത് കാട്ടുന്ന താണ്. ആ ശയപരമായി അവർ രണ്ട് കൂട്ടർ പറയുന്നതും ഒന്ന് തന്നെയാണ് ചിലർക്ക് തീവ്രത കൂടും ചിലർക്ക് തീവ്രത കുറയും അത്ര വ്യത്യാസമേയുളളൂ.
തൗഹീദിൽ പോലും മാറ്റി മാറ്റി പറയുന്ന ഈ മൗലവിമാരെ കൂടെ പോകുന്ന താങ്കളെപ്പോലോത്തവർക്ക് നേരം വെളുക്കാത്തത് കൊണ്ടോ അല്ലെങ്കിൽ വെളുത്ത നേരം ഗ്രഹണത്തിൽ പെട്ടു കറുത്തു പോയതോ ?
മൗലവിമാരുടെ ഈ ക്ലിപ്പുകൾ കണ്ടാൽ തന്നെ മദ്ഹബ് സ്വീകരിക്കാത്തവരു ടെ ഗതികേട് തിരിച്ചറിയുന്നുണ്ട്. അല്ലാഹു ഹൃദയത്തിൽ സീൽ വെക്കപ്പെട്ട വിഭാഗത്തോട് സൂറത്തുൽബഖറ ഓതി വയള് പറഞ്ഞിട്ടും കാര്യമില്ല.


പിന്നെ താങ്കൾ പ്രത്യേകമായി പറഞ്ഞത് മദ്ഹബിൻ്റെ ഇമാമീങ്ങളുടെ അഭി പ്രായത്തിനെതിരായി സ്വഹീഹായഹദീസ് വന്നാൽ അത് നിങ്ങൾ സ്വീകരിക്ക ണമെന്ന ഇമാമിങ്ങളുടെ വാക്കുകളാണ്. സഹോദരാ, ശാഫി ഈ(റ) യും മറ്റു മദ്ഹബിന്റെ ഇമാമീങ്ങളും അങ്ങിനെ പറഞ്ഞത് ആരോടാണ് ? അവർക്ക്
തുല്യരായ പണ്ഡിതരോടാണ് ഈ വാക്ക് പറഞ്ഞത്. അല്ലാതെ ഹദീസിന്റെ ബാല പാഠം പോലുമറിയാത്ത ഇക്കാലത്തുള്ള മൗലവിമാരോടല്ല. 'നാദാപുര ത്ത് നടക്കുന്ന പേരോടിൻ്റെ ഖണ്ഡനം അല്ലെങ്കിൽ സലഫിയുടെ ഖണ്ഡനം കേരള നദ് വത്തുൽ മുജാഹിദിൻ്റെ ഒരു നേതാവ് ആദ്യം മുതൽ അവസാനം വരെ പൂർണ്ണമായും റെക്കോട് ചെയ്തു‌ മുജാഹിദ് സെൻ്റെറിലെത്തിച്ചിട്ട് അവിടെ കൂടിയവരോട് പറഞ്ഞു. ഞാൻ റെക്കോട് ചെയ്ത‌തിനേക്കാൾ വല്ലതും നിങ്ങൾക്ക് കിട്ടിയാൽ എൻ്റെ സിഡി ഒഴിവാക്കി അത് സ്വീകരിച്ചു കൊള്ളുക ഇതിനർത്ഥം അദ്ദേഹം കുറേ ഒഴിവാക്കി റെക്കോട് ചെയ്തതാ ണെന്നാണോ സഹോദരാ ? അത്രയും സൂക്ഷ്‌മമായാണ് ഞാൻ റെക്കോട് ചെയ്തിട്ടുള്ളത് എന്നാണ് അതിൽ നിന്ന് ബുദ്ധിയുള്ളവർ മനസ്സിലാക്കേ ണ്ടത്. പക്ഷേ, പണ്ഡിതരെ തെറി പറയാനായി മാത്രം വിധിക്കപ്പെട്ടവരോട് എന്ത് ഉദാഹരണം പറഞ്ഞിട്ടെന്താ!!!

ഇമാമീങ്ങളോട് തുല്യരായ പണ്ഡിതരൊക്കെ ശാഫീ മദ്ഹബും . അത് പോലെ മറ്റുളള മദ്ഹബും സ്വീകരിച്ചവരാണ്. ഇമാം ബുഖാരി(റ) ഇമാം നവവി(റ) ശൈ ഖ് അബ്ദുൽ ഖാദിർ ജീലാനി(റ) ഇമാം ഗസ്സാലി(റ) തുടങ്ങിയ ഇമാമീങ്ങൾ ക്കൊന്നും ഇമാം ശാഫി(റ) പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായിട്ടില്ല. ആകെ മനസ്സിലായത് പുസ്‌തകം വായിച്ചു തുണ്ടം ആയത്തും തുണ്ടം ഹദീസും കൊണ്ട് ദീൻ മനസ്സിലാക്കിയ മുജാഹിദുകൾക്കാണ് എല്ലാം തിരിഞ്ഞത്. ചിന്തിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെപോയല്ലോ എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

താങ്കളുടെ അടുത്തവരികൾ
മുജാഹിദുകൾ സുന്നികളെ മുശ്രിക്കുകളാക്കുന്നു എന്ന ആരോപണം. സുഹൃത്തെ, ഇമാനു ളവർ ആരും ശീർക്കുപരമായ കർമ്മങ്ങൾ ചെയ്യില്ല. ഒരാൾ മമറ്റാരാളെ മുഅ് മിനന്ന് പറഞ്ഞതുകൊണ്ട് അയാൾ മൂത്ത് മിനാവില്ല. അതേപോലെ ഒരാൾ മറ്റൊരാളെ മുശ് രിക്കുന്നു പറഞ്ഞാൽ അയൻ മുശ്‌രിക്കാവില്ല. 

താങ്കളുടെ ഈ നസ്വീഹത്തിൻ്റെ ആവശ്യം ഇപ്പോൾ ഇല്ല, ഞങ്ങൾക്ക് അറിയേ ണ്ടത് മുസ്‌ലിം സമുദായത്തെ ഭൂരിഭാഗം ആളുകളെ മുശ്‌രിക്കാക്കുന്ന നിങ്ങ ളുടെ അവസ്ഥ എന്താണ് എന്നാണ്. കാരണം പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട് ഒരു മുസ്‌ലിമിനെ മുശ്‌രിക്ക് എന്ന് പറഞ്ഞാൽ പറഞ്ഞവൻ മുശ്‌രിക്കാകുമെ ന്ന്. ഈഹദീസിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ അവസ്ഥയാണ് ഞങ്ങൾക്ക് അറിയേണ്ടത്. അല്ലാതെ നിങ്ങളുടെ നേതാക്കളെ ന്യായീകരിക്കാൻ വേണ്ടി ഞങ്ങളെ സമാശ്വസിപ്പിക്കേണ്ടതില്ല.
അടുത്തവരികൾ.........
സുഹൃത്തേ... മുജാഹിദ് വിദ്യാഭ്യാസ സ്‌ഥാപനത്തിൽ പഠിച്ച് വഴിപിഴച്ച എത്ര വിദ്യാർത്ഥി വിദ്യാർത്ഥിനകളുടെ പേരു വിവരങ്ങൾ താങ്കളുടെ പക്കലുണ്ട് ? മുജാഹിദ് വിദ്യാഭ്യാസ സ്ഥ‌ാപനത്തിൽ പഠിച്ച് മാതാപിതാക്കളെ
എത്രയോ കാണിക്കാൻ സാധിക്കും, ഈ വിനീതൻ്റെ കുടുംബത്തിൽ തന്നെ ഉണ്ട്. (എൻ്റെ നാട്ടിൽ അല്ല) എൻ്റെ കുഞ്ഞുമ്മാൻ്റെ (അമ്മായി) ഒരു പേരക്കു ട്ടിയെ അന്ന് നാട്ടിലുണ്ടായിരുന്ന അറബിക് മുൻഷി അവരെ തെറ്റി ദ്ധരിപ്പിച്ച്

കോഴിക്കോട് ഒരുമുജാഹിദിൻ്റെ കോളേജിൽചേർത്ത കാരണത്താൽ പിന്നീട് തിരിച്ച് വന്നത് മുജാഹിദായാണ്. ഇത്തരത്തിൽ ഒട്ടേറെ അനുഭവങ്ങൾ കാ ണിക്കാൻ സാധിക്കും. ചിലരുടെ അനുഭവം വെച്ച് താങ്കാളുടെ മെയിലിനു മറുപടി എഴുതാൻ വേണ്ടി എന്നോട് വിളിച്ച് പറഞ്ഞവർ ഉണ്ട്. പക്ഷേ അതൊ ന്നും ഇവിടെ ചേർക്കുന്നില്ല. താങ്കൾ കണ്ണ് ചിമ്മി ഇരുട്ടാക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്.
 
അവസാനമായി സഹോദരാ, മേൽ കാണിച്ച ക്ലിപ്പുകൾ കണ്ട് നെഞ്ചെത്ത് കൈ വെച്ചൊന്ന് ചിന്തിക്കുക. സത്യം ആരുടെ ഭാഗത്താണ് എന്ന് സൂഷ്‌മമാ യി പഠിക്കാൻ താങ്കൾ തയ്യാറാവുക. നാം ഒറ്റ ആല്ലാഹുവിൽ വിശ്വസിക്കു ന്നവരും ഒറ്റ ഖുർആൻ അംഗീകരിക്കുന്നവരും ഒറ്റ പ്രവാചകൻ്റെ അനുയാ യികളും ഒറ്റ കഅ്ബയെ തവാഫ് ചെയ്യുന്നവരുമാണ് നാം പരസ്പ‌രം സംവാദം നടത്തി സമയത്തെ കളയേണ്ടവരല്ല. മറ്റു പല കാര്യങ്ങളും നമുക്ക് ചെയ്യുവാനുണ്ട്. എല്ലാവർക്കും മറ്റുള്ളവരെയൊക്കെ ഉപദേശിക്കാൻ സാധി ക്കും, പക്ഷേ സ്വന്തം ജീവിതത്തിൽ സത്യമാർഗ്ഗം പിൻ തുടരുക എന്നുളളത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രവാചകൻ(സ) പറഞ്ഞതാണ് അവസാനകാല ത്ത് സത്യം മുറുകെപിടിച്ചു ജീവിക്കുന്നവൻ തീകനൽ കയ്യിൽ ഉളളവനെ പ്പോലെയാണ് എന്ന്. അതിനർത്ഥം നാനാ ഭാഗത്ത് നിന്നും അത്രയും വിമർ ശനങ്ങൾ നേരിടേണ്ടി വരും എന്നുള്ളതാണ്. സത്യത്തെ മുറുകെപ്പിടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, സുന്നത്ത് ജമാഅത്തിനെ എതിർക്കുന്ന വിഷ യത്തിൽ ഇവിടെയുള്ള സർവ്വവിഭാഗങ്ങളും ഒറ്റക്കെട്ടാണ്. സുന്നത്ത് ജമാഅ ത്തിനെതിരെയും അതിൻ്റെ പ്രവർത്തകർക്കെതിരെയും എന്ത് ആരോപ ണങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാലും ആ സത്യം ഞങ്ങളിൽ ഉളള കാലത്തോളം അണു അളവ് സത്യ ദീനിൽ വിട്ട് വീഴ്‌ച ചെയ്യാൻ തയ്യാറല്ല. അ തേ സമയം ഇവിടെയുള്ള സർവ്വ മുസ്‌ലിംകളും നേർവഴിയിലേക്ക് വരണം അ വരെയും സ്വർഗ്ഗത്തിൻ്റെ ആളുകളാക്കി മാറ്റണം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് വേണ്ടി ദീൻ കാര്യത്തിലല്ലാത്ത എന്ത് വിട്ട് വീഴച്ചക്കും ഞങ്ങ ൾ തയ്യാറാണ്. ഞങ്ങളെ മുശ്‌രിക് എന്ന് വിളിച്ചാലോ, ഖുറാഫി എന്ന് വിളിച്ചാ ലോ ലോകം തിരിയാത്തവർ എന്ന് ആക്ഷേപിച്ചാലോ, സ്ത്രീവിദ്യാഭ്യാസ ത്തെ എതിർത്തവരെന്ന് ആരോപിച്ചാലോ ഞങ്ങൾക്ക് ഒരു വിഷയമേ അല്ല, ഞങ്ങൾക്കുള്ള ഏക ആശ്വാസം തൗഹീദ് ഇടക്കിടക്ക് മാറ്റിക്കൊണ്ടിരിക്കുന്നവ രിൽ ഞങ്ങളെ അല്ലാഹു പെടുത്തിയില്ലല്ലോ എന്നുള്ളതാണ്, അതിൽ ഞങ്ങ ളുടെ രക്ഷിതാവിന് ആയിരമായിരം സ്‌തുതി അർപ്പിച്ചുകൊണ്ട് നിർത്തുന്നു. അല്ലാഹു നമ്മെ സത്യത്തിലായി ഒരമിച്ചു കൂട്ടുകയും സത്യം ഉൾക്കൊണ്ട് ജീവിച്ച മഹാന്മാരുടെ കൂടെ സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഒരമിച്ചുകൂട്ടട്ടെ. ആമീൻ.
എന്ന്, സഹോദരൻ, സി പി അബ്ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861