മൻഖൂസ് മൗലിദ്

മൻഖൂസ് മൗലിദ്

മൻഖൂസ് മൗലിദ് പരിഭാഷ

بِسْمِ اللهِ الرَّحْمَنِ الرَّحِيمُ

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ قَمَرَ نَبِي الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا وَأَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَأَبْدَى وَأَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا أَحَدًا فَوُلِدَ بِوَجْهِ أَخْجَلَ قَمَرًا وَفَرْقَدًا أَلا هُوَ الَّذِي تَوَسَّلَ بِهِ آدَمُ (ع) وَافْتَخَرَ بِكَوْنِهِ وَالِدًا وَاسْتَغَاتَ بِهِ نُوح اللي فَنَجَى مِنَ الرَّدَى وَكَانَ فِي صُلْبِ إِبْرَاهِيمَ القَلَ حِينَ أُلْقِيَ فِي النَّارِ فَعَادَ وَصَارَ لَهُبُهَا مُحمدًا . وَرَأَتْ أُمُّهُ آمِنَة حِينَ حَمَلَتْ بِهِ مَلَائِكَةَ السَّمَاءِ مَدَدًا. وَدَخَلَ عَلَيْهَا الْأَنْبِيَاءُ وَهُمْ يَقُولُونَ لَهَا إِذَا وَضَعْتِ شمْسَ الْفَلَاحِ وَالْهُدَى فَسَمِّيهِ مُحَمَّدًا . قَالَ اللهُ عَزَّ وَجَلَّ لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ وَرُوِيَ عَنِ النبي ﷺ أَنَّهُ قَالَ كُنْتُ نُورًا بَيْنَ يَدَيِ اللَّهِ عَزَّ وَجَلَّ قَبْلَ أَنْ يَخْلُقَ آدَمَ (ع) بِأَلْفَي عَامٍ يُسَبِّحُ اللَّهَ ذَلِكَ النُّورُ وَتُسَبِّحُ الْمَلَائِكَةُ بِتَسْبِيحِهِ. فَلَمَّا خَلَقَ اللهُ تَعَالَى آدَمَ (ع) الْقَى ذَلِكَ النُّورَ فِي طِينَتِهِ فَأَهْبَطَنِي اللَّهُ فِي صُلْبِ آدَمَ (ع) إِلَى الْأَرْضِ وَجَعَلَنِي فِي السَّفِينَةِ فِي صُلْبِ نوح (ع) وَجَعَلَنِي فِي صُلْبِ الخَلِيلِ إبْرَاهِيمَ (ع) حِينَ قُذِفَ بِهِ فِي النَّارِ وَلَمْ يَزَلْ يَنْقُلُنِي رَبِّي مِنَ الْأَصْلَابِ الْكَرِيمَةِ الْفَاخِرَةِ إِلَى الْأَرْحَامِ الزَّكِيَّةِ الطَّاهِرَةِ حَتَّى أَخْرَجَنِيَ اللَّهُ مِنْ بَيْنِ أَبَوَيَّ وَلَمْ يَلْتَقِيَا عَلَى سِفَاحٍ قَطَّ.

സന്മാർഗ്ഗ പ്രവാചകരാകുന്ന നബി(സ)യെ റബീഉൽ അവ്വലിൽ വെളിവാക്കിയ അല്ലാഹുവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നു. ആ പുണ്യ പൂമേനിയുടെ പ്രകാശത്തെ അല്ലാഹു(സു) പ്രപഞ്ചത്തെ പടക്കുന്നതിന് മുമ്പു തന്നെ സൃഷ്ടിക്കുകയും തങ്ങൾക്ക് 'മുഹമ്മദ്' എന്ന് നാമം നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ മുൻ ഉദ്ദേശ്യാനുസ്രുതം നബി(സ)യെ അന്ത്യയുഗത്തിലേക്ക്  നിയോഗിച്ചിരിക്കുന്നു. മാത്രമല്ല മറ്റാരും അണിഞ്ഞിട്ടില്ലാത്ത വസ്ത്രങ്ങൾ നബിക്ക് ധരിപ്പിക്കുകയും ചെയ്ത്‌തു. തന്മൂലം ജ്യോതിർഗോള നക്ഷത്രങ്ങളെ ലജ്‌ജിപ്പിക്കുന്ന മുഖത്തോടുകൂടി അവിടുന്നു പ്രസവിക്കപ്പെട്ടു.

അറിയുക ! ആരാണ് നബിയെന്നറിയാമോ ? ആ പുണ്യ പ്രവാചകരെ കൊണ്ടാണ് ആദം നബി(അ) സ്വർഗ്ഗവാസ സന്ദർഭത്തിൽ തവസ്സുൽ ചെയ്തിരുന്നത്. നബി(സ)യുടെ പിതാവാകാൻ ഭാഗ്യം സിദ്ധിച്ചതിൽ ആദം നബി(അ)അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നബി(സ)യെ കൊണ്ട് നൂഹ്(അ)സഹായമത്ഥിച്ചിട്ടുണ്ട്. തന്മൂലം അവിടുന്ന് അഖില വിപത്തുകളിൽ നിന്നും മോചനം നേടുകയുണ്ടായി. ഇബ്രാഹിം നബി(അ)അഗ്നിയിലിടപ്പെട്ടപ്പോൾ നബി(സ) പ്രഭ അവിടുത്തെ മുതുകിലുണ്ടായിരുന്നു. തന്നിമിത്തം അതിന്റെ തീജ്വാല  പൊലിഞ്ഞടങ്ങുന്നതായിത്തീർന്നു. നബി(സ)യെ ഗർഭം വഹിച്ച സന്ദർഭത്തിൽ അവിടുത്തെ മാതാവ് ആമിനാ ബീവി വാനലോകത്തുള്ള മലാഇക്കാ സമൂഹത്തെ കൂട്ടം കൂട്ടമായി കണ്ടിരുന്നു. അവർ ബീവിയോടിങ്ങനെ പറയുകയും ചെയ്തിരുന്നു.:- "വിജയ, സന്മാർഗ്ഗ സൂര്യനെ(നബിയെ) പ്രസവിച്ചാൽ 'മുഹമ്മദ്' എന്ന് പേര് നൽകണം". അല്ലാഹു(സു) പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂൽ വന്ന് കിട്ടിയിരിക്കുന്നു. മാത്രമല്ല, അവിടുന്ന് നിങ്ങൾ സന്മാർഗ്ഗികളായിത്തീരാൻ അത്യധികം ആഗ്രഹമുള്ളവരും മുഅ്‌മിനീങ്ങളോട് വളരെ അലിവുള്ളവരും കൃപയുള്ളവരുമാകുന്നു".

നബി(സ) പറഞ്ഞതായി ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:- “ഞാൻ അല്ലാഹുവിന്റെയടുക്കൽ ആദം(അ)നെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഒരു പ്രകാശമായിരുന്നു. ആ പ്രഭ അല്ലാഹുവിന് തസ്ബീഹ് ചൊല്ലിയിരുന്നു. ആ പ്രകീർത്തനം മാതൃകയാക്കിക്കൊണ്ട് മലക്കുകളും തസ്ബീഹ് ചൊല്ലിയിരുന്നു. അങ്ങനെ ആദം നബിയെ സൃഷ്ടിച്ചപ്പോൾ ആ പ്രകാശത്തെ അവരുടെ  (ആദമിനെ പടക്കാനുപയോഗിച്ച) കളിമണ്ണിൽ ചേർത്ത് പിന്നീട് ആദം(അ) മിന്റെ  മുതുകിലൂടെ എന്നെ അല്ലാഹു ഭൂമിയിലേക്കിറക്കി. നൂഹ് നബി(അ) കപ്പലിലായിരുന്നപ്പോൾ അവരുടെ മുതുകിലും എന്നെ  ഹാജറാക്കിയിരിന്നു. ഖലീലുള്ളാഹി ഇബ്രാഹിം നബി(അ)തീയിലിടപ്പെട്ടപ്പോൾ ഞാൻ അവരുടെ മുതുകിലുണ്ടായിരുന്നു. വിശിഷ്ടവും മഹത്വവുമായ മുതുകുകളിലൂടെ പരിശുദ്ധവും പരിപാവനവുമായ ഗർഭപാത്രങ്ങളിലേക്ക് എന്നെ എന്റെ നാഥൻ നീക്കിക്കൊണ്ടേയിരുന്നു. അങ്ങനെ എന്റെ മാതാപിതാക്കളിലൂടെ എന്നെ അല്ലാഹു ജനിപ്പിക്കുകയും ചെയ്തു. അവരിരുപരേയും   (മാതാപിതാക്കളെ ) ഭോഷത്തം ബാധിച്ചിട്ടേയില്ല.

الصَّلَاةُ عَلَى النَّبِي وَالسَّلَامُ عَلَى الرَّسُولِ    الشفيع الأَبْطَحِي وَالْحَبِيبِ الْعَرَبِي

അല്ലാഹുവിന്റെ മിത്രമായ അറബിയും മക്കക്കാരനായ ശുപാർശകരും പ്രവാചകരുമായ റസൂൽ(സ)യിൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വർഷിതമാകട്ടെ...

أَنْتَ تَطْلُعُ بَيْنَنَا فِي الْكَوَاكِبِ كَالْبُدُورِ      بَلْ وَأَشْرَفُ مِنْهُ يَا سَيِّدِي خَيْرَ النَّبِي

ഓ ! നബിമാരിൽ ഉൽകൃഷ്ടരായ എന്റെ നേതാവേ നക്ഷത്രങ്ങൾക്കിടയിൽ പുർണ്ണ ചന്ദ്രൻ വെളിവായമാതിരി എന്നല്ല അതിലും ഉപരിയായി അവിടുന്ന് ഞങ്ങൾക്ക് ഉദയം ചെയ്തിരിക്കുന്നു.

أَنْتَ أَم أَمْ أَبٌ مَا رَأَيْنَا فِيهِمَا     مِثْلَ حُسْنِكَ قَطُّ يَا سَيِّدِي خَيْرَ النَّبِي

ഓ! നബിമാരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ അങ്ങ് ഞങ്ങളുടെ മാതാവോ ? പിതാവോ ? അവരിൽ നിന്നുള്ള ഗുണം അങ്ങയുടെ നന്മയോട് സാദൃശ്യമായി ഞങ്ങൾ കാണുന്നില്ല.(*1)  

(*1) 
മനുഷ്യന് സ്വന്തം ശരീരത്തേക്കാളും മാതാപിതാക്കളെക്കാളും മാത്രമല്ല, പ്രപഞ്ചത്തിലുള്ള സമസ്ത വസ്തുക്കളെക്കാളും പ്രിയം  റസൂലിനോടായിരിക്കണം. ഈമാനിന്റെ അവിഭാജ്യ ഘടകമാണിത്. തന്റെ സമുദായത്തിനു വേണ്ടി അവരുടെ ഐഹികവും പാരത്രികവുമായ വിജയത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തവരാണ് നബി(സ). അവിടുന്ന് നമുക്ക് വേണ്ടി ചെയ്ത അനുഗ്രഹങ്ങൾ വർണ്ണനാതീതമാണ്. നബിയോടുള്ള മഹബ്ബത്ത് പൂർണ്ണമായാൽ മാത്രമേ ഈമാൻ സമ്പൂർണ്ണമാകൂ! ഈമാൻ സമ്പൂർണ്ണമായാലേ പാരത്രികമോക്ഷം ലഭിക്കൂ !!.

قال رسول الله صل الله عليه وسلم لا يؤمن أحدكم حتي اكون احب اليه من والده وولده والناس اجمعين

“നിങ്ങളിൽ നിന്ന് ആരും തനിക്ക് സ്വന്തം സന്താനത്തെക്കാളും മാതാപിതാക്കളേക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും പ്രിയപ്പെട്ടവൻ ഞാനാവുന്നത് വരെ പരിപൂർണ്ണ മുഅ്‌മിനാകുകയില്ല" [ബുഖാരി]. ഒരു യഥാർത്ഥ മുഅ്മിന് നബി(സ) യോട് അതിരറ്റ  സ്നേഹമുണ്ടാവതിരിക്കില്ല. ഇല്ലെങ്കിൽ അവൻ പരിപൂർണ്ണ സത്യ വിശ്വാസിയുമല്ല. നബിയെ സ്നേഹിക്കുക എന്നാൽ അവിടുത്തെ ജീവിതചര്യ അക്ഷരാർത്ഥത്തിൽ പിൻപറ്റുക എന്നതാണ്. ഈ ഹദീസിന്റെ ആശയം തന്നെയാണ് ഉദിത പദ്യ ശകലം ഉൾക്കൊള്ളുന്നത്.

أَنْتَ مُنْجِينَا غَدًا مِنْ شَفَاعَتِكَ الصَّفَا     مَنْ لَنَا مِثْلُكَ يَا سَيِّدِي خَيْرَ النَّبِي

ഓ ! നബിമാരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ അങ്ങയുടെ തെളിഞ്ഞ ശുപാർശയാൽ അന്ത്യദിനത്തിൽ ഞങ്ങളെ രക്ഷപ്പെടുത്തുന്നത് അവിടുന്നാകുന്നു. ഞങ്ങൾക്ക് അങ്ങയെപ്പോലുള്ളവർ ആരുണ്ട്(ആരുമില്ല തീർച്ച). (*2)  

(*2) 
മഹ്ശറാ വൻസഭയിലെ അത്യുഷണത്തിലും വിഭ്രാന്തിലും കഴിയുന്ന ജനങ്ങൾ അന്നത്തെ കഷ്‌ടതയിൽ നിന്ന് മോചനം നേടാൻ പല പ്രവാചകന്മാരെയും സമീപിക്കും. അവരൊക്കെ വിവിധ ഒഴിവുകൾ പറഞ്ഞ് പിന്മാറുമ്പോൾ നബി(സ)ക്ക് ശുപാർശയ്ക്കുള്ള അധികാരം അല്ലാഹു നൽകും. അനേകം പാപികളായ സത്യവിശ്വസികളെ നബി(സ)ശുപാർശ ചെയ്ത് രക്ഷപ്പെടുത്തും. ഈ വിഷയകമായി ഇമാം റാസി(റ) തന്റെ തഫ്‌സീറിൽ പറയുന്നു: “പരലോകത്ത് ശുപാർശയ്ക്കുള്ള അധികാരം മുഹമ്മദ് നബി(സ)ക്കുണ്ടെന്ന കാര്യത്തിൽ മുസ്ലിം സമുദായം എകോപിച്ചിരിക്കുന്നു. 'തങ്ങളുടെ നാഥൻ സ്തുതിക്കപ്പെട്ട സ്‌ഥാനത്ത്  അങ്ങയെ നിയോഗിച്ചേക്കും' എന്നും, 'തങ്ങൾ സംത്യപ്തിയടങ്ങുന്നതുവരെ പിന്നീട് അങ്ങയുടെ രക്ഷിതാവ് തങ്ങൾക്ക് നൽകും' എന്നുമുള്ള ഖുർആൻ വാക്യങ്ങൾ ഇത് സംബന്ധമുള്ളതാണെന്ന് വെച്ചിരിക്കുന്നു. [റാസി: 1-332]

നബി(സ) പറഞ്ഞു: “എല്ലാ നബിമാർക്കും ഉത്തരം ലഭ്യമാകുന്ന പ്രാത്ഥനയുണ്ട്. അവരുടെ പ്രാർഥനയെ  അവർ വേഗം ഉപയോഗപ്പെടുത്തി. ഖിയാമത്ത് നാളിൽ എന്റെ ഉമ്മത്തിന് ശഫാഅത്ത് ചെയ്യാൻ വേണ്ടി എന്റെ പ്രാർത്ഥനയെ സൂക്ഷിച്ചിരിക്കുന്നു. എന്റെ സമുദായത്തിൽ അല്ലാഹുവിനെക്കൊണ്ട് പങ്ക് ചേർക്കാതെ മരിക്കുന്നവർക്ക് അത്(ശഫാഅത്ത്) ലഭിക്കും".[മുസ്ലിം)

ارْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدْ      لَكَ أَشْكُو فِيهِ يَا سَيِّدِي خَيْرَ النَّبِي

ഓ! നബിമാരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ! എണ്ണവും കണക്കുമില്ലാത്ത പാപങ്ങളിൽ ഞാനകപ്പെട്ടിരിക്കുന്നു. അതിൽ അങ്ങയോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു. (*3)   

(*3) 
അല്ലാഹു അല്ലാത്തവരോട് ആവലാതിപ്പെടാമോ ?. അതൊരു സംശയമാണ് ചിലർക്ക്. ആവലാതിയും അന്യായവുമൊക്കെ അല്ലാഹുവിനോട് മാത്രമേ പാടുള്ളു എന്നും അതിനാൽ മൻഖൂസ് മൗലിദിൽ 'ലക അശ്‌കു ഫീഹി' എന്ന് പറഞ്ഞത് കടുത്ത ശിർക്കാണെന്നുമാണ് അവരുടെ ആക്ഷേപം. പരിശുദ്ധ ഖുർആൻ പറയുന്നത് കാണുക

ولو انهم اذ ظلموا انفسهم جائوك فاستغفروا الله واستغفر لهم الرسول لوجدوا الله تو ابا رحيما

ജനങ്ങൾ അവരുടെ ശരീരങ്ങളെ അക്രമിച്ച്(പാപം ചെയ്ത്) നബിയെ സമീപിക്കുകയും അല്ലാഹുവോട് പാപമോചനത്തിന് തേടുകയും നബി തങ്ങൾ അവർക്ക് വേണ്ടി പാപമോചനത്തിന് ആവശ്യപ്പെടുകയും ചെയ്താൽ  അല്ലാഹുവിനെ തൗബ സ്വീകരിക്കുന്നവനും ദയാലുവുമായി അവർ എത്തിക്കും".
  
പാപികൾ അല്ലാഹുവിനോട് പാപം പൊറുത്തു കിട്ടാൻ പ്രാർത്ഥിക്കുന്നതിന് പുറമെ റസൂലുള്ളാഹി(സ)യോട് അന്യായം ബോധിപ്പിക്കുക കൂടി ചെയ്യണമെന്നാണല്ലോ ഈ ഖുർആൻ വചനം നമ്മെ പഠിപ്പിക്കുന്നത്. മഴക്ക് ക്ഷാമം നേരിടുമ്പോൾ ബഹു:സഹാബികൾ നബി(സ)യോട് ആവലാതി പറയാറുള്ളതായി ഹദീസിൽ കാണാം. 
شكا الناس الرسول الله (ص)  'ജനങ്ങൾ ( സ്വഹാബികൾ)  നബിയോട് ആവലാതി ബോധിപ്പിച്ചു'. [അബൂദാവൂദ് 1-272]. അപ്പോൾ റസൂൽ(സ)യോട് ആവലാതിപ്പെടൽ ബഹു: സ്വഹാബക്കളുടെ പതിവിൽപെട്ടതാണെന്നും അത് ശിർക്കാണെന്ന ധാരണ നിരർത്ഥകമാണെന്നും സ്‌പഷ്ട‌മായല്ലോ. നമുക്ക് പഴമ തന്നെ അവലംബിക്കാം. നവീനത വേണ്ട.

إِنَّنَا نرْجُو إِلَى كَأْسِ حَوْضِكَ لِلْعَطَشِ     يَوْمَ نَشْرِ كِتَابِي يَا سَيِّدِي خَيْرَ النَّبِي

ഓ ! പ്രവാചകരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ!  ഞങ്ങളുടെ കിത്താബ് (നന്മയും തിന്മയും റിക്കാർഡാക്കിയ ഗ്രന്ഥം ) ഉയർത്തുന്ന (വിളംബരം ചെയ്യുന്ന) ദിവസത്തിൽ ദാഹശമനാർത്ഥം അങ്ങയുടെ ഹൗളിൽ നിന്ന് പാനം ചെയ്യാൻ തീർച്ചയായും ഞങ്ങളാഗ്രഹിക്കുന്നു

الشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا    وَاهُ لَنَا إِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي

ഓ! പ്രവാചകന്മാരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ! കൃപ ചെയ്തു കൊണ്ട് ഖിയാമത്ത് നാളിൽ ഔദാര്യമായി ഞങ്ങൾക്ക് ശുപാർശ ചെയ്യേണമേ!  അത് പാഴായിപ്പോയാൽ ഞങ്ങളുടെ നഷ്ടം!!(എത്ര ഭീകരം)

الصَّلَاةُ عَلَى النَّبِي كُلَّ وَقْتٍ دَائِمًا     لاحَ نَجْمُ فِي السَّمَا سَيِّدِي خَيْرَ النَّبِي

പ്രവാചകന്മാരിൽ ഉൽകൃഷ്‌ടരായ എന്റെ നേതാവേ! വാന ലോകത്തുള്ള നക്ഷത്രങ്ങൾ പ്രശോഭിക്കുമ്പോഴെല്ലാം എന്നെന്നും എല്ലാ സമയത്തും നബി(സ) യുടെ മേൽ അല്ലാഹുവിന്റെ സ്വലാത്ത് വർഷിതമാകട്ടെ...!

رَوَى كَعْبُ الْأَحْبَارِ (ر)لَمَّا أَرَادَ اللَّهُ تَعَالَى إظْهَارَ النُّورِ الْمَخْزُونِ وَإِبْرَازَ الْجَوْهَرِ الْمَكْنُونِ مِنْ عَبْدِ اللَّهِ إِلَى بَطْنِ آمِنَة(ر) أَطْهَرِ فَتَاةٍ فِي الْعَرَبِ وَذَلِكَ فِي لَيْلَةِ الْجُمُعَةِ مِنْ شَهْرِ رَجَبٍ أَمَرَ رِضْوَانَ (ع) فَفُتِحَ أَبْوَابُ الْجِنَانِ وَتَزَيَّنَتِ الْحُورُ وَالْوِلْدَانُ وَدُقَّتْ بَشَائِرُ الْأَفْرَاحِ وَزَهَرَتْ كَوَاكِبُ الصَّبَاحِ وَنَادَى مُنَادٍ فِي السَّمَاءِ وَالْأَرْضِ أَلا إِنَّ النُّورَ الْمَكْنُونَ مِنْهُ سَيِّدُ الْبَشَرِ فِي بَطْنِ آمِنَة(ر) قَدِ اسْتَقَرَّ. وَلَمَّا انْتَقَلَ نُورُ نَبِيِّنَا مُحَمَّدٍ (ص) مِنْ عَبْدِ اللَّهِ إِلَى بَطْنِ آمِنَةَ (ر) اهْتَزَّ الْعَرْشُ طَرَبًا وَاسْتِبْشَارًا وَزَادَ الْكُرْسِيُّ هَيْبَةً وَوَقَارًا وَامْتَلأتِ السَّمَوَاتُ أَنْوَارًا وَضَجَّتِ الْمَلَائِكَةُ تَهْلِيلاً وَاسْتِغْفَارًا فَأَصْبَحَتْ آمِنَةُ (ر) تِلْكَ اللَّيْلَةَ وَالْأَنْوَارُ تَلُوحُ فِي جَبْهَتِهَا الْمُؤْمِنَةِ  وَأَمِنَتْ بِهِ مِنَ الْمَخَاوِفِ الْكَامِنَةِ وَظَهَرَتْ لِانْتِقَالِ نُورِهِ الْآيَاتُ وَتَبَاشَرَتْ بِهِ جَمِيعُ الْمَخْلُوقَاتِ. وَلَمَّا حَمَلَتْ بِهِ (ص) فِي رَجَبِ الْهَنَا بُشِّرَتْ فِي شَعْبَانَ بِنَيْلِ الْمُنَى وَقِيلَ لَهَا فِي رَمَضَانَ لَقَدْ حَمَلْتِ بِالْمُطَهَّرِ مِنَ الدَّنَسِ وَالْخَنَى وَسَمِعَتِ الْمَلَائِكَةَ فِي شَوَّالٍ يُبَشِّرُونَهَا بِالظُّفْرِ بِغَايَةِ الْمُنَى. وَرَأَتِ الْخَلِيلَ إِبْرَاهِيمَ (ع) في ذِي الْقَعْدَةِ وَهُوَ يَقُولُ لَهَا أَبْشِرِي بِصَاحِبِ الْأَنْوَارِ وَالْوَقَارِ وَالسَّنَا. وَأَتَاهَا في ذي الحِجَّةِ مُوسَى الْكَلِيمُ (ع) وَأَعْلَمَهَا بِرُتْبَةِ سَيِّدِنَا مُحَمَّدٍ (ص) وَجَاهِهِ الْأَسْنَى. وَنَادَهَا فِي مُحَرَّمٍ جِبْرِيلُ (ع) بِأَنَّ وَقْتَ وِلَادَتِهَا قَد دَنَا وَاصْطَفَتِ الْمَلَائِكَةُ مَنْزِلَهَا فِي صَفَرٍ فَعَلِمَتْ أَنَّ مَوْعِدَ السُّرُورِ قَدْ قَرُبَ وَدَنَا. فَلَمَّا هَلَّ رَبِيعُ الْأَوَّلِ أَضَاءَتِ الْأَرْضُ وَالسَّمَا وَأَشْرَقَتِ الْبَيْتُ وَالصَّفَا. ثُمَّ لَمَّا جَاءَ وَقْتُ الْوِلَادَةِ وَخَرَجَ مَنْشُورُ السَّعَادَةِ وَجَدَّ بِآمِنَةَ (ر) أَمْرُ الْوِلَادَةِ وَحَانَ بُرُوزُ شمس السَّعَادَةِ تلألأ الْحَقُّ نُورًا أَضَاءَ وَنُشِرَتْ لَهُ فِي الْكَوْنِ أَعْلَامُ الرِّضَى وَإِذَا بِطَائِرٍ أَبْيَضَ قَد سَقَطَ مِنَ الْهَوَى فَمَرَّ بِجَنَاحَيْهِ عَلَى بَطْنِ آمِنَةَ (ر) مُسْرِعًا فَضَرَبَهَا الْمَخَاضُ لَيْلَةَ الْإِثْنَيْنِ الثَّانِي عَشَرَ مِنْ شَهْرِ رَبِيعِ الْأَوَّلِ وَوَلَدَتْ صَبِيحَتَهَا  نَبِيَّ الثَّقَلَيْنِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

ബഹു: കഅ്ബുൽ അഹ്ബാർ(റ)നിവേദനം ചെയ്യുന്നു: നിക്ഷേപിക്കപ്പെട്ടിരുന്ന രത്നത്തെ പ്രത്യക്ഷപ്പെടുത്താൻ, സംഭരിക്കപ്പെട്ടിരുന്ന പ്രാകാശത്തെ വെളിപ്പെടുത്താൻ, അല്ലാഹു ഉദ്ദേശിച്ചപ്പോൾ മലക്കിനോട് കൽപിച്ചു. (കൽപനാനുസൃതം) അബ്‌ദുല്ലാഹ് എന്ന മഹാനിൽ നിന്ന് അറബി തരുണീരത്നങ്ങളിൽ പ്രമുഖയായ ആമിനാ ബീവിയുടെ ഗർഭാശയത്തിലേക്ക് (ആ പ്രകാശത്തെ) നീക്കി. അതൊരു റജബ് 27 നു വെള്ളിയാഴ്ച‌ രാവിലായിരുന്നു. അന്ന് കൽപനാനുസരണം 'രിള്‌വാൻ' എന്ന മലക്ക് സ്വർഗ്ഗ കവാടങ്ങൾ തുറന്നു. സ്വർഗ്ഗ സ്ത്രീകളും കുട്ടികളും പൂർവ്വാധികം അലംകൃതരാവുകയും സന്തുഷ്‌ട അറിയിപ്പുകളാൽ  ഉല്ലസിക്കുകയും ചെയ്തു. പ്രഭാത നക്ഷത്രങ്ങൾ പ്രശോഭിതമായി. 

ആകാശ ഭൂമികൾക്കിടയിൽ ഒരു അശരീരി ഇങ്ങിനെ വിളിച്ചു പറഞ്ഞു: അറിയുവീൻ! ഗോപ്യമായിരുന്ന മാനവ നേതാവായ 'പ്രകാശം' അബ്‌ദുല്ല എന്ന മഹാനിൽ നിന്നും ആമിനാ ബീവിയുടെ ഗർഭ പാത്രത്തിലേക്ക് പകർന്നിരിക്കുന്നു. നബി(സ)യുടെ പ്രഭ അബുദുല്ലാഹിൽ നിന്ന് ആമിനാ ബീവിയുടെ ഗർഭാശയത്തിലേക്ക് ചേർന്ന ഘട്ടത്തിൽ 'അർഷ്' സന്തോഷാഹ്ലാദത്താൽ നിർവൃതി കൊണ്ടു. 'കുർസ്സ്' അതിന്റെ  അന്തസ്സിനേയും ഗാംഭീര്യത്തെയും വർദ്ധിപ്പിച്ചു. ആകാശങ്ങൾ  പ്രകാശത്താൽ നിബിഢമായി.  മലക്കുകൾ 'ഇസ്തിഗ്ഫാറി'(*4)നാലും 'തഹ്ലീലി'(*5) നാലും ശബ്ദമുയർത്തി. പ്രസ്തുത രാത്രിയിൽ വിശ്വസ്തതയുടെ പ്രഭാ കിരണങ്ങൾ തെളിഞ്ഞു.  ആമിനാ ബീവിയുടെ നെറ്റിത്തടത്തിൽ പരിലസിച്ചു. പതിയിരുന്ന അഖില ഭയങ്ങളിൽ നിന്നും (ആ പ്രഭ നിമിത്തം) മഹതി നിർഭയയായി. തിരുമേനിയുടെ പ്രകാശം ചേർന്നതിനാൽ ദൃഷ്‌ടാന്തങ്ങളും ബീവിക്ക്  കാണാൻ കഴിഞ്ഞു. സർവ്വ സൃഷ്ട‌ികളും പരസ്‌പരം സന്തോഷഭരിതരായി നിലകൊള്ളുന്നു.  പ്രകാശമാനമായ റജബ് മാസത്തിൽ നബി(സ)യെ ആമിനാ ബീവി ഗർഭധാരണം ചെയ്തിരുന്നു. ശഅ്ബാൻ മാസത്തിൽ  ആഗ്രഹ സഫലീകരണത്തെ പുരസ്ക്‌രിച്ച് ബീവിക്ക്  സന്തോഷവാർത്ത അറിയിക്കപ്പെട്ടു. അഴുക്കുകളിൽ നിന്നും ന്യൂനതകളിൽ നിന്നും സർവ്വത്ര പരിശുദ്ധരാക്കപ്പെട്ട നബിയെ നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്നുവെന്ന് റമളാൻ മാസത്തിൽ ബീവിയോട് പറയപ്പെട്ടിരുന്നു. ഉദ്ദേശ സാക്ഷാൽകാരമായ് വിജയത്തിന്റെ അങ്ങേ അറ്റത്തെ നീ സ്വായത്തമാക്കിയിട്ടുണ്ടെന്ന് ശവ്വാൽ മാസത്തിൽ മലക്കുകൾ മഹതിനോട് സന്തോഷമറിയിക്കുന്നതായി ബീവി ശ്രവിച്ചിരിക്കുന്നു.  ദുൽഖഅദ്‌ മാസത്തിൽ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ) നെയും ആമിനാ ബീവി കണ്ടു. തൽസമയം അവർ ബീവിയോടിപ്രകാരം പറഞ്ഞു:- ഉന്നതിയും ഗാംഭീര്യവും പ്രകാശവും ഒത്തിണങ്ങിയ പ്രവാചകരാൽ നിങ്ങൾ സന്തോഷിക്കുവിൻ!

ദുൽഹിജ്ജ മാസത്തിൽ കലിമുല്ലാഹി മൂസാ നബി(അ) ആമിനാ ബീവിയുടെ സമീപം വരികയും മുഹമ്മദ് നബി(സ) യുടെ പദവിയെ പുരസ്‌കരിച്ചും മഹത് യോഗ്യതകളെ പറ്റിയും  അറിയിച്ചു കൊടുക്കുകയുമുണ്ടായി. ജിബ്‌രീൽ (അ) മുഹർറം മാസത്തിൽ മഹതിയോടിങ്ങനെ വിളിച്ചു പറഞ്ഞു:- “പ്രസവ സമയം വളരെ അടുത്തിരിക്കുന്നു. സഫർ മാസത്തിൽ മലക്കുകൾ ബീവിയുടെ വീട്ടിൽ ചെന്ന് അണിനിരന്നു. ഇതുവരെ തനിക്ക് ലഭ്യമായ സന്തോഷ വാർത്തയുടെ ഫലം അടുത്തെത്തിയതായി ബീവിക്ക് തീർത്തും ബോധ്യമായി. "റബിഉൽ അവ്വൽ" സമാഗതമായതോടെ ആകാശ ഭൂമികൾ പ്രഭാപൂരിതമായി സഫാ-മർവായും കഅ്ബാശരീഫും പ്രസന്നമായി. തുടർന്ന് പ്രസവ സമയം ആസന്നമായതോടെ വിജയ സന്ദേശം വരികയും പ്രസവ കാര്യം ബീവിക്ക് സുദൃഢമാകുകയും ചെയ്തു. വിജയസൂര്യൻ(നബി (സ)) ഭൂജാതരാകാൻ സമയമായപ്പോൾ 'സത്യപ്രഭ' പ്രസന്നമായി പ്രകാശിക്കുകയും പ്രപഞ്ചത്തിൽ (നബിക്കുവേണ്ടി) ശാന്തപതാകകൾ വ്യാപകമാകുകയും ചെയ്‌തു. തൽസമയം ഉപരിഭാഗത്ത് നിന്ന് ഒരു ശുഭ്രപക്ഷി പറന്ന് വന്ന് വേഗത്തിൽ ബിവിയുടെ ഉദരം തടവി. അതോടെ മഹതിക്ക് പ്രസവവേദന അനുഭവവേദ്യമായി. അത് റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്‌ചയുടെ രാവായിരുന്നു. അന്നത്തെ പ്രഭാതത്തിൽ ജിന്ന്, ഇൻസ് എന്നീ രണ്ട് വിഭാഗങ്ങളുടെ നബിക്ക് ആമിനാ ബീവി ജന്മം നൽകി. നബി (സ)യുടെയും അവിടുത്തെ കുടുംബാനുചരമിത്രങ്ങളുടെയും മേൽ  അല്ലാഹുവിന്റെ സ്വലാത്ത് വർഷിതമാകട്ടെ...!

(*4). استغفر الله العظيم മുതലായ പാപമോചനാർത്ഥന വാക്യങ്ങൾ
(*5). لا اله الا الله  എന്ന ദിക്റ്

يَارَبِّ صَلِّ عَلَى النَّبِي مُحَمَّدٍ     مُنْجِي الخَلَائِقِ مِنْ جَهَنَّمَ فِي غَدٍ

എന്റെ  രക്ഷിതാവേ! നാളെ ( പരലോകത്ത് ) നരക ശിക്ഷയിൽ നിന്ന് സൃഷ്‌ടികളെ രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി(സ) യുടെ മേൽ നന്മ വർഷിപ്പിക്കേണമേ!

ولد الحَبِيبُ السَّيِّدُ الْمُتَعَبِّدُ    وَالنُّورُ مِنْ وَجَنَاتِهِ يَتَوَقَّدُ

അല്ലാഹുവിന് ഏറ്റവും അടിമവേല ചെയ്യുന്ന ലോക നേതാവായ ഹബീബായ(*6) നബി(സ) പ്രസവിക്കപ്പെട്ടിരിക്കുന്നു. (തൽസമയം) അവിടുത്തെ നെറ്റിത്തടത്തിൽ പ്രകാശം ഉജ്‌ജ്വലിച്ചിരുന്നു.

(*6) ജനങ്ങളുടെ ഇഷ്‌ടഭാജനമായ

جِبْرِيلُ نَادَى فِي مَنَصَّةِ حُسْنِهِ    هَذَا مَلِيحُ الْكَوْنِ هَذَا أَحْمَدُ

തങ്ങളുടെ സൗന്ദര്യത്തെ സ്‌പഷ്ടമായി വിവരിച്ചു കൊണ്ട് ജിബ്രീൽ (അ) ഇങ്ങനെ വിളിച്ചു പറഞ്ഞു. പ്രപഞ്ചത്തെ  അന്ധകാരത്തിൽ നിന്നും പ്രദീപ്തമാക്കുന്ന "അഹ്‌മദ്" നബിയാണീജാതരായിരിക്കുന്നത്. 

هَذَا كَحِيلُ الطَّرْفِ هَذَا الْمُصْطَفَى    هَذَا جَزِيلُ الْوَصْفِ هَذَا السَّيِّدُ

ഇത് കണ്ണിൽ സുറുമ ഇടപ്പെട്ടവരാണ്. ഇത് സ്യഷ്‌ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇത് പരമോന്നത സൽഗുണരാണ്. ഇത് നേതാവുമാകുന്നു

هَذَا جَمِيلُ النَّعْتِ هَذَا الْمُرْتَضَى    هَذَا مَلِيحُ الْوَجْهِ هَذَا الْأَوْحَدُ

ഇത് വിശേഷണ മനോഹരമായവരാണ്. ഇത് ജന സംതൃപ്തി നേടിയവരാണ്. ഇത് തിളങ്ങുന്ന മുഖമുള്ളവരാണ്. ഇത് മാനവകുലത്തിൽ അദ്വിതീയരുമാകുന്നു.

هَذَا الَّذِي خُلِعَتْ عَلَيْهِ مَلَابِسٌ     وَنَفَائِسُ فَنَظِيرُهُ لا يُوجَدُ

ഇത് അമൂല്യ രത്ന്‌ങ്ങളും വിശേഷ വസ്ത്രങ്ങളും അണിയിക്കപ്പെട്ട നബിയാകുന്നു. അതിനാൽ തങ്ങൾക്ക് തുല്ല്യരായി ലോകത്ത് ആരെയും എത്തിക്കപ്പെടുകയില്ല.

قَالَتْ مَلائِكَةُ السَّمَاءِ بِأَسْرِهِمْ    ولد الْحَبِيبُ وَمِثْلُهُ لا يُولَدُ

(ഇത് കേട്ട്) വാനലോകത്തുള്ള സർവ്വ മലക്കുകളും (ഇപ്രകാരം) പ്രസ്‌താവിച്ചു. "അല്ലാഹുവിന്റെ ഹബീബായ നബിയേ പ്രസവിക്കപ്പെട്ടിരിക്കുന്നു. അവിടുത്തേക്ക് തുല്യതയുള്ള ഒരാൾ ഇനി പ്രസവിക്കപ്പെടുകയില്ല തന്നെ.

بُشْرَى لِأُمَّتِهِ بِرُؤْيَةِ وَجْهِهِ     هَذَا هُوَ الْجَاهُ الْعَظِيمُ الْأَزْيَدُ

ആ പുണ്യ നബിയുടെ മുഖം കാണാൻ ഭാഗ്യം സിദ്ധിച്ച അവിടുത്തെ സമുദായത്തിനാണ് സർവ്വ സന്തോഷവും. അതത്രെ അതി മഹത്തായ പദവി.

وَلَدَتْهُ مَخْتُونًا وَمَكْحُولاً كَمَا    قد جَاءَ فِي الْخَبَرِ الصَّحِيحِ الْمُسْنَدُ

പരമ്പര ചേർക്കപ്പെട്ട പ്രബലമായ ഹദീസിൽ വന്നതു പോലെ സുറുമ ഇടപ്പെട്ടും അഗ്ര ഛേദനം ചെയ്യപ്പെട്ടുമായാണ് നബി(സ) പ്രസവിക്കപ്പെട്ടത് 

صَلَّى عَلَيْكَ اللَّهُ يَا عَلَمَ الْهُدَى    مَا نَاحَ طَيْرٌ فِي الْغُصُونِ يُغَرِدُ

ഓ! സന്മാർഗ്ഗ പതാകയായ നബിയേ ! വ്യക്ഷങ്ങളുടെ ശാഖകളിലിരുന്ന് പക്ഷികൾ ഗാനമാലപിച്ചു കൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹുവിന്റെ  സ്വലാത്ത് അങ്ങയിൽ വർഷിക്കട്ടെ !

وَرُوِيَ : أَنَّ آمِنَةَ (ر) رَأَتْ حِينَ وَضَعَتْهُ (ص) نُورًا أَضَاءَ لَهُ قُصُورُ بُصْرَى مِنْ أَرْضِ الشَّامِ وَرُوِيَ أَنَّ آمِنَةَ  (ر)  قَالَتْ : لَمَّا وَضَعْتُهُ مَدَدتُ عَيْنِي لِأَنْظُرَ وَلَدِي فَلَمْ أَرَهُ ثُمَّ وَجَدتُّهُ فِي الْمخْدَعِ وَهُوَ مَكْحُولٌ مَدْهُونٌ مَحْتُونٌ مَلْفُوفٌ بِثَوْبٍ مِنَ الصُّوفِ الْأَبْيَضِ أَلْيَنَ مِنَ الْحَرِيرِ يَفُوحُ الطَّيبُ مِنْ جَنَابِهِ فَجَعَلْتُ أَنْظُرُ إِلَيْهِ وَإِذَا مُنَادٍ يُنَادِي : "أَخْفُوهُ عَنْ أَعْيُنِ النَّاسِ قَالَتْ : فَمَا كَانَ غَيْبَتُهُ وَحُضُورُهُ إِلَّا كَلَمْحِ الْبَصَرِ. وَلَمَّا كُنْتُ مُتَحَيِّرَةً مِنْ ذَلِكَ إِذَا بِثَلَاثَةِ نَفَرٍ قَد دَخَلُوا عَلَيَّ كَأَنَّ وُجُوهَهُمْ أَقْمَارٌ وَفِي يَدِ أَحَدِهِمْ ابْرِيقُ مِنَ الْفِضَّةِ وَمَعَ الْآخَرِ طَشْتُ مِنَ الزَّبَرْجَدِ الْأَخْضَرِ وَفِي يَدِ الثَّالِثِ حَرِيرَةٌ بَيْضَاءُ مَطْوِيَّةٌ فَنَشَرَهَا فَإِذَا فِيهَا خَاتَم يُحَيِّرُ أَعْيُنَ النَّاظِرِينَ مِنْ شِدَّةِ نُورِهِ، حَمَلَ ابْنِي وَنَاوَلَهُ لِصَاحِبِ الطَّشْتِ وَأَنَا أَنْظُرُ إِلَيْهِ فَغَسَلَهُ مِنْ ذَلِكَ الْمَاءِ الَّذِي فِي الْإِبْرِيقِ سَبْعَ مَرَّاتٍ ثُمَّ قَالَ لِصَاحِبِهِ: إِخْتِمْ بَيْنَ كَتِفَيْهِ بِخَاتَمِ النُّبُوَّةِ فَهُوَ خَاتِمُ النَّبِيِّينَ وَسَيِّدُ أَهْلِ السَّمَوَاتِ وَالْأَرْضِ أَجْمَعِينَ. وَقِيلَ لَمَّا وُلِدَ (ص) خَمَدَت تِلْكَ اللَّيْلَةَ نَارُ فَارِسَ بَعْدَ الضِّرَامِ وَلَمْ تَكُنْ خَمَدَتْ قَبْلَ ذَلِكَ بِالْفَيْ عَامٍ وَارْتَجَّ إِيوَانُ كِسْرَى وَسَقَطَتْ مِنْهُ أَرْبَعَ عَشْرَةَ شُرْفَةً وَغَاضَتْ بُحَيْرَةُ سَاوَة وَأَصْبَحَتْ أَصْنَامُ الدُّنْيَا كُلُّهَا مَنْكُوسَةً وَرُمِيَتِ الشَّيَاطِينُ مِنَ السَّمَاءِ بِالشُّهُبِ الثّوَاقِبِ وَانْبَلَجَ صُبْحُ الحَقِّ وَبَطَلَ مَا كَانَ يَعْمَلُهُ كُلُّ كَاذِبٍ. وَرُوِيَ عَنْ يَحْيَ بْنِ عُرْوَةَ (ر) أَنَّ نَفَرًا مِنْ قُرَيْشٍ كَانُوا عِنْدَ صَنَمٍ مِنْ أَصْنَامِهِمْ قَدِ اتَّخَذُوا ذَلِكَ الْيَوْمَ عِيدًا مِنْ أَيَّامِهِمْ يَنْحَرُونَ فِيهِ الْجُزُورَ وَيَأْكُلُونَ وَيَشْرَبُونَ وَقَدْ عَكَفُوا عَلَيْهِ يَخُوضُونَ وَيَلْعَبُونَ فَدَخَلُوا عَلَيْهِ فَوَجَدُوهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا عِنْدَ ذَلِكَ عَلَيْهِ وَرَدُّوهُ إِلَى حَالِهِ فَانْقَلَبَ انْقِلابَ صَاغِرٍ فَفَعَلُوا ذَلِكَ ثَلَاثًا وَهُوَ لا يَسْتَقِيمُ. فَلَمَّا رَأَوْا ذَلِكَ أَبْدَوْا حُزْنًا وَتَأَلَّمًا وَأَصْبَحَ الْعِيدُ الَّذِي كَانُوا فِيهِ مَأْتَمًا فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ مَا لَهُ قَدْ أَكْثَرَ التَّنَكُسَ إِنَّ هَذَا لِأَمْرٍ حَدَثَ وَأَنْشَدَ وَقَلْبُهُ يَصْلَى بِالنَّارِ.

നബി(സ)യെ പ്രസവിച്ച സന്ദർഭത്തിൽ ആമിനാ ബീവി ഒരു പ്രകാശം കണ്ടതായും തന്മൂലം തങ്ങൾക്ക് കീഴ്പെടാനിരിക്കുന്ന സിറിയയിൽ സ്‌ഥിതി ചെയ്യുന്ന ബുസ്രായിലെ മാളികകൾ പ്രകാശിതമായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആമിനാ ബീവി പറഞ്ഞതായി (വീണ്ടും) നിവേദനം:- 'ഞാൻ പ്രസവിച്ചപ്പോൾ എന്റെ കുട്ടിയെ കാണാൻ വേണ്ടി ഞാൻ കണ്ണോടിച്ചു. അപ്പോൾ കുട്ടിയെ ഞാൻ കണ്ടില്ല. പിന്നെ തൊട്ടിലിൽ കിടക്കുന്നതായി കുട്ടിയെ ഞാൻ കണ്ടു. സുറുമ ഇടപ്പെട്ടിരിക്കുന്നു. എണ്ണ പൂശപ്പെട്ടിരിക്കുന്നു. ചേലാകർമ്മം ചെയ്യപ്പെട്ടിരിക്കുന്നു. പട്ടിനെക്കാൾ മാർദ്ദവമുള്ള വെളുത്ത രോമവസ്ത്രം കൊണ്ട് ആവരണം  ചെയ്യപ്പെട്ടിരിക്കുന്നു. കുട്ടിയുടെ സന്നിധിയിൽ നിന്നും സുഗന്ധപരിമളം  വീശിക്കൊണ്ടിരിക്കുകയും  ചെയ്യുന്നു. അങ്ങനെ കുട്ടിയെ ഞാൻ നോക്കിക്കൊണ്ടിരിക്കവെ, ഒരു വിളിയാളം ശ്രവിക്കുകയുണ്ടായി. "ജന ദൃഷ്ടിയിൽ നിന്നും കുട്ടിയെ മറച്ചുവെക്കുക" എന്ന്. ബീവി പറയുന്നു  "കുട്ടിയെ എനിക്ക് അദൃശ്യമായതും പിന്നീട് ദൃശ്യമായതുമൊക്കെ ഒരു നിമിഷ നേരം കൊണ്ടായിരുന്നു. ഞാൻ അതിൽ (കുട്ടിയിൽ ഇങ്ങനെ സംഭവിച്ചതിൽ) അമ്പരന്നിരിക്കുമ്പോൾ മൂന്ന് പേർ എന്റെ സ്‌മീപം കടന്ന് വന്നു. അവരുടെ മുഖങ്ങൾ ചന്ദ്രപ്രകാശം പോലെയിരിക്കുന്നു. അവരിൽ ഒരാളുടെ കയ്യിൽ വെള്ള കിണ്ടിയുണ്ട്. മറ്റൊരാളുടെ വശം പച്ച ഗോമേദക നിർമ്മിതമായ പടിക്കവും, മൂന്നാമന്റെ പക്കൽ മടക്കിവെച്ച ഒരു വെള്ളപ്പട്ടും ഉണ്ടായിരുന്നു. അത് നിവർത്തിയപ്പോൾ അതിലൊരു മുദ്ര ഉണ്ടായിരുന്നു. കാണികളെ കണ്ണഞ്ചിപ്പിക്കുന്ന വിധം  പ്രഭാ പൂരിതമായിരുന്നു അത്. ഞാൻ നോക്കിക്കൊണ്ടിരിക്കെ,ഒരാൾ കുട്ടിയെ എടുത്ത് പടിക്കവുമായി വന്ന ആളെ ഏൽപ്പിച്ചു. പ്രസ്തുത കിണ്ടിയിലുണ്ടായിരുന്ന ജലം കൊണ്ട് കുട്ടിയെ ഏഴുപ്രാവശ്യം കുളിപ്പിക്കുകയും ചെയ്തു. പിന്നീട് അയാൾ തന്റെ സ്നേഹിതനോട് (മൂന്നാമനോട്) "ഖാത്തമിന്നുബുവ്വത്ത് (*7) കുട്ടിയുടെ രണ്ട് ചുമലുകൾക്കിടയിൽ പ്രതിഷ്‌ടിക്കാൻ പറഞ്ഞു കൊണ്ടിങ്ങനെ തുടർന്നു: "ഈ കുട്ടി (നബിതങ്ങൾ) അന്ത്യ പ്രവാചകരും ആകാശഭൂമികളിലുള്ള എല്ലാവരുടെയും നേതാവുമാകുന്നു.

(*7) പ്രവാചകത്വ മുദ്ര.  

നബി(സ)പ്രസവിക്കപ്പെട്ട രാത്രിയിൽ അഗ്നിയാരധകരായ പേർഷ്യക്കാരുടെ  അഗ്നികുണ്‌ഠം കെട്ടുപോയി. രണ്ടായിരം വർഷം പഴക്കമുള്ള പ്രസ്തുത തീകുണ്ഡാരം അതിന് മുമ്പ് പൊലിഞ്ഞിട്ടേയില്ല. ആ രാത്രി കിസ്‌റായുടെ രാജധാനിക്ക് കിടുക്കം സംഭവിച്ചു. അതിലുണ്ടായിരുന്ന പതിനാല് കൊത്തളങ്ങൾ തരിപ്പണമായി. സാവാ തടാകം വറ്റിവരണ്ടു. പ്രപഞ്ചത്തിലെ അഖില വിഗ്രഹങ്ങളും തലകീഴായി മറിഞ്ഞുവീണു. കത്തിക്കരിച്ചുകളയുന്ന നക്ഷത്ര അമ്പുകൾകൊണ്ട് വാനലോകത്തുനിന്നു പിശാചുക്കളെ ആട്ടിയോടിക്കപ്പെട്ടു. അങ്ങിനെ സത്യപ്രഭാതം പ്രത്യക്ഷപ്പെടുകയും വ്യാജ പ്രസ്ഥാനക്കാരുടെ ഓരോ  പ്രവർത്തനങ്ങളും നിഷ്‌ഫലമാവുകയും ചെയ്തു.

യഹ്യബിനു ഉർവത്തിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. "ഖു റൈശികളിൽ നിന്ന് ഒരു സംഘം അവർ തങ്ങളുടെ ബിംബങ്ങളിൽ ഒന്നിന്റെ സമീപമായിരുന്നു. ആ ദിനത്തെ നബി(സ) ജനിച്ച ദിവസത്തെ അവരുടെ ഒരു പെരുന്നാൾ സുദിനങ്ങളിൽ പെടുത്തി, ഒട്ടകങ്ങളെ അറുത്തു തിന്നുകയും മദ്യപിക്കുകയും ചെയ്തു. ആഘോഷം കൊണ്ടാടി. ഉല്ലാസരായും വിനയാന്വിതരായും വിഗ്രഹത്തിന്റെ പേരിൽ അവർ ഭജനമിരുന്നു. ബിംബത്തെ സമീപിച്ചപ്പോൾ അവർ പരിഭ്രാന്തചിത്തരായി മുഖം കുത്തി വീണതായിട്ടാണ് വിഗ്രഹത്തെ അവർക്ക് കാണാൻ കഴിഞ്ഞത്. അതു കാരണം വിഗ്രഹത്തിന് സമീപത്തു നിന്നവർ വെറുപ്പ് പ്രകടമാക്കി. അതിനെ പൂർവ്വസ്ഥിതിയിൽ നിവർത്തി വെച്ചു. അപ്പോൾ അത് നിന്ദ്യമായ രീതിയിൽ മറിഞ്ഞുവീണു. അവർ മൂന്ന് പ്രാവശ്യം അപ്രകാരം നിവർത്തിവെച്ചു. അത് നേരെ നിൽക്കുന്നേയില്ല. ഈ ദയനീയമായ അവസ്‌ഥ കണ്ടപ്പോൾ അവർ വ്യസനവും നാണക്കേടും പ്രകടമാക്കി. അവരുടെ ഉത്സവദിനം ചാവടിയന്തിരമായി പരിണമിച്ചു. ഉസ്മ‌ാനുബ്‌നുൽ ഹുവൈരിസ് (എന്ന കൂട്ടത്തിലുള്ള ഒരാൾ) പറയുന്നു. 'എന്താണി വിഗ്രഹങ്ങളിങ്ങനെ കൂടുതൽ പ്രാവശ്യം തലകുത്തി വീഴുന്നത്..? തീർച്ച! ഇത് പുതുതായി സംഭവിച്ച ഒരു കാര്യത്താൽ (റസൂലുള്ള ജനിച്ച കാരണത്താൽ) ആയിരിക്കാം. എന്നു പറഞ്ഞുകൊണ്ട് വെന്തു നീറുന്ന ഹൃദയത്തോടുകൂടി അദ്ദേഹം ഒരു കവിത ചൊല്ലി.

صَلاةٌ وَتَسْلِيمْ وَأَزْكَى تَحِيَّةٍ    عَلَى الْمُصْطَفَى المُخْتَارِ خَيْرِ الْبَرِيَّةِ

പടപ്പുകളിൽ ഉൽകൃഷ്ട‌രും സൃഷ്‌ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും സംശുദ്ധരുമായ നബി(സ)യുടെ മേൽ അല്ലാഹുവിന്റെ മഹത്തായ സമ്മാനവും ഗുണവും രക്ഷയും വർഷിതമാകട്ടെ.

أَيَا صَنَمَ الْعِيدِ الَّذِي صَفَّ حَوْلَهُ    صَنَادِيدُ مِنْ وَقْدٍ بَعِيدٍ وَمِنْ قُرْبٍ

സമീപത്ത് നിന്നും വിദൂരത്തു നിന്നും നിവേദ്യം സമർപ്പിക്കുന്ന വീരന്മാർ  അണിനിരന്നിട്ടുള്ള ഉത്സവ വിഗ്രഹമേ!
 

تَنَكَّسْتَ مَقْلُوبًا فَمَا ذَاكَ قُلْ لَّنَا   فَمِنْ حُزْنِنَا قَددَّرَّتِ الْعِيرُ بِالسُّحْبِ

ബിംബമേ ! നീ  മറിക്കപ്പെട്ടതായി തലകുത്തി വീണിരിക്കുന്നല്ലോ. എന്താണത്(കാരണം?) നീ ഞങ്ങളോട് പറയൂ. ഞങ്ങളുടെ വ്യസനാവസ്‌ഥ കണ്ടതിനാൽ ഒട്ടകങ്ങൾ പോലും(മേഘങ്ങളാകുന്ന കണ്ണുനീർ സ്രവിപ്പിക്കുന്നു.(*8)

(*8) മറ്റുചില പ്രതികളിൽ "വദർറതിൽ ഹീറ" (ഒട്ടകങ്ങളെപ്പോലും ഒഴുക്കിക്കളയത്തക്കവിധമുള്ള) കണ്ണുനീർ സ്രാവത്തോടെ കരഞ്ഞു എന്നും കാണാം.

فَإِنْ كُنْتَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا    نَبُوءُ بِإِقْرَارِ وَنلْوِي عَنِ الذَّنْبِ

ഞങ്ങൾ പാപം ചെയ്തവരായി നിന്റെയടുത്ത് വന്നതാണ്  ഞങ്ങൾ പാപങ്ങളിൽ പിന്മാറുകയും പ്രതിജ്‌ഞയോടെ ഖേദിച്ചു മടങ്ങുകയും ചെയ്തുകൊള്ളാം.

وَإِنْ كُنْتَ مَغْلُوبًا وَنُكِسْتَ صَاغِرًا    فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ

മറ്റൊരു ശക്തി നിന്നെ അതിജയിക്കുകയും നിസ്സാരതയാൽ തലകീഴായി വീണതുമാണെങ്കിൽ നീ വിഗ്രഹങ്ങളിലെ സംരക്ഷക നേതാവല്ല. (നിന്ദ്യവും നിരാശാ നിർഭരവുമായ ഈ കവിത ആലപിച്ചപ്പോൾ അതിന് മറുപടിയായി ഒരു  അശരീരി മുഴങ്ങിയതാണ് ചുവടെയുള്ള ബൈത്ത്. സാന്ദർഭികമായി ഉൽഭവിക്കേണ്ട ആശയങ്ങളായിരിക്കും അത്)

تَرَدَّى لِمَوْلُودٍ أَضَاءَتْ بِنُورِهِ    جَمِيعُ فجَاجِ الْأَرْضِ خَوْفًا مِنَ الرُّعْبِ

ഇന്ന് ജനിച്ച ഒരു കുഞ്ഞിന്റെ കാരണത്താൽ ഭീതിയും ഭയവും നിമിത്തമാണ് വീണത് ബിംബം വീണത്. ആ കുഞ്ഞിന്റെ പ്രകാശം ഭൂമിയുടെഎല്ലാ ഭാഗത്തും  വ്യാപിച്ചിരിക്കുന്നു.

وَنَارُ جَمِيعِ الْفُرْسِ قَدْ خَمَدَتْ لَهُ    وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ

ആ കുട്ടിയുടെ ജന്മം മൂലം പേർഷ്യക്കാരുടെ (അവരെല്ലവരും പൂർവ്വീകമായി ആരാധിച്ചുവരുന്ന) തീ കുണ്‌ഠാരം കെട്ടുപോയിരിക്കുന്നു. അതിനാൽ പേർഷ്യൻ ചക്രവർത്തി കഠിനമായ മനോവേദനയാൽ  ക്ഷീണിതനാവുകയും ചെയ്തിരിക്കുന്നു

 فَيَا لَقُصَى ارْجِعُوا عَنْ ضَلَالِكُمْ    وَهُبُوا إِلَى الْإِسْلامِ وَالْمَنْزِلِ الرَّحْبِ

ഓ! ഖുസ്വയ് ഗോത്രക്കാരേ!! നിങ്ങൾ ദുർ മാർഗ്ഗത്തിൽ നിന്ന് മടങ്ങുവിൻ.  പ്രവിശാല സ്ഥാനമായ ഇസ്‌ലാം ദീനിലേക്ക് അതിശീഘ്രം ഗമിക്കുവീൻ.


قَالَ ابْنُ إِسْحَاقَ : لَمَّا كَانَ الْيَوْمُ السَّابِعُ ذَبَحَ عَنْهُ جَدُّهُ عَبْدُ الْمُطَّلِبِ وَقَامَ بِأَمْرِهِ كَمَا يَجِبُ وَدَعَى قُرَيْشًا وَأَطْعَمَهُمْ وَأَكْرَمَهُمْ فَلَمَّا أَكَلُوا قَالُوا يَا عَبْدَ الْمُطَّلِبِ مَا سَمَّيْتَ ابْنَكَ؟ قَالَ: سَمَّيْتُهُ مُحَمَّدًا فَقَالُوا قَدْ رَغِبْتَ عَنْ أَسْمَاءِ آبَائِكَ قَالَ أَرَدتُّ أَنْ يَحْمَدَهُ مَنْ عَلَى الْغَبْرَاءِ.


ഇബ്നു ഇസ്ഹാഖ് പറയുന്നു: നബി(സ) യെ പ്രസവിച്ച് എഴാം ദിവസം അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്തലിബ് കുട്ടിക്കുവേണ്ടി അറുക്കുകയുണ്ടായി. തന്റെ ബാധ്യതയാണെന്ന ബോധത്തോടെയാണ് നബിയുടെ പേരിൽ അദ്ദേഹം അക്കാര്യം നിർവ്വഹിച്ചത്. ഖുറൈശികളെ ക്ഷണിച്ച് സദ്യ നൽകുകയും അവരെ ആദരിക്കുകയും ചെയ്തു. സദ്യ കഴിഞ്ഞ ശേഷം അവർ ചോദിച്ചു: ഓ അബ്‌ദുൽ മുത്തലിബ്, താങ്കളുടെ പുത്രന് എന്താണ് പേര് നൽകിയത്?. ഓർക്ക്  "മുഹമ്മദ്" എന്ന് പേര് നൽകിയിരിക്കുന്നു! അബ്‌ദുൽ മുത്തലിബ് പറഞ്ഞു. താങ്കളുടെ പിതാക്കന്മാരുടെ നാമങ്ങളോട് വിപ്രതിപത്തി കാണിക്കുകയാണോ? അവർ അനിഷ്ട സ്വരത്തിൽ വീണ്ടും ചോദിച്ചു. ഭൂലോക നിവാസികളെല്ലാം കുട്ടിയെ സ്തുതിക്കണമെന്ന് ഞാനഗ്രഹിക്കുന്നു. അബ്ദുൽ മുത്തലിബ് പ്രത്യുത്തരം നൽകി. തന്റെ പ്രതിവചനം ഇങ്ങനെ തുടരുന്നു

مُحَمَّدًا سَمَّوْا نَبِيَّ الْهُدَى    وَهُوَ أَحَقُّ النَّاسِ بِالْحَمْدِ
 
صَلَّى عَلَيْهِ اللَّهُ مَا أَشْرَقَتْ     شَّمْسُ الضُّحَى فِي ذَلِكَ السَّعْدِ

സന്മാർഗ്ഗ നബിക്ക് 'മുഹമ്മദ്' എന്ന് നാമകരണം ചെയ്തിരിക്കുന്നു. അതാണ് ജനസ്തു‌തിക്ക് ഏറ്റവും അനുയോജ്യമായ പേര്. ഈ ബ്രഹ്‌മാണ്ഡ ലോകത്ത് സുര്യോദയകാലമത്രയും സൗഭാഗ്യ ഭവനത്തിൽ പിറന്ന കുട്ടിയുടെ  മേൽ  അല്ലാഹുവിന്റെ  ഗുണം വർഷിതമാകട്ടെ...!

فَلَمَّا كَانَ وَقْتُ ظُهُورِ أَسْرَارِهِ وَإِشْرَاقُ الْكَوْنِ بِأَنْوَارِهِ فَبَيْنَمَا آمِنَة(ر) فِي بَيْتِهَا وَحِيدَةٌ مُسْتَأْنِسَةٌ بِبَرَكَاتِهِ وَهِيَ فَرِيدَةٌ وَلَمْ تَشْعُرُ إِلَّا وَقَدْ أَشْرَقَ فِي بَيْتِهَا النُّورُ وَعَمَّهَا الْفَرَحُ وَالسُّرُورُ وَأَقْبَلَتِ الْمَلَائِكَةُ وَالْحُورُ وَحَفَّ حجْرَتَهَا أَنْوَاعُ الطُّيُورِ وَهِيَ تَسْمَعُ لِازْدِحَامِهِمْ وَاحْتِفَالِهِمْ بِقُدُومِ الْحَبِيبِ هَمْسًا وَكَيْفَ لَا وَسَيِّدُ الْعَالَمِينَ فِي بَيْتِهَا أَمْسَى.

നബി(സ) യുടെ രഹസ്യങ്ങൾ പ്രത്യക്ഷപ്പെടാൻ, അവിടുത്തെ മഹനീയ പ്രഭയാൽ ലോകം പ്രകാശിതമാകാൻ അടുത്ത സമയം ആമിനാബീവി നബി(സ) യുടെ ബറക്കത്തുകളാൽ വിനോദ നിമഗ്നയായി ഒറ്റക്ക് സ്വന്തം ഭവനത്തിലായിരുന്ന മദ്ധ്യേ ഒരു സംഭവമുണ്ടായി മഹതി ഒരു  വനിതാരത്നം തന്നെയാണ്. ബീവിയുടെ വീട്ടിൽ പ്രകാശം വിളങ്ങുകയും മഹതിയിൽ സന്തോഷാഹ്ളാദങ്ങൾ സർവ്വോപരി വ്യാപിക്കുകയും തന്റെ മുറിയിൽ മലക്കുകളും 'ഹൂർ' വനിത (സ്വർഗ്ഗസ്ത്രീ) കളും മുന്നിട്ടു വരികയും ചെയ്‌തു. വിവിധങ്ങളായ പക്ഷികൾ ബീവിയുടെ വീട്ടിൽ പൊതിഞ്ഞിരുന്നു. ഇതൊക്കെയല്ലാതെ പ്രസവ വിവരം അറിഞ്ഞിരുന്നേയില്ല. (താൻ ജന്മം നൽകാനിരിക്കുന്ന കുഞ്ഞിന്റെ വിശിഷ്ട ഗുണങ്ങൾ മതിമറപ്പിച്ചതുമൂലം പ്രസവവേദന മഹതിക്ക് അനുഭവവേദ്യമായില്ല.) ഹബീബായ നബിയുടെ ജന്മം കാരണം അവരുടെ (പ്രവാചകാഗമനത്തെ സ്വാഗതം ചെയ്യാൻ വന്ന മലക്കുകൾ, സ്വർഗ്ഗ സ്ത്രീകൾ, പക്ഷികൾ എന്നിവരുടെ) സമ്മേളിക്കലും തിരക്കും മൂലമുണ്ടായ ലഘു മുഴക്കം ബീവി ശ്രവിക്കുന്നുണ്ടായിരുന്നു. ലോകൈക നേതാവ് മഹതിയുടെ  വീട്ടിലായിരിക്കെ  ഇപ്രകാരമൊക്കെ   സംഭവിക്കാതിരിക്കുന്നതെങ്ങിനെ?.

صَلِّ رَبَّ الْعَالَمِينَ عَلَى    سَيِّدِ الْكَوْنَيْنِ وَالسُّرْجِ

അറബി, അനറബി എന്നിവരുടെ നേതാവും സന്മാർഗ്ഗ ദീപവുമായ നബി(സ)യുടെ മേൽ സമസ്‌ത ലോക രക്ഷിതാവായ അല്ലാഹുവിന്റെ  സ്വലാത്തുണ്ടാവട്ടെ...!

إِنَّ بَيْتًا أَنْتَ سَاكِنُهُ       لَيْسَ مُحْتَاجًا إِلَى السُّرج

തീർച്ചയായും അങ്ങ് താമസിക്കുന്ന വീട്. അവിടെ വിളക്കുകളുടെ ആവശ്യമില്ല. 

وَجْهُكَ الْوَضَّاحُ حُجَّتُنَا     يَوْمَ يَأْتِي النَّاسُ بِالْحُجَجِ  

ജനങ്ങൾ (അവരുടെ പ്രവർത്തികൾ തെളിയിക്കുന്ന രേഖകളുമായി വരുന്ന ദിവസം അന്ത്യദിനം അങ്ങയുടെ ശോഭനമായ മുഖമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.

وَمَرِيضًا أَنْتَ زَائِرُهُ      قَدْ أَتَاهُ اللهُ بِالْفَرَجِ 

അങ്ങ് സന്ദർശിച്ച രോഗികൾക്ക് നിശ്ചയം അല്ലാഹു മോചനം നൽകിയിരിക്കുന്നു.

فَازَ مَنْ قَدْ كُنْتَ بِغْيَتَهُ      وَسَمَا فِي أَرْفَعِ الدَّرَج

അങ്ങനെ ജീവിതോദ്ദേശമാക്കിയവർ (മാതൃകയാക്കി ജീവിച്ചവർ) വിജയിച്ചു. ഉന്നത പദവിയിലെത്തുകയും ചെയ്തിരിക്കുന്നു.

بَادِلاً فِي الْحُبِّ مُهْجَتَهُ      سَامِحًا بِالرُّوحِ وَالْمُهَجِ

മേൽ പറഞ്ഞവർ നബി(സ) യോടുള്ള സ്നേഹധിക്യത്താൽ ആത്മാവിനെ തന്നെ ചിലവഴിച്ചു കൊണ്ട് രക്ത‌വും ചൈതന്യവും ദാനം ചെയ്‌തുകൊണ്ട്  (അവർ ഉന്നതരായിരിക്കുന്നു)(*9)
 
(*9) നബിയെ സ്നേഹിക്കുക എന്നാൽ ഏതാനും ചില അനുഷ്‌ഠാനങ്ങൾ ജീവിതത്തിൽ പകർത്തുക മാത്രമല്ല. അവിടുത്തെ പ്രമാണം വിശുദ്ധ ഖുർആനാണ്. അതനുസരിച്ച് നബിയെ അക്ഷരാർത്ഥത്തിൽ പിൻപറ്റുകയാണ് വേണ്ടത്. നബി (സ) യെ വിലയിടിച്ചു കൊണ്ട് നിസ്‌കാരം നോമ്പ് മുതലായവ നിർവ്വഹിക്കുന്നതിനാൽ അവന് യാതൊന്നു നേടാനാകില്ല. സ്നേഹവും കൂറും എല്ലാ അർത്ഥത്തിലും വേണം. ഖുർആൻ പറയുന്നത് കാണുക: "നിങ്ങൾക്ക് റസൂൽ എന്ത് തന്നുവോ അതിനെ നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങളോട് എന്ത് വിരോധിച്ചുവോ അതിനെ നിങ്ങൾ വിട്ടൊഴിക്കുക." നബി(സ) സത്യ വിശ്വാസികൾക്ക് അവരുടെ സ്വന്തം ശരീരത്തേക്കാൾ ബന്ധപ്പെട്ടവരാകുന്നു." [ഖുർആൻ 33-6]

يَا كَرِيمَ الْجُودِ رَاحَتَهُ       فَكَفَيْتَ الْبَحْرَ وَاللُّجَجِ 

ഔദാര്യത്തിന്റെ ഉറവിടമായ നബിയേ! അങ്ങ് ദാനം ചെയ്യുന്ന അവിടുത്തെ തൃകൈ ആഴമേറിയ സമുദ്രത്തോട് തുല്യമാകുന്നു.

أَنْتَ مُنْجِينَا مِنَ الْحُرَقِ      مِنْ هِيبِ النَّارِ وَالْأَججِ

അതിഭീകരമായ ശബ്ദത്തോടെ ആളിക്കത്തുന്ന നരകാഗ്നിയിൽ വീണ് കരിയലിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുന്നത്  നബി തങ്ങൾ തന്നെയാകുന്നു.

ذَنْبُنَا مَاحِي لَيَمْنَعُنَا      مِنْ ذُرُوفِ الدَّمْعِ وَالْعَجَجِ

പാപങ്ങളെ മായിച്ച് കളയുന്ന നബിയേ ! (പാപത്തിൽ നിന്ന് ഖേദിച്ച് മടങ്ങിക്കൊണ്ട്) ശബ്ദിച്ച് കരയുന്നതിനേയും കണ്ണുനീർ ഒലിപ്പിക്കുന്നതിനേയും ഞങ്ങളുടെ പാപം ഞങ്ങളെ വിലങ്ങിയിരിക്കുന്നു.

حُبُّكُمْ فِي قَلْبِنَا مَحْو     مِنْ رَئِينِ الذَّنْبِ وَالْحَرَجِ

നബിയേ ! പാപങ്ങളും കുറ്റങ്ങളുമാകുന്ന അഴുക്കുകൾ അങ്ങയോട് ഞങ്ങളുടെ ഹൃദയത്തിലുള്ള പ്രീതി മായിച്ച് കളയുന്നു (നബിയോടുള്ള സ്നേഹത്താലും അവിടത്തോടുള്ള പിൻതുടർച്ചയാലും പാപങ്ങൾ പൊറുക്കപ്പെടുമെന്നർത്ഥം)

صَبُّكُمْ وَاللَّهِ لَمْ يَخِبْ     لِكَمَالِ الْحُسْنِ وَالْبَهَج

പരിപൂർണ്ണ മേന്മയും ഭംഗിയുമുള്ള നബിയേ !.അങ്ങയെ സ്നേഹിക്കുന്നവൻ 'വല്ലാഹി' (അല്ലാഹുവാണേ) ഒരിക്കലും  ഇഛാഭംഗപ്പെട്ടിട്ടില്ല. 

إِنَّنَا نَرْجُو لِشَافِعِنَا     لِصَلاحِ الدِّينِ وَالنَّهَجِ

അങ്ങളുടെ മതവും മാർഗ്ഗവും നന്നായിത്തീരാൻ ഞങ്ങളുടെ ശുപാർശകനിൽ നിന്ന് (നബിയിൽ നിന്ന്) തീർച്ചയായും ഞങ്ങൾ മാതൃക ആഗ്രഹിക്കുന്നു.

وَهُوَ نَجَّانَا مِنَ الْبَلْوَى   طِيبُهُ فِي الْعَالَمِ الْأَرَجِ

വിപത്തുകളിൽ നിന്ന് ഞങ്ങളെ സുരക്ഷിതരാക്കിയത് നബി(സ)യാകുന്നു. ലോകമാകെ അടിച്ചു വീശിക്കൊണ്ടിരിക്കുന്ന 'പരിമളം'  നബിയുടേതാകുന്നു.(*10)

(*10) നബി(സ) യുടെ മത പ്രബോധനമെന്ന പരിമളം പ്രപഞ്ചമഖിലം പ്രചരിച്ചിരിക്കുന്നു. അത് ലോകാന്ത്യം വരെ തുടരുക തന്നെ ചെയ്യും. നബി(സ)യുടെ പരിമളം വർണ്ണനാതീതമാണ്. വിലപിടിപ്പുള്ള മിസ്ക്കും അമ്പറുമെല്ലാം പ്രവാചക പരിമളത്തിന് മുമ്പിൽ തീരെ വിലയില്ലാത്തവയാണ്. അബൂയഅ്ലയും മറ്റും നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:- അനസ് (റ) പറയുന്നു: മദീനാ പട്ടണത്തിലെ  വഴികളിലൂടെ നബി(സ) നടന്ന് പോയാൽ അവിടെ 'പരിമളം' നിറഞ്ഞു നിൽക്കും. അവർ പറയും: ഇതു വഴി നബി(സ) കടന്നുപോയിരിക്കുന്നല്ലോ' എന്ന്. 

رَبِّ وَارْزُقْنَا زِيَارَتَهُ   قَبْلَ قَبْضِ الرُّوحِ وَالْخَرَج

എന്റെ രക്ഷിതാവേ ! ശരീരക്കൂട്ടിൽ നിന്ന് ആത്മാവിനെ പിടിക്കും മുമ്പ് ഐഹിക ജീവിതത്തിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ് നബി(സ) യെ  സന്ദർശിക്കാനുള്ള സൗഭാഗ്യം ഞങ്ങൾക്ക് നൽകേണമേ !!

صَلِّ يَارَبِّي عَلَى الْهَادِي   لِسَبِيلِ الحَقِّ وَالْفَرَج

സത്യവും രക്ഷയും മാർഗ്ഗദർശനം ചെയ്‌തു തന്ന നബി (സ) യുടെ മേൽ രക്ഷിതാവേ നീ നന്മ വർഷിപ്പിക്കേണമേ !!.

قَالَ عَلِيُّ بْنُ زَيْدٍ رَحِمَهُ اللَّهُ تَعَالَى كَانَ إِلَى جَانِبِي رَجُلٌ ذِمِّي وَكُنْتُ فِي شَهْرِ ربيع الْأَوَّلِ أَدْعُو الْفُقَرَاءَ وَأَعْمَلُ مَوْلِدًا للنبي ﷺ فَقَالَ لِي ذَلِكَ الدِّمِّيُّ : لِمَ تَفْعَلُ فِي هَذَا الشَّهْرِ دُونَ غَيْرِهِ؟ فَقُلْتُ: فَرَحًا بِمَوْلِدِ رَسُولِ اللهِ ﷺ لأَنَّهُ وُلِدَ فِي هَذَا الشَّهْرِ فَجَعَلَ يَهْزَؤُ بِي فَعَزَّ عَلَيَّ ذَلِكَ وَوَجَدتُّ مِنْ ذَلِكَ أَمْرًا عَظِيمًا. فَلَمَّا نِمْتُ فِي تِلْكَ اللَّيْلَةِ رَأَيْتُ رَسُولَ اللَّهِ ﷺ فِي الْمَنَامِ فَقَالَ  لي : مَا بِكَ فَأَخْبَرْتُهُ بِخَبَرِي مَعَ الذِّمِّي فَقَالَ : لَا تَحْزَنْ فَإِنَّهُ يَأْتِي إِلَيْكَ غَدًا وَهُوَ مُؤْمِنٌ قَالَ : فَاسْتَيْقَظْتُ وَقَد تَزَايَدَ وَجْدِي وَأَنَا أَنْتَظِرُ إِنْجَازَ وَعْدِي وَسُحْبُ الْمَدَامِعِ قَدْ جَرَتْ عَلَى خَدِي وَإِذَا بِالْبَابِ يُطْرَقُ وَالذِّمِّيُّ يَقُولُ : افْتَحْ فَقَدْ زَالَ صَدَى قَلْبِي إِنْ كَانَ الْحَبِيبُ قَدْ كَانَ عِنْدَكَ فَالْبَارِحَةَ قَدْ كَانَ عِنْدِي قَالَ: فَفَتَحْتُ لَهُ الْبَابَ فَدَخَلَ وَهُوَ يَقُولُ : لَا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَّسُولُ اللَّهِ فَقُلْتُ لَهُ: مَا شَأْنُكَ قَالَ: رَأَيْتُ اللَّيْلَةَ رَجُلاً حَسَنَ الْوَجْهِ طَيِّبَ الرَّائِحَةِ عَظِيمَ الْهَيْبَةِ أَزَجَّ الْحَاجِبَيْنِ سَهْلَ الْخَدَّيْنِ إِذَا تَكَلَّمَ فَعَلَيْهِ الْبَهَاءُ وَإِذَا صَمَتَ فَعَلَيْهِ الْوَقَارُ حُلْوَ الْمَنْطِقِ إِذَا طَلَعَ تَقُولُ هَذَا الْبَدْرُ الْمُنِيرُ وَإِذَا مَشَى يَفُوحُ مِنْهُ الْمُسْكُ وَالْعَنْبَرُ مَا أَحْسَنَ وَجْهَهُ وَمَا أَطْيَبَ رَائِحَتَهُ فَأَرَدتُّ أَنْ أُقَبِلَ يَدَيْهِ قَالَ: أَتُقَبِّلُ يَدِي وَأَنْتَ عَلَى غَيْرِ دِينِي فَقُلْتُ: مَنْ أَنْتَ الَّذِي مَنَّ اللَّهُ عَلَيَّ بِكَ قَالَ أَنَا الَّذِي أُرْسِلْتُ رَحْمَةً لِلْعَالَمِينَ أَنَا سَيِّدُ الْأَوَّلِينَ وَالْآخِرِينَ أَنَا مُحَمَّدٌ خَاتِمُ النَّبِيِّينَ وَرَسُولُ رَبِّ الْعَالَمِينَ فَقُلْتُ: لَا إِلَهَ إِلَّا اللهُ مُحَمَّدٌ رَّسُولُ اللَّهِ فَفَتَحَ يَدَيْهِ وَعَانَقَنِي ثُمَّ قَالَ : هَذِهِ الْجَنَّةُ وَذَاكَ الْقَصْرُ لَكَ فَقُلْتُ مَا عَلامَةُ ذَلِكَ قَالَ : أَنْ تَمُوتَ غَدًا قَالَ صَاحِبُ الْحِكَايَةِ فَبَيْنَمَا هُوَ يُحَدِّثُنِي وَإِذَا بِالْبَابِ يُطْرَقُ وَقَائِلٌ يَقُولُ :

അലിയ്യുബ്നു സൈദ് (റ) പറയുന്നു: എനിക്ക് അയൽവാസിയായ് ഒരു 'ദിമ്മിയ്യ്(*11) ഉണ്ടായിരുന്നു. ഞാൻ നബി(സ) യുടെ പേരിൽ 'റബിൽ അവ്വലി'ൽ മൗലിദ് കഴിക്കുകയും ദരിദ്രരെ ക്ഷണിച്ച് സദ്യ നൽകുകയും ചെയ്തിരുന്നു. അപ്പോൾ ആ 'ദിമ്മിയ്യ്' എന്നോട് ചോദിച്ചു: മറ്റു മാസങ്ങളിലൊന്നുമില്ലാതെ ഈ മാസത്തിൽ മാത്രം ഇപ്രകാരം ചെയ്തതിന്റെ  കാരണമെന്ത്? അപ്പോൾ ഞാൻ പ്രതിവചിച്ചു: റസുലുല്ലാഹി(സ) യുടെ ജന്മദിനത്തോടുള്ള സന്തോഷം നിമിത്തമാണ്. കാരണം അവിടുന്ന് ഈ മാസത്തിലാണ് പ്രസവിക്കപ്പെട്ടത്. അത് പറഞ്ഞപ്പോൾ അവൻ എന്നെ പരിഹസിച്ചു. അതെനിക്ക് വിഷമം സൃഷ്‌ടിച്ചു. എന്നിരുന്നാലും അക്കാരണത്താൽ ഞാൻ ഒരു മഹത്തായ കാര്യം നേടുകയും ചെയ്‌തു. അന്ന് രാത്രി ഞാൻ ഉറങ്ങിക്കിടന്നപ്പോൾ റസൂലുല്ലാഹി(സ)യെ സ്വ‌പ്നത്തിൽ ദർശിച്ചു. അപ്പോൾ അവിടുന്ന് എന്നോട് ചോദിച്ചു: നിനക്കെന്താണ് സംഭവിച്ചത്? ഞാൻ ദിമ്മിയ്യുമായി നടന്ന വാർത്തകൾ നബിയോട് പറഞ്ഞു. അപ്പോൾ റസൂൽ(സ) പ്രത്യുത്തരം നൽകി. താങ്കൾ വ്യസനിക്കേണ്ടതില്ല. തീർച്ചയായും നാളെ സത്യവിശ്വാസിയായിക്കൊണ്ട് അവൻ താങ്കളെ സമീപിക്കും. 
 
(*11) ദിമ്മിയ്യ് എന്നാൽ ഇസ്ലാമിക ഭരണത്തിൽ മത സ്വാതന്ത്ര്യം ലഭിക്കുകയും ഇതര വിഷയങ്ങളിൽ നിശ്ചിത നിബന്ധനാനുസൃതം സർക്കാരിന് പിന്തുണ നൽകുകയും ചെയ്യുന്ന അമുസ്ലിം 

അലിയ്യുബ്നു സൈദ് പറയുന്നു: അങ്ങിനെ ഞാൻ ഇറക്കിൽ നിന്നുണർന്നു. എനിക്ക് (നബിയോട്)ഉള്ള സ്നേഹം തീവ്രത പ്രാപിച്ചു. തന്മൂലം എന്റെ കവിൾ തടത്തിലൂടെ അശ്രുകണങ്ങൾ പ്രവഹിച്ചു കൊണ്ട് എന്നോടുള്ള  നബിയുടെ വാഗ്ദാന പൂർത്തീകരണം ഞാൻ പ്രതീക്ഷിച്ചിരിക്കയാണ്. തത്സമയമതാ വാതിലിൽ മുട്ടപ്പെടുന്നു. ദിമ്മിയ്യ് പറയുന്നു: "വാതിൽ തുറക്കു!" എന്റെ മനസ്സിലെ അഴുക്കുകൾ (നബിയെപ്പറ്റിയുള്ള തെറ്റിദ്ധാരണ) നീങ്ങിക്കഴിഞ്ഞിരിക്കുന്നു. ഹബീബായ നബി(സ) ഇന്നലെ താങ്കളുടെ സമീപമുണ്ടായിരുന്നെങ്കിൽ എന്റെ അടുത്തുമുണ്ടായിരുന്നു. അലിയ്യുബ്‌നു സൈദ് പറയുന്നു: "അപ്പോൾ അയാൾക്ക് ഞാൻ വാതിൽ തുറന്നു കൊടുത്തു. തത്സമയം 'ലാഇലാഹ ഇല്ലല്ലാഹു  മുഹമ്മദു ർറസൂലുല്ലാഹി' എന്ന് ചൊല്ലിക്കൊണ്ടദ്ദേഹം അകത്ത് കടന്നു. അപ്പോൾ ഞാൻ (അലിയ്യുബ്നു സൈദ്) അയാളോട് ചോദിച്ചു: താങ്കളുടെ  സ്ഥിതിയെന്ത്?' അയാൾ മറുപടി പറഞ്ഞു: ഞാൻ കഴിഞ്ഞ രാത്രി സൗന്ദര്യ മുഖം, അതി സുഗന്ധം, മഹത്തായ ഗാംഭീര്യം, നേർത്ത് മനോഹരമായി വളഞ്ഞ പുരികങ്ങൾ, പ്രവിശാലമായ കവിൾത്തടം എന്നീ  വിശേഷങ്ങളുള്ള ഒരു മഹാനെ കണ്ടു. അവിടുന്ന് പ്രത്യക്ഷമായാൽ അതൊരു പൂർണ്ണ ചന്ദ്രനാണെന്ന് നിങ്ങൾ പറഞ്ഞു പോകും. അവിടുന്ന് നടക്കുമ്പോൾ കസ്‌തൂരി, അമ്പർ മുതലായ പരിമളം അടിച്ചു വീശും. അവിടുത്തെ മുഖത്തിനെന്തൊരു ഭംഗി! അവിടുത്തെ ദേഹത്തിനെന്തൊരു പരിമളം!!

ആ മഹാനുഭാവന്റെ കരങ്ങൾ ചുംബിക്കാൻ ഞാനാഗ്രഹിച്ചു. അവിടുന്ന് പറഞ്ഞു:" നീ അന്യ മതസ്‌ഥ‌നായിരിക്കെ എന്റെ കൈ മുത്തുകയോ?!." അപ്പോൾ ഞാൻ പറഞ്ഞു: തങ്ങൾ മുഖേനയാണല്ലോ ഞാൻ അനുഗ്രഹീതനായത്!. അങ്ങ് ആരാണ്??.  അവിടുന്ന് മറുപടി പറഞ്ഞു : "ഞാൻ സമസ്‌തലോകത്തിനും അനുഗ്രഹമായി അയക്കപ്പെട്ടവരാണ്. അന്ത്യപ്രവാചകരാണ്.  ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിന്റെ റസൂലാകുന്നു. 
  
അപ്പോൾ ഞാൻ അല്ലാഹു ഒഴികെ ആരാധ്യനില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള വാക്യം ഉറപ്പിച്ചു ചൊല്ലി. ഉടനെ അവിടുന്ന് കൈ രണ്ടും വിടർത്തി എന്നെ ആലിംഗനം ചെയ്തു. പിന്നീട് എന്നോടിങ്ങനെ പറഞ്ഞു:- ഈ സ്വർഗ്ഗവും മാളികയും നിനക്കുള്ളതാണ്. അപ്പോൾ അതിലേക്കുള്ള ലക്ഷ്യമെന്താണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് മറുപടി പറഞ്ഞു: താങ്കൾ നാളെത്തന്നെ മരണപ്പെടുന്നതാണ്! അലിയ്യുബ്നു സൈദ് (റ) പറയുന്നു. അദ്ദേഹം ഇങ്ങനെ വിവരിച്ചു കൊണ്ടിരിക്കെ വാതിൽ മുട്ടപ്പെടുകയും ഒരാൾ ഇപ്രകാരം പറയുകയും ചെയ്‌തു.

إِنْ كُنْتَ أَنْتَ حَظِيتَ يَوْمًا بِاللَّقَا     زَالَ الْجَفَا عَنَّا وَقَدْ زَالَ الشَّقَا

നബി(സ) യെ ഒരു ദിവസം നിങ്ങൾ കാണുക വഴി ഭാഗ്യം സിദ്ധിച്ചവരായെങ്കിൽ അന്തഛിദ്രതയും ദുരവസ്‌ഥയും ഞങ്ങളിൽ നിന്നും തീർച്ചയായും നീങ്ങിയിരിക്കുന്നു.

فَقُلْتُ لَهُ: مَنْ هَؤُلَاءِ قَالَ زَوْجَتِي وَابْنَتِي قَالَ: فَدَخَلَتَا وَهُمَا تَقُولَانِ: لَا إِلَهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ. فَقَالَ لَهُمَا: كَيْفَ إِيمَانُكُمَا قَالَتَا : رَأَيْنَاهُ كَمَا رَأَيْتَ رَأْيَ عَيْنٍ وَإِنْ كَانَ وَعَدَكَ بِقَصْرٍ فَقَدْ وَعَدَنَا بِقَصْرَيْنِ قَالَ فَمَاتَ الرَّجُلُ فِي الْوَقْتِ وَفِي الْغَدِ مَاتَتْ إِبْنَتُهُ وَفِي الْيَوْمِ الثَّالِثِ مَاتَتْ زَوْجَتُهُ رَحِمَهُمُ اللَّهُ تَعَالَى وَرَحِمَنَا مَعَهُمْ الْحَمْدُ لِلَّهِ الَّذِي جَعَلَنَا مِنْ أُمَّةِ سَيِّدِنَا محمد(ص) كُلَّمَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلُونَ.

അപ്പോൾ ഞാൻ അയാളോട് ചോദിച്ചു. ഇക്കൂട്ടർ (അയൽവാസിയുടെ പിന്നിൽ വന്നവർ) ആരാകുന്നു?. അയാൾ പറഞ്ഞു. എന്റെ മകളും ഭാര്യയുമാണത്. നിവേദകൻ തുടരുന്നു. 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹി' എന്ന് പറഞ്ഞു കൊണ്ടാണ് അവർ (ഭാര്യയും മകളും) അകത്ത് പ്രവേശിച്ചത്. തൽസമയം അവരിരുപേരോടും അയാൾ (അയൽവാസി) ചോദിച്ചു. നിങ്ങളുടെ വിശ്വാസത്തിന്റെ കാരണം എങ്ങിനെ? അവർ രണ്ടാളും മറുപടി പറഞ്ഞു. നിങ്ങൾ കണ്ടമാതിരി ഞങ്ങളും കണ്ണു കൊണ്ട് കണ്ടിരിക്കുന്നു. നിങ്ങളോട് സ്വർഗ്ഗത്തിൽ ഒരു മാളിക വാഗ്ദ‌ാനം ചെയ്‌തിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് രണ്ടു മാളികകൾ വാഗ്ദ‌ാനം ചെയ്‌തിരിക്കുന്നു. അലിയ്യുബ്‌നുസൈദ്(റ) പറയുന്നു. പിറ്റെ ദിവസം മനുഷ്യൻ തൽക്ഷണം മരണപ്പെടുകയുണ്ടായി, പിറ്റെ ദിവസം മകളും, മൂന്നാമത്തെ ദിവസം അദ്ദേഹത്തിന്റെ പത്നിയും  മരണപ്പെട്ടു. അല്ലാഹു (സു) അവർക്കും അവരോടൊപ്പം നമ്മൾക്കും റഹ്‌മത്ത് ചെയ്യട്ടെ. നമ്മെ മുഹമ്മദ് നബി(സ)യുടെ സമുദായത്തിൽ പെടുത്തിത്തന്ന അല്ലാഹുവിനത്രെ അഖില സ്തുതിയും. നബിയേ  അങ്ങയേയും അല്ലാഹുവിനെയും  സ്മരിക്കുന്നവർ സ്‌മരിക്കുന്ന കാലമത്രയും  (അല്ലാഹു തങ്ങൾക്ക് നന്മ വർഷിപ്പിക്കട്ടെ). എന്റെ നാഥാ, നാളെ പരലോകത്ത് ജഹന്നമെന്ന നരകത്തിൽ നിന്ന് സ്യഷ്‌ടികളെ രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി(സ) യുടെ മേൽ നീ നന്മ ചൊരിയെണമേ!

الله ولي.. الله وَلِي.. نِعْمَ الْوَلِي    صَلُّوا عَلَى هَذَا النَّبِي مُحمد


أحْيَى رَبِيعَ الْقَلْبِ شَهْرُ الْمَوْلِدِ     كُلَّ الْأَنَامِ بِذِكْرِ مَوْلِدِ أَحْمَدِ

അഹ്‌മദ്‌ നബി(സ)യുടെ മൗലിദിനെ (ജന്മദിന ചരിത്രം) ചൊല്ലൽ കൊണ്ട് എല്ലാ സൃഷ്‌ടികളുടേയും ഹൃദയവസന്തത്തെ പ്രസവമാസം (റബീഉൽ അവ്വൽ സജീവമാക്കുന്നു.  

جَاءَتْ لِمَوْلِدِهِ الشَّرِيفِ بَشَائِرُ     وَخَوَارِقُ الْعَادَاتِ لَيْلَةَ مَوْلِدِ

നബി(സ) യെ പ്രസവിച്ച ആദരീണീയ രാത്രിയിൽ നിരവധി സന്തോഷ സന്ദേശങ്ങളും, മഹാത്ഭുത സംഭവങ്ങളും ഉണ്ടായിരിക്കുന്നു. 

آيَاتُهُ وَالْمُعْجِزَاتُ كَثِيرَةٌ    شَهِدَتْ بِصِحَتِهَا عُقُولُ الْحُسَّدِ

അവിടുത്തെ അമാനുഷിക ദൃഷ്ട‌ാന്തങ്ങൾ ധാരളമാണ്. ശത്രുപക്ഷത്തിന്റെ   ഹൃദയങ്ങൾ പോലും അവയുടെ യാഥാർത്ഥ്യത്തിന്  സാക്ഷിയായിരിക്കുന്നു.(തലകുലുക്കി സമ്മതിച്ചിരിക്കുന്നു) 

الْبَدْرُ شُقَّ بِأَمْرِهِ وَالشَّمْسُ إِذْ     غَرُبَتْ لَهُ رُدَّتْ بِغَيْرِ تَرَدُّدِ

തിരുമേനിയുടെ കൽപനാനുസൃതം പൂർണ്ണചന്ദ്രൻ പിളർക്കപ്പെട്ടിരിക്കുന്നു.  അസ്‌തമിച്ചു പോയ സൂര്യൻ നിസ്സംശയം നബിക്ക് ‌വേണ്ടി മടക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.

وَالْوَحْشُ وَالْأَشْجَارُ قَد سَّجَدَتْ لَهُ      وَعَلَيْهِ قَدْ سَلَّمْنَ بَعْدَ تَشَهُدِ

തങ്ങൾക്ക് വൃക്ഷങ്ങളും വന്യമൃഗങ്ങളും കീഴ്പ്‌പെട്ടിരുന്നു. അവിടുന്ന് റസൂലാണെന്ന് സത്യബോധം നടത്തുകയും അഭിവാദനമർപ്പിക്കുകയും ചെയ്തിരുന്നു.

وَمِنَ الْيَسِيرِ سَقَى وَأَطْعَمَ جَيْشَهُ     حَتَّى اكْتَفُوا وَيَسِيرُهُ لَمْ يَنْفَدِ

അവിടുത്തെ സൈന്യങ്ങൾക്ക് തുച്ചമായ ഭക്ഷണം കൊണ്ട് നബി(സ) ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു. കുറഞ്ഞ  ഭക്ഷണം അവർക്ക് മതിയാകുവോളം ഉണ്ടായിരുന്നു. എന്നിട്ടും ഉള്ളതിന് യാതൊരു കുറവും വന്നില്ല.

وَلَهُ الْوَسِيلَةُ وَالْفَضِيلَةُ وَالْعُلَى    وَمَقَامُهُ الْمَحْمُودُ يَوْمَ الْمَوْعِدِ

നബി(സ)ക്ക് വാഗ്ദാന ദിനത്തിൽ (അന്ത്യനാളിലും സ്വർഗ്ഗലോകത്തും) സുത്യർഹ സ്ഥാനം, ഉന്നതപദവികൾ, ഫളീലത്ത്, വസീലത്ത് എന്നീ നിലപാടുകൾ ഉണ്ട്.

أَوْصَافُهُ مَا يَنْتَهِي تَعْدَادُهَا    فَالْمَدْحُ يَقْصُرُ عَنْ بُلُوغ الْمَقْصِدِ

അവിടുത്തെ  ഗുണവിശേഷങ്ങളെ  വിസ്‌തരിച്ചു തീർക്കുക സാധ്യമല്ല. അതുകൊണ്ട്‌ തന്നെ നബി(സ)യെ വർണ്ണിക്കുക എന്ന സംഗതി ലക്ഷ്യത്തിലേക്കെത്താതെ പരിമിതമായി പോകുന്നതാണ്. 

يَا سَيِّدَ السَّادَاتِ جِئْتُكَ قَاصِدًا    أَرْجُو حِمَاكَ فَلَا تُخَيِّبْ مَقْصَدِي

സാദാത്തീങ്ങൾക്ക് നേതാവായ നബിയേ! അങ്ങയുടെ  ഉദ്ദേശിച്ചു കൊണ്ടാണ് ഞാൻ അങ്ങയുടെ സമീപം വന്നിരിക്കുന്നത്. അങ്ങയുടെ രക്ഷയെ അഭിലഷിച്ച് ഈയുള്ളവനെ ഇശ്ചാഭംഗത്തോടെ മടക്കരുതേ.. 

قَدْ حَلَّ بِي مَا قَدْ عَلِمْتَ مِنَ الْأَذَى    وَالظَّلْمِ وَالضُّعْفِ الشَّدِيدِ فَأَسْعِدِ

നബിയേ ! എന്നിൽ ഭവിച്ചിട്ടുള്ള കഠിന ദൗർബല്ല്യവും അക്രമവും, ദ്രോഹവും അങ്ങ് അറിഞ്ഞിരിക്കുമല്ലോ. അതിനാൽ എന്നെ വിജയിപ്പിക്കേണമേ!.

مَا لِي سِوَى حُبِّي لَدَيْكَ وَسِيلَةٌ     فَامْنُنْ عَلَيَّ بِفَضْلِ جُودِكَ أَسْعَدِ

തിരുമേനി (സ)യോടുള്ള സ്നേഹം എന്നല്ലാതെ മറ്റൊരു സുഹൃദവും എനിക്കില്ല. അതിനാൽ അങ്ങയുടെ സുഖമമായ ഔദാര്യത്തിന്റെ മഹനീയത കൊണ്ട് എനിക്ക് നന്മ ചെയ്യേണമേ!.

إِنِّي نَزِيلُكَ وَالنَّزِيلُ لَدَيْكَ يَا     خَيْرَ الْأَنَامِ بِكُلِّ خَيْرٍ يَغْتَدِ

സൃഷ്ട‌ികളിൽ ഉൽകൃഷ്‌ടരായ നബിയേ!  ഞാൻ അങ്ങയുടെ ഒരു എളിയ  അഥിതിയാണ്. അങ്ങയെ സമീപിക്കുന്ന വിരുന്നുകാരന് എല്ലാ ഓരോ നന്മ  കൊണ്ടുള്ള സ്വീകരണമാണ് ക്ഷിപ്രസാദ്യമാവുക

فَعَلَيْكَ مِنَّا كُلَّ وَقْتٍ دَائِمًا     أَزْكَى الصَّلَاةِ مَعَ السَّلامِ السَّرْمَدِ

നബി(സ)യുടെ മേൽ ഞങ്ങളിൽ നിന്നുള്ള സംശുദ്ധമായ സലാത്തും ശ്വാശതമയ സലാമും സദാ സമയത്തും വർഷിതമാകട്ടെ.

وَعَلَى صَحَابَتِكَ الْكِرَامِ جَمِيعِهِمْ وَالتَّابِعِينَ لَهُمْ بِخَيْرٍ فَاجْهَدِ

നബിയേ, അങ്ങയുടെ ബഹുമാനികളായ എല്ലാ സഹാബാക്കളിലും ഖൈറ് (സന്മാർഗ്ഗം) കൊണ്ട് അവരോട് പിന്തുടർന്നവരിലും സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ, അതിനാൽ പുന്നാര നബിയേ ! ഞങ്ങളുടെ നന്മക്ക് വേണ്ടി ശ്രമിക്കേണമേ...

تم مولد رسول الله صلى الله عليه وسلم الحمد للهِ رَبِّ الْعَالَمِينَ 

الدعاء:
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَهْوَالِ وَالبَلِيَّاتِ وَتُسَلِّمُنَا بِهَا مِنْ جَمِيع الأَسْقَامِ وَالْآفَاتِ وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ وَتَغْفِرُ لَنَا بِهَا جَمِيعَ الْخَطِيئَاتِ وَتَقْضِي لَنَا بِهَا جَمِيعَ الْحَاجَاتِ وَتَرْفَعُنَا بِهَا عِنْدَكَ أَعْلَى الدَّرَجَاتِ وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِي الْحَيَاةِ وَبَعْدَ الْمَمَاتِ اللَّهُمَّ إِنَّا نَتَوَسَّلُ إِلَيْكَ بِاسْمِكَ الْعَظِيمِ وَبِجَاهِ نَبِيِّكَ الْكَرِيمِ وَوَلِيِّكَ    الْعَظِيمِ أَنْ تُكَفِّرَ عَنَّا الذُّنُوبَ وَتَسْتُرَ الْعُيُوبَ وَتُحَسِّنَ الْأَخْلَاقَ وَتُوَسِّعَ الأَرْزَاقَ وَتَشْفِي الْأَسْقَامَ وَتُعَافِي الْآلَامَ وَأَنْ تَدْفَعَ عَنَّا وَعَنْ أَهْلِ بَلَدِنَا وَبَيْتِنَا هَذَا السُّمَّ النَّاقِعَ وَالدَّاءَ الْقَامِعَ وَالوَبَاءَ الْقَاطِعَ إِنَّكَ مُجِيبٌ سَامِعٌ وَأَنْ تَصْرِفَ عَنَّا الطَّاعُونَ وَالْبَلاءَ وَتَعْصِمَنَا مِنْ إِنْزَالِ قَهْرِكَ وَالْوَبَاءِ وَتَحْجُبَنَا بِنُورِكَ مِنْ شَرِّ عَدُونَا وَشَرِّ الْمَلْعُونِ وَمِنْ شَرِّ الْوَبَاءِ وَالطَّاعُونِ اللَّهُمَّ لَا تُؤَاخِذْنَا بِسُوءٍ أَفْعَالِنَا وَلَا تُهْلِكْنَا بِخَطَايَانَا اللَّهُمَّ إِنَّا نَسْأَلُكَ أَنْ تُعِيذَنَا مِنْ عَذَابِ الْقَبْرِ وَتُؤْمِنَنَا مِنَ الْفَزَعِ الْأَكْبَرِ وَتُنْجِيَنَا عَنْ دَارِ الْبَوَارِ وَتُسْكِنَنَا الْفِرْدَوْسَ مِنْ دَارِ الْقَرَارِ بِحَقِّ سَيِّدِنَا مُحَمَّدٍ وَآلِهِ الأَبْرَارِ. وَصَلَّى اللهُ عَلَى خَيْرٍ خَلْقِهِ سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ يَا أَرْحَمَ الرَّاحِمِينَ آمِينَ.

അല്ലാഹുവേ ! ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ) യുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നന്മ ചൊരിയേണമേ.( ആമീൻ). ആ സ്വലാത്ത് മുഖേന എല്ലാ ഭയങ്കരതകളിൽ നിന്നും വിപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ!. എല്ലാ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ വിമുക്‌തരാക്കേണമേ !. എല്ലാ തിന്മകളിൽ നിന്നും സ്വലാത്ത് കാരണമായി ഞങ്ങളെ ശുദ്ധീകരിക്കേണമേ !, അത് നിമിത്തം എല്ലാ പാപങ്ങളെയും പൊറുത്തു തരേണമേ!, അതിനാൽ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളേയും നിർവ്വഹിച്ചു തരേണമേ!, തന്മൂലം നിന്റെ പക്കലുള്ള പദവികളിൽ അത്യുന്നതമായ സ്‌ഥാനത്തേക്ക് ഞങ്ങളെ ഉയർത്തേണമേ! ഭൗതിക ജീവിതത്തിലും മരണാനന്തരവും സർവ്വ നന്മകളിൽ നിന്നുമുള്ള അങ്ങേ അറ്റത്തേക്ക് ആ സ്വലാത്ത് കൊണ്ട് ഞങ്ങളെ എത്തിക്കേണമേ! (അല്ലാഹുവേ! അപ്രകാരമുള്ള സ്വലാത്തായിരിക്കട്ടെ അവരുടെമേൽ നീ നൽകുന്നത്.) അല്ലാഹുവേ! നിന്റെമഹത്തായ  നാമം, നിന്റെ വന്ദ്യരായ നബിയുടെ മഹത്വം, ആദരണീയരായ വലിയ്യ് എന്നിവരെ നിശ്ചയം ഞങ്ങൾ നിന്നിലേക്ക് വസീല (മാധ്യമം) ആക്കുന്നു. ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരാൻ വേണ്ടി ന്യൂനതകൾ മറച്ചുവെക്കുകയും സ്വഭാവങ്ങൾ നന്നാക്കുകയും ജീവിത സൗകര്യങ്ങൾ വിശാലമാക്കുകയും രോഗങ്ങൾ ശമനമാക്കുകയും വേദനകൾ അകറ്റി സൗഖ്യമാക്കുകയും ചെയ്യേണമേ!. വിഷനാശം, മഹാവ്യാധി, വബാഅ് (കോളറ), മുതലായ പകർച്ച വ്യാധികൾ എന്നിവയിൽ നിന്ന് ഞങ്ങളേയും ഞങ്ങളുടെ വീട്ടുകാരേയും നാട്ടുകാരേയും നീ കാത്ത് രക്ഷിക്കേണമേ! നിശ്ചയം  നീ ഞങ്ങളുടെ പ്രാർത്ഥനകേട്ട് ഉത്തരം നൽകുന്നവനാണല്ലോ  കൂടാതെ, നിന്റെ കോപം വഴിയായി  ഇറങ്ങുന്ന കഷ്ട‌പ്പാടുകളെയും പ്ലേഗിനേയും നീ പ്രതിരോധിച്ച് നിർത്തേണമേ!. നിന്റെ ശാപമേറ്റ ശൈഥാനിൽ നിന്നും, ശത്രുക്കളിൽ നിന്നും നിന്റെ കാരുണ്യ പ്രകാശത്തിൽ ഞങ്ങൾ മറഞ്ഞ് നിൽക്കുന്നു. അല്ലാഹുവേ! ഞങ്ങളുടെ ദുഷ്പ്രവർത്തികൾ മൂലം ഞങ്ങളുടെ പിഴവുകൾ നിമിത്തം ഞങ്ങളെ നശിപ്പിക്കരുതേ! അല്ലാഹുവേ! ഖബർ ശിക്ഷയിൽ നിന്ന് അഭയം ലഭിക്കാൻ നിന്നോട് നിശ്ചയം ഞങ്ങൾ യാചിക്കുന്നു.. ആ ഉഗ്രമായ മഹാവിപത്തിൽ നിന്ന് നിർഭയാവസ്‌ഥയേയും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. നാശഭവനമാകുന്ന നരകത്തിൽ നിന്ന് സ്‌ഥിര ഭവനമായ സ്വർഗ്ഗത്തിലെ “ഫിർദൗസ്” എന്ന വിശിഷ്ട ഉദ്യാനത്തിൽ ഞങ്ങളെ അധിവസിപ്പിക്കേണമേ! മുഹമ്മദ് നബി(സ)യുടെയും അവിടുത്തെ സുകൃതരായ സ്വഹാബാക്കളുടെയും ഹഖ്‌ കൊണ്ട് ഇതെല്ലാം ഞങ്ങൾ  നിന്നോട് യാചിക്കുന്നു. ഉൽകൃഷ്‌ടരായ ഞങ്ങളുടെ നേതാവ് മുഹമ്മദ് നബി(സ) യിലും അവിടുത്തെ കുടുംബാനുചരമിത്രങ്ങളിലും നന്മ ചൊരിഞ്ഞു കൊടുക്കേണമേ ! അല്ലാഹുവേ ! നീ കേട്ട് ഉത്തരം ചെയ്യേണമേ..........
നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വിനയ ത്തോടെ നിങ്ങളുടെ സഹോദരൻ

Abdulla Cherumba Abudhabi
Mobile: 00971507927429