അജ് മീർ യാത്ര ഡയറിക്കുറിപ്പ്

തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഖബ്‌റിന്മേൽ സുജൂദ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഖബ്‌റിന്മേൽ പൂവ് ഇടുന്നത് ഇസ്‌ലാമികമോ ? അജ്‌മീർ ഖാജാ (റ) കുടുംബത്തിലെ അംഗവും അഹ്ലു ബൈത്തിലെ പ്രമുഖ വ്യക്തിയുമായുള്ള ചർച്ച പൂർണ്ണമായി വായിക്കുക!!!!!!!!

അജ് മീർ   യാത്ര ഡയറിക്കുറിപ്പ്

കഴിഞ്ഞ ആഴ്ച നടത്തിയ ജീവിതത്തിലെ മൂന്നാമത്തെ അജ്മീർ യാത്ര തികച്ചും വ്യത്യസ്ഥമാണ് .
പ്രിയ സുഹൃത്ത് പി.പി. മുഹമ്മദ് ശാഫി,
അനുജൻ യൂസഫ്, മരുമകൻ റഹീം അൽ മദീന, മറ്റ് സുഹൃത്തുക്കളായ എ.പി. മജീദ്, ബാപ്പു ജാൽസൂർ, ഹദ്ദാദ് അമ്പാച്ച, മരുമകൻ റാശിദ് മദീന, യൂസുഫ് കളനാട്, നിസാമുദ്ധീൻ കളനാട്
എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്.
കാസറകോട്ട് നിന്ന് അജ്മീറേക്കുള്ള നേരിട്ടുള്ള ട്രയിന്ന് ബുക്ക് ചെയ്തിരുന്നുവെങ്കിലും യാത്ര പുറപ്പെടുന്നതിന്ന് മണിക്കുറുകൾ മുമ്പാണ് അറിയുന്നത് ടിക്കറ്റ് കൺഫം ആയിട്ടില്ല എന്ന് , യാത്രക്കൊരുങ്ങിയ സ്ഥിതിക്ക് മുടക്കണ്ട എന്ന നിലക്ക് നേരെത്തെ നേരിട്ടുള്ള ട്രയിന്നു എടുത്ത സമയത്തേക്കാൾ 4 മണിക്കൂർ മുമ്പ് ബോംബെക്ക് മറ്റൊരു ട്രയിന്ന് ടിക്കറ്റ് ഓകെയാവുകയും ബോംബെയിൽ നിന്ന് നിന്ന് ഫ്ലൈറ്റിന്ന് ജയ്പൂർ എയർപോർട്ടിൽ   എത്തി, അവിടെന്ന് ടെക്സിക്ക് അജ്മീറിലേക്ക് പോയി.

മൂന്ന് ദിവസം അജ്മീറിൽ താമസിക്കുകയും അവിടെ ഖാജാ മുഈനുദ്ദീൻ ജിശ്തി തങ്ങളുടെ മകനടക്കമുള്ള വ്യത്യസ്ഥമായ മഹാൻമാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുകയുമുണ്ടായി.
മൂന്ന് ദിവസവും ഖാജാ ശൈഖിൻ്റെ ഹള്റത്തിൽ സിയാറത്തും മറ്റ് ആരാധനകർമ്മങ്ങളും ചെയ്യുന്നതിനിടക്ക് അവസാന രാത്രി ഇശാ നിസ്കാരത്തിന് ശേഷം ഖാജാ തങ്ങളുടെ കുടുംബ പരമ്പരയിൽ പെട്ട ഒരു മഹാനെ പരിജയപ്പെടാൻ അവസരമുണ്ടായി.
അവിടെ ആളുകളെ സ്വീകരിച്ച് വേണ്ടത് ചെയ്തു കൊടുക്കുന്ന ഒരു ഗ്രൂപ്പിൻ്റെ നേതൃനിരയിൽ ഇരിക്കുന്ന ആളാണ്  അദ്ദേഹം.
അഹ്‌ലു ബൈത്തിൽ പെട്ട ഒരു പ്രധാനപ്പെട്ട വ്യക്തിയാണ്.
ഇശാ നിസ്കാരത്തിന് ശേഷം അദ്ദേഹത്തിന് പ്രത്യേകം നിക്ഷയിക്കപ്പെട്ട ആളുകളെ സ്വീകരിച്ച് ഇരുത്തുന്ന . സ്ഥലത്ത് വെച്ച് ഒന്നര മണിക്കൂറോളം  അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടിയത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ആ ചർച്ചയിൽ പല വിഷയങ്ങളെക്കുറിച്ചും ചോദിക്കുവാനായി ആ അവസരം നാം ഉപയോഗപ്പെടുത്തി.
പ്രധാനമായും കേരളമല്ലാത്ത മറ്റ് സ്ഥലങ്ങളിലെ മഖാമുകളിൽ കാണാറുള്ള പൂവ് ഇടുന്നതിനെക്കുറിച്ചും സുജൂദ് ചെയ്യുന്നതിനെ ക്കുറിച്ചും ചോദിക്കുകയുണ്ടായി.

അദ്ദേഹത്തിന് കേരളത്തിൻ്റെ ഒട്ടുമിക്ക പണ്ഡിതന്മാരുമായി നല്ല ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹത്തിൻ്റെ സംസാരത്തിൽ വ്യക്തമാണ്.
റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ് മദ് മുസ്ല്യാർ മുതൽ ഫാറുഖ് നഈമി വരെയുള്ള ഗ്രൂപ്പ് വ്യത്യാസമില്ലാതെ ചെറുതും വലുതുമായ മിക്ക പണ്ഡിതരുടെയും കൂടെ അദ്ദേഹം കഴിഞ്ഞുകൂടി എന്ന നിലക്കാണ് അദ്ദേഹം ഓരോരുത്തരെക്കുറിച്ചും സംസാരിക്കുന്നത്.
അത് പോലെ രാഷ്ട്രീയപരമായും കുഞ്ഞാലിക്കുട്ടി, ഇ അഹ് മദ് മുതൽ മെട്രോ മുഹമ്മദ് ഹാജി വരെയുള്ള പലരൈയും സ്പർശിക്കുകയുണ്ടായി.
ഇത് പറയുന്നത് അദ്ദേഹം നമ്മുടെ പ്രമുഖരെക്കുറിച്ച് പേര് പറഞ്ഞ് സൂചിപ്പിച്ചു എന്നതല്ല, ഉദാഹരണത്തിന്
കണ്ണിയത്ത് ഉസ്താദ് വഫാതായ മാസം ദിവസം കണ്ണിയത്ത് ഉസ്താദിൻ്റെ ഭാര്യ മരിച്ച ദിവസം എന്നിങ്ങനെ ശംസുൽ ഉലമ, സുൽത്താനുൽ ഉലമ തുടങ്ങിയ പലരെക്കുറിച്ചുള്ള ചരിത്രങ്ങളും അദ്ദേഹത്തിൻ് മന:പാഠമാണ്.
പിന്നെ അദ്ദേഹത്തോട് ചോദിച്ചു ഇവിടെ ലക്ഷക്കണക്കിന് ആളുകൾ സിയാറത്തിന് വരുന്ന ഒരു കേന്ദ്രമാണ്.
ഇത് ഉപയോഗപ്പെടുത്തി മർകസ് പോലോത്ത ഒരു വിജ്ഞാന കേന്ദ്രം ഇവിടെ ഉണ്ടാക്കിക്കൂടെ എന്ന്.
അതിന്നു അദ്ദേഹം പറഞ്ഞ മറുപടി
കേരളത്തിൽ സ്ഥാപനങ്ങളെക്കൊണ്ട് ഒരു ബിസ്നസ്സ് ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത് അതിനോട് നമുക്ക് താൽപര്യമില്ലെന്നാണ്.

ഇത് പറഞ്ഞപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് അജ്മീറിലെ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു.
ഉദാഹരണത്തിന് അതിൻ്റെ മുമ്പത്തെ ദിവസം 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സർവാർ ശരീഫിലേക്ക് ( ഖാജാ തങ്ങളുടെ മകൻ) പോയത് അജ്മീർ സ്വദേശിയായ മുസ്ലിമായ ഒരു ചെറുപ്പക്കാരൻ്റെ കൂടെയാണ്.
പോകും വഴിയിൽ വെച്ച് അവനുമായി പരിജയപ്പെടുകയും അവൻ്റെ സ്ഥിതി ഗതികൾ ചോദിച്ചറിയും ചെയ്തു.
പ്രായം 22 സ്കൂൾ വിദ്യാഭ്യാസം മൂന്നാം ക്ലാസ് മതപരമായി ഒരു അറിവും ഇല്ല ഉപ്പാക്ക് 5 മക്കൾ സൈക്കിൾ വണ്ടി വലിക്കുന്ന കൂലി പണിയാണ് ഉപ്പാക്ക് മക്കളിൽ മൂത്തത് അവനാണ് ചെറുപ്പം മുതലേ ഉപ്പാനെ സഹായിക്കാൻ വേണ്ടി പണി എടുത്ത് വരുന്നു.
മതപരമായി പ്രാഥമിക വിവരം പോലുമില്ല അജ്മീറിൻ്റെ ചരിത്രം വല്ലതും കേട്ടറിവായിട്ട് പോലും പറയാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒന്നും അറിയില്ലെന്നാണ് മുപടി.
നിസ്ക്കരിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ വെള്ളിയാഴ്ച പള്ളിയിൽ പോകാറുണ്ടെന്ന് പറഞ്ഞു. ഫാത്വിഹ സൂറത്ത് ഓതാൻ അറിയുമോ, അറിയില്ലെന്നാണ് അവൻ്റെ പ്രതികരണം.

ഈ ചെറുപ്പക്കാരൻ്റെ അനുഭവങ്ങൾ അദ്ദേഹവുമായി പങ്ക് വെച്ചപ്പോൾ ഇവിടെ ഒട്ടേറെ ബങ്കാളികൾ കഴിഞ്ഞ കാലങ്ങളിൽ കുടിയേറിയിട്ടുണ്ട് അവർ മതപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലാണ് എന്ന് പറഞ്ഞ് ആ വിഷയത്തെ ഗൗരവത്തിൽ എടുത്തില്ല.
എന്നിരുന്നാലും കേരളത്തിലെ പോലെ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി ഈ വിഷയത്തിന് ഒരു പരിഹാരം കണ്ട് കുടെ എന്ന് ആരാഞ്ഞ പ്പോഴാണ് അദ്ദേഹം  കേരളത്തിൽ സ്ഥാപനങ്ങൾ കച്ചവടവൽക്കരിച്ചിരി
യാണെന്ന് പറഞ്ഞ് നമ്മുടെ നാട്ടിലെ സ്ഥാപനങ്ങൾ കൊണ്ടുള്ള മൽസരത്തെ അദ്ദേഹം സൂചിപ്പിച്ചത്.

നിങ്ങൾ അത്രത്തോളം എത്താതെ പാവപ്പെട്ട മുസ്ലിംകൾക്ക് ദീനും ഭൗതികവും പഠിക്കാനുള്ള അത്യാവശ്യ സ്ഥാപനങ്ങൾ അജ്മീർ ഖാജാ മഖാമിൻ്റെ കീഴിൽ സാധിപ്പിച്ചെടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മനസ്സ് തുറന്ന്
പറയുകയുണ്ടായി ഇവിടെ പത്ത് ശതമാനമാണ് മുസ്ലിംകൾ ഉള്ളത് ,  ആർ എസ് എസ് ന് വളരെ ശക്തിയുള്ള കേന്ദ്രമാണിത് ഇവിടെ എല്ലാറ്റിനും ഒരു പരിമിതിയുണ്ട് എന്നിരുന്നാലും ഞങ്ങൾ 5000 കോടിയുടെ ഒരു പദ്ധതിയുണ്ടാക്കി ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാവണം എന്നുള്ളത് ഞങ്ങൾ പഠിച്ചു വരികയാണെന്ന് അദ്ദേഹം നമുക്ക് ആശ്വാസ വാക്ക് തന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിന്ന് ആർ എസ് എസ് അങ്ങിനെ എതിർ നിൽക്കില്ല, അവരെയും കൂടെ വിശ്വാസത്തിലെടുത്ത് , കേരളത്തിൽ ശൈഖ് അബുബക്കർ ഉണ്ടാക്കിയ രീതിയിൽ ഈ ദർഗ്ഗയുമായി ബന്തപ്പെട്ടു സ്ഥാപനങ്ങൾ തുടങ്ങാൻ താങ്കൾ നേതൃത്വം നൽകണമെന്നും ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് തീർത്ഥാടകരിൽ നിന്ന് അതിന്നുള്ള ഫണ്ട് സമാഹരണം നടത്താൻ സാധിക്കുമെന്നും അദ്ദേഹത്തെ ബോധ്യപ്പെട്ടത്തി.

ഉത്തരേന്ത്യയിൽ സാധാരണ കാണാറുള്ള ജാറത്തിൻ്റെ മുകളിൽ പൂവ് വിതറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണമുണ്ടായത്,  ഖബറടക്കം കഴിഞ്ഞതിന്ന് ശേഷം ഏതെങ്കിലും ചെടി നട്ടുകൊടുക്കണം,  ആ ചെടിയിൽ ഉണ്ടകുന്ന ഇലൻ്റെ കണക്കനുസരിച്ചു അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുക്കുമെന്ന ഹദീസ് നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് ഞങ്ങളോട് ആരാഞ്ഞു.
,  കേട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് തന്നെയാണ് അതിന്നുള്ള തെളിവ് കൂടാതെ സുഗന്ധവും ഭംഗിയും നബി (സ) ക്ക് വളരെ ഇഷ്ടമാണ്.  ഇത്രയും കാര്യമാണ് അത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
മറ്റ് സമുദായങ്ങളെ അനുകരിക്കൽ ആവുലെ എന്ന് ചോദിച്ചപ്പോൾ , ചില കാര്യങ്ങൾ തമ്മിൽ സാദൃശ്യമുള്ളതായി കണ്ടേക്കാം പക്ഷെ അവിടെയുള്ള വ്യത്യാസം വിശ്വാസമാണ് സാദൃശ്യമായി തോന്നുന്ന കാര്യങ്ങളെ വ്യത്യസ്ഥ മാക്കുന്നത് രണ്ടു കൂട്ടരുടെയും വ്യത്യസ്ഥമായ വിശ്വാസമാണ്.

ഇ വിനീതൻ ഒരിക്കൽ ജാവക്കൽ കലന്തർ ബാതിഷയുടെ സിയാറത്തിന് പോയപ്പോൾ അതിനകത്ത് ജാറത്തിന് നേരെ സുജൂദ് ചെയ്യുന്നതായി കാണനിടയായി, അദ്ദേഹത്തോട് ഇങ്ങിനെ ചെയ്യരുത് സുജൂദ് അല്ലാഹുവിനല്ലാതെ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പ്രകോപിതനാവുകയും നിനക്ക് പുറത്ത് നിന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്.

ഇങ്ങിനെ സുജൂദ്  ചെയ്യുന്നത് കേരളമല്ലാത്ത പല സ്റ്റേറ്റുകളിലും കാണാം അത് പോലെ അജ്മീറും അത് കാണാനിടയായി.
ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ , അത് സുജൂദ് ചെയ്യുന്നതല്ല , മറിച്ച് മഹാൻമാർ മറവെട്ട് കിടക്കുന്ന സ്ഥലത്തെ മുത്തം ചെയ്യുന്നതാണ്. സുജുദായിട്ടും കാണുന്നുണ്ടല്ലോ എന്ന് ആരാഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇസ്ലാമിലെ സുജൂദിന്ന് നിയ്യത്ത് വേണം അത് പോലെ മനസ്സിലുള്ള വിശ്വാസവുമാണ് അതിനെ തരം തിരിക്കുന്നത്. അല്ലാഹുവിന്ന് വേണ്ടിയുള്ള സുജൂദ് ശരിയായ സുജൂദാകുന്നത് അല്ലാഹുവിനോടുള്ള വിശ്വാസവും നിയ്യത്തും പോലെയാണ്.
ഈ വിശദീകരണമാണ് ഞങ്ങൾക്ക് അദ്ദേഹം തന്നത്.                الله اعلم

പിന്നെ നമ്മുടെ (മലയാളികളുടെ) ന്യൂനതയായി അദ്ദേഹം പറഞ്ഞത് മലയാളികൾ ഖുർആൻ പാരായണം ചെയ്യുന്നതിലും കാര്യം നോക്കി മാത്രമാണ്.
ഖബ്റിലെ ശിക്ഷ ഒഴിവായിക്കിട്ടാൻ  ബാറക്ക , ഓതും ജീവിതത്തിൽ ഐശ്വര്യമുണ്ടാകാൻ സൂറത്തുൽ വാഖിഅ ഓതും അത് പോലെ ചില ലക്ഷ്യങ്ങൾ വെച്ച് വ്യത്യസ്ഥ സൂറത്തുകൾ
ഓതുമെന്നല്ലാതെ വിശുദ്ധ ഖുർആൻ
ഖത്തം ഓതി ത്തീർക്കുന്നവർ വളരെ വിരളമാണെന്നൊക്കെ പറഞ്ഞ് നാം ചോദിച്ച ചോദ്യത്തിൻ്റെ ഗൗരവം കുറക്കുന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം ഉണ്ടായത്.

വിവരമുള്ളവർക്ക് ഇതൊക്കെ വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കും പക്ഷെ, വിവരമില്ലാത്തവർ പല അബദ്ധങ്ങളും ചെയ്തേക്കാം
ആയതിനാൽ ജനങ്ങൾക്ക് അറിവ് പകരുന്ന വിഷയത്തിൽ താങ്കളെപ്പോലുള്ളവർ താൽപര്യമെടുത്ത് ദീനീ സ്ഥാപനങ്ങൾ ഉണ്ടാക്കണം, അജ്മീറിലെ ഒരു ശൈഖ് അബൂബക്കർ ആവാൻ താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു ഞങ്ങൾ പിരിഞ്ഞു. അടുത്ത നവമ്പറിൽ കേരളത്തിൽ വരുന്നുണ്ടെന്നും കാണാൻ ശ്രമിക്കാമെന്നും പറയുകയുണ്ടായി.
നാലാം ദിവസം ഡയറക്ട് ട്രയിന് അജ്മീറിൽ നിന്ന് യാത്ര തിരിച്ചു , 36 മണിക്കൂർ യാത്രക്ക് ശേഷം കാസറകോട്ട് തിരിച്ചെത്തി.
നമ്മുടെ സിയാറത്ത് യാത്രയും മറ്റു സൽക്കർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.

അജ്മീർ സിയാറത്തിന് പോകുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്!!!

അജ്മീറിലേക്ക് നല്ല വിലപ്പെട്ട മുബൈൽ കൊണ്ട് പോവരുത്, അവിടെ തിക്കിലും തിരക്കിലും പെടുന്നവരിൽ നിന്ന് പ്രധാനമായി പോക്കറ്റടിക്കുന്നത് മുബൈൽ ഫോൺ ആണ്.
ഈ വിനീതൻ്റെ മുബൈൽ ഫോൺ പോക്കറ്റടിച്ചു. പരാതിയുമായി അവിടെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത്, അന്നത്തെ ദിവസത്തെ പതിനേഴാമത്തെ പരാതിക്കാരനാണ് ഞാൻ.
പരാതി കൊടുക്കുക എന്നല്ലാതെ ഫലമൊന്നുമുണ്ടാകില്ല.
ഒരു മുബൈൽ പോക്കറ്റടിച്ചു കഴിഞ്ഞാൽ അത് ഏതെങ്കിലും കടക്കാർക്ക് ചെറിയ പൈസക്ക് വിൽക്കും. കടക്കാരൻ  അതിനെ അഴിച്ചു പാട്സുകളാക്കി അതിൻ്റെ പാട്സുകൾ ആവശ്യക്കാർക്ക് നല്ല വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്,
പിന്നെ എങ്ങിനെ IMAE നമ്പർ കൊണ്ട് മുബൈൽ കണ്ടെത്തും ഇത് പോലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയ വിവരമാണ്.
അത് കൊണ്ട് ഈ വിഷയത്തിൽ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇത്തരം ശർറുകളിൽ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ.
              
           :      സി. പി. അബ്ദുല്ല ചെരുമ്പ

www.islamkerala.com
E-mail : [email protected]
Mobile : 9400534861