അഞ്ചിന്റെ വിളി കേൾക്കാം

അഞ്ചിന്റെ വിളി കേൾക്കാം

അഞ്ചിന്റെ വിളി കേൾക്കാം


خمس يرفعن خمس

التواضع يرفع العلماء
 والمال يرفع التهام
والصمت يرفع الزلل 
والحياء يرفع الخلق 
والهزل يرفع الكلفة


അഞ്ച് അഞ്ചിനെ ഉയർത്തും

വിനയം  പണ്ഡിതനെ 
ധനം ആരോപണത്തെ 
മൌനം ഇടർച്ചയെ 
ലജ്ജ  സ്വഭാവത്തെ 
തമാശ  മനഃപ്രയാസത്തെ

 وخس يعرفن بخمس

الشجرة تعرف من ثمارها
والمرأة عند افتقار زوجها
والصديق عند الشدة
والمؤمن عند الابتلاء
والكريم عند الحاجة


അഞ്ചിനെ അഞ്ചിലൂടെ  തിരിച്ചറിയാം 

വ്യക്ഷത്തെ അതിന്റെ പഴങ്ങളിലൂടെ
സ്ത്രീ അവളുടെ ഭർത്താവിന്റെ ആവശ്യസമയത്ത്
ബുദ്ധിമുട്ടിന്റെ  സമയത്ത് സ്നേഹിതനെ 
പരീക്ഷണസമയത്ത് വിശ്വാസിയെ 
ആവശ്യസമയത്ത് ധർമ്മിഷ്ഠനെ 


وخمس يطمسن خمس

الزور يطمس الحق
والمال يطمس العيوب
والتقوى تطمس هوى النفس
والمن يطمس الصدقة
والحاجة تطمس المبادئ

അഞ്ച്  അഞ്ചിനെ മായ്ച്ചു  കളയും 

നുണ സത്യത്തെ 
ധനം കുറവുകളെ
ഭക്തി ദേഹ ഇച്ഛയെ 
ദാനം വിളിച്ചുപറയൽ ധർമ്മത്തെ 
ദാരിദ്ര്യം തുടക്കങ്ങളെ 
അഞ്ച് അഞ്ചിലേക്ക് ചെന്നെത്തിക്കും


وخمس يؤدين إلى خمس

العين إلى الزنا
والطمع إلى الندم
والقناعة إلى الرضا
وكثرة السفر إلى المعرفة
والجدل إلى الخصام

കണ്ണ് വ്യഭിചാരത്തിലേക്ക് 
ദുരാഗ്രഹം ഖേദത്തിലേക്ക്
ഉള്ളതിൽ മതിയാക്കൽ സംതൃപ്‌തിയിലേക്ക്
യാത്രാ വർദ്ധനവ് അറിവിലേക്ക്
അനാവശ്യ തർക്കം പിണക്കത്തിലേക്ക്


وخمس يكبرن خمس

النار بالهشيم
والشك بسوء الظن
والجفاء بعدم الإحسان
والخصام بعدم الصفح
والقطيعة بعدم السؤال


അഞ്ച് അഞ്ച് കൊണ്ട് വലുതാവും

ഉണങ്ങിപ്പൊടിഞ്ഞ തുണ്ടം കൊണ്ട് അഗ്‌നി 
സംശയം തെറ്റിദ്ധാരണകൊണ്ട് 
ഗുണം ചെയ്യാതിരിക്കൽ സംസ്കാര ശൂന്യത
വിട്ടു വീഴ് ഇല്ലാതിരിക്കൽ കൊണ്ട് പിണക്കം 
ചോദിക്കാതിരിക്കൽ കൊണ്ട് ബന്ധവിച്ഛേദനം 


وخمس قربهن سعادة

الابن البار
والزوجة الصالحة
والصديق الوفي
والبار المؤمن
والعالم الفقيه

അഞ്ചിനോടുള്ള സമീപനം വിജയമാണ്

ഗുണവാനായ മകനോട്
സദ്‌വൃത്തയായ ഭാര്യയോട്
വാഗ്ദത്തം പൂർത്തീകരിക്കുന്ന സ്നേഹിതനോട്
വിശ്വാസിയായ ഗുണവാനോട്
കർമ്മവിധികളറിയുന്ന പണ്ഡിതനോട്


وخمس يطبن بخمس

الصحة برغد العيش
والسفر بحسن الصحبة
والجمال بحسن الخلق
والنوم براحة البال
والليل بذكر الله


അഞ്ച് കൊണ്ട് അഞ്ച് പരിശുദ്ധമാവും

ക്രമീകരിച്ച ജീവിത വിശാലതകൊണ്ട് ആരോഗ്യം
നല്സഹവാസംകൊണ്ട് യാത്ര
സൽസ്വഭാവം കൊണ്ട് സൗന്ദര്യം
മനശ്ശാന്തികൊണ്ട് ഉറക്കം
ഇലാഹീ സ്‌മരണകൊണ്ട് രാത്രി


وخمس يأتين بخمس

الاستغفار يأتي بالرزق
وغض البصر يأتي بالفراسة 
والحياء يأتي بالخير
ولين الكلام يأتي بالمسألة
والغضب يأتي بالندم

അഞ്ച് അഞ്ചിനെ കൊണ്ട് വരും 

പാപമോചന അപേക്ഷ റിസ്ഖിനെ 
കണ്ണ് ചിമ്മൽ മുഖലക്ഷണത്തെ
ലജ്ജ ധനത്തെ
ലോലവാക്ക് ചോദ്യത്തെ
കോപം ഖേദത്തെ 


وخمس يصرفن خمس

لين الكلام يصرف الغضب 
والاستعاذة بالله تصرف الشيطان 
والتالي يصرف الندامة
 وإمساك اللسان يصرف الخطأ 
والدعاء يصرف شر القدر 

അഞ്ച് അഞ്ചിനെ തിരിച്ചുകളയും

ലോലമായവാക്ക് കോപത്തെ
ഇലാഹീ അഭയംതേടൽ പിശാചിനെ
പിന്തിക്കൽ ഖേദത്തെ
നാവിനെ പിടിച്ചുനിർത്തൽ പിഴവിനെ
പ്രാർത്ഥന വിധിയിലുള്ള ആപത്തിനെ 


خمس أوراق أعجبتني

അഞ്ച് ഇലകൾ എന്നെ ആശ്ച‌ര്യമാക്കി

الورقة الأولى الحمد الله

ഇല 1 الحمد സർവ്വ സ്തുതിയും അല്ലാഹുവിന്നാണ്


زر السجن مرة في العمر لتعرف
 فضل الله عليك في الحرية


നീ ആയുസ്സിൽ ഒരുവട്ടം ജയിൽ സന്ദർശിക്കുവീൻ 
സ്വതന്ത്രതയിൽ നിനക്ക് അല്ലാഹുചെയ്‌ത ഔദാര്യം നീ അറിയുന്നതിനു വേണ്ടി


زر المحكمة مرة في العام لتعرف 
فضل الله عليك في حسن الخلق

വർഷത്തിൽ ഒരുവട്ടം നീ കോടതി സന്ദർശിക്കുക
സൽസ്വഭാവത്തിൽ നിനക്കല്ലാഹു ചെയ്‌ത ഗുണം മനസ്സിലാക്കാൻ

زر المستشفى مرة في الشهر لتعرف
 فضل الله عليك في الصحة والعافية


മാസത്തിൽ ഒരുവട്ടം നീ ആശുപ്രതി സന്ദർശിക്കുവീൻ 
ആരോഗ്യത്തിൽ നിനക്കല്ലാഹു ചെയ്ത്‌ ഗുണം തിരിച്ചറിയാൻ


زر الحديقة مرة في الاسبوع لتعرف
 فضل الله عليك في جمال الطبيعة 


ആഴ്ചയിൽ ഒരുവട്ടം നീ പൂന്തോപ്പ് സന്ദർശിക്കുവീൻ 
പ്രകൃതി സൗന്ദര്യത്തിൽ അല്ലാഹുചെയ്‌ത ഉദാരത നീ മനസ്സിലാക്കുവാൻ


زر المكتبة مرة في اليوم لتعرف
 فضل الله عليك في العقل 

ദിനംപ്രതി ഒരുവട്ടം നീ ലൈബ്രറി സന്ദർശിക്കണം
ബുദ്ധിയിൽ അല്ലാഹു നിനക്ക് ചെയ്ത ഔദാര്യം നീ അറിയുന്നതിനു വേണ്ടി


زر ربك كل أن لتعرف فضله عليك في
نعم الحياة

എല്ലാനേരവും നീ നിന്റെ റബ്ബിനെ സന്ദർശിക്കുവീൻ ജീവിതാനുഗ്രഹങ്ങളിൽ നിനക്കല്ലാഹു ചെയ്‌ത ഔദാര്യം നീ മനസ്സിലാക്കുവാൻ

الورقة الثاني     استغفر  الله العظيم

ഇല 2 മഹാനായ അല്ലാഹുവിനോട് ഞാൻ മാപ്പിരക്കുന്നു.


أن الخطأ كل الخطأ أن تنظم الحياة من 
 حولك وتترك الفوضى في قلبك

പിഴവുകളായ പിഴവുകൾ മുഴുവൻ, നീ നിന്റെ പരിസരത്ത് നിന്ന് നിൻ്റെ ജീവിതത്തെ ക്രമപ്പെടുത്തുകയും അർപ്പണബോധത്തെ നിന്റെ ഹൃദയത്തിൽ നീ തളച്ചിടലുമാണ്.

الورقة الثالث   اللهم اهدني     

ഇല 3 അല്ലാഹുവേ ഞങ്ങളെ നീ നേർവഴിയിലാക്കണമേ


رجل يجري وراء المال والمال تاركه

മനുഷൻ ധനത്തിന്റെ  പിറകെ  സഞ്ചരിക്കുന്നു 
ധനം അവനെ വെടിയുന്നു.

رجل يخاف على الرزق والله رازقه

മനുഷ്യൻ അവന്റെ ഭക്ഷണത്തെ   സംബന്ധിച്ചു ഭയക്കുന്നു. 
അല്ലാഹുവത്രെ  അവന്റെ അന്നാദാവും
 

رجل يبني القصور والقبر مسكنه

മനുഷ്യൻ സൗധങ്ങൾ പണിയുന്നു ഖബ്റാണ് അവന്റെ പാർപ്പിടം.


الورقة الرابعة      توكلت علي الله

ഇല  4 അല്ലാഹുവിൽ  ഞങ്ങൾ  ഭരമേൽ പ്പിക്കുന്നു  

نحتاج الى اصدقائنا القدامى لكي نتقدم في العمر

നാം  നമ്മുടെ  പഴയ സ്നേഹിതരിലേക്ക് അവശ്യമുള്ളവരാണ് 
വയസ്സിൽ  നാം മുന്നോട്ട് പോവാൻ

ونحتاج الى اصدقاء جدد لكي نجد شبابنا

നാം നമ്മുടെ പുതിയസ്നേഹിതരിലേക്ക് ആവശ്യമുള്ളവരാണ് നമ്മുടെ യുവത്വത്തെ നാം പ്രാപിക്കുവാൻ

الكسل هو الاستراحة قبل الاحساس بالتعب

പ്രയാസം അനുഭവിക്കുന്നതിനു മുമ്പുള്ള വിശ്രമത്രെ അലസത 

كن صبوراً مع الجميع ولكن قبل كل شيء . كن صبوراً مع نفسك

നീ എല്ലാവരോടും ക്ഷമയുള്ളവനാവുക കൂടാതെ എല്ലാറ്റിനും മുമ്പ് നീ നിന്റെ സ്വന്തം ശരീരത്തോട് തന്നെ ക്ഷമയുള്ളവനാവുക.


الورقة الخامس          سبحان الله 
 
ഇല  5 അല്ലാഹു എത്ര  പരിശുദ്ധൻ 

فاذا ظفرت بزنة فافتح لها باب التسامح فالتسامح اجدر

ഒരാളുടെ ഇടർച്ചയിൽ നീ വിജയം വരിച്ചാൽ വിട്ടുവീഴ്‌ചയുടെ കവാടം നീ തുറക്കുക, വിട്ടുവീഴ്ച‌യാണ് ഏറ്റവും ആവശ്യം

ومن المحال بأن ترى أحداً حوى كل الكمال وذا هو المتعذر

എല്ലാ പരിപൂർണ്ണതയും സമ്മേളിച്ച ഒരാളെയെങ്കിലും നീ കാണൽ അസാധ്യമാണ്. അതിന്റെ ലഭ്യത പ്രയാസകരവും


വിവ: അബ്ദുൽ ഹക്കീം സഅദി തളിപ്പറമ്പ്

ഇസ്ലാമിക പഠനങ്ങൾക്ക് സന്ദർശിക്കുക  www.sunni.itgo.com
abdulla cherumba abudabhi
mb: 00971507927429