നിസ്കാരം: ദിക്റുകളും ദുആഉകളും
ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിലേക്ക് ഞാനെന്റെ ശരീരം തിരിച്ചു. ഞാൻ സത്യത്തിൽ ഉറച്ചവനും അനുസരണമുള്ളവനുമാണ്. ഞാൻ ബഹു ദൈവ വിശ്വാസികളിൽ ഉൾപ്പെട്ടവനല്ല. നിശ്ചയം എൻ്റെ നിസ്‌കാരവും എൻ്റെ ആരാധനകളും എൻ്റെ ജീവിതവും എൻ്റെ മരണവുമെല്ലാം ലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാവുന്നു.
بسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
നിസ്കാരങ്ങളുമായി ബന്ധപ്പെട്ട ദിക്റുകളും ദുആകളും (അർത്ഥ സഹിതം)
വുളുവിൻ്റെ ആദ്യത്തിൽ വുളുവിൻ്റെ സുന്നത്ത് നിർവ്വഹിക്കുന്നു എന്ന് കരുതി ഈ ദിക്റ് ചൊല്ലുക.
أعوذ بالله مِنَ الشَّيْطَانِ الرَّجيمِ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ أَشْهَدُ أن لا إله الا للهُ وَحْدَهُ لا شَرِيكَ لَهُ وَاشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الْحَمْدُ لِلَّهِ الَّذِي جَعَلَ الماء طهورا.
(അഊദു ബിസ്‌മി എന്നിവക്ക് ശേഷം) വെള്ളത്തെ ശുദ്ധീകരണ വസ്‌തുവാക്കിയ അല്ലാഹുവിനാകുന്നു സർവ്വ സ്‌തുതിയും. വുളുവിൽ അവയവങ്ങൾ കഴുകുമ്പോൾ ഇത് ചൊല്ലിക്കൊണ്ടിരിക്കുക:
أشهد أن لا إله إلا اللهُ وَحْدَهُ لا شَريكَ لَهُ وَاشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولَهُ.
(അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. മുഹമ്മദ് നബി(സ) അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.) വുളുവിനു ശേഷം രണ്ട് കയ്യും കണ്ണും മേൽപോട്ടുയർത്തി ഈ ദുആ ചൊല്ലുക:
اشْهَدُ أن لا إلهَ إِلَّا للهُ وَحْدَهُ لا شَريكَ لَهُ وَأشْهَدُ أَنَّ مُحَمَّدًا عَبْدُهُ رَسُولُهُ. اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبَادِكَ الصَّالِحِينَ. سُبْحَانَكَ اللهُمَّ وَبِحَمْدِكَ أَشْهَدُ أَن لَا إِلَهَ إِلَّا أَنْتَ اسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(സത്യ സാക്ഷ്യ വചനങ്ങൾക്കുശേഷം) രക്ഷിതാവേ, പശ്ചാതപിക്കുന്നവരിലും ശുദ്ധിയുള്ളവരിലും നിൻ്റെ സജ്ജനങ്ങളായ അടിമകളിലും എന്നെ നീ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ, നിൻ്റെ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നതിനോടൊപ്പം നിന്നെ സ്‌തുതിക്കുകയും ചെയ്യുന്നു. നീ ഒഴികെ ഒരു ഇലാഹുമില്ല. നിന്നോട് ഞാൻ പൊറുക്കലിനെ തേടുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.)
വുളൂവിന് ശേഷം മേൽ പറഞ്ഞ ദുആ വല്ലവനും ചൊല്ലിയാൽ അവനു വേണ്ടി സ്വർഗത്തിൻ്റെ എട്ട് കവാടങ്ങളും തുറക്കപ്പെടുമെന്നും അവനുദ്ദേശിക്കുന്ന വാതിലിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാമെന്നും നബി(സ ) പറഞ്ഞിരിക്കുന്നു.
ബാങ്ക്, ഇഖാമതിന് ശേഷം ചൊല്ലുക:
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاةُ القائِمَةِ آتِ سَيِّدِنَا مُحَمَّدَ الوسيلة والفضيلة والدَّرَجَة الرَّفِيعَة وَابْعَثهُ مَقَامًا مَحْمُودَن الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ
ഈ പരിപൂർണമായ വിളിയുടെയും ആരംഭിക്കാൻ പോകുന്ന നിസ്കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി(സ)ക്ക് വസീലത്ത് ഫളീലത്ത് എന്നീ സ്ഥാനങ്ങളും അത്യുന്നത പദവിയും നീ നൽകുകയും നീ വാഗ്ദാനം ചെയ്ത സ്തുതിക്കപ്പെട്ട സ്ഥാനത്ത് നബി(സ)യെ നീ നിയോഗിക്കുകയും അവിടുത്തെ ശുപാർശ അന്ത്യ ദിനത്തിൽ ഞങ്ങൾക്ക് നീ നൽകുകയും ചെയ്യേണമേ. നിശ്ചയം നീ കരാർ ലംഘിക്കാത്തവനാണ്.)
വജ്ജഹ്ത്തു :
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا مُسْلِمًا وَمَا أَنَ مِنَ الْمُشْرِكِينَ. إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالِمِينَ. لا شريكَ لَهُ وَبذالِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ
അർത്ഥം: ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിലേക്ക് ഞാനെന്റെ ശരീരം തിരിച്ചു. ഞാൻ സത്യത്തിൽ ഉറച്ചവനും അനുസരണമുള്ളവനുമാണ്. ഞാൻ ബഹു ദൈവ വിശ്വാസികളിൽ ഉൾപ്പെട്ടവനല്ല. നിശ്ചയം എൻ്റെ നിസ്‌കാരവും എൻ്റെ ആരാധനകളും എൻ്റെ ജീവിതവും എൻ്റെ മരണവുമെല്ലാം ലോക രക്ഷിതാവായ
അല്ലാഹുവിനുള്ളതാവുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അതുകൊണ്ട് എന്നോടു കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ മുസ്‌ലിംകളിൽ പെട്ടവനാണ്.
ഫാത്തിഹഃ യും അർത്ഥവും:
أعُوذ بالله مِنَ الشَّيْطَانِ الرَّحِيمِ
(1) بسمِ اللهِ الرَّحْمَنِ الرَّحِيمِ
(2) الْحَمْدُ للهِ رَبِّ الْعَالَمِينَ
(3) الرَّحْمَنِ الرَّحِيمِ
(4) مَالِكِ يَوْمِ الدِّينِ
(5) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
(6) اهْدِنَا الصِّرَاطَ الْمُسْتَقِيمَ
(7) صِرَاطَ الَّذِينَ أَنعَمتَ عَليهم غير المَغْضُوبِ عَلَيهِمْ وَلَا الضَّالِّينَ
آمین
അർത്ഥം: ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു 1.പരമകാരുണികനും, കാരുണ്യവാനുമായ അല്ലാഹുവിൻ്റെ തിരുനാമത്തിൽ ഞാൻ ആരംഭിക്കു ന്നു 2. അഖില ലോക സംരക്ഷകനായ അല്ലാഹുവിനാകുന്നു സർവ്വ സ്‌തുതികളും 3. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു 4. പ്രതിഫലം നൽകുന്ന നാളിന്റെ ഉടമസ്ഥനുമാകുന്നു 5. അല്ലാഹുവേ, നിനക്ക് മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായമഭ്യർത്ഥിക്കുന്നു 6. ഞങ്ങളെ നീ സന്മാർഗ്ഗത്തിലാക്കേണമേ 7. നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗമാണിത് ദുർമാർഗ്ഗികളും നിൻ്റെ ശാപത്തിനിരയായവരുമല്ലാത്ത സജ്ജനങ്ങളുടെ മാർഗ്ഗത്തിൽ നീ ചേർക്കേണമേ.
റുകൂഇൽ ചൊല്ലേണ്ടത്:
سُبْحَانَ رَبِّيَ الْعَظِيمُ وَبِحَمْدِهِ
അർത്ഥം:മഹാനായ അല്ലാഹുവിനെ സ്‌തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധതയെ വാഴ്ത്തുകയും ചെയ്യുന്നു.
റുകൂഇൽ നിന്ന് ഉയരുമ്പോൾ :
سَمِعَ اللَّهُ لِمَنْ حَمِدَهُ
അർത്ഥം: അല്ലാഹു തന്നെ സ്‌തുതിക്കുന്നവരുടെ സ്‌തുതിയെ കേൾക്കട്ടെ...
ഇഅ്തിദാലിൽ:
رَبَّنَا لَكَ الْحَمْدُ مِلْءُ السَّمَاوَاتِ وَمِلْءُ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ.
അർത്ഥം: ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും ശേഷം നീ ഉദ്ദേശിച്ചവയും നിറയെയുള്ള എല്ലാ സ്തോത്രങ്ങളും നിനക്കുള്ളതാകുന്നു...
സുജൂദിൽ:
سُبْحَانَ رَبِّيَ الْأَعْلَى وَبِحَمْدِهِ
അർത്ഥം:പരമോന്നതനായ എൻ്റെ രക്ഷിതാവിനെ സ്‌തുതിക്കുന്നു. അതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു....
ഇടയിലെ ഇരുത്തത്തിൽ:
رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعَافِنِي
അർത്ഥം: എൻ്റെ രക്ഷിതാവേ, എൻ്റെ പാപങ്ങൾ പൊറുക്കേണമേ, എന്നെ അനുഗ്രഹിക്കുകയും എൻ്റെ വീഴ്ച്ചകൾ പരിഹരിക്കുകയും എന്നെ ഉന്നത പദവിയിലെത്തിക്കുകയും എനിക്ക് ഭക്ഷണം തരികയും എന്നെ സന്മാർഗ്ഗത്തിലാക്കുകയും എനിക്ക് സുഖം നൽകുകയും ചെയ്യേണമേ.....
ആദ്യത്തെ അത്തഹിയ്യാത്ത്:
التَّحِيَّاتُ المُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَة اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَن لا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدا رَّسُولُ اللهِ. اللهُمَّ صَلِّ عَلَى مُحَمَّدٍ.
അർത്ഥം: എല്ലാ കാണിക്കകളും എല്ലാ അനുഗ്രഹീത കാര്യങ്ങളും എല്ലാ കാഴ്ച്ചകളും എല്ലാ നിസ്‌കാരങ്ങളും എല്ലാ സൽകർമ്മങ്ങളും അല്ലാഹുവിന്നുള്ളതാകുന്നു. അല്ലാഹുവിൻ്റെ റസൂലേ, അങ്ങയുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ. ഞങ്ങളിലും അല്ലാഹുവിൻ്റെ എല്ലാ സജ്ജനങ്ങളായ അടിമകളുടെ മേലിലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു ഒഴികെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ)അല്ലാഹുവിൻ്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
അവസാനത്തെ അത്തഹിയ്യാത്തിന് ശേഷമുള്ള സ്വലാത്ത്:
اللهُمَّ صَلَّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آل إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعَالِمِينَ إِنَّكَ حَمِيدٌ مَّجِيدٌ.
അർത്ഥം: അല്ലാഹുവേ, ഇബ്രാഹിം നബി(അ)യിലും അവിടുത്തെ കുടുംബങ്ങളിലും നീ ഗുണം ചെയ്‌തത് പോലെ മുഹമ്മദ് നബി(സ)യിലും അവിടുത്തെ കുടുംബങ്ങളിലും നീ ഗുണം ചെയ്യേണമേ.. ഇബ്രാഹീം നബി(അ)യേയും അവിടുത്തെ കടുംബത്തേയും നീ അനുഗ്രഹിച്ചത് പോലെ മുഹമ്മദ് നബി(സ) യേയും അവിടുത്തെ കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ.. നിശ്ചയം നീ പരമോന്നതനും സ്‌തുതിക്കർഹനുമായവനമാകുന്നു...
അവസാന അത്തഹിയ്യാത്തിൽ സ്വലാത്തിന് ശേഷമുള്ള ദുആ:
اللهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي إِنَّكَ أَنْتَ الْمُقدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا انْتَ اللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّال.
അർത്ഥം: അല്ലാഹുവേ, ഞാൻ മുമ്പു ചെയ്തതും പിറകെ ചെയ്യുന്നതും രഹസ്യമായും പരസ്യമായും ചെയ്‌തതും അതിരു കവിഞ്ഞ് ചെയ്‌തതും എന്നിലും കൂടുതൽ അറിയുന്നവനാണ് നീ അവയെല്ലാം എനിക്ക് പൊറുത്ത് തരേണമേ.. നിശ്ചയം നീ എല്ലാ കാര്യങ്ങളും അതിൻ്റെ ക്രമപ്രകാരം മുന്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവനാണ്. നീയൊഴികെ ആരാധനക്കർഹൻ മറ്റാരുമില്ല. അല്ലാഹുവേ, ഖബറിലെ ശിക്ഷകളിൽ നിന്നും അതിലെ ആപത്തുകളിൽ നിന്നും നരക ശിക്ഷയിൽ നിന്നും ജീവിത കാലത്തും മരണ സമയത്തുമുള്ള വിപത്തുകളിൽ നിന്നും ശപിക്കപ്പെട്ട ദജ്ജാലിൻ്റെ ഫിത്നകളിൽ നിന്നും നിന്നോട് ഞാൻ സംരക്ഷണം തേടുന്നു.
സലാം വീട്ടൽ:
السَّلَامُ عَلَيْكُمْ وَرَحْمَة اللَّهِ
അർത്ഥം: നിങ്ങളുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും ഗുണവും ഉണ്ടാവട്ടെ..
ഖുനൂത്ത് :
اللهُمَّ اهْدِنِي فِيمَنْ هَدَيْتَ. وَعَافِنِي فِيمَنْ عَافَيْتَ. وَتَوَلَّنِي فِيمَنْ تَوَلَّيْتَ. وَبَارِكْ لِي فِيمَا أَعْطَيْتَ. وَقِنِي شَرَّ مَا قَضَيْتَ. فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ. وَلا يَعِزُّ مَنْ عَادَيْتَ. تَبَارَكْتَ رَبَّنَا وَتَعَالَيْتَ. فَلَكَ الْحَمْدُ عَلَى مَا قَضَيْتَ اسْتَغْفِرُكَ وَأَتُوبُ إِلَيْكَ. وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ النَّبيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ.
അർത്ഥം: രക്ഷിതാവേ, നീ സന്മാർഗ്ഗത്തിലാക്കിയവരോടു കൂടെ എന്നെയും സന്മാർഗ്ഗത്തിലാക്കേണമേ. നീ സുഖം നൽകിയവരോടൊപ്പം എനിക്കും സുഖം നൽകേണമേ. നീ രക്ഷാകർതൃത്വം ഏറ്റെടുത്തവരുടെ കൂടെ എൻ്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ അനുഗ്രഹം വർഷിപ്പിക്കേണമേ. നീയെനിക്ക് വിധിച്ച തിന്മയെത്തൊട്ട് കാക്കേണമേ. നിശ്ചയം നീ വിധികർത്താവാണ്. നിന്നിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയില്ല. നീ താഴ്ത്തിയവർ ഉന്നതനാവുകയില്ല. ഞങ്ങളുടെ രക്ഷിതാവേ, നീ ഖൈറും ബർക്കത്തുമേറിയ ഉന്നതനാണ്. നീ വിധിച്ചതിൻ്റെ മേൽ സകല സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നു. എഴുത്തും വായനയും പഠിക്കാത്ത ജ്ഞാനിയായ മുഹമ്മദ് മുസ്‌തഫാ(സ)യുടെയും കുടുംബത്തിന്റെയും അനുയായികളുടെയും മേൽ അല്ലാഹു ഗുണവും രക്ഷയും ചെയ്യട്ടെ
സലാം വീട്ടിയതിനു ശേഷമുള്ള ദിക്റുകൾ:
اسْتَغْفِرُ اللهَ الْعَظِيمُ القَدِيمُ الكَرِيمُ الرَّحِيمُ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأتُوبُ إِلَيْهِ وَأسْئَلَهُ التَّوْبَةَ. اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ وَإِلَيْكَ يَرْجِعُ السَّلامُ حَيْنَا رَبَّنَا بِالسَّلامِ. وَأدْخِلْنَا دَارَ السَّلَامُ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذا الْجَلالِ وَالإِكْرَامُ اللَّهُمَّ لَا مَانِعَ لِمَا أعطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَاَرَادَّ لِمَا قَضَيْتَ وَلَا مُبَدِّلَ لِمَا حَكَمْتَ وَلَا يَنْفَعُ ذَا الْجَدّ مِنْكَ الْجَدُّ اللَّهُمَّ أَعِنِّي عَلى ذِكْرِكَ وَشُكْرِكَ وَحُسْن عِبَادَتِكَ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ وَأَعُوذُ بِكَ مِنَ الْبُخْلِ وَأَعُودُ بِكَ مِنْ أَرْذل العُمُرِ وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَعَذَابِ الْقَبْرِ
لا إلهَ إِلَّا اللهُ وَحْدَهُ لا شَرِيكَ لَهُ الْمُلْكُ ولهُ الحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئَ قَدِيرُ. لَاحَوْلَ وَلا قُوَّةَ إِلَّا بِاللهِ وَلَا نَعْبُدُ إِلَّا إِيَّاهُ لَهُ النِعْمَة وَلَهُ الفَضْلُ وَلَهُ التَّنَاءُ الْحَسَنُ لَا إِلَهَ إِلَّا اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
സുബ്ഹി, മഅ് രിബ് എന്നീ നിസ്‌കാരങ്ങൾക്ക് ശേഷം താഴെ പറയുന്ന ഒന്നാമത്തെ ദിക്റ് പത്ത് തവണയും രണ്ടാം ദിക്റ് ഏഴ് തവണയും ചൊല്ലുക
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لا شَريكَ لهُ لهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرُ.*
اللَّهُمَّ أَجِرْنِي مِنَ النَّارِ *
ശേഷം ആയത്തുൽ കുർസിയ്യ് ഓതുക:
اللهُ لا إلهَ إِلَّا هُوَ الْحَيُّ القَيُّومُ لاَ تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلَفَهُمْ وَلا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
ശേഷം ഇവ 33 തവണ വീതം ചൊല്ലുക
سبحان الله:(സുബ്ഹാനല്ലാഹ്) - 33
അർത്ഥം: അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ സമ്മതിക്കുന്നു
الحمد لله : (അൽ ഹംദുലില്ലാഹ്) 33
അർത്ഥം: സർവ്വ സ്‌തുതിയും അല്ലാഹുവിനാകുന്നു
اللهُ أَكْبَر (അല്ലാഹു അക്ബർ) 33
അർത്ഥം:അല്ലാഹു ഏറ്റവും മഹാനാകുന്നു
ശേഷം ഒരു തവണ ഇത് ചൊല്ലുക:\
لا إِلَهَ إِلَّا اللَّهُ وَحْدَهُ لا شَريكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرُ.
അർത്ഥം: അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അവൻ ഏകനാണ്. അവനു കൂട്ടുകാരില്ല. എല്ലാ അധികാരങ്ങളും സ്‌തുതികളും അവനു തന്നെ. അവൻ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നുവനുമാണ്. അവൻ എല്ലാ വസ്‌തുക്കളിലും സർവ്വശക്തനാണ്.
പിന്നീട് പത്ത് പ്രാവശ്യം "ലാഇലാഹ ഇല്ലല്ലാഹ്" ചൊല്ലി ദുആ ചെയ്യുക.
(10) لا إله إلا الله
നിസ്‌കാര ശേഷമുള്ള ദുആകൾ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കിയത് : മുഹമ്മദ് കുഞ്ഞി കൊളവയൽ
നാഥാ, ഈ ചെറിയ ഒരു പ്രവർത്തനം നീ സ്വീകരിക്കേണമേ, ഇതിൽ വല്ല തെറ്റുകളോ പോരായ്മകളോ വന്നു പോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കത് നീ പൊറുത്ത് തരേണമേ, ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും പ്രത്യേകിച്ച് ഇത് തയ്യാറാക്കിയ സുഹൃത്തിനും ഞങ്ങളുമായി ബന്ധപ്പെട്ടവർക്കും നിൻ്റെ കാരുണ്യം നൽകേണമേ, ആമീൻ.
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 91 9400534861