സൂറത്തുൽ ഇഖ്ലാസ് ജീവിതത്തിലും മരണശേഷവും, പതിമൂന്ന് ഗുണങ്ങൾ അടങ്ങിയ രഹസ്യങ്ങൾ
വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നാണെങ്കിലും അർത്ഥവ്യാപ്തി കൊണ്ടും പ്രതിഫലം കൊണ്ടും ഏറെ മഹത്വമേറിയതാണ് സൂറത്തുൽ ഇഖ്ലാസ്. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, തൗഹീദിന്റെ സാരം ഉൾക്കൊള്ളുന്ന ഈ സൂറത്തിന്റെ പത്ത് സവിശേഷതകൾ!!!
വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നാണെങ്കിലും അർത്ഥവ്യാപ്തി കൊണ്ടും പ്രതിഫലം കൊണ്ടും ഏറെ മഹത്വമേറിയതാണ് സൂറത്തുൽ ഇഖ്ലാസ്. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, തൗഹീദിന്റെ സാരം ഉൾക്കൊള്ളുന്ന ഈ സൂറത്തിന്റെ പത്ത് സവിശേഷതകൾ!!!
1. ശുദ്ധമായ തൗഹീദ് (التوحيد الخالص)
അല്ലാഹു ആരാണെന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കിത്തരുന്ന സൂറത്താണിത്. അല്ലാഹു മാത്രമാണ് ഉപജീവനമേകുന്നവനും (റസ്സാഖ്), ഗുണവും ദോഷവും വരുത്താൻ കഴിവുള്ളവനും എന്ന ഉറച്ച വിശ്വാസം ഇത് നൽകുന്നു.
قُلْ هُوَ اللَّهُ أَحَدٌ . اللَّهُ الصَّمَدُ
“അല്ലാഹു ഏകനാകുന്നു. അല്ലാഹു എല്ലാവരാലുംആശ്രയിക്കപ്പെടുന്
2. ഖുർആന്റെ മൂന്നിലൊന്നിന് തുല്യം (تعدل ثلث القرآن)
ഈ സൂറത്ത് ഒരിക്കൽ ഓതുന്നത് ഖുർആന്റെ മൂന്നിലൊന്ന് ഓതുന്നതിന് തുല്യമായ പ്രതിഫലം നൽകുന്നു. നബി (സ) പറഞ്ഞു:
قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ ثُلُثَ الْقُرْآنِ فِي لَيْلَةٍ؟... قُلْ هُوَ اللهُ أَحَدٌ تَعْدِلُ ثُلُثَ الْقُرْآنِ
“നിങ്ങളിൽ ആർക്കെങ്കിലും ഒരു രാത്രിയിൽ ഖുർആന്റെ മൂന്നിലൊന്ന് ഓതാൻ കഴിയുമോ? 'ഖുൽ ഹുവല്ലാഹു അഹദ്' എന്നത് ഖുർആന്റെ മൂന്നിലൊന്നിന് തുല്യമാണ്”
3. സ്വർഗ്ഗപ്രവേശനത്തിനും അല്ലാഹുവിന്റെ സ്നേഹത്തിനും കാരണം
ഈ സൂറത്തിനോടുള്ള സ്നേഹം ഒരാളെ സ്വർഗ്ഗത്തിൽ എത്തിക്കും. ഒരു സ്വഹാബിയോട് നബി (സ) ഇപ്രകാരം പറഞ്ഞു:
حُبُّكَ إِيَّاهَا أَدْخَلَكَ الْجَنَّةَ (صحيح البخاري)
“ഈ സൂറത്തിനോടുള്ള നിന്റെ സ്നേഹം നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു”
4. സിഹ്‌റിൽ നിന്നും കണ്ണേറിൽ നിന്നുമുള്ള സംരക്ഷണം
ഈ സൂറത്തിലെ "الصمد" (അസ്വമദ്) എന്ന അല്ലാഹുവിന്റെ നാമത്തിന്റെ മഹത്വം കൊണ്ട്, ഇത് പതിവായി ഓതുന്നവർക്ക് സിഹ്‌റിൽ നിന്നും അസൂയക്കാരുടെ കണ്ണേറിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.
നബി (സ) പറഞ്ഞു:
قُلْ هُوَ اللَّهُ أَحَدٌ وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ (سنن الترمذي)
“നീ വൈകുന്നേരവും പ്രഭാതത്തിലും ഇഖ്ലാസും മുഅവ്വിദതൈനിയും (ഫലഖ്, നാസ്) മൂന്ന് തവണ ഓതുക, എല്ലാ കാര്യങ്ങളിൽ നിന്നും (ദോഷങ്ങളിൽ നിന്നും) നിനക്കത് മതിയാകുന്നതാണ്."
5. ഹൃദയരോഗങ്ങൾക്ക് ശമനം
سُمِّيَتْ سُورَةَ الْإِخْلَاصِ لِأَنَّهَا تُخْلِصُ قَارِئَهَا مِنَ الشِّرْكِ
“ഇതിന് ഇഖ്ലാസ് എന്ന് പേര് വരാൻ കാരണം, ഇത് ഓതുന്നവനെ ശിർക്കിൽ (ബഹുദൈവ വിശ്വാസം) നിന്ന് ശുദ്ധീകരിക്കുന്നത് കൊണ്ടാണ്."
മനസ്സിലെ സംശയങ്ങൾ (വസ്‌വാസ്), കപടത എന്നിവ നീക്കി ഹൃദയത്തിൽ ദൃഢവിശ്വാസവും (യഖീൻ) സമാധാനവും നിറയ്ക്കാൻ ഈ സൂറത്ത് സഹായിക്കുന്നു.
6. ഭയത്തിൽ നിന്നുള്ള മോചനവും സുരക്ഷയും
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ... (صحيح البخاري)
“നബി (സ) രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ രണ്ട് കൈകളും ചേർത്ത് വെച്ച് അതിൽ 'ഖുൽ ഹുവല്ലാഹു അഹദ്' ഉൾപ്പെടെയുള്ള സൂറത്തുകൾ ഓതി ഊതുകയും ദേഹമാസകലം തടവുകയും ചെയ്യുമായിരുന്നു.”
ഭയവും ആശങ്കയും ഉള്ളപ്പോൾ ഈ സൂറത്ത് ഓതുന്നത് മനസ്സിന് വലിയ ആശ്വാസം നൽകുന്നു.
7. 'അസ്വമദ്' എന്ന നാമത്തിന്റെ രഹസ്യം (سر اسم الله الصمد)
വിശുദ്ധ ഖുർആനിൽ ഈ സൂറത്തിൽ മാത്രമാണ് അല്ലാഹുവിന്റെ "الصمد" എന്ന നാമം പരാമർശിച്ചിരിക്കുന്നത്. സർവ്വ ചരാചരങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നവൻ എന്നാണ് ഇതിന്റെ അർത്ഥം. പ്രതിസന്ധികളിൽ അല്ലാഹുവിങ്കലേക്ക് മടങ്ങാൻ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ابن عباس رضي الله عنه): السَّيِّدُ الَّذِي قَدْ كَمُلَ فِي سُؤْدُدِهِ
“തന്റെ ആധിപത്യത്തിൽ പൂർണ്ണത കൈവരിച്ച, എല്ലാവരും ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നേതാവ് എന്നാണ് 'അസ്വമദ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്."
8. ദുഃഖങ്ങളിൽ നിന്നുള്ള മോചനം
ഈ സൂറത്തിന്റെ അർത്ഥം ചിന്തിച്ച് പാരായണം ചെയ്യുന്നത് വിഷമഘട്ടങ്ങളിൽ മനസ്സിന് കരുത്ത് നൽകുകയും അല്ലാഹുവിന്റെ സഹായം കൂടെയുണ്ടെന്ന ബോധ്യം നൽകുകയും ചെയ്യുന്നു.
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الأَحَدُ الصَّمَدُ... (سنن أبي داود)
“അല്ലാഹുവേ, നീ ഏകനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമായ അല്ലാഹുവാണെന്ന എന്റെ സാക്ഷ്യം മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു..." ഈ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് നബി (സ) പഠിപ്പിച്ചു.
9. ചെറിയ പ്രവർത്തിയിലൂടെ വലിയ പ്രതിഫലം
വളരെ ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള ഈ സൂറത്ത് ഓതാൻ പ്രയാസമില്ല. എന്നാൽ ഇത് നൽകുന്ന പ്രതിഫലം സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്.
നബി (സ) യുടെ കാലത്ത് ഒരു സ്വഹാബി ഈ സൂറത്ത് മാത്രം ആവർത്തിച്ച് ഓതുന്നത് കേട്ടപ്പോൾ നബി (സ) പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ القُرْآنِ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, തീർച്ചയായും ഇത് ഖുർആന്റെ മൂന്നിലൊന്നിന് തുല്യമാണ്."
10. ഐശ്വര്യവും ബറകത്തും
جلب الرزق والبركة
വീട്ടിൽ പ്രവേശിക്കുമ്പോൾ ഈ സൂറത്ത് ഓതുന്നത് ദാരിദ്ര്യത്തെ അകറ്റാനും ഉപജീവനത്തിൽ ബറകത്ത് ലഭിക്കാനും കാരണമാകുന്നു. അല്ലാഹുവിന്റെ അതിമഹത്തായ നാമങ്ങൾ (അഹദ്, സ്വമദ്) ഉൾക്കൊള്ളുന്ന സൂറത്താണിത്.
عَنْ سَهْلِ بْنِ سَعْدٍ قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَشَكَا إِلَيْهِ الْفَقْرَ، فَقَال: «إِذَا دَخَلْتَ بَيْتَكَ فَسَلِّمْ إِنْ كَانَ فِيهِ أَحَدٌ، وَإِنْ لَمْ يَكُنْ فِيهِ أَحَدٌ فَسَلِّمْ عَلَى نَفْسِكَ، وَاقْرَأْ قُلْ هُوَ اللَّهُ أَحَدٌ مَرَّةً وَاحِدَةً»
സഹ് ല് ബിൻ സഅ്ദ് (റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി (സ) യുടെ അടുത്ത് വന്ന് തന്റെ ദാരിദ്ര്യത്തെക്കുറിച്ച് പരാതിപ്പെട്ടു. അപ്പോൾ നബി (സ) പറഞ്ഞു: "നീ നിന്റെ വീട്ടിൽ പ്രവേശിച്ചാൽ അവിടെ ആരെങ്കിലുമുണ്ടെങ്കിൽ സലാം പറയുക. ആരുമില്ലെങ്കിൽ നിനക്ക് തന്നെ സലാം പറയുക, ശേഷം ഒരു തവണ 'ഖുൽ ഹുവല്ലാഹു അഹദ്' ഓതുക." ആ മനുഷ്യൻ അത് പതിവാക്കി, അല്ലാഹു അയാൾക്കും അയാളുടെ അയൽവാസികൾക്കും സമ്പത്ത് വർദ്ധിപ്പിച്ചു നൽകി.
ഇമാം അബൂ മൂസൽ മദീനി തന്റെ ഗ്രന്ഥങ്ങളിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ പിൽക്കാല പണ്ഡിതന്മാരായ ഇമാം ഖുർത്വുബി (റ) തന്റെ വിഖ്യാത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ 'അൽ-ജാമിഅ് ലി അഹ്കാമിൽ ഖുർആനിൽ'
ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
(പല പണ്ഡിതന്മാരും ഇത് 11 തവണ ഓതുന്നതും വലിയ ഗുണകരമാണെന്ന് നിർദ്ദേശിക്കാറുണ്ട്)
11 നരകമോചനം ലഭിക്കാൻ
قال رسول الله صلى الله عليه وسلم: من قرأ {قل هو الله أحد} مائة ألف مرة فقد اشترى نفسه من الله تعالى، ونادى مناد من قبل الله تعالى في سماواته وفي أرضه: ألا إن فلانا عتيق الله، فمن كان له قبله تباعة فليأخذها من الله عز وجل»
“റസൂൽ (സ)പറഞ്ഞു, ആരെങ്കിലും 'ഖുൽ ഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്‌ലാസ്) ഒരു ലക്ഷം തവണ ഓതിയാൽ അവൻ തന്റെ ശരീരത്തെ അല്ലാഹുവിൽ നിന്ന് വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അപ്പോൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ഒരു വിളിയാളം ആകാശഭൂമികളിൽ മുഴങ്ങും: 'അല്ലയോ ജനങ്ങളെ, ഇന്ന വ്യക്തി അല്ലാഹുവിനാൽ നരകമോചനം നൽകപ്പെട്ടവനാണ്'. ആർക്കെങ്കിലും അയാളോട് വല്ല കടപ്പാടുകളും (ഹഖ്) തീർക്കാനുണ്ടെങ്കിൽ അത് അല്ലാഹുവിൽ നിന്ന് വാങ്ങിക്കൊള്ളട്ടെ."
ഈ ഹദീസ് അബൂ സഈദ് അൽ ഖുദ്‌രി(റ)വിൽ നിന്ന് തഖ്‌രീജ് ചെയ്യപ്പെട്ടതാണ്. ഇമാം സുയൂത്തിയെപ്പോലുള്ള പണ്ഡിതന്മാർ ഇത് ഉദ്ധരിച്ചിട്ടുണ്ട്)
12. ഖബറിസ്ഥാനിൽ വെച്ച് 11 തവണ ഓതുന്നത്
മരണപ്പെട്ടവർക്ക് വേണ്ടി ഖബറിസ്ഥാനിൽ വെച്ച് 11 തവണ സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നതിന് വലിയ പ്രതിഫലമുണ്ടെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ مَرَّ عَلَى الْمَقَابِرِ وَقَرَأَ قُلْ هُوَ اللَّهُ أَحَدٌ إِحْدَى عَشْرَةَ مَرَّةً ثُمَّ وَهَبَ أَجْرَهُ لِلْأَمْوَاتِ أُعْطِيَ مِنَ الْأَجْرِ بِعَدَدِ الْأَمْوَاتِ
“അലി (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു, ”ആരെങ്കിലും ഖബറിസ്ഥാനിലൂടെ നടന്നുപോകുമ്പോൾ 11 തവണ 'ഖുൽ ഹുവല്ലാഹു അഹദ്' ഓതുകയും അതിന്റെ പ്രതിഫലം അവിടെയുള്ള മയ്യിത്തുകൾക്ക് ഹദ് യ ചെയ്യുകയും ചെയ്താൽ, ആ ഖബറിസ്ഥാനിലുള്ള മയ്യിത്തുകളുടെ എണ്ണത്തിനനുസരിച്ച് ഓതിയ വ്യക്തിക്ക് പ്രതിഫലം ലഭിക്കുന്നതാണ്." (അബു മുഹമ്മദ് അൽ-ഖല്ലാൽ 'ഫദാഇലു ഖുൽ ഹുവല്ലാഹു അഹദ്' എന്ന ഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്).
13 പത്ത് തവണ ഓതിയാൽ സ്വർഗ്ഗത്തിൽ കൊട്ടാരം ലഭിക്കാൻ
പ്രബലമായ മറ്റൊരു ഹദീസ് കൂടിയുണ്ട്:
مَنْ قَرَأَ قُلْ هُوَ اللَّهُ أَحَدٌ حَتَّى يَخْتِمَهَا عَشْرَ مَرَّاتٍ بَنَى اللَّهُ لَهُ قَصْرًا فِي الْجَنَّةِ
“ആരെങ്കിലും സൂറത്തുൽ ഇഖ്‌ലാസ് 10 തവണ പൂർണ്ണമായി ഓതിയാൽ സ്വർഗ്ഗത്തിൽ അല്ലാഹു അവനൊരു കൊട്ടാരം നിർമ്മിക്കുന്നതാണ്." (മുസ്നദ് അഹ്മദ്)
@@@@@@@@@@@@@@@@
ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത്
പ്രതിഫലത്തിൽ പങ്കാളിയാവുക!
നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള ദുആ യിൽ നമ്മേയും ഉൾപ്പെടുത്തുക!
സന്ദർശിക്കുക :
സി പി അബ്ദുല്ല ചെരുമ്പ
9400534861