മതവിദ്യാഭ്യാസം

മാനവലോകത്തിൻ്റെ പുരോഗമനത്തിന് വിദ്യാഭ്യാസം ആവശ്യമാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രമെ ഏതൊരു സമു ദായത്തിനും പുരോഗമനവും അഭിവൃദ്ധിയും സാധ്യമാ വുകയുള്ളൂ എന്നുള്ളത് ജാതി, മത, ഭേതമന്യേ പണ്ഡിത പാമര വ്യത്യാസമില്ലാതെ എല്ലാവരും ഉദ്ഘോഷിക്കുന്ന ഒരു പരമാർത്ഥമാണ്.

മതവിദ്യാഭ്യാസം

മാനവലോകത്തിൻ്റെ പുരോഗമനത്തിന് വിദ്യാഭ്യാസം ആവശ്യമാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രമെ ഏതൊരു സമു ദായത്തിനും പുരോഗമനവും അഭിവൃദ്ധിയും സാധ്യമാ വുകയുള്ളൂ എന്നുള്ളത് ജാതി, മത, ഭേതമന്യേ പണ്ഡിത പാമര വ്യത്യാസമില്ലാതെ എല്ലാവരും ഉദ്ഘോഷിക്കുന്ന ഒരു പരമാർ ത്ഥമാണ്. എന്നാൽ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിട ത്തോളം ഇസ്‌ലാമികമായ അഭിവൃദ്ധിയും പുരോഗതിയും സാധ്യ മാവണമെങ്കിൽ ഏതൊരു വിദ്യാഭ്യാസമാണ് അവശ്യം, ആവശ്യ മായിട്ടുള്ളതെന്നും അഥവാ ഓരോ മുസ്ലീം സ്ത്രീപുരുഷന്മാരു ടെമേലും ഒഴിച്ച് കൂടാത്ത കർത്തവ്യമായിട്ടുള്ളതെന്നും നാം ചിന്തിക്കുന്നില്ല.
ഇസ്ലാമിന്റെ ബദ്ധവൈരികളായിരുന്ന പാശ്ചാത്യർ ഇവിടെ കുത്തിച്ചെലുത്തിയതും ഇന്ത്യാഗവൺമെന്റ് ചില്ലറ ഭേദഗതികൾ ചെയ്യുവാൻ ആരംഭിച്ചിട്ടുള്ളതുമായ - കുറച്ചുകൂടി പറഞ്ഞാൽ ഭൂമി പരന്നതാണെന്നും ആകാശം മച്ചാണെന്നും മലകൾ കീലങ്ങളാണെന്നും ഖുർആനിൻ്റെ ആയത്തുകളുടെ ബാഹ്യമായ അർത്ഥത്തിൽ നിന്ന് മനസ്സിലാകുന്നത് കൊണ്ട്
പരിശുദ്ധ ഖുർആൻ അശാസ്ത്രീയമാണ്, പഴയ ഗ്രന്ഥമാണ് എന്ന് പോലും ഉരുവിടാൻ ചില മുസ്ലിം ബിരുദദാരികൾക്ക് പ്രചോദനം നൽകിയ, ഭൗതിക വിദ്യാഭ്യാസമാണോ മുസ്‌ലിം എന്ന് പോലും ഉരുവിടാൻ ചില മുസ്ലിം കൾക്ക് നിർബന്ധമായിട്ടുള്ളത്? അഥവാ അതിന് വേണ്ടി പരി ശ്രമിക്കുകയും ധനം വ്യയം ചെയ്യുകയും ചെയ്യുന്നത് മാത്രം ണോ ഇസ്‌ലാമിന് വേണ്ടി നാം ചെയ്യുന്ന ഏറ്റവും വലിയ സേവനം? ഇത്ത്യാദി വിദ്യകൾ ഒഴിച്ച് കൂടാത്തതാണെന്നതിന് തെളിവായി ലോക ഗുരുവായ സയ്യിദുനാ മുഹമ്മദ്‌ (സ )യിൽനിന്ന് ദീനീയ്യായ ഉലൂമുകൾ പ്രചരിപ്പിക്കുവാൻ വേണ്ടി വന്നിട്ടുള്ള തെളിവായി ലോക ഗുരുവായ സയ്യിദുനാ طلب العلم فريضة على كل مسلم ومسلمة 22
പോലുള്ള ഹദീസുകളെ ഉദ്ധരിക്കുന്നതാണ് കൂടുതൽ പരിതാപകരമായിട്ടുള്ളത്.
ഇത്രയും ഞാൻ എഴുതിയതിൽ നിന്ന് ലൗകീക വിദ്യാഭ്യാസത്തെ ഞാൻ ആക്ഷേപിക്കുകയാണെന്നോ, ലൗകീക വിദ്യ അഭ്യസിക്കുന്നത് അനാവശ്യമാണെന്ന് ഞാൻ വാദിക്കു ന്നുവെന്നോ മാന്യവായനക്കാർ തെറ്റിദ്ധരിച്ച് പോകരുത്. മത വിദ്യാഭ്യാസം കൊണ്ട് മുസ്ലിംകളുടെ ഹൃദയം കടിഞ്ഞാണിട്ട് ഉറപ്പിക്കാത്ത കാലത്തോളം ലൗകീക വിദ്യാഭ്യാസംകൊണ്ട് ഗുണ ത്തേക്കാൾ അധികം ദോഷമാണ് സംഭവിക്കുക എന്നും തന്മൂലം ആദ്യമായി മുസൽമാൻ എന്ന നിലയ്ക്ക് അത്യാവശ്യമായ അതാ യത് ദീനിയായ വാജിബെന്ന നിലയിൽ നമുക്ക് പഠിക്കേണ്ടുന്ന വിദ്യാഭ്യാസം നാം കരസ്ഥമാക്കണമെന്നും രണ്ടാമതായി ഒരു മനുഷ്യൻ എന്ന നിലയിൽ പൊതുവെ ആവശ്യമായതും ഖുർആ നിനും അഖീദകൾക്കും വിപരീതമല്ലാത്തതുമായ മറ്റ് നാനാതര ത്തിലുള്ള വിദ്യകളും കരസ്ഥമാക്കാൻ പരിശ്രമിക്കേണമെന്നും മാത്രമെ ഞാൻ വാദിക്കുന്നുള്ളൂ. എന്നാൽ മാത്രമെ ഇസ്ലാമിന്റെ ഇസ്സത്തും യശസ്സും നിലനിർത്തിക്കൊണ്ട് നാം പുരോഗമിക്കു കയുള്ളൂ.

ഇനി മേൽ പ്രസ്‌താവിച്ച ഹദീസിന് നമുക്ക് പിന്തുടരു വാൻ പറ്റിയ ആലിമീങ്ങൾ കൊടുത്തിട്ടുള്ള വ്യാഖ്യാനം കുറച്ചൊന്ന് വിശദീകരിക്കുന്നത് ഇത്തരുണത്തിൽ സന്ദർഭോ ചിതമായിരിക്കുമെന്ന് കരുതി രണ്ട് വാക്ക് അതിനെ സംബന്ധിച്ച് എഴുതിക്കൊണ്ട് വിഷയത്തിലേക്ക് പ്രവേശിക്കാം. അൽ ആലി മുൽ അല്ലാമാ അശൈഖ് ശിഹാബുദ്ധീൻ അഹ്മദ് റംലി (റ) ശറഹുസ്സിത്തീനയിൽ ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് اراد بالعلم المعرف بالألف والام علم العمل الذي . . مهم هو مشهور الوجوب المسلمين لا غير
ചുരുക്കസാരം: ഇവിടെ അലിഫ്‌ലാമ് കൊണ്ട് മഅ്‌രിഫയാക്കപ്പെ ട്ടത് കൊണ്ടുള്ള ഉദ്ദേശം മുസ്‌ലിംകൾക്ക് ഒഴിച്ച് കൂടാത്തതെന്ന് ശ്രുതിപ്പെട്ട സംഗതികളുടെ ക്രമപരമായ ജ്ഞാനം അഥവാ ദീനി യായ ഉലുമുകൾ മാത്രമാകുന്നു. മേൽ ശറഹിന്റെ ഹാശിയയിൽ അശ്ശയ്ഖ് അഹ്മദുൽ മൈഹി (റ:ഉ) ഇപ്രകാരം കൂടി വിശദീ കരിക്കുന്നു.
‎سواء كان عملا قلبيا كاعتقاد أن الله واحد او بدنيا كالصلاة
ചുരുക്കസാരം:- അമൽകൊണ്ടുള്ള വിവക്ഷ, അള്ളാഹുവിന്റെ
ഏകത്ത്വത്തിൽ വിശ്വസിക്കുക മുതലായ വിശ്വാസപരമാവട്ടെ ശാരീരികമായ നമസ്കാരം ആദിയായ അമലുകളാവട്ടെ, മതദ ഷ്ട്യാ വാജിബായ സംഗതികളെക്കുറിച്ച് പഠിക്കൽ നിർബന്ധമാ ണെന്നാകുന്നു ഈ ഹദീസ്കെകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. സഹോദരങ്ങളെ, നമ്മുടെ ഇന്നത്തെ നില എന്താണ്? ദീനിയായ ഇൽമുകൾ പഠിക്കുക എന്നുള്ളത് വെറും അശരണരും അഭി വൃദ്ധിക്ക് മാർഗമില്ലാത്തവരുമായ സാധുജനങ്ങളുടെ ഏർപ്പാ ടായി പുറം തള്ളിയിരിക്കുകയല്ലേ? കുറച്ച് കഴിവുള്ളവർ ദീനുൽ ഇസ്ലാം എന്ന പദത്തിൻ്റെ അർത്ഥമോ ഉറൂരിയായ വാജിബായ നമസ്ക്കാരം മുതലായവയുടെ ശർത്ത് ഫർളുകൾ പോലുമോ 
പഠിക്കുവാൻ പരിശ്രമിക്കുന്നില്ലെന്ന് മാത്രമല്ല ഒരു യുവാവായി ത്തീരുന്നതിന് മുമ്പായി സർവ്വകലാശാലാ ബിരുദം സമ്പാദി ച്ചാൽ അതിനേക്കാൾ കൂടുതൽ അഭിമാനകരമായി മറ്റൊന്നി ല്ലെന്ന് ധരിച്ചിരിക്കുകയല്ലെ? അള്ളാഹുത്തആല ഒരാളെക്കൊണ്ട് ഗുണത്തെ ഉദ്ദേശിച്ചാൽ അദ്ദേഹത്തെ ദീനിൽ ജ്ഞാനം ഉള്ളവ നാക്കിത്തീർക്കും എന്ന് അരുൾ ചെയ്ത്‌ റസൂൽ(സ)യുടെ അനു യായികളെന്ന് സ്വയം അഭിമാനിക്കുകയും പ്രവർത്തനം നേരെ വിപരീതമായ വഴിയിൽ കൂടി ഗമിക്കുകയും ചെയ്യുന്ന അവ സ്ഥയെക്കുറിച്ച് നമുക്ക് ലവലേശം ചിന്തയില്ലാതെ പോയ തിൽ വ്യസനിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ. ഇനി സാധുക്കളെ കുറിച്ച് പറയുകയാണെങ്കിൽ അവരുടെ ജീവിത ലക്ഷ്യം വെറും പള്ളമാത്രമായിരിക്കുകയാണ്. പള്ളിയിലും പള്ളിക്കൂടങ്ങളിലും പോയിരുന്നാൽ വയറ് കേൾക്കുമോ എന്നാണ് അവരുടെ ചോദ്യം. ഹൊ! എന്തൊരു വിചിത്രമായ വാദം. ഏതൊരു ന്യായ വാദിയും അപ്പടി മുട്ടുകുത്തിപ്പോകുന്ന ചോദ്യം! ജീവിതം പാഴാ ക്കികൊണ്ട് സ്വയം മൃതിയടയണമെന്ന് ആരും പറയുകയില്ല. പക്ഷെ അതിനായി ഒരു ദിവസത്തിൽ ഒരു വലിയ ഭാഗം വിനി യോഗിക്കുമ്പോൾ ഒരു ചെറിയ ഭാഗമെങ്കിലും ദീനിയായ ഫൂറുളു കളെ പഠിക്കുവാൻ ഒഴിച്ചുനിർത്തുക സാധ്യമല്ലെങ്കിൽ നാം മുസ് ലിമെന്ന് വാദിക്കുന്നതിൻറെ അർത്ഥമെന്ത്? ഔചിത്യമെന്ത്? അഥ വാ കമ്മ്യൂണിസ്റ്റുകളും നാമും വിശ്വാസപരമായി-അക്രമപ രമായല്ല- എന്ത് വ്യത്യാസമാണുള്ളത്?
സുഹൃത്തുക്കളെ, നാം എത്രകണ്ട് അധഃപതിച്ചിരിക്കുക യാണ്. സൂറത്തുത്തൗബയുടെ ആദ്യ ഭാഗം യുദ്ധത്തെ പ്രോത്സാ ഹനം ചെയ്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതആല, മ അള്ളാഹുവിനെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ വഴിയിൽ യുദ്ധം ചെയ്യുന്നതിനെക്കാളും മാതാപിതാക്കൾ, അരു
മസന്താനങ്ങൾ, ബന്ധുമിത്രാദികൾ, കച്ചവടച്ചരക്കുകൾ പാർ പ്പിടങ്ങൾ ആതിയായവരോട് താൽപ്പര്യം കാണിക്കുന്നവരോട് നേരിട്ട് സമരം പ്രഖ്യാപിക്കുകയും അതേ സൂറത്തിന്റെ അവസാനഭാഗം فلولا نفر من كل فرقة... الخ എന്ന ആയത്ത് കൊണ്ട് റസൂലിൽ നിന്ന് ദീനിയ്യായ അറിവുകൾ സമ്പാദിക്കുവാനും അന ന്തരം മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കുവാനായി കുറച്ച് പേർ റസൂലിന്റെ അടുത്ത് താമസിക്കാതെ എല്ലാവരും യുദ്ധത്തിനായി പുറപ്പെട്ടതിനെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്ര കണ്ട് ശക്തിമത്തായ നിലയിൽ ദീനിയായ ഉലൂമുക ളെ സമ്പാദിക്കുന്നതിനെ ഖുർആനും പ്രവാചക ശിരോമണി (സ)യും നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതെ വിശുദ്ധ ഖുർആ നിൽ വിശ്വസിക്കുന്നവരെന്നു അഭിമാനിക്കുന്ന നാം ദീനിയായ ഉലൂമുകൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും എത്ര കണ്ട് ശ്രദ്ധപതിപ്പിക്കുന്നുണ്ടെന്ന് ഓരോരുത്തരും തന്നെത്താൻ ചിന്തി ക്കുന്നതായിരിക്കും ഉത്തമം. ചില സ്ഥലങ്ങളിൽ സ്‌തുത്യർഹ മാംവിധം മദ്റസകളും ദർസുകളും നടന്ന് വരുന്നുണ്ടെന്നുള്ളതും മറ്റുചിലയിടങ്ങളിൽ അതിനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ള്ളതും ഈ അവസരം നാം വിസ്‌മരിക്കുന്നില്ല. പക്ഷെ അവ യൊന്നും ഒരൈക്യരൂപത്തിലല്ലായ്‌കയാൽ പരാജയം നേരിട്ടി ട്ടുള്ളതും നേരിടുവാൻ അവകാശമുണ്ടെന്നുള്ളതും പ്രത്യേകം ചിന്താർഹമാണ്. ഈ നില തുടർന്ന് പോകുവാൻ അനുവദിക്കുക യാണെങ്കിൽ ഭാവിയിലെ പൗരന്മാരായിത്തീരേണ്ടുന്ന ഇന്നത്തെ വിദ്യാർത്ഥികൾ എന്തായിത്തീരുമെന്ന് ചിന്തിക്കുമ്പോൾ ഏറ്റവും ഭയം തോന്നുകയാണ്. ഓരോരുത്തർക്കും അവരവരുടെ മനസ്സാ ക്ഷി മാത്രമായിരിക്കും മതമായിട്ടുണ്ടായിരിക്കുക. അതിന് വേണ്ടുന്ന പ്രസിദ്ധീകരണങ്ങൾ പല ഇസങ്ങളുടെയും ആശയ വാദികളുടെയും പുത്തൻപ്രസ്ഥാനക്കാരുടെയും വകയായി ദൈ
നംദിനം പുറത്ത് വന്ന് കൊണ്ടിരിക്കുന്നതായും നാം കാണുന്നുണ്ടല്ലോ? ഒരു സംഗതി പ്രത്യേകം ശ്രദ്ധാർഹമാണ്. അതായത് ഉപരിസൂചിതങ്ങളായ സംഗതികളെക്കുറിച്ച് ഇന്ന് നാം ചിന്തിക്കു ന്നില്ലെങ്കിൽ അഥവാ അതിന് വേണ്ടുന്ന പോംവഴി കണ്ട് പിടിച്ച് നടപ്പിൽ വരുത്തുവാൻ നാം ഒരുങ്ങുന്നില്ലെങ്കിൽ സമുദായം ഒന്ന ടങ്കം അള്ളാഹുവിൻ്റെ മുമ്പിൽ കൈകൂപ്പി നിന്ന് സമാധാനം ബോധിപ്പിക്കേണ്ടി വരുന്നതാണ്.
പ്രത്യേകിച്ച് സമുദായ നേതാക്കന്മാരും ധനവാന്മാരും ഉലമാക്കളും തത്വിഷയത്തിൽ വേണ്ടുന്ന പരിഹാരം കണ്ട് പിടി ച്ച് പരിശ്രമിക്കുവാൻ മുമ്പോട്ട് വരുന്നില്ലെങ്കിൽ സമുദായം ദുശിച്ചാലുണ്ടാകുന്ന ദോഷഫലങ്ങളിൽ ഒരു പ്രധാന പങ്ക് അവ രുടെ തലയിൽ വന്ന് വീഴാതിരിക്കില്ലെന്ന് പ്രത്യേകം ഓർമ്മിക്കേ ണ്ടിയിരിക്കുന്നു.
'എന്റെ സമുദായത്തിൽ നിന്ന് രണ്ട് വിഭാഗക്കാർ നന്നാ യാൽ സമുദായം നന്നായിത്തീരുകയും അവർ ദുഷിച്ചുപോയാൽ സമുദായം ദുഷിച്ചു പോകുന്നതുമാകുന്നു. അവർ ഉലമാഉം, ഉമ റാളം ആകുന്നു'. ഇപ്രകാരമാണല്ലോ റസൂൽ(സ) അരുളിയിട്ടു ള്ളത്. എന്നിരിക്കുമ്പോൾ സമുദായം ദുഷിച്ചു പോയാൽ അതിൽ ഒരു പ്രധാന പങ്ക് ധനവാന്മാർ, ആലിമീങ്ങൾ, നേതാക്കൾ എന്നി വരും ഏറ്റെടുക്കേണ്ടി വരുമെന്ന് വ്യക്തമായല്ലോ?
ഉലമാക്കൾ എന്ന് പറയുമ്പോൾ പൊതുജനസമ്മത ന്മാരും ദീനുൽ ഇസ്ലാമിന്റെ സൽ പന്ഥാവിലൂടെയും സലഫു സ്വാലിഹീങ്ങളുടെ ഖദമിൽ കൂടിയും ചലിക്കുന്ന ഏക ഉലമാ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ ആണ് ഭൂരിപക്ഷം പൊതു ജനങ്ങളും ഉറ്റുനോക്കുന്നതെന്ന പരമാർത്ഥം ആരാലും വിസ്മരിക്കാവുന്നതല്ല. ആയത്കൊണ്ട് ഈ അവസരത്തിൽ ദീനുൽ ഇസ്‌ലാമിൻ്റെ പേരിൽ സമസ്‌തയോട് എനിക്കൊരപേക്ഷയുണ്ട്. അതായത് സമസ്ത‌യിലെ അംഗങ്ങൾ ഒത്ത് ചേർന്ന്കൊണ്ട് അഹ്ലുസ്സുന്നത്തി വൽജമാഅത്തിൻ്റെ അഖിദകളോട് യോജിച്ചനിലയിലും കുട്ടികളുടെ സ്വഭാവം, വിശ്വാസം, ആചാരം എന്നിവയെ നന്നാക്കുവാൻ ഉതകുന്ന കിതാബുകൾ ഉൾക്കൊള്ളുന്നതും ആയ ഒരു സിലബസ് (പാഠ്യപദ്ധതി) നിർമ്മിക്കുകയും അത് പ്രാഥമികം, മധ്യമം ഉപരിപഠനം എന്നീ മൂന്ന് വിഭാഗമാക്കി തിരിക്കുകയും വേണം. പ്രാഥമികമായതും ഐനീയായ വാജിബാത്തുകൾ ഉൾക്കൊള്ളു ന്നതുമായ പഠനം ഓരോ മുസ്‌ലിം വിദ്യാർത്ഥിക്കും പഠിക്കുവാൻ വേണ്ട ഏർപ്പാട് ചെയ്യുകയും അതിനായി സമസ്‌തയുടെ ഓരോ പ്രചാരകന്മാരെ കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ച് ഇന്ന് മദ്റസകൾ ഉള്ളേടത്ത് അവയെ മേൽ സിലബസനുസരിച്ച് പരിഷ്ക രിക്കുവാനും ഇല്ലാത്ത സ്ഥലങ്ങളിൽ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യാനും അവർ ഉപദേശം നൽകുകയും ഓരോ ഹയർ സ്കൂളു കളും ഹൈസ്കൂളുകളും ഉള്ള സ്ഥലങ്ങളിലെല്ലാം അതോടനുബന്ധിച്ച സ്ഥലങ്ങളിൽ മേൽ പ്രസ്‌താവിച്ച നിലയിലുള്ള ദർസുകളും മദ്റസകളും ഏർപ്പെടുത്തുവാൻ പരിശ്രമിക്കുകയും ചെയ്യണം. കഴിയുന്നതും ഇങ്ങനെയുള്ള മദ്റസകൾ സ്ഥാപിക്കുന്നത് പള്ളിയോടനുബന്ധിച്ചായിരിക്കുന്നത് അവരുടെ മത നിഷ്ടയ്ക്ക് അത്യുത്തമമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പ്രഥമദൃഷ്ട്ടിയിൽ ഈ അഭിപ്രായം ഒരുഭാരമായിത്തോന്നാമെങ്കിലും പ്രർത്തനം ആരംഭിച്ച് കഴിഞ്ഞാൽ ചുരുങ്ങിയ കൊല്ലങ്ങൾക്കകം തന്നെ അതിൻ്റെ ഫലം നമുക്ക് സ്തുത്യർഹവും ആഹ്ലാദകരവുമായി അനുഭവപ്പെടുമെന്നതിൽ സന്ദേഹമില്ല. ഭാവിയിൽ ശുഭാപ്‌തി വിശ്വാസമുണ്ടെങ്കിൽ എത്ര കണ്ട് ബുദ്ധിമുട്ടുള്ള സംഗതിയും പ്രവർത്തകന്മാരുടെ ഉള്ളിൽനിസാരമായിട്ടേ കാണുകയുള്ളൂ എന്നതാണല്ലോ നമ്മെ ചരിത്രം പഠിപ്പിക്കുന്നത്. ഇന്ന് അത് പ്രയാസമാണെന്ന് കരുതി കണ്ണടച്ചിരിക്കുകയാണെങ്കിൽ കേരളത്തിൽ പലയിടങ്ങളിലും സ്ഥാപിതമായികൊണ്ടിരിക്കുന്ന മദ്റസകളിൽ വിവിധാശയക്കാ രായ മുഅല്ലിമുകൾ കടന്ന് കൂടി താൻതാങ്ങളെ ഇച്ചൽക്കൊത്ത വിധം സിലബസുകൾ നിർമ്മിക്കുകയും നിരപരാധികളായ പിഞ്ചുപൈതങ്ങളുടെ സ്വഭാവവും ദീനിയായ ബോധവും അപകടപ്പെടുത്തുകയും സലഫുസ്സാലിഹീങ്ങളോടുള്ള ഭക്തി യും ബഹുമാനവും നശിപ്പിക്കുകയും ചെയ്‌ത് കൊണ്ട് മുമ്പോട്ട് പോകുന്ന അവസ്ഥയെ നാം പൊരുത്തപ്പെടുകയെന്നാ യിരിക്കും അതിൻ്റെ അർത്ഥം. മാത്രമല്ല ഇന്ന് ഒരുപ്രദേശത്ത് ഒന്നോ രണ്ടോ ആളെയാണ് പിഴച്ച ആദർശക്കാരായി നാം കാണുന്ന തെങ്കിൽ നാളെ ആ പ്രദേശത്തുള്ള മുഴുവൻ യുവാക്ക ളെയുമാ യിരിക്കും അദ്ദേഹത്തിൻ്റെ പിന്നാലെ പിഴച്ച്പോയതായി നമുക്ക് അനുഭവപ്പെടുക. അത്രയും നിശബ്ദമായിട്ടാണ് അവർ പ്രവർ ത്തനം നടത്തിവരുന്നത്. ഈ നില കൈവരികയാണെ ങ്കിൽ അത് കണ്ട് നിന്ന് മൗനം ദീക്ഷിക്കുന്ന ഉലമാഇന് തീർച്ച യായും അള്ളാഹുവിൻറെ മുമ്പിൽ സമുദായത്തിൻ്റെ പേരിൽ സമാധാനം
ബോധിപ്പിക്കേണ്ടിവരുമെന്ന് ഭയം കൂടാതെ പറയാവുന്നതാണ്.
തത‌്വിഷയകമായി അടുത്ത് ചേരുവാൻ തീരുമാനിച്ചി ട്ടുള്ള സമസ്‌തയുടെ 19-ാം വാർഷിക സമ്മേളനത്തിൽ ഉലമാഇന്റെ ശ്രദ്ധ പതിഞ്ഞ് കാണുമെന്നും ഫലപ്രദമായ ഒരു തീരുമാനം കൈകൊള്ളുമെന്നും ആശിച്ച് കൊള്ളുന്നു. അതിനുള്ള മനക്കരുത്തും നിശ്ചയദാർഢ്യവും അല്ലാഹുത്തആല അവർക്ക് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഇനി സമുദായ നേതാക്കന്മാർ ധനവാന്മാർ എന്നിവരോ ടും ഒരു സംഗതി ഉണർത്തേണ്ടതായിട്ടുണ്ട്. മേൽ പ്രസ്താവിച്ച
ഹദീസുകൾ കൊണ്ടും മറ്റും സമുദായം ദുഷിക്കുന്നതിലും നന്നാ വുന്നതിലും ഒരു പ്രധാന പങ്ക് ഉലമാഇനെപ്പോലെ ധനവാന്മാർ ക്കും ജനസ്വാധീനമുള്ള നേതാക്കൾക്കും ഉണ്ടെന്ന് വ്യക്തമാ ണല്ലോ. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഇന്ന് കേരളത്തെ സംബന്ധിച്ചിടത്തോളം ഉലമാഇനേക്കാൾ കൂടുതൽ ഉത്തരവാദം ഉമറാഇനാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്തു കൊണ്ടെന്നാൽ കേരളത്തിലെ ഉലമാഇൽ ഭൂരിഭാഗവും ഏതാണ്ടധികവും തന്നെ ജീവിതമാർഗം തന്നെ സ്വയം സമ്പൂർ ണ്ണമാക്കുവാൻ സാധിക്കാത്തവരാണ് എന്നുള്ളത് ഒരു പരസ്യ മായ സംഗതിയാണ്. ധനപരമായ കഴിവില്ലാതെ ലോകത്ത് ഒരു സംഗതിയും നടക്കുകയില്ലെന്നത് അവിതർക്കിതമാണല്ലോ. എന്നിരിക്കുമ്പോൾ ഉലമാഇന് യഥാസമയം വേണ്ടുന്ന സഹായ സഹകരണം ഉമറാഅ് ചെയ്‌ത്‌ കൊടുക്കുവാൻ ഒരുങ്ങുന്നില്ലെ ങ്കിൽ അവരുടെ പരിശ്രമം പരാജയപ്പെടുമെന്നും, അങ്ങിനെ സംഭവിക്കുകയാണെങ്കിൽ അതിനാൽ സമുദായം ദുഷിക്കുന്ന തിന്റെ പൂർണ ബാധ്യതയും ഉമറാഅ് സ്വയം ഏറ്റെടുക്കേണ്ടിവരു മെന്നും അവർ പ്രത്യേകം ഓർമിക്കേണ്ടിയിരിക്കുന്നു.
അവസാനമായി സാധാരണക്കാരോടും രണ്ട് വാക്ക് ഓർമ്മപ്പെടുത്തികൊണ്ട് എന്റെ ഈ ലേഖനം സമാപിച്ച് കൊള്ളുന്നു. “അണ്ണാരക്കണ്ണനും തന്നാലാവുന്നത്” എന്ന പഴ മൊഴി പോലെ അവരോരോരുത്തരും അവരവരാൽ കഴിയുന്ന പരിശ്രമം ദീനുൽ ഇസ്ലാമിന് വേണ്ടി ചെയ്യുവാൻ അരമുറുക്കി ഇറങ്ങേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഓമന സന്താനങ്ങളെ സ്വഭാ വം, വിശ്വാസം, ആചാരം എന്നിവയിൽ അടിയുറപ്പിക്കുവാൻ നിങ്ങൾ ഇപ്പോൾ തന്നെ ആവുംവിധം പരിശ്രമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കരളിൻ്റെ കഷ്‌ണമായ അരുമ സന്താനങ്ങൾ നിങ്ങൾ ക്കും ദീനുൽ ഇസ്ലാമിനും അവർക്ക് തന്നെയും ഉപകാരമില്ലാതെ ദീനിന്റെ വിരോധികളായിത്തീരുമെന്നും അതിന്റെ സമാധാനം മഹ്‌ശറാ വൻസഭയിൽ വെച്ച് റബ്ബൽ ഇസ്സത്തിൻ്റെ സന്നിധിയിൽ ബോധിപ്പിക്കേണ്ടിവരുമെന്നും നിങ്ങൾ ഇനിയെങ്കിലും ഓർക്കേണ്ടിയിരിക്കുന്നു. 
അല്ലാഹു സുബ്ഹാനാനഹു വതആല അവൻ്റെ ദീനുൽ ഇസ്ലാമിന് ഖിദ്‌മത്ത് ചെയ്യുവാൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
                                                                              (അൽ ബയാൻ 1951 ഫെബ്രുവരി)