ഒരു സാംസ്‌കാരിക വിപ്ലവം അനിവാര്യം
ഒരു കാലത്ത് ലോക രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ മുസ്ലിം ജന സംഖ്യയുള്ള പ്രദേശം എന്ന കീർത്തിക്ക് അർഹ മായിരുന്നത് ഇന്തോനേഷ്യയാരുന്നുവെങ്കിൽ ഇന്ന് ആ സ്ഥാനം ഭാരതത്തിനായിത്തീർന്നിരിക്കയാണെന്ന് ഒരു സർവ്വെ നടത്തി യാൽ വ്യക്തമാകും. ഇന്തോനേഷ്യയിലെ അടിയൊഴുക്കിൽ നിന്ന് ഭാരത മുസ്ല്‌ലിംഗൾ പാഠം ഉൽകൊള്ളണ്ടതുണ്ട്.
ഒരു കാലത്ത് ലോക രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ മുസ്ലിം ജന സംഖ്യയുള്ള പ്രദേശം എന്ന കീർത്തിക്ക് അർഹമായിരുന്നത് ഇന്തോനേഷ്യയാരുന്നുവെങ്കിൽ ഇന്ന് ആ സ്ഥാനം ഭാരതത്തിനായിത്തീർന്നിരിക്കയാണെന്ന് ഒരു സർവ്വെ നടത്തി യാൽ വ്യക്തമാകും. ഇന്തോനേഷ്യയിലെ അടിയൊഴുക്കിൽ നിന്ന് ഭാരത മുസ്ല്‌ലിംഗൾ പാഠം ഉൽകൊള്ളണ്ടതുണ്ട്. ക്രസ്ത്യ ൻ മിഷനറി പ്രവർത്തനത്തിൽ കണ്ണടച്ചത് കൊണ്ട് അവർ സ്വയം നിന്ദ്യരായിത്തീർന്നു. നാമത് വിസ്‌മരിച്ചാൽ ഇന്ത്യയുടെ സ്ഥിതി യും സമീപ ഭാവിയിൽ അത് തന്നെയായിരിക്കും. നാനാ ഭാഗത്തും അതിന് തുടക്കം കുറിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ലേഖ നങ്ങൾ കൊണ്ട് തൃപ്തിപ്പെടാനോ ഉത്തരവാദപ്പെട്ടവർ എപ്പോ ഴെങ്കിലും പ്രസ്‌താവന ചെയ്‌തു സായൂജ്യമടയാനോ ഉള്ള ലാഘവ ബുദ്ധി ഉപേക്ഷിച്ചു വസ്‌തുനിഷ്‌ഠമായ പഠനവും പ്രാ യോഗിക പ്രവർത്തനവും കൈകൊള്ളുകയാണ് ഇന്നിന്റെ ആവ ശ്യം. അല്ലെങ്കിൽ സ്പെയിനിന്റെയും ബുഖാറയുടെയും പൂർവ്വ കാലാനുഭവം അയവിറക്കുന്ന വർത്തമാന കാലത്തിന്റെ സന്ത തികൾ ഭാവി തലമുറക്ക് നൽകുന്ന തിക്തഫലം അതി ഭയാന കമായിരിക്കും.
ആഗോള തലത്തിൽ ക്രസ്‌ത്യൻ മിഷനറി പ്രവർത്തന ത്തിൻ്റെ ഭവിഷത്ത് സമുദായം അനുഭവികികയും ഇന്തോ നേഷ്യൻ മോഡൽ അടിയൊഴുക്ക് ആരംഭിക്കുകയും ചെയിതിട്ട് വർഷങ്ങളായി . സയണിസ്റ്റ് തന്ത്രങ്ങൾ മോഡണിസത്തിലൂടെയും ക്ലബ്ബുകളിലൂടെയും വേരുറപ്പിച്ച് അഭ്യസ്തവിദ്യരെ ചൂക്ഷണം ചെയുന്നത് നിരുപാധികം നടന്നുകൊണ്ടിരിക്കുന്നു. ഒറിയാന്റിലിസവും അതിന്റെ പ്രചാരണവും സയണിസത്തിന്റെ പ്രതിധ്വനികളിൽഉൾപ്പെടുന്നു.
അതോടൊപ്പം അജ്ഞതയും ഭക്തിയും ചൂഷണം ചെയ്ത് ശൈഖുമാരുടെ രൂപത്തിൽ കട ത്തിവിടുന്ന ചാരന്മാരിൽ മുസ്‌ലിം നാമധാരികളിൽ ഗണ്യമായ വിഭാഗംതന്നെ വശീകൃതരായിത്തീരുന്നു. വേഷം മാറി വരുന്ന സന്യാസിമാരേ യും പാതിരിമാരേയും നമുക്ക് വേർതിരിക്കാ നാകുന്നില്ല. ഇതിനെല്ലാം പുറമെ ഇസ്ലാമിനെക്കുറിച്ച് ആവ ശ്യമായ വിജ്ഞാനം കരസ്ഥമാക്കാത്ത യുവ തലമുറ സാംസ്കാ രിക സാമ്പത്തിക രംഗം കയ്യടക്കി അവരുടെ സ്വതന്ത്ര ചിന്തക്കും ദേഹേഛക്കും വശംവദരായി അർദ്ധ യുക്തി വാദവും പൂർണ്ണ യുക്തി വാദവും, ഹിപ്പി വേഷവും പടിപടിയായി ഉൾകൊണ്ട് വരുന്നു. ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്ന പണ്ഡിതരിൽ പലരും തന്റെ ഉദരത്തിൽ മാത്രം ശ്രദ്ധിച്ച് പലരോടും വിധേ യത്വം പുലർത്തി സുഭിക്ഷ ജീവിതം പുലർത്തുന്ന തിരക്കിലു മാണ്. ഈ സ്ഥിതി ഇനിയും തുടരുകയാണെങ്കിൽ അപരിഹാ ര്യമായ വിഷമവും ഖേദവുമായിരിക്കും ഭാവി ഭാരതം അനുഭവി ക്കേണ്ടി വരിക. ആകെയാൽ ബോധമുള്ള യുവ പണ്ഡിതന്മാർ ഉണർന്നെഴുനേൽക്കണം. ഒരു സാംസ്കാരിക വിപ്ലവത്തിന്റെ വിളി നാദം ആബാല വൃന്ദം ജന ഹൃദയങ്ങളിലും കേൾപ്പിക്ക ണം. പരിവർത്തനത്തിനായി നേതൃത്വം കൊടുക്കാൻ സടകുട ഞ്ഞെഴുനേൽക്കണം.
പഴയ കാലത്തെപ്പോലെ വഅളുകൾ സംഘടിപ്പിച്ചോ ദർസുകളിലും മദ്രസ്സകളിലും നടത്തുന്ന പാഠവിഷയങ്ങൾക്കിടയിൽ സംസാരിച്ചോ, എപ്പോഴെങ്കിലും പ്രസ്‌താവന ചെയ്തോ, മാത്രം സായൂജ്യമടഞ്ഞാൽ മതിയാവുകയില്ല. രംഗത്തിറങ്ങി ഒരു സാംസ്കാരിക വിപ്ലവത്തിനായി യത്നിച്ചേ തീരൂ. നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്. അവരുടെ പ്രജകളെക്കു റിച്ച് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും എന്ന തിരു വചനം നമുക്കു പ്രചോദനം നൽകണം. മാർഗ്ഗം ദുർഘടമായിരിക്കുമെ ന്നോർത്ത് ശങ്കിച്ചു നിന്നാൽ സംഗതി അബദ്ധമാണ്. ഭൗതിക വിദ്യാഭ്യാസത്തിൽ മുസ്‌ലിംകൾ കൂടുതൽ മുന്നേറുന്നതിൽ സന്തോഷിക്കാൻ വകയുണ്ട്. അതേ സമയം നമ്മുടെ ദീർഘ ദൃഷ്ടികളായ പൂർവ്വീകന്മാർ നൽകിയ ദീർഘ ദർശനം വിസ്മ രിച്ചു കൂടാ. അതിൻ്റെ തിക്ത ഫലമാണ് ഇന്ന് സമുദായം അനു ഭവിച്ച് കൊണ്ടിരിക്കുന്നത്. ബ്രൈക്കില്ലാത്ത യുവതീ യുവാക്ക ളുടെ അഴിഞ്ഞാട്ടവും ഉറഞ്ഞു തുള്ളലും അതാണ് വിളിച്ചോ തുന്നത്. ആര്യനെഴുത്തും ഇംഗ്ലിഷ് ഭാഷയും ഹറാമാക്കിയവർ എന്ന് അവരെ ആക്ഷേപിക്കുന്നത് ചിലർക്ക് ഇന്നും ഹോബി യാണ്. എന്നാൽ ആര്യൻ സംസ്‌കാരത്തിൻ്റെ കൊള്ളരു തായ്മയും ആംഗലേയ ഭാഷയും വിദ്യാഭ്യാസത്തിൽ കൂടി കടത്തി വിടുന്ന വൈദേശിക സംസ്ക്കാരത്തെയാണവർ എതിർത്തിരുന്നത്. വടക്കെ ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാ നത്തിൻ്റെ മുൻ നിരയിലുണ്ടായ പണ്ഡിത നേതാക്കളും കൊച്ചു കേരളത്തിലെ മഹാരഥന്മാരായ ഖുത്ത്ബുസ്സമാൻ മമ്പുറം സൈതലവി തങ്ങൾ(റ), വെളിയങ്കോട് ഉമർ ഖാളി (റ) മുത ലായ മഹാന്മാർ മുന്നറിയിപ്പ് നൽകിയത് അതാണ്. അവരൊന്നും ഭാഷാ വിരോധികളായിരുന്നില്ല. ആ പ്രയോഗം ചരിത്രത്തോ ടുള്ള വെല്ലുവിളിയായി മാത്രമെ വിലയിരുത്താനൊക്കുകയുള്ളു. തൊപ്പിയും മക്കനയും വലിച്ചു ചീന്താൻ പ്രേരിപ്പിക്കുന്ന വിദ്യാ ലയങ്ങൾ ദൃക്‌സാക്ഷികളായിരിക്കെ ഇനിയും അവരെ പഴിചാ രുന്നത് വിവര ദോഷമത്രെ. കലാലയങ്ങളിലെ അന്തരീക്ഷവും അഴിഞ്ഞാട്ടുവും വിസ്‌മരിച്ചു കഴിയാൻ എങ്ങനെ ബുദ്ധി ജീവികൾക്ക് സാധിക്കുമെന്നോർക്കുക. ആകെയാൽ യുവതീ യുവാ ക്കളുടെ സാംസ്കാരിക വ്യതിയാനത്തെക്കുറിച്ചും വേഷഭൂഷാ തികളെക്കുറിച്ചുമെല്ലാം ഒരു പുനപ്പരിശോധന നടത്താൻ സമു ദായത്തിന് കഴിയണം. മദ്യത്തിൻ്റെയും മയക്കു മരുന്നിന്റെയും അടിമകളായി ലക്കും ലഗാനുമില്ലാതെ നീങ്ങുന്ന യുവ തലമു റക്ക് കടിഞ്ഞാണിടാൻ നമ്മുടെ ശ്രമം തിരിച്ചു വിടണം.
ലോക സ്രഷ്ടാവും അവന്റെ ഭരണ ഘടനയായ ഖുർ ആനുമല്ലാതെ മാനവ രാശിക്കു രക്ഷാ മാർഗ്ഗമില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം. മഹല്ലുകൾ തോറും സെമിനാറും സ്റ്റഡി ക്ലാസ്സുകളും നടത്തി ഒരു നല്ല കോഡ് വർക്കിന് യുവ സമൂഹ ത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരെ സന്നദ്ധരാക്കണം. ശിആ പ്രസ്ഥാനത്തിലധിഷ്ടിതമെങ്കിലും പർദ്ദാ സമ്പ്രദായത്തി ലേക്ക് തിരിച്ചു വിടാൻ, ഷാമാരുടെ മതി മറന്ന നേതൃത്വത്തിലും പാ ശ്ചാത്യൻ സംസ്കാരത്തിലും ലയിച്ചു ചേർന്ന ഇറാൻ ജന തക്ക് പ്രചോദനമുണ്ടായത് സമീപ കാല ചരിത്രത്തിലെ മായാത്ത മുദ്രയാണ്. എന്ത് തന്നെ ദോഷ വശങ്ങൾ ഖുമൈനി പ്രസ്ഥാനത്തിനുണ്ടെങ്കിലും സാംസ്കാരികമായി അവരിലു ണ്ടായ ഉത്തേജനം ലോക മുസ്ലിംകൾക്ക് മാതൃകയാണ്. നമുക്ക് മാതൃകയാക്കാൻ നാം തന്നെ ധാരാളം മതി. നശിച്ചു പോകാത്ത പൈതൃകം ഗ്രാമാന്തരങ്ങളിൽ അൽപമെങ്കിലും ഇന്നും അടിപ തറാതെ നമ്മുടെ ഇടയിൽ നിലനിൽക്കുന്നു. അത് സടകുടഞ്ഞെ ഴുന്നേൽക്കണം. അതിനായി മറ്റ് പ്രചോദനങ്ങൾ കൈവെടിഞ്ഞ് യുവ പണ്ഡിത സമൂഹം മുന്നേറണം. മാർഗ്ഗ തടസ്സങ്ങൾ നേരി ടുമ്പോൾ മൺമറഞ്ഞ മഹാരഥന്മാരുടെ മാതൃകയനുസരിച്ച് ത്യാഗത്തിന് ഒരുമ്പെടുകതന്നെ വേണം. പതറാത്ത ആവേശം കൈമുതലാക്കി എടുക്കണം. മഹല്ലു തലത്തിലും ജില്ലാതല ത്തിലും സ്റ്റേറ്റുതലത്തിലും അടിയന്തിരമായി അത് വ്യാപിപ്പി ക്കണം. പോരാ, ദേശീയ തലത്തിൽ തന്നെ പദ്ധതികൾ ആവി
ഷ്കരിക്കേണ്ടിയിരിക്കുന്നു. അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സംഘടനയുടെ പ്രഥമ കാൽവെപ്പ് ഇതായിരിക്കണം. എങ്കിൽ മാത്രമെ അത് ഉപകാരപ്രദമാവുകയുള്ളുവെന്നാണ് വാസ്തവം. അതിനായി നമ്മുടെ ബിരുദധാരികളായ യുവ പണ്ഡിതന്മാർക്ക് ദേശീയ ഭാഷകളിൽ പ്രചരണത്തിനർഹരാക്കുന്ന ഒരു ദഅവത്ത് കോച്ചിംഗ് അടിയന്തിരമായും സംഘടിപ്പിക്കുന്നത് ഉപകാരപ്രദ മായിരിക്കും. സമസ്‌ത കേരള സുന്നി യുവജന സംഘത്തിൻ്റെയും അഖിലേന്ത്യാ സുന്നി യുവ വിംഗിൻ്റെയും കൂട്ടായ ശ്രമവും അതി നാവശ്യമാണ്. ഒരു ത്രിവത്സര പദ്ധതിക്ക് രൂപം കൊടുത്തു രംഗ ത്തിറങ്ങിയാൽ വിജയം സുനിശ്ചിതമാണ്. അഭിപ്രായങ്ങൾ ക്ഷണിക്കുകയല്ല, പ്രായോഗിക നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ സമുദായത്തിൻ്റെ ഭാവിയിൽ ആകാംക്ഷയുള്ളവരെ ക്ഷണിച്ചു കൊണ്ട് നിർത്തട്ടെ. സത്യം സത്യമായിക്കണ്ടു അംഗീകരിക്കാൻ റബ്ബ് നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
(സുന്നിവോയ്‌സ്)
www.islamkerala.com
E-mail : [email protected]
9400534861