അസ്മാഉൽ ഹുസ്ന part 1

അസ്മാഉൽ ഹുസ്ന part 1

بسم الله الرحمن الرحيم

" ولله الأسماء الحسنى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلحدون في أسمائه سَيُجْزَوْنَ مَا كَانُوا يَعْمَلُونَ

"അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചു കൊള്ളുക. അവന്റെ  പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ട്കളയുക അവർ ചെയ്തുവരുന്നതിന്റെ ഫലം അവർക്ക് വഴിയെ നൽകപ്പെടും

هو الاسم دال على الذات الجامعة لصفات الالوهية كلها

ഇലാഹി വിശേഷണമഖിലവും സമ്മേളിച്ച സത്തയെ സൂചിപ്പിക്കുന്ന പദം

واسع الرحمة لخلقه مؤمنهم وكافر هم في معاشهم ومعادهم


സത്യ വിശ്വാസിക്കും നിഷേധിക്കും ഇഹലോകത്തും പരലോകത്തും വിശാലമായി കരുണ ചെയ്യുന്നവൻ

المعطى من الثواب أضعاف العمل ولا يضيع العامل عملا

കർമ്മങ്ങൾക്ക് അവയുടെ ഗുണിതങ്ങളിലായി പ്രതിഫലം നൽകുന്നവൻ, ഒരു കർമ്മവും വൃഥാവിലാക്കാതെ

المتصرف في ملكه كما يشاء، المستغنى بنفسه عما سواه

തന്റെ  സാമ്രാജ്യത്തിൽ പൂർണ്ണമായി ആധിപത്യം ഉള്ളവൻ മറ്റെന്തിൽ നിന്നും നിരാശ്രയൻ

المنزه عن كل وصف يدركه حسّ أو خيال الطاهر المطهر عن الآفات

പഞ്ചേന്ദ്രിയങ്ങളോ  മനുഷ്യഭാവനയോ പ്രാപിക്കുന്ന എല്ലാ ഗുണഗണങ്ങളിൽ നിന്നും പരിശുദ്ധൻ. എല്ലാ ന്യൂനതയിൽ നിന്നും സംശുദ്ധൻ

السالم من العيوب والنقائص الناشر سلامته على خلقه

ന്യൂനതകളിൽ നിന്നു സുരക്ഷിതൻ, സൃഷ്‌ടികളിൽ സമാധാനവും സുരക്ഷയും പരത്തുന്നവൻ 

المصدق نفسه وكتبه ورسله فيما بلغوه عنه المؤمن عباده من الخوف

തന്റെയും പ്രവാചകരുടെയും ഗ്രന്ഥങ്ങളുടെയും നിവേദനങ്ങളെ അംഗീകരിക്കുന്നവൻ. സൃഷ്ടികൾക്ക് അഭയം നൽകുന്നവൻ
 

المسيطر على كل شيء بكمال قدرته القائم على خلقه

തന്റെ ശക്തിപ്രഭാവത്താൽ സർവ്വം കീഴടക്കിയവൻ, സൃഷ്ടികളെ പരിപാലിക്കുന്നവൻ.

الغالب الذي لا نظير له وتشتد الحاجه إليه

സദൃശനില്ലാത്ത അജയ്യൻ, സൃഷ്‌ടികൾക്ക് നിരന്തരം അത്യാവശ്യമായവൻ

المنفذ مشيئته على سبيل الإجبار في كل أحد

തന്റെ ഉദ്ദിഷ്ടങ്ങൾ സമ്മർദ്ദത്തിലൂടെ സാധിക്കുന്നവൻ

المتفرد بصفات العظمة والكبرياء المتكبر عن النقص والحاجة

പരമമായ ഔന്നത്യത്തിന്റെയും മഹത്വത്തിന്റെയും ഉടമ, ആവശ്യാശ്രയങ്ങൾക്കും ന്യൂനതകൾക്കും അതീതൻ.

المبدع لخلقه بإرادته على غير مثال سابق

മുൻ മാതൃകയില്ലാതെ സർവ്വം സൃഷ്‌ടിച്ചവൻ

لخلقة بالأشكال المختلفة بريئة من التفاوت وعدم التناسب المميز

അനൗചിത്യമോ അസന്തുലതയോ ഇല്ലാതെ വിവിധ രൂപങ്ങളിൽ സൃഷ്ടികളെ സംവിധാനിച്ചവൻ

الذي أعطى لكل خلق صورة خاصة وهيئة مفردة

ഓരോന്നിനും അനുയോജ്യമായ ആകൃതിയും ആകാരവും നൽകിയവൻ

الذي يستر القبيح في الدنيا ويتجاوز عنه في الآخرة

ഇഹലോകത്ത് തിന്മകളെ മറച്ചു വെക്കുകയും പരലോകത്ത് പൊറുത്ത് കൊടുക്കുകയും ചെയ്യുന്നവൻ

الذي يستر القبيح في الدنيا ويتجاوز عنه في الآخرة 

എല്ലാ ചരാചരങ്ങളിലും അജയ്യമായ ആധിപത്യമുള്ളവൻ.

المتفضل بالعطايا المنعم بها دون استحقاق عليه

സ്വീകർത്താവിന് അവകാശില്ലാതെ തന്നെ ധാരാളമായി ഔദാര്യം ചെയ്യുന്നവൻ 

خالق الأرزاق المتكفّل بإيصالها في خلقه 

ആവശ്യവസ്തുക്കളുടെ സൃഷ്‌ടിപ്പും വിതരണവും സ്വയം ഏറ്റെടുത്തവൻ

الذي يفتح خزائن رحمته لعباده ويعلى الحق ويخزي الباطل

കാരുണ്യത്തിന്റെ ഖജനാവ് സൃഷ്ടികൾക്കായി തുറന്നിട്ടവൻ. സത്യത്തിനെ ഉയർത്തുകയും തിന്മയെ തളർത്തുകയും ചെയ്യുന്നവൻ

المحيط علمه بكل شيء ولا تخفي عليه خافية

സമസ്ത വസ്തുക്കളെയും സമഗ്രമായി അറിയുന്നവൻ

قابض يده عمن يشاء من عباده حسب إرادته 

ഇചാനുസാരം ഗുണോപകാരങ്ങളെ നിയന്ത്രിച്ചു വെക്കുന്നവൻ 

ناشر بره على من يشاء من عباده حسب إرادته

ചിലർക്ക് യഥേഷ്‌ടം ഗുണങ്ങൾ ചൊരിയുന്നവൻ

الذي يخفض الكفار بالإشقاء ويخفضهم في دركات الجحيم

സത്യനിഷേധികളെ പരാജയം കൊണ്ട് നരകത്തിൽ ആപതിപ്പിക്കുന്നവൻ

الرافع المعلى للأقدار يرفع أولياءه بالتقريب في الدنيا والآخرة

ഇഷ്ട ജനങ്ങളെ ഇഹപര ലോകത്ത് ഇലാഹി സന്നിധാനത്തിലേക്ക് ഉയർത്തുന്നവൻ, പദവികൾ നൽകുന്നവൻ

المعز المؤمنين بطاعتة الغافر لهم برحمته المانح الهم دار كرامته

വിശ്വാസികൾക്ക് അനുസരണത്തിനാൽ അഭിമാനമേകുന്നവൻ, അവർക്ക് കാരുണ്യം കൊണ്ട് മാപ്പ് നൽകുന്നവൻ, കൂടെ അഭിമാനത്തിന്റെ സ്വർഗ്ഗഗേഹവും.

مذلّ الكافرين بعصيانهم مبوأ لهم دار عقوبته

സത്യനിഷേധികളെ അവരുടെ ധിക്കാൽ കാരണം അപമാനിക്കുന്നവൻ, അവർക്ക് ശിക്ഷ തയ്യാറാക്കിയവൻ.

الذي لايغيب عنه مسموع وإن خفي يعلم السر وأخفى

എത്ര ലഘുവായ കാര്യം ആണേലും കേൽക്കപ്പെടാൻ  സാധിക്കുന്ന ഒരു കാര്യം അവനെ തൊണ്ട് മറയുകയില്ല , അവൻ രഹസ്യത്തെയും  നിഗൂഢതയെയും അറിയുന്നവനാണ് 

الذي يشاهد جميع الموجودات ولا تخفي عليه خافيه

ഉള്ളതിനെയെല്ലാം നേരിൽ കാണുന്നവൻ, അവന് അദൃശ്യമായി യാതൊന്നുമില്ല

الذي إليه الحكم ولا مرد لقضائه ولا معقب لحكمه

വിധി കർത്താവ്, അവൻ വിധിക്ക് മാറ്റമില്ല തന്നെ.

الذي ليس في قوله أو ملكه خلل الكامل في عدالته

നീതിമാൻ, വചനങ്ങളിലോ കർമങ്ങളിലോ വിഘ്ന‌നങ്ങളില്ല

البر بعباده العالم بخفايا أمورهم ولا تدركه حواسهم

അടിമകൾക്ക് ഗുണം ചെയ്യുന്നവൻ, സർവ്വ രഹസ്യങ്ങളും അറിയുന്നവൻ, ഗോചരങ്ങൾക്ക് അപ്രാവ്യൻ

العالم بكل شيء ظاهره وباطنه فلا يحدث شيء إلا بخبرته

പ്രത്യക്ഷവും പരോക്ഷവും അറിയുന്നവൻ, അവന്റെ അറിവില്ലാതെ യാതൊന്നും സംഭവിക്കുന്നില്ല

الذي لا يعجل الانتقام عجلة  مع غاية الاقتدار

പൂർണ്ണ ശക്തനായിട്ടും ശിക്ഷയിൽ സാവധാനം ചെയ്യുന്നവൻ.


വിവ : മുഹമ്മദ് അബൂബക്കർ ബാഖവി മാണിയൂർ
തുടരും


www.islamkerala.com
[email protected]
Mobile: 00971507927429, Abu Dhabi