ജാഹിലിയ്യാ................തുടർച്ച , സൂറത്തുന്നിസാഇലൂടെ സ്ത്രീക്ക് ലഭിച്ച ആദരം

ഇസ്‌ലാമിലെ ഏറ്റവും വലിയ ആദരവുകളിലൊന്നാണ്, വിശുദ്ധ ഖുർആനിൽ സ്ത്രീകളുടെ പേരിൽ മാത്രം ഒരു അദ്ധ്യായം(സൂറത്തുന്നിസാഅ്) അവതരിപ്പിച്ചത്. പുരുഷന്മാരുടെ പേരിൽ ഇങ്ങനെയൊരു അദ്ധ്യായം ഇല്ല എന്നത് ശ്രദ്ധേയമാണ്. ഈ സൂറത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും, കുടുംബ, സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.

ജാഹിലിയ്യാ................തുടർച്ച  ,  സൂറത്തുന്നിസാഇലൂടെ സ്ത്രീക്ക് ലഭിച്ച ആദരം

ഇസ്‌ലാമിലെ ഏറ്റവും വലിയ ആദരവുകളിലൊന്നാണ്, വിശുദ്ധ ഖുർആനിൽ സ്ത്രീകളുടെ പേരിൽ മാത്രം ഒരു അദ്ധ്യായം(സൂറത്തുന്നിസാഅ്) അവതരിപ്പിച്ചത്. പുരുഷന്മാരുടെ പേരിൽ ഇങ്ങനെയൊരു അദ്ധ്യായം ഇല്ല എന്നത് ശ്രദ്ധേയമാണ്. ഈ സൂറത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും, കുടുംബ, സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.

خلق المرأة والرجل من أصل واحد

1. സ്ത്രീയെയും പുരുഷനെയും ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിച്ചു 

സ്ത്രീയും പുരുഷനും ഒരേ ഉറവിടത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ പ്രഖ്യാപിച്ചു. ഇത് തുല്യതയുടെ അടിസ്ഥാനമാണ്.

ഖുർആൻ വചനം:

﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ﴾

“ഹേ, മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്ന് അതിൻ്റെ ഇണയെ സൃഷ്ടിക്കുകയും, അവർ ഇരുവരിലൂടെയും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക.﴾[അന്നിസാഅ്: 1]

حماية حقوق اليتامى

2. അനാഥകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ 

അനാഥകളായ സ്ത്രീകളുടെ അവകാശങ്ങൾസംരക്ഷിക്കുവാൻ ഇസ്‌ലാം ശക്തമായ നിർദ്ദേശം നൽകി.

ഖുർആൻ വചനം:

﴿وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا ﴾

“അനാഥകളെ സംബന്ധിച്ച് നിങ്ങൾക്ക് നീതി പാലിക്കാൻ കഴിയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, നിങ്ങൾക്കിഷ്ടപ്പെട്ട (മറ്റ്) സ്ത്രീകളെ രണ്ടുപേരെയോ, മൂന്നുപേരെയോ, നാലുപേരെയോ വിവാഹം കഴിച്ചുകൊള്ളുക. എന്നാൽ നിങ്ങൾക്ക് നീതി പാലിക്കാൻ കഴിയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള അടിമ സ്ത്രീയെ (ഭാര്യയായി സ്വീകരിക്കുക). നിങ്ങൾ അനീതി പ്രവർത്തിക്കാതിരിക്കാൻ അതാണ് ഏറ്റവും നല്ലത്.﴾[അന്നിസാഅ്: 3]

ഈ ആയത്തിനെക്കുറിച്ച് ആയിശ (റ) യോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു:

"يا ابن أختي، هذه اليتيمة تكون في حجر وليها، تشاركه في ماله، ويعجبَهُ مالُها وجمالُها، فيريد وليُّها أن يتزوجها بأدنى من سُنَّةِ نسائها، ولا يعطيها حقها من الصَّداق، فنهوا عن نكاحهن إلا أن يُقْسِطوا لهن، ويبلغوا بهن أعلى سُنَّتهن في الصَّداق، وأُمِرُوا أن ينكحوا ما طاب لهم من النساء سواهن.

“എൻ്റെ സഹോദരീ പുത്രാ, ഈ ആയത്ത് (അനാഥയായിരിക്കുന്ന) ഒരു പെൺകുട്ടിയെ അവളുടെ രക്ഷാകർത്താവിൻ്റെ സംരക്ഷണയിൽ വെക്കുമ്പോൾ, അവൾക്ക് സ്വത്തോ സൗന്ദര്യമോ ഉണ്ടാകും. അവൻ അവളുടെ സ്വത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനാവുകയും, മഹർ കുറച്ചു നൽകി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. (അതുകൊണ്ടാണ് നീതി പാലിക്കാൻ കഴിയില്ലെങ്കിൽ അവളെ വിവാഹം ചെയ്യരുത് എന്ന് പറഞ്ഞത്.) അവർക്ക് നീതി പാലിക്കുവാനും, മഹറിൻ്റെ കാര്യത്തിൽ അവരുടെ പൂർണ്ണമായ അവകാശം നൽകാനും നിർദ്ദേശിച്ചു. അല്ലാത്തപക്ഷം, അവർ ഇഷ്ടപ്പെട്ട മറ്റ് സ്ത്രീകളെ വിവാഹം കഴിക്കണം."[സ്വഹീഹുൽ ബുഖാരി]

الحث على الاقتصار على زوجة واحدة تحقيقاً للعدل

3. നീതി പാലിക്കാൻ വേണ്ടി ഏകഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കൽ 

ഒന്നിലധികം വിവാഹം ചെയ്യുമ്പോൾ നീതി പാലിക്കാൻ കഴിയില്ലെന്ന് ഭയമുണ്ടെങ്കിൽ ഒരു ഭാര്യയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ഇസ്‌ലാം ശക്തമായി നിർദ്ദേശിക്കുന്നു. ഇത് സ്ത്രീയെ ആദരിക്കുന്നതിൻ്റെ ഭാഗമാണ്.

ഖുർആൻ വചനം:

﴿فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا ﴾

“എന്നാൽ നിങ്ങൾക്ക് നീതി പാലിക്കാൻ കഴിയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള അടിമ സ്ത്രീയെ (ഭാര്യയായി സ്വീകരിക്കുക). നിങ്ങൾ അനീതി പ്രവർത്തിക്കാതിരിക്കാൻ അതാണ് ഏറ്റവും നല്ലത്.﴾[അന്നിസാഅ്: 3]

نصيب المرأة في الميراث

4. അനന്തരാവകാശത്തിൽ സ്ത്രീക്ക് ഓഹരി 

ജാഹിലിയ്യത്തിൽ പെൺകുട്ടികൾക്ക് ഓഹരി നൽകാതിരുന്ന സമ്പ്രദായം അവസാനിപ്പിച്ച്, സ്ത്രീക്ക് അനന്തരാവകാശം നിർബന്ധമാക്കി.

ഖുർആൻ വചനം:

﴿لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ﴾

“മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്. കുറഞ്ഞതോ അധികരിച്ചതോ ആകട്ടെ, അത് നിർബന്ധമാക്കപ്പെട്ട ഒരു ഓഹരിയാണ്.﴾ [അന്നിസാഅ്: 7]

ഇബ്നു അബ്ബാസ് (റ) പറഞ്ഞു:

"كان المال للولد، وكانت الوصية للوالدين، فنسخ الله من ذلك ما أحب، فجعل للذكر مثل حظ الأنثيين، وجعل للأبوين لكل واحد منهما السدس والثُلُث، وجعل للمرأة الثمن والربع، وللرجل الشطر والربع.

“സ്വത്ത് ആൺകുട്ടികൾക്ക് മാത്രമായിരുന്നു. മാതാപിതാക്കൾക്ക് വസ്വിയ്യത്തായിരുന്നു. അപ്പോൾ അല്ലാഹു അതിൽ നിന്ന് ഇഷ്ടപ്പെട്ടത് ദുർബലപ്പെടുത്തി. ആണിന് രണ്ട് പെൺകുട്ടികൾക്ക് ഉള്ളതിന് തുല്യമായ ഓഹരി നൽകി. മാതാപിതാക്കൾക്ക് ആറിലൊന്നും മൂന്നിലൊന്നും (വിഹിതമായി) നൽകി. ഭാര്യക്ക് എട്ടിലൊന്നും നാലിലൊന്നും നൽകി. ഭർത്താവിന് പകുതിയും നാലിലൊന്നും നൽകി." [സ്വഹീഹുൽ ബുഖാരി]

(ശ്രദ്ധിക്കുക: പുരുഷനാണ് കുടുംബത്തിൻ്റെ മേൽ ചെലവഴിക്കേണ്ടവൻ എന്നതിനാലാണ് വിഹിതവ്യത്യാസം വന്നത്).

المهر الواجب للزوجة

5. ഭർത്താവ് ഭാര്യക്ക് നൽകുന്ന മഹർ 

മഹർ (വിവാഹമൂല്യം) ഭർത്താവ് ഭാര്യക്ക് നൽകേണ്ട ഒരവകാശമാണ്. ഇത് സ്ത്രീക്ക് ലഭിച്ച സാമ്പത്തിക സുരക്ഷയും ആദരവുമാണ്.

ഖുർആൻ വചനം:

﴿وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا ﴾

“നിങ്ങൾ സ്ത്രീകൾക്ക് അവരുടെ മഹർ (സന്തോഷത്തോടെ) നൽകുക. ഇനി അതിൽ നിന്ന് അൽപ്പമെങ്കിലും തൃപ്തിയോടെ അവർ നിങ്ങൾക്കായി വിട്ടുകൊടുക്കുന്നുവെങ്കിൽ, അത് നിങ്ങൾക്ക് സന്തോഷത്തോടെയും സൗകര്യത്തോടെയും ഭക്ഷിക്കാവുന്നതാണ്.﴾ [അന്നിസാഅ്: 4]

المعاشرة بالمعروف

6. ഭാര്യയോട് നല്ല രീതിയിൽ പെരുമാറുക 

ദാമ്പത്യ ജീവിതത്തിൽ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കാൻ ഇസ്‌ലാം കൽപ്പിക്കുന്നു.

ഖുർആൻ വചനം:

﴿وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ ﴾

“നിങ്ങൾ അവരുമായി (ഭാര്യമാരുമായി) നല്ല നിലയിൽ വർത്തിക്കുക.

[അന്നിസാഅ്: 19]

റസൂൽ ﷺ പറഞ്ഞു:

"خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي.

“നിങ്ങളിൽ ഏറ്റവും നല്ലവൻ അവൻ്റെ കുടുംബത്തിന് ഏറ്റവും നല്ലവനാണ്. നിങ്ങളുടെ കൂട്ടത്തിൽ എൻ്റെ കുടുംബത്തിന് ഏറ്റവും നല്ലവൻ ഞാനാണ്." [തിർമിദി, ഹസൻ സ്വഹീഹ്]

ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ പോലും നല്ല രീതിയിൽ പെരുമാറണമെന്ന് ഖുർആൻ പഠിപ്പിക്കുന്നു:

ഖുർആൻ വചനം:

﴿فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ﴾

“ഇനി അവരെ നിങ്ങൾ വെറുക്കുന്നുവെങ്കിൽ (ക്ഷമിക്കുക). നിങ്ങൾ ഒരു കാര്യത്തെ വെറുക്കുകയും അല്ലാഹു അതിൽ ധാരാളം നന്മ നൽകുകയും ചെയ്തെന്ന് വരാം.[അന്നിസാഅ്: 19]

عدم استرداد المهر بعد الطلاق

7. മഹർ തിരിച്ചുവാങ്ങരുത് 

വിവാഹബന്ധം വേർപ്പെടുത്തിയാൽ, നൽകിയ മഹർ ഒരിക്കലും തിരിച്ചുവാങ്ങാൻ പാടില്ല. ഇത് സ്ത്രീയുടെ ഉടമസ്ഥാവകാശത്തെയും ആദരവിനെയും ഉറപ്പിക്കുന്നു.

ഖുർആൻ വചനം:

﴿وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا 

“നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കാൻ ആഗ്രഹിക്കുകയും, അവരിൽ ഒരാൾക്ക് നിങ്ങൾ ധാരാളം സമ്പത്ത് (മഹറായി) നൽകുകയും ചെയ്തുവെങ്കിൽ പോലും, അതിൽ നിന്ന് യാതൊന്നും നിങ്ങൾ തിരിച്ചുവാങ്ങരുത്. കള്ളമായ അപവാദവും വ്യക്തമായ പാപവുമായിട്ടാണോ നിങ്ങൾ അത് വാങ്ങുന്നത്?﴾ [അന്നിസാഅ്: 20]

المرأة أمانة الله

8. സ്ത്രീ അല്ലാഹുവിൻ്റെ അമാനത്ത് 

സ്ത്രീയെ അല്ലാഹുവിൻ്റെ അമാനത്തായിസ്വീകരിച്ചിരിക്കുന്നു എന്ന് പ്രവാചകൻ (ﷺ) പഠിപ്പിച്ചു.

ഖുർആൻ വചനം:

﴿ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا 

“അവരിൽ നിന്ന് കനത്ത ഒരു കരാർനിങ്ങൾ എടുക്കുകയും ചെയ്തതിന് ശേഷം?﴾[അന്നിസാഅ്: 21]

പ്രവാചകൻ ﷺ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു:

"اتَّقوا الله في النساء، فإنكم أخذتموهن بأمانة الله، واستحللتم فروجهن بكلمة الله

“നിങ്ങൾ സ്ത്രീകളോട് നന്മയിൽ വർത്തിക്കുക. നിശ്ചയമായും നിങ്ങൾ അവരെ അല്ലാഹുവിൻ്റെ അമാനത്തായി സ്വീകരിക്കുകയും, അവരുടെ ഗുഹ്യസ്ഥാനങ്ങളെ അല്ലാഹുവിൻ്റെ വചനം കൊണ്ട് ഹലാലാക്കുകയും ചെയ്തിരിക്കുന്നു."[സ്വഹീഹു മുസ്‌ലിം]

ഇതിലൂടെ സ്ത്രീക്ക് ഇസ്‌ലാം എത്ര കണ്ട് പരിഗണനയും ആദരവും  നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാം 

ഇതെക്കുറിച്ചൊന്നും അല്പം പോലും തിരിച്ചറിവ് ഇല്ലാത്തവരാണ് ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി മാത്രം അതി താല്പര്യത്തോടെ തൂലിക ചലിപ്പിക്കുന്നത്.

@@@@@@@@@@@@@@@@

ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് 

പ്രതിഫലത്തിൽ പങ്കാളിയാവുക!

നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള ദുആ യിൽ  നമ്മേയും ഉൾപ്പെടുത്തുക!

സന്ദർശിക്കുക : 

www.islamkerala.com

        സി പി അബ്ദുല്ല ചെരുമ്പ 

                   9400534861

Files