വെല്ലുവിളിയും മുജാഹിദുകളുടെ വെപ്രാളവും

ഈ വാദത്തിന് പ്രചാരം ലഭിച്ചത് ഇബ്നു അബ്ദിൽ വഹാബിൻ്റെ രംഗപ്രവേശത്തോടെയാണ്. അദ്ദേഹവും അന്നത്തെ നജ്‌ദിലെ രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ഈ പ്രസ്ഥാനം വളർന്നത്

വെല്ലുവിളിയും മുജാഹിദുകളുടെ വെപ്രാളവും

ഓൺലൈൻ സംവാദം സാദിഖിൻ്റെ വെല്ലുവിളിയും മുജാഹിദുകളുടെ വെപ്രാളവും 

കഴിഞ്ഞ ആഴ്ച്‌ നടന്ന ഓൺ ലൈൻ സംവാദത്തെക്കുറിച്ച് നമ്മുടെ മുജാഹിദ് സുഹൃത്ത് അയച്ച മെയിൽ എല്ലാവരും വായിച്ചിരിക്കുമല്ലോ, അപ്രതീക്ഷിതമായി വയലിത്തറ ഉസ്ത‌ാദിന്റെ ഭാഷയിൽ പറഞ്ഞാൽ മുജാഹിദുകൾക്ക് കിട്ടിയ 'തട്ട് ' അവരെ സത്യത്തിൽ പിച്ചും പേയും പറയുന്ന തരംതാണ അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. ഈ വിനീതൻ അയച്ച മെയിലിൽ പറഞ്ഞ ഒരു ചോദ്യത്തിനുപോലും മറുപടി പറയാതെ ചില വെല്ലുവിളിയുമായാണ് സാദിഖ് വന്നിട്ടുള്ളത്. സംവാദത്തിൽ പങ്കെടുത്തവരും അല്ലാത്തവരുമായ ഓൺലൈൻ സുഹൃത്തുക്കളെ സമാധാനിപ്പിക്കാൻ വേണ്ടി മെയിലിൻ്റെ അവസാനം, ബാക്കി ഭാഗത്തിന്റെ മറുപടി അടുത്ത് അയക്കുമെന്ന് പ്രതീക്ഷ നൽകിയിരുന്നു.

ആ ഭാഗം ഒന്നു കാണുക : 
**********************
സംവാദത്തിലെ മറ്റൊരു വിഷയമായ വസ്അൽ മൻ അർസൽനാ... എന്ന ആയത്തിനെ കുറിച്ച് ചെറുമ്പ പറഞ്ഞ തട്ടിപ്പുകളെ കുറിച്ച് അടുത്ത മെയിലിൽ ഇൻശാ അല്ലാഹ്
**********************
സത്യത്തിൽ അതും കൂടി വന്നതിനു ശേഷം മറുപടി എഴുതാമെന്ന് കരുതിയാണ് ഇത്ര താമസിച്ചത് പക്ഷേ, പ്രതീക്ഷ അസ്ഥാനത്താക്കി കൊണ്ട് ഇന്നലെ ഒരു മെയിൽ വന്നപ്പോഴാണ്, നമ്മുടെ മെയിലിനു മറുപടി തരാതെ ഇവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്. ഇന്നലെ അവർ എനിക്ക് അയച്ച മെയിൽ ഈ പിഡിഎഫ് ൻ്റെ ഏറ്റവും താഴെ ചെർക്കുന്നു അത് കാണുക.

ഓൺലൈൻ സംവാദത്തിൽ ഹനീഫ മുസ്‌ലിയാർ ഉദ്ധരിച്ച  ഹദീസിനെക്കുറിച്ച് നിഷ്‌പക്ഷമായി പഠിക്കാൻ തയ്യാറുള്ള അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന വല്ല മുജാഹിദുകളും ഉണ്ടെങ്കിൽ അവൾക്ക് വേണ്ടിയാണ് ഈ മറുപടി തയ്യാറാക്കിയിട്ടുള്ളത്. അല്ലാതെ ബഷീർ പി കെ എം, സാദിഖ് തുടങ്ങിയ മുജാഹിദ് പ്രവർത്തകർക്ക് വേണ്ടിയല്ല കാരണം അവർ ഉറക്കം നടിക്കുന്നവരാണ്. ഉറങ്ങുന്നവരെ നമുക്ക് ഉണർത്താം പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധ്യമല്ല. അബുജഹ്‌ൽ, ഉത്ത്ബത്ത് തുടങ്ങിയ മക്കാ മുശ്‌രിക്കുകൾക്ക് അല്ലാഹുവിൻ്റെ റസൂലിലേക്ക് അപ്പപ്പം ഇറങ്ങുന്ന വിശുദ്ധ ഖുർആൻ ഓതിക്കേൾപ്പിച്ചിട്ട് സത്യമാർഗ്ഗം ഉൾക്കൊള്ളാൻ അവർ തയ്യാറായിട്ടില്ല.  അവരതിനു കാരണം പറഞ്ഞത് ചില മുടന്തൻ ന്യായങ്ങളാണ്. തെളിവിൻ്റെ കുറവായിരുന്നില്ല അവർക്കുണ്ടായിരുന്നത്. മറിച്ച് അല്ലാഹുവിൻ്റെ ഹിദായത്ത് അവർക്ക് കിട്ടാത്തതാണ് അവർ വഴിപിഴച്ച് പോയത്, അത് പോലെ നമ്മുടെ മുജാഹിദ് സുഹൃത്തുക്കൾക്കും ഇസ്‌തിഗാസക്ക് എന്ത് തെളിവ് നിരത്തിയിട്ടും അത് പോലെ എത്ര സംവാദം നടത്തിയിട്ടും കാര്യമില്ല. അവർക്ക് നഷ്ടപ്പെട്ടത് അല്ലാഹു തന്നെ കനിഞ്ഞേകണം. എന്നാലേ നാം പറയുന്ന സത്യം അവർക്ക് ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. പിന്നെ നാം ഈ മറുപടി തയ്യാറാക്കുന്നത് സത്യാന്വേഷികളായ  നിഷ്‌പക്ഷമതികൾക്കാണ്, അവരെയാണ് നാം ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം അവരെയും സത്യമാർഗ്ഗത്തിലേക്ക് എത്തിക്കാൻ വേണ്ടി നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം. മുജാഹിദുകൾ ഹജ്ജിനു പോകുന്നവരിൽ സ്വൽപം ചിലരെ മാറ്റി നിർത്തി മറ്റുള്ളവർക്ക് നരകം ഓഫർ ചെയ്യുന്നത് പോലെ നാം അവരെ ഇസ്ലാമിൽ നിന്ന് പുറത്താക്കാനോ മറ്റോ തയ്യാറല്ല. അവരെയും നമ്മെയും സത്യമാർഗ്ഗത്തിൽ നാഥൻ ഒരുമിച്ചുകൂട്ടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വിവരക്കേടിന്റെ അഴിഞ്ഞാട്ടം

മാന്യ സുഹൃത്ത് സാദിഖിൻ്റെ ചില വരികൾ ആദ്യം നമുക്ക് കാണാം :
********************
ചെയ്ത വിഷയവുമാണിത്. ഈ കഥ ഇബ്‌നു ഹജർ അസ്ഖ‌ലാനി(റ) പറയുന്നത് ഇങ്ങനെ

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري ، وكان خازن عمر -قال: (أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال: يارسول الله استبق لأمتك فإنهم قد هلكواء فأتي الرجل في المنام فقيل له انت عمر) الحديث. وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة، وظهر بهذا كله مناسبة الترجمة الأصل هذه القصة أيضا والله الموفق

ഇതാണ് സമസ്തക്കാരുടെ ഹദീസ് (1) പ്രവാചകാൻ കബറിനടുത്തു പോയി മഴയെ ചോദിച്ചു. ശേഷം ഉറക്കത്തിൽ പ്രവാചകൻ വന്നു. ഉറിന്റെടുത്ത് പോകാൻ പറഞ്ഞു.. ഇങ്ങനെയാണ് കഥയുടെ പോക്ക്. ഇതു കൂടാതെ, ഉമറിനോട് ഭരണമൊക്കെ ഉഷാറാക്കാൻ പറയണമെന്നും പ്രവാചകൻ അയാളോട് പറയുന്ന ഭാഗം കൂടി മറ്റൊരു റിപ്പോർട്ടിലുണ്ടെന്ന് പറയപ്പെടുന്നു. ഉമറി(റ )ന്റെ ഭരണത്തോട് വിരോധമുള്ള ഏതോ ജൂതനുണ്ടാക്കിയ കഥയാണിതെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം എന്നാൽ ഈ കാര്യമൊന്നും ഒരൊറ്റ മുസ്ല്യാരും മെയിലിലോ, സ്റ്റേജിലോ പറയാറില്ല.

********************

മുജാഹിദുകളുടെ പ്രത്യേകിച്ചു സാദിഖിൻ്റെ കുട്ടിക്കരണങ്ങൾ കാണുമ്പോൾ ചിരിയും സഹതാപവും ഒരുമിച്ചാണ് വരുന്നത്. ഹദീസ് ശാസ്ത്രത്തിൻ്റെ എ. ബി.സി.ഡി പോലു മറിയാത്തവർ ഒരു സ്വഹീഹായ റിപ്പോർട്ടിനെ എടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത് കാണുമ്പോൾ രോഷവും. കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാണ് ഇവരുടെ ചെയ്തികൾ. അറബി  അറിയില്ലെങ്കിൽ ഡിക്ഷ്‌ണറി ഒന്ന് മറിച്ച് നോക്കരുതോ? അത് എങ്ങനെ എന്ന് പോലും അറിയില്ലായിരിക്കാം.

'ഖിസ്സ' എന്നാൽ കഥ എന്ന് മാത്രമാണ് അർത്ഥമെന്നാണ് ഈ  കഥയില്ലാത്തവർ ധരിച്ചിരിക്കുന്നത്. അത് പോലെ ഹദീസ് എന്നാൽ നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തതിന് മാത്രമാണ് പറയുക എന്നും ഇവർ ധരിച്ചിരിക്കുന്നു. വിവരമുള്ളവർക്ക് വേണ്ടി ഞാൻ ഡിക്ഷ്‌ണറി ഉദ്ധരിക്കുന്നു. 
 قصة =  رواية ، حكاية 
 حديث = خبر ، رواية 
(المورد - قاموس)
Account, report

ഇനി ഖിസ്സ എന്നതിന് കഥ എന്ന് മാത്രമാണ് അർത്ഥമെങ്കിൽ മുജാഹിദുകൾ ഒരു കാര്യം ചെയ്യണം. ഇനി നിങ്ങൾ 'മുസ്ഹഫ് അച്ചടിക്കുകയാണെങ്കിൽ, “സൂറതുൽ ഖസസും, 'അസ്ഹാബുൽ കഹ്‌ഫി'ന്റെ സംഭവവും അടക്കമുള്ള ആയതുകളും ഒഴിവാക്കി പ്രസിദ്ധീകരിക്കണം. കാരണം അതെല്ലാം വെറും കഥകൾ ആണല്ലോ? "ഖിസ്സ" എന്നല്ലേ ഖുർആൻ പറയുന്നത്. അത് ദീനിൽ തെളിവല്ലല്ലോ - നിങ്ങളുടെ വാദപ്രകാരം.

സുഹൃത്തുക്കളെ, ചിന്താശേഷി ദീനിനെ വികലമാക്കുന്ന മൗലവിമാർക്ക് പണയം വെച്ചാൽ ഇങ്ങനെ ഒക്കെ വരും. ചിന്താശേഷി മരവിക്കാത്തവർക്ക് വേണ്ടിയാണ് ഞാൻ ഇവിടെ കുറിക്കുന്നത്.

ഇവിടെ എന്താണ് വിഷയം? ഖബ്റിൻ്റെ അടുക്കൽ പോയി മഹാന്മാരോട് സഹായം അഭ്യർത്ഥിക്കുന്നത് അവരോടുള്ള പ്രാർത്ഥനയും അത് അവർക്കുള്ള ആരാധനയും ആയതിനാൽ ശിർക്കും കുഫ്റും ആണെന്നുമാണ് ഇവിടെ ഒരു വിഭാഗം ആളുകൾ വർഷങ്ങളായി വാദിച്ചു കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വാദം ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു തീമിയ്യ എന്ന പണ്ഡിതനാണ് ആദ്യമായി ഉന്നയിച്ചത്. അതിന് മുമ്പ് കഴിഞ്ഞു പോയ ഒരു പണ്ഡിതനോ ഇമാമോ മുഫസ്സിറോ മുഹദ്ദിസോ ഫഖീഹോ ഉത്തമ നുറ്റാണ്ടുകളിലെ മുജ്‌തഹിദുകളോ താബിഉകളോ സ്വഹാബികളോ നബി(സ)യോ അല്ലാഹുവോ ആരും ഈ വാദം ഉന്നയിച്ചിട്ടില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് വിരചിതമായ ഒരു ഖുർആൻ വ്യാഖ്യാനത്തിലോ ഒരു ഹദീസ് ഗ്രന്ഥത്തിലോ കർമ്മശാസ്ത്ര ഗ്രന്ഥത്തിലോ വിശ്വാസശാസ്ത്ര ഗ്രന്ഥത്തിലോ ഇങ്ങനെ ഒരു വാദം പരാമർശിച്ചിട്ടുപോലുമില്ല. ഇത് ഇബ്നുതീമിയ്യ കൊണ്ടുവന്ന ഒരു പുത്തൻ വാദമാകുന്നു. അദ്ദേഹത്തിന്റെ കാലത്ത് തന്നെ പണ്ഡിതന്മാർ ഈ വാദത്തെ നഖശിഖാന്തം എതിർത്തിരുന്നു.

അദ്ദേഹത്തിന് ശേഷവും ആരും ഈ വാദം ഏറ്റെടുത്തിട്ടില്ല. ഒറ്റപ്പെട്ടവരും വഴിപിഴച്ചവരുമായ ചിലരൊഴികെ. മുസ്‌ലിം വൈജ്ഞാനിക നഭോമണ്ഡലത്തെ പ്രകാശ പൂരിതമാക്കിയ പ്രശസതരായ ഇമാമുകളിൽ ഒരാളും ഇബ്നു തീമിയ്യക്ക് മുമ്പോ ശേഷമോ ഇങ്ങനെ ഒരു കാര്യം വാദിച്ചിട്ടില്ല. മുൻഗാമികളായ പണ്ഡിതരുടെ ആയിരക്കണക്കിന് വാള്യങ്ങളുള്ള കിതാബുകൾ നിങ്ങൾ പരതി നോക്കിക്കോളൂ, എവിടെയും ഈ വാദമില്ല. പിന്നെ, ഈ വാദത്തിന് പ്രചാരം ലഭിച്ചത് ഇബ്നു അബ്ദിൽ വഹാബിൻ്റെ രംഗപ്രവേശത്തോടെയാണ്. അദ്ദേഹവും അന്നത്തെ നജ്‌ദിലെ രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ഈ പ്രസ്ഥാനം വളർന്നത്. കേരളത്തിലും മുജാഹിദ് പ്രസ്ഥാനം വളർന്നത് രാഷ്ട്രീയ സ്വാധീനം ഒന്നു കൊണ്ട് മാത്രമാണ്. നേരെ മറിച്ച്  ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹാന്മാരെ സമീപിക്കലും അവരോട് സഹായം തേടലും അവർ മുഖേന അല്ലാഹുവിനോട് ദുആ ചെയ്യുന്നതും  ബഹുമാനപ്പെട്ട ആദം (അ) ഈ ഭൂമിയിലേക്ക് വരുന്നതിന് മുമ്പേ തുടങ്ങി വെച്ചതും നൂറ്റാണ്ടുകളായി മുസ്ല‌ിം ഉമ്മത്ത് തുടർന്നു വരുന്നതും ഖിയാമം നാളിൻ്റെ അന്നും സംഭവിക്കുന്നതുമായ ഒരു പുണ്യ കർമ്മമാകുന്നു. മഹ്‌ശറിൽ നടക്കുന്ന ആ കൂട്ട ഇസ്തിഘാസയുടെ സമയത്ത് നമ്മുടെ മുജാഹിദ് സുഹൃത്തുക്കൾ എന്താണ് ചെയ്യുവാൻ പോകുന്നത് എന്ന് അറിയാൻ താത്പര്യമുണ്ട്. അല്ലാഹുവിനോട് നേരിട്ട് ചോദിക്കുവാൻ ഇത്രയും സൗകര്യമുള്ള മറ്റൊരു സന്ദർഭം ഇല്ലല്ലോ?

തെളിവുകൾ എന്നാൽ എന്താണ് ? എന്നതിനെ കുറിച്ച് ഇവർക്ക് ഒരു വെളിവും ഇല്ല എന്നതാണ് ശരി. ഇസ്തിഘാസക്ക് തെളിവ് ഉണ്ടോ എന്ന് സുന്നികളോട് ചോദിക്കുന്നത് തന്നെ അപ്രസക്തമാണ്. കാരണം ഏതൊരു കർമ്മവും 'ശറഇ'ലെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവക്ക് എതിരാകാത്തിടത്തോളം കാലം അത് അടിസ്ഥാനപരമായി അനുവദനീയമാണ്. ഇസ്‌തിഘാസ എന്ന പുണ്യകർമ്മത്തിന് തെളിവ് ഇല്ലാത്തത് കൊണ്ടല്ല; അത് ഖുർആൻ കൊണ്ടും സുന്നത്‌ കൊണ്ടും ഇജ്‌മാഅ്‌ കൊണ്ടും സ്ഥിരപ്പെട്ടതാണെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല. ഞാൻ എഴുതിയതിൻ്റെ ചുരുക്കം നിദാന ശാസ്ത്ര പ്രകാരം അതിന് അവർ ബാധ്യസ്ഥരല്ല എന്നാണ്. (ഇതാണ് "ഇസ്‌തിഘാസക്ക് തെളിവുണ്ടോ? ഇസ്തിഘാസക്ക് തെളിവുണ്ടോ?" എന്ന് ചിലർ ആക്രോശിക്കുമ്പോൾ വിവരമുള്ള ചിലർ മൈൻഡ് ചെയ്യാത്തത് )

അതേസമയം, ഏതെങ്കിലും ഒരു കർമ്മത്തിന് ഒരു പ്രത്യേക വിധിയാണ് ഉള്ളത് എന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അവരാണ് അതിന് തെളിവ് കൊണ്ടുവരേണ്ടത്. ഉദാഹരണമായി ഇസ്തിഘാസ ശിർക്കാണെന്നാണ് മുജാഹിദുകൾ വാദിക്കുന്നത്. (ആ വാദം തന്നെ അസംബന്ധമാണ് കാരണം, ശിർക്ക് എന്നത് വിശ്വാസപരമാണ്, അത് കർമ്മവുമായി ബന്ധപ്പെടുന്നതല്ല, കർമ്മവുമായി ബന്ധപ്പെടുന്നത് കുഫ്‌ർ ആണ്- ഇരിക്കട്ടെ) അപ്പോൾ മുജാഹിദുകളാണ് അവരുടെ വാദത്തിന് തെളിവുകൾ ഹാജരാക്കേണ്ടത്. ഇതാണ് നിദാനശാസ്ത്ര നിയമങ്ങൾ അനുശാസിക്കുന്നത്.

പക്ഷേ ഓൺലൈനിൽ നടന്ന സംവാദത്തിൽ ശിർക്കാണെന്ന്  സ്ഥാപിക്കുന്നതിനു പകരം സുന്നികളോട് നിർബന്ധമാണോ,  സുന്നത്താണോ, മുബാഹാണോ എന്ന് ചോദിച്ച് കൊണ്ട് സമയം പൂർത്തിയാക്കുകയായിരുന്നു. തെളിവ് കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത ഈ വാദം ഇവരെന്തിന് നെഞ്ചിലേറ്റി നടക്കുന്നു ?

ഇപ്പോൾ വീണ്ടുമൊരു സംവാദത്തിനു കോപ്പ് കൂട്ടുകയാണെന്ന് കഴിഞ്ഞ ദിവസം വന്ന മെയിലിൽ നിന്ന് മനസ്സിലാവുന്നു. ഇസ്‌തിഘാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾക്ക് കഴിഞ്ഞിട്ടില്ല. അത് പോലെ ബഷീറിൻ്റെയും മറ്റു മുജാഹിദുകളുടെയും ഉസ്‌താദും നേതാവുമായ ഉമർ ഫൈസിക്ക് 2 മണിക്കൂർ കൊണ്ട് ഇസ്‌തിഗാസ ശിർക്കാണെന്നുള്ളതിനു ഒരു ആയത്തുദ്ധരിക്കാനോ ഹദീസ് ഉദ്ധരിക്കാനോ സാധിച്ചിട്ടില്ല. ഇത് അന്ന് ഓൺലൈനിലുണ്ടായ നൂറ്റി അമ്പതിൽ പരം ആളുകൾ നേരിട്ട് കേട്ടതാണ്. ആകെ ഓതിയ ആയത്ത് അത് സുന്നികളെ സഹായിക്കാൻ വേണ്ടിയായിരുന്നു. കാരണം അതെ ആയത്ത് കൊണ്ടാണ് ഇസ്തിഗാസ അനുവദനീയമാണെന്നു ഹനീഫ മുസ്ലിയാർ സ്ഥാപിച്ചതും ഉമർ ഫൈസി മലർന്നടിച്ച് വീണതും. സാധാരണ മറ്റൊരാളോട് തല്ല് കൂടി മലർന്നടിച്ച് വീണ് പരിക്ക് പറ്റിയ ആൾ, ഇനിയുമുണ്ടോ ഞങ്ങളോട് ഏറ്റ് മുട്ടാൻ എന്ന് സ്വയാഭിമാനം നടിക്കുന്നവർ പറയാറുള്ളത് പോലെ സാദിഖ് പടുകൂറ്റൻ വെല്ലുവിളിയുമായി വന്നിരിക്കുകയാണ്. സാദിഖിൻ്റെ വെല്ലുവിളി വിനയത്തോടെ സ്വീകരിക്കാം പക്ഷെ ഒറ്റ ഉപാധി, എന്തെന്നാൽ കഴിഞ്ഞ സംവാദത്തിൽ ഞങ്ങളോട് പരാജയപ്പെട്ട ബഷീറിനെയോ നിങ്ങളുടെ ഉസ്‌താദ് ഉമർ ഫൈസിയേയോ അല്ല ഞങ്ങൾക്ക് സംവദിക്കാൻ വേണ്ടത്. കാരണം കോർട്ടർ ഫൈനലിൽ തോറ്റവരോട് സെമി ഫൈനലിൽ ആരെങ്കിലും ഏറ്റുമുട്ടാറുണ്ടോ ? ഇല്ല. ആയത് കൊണ്ട് ഇനി സെമി ഫൈനലിൽ ആവട്ടെ നമ്മുടെ സംവാദം, സെമി ഫൈനലിലേക്ക് നിങ്ങളുടെ സെമി ഫൈനൽ നേതാവായ ഹുസൈൻ സലഫിയെ കൊണ്ട് വരൂ. ഓൺ ലൈനിലോ അല്ലാതെയോ ഞങ്ങൾ തയ്യാറാണ്. അവിടെന്ന് നാം ജയിച്ചാൽ ഫൈനൽ നേതാക്കളുമായി ഒരു കൈ നോക്കാം ഇൻശാ അല്ലാഹ്. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. നിഷ്പക്ഷമതികളും അന്ന് സംവാദം നടക്കുമ്പോൾ മെസ്സെഞ്ചർ റൂമിലുണ്ടായ ആളുകളും ഈ ആവശ്യത്തെക്കുറിച്ച് വിലയിരുത്തട്ടെ.

പക്ഷെ, ഉറപ്പിച്ച് പറയാം!! സാദിഖോ മറ്റ്  മുജാഹിദുകളോ ഇതിന് തയ്യാറാവൂല. കാരണം അവരുടെ വെല്ലു വിളിയെക്കുറിച്ച് ഉദാഹരണം പറയുകയാണെങ്കിൽ  "പണ്ടൊരു തള്ള തുണി തുന്നിക്കൊണ്ടിരിക്കുമ്പോൾ സൂചി താഴെ വീണു പോയി, കുറേ തിരഞ്ഞ് സൂചി കിട്ടാതപ്പോൾ സൂചി കിട്ടാൻ വേണ്ടി പള്ളിയിലേക്ക് സ്വർണ്ണത്തിൻ്റെ ഒരു ഉലക്ക നേർച്ചയാക്കി, ഇത് കേട്ടിരുന്ന മകൾ തള്ളയോട് ചോദിച്ചു അഞ്ച് പൈസയുടെ സൂചിക്കാണോ നിങ്ങൾ പൊന്നിൻ്റെ ഉലക്ക നേർച്ചയാക്കുന്നത് അപ്പോൾ തള്ള പറഞ്ഞത് മോളേ, ആരെയും കേൾപ്പിക്കല്ലേ!! അത് കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല, സൂചി കിട്ടാൻ വേണ്ടി പറഞ്ഞതാണ് " ഇത് പോലെയാണ് സാദിഖിൻ്റെ വെല്ലുവിളി, സംവാദം നടത്താൻ വേണ്ടിയുള്ളതല്ല. മുജാഹിദുകളെ സമാശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാ. അതിന് വല്ല തെളിവുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ഉണ്ട്. ഒരു ആറ് വർഷം മുമ്പ് ഈ രീതിയിൽ വെല്ല് വിളിച്ച് ഞങ്ങളത് സ്വീകരിച്ചപ്പോൾ സാദിഖ് ഞങ്ങളെ കബളിപ്പിച്ചിരുന്നു. അത് സാദിഖിന് നല്ല പോലെ ഓർമ്മയുണ്ടാകുമെന്ന് മാത്രം ഇപ്പോൾ ഉണർത്തുന്നു.

വിഷയത്തിലേക്ക് മടങ്ങാം, ഇസ്തിഘാസ ശിർക്കാണെന്നതിന് തെളിവാണെന്ന് പറഞ്ഞ് മുജാഹിദുകൾ ഉദ്ധരിക്കുന്ന കുറെ ആയതുകൾ ഉണ്ട്. പരിശുദ്ധ ഖുർആനിൽ മുശ്‌രിക്കുകളെ സൂചിപ്പിച്ച് കൊണ്ട് വന്ന ആയതുകൾ ആ ആയതുകളിൽ എല്ലാം "ദഅ് വത്" എന്ന പദത്തിൽ നിന്ന് ഉത്ഭുതമായ "ദആ, യദ്ഉ" എന്ന (ക്രിയാരൂപങ്ങളിൽ വന്ന പദങ്ങൾക്ക് മുഫസ്സിറുകൾ നൽകിയ അർത്ഥം മറച്ചു വെച്ചു കൊണ്ട് ഇവരുടെ വക സ്വയം നിർമ്മിച്ചുണ്ടാക്കിയ അർത്ഥം കൽപിച്ചു കൊണ്ടാണ് ഇവർ ദുർവ്യാഖ്യാനിക്കുന്നത്.. മുഫസ്സിറുകൾ എല്ലാം ആ പദങ്ങൾക്ക് "ആരാധന" എന്ന അർത്ഥം വെച്ചപ്പോൾ ഇവരുടെ പരിഭാഷകളിൽ അത് ഒന്നും കാണില്ല. പകരം "വിളിച്ചു പ്രാർത്ഥിക്കുക" എന്ന ഒരു വിചിത്രമായ അർത്ഥമാണ് ഇവർ നൽകാറുള്ളത്. ഇങ്ങനെ ഒരു പദം മലയാളത്തിൽ ഇല്ല തന്നെ. ഇവരുടെ കുതന്ത്രങ്ങൾക്ക് വേണ്ടി ഇവർ നിർമ്മിച്ചുണ്ടാക്കിയ ഒരു അർത്ഥമാണ് ഇത്. വാസ്‌തവത്തിൽ "യദ്ഊ" എന്നതിന് 'വിളിക്കുക' എന്ന് ഒരു അർത്ഥം ഉണ്ട്. 'പ്രാർത്ഥിക്കുക' എന്ന് മറ്റൊരു അർത്ഥവും ഉണ്ട്. രണ്ട് അർത്ഥവും കൂടി ഒരർത്ഥം ഒരു ഡിക്ഷ്‌ണറിയിലും കാണില്ല.

"സ്വഹാബികൾ ആരെങ്കിലും ഇസ്‌തിഘാസ ചെയ്‌തിട്ടുണ്ടോ?  ഉത്തമ നൂറ്റാണ്ടുകളിലെ താബിഈങ്ങളോ സ്വലഫുസ്സ്വാലിഹീങ്ങളോ  ഇസ്‌തിഘാസ ചെയ്‌തിട്ടുണ്ടോ?" എന്നൊക്കെ ഇവർ വലിയ വായിൽ ചോദിക്കാറുണ്ട്. അവരുടെ ചങ്കിൽ തറക്കുന്ന മറുപടിയാണ് ഈ ഹദീസ്. ഹാഫിള് ഇബ്നു‌കസീർ(റ) തന്റെ 'അൽബിദായവന്നിഹായ' യിലും ഹാഫിള് ഇബ്‌നുഹജർ അൽഅസ്ഖ്ഖലാനി(റ) തന്റെ 'ഫത്ഹുൽ ബാരി യിലും സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഈ ഹദീസിനെതിരെയുള്ള മുജാഹിദുകളുടെ പരാക്രമമാണ് നാം മുകളിൽ കണ്ടത്. വിഷയത്തിന്റെ ഗൗരവം എൻ്റെ മാന്യ സുഹൃത്തുക്കൾ മനസ്സിലാക്കണം. എന്ത് കൊണ്ടാണ് മുജാഹിദുകളെ സുന്നികൾ ഇത്ര മാത്രം  വെറുക്കുന്നതെന്നും ചിന്തിക്കണം. ഇവിടെ ഹദീസ് വിജ്ഞാനത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇന്നത്തെ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത്, സ്വന്തം സുഖങ്ങളും സമയവും ആയുസ്സും ആരോഗ്യവും ദീനിൻ്റെ മാർഗ്ഗത്തിൽ ത്യജിച്ച്, സ്വഹീഹായ റിപ്പോർട്ടുകൾ തേടിപ്പിടിച്ച് അത് ഈ ഉമ്മത്തിന് എത്തിച്ച് കൊടുക്കുവാൻ വേണ്ടി, ലോകപ്രശസ്തമായ വാള്യങ്ങൾ വരുന്ന ഗ്രന്ഥങ്ങൾ രചിച്ച്, അതിന്റെയൊന്നും കോപിറൈറ്റ് പോലും അവകാശപ്പെടാതെ എല്ലാം അല്ലാഹുവിന് സമർപ്പിച്ച്, ദീനീ വിജ്ഞാനവും മുൻഗാമികളുടെ ചര്യയും ഇവിടെ നില നിറുത്താൻ പരിശ്രമം ചെയ്‌ത ഹദീസ് വിജ്ഞാനത്തിൻ്റെ ഉന്നത പദവിയായ 'ഹാഫിള്' എന്ന് വിളിച്ച് ഈ ഉമ്മത്ത് ആദരിച്ച മഹാന്മാരായ ഇമാമുകളെ, ഒരു ഭാഗത്ത് ഞങ്ങൾ അവരെ അംഗീകരിക്കുന്നു എന്ന് പറയുകയും, മറുഭാഗത്ത് തങ്ങൾ  കെട്ടിച്ചമച്ചുണ്ടാക്കിയ സങ്കൽപ കൊട്ടാരങ്ങളൊക്കെ ഇവരുടെ ഉദ്ധരണികൾ മുഖേന തകരുമെന്ന് കണ്ടാൽ, ആ ഇമാമുകളുടെ തീരുമാനങ്ങളെ  പോസ്റ്റ്മോർട്ടം നടത്താൻ, ഒരു ഫന്നിലും ഒരു ചുക്കും അറിയാത്ത, എട്ടും പൊട്ടും തിരിയാത്തവർ മുതിരുമ്പോൾ ഈമാനുള്ള ഏതൊരു മുസ്ലിമിന്റെയും ചോര തിളക്കില്ലേ സഹോദരാ. ഈ ഇമാമുകളുടെ വിജ്ഞാനത്തിന്നും പരിശ്രമങ്ങൾക്കും പുല്ലുവില പോലും കൽപിക്കാതെ തങ്ങളുടെ വാശി ജയിക്കുവാൻ വേണ്ടി അവർ സ്വഹീഹെന്ന് പ്രഖ്യാപിച്ച റിപ്പോർട്ടുകളെ വെറും കഥയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരെ സ്നേഹിക്കുവാൻ ആത്മാർത്ഥതയുള്ളവർക്ക് സാധിക്കുമോ?  വിവരക്കേടിൻ്റെ അഴിഞ്ഞാട്ടമല്ലേ ഇവിടെ നടക്കുന്നത് ?


സാദിഖിന്റെ കണ്ടെത്തലുകൾ
ഈ ഹദീസിനെതിരെയുള്ള ഇവരുടെ കൊഞ്ഞനം കുത്തലുകൾ  ശ്രദ്ധിക്കുക.

? ഇത് വെറും ഒരു കഥയാണ് !
? ഇത് ഹദീസ് അല്ല !
? ഇത് ഒരു സ്വപ്നകഥയാണ്. സ്വപ്‌നം ദീനിൽ തെളിവല്ല !
? 'അഖ്ബറ' എന്നാൽ ഉമർ (റ)വിനോട് മുഴുവൻ പറഞ്ഞു എന്ന് അർത്ഥമില്ല ! 
? റസൂൽ(സ)യുടെ ഖബ്‌റിനടുക്കൽ പോയ വ്യക്തി സ്വഹാബി ആണെന്ന് പറഞ്ഞ സൈഫ് ഒരു നിരീശ്വരവാദിയാകുന്നു !
? നിരീശ്വരവാദി പറഞ്ഞതാണ് സുന്നികൾക്ക് ഇസ്‌തിഘാസക്ക് തെളിവ് !

എങ്ങനെയുണ്ട് കരണം മറിച്ചിലുകൾ

ആദ്യമായി ഞാൻ ഈ ഹദീസിലെ സംഭവം ഒന്ന് വിവരിക്കാം.
ഹിജ്റ 18- വർഷം ഉമർ(റ)വിൻ്റെ ഭരണകാലത്ത് മദീനയിൽ കഠിനമായ വരൾച്ച അനുഭവപ്പെട്ടു. "ക്ഷാമ വർഷം' എന്നാണ് ആ വർഷം ചരിത്രത്തിൽ അറിയപ്പെടുന്നത്. അപ്പോൾ ഒരു വ്യക്തി റസൂൽ(സ)യുടെ ഖബ്ർ ശരീഫിനടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങയുടെ ഉമ്മത്ത് നശിച്ചു കൊണ്ടിരിക്കുന്നു, അങ്ങ് മഴക്ക് വേണ്ടി ദുആ ചെയ്യണം. പിന്നീട് ആ വ്യക്തിക്ക് സ്വപ്‌നത്തിൽ നബി(സ) പ്രത്യക്ഷപ്പെട്ടു കൊണ്ട് അവർക്ക് മഴ ലഭിക്കുമെന്ന സന്തോഷ വാർത്ത അറിയിക്കുകയും ഖലീഫയായ ഉമർ(റ)വിനെ സമീപിച്ചു കൊണ്ട് ഭരണം അൽപം ലഘുവാക്കണമെന്ന് പറയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ആ വ്യക്തി ഉമർ(റ)വിനെ സമീപിച്ച് വിവരം പറഞ്ഞു. അപ്പോൾ ഉമർ(റ) പറഞ്ഞു. അല്ലാഹുവേ, എനിക്ക് കഴിയാത്തത് കൊണ്ടാണല്ലോ! 

മറ്റൊരു റിപ്പോർട്ടിൽ കാണാം. ഈ വ്യക്തി ഉമർ(റ)വിനെ സമീപിച്ച് പറഞ്ഞത് ഞാൻ 'അല്ലാഹുവിന്റെ ദൂതൻ്റെ ദൂതൻ' ആണെന്നാണ്. ഈ സംഭവത്തിന് ശേഷമാണ് ഉമർ(റ) അബ്ബാസ്(റ)വിനെ തവസ്സുലാക്കി ജനങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടി മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തിയത്. ഈ സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ പ്രശസ്തമാണ്.

ഈ ഹദീസ് ഇമാം ഇബ്‌നുഹജർ(റ) തുടങ്ങുന്നത് തന്നെ ഇബ്നു അബീശൈബ സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ഹാഫിള് ഇബ്നു കസീർ(റ) ഈ ഹദീസ് പരമ്പര സഹിതം ഉദ്ധരിച്ചു കൊണ്ട് അവസാനം പ്രഖ്യാപിക്കുന്നു ഇത് സ്വഹീഹായ പരമ്പരയാകുന്നു. ഈ രണ്ട് ലോകപ്രശസ്ത‌ ഹദീസ് ‌പണ്ഡിതരും സ്വഹീഹ് എന്ന് പ്രഖ്യാപിച്ച ഹദീസിനെയാണ് വിവരമില്ലാത്ത മുജാഹിദുകൾ കഥയെന്ന് പറഞ്ഞ് തരം താഴ്ത്തുന്നത്. കഥയെങ്ങനെയാണാവോ സ്വഹീഹ് ആക്കുക? വിവരമില്ലാത്തവർ ദീൻ കൈകാര്യം ചെയ്യുന്നതിൻ്റെ ഫലമാണിത്. വഴിയിൽ കാണുന്നതെല്ലാം 'ശിർക്ക്' എന്ന് മുജാഹിദുകൾ ലാഘവത്തോടെ പറയുന്നത്‌ പോലെയല്ല ഇമാമുകൾ ഒരു ഹദീസിനെക്കുറിച്ച് വിധി പറയുന്നത്. സൂക്ഷ്‌മമായ പഠനങ്ങൾക്കും അപഗ്രഥനങ്ങൾക്കും ശേഷമാണ്.

ഈ ഹദീസിനെതിരെ ഇവരുടെ വിചിത്ര വാദഗതികൾ ഓരോന്നായി ശ്രദ്ധിക്കുക

ഇത് വെറും ഒരു കഥയാണ് !

'ഖിസ്സ' എന്ന അറബി വാക്കിൻ്റെ അർത്ഥം തിരിയാത്തത് കൊണ്ടുണ്ടായ ഒരു തകരാർ ആണ് ഇത്. ഈ തകരാർ പരിഹരിക്കാൻ ആദ്യം, തങ്ങൾക്ക് വിവരമില്ല എന്ന വിവരം ഉണ്ടാവണം.

ഇത് ഹദീസ് അല്ല!

ഇതും വിവരക്കേടിൻ്റെ തനിയാവർത്തനം തന്നെ. സാങ്കേതികമായി റസൂൽ (സ)യുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കാണ് 'ഹദീസ് എന്ന്  പറയുന്നതെങ്കിലും, ഭാഷാപരമായി ഏത് റിപ്പോർട്ടുകൾക്കും ഹദീസ് എന്ന് ഉപയോഗിക്കും. ഡിക്ഷ്‌ണറി നോക്കുക. 'കിതാബ്' എന്ന പദം ഖുർആനിന് പകരം നാം ഉപയോഗിക്കുന്നു, അതേ സമയം എല്ലാ ഗ്രന്ഥങ്ങൾക്കും പുസ്തകങ്ങൾക്കും അതേ പദം തന്നെ ഉപയോഗിക്കുന്നു. ഈ വിവരക്കേട് ഭാഷാപരിജ്ഞാനം ഇല്ലാത്തത് കൊണ്ടുണ്ടായ ഒരു പ്രശ്നമാണ്. 

ഇത് ഒരു സ്വപ്ന കഥയാണ്, സ്വപ്‌നം ദീനിൽ തെളിവല്ല !

ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സ്വപ്‌നകഥ എന്ന് പറയുന്നത് ആദ്യാവസാനം സ്വ‌പ്നത്തിൽ തന്നെ നടക്കുന്ന ഒരു കഥക്കാണ്. ഇവിടെ ഒരു  സംഭവ വിവരണമാണ്. അതിൽ ഒരു സ്വപ്നവും ഉൾകൊള്ളുന്നു എന്നേയുള്ളൂ. സംഭവത്തിൽ സ്വപ്‌നം ഉൾപെട്ടു എന്നത് കൊണ്ട് സംഭവം വ്യാജമാണെന്ന് പറയാൻ കഴിയുമോ? മൗലവി ഉറക്കത്തിൽ സ്വപ്‌നം കണ്ടു എന്ന് പറഞ്ഞാൽ, ഉറക്കം എന്ന സംഭവത്തിൽ സ്വപ്‌നം ഉൾപെട്ടത് കാരണം മൗലവി ഉറങ്ങിയിട്ടേ ഇല്ല എന്ന് മുജാഹിദുകൾ പറയുമോ?
യൂസുഫ് നബി(അ) സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തനിക്ക് സുജൂദ് ചെയ്യുന്നതായി കണ്ട സ്വപ്നം തന്റെ പിതാവ് യഅ്ഖൂബ്‌ നബി(അ)മിനോട് പറയുന്നതും യഅ്ഖൂബ്‌ നബി(അ) ഈ വിവരം തന്റെ സഹോദരന്മാരോട് പറയരുതെന്ന് യൂസുഫ്‌ നബി(അ)മിനെ ഉപദേശിക്കുന്നതും യൂസുഫ് നബി(അ)മിന് ഭാവിയിൽ അല്ലാഹു ചെയ്യുവാൻ പോകുന്ന നിഅ്‌മതുകൾ എണ്ണിപ്പറയുന്നതുമായ സംഭവം 'യൂസുഫ് സൂറതി'ൽ വിവരിക്കുന്നുണ്ട്. ഈ സംഭവത്തിൽ ഒരു സ്വ‌പ്നം ഉൾപെട്ടത് കാരണം മുജാഹിദുകൾക്ക് ഇതും വ്യാജമാകുമോ? ഇത് മസ്‌തിഷ്‌കം മരവിച്ചതിൻ്റെ ലക്ഷണമാകുന്നു. എന്നാൽ ഈ ഹദീസിൽ ആരെയാണ് സ്വ‌പ്നം കണ്ടത് ? റസൂൽ(സ)യെ, എന്നെ ആരെങ്കിലും സ്വപ്നം കണ്ടാൽ അത് ഞാൻ തന്നെ ആയിരിക്കുമെന്നും പിശാചിന് എന്റെ രൂപത്തിൽ വരുവാൻ കഴിയില്ലെന്നും റസൂൽ(സ)തന്നെ നമ്മെ പഠിപ്പിച്ചതല്ലേ ? ഇത് ഇമാം മുസ്ലിം(റ) റിപ്പോർട്ട് ചെയ്‌ത സ്വഹീഹായ ഹദീസ് അല്ലേ. മുജാഹിദുകൾ ഈ ഹദീസും പോസ്റ്റ് മോർട്ടം നടത്തുമോ ?
എന്നാൽ ഇവിടെ സുന്നികൾക്ക് സ്വപ്നം അല്ല തെളിവ് ആ സ്വപ്‌നവും അതിന് കാരണമായ നബി(സ)യുടെ ഖബ്ർ ശരീഫിനടുത്ത് നിന്ന് ചെയ്‌ത ഇസ്‌തിഘാസയും ഉമർ(റ) അംഗീകരിച്ചതാണ് തെളിവ്. ഉമർ(റ) മുജാഹിദുകളെ പോലെ അത് വെറും സ്വ‌പ്നമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞില്ല. ഭരണാധികാരി എന്ന നിലയിൽ മഴയെ തേടിയുള്ള നിസ്കാരം സംഘടിപ്പിക്കുകയാണ് ചെയ്‌തത്. ഇസ്‌ലാമിന് വേണ്ടി ആരുടെ കഴുത്തിന് നേരെയും വാൾ വീശാൻ മടിക്കാത്ത ഉമർ(റ) അധികാരം കൈയിൽ ഉണ്ടായിട്ട് പോലും ആ വ്യക്തിയോട് എന്തിനാണ് ആവശ്യ നിവൃത്തിക്ക് വേണ്ടി മരണപ്പെട്ട നബി(സ)യെ സമീപിച്ച് സഹായം തേടിയത് എന്ന് ചോദിക്കുക പോലും ചെയ്‌തില്ല. ഈ പ്രവൃത്തി ശിർക്കല്ല എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. ഇത് ശിർക്കായിരുന്നെങ്കിൽ ആ വ്യക്തിയുടെ ജീവൻ ബാക്കി ഉണ്ടാകുമായിരുന്നില്ല.

'അഖ്ബറ' എന്നാൽ ഉമർ(റ)വിനോട് മുഴുവൻ പറഞ്ഞു എന്ന് അർത്ഥമില്ല!

എന്നാൽ മുകളിലെ മറുപടിയിൽ നിന്ന് രക്ഷപ്പെടാൻ മൗലവിമാർ എഴുന്നെള്ളിക്കുന്ന മറ്റൊരു വലിയ വങ്കത്തമാണ് ആ വ്യക്തി ഉമർ(റ)വിനോട് മുഴുവൻ വിവരവും പറഞ്ഞില്ല എന്ന വാദം. ഇത് ബുദ്ധി പണയം വെച്ചതിൻ്റെ ഒരു ലക്ഷണമാകുന്നു. അഖ്ബറ' എന്നാൽ മുഴുവൻ പറഞ്ഞു എന്ന അർത്ഥമില്ലെങ്കിൽ പിന്നെ എത്ര ശതമാനം പറഞ്ഞു എന്നാണാവോ? ഏത് ഡിക്ഷ്‌ണറിയിലാണ് മുജാഹിദുകൾ പറയുന്ന അർത്ഥം 'അഖ്ബറ'ക്ക് ഉള്ളത്. സുഹൃത്തുക്കളെ ഒരു സംഭവം പറഞ്ഞുകൊണ്ട്, അതിന്റെ ഭാഗമായി തന്നെ ആ സംഭവം മറ്റൊരു വ്യക്തിയെ അറിയിച്ചു എന്ന് പറഞ്ഞാൽ അതിൻ്റെ ഉദ്ദേശം മുഴുവൻ അറിയിച്ചില്ല എന്നാണെന്ന് വാദിക്കാൻ ഈ ലോകത്ത് മുജാഹിദുകൾക്ക് മാത്രമെ കഴിയുകയുള്ളൂ. 'ഇഖ്‌ബാർ' എന്ന് പറഞ്ഞാൽ വാർത്ത അറിയിക്കുക എന്നാണ് അർത്ഥം. ഒരു ആക്സിഡന്റ്റ് ഉണ്ടായി ഒരാൾ മരണപ്പെട്ട വാർത്ത അറിയിച്ചു എന്ന് പറഞ്ഞാൽ ആക്‌സിഡൻ്റ് വാർത്തയും മരണ വാർത്തയും അറിയിച്ചു എന്ന് തന്നെയാണ് ഉദ്ദേശം. ഏതെങ്കിലും ഒന്ന് മറച്ച് വെച്ചു കൊണ്ട് സംഭവത്തിന്റെ ഒരു ഭാഗം മാത്രം അറിയിച്ചു എന്നല്ല. ഇത് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും, മുജാഹിദ് ആകരുതെന്നേഉള്ളൂ.

ഈ ഹദീസിൽ 'അഖ്ബറ' എന്നതിന് മുഴുവൻ അറിയിച്ചു എന്ന് അർത്ഥം ഇല്ലെങ്കിൽ പിന്നെ എന്ത് അറിയിച്ചു എന്നാണ് അർത്ഥം. രണ്ട് ഘടകങ്ങളാണ് ഈ സംഭവത്തിൽ ഉള്ളത്. ഒന്ന്, നബി(സ)യുടെ ഖബ്ർ ശരീഫിനടുത്ത് പോയി സഹായം തേടിയത്. രണ്ട്, നബി(സ) സ്വ‌പ്നത്തിൽ വന്നതും ഉമർ(റവിനെ സമീപിക്കാൻ നിർദ്ദേശിച്ചതും. ഇതിൽ ഏതാണാവോ ഉമർ(റ)വിനെ ആ വ്യക്തി അറിയിച്ചത്. ഒന്നാമത്തേത് മറച്ചു വെച്ച് രണ്ടാമത്തേത് മാത്രമാണ് അറിയിച്ചത് എങ്കിൽ സ്വപ്‌ന സംഭവം ഉമർ(റ) അംഗീകരിച്ചു എന്ന് ഇവർ സമ്മതിച്ചോ? ഇനി രണ്ടാമത്തേത് മറച്ചു വെച്ച് ഒന്നാമത്തേതാണ് അറിയിച്ചത് എങ്കിൽ ഖബ്‌റിൻ്റെ അടുക്കൽ പോയി സഹായം തേടിയത് ഉമർ(റ) അംഗീകരിച്ചു എന്ന് സമ്മതിച്ചോ? ഇനി 'അഖ്ബറ' എന്നാൽ ഒന്നും അറിയിച്ചില്ല എന്നാവുമോ അർത്ഥം!? മുജാഹിദുകൾക്ക് വേണ്ടി ഇനി നാം അറബി പദങ്ങളുടെ അർത്ഥം തലകീഴായി വെക്കേണ്ടി വരുമോ?

'അഖ്ബറ' എന്നാൽ മുഴുവൻ അറിയിച്ചു എന്ന് അർത്ഥമില്ലെങ്കിൽ ഹദീസുകളിൽ 'അഖ്ബറനാ എന്ന് ഒരു പാട് കാണാം. അവിടെയെല്ലാം മുജാഹിദുകൾക്ക് അവരുടെ സ്വന്തം അർത്ഥം വെക്കാൻ ധൈര്യമുണ്ടോ? ഏതെങ്കിലും പണ്ഡിതൻ്റെ ഒരു ഉദ്ധരണി ഈ മുജാഹിദുകൾക്ക് അവരുടെ ഈ വാദത്തിന് പിന്തുണയായി കൊണ്ടു വരാൻ കഴിയുമോ? 'അഖ്ബറ' എന്ന വാക്കിന് അവിടെ വിവരിച്ച സംഭവം എന്താണോ അത് മുഴുവൻ അറിയിച്ചു എന്ന് തന്നെയാണ് സ്വാഭാവിക അർത്ഥം. മറിച്ചാണെങ്കിൽ അതിന് തെളിവ് കൊണ്ടുവരണം.

റസൂൽ(സ)യുടെ ഖബ്റിന്നടുക്കൽ പോയ വ്യക്തി സ്വഹാബി ആണെന്ന് പറഞ്ഞ സൈഫ് ഒരു നിരീശ്വരവാദിയാകുന്നു!

ആദ്യമായി ഈ ഹദീസിൻ്റെ പരമ്പര ഞാൻ ഉദ്ധരിക്കട്ടെ - ഇബ്‌നുകസീറി(റ)ന്റെ റിപ്പോർട്ട് പ്രകാരം.

وقال الحافظ أبو بكر البيهقي أخبرنا أبو نصر بن قتادة وابو بكر الفارسي قالا حدثنا أبو عمر بن مطر حدثنا ابراهيم بن علي الذهلي حدثنا يحيى بن يحيى حدثنا أبو معاوية عن الأعمش عن أبي صالح عن مالك قال اصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي ص فقال يارسول الله استسق الله لامتك فانهم قد هلكوا فأتاه رسول الله ص في المنام فقال ايت عمر فاقره مني السلام واخبرهم انه مسقون وقل له عليك بالكيس الكيس فاني الرجل فاخير عمر فقال يارب ما الوا الا ما عجزت عنه وهذا اسناد صحيح

ഹാഫിള് ബൈഹഖി - അബൂനസ് ബ്നു ഖതാദ, അബൂബകറുൽ ഫാരിസി - അബൂ ഉമർ ബിൻ മഥർ - ഇബ്റാഹീമു ബ്‌നു അലിയ്യി ദുഹ്‌ലി - യഹ്‌യ ബ്‌നു യഹ്യാ - അബൂ മുആവിയ -അഅ്മഷ് -അബീ സ്വാലിഹ് -മാലിക് (ഉമർ(റ) വിൻ്റെ ഖജാന സൂക്ഷിപ്പുകാരൻ). ഈ പരമ്പര ഉദ്ധരിച്ചുകൊണ്ട് ഹാഫിള് ഇബ്‌നു കസീർ പറയുന്നു ഈ പരമ്പര സ്വഹീഹാണ് എന്ന്. ഇതിൽ എവിടെ കൂട്ടരെ സൈഫ് എന്നവർ.

ഹാഫിളുകൾ രണ്ട് പേരും സ്വഹീഹായി ഉദ്ധരിച്ച പരമ്പരയിൽ സൈഫ് എന്നവർ വരുന്നു പോലുമില്ല. സൈഫിൻ്റെ പേർ ഇബ്നു‌ ഹജർ(റ) ഉദ്ധരിച്ചത് ഖബ്റിൻ്റെ അടുക്കൽ പോയ വ്യക്തി സ്വഹാബി ആണെന്ന വാചകത്തിലാണ്. അത് ഈ ഹദീസിൻ്റെ ഭാഗമേ അല്ല. ഓരോ ഹദീസിന്റെ അനുബന്ധമായും ആ ഹദീസിൽ ഉൾപ്പെട്ട വ്യക്തികളെ കുറിച്ചുള്ള ചർച്ചകൾ ഹദീസ് വിജ്ഞാനത്തിൻ്റെ ഭാഗമാണ്. ആ വ്യക്തി സ്വഹാബി ആണോ അല്ലേ എന്ന ഒരു ചർച്ചയാണ് അത് ഇവിടെ ഈ വ്യക്തി സ്വഹാബി ആണെങ്കിലും അല്ലെങ്കിലും അത് ഈ ഹദീസിന്റെ 'സ്വി ഹ്ഹത്തി' നെ ഒരു നിലക്കും ബാധിക്കുന്നതല്ല. അഥവാ ഒരു വ്യക്തി നബി(സ)യുടെ ഖബ്ർ ശരീഫിനു സമീപം ചെന്ന് സഹായം തേടി, നബി(സ)യെ സ്വപ്‌നത്തിൽ ദർശിച്ചു. ഉമർ(റ) വിനോട് വിവരം പറഞ്ഞു, ഉമർ(റ) അനന്തര നടപടികൾ കൈകൊണ്ടു, ഇമാമുകൾ ഉദ്ധരിച്ചു. സ്വഹീഹാണെന്ന് പ്രഖ്യാപിച്ചു. അവർക്ക് ആർക്കും ഇത് ശിർക്കല്ല ഇത് ശിർക്കായിരുന്നെങ്കിൽ അത് ഉമർ(റ) തടയുമായിരുന്നു. നൂറ്റാണ്ടുകളായി ഈ ഹദീസ് ഈ ഉമ്മത്തിന് എത്തിച്ചു കൊടുത്ത ഇമാമുകൾ ആരും ഇതിലെ 'ശിർക്കി'നെ കുറിച്ച് സൂചിപ്പിച്ചിട്ടു പോലുമില്ല. എന്ന്‌ വെച്ചാൽ അവർ അവരുടെ  ഉത്തരവാദിത്തം നിർവ്വഹിച്ചില്ല എന്നാണോ അർത്ഥം? ഇവരെല്ലാവരും കൂടി ഈ ഉമ്മത്തിനെ ശിർക്കിലേക്കും നരകത്തിലേക്കും ആട്ടിത്തെളിച്ചെന്നോ? അല്ല ഈ മുജാഹിദുകൾ പറയുന്ന ശിർക്കും തൗഹീദും മുസ്‌ലിം ഉമ്മത്തിന് പരിചയമേ ഇല്ല.

ഇനി ആ വ്യക്തി സ്വഹാബി അല്ലെങ്കിൽ പിന്നെ ത്വാബിഉകളിൽ പെട്ട ഒരു മഹാനാണെന്ന കാര്യം തീർച്ചയല്ലേ? ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ച അവരെ കുറിച്ചും നബി(സ) മുൻകൂട്ടി പുകഴ്ത്തി പറഞ്ഞതല്ലേ. അവർക്കും ശിർക്ക് എന്താണെന്ന് മനസ്സിലായില്ലേ? അത് ശിർക്ക് അല്ലാത്തത് കൊണ്ടല്ലേ ഉമർ(റ) ആ പ്രവൃത്തിയെ എതിർക്കാതിരിക്കുന്നത്, അഥവാ അംഗീകരിച്ചത്. ഇതാണ് സുന്നികളുടെ തെളിവ്

നിരീശ്വരവാദി പറഞ്ഞതാണ് സുന്നികൾക്ക് ഇസ്‌തിഘാസക്ക് തെളിവ്!  സൈഫിനെ ഉദ്ധരിക്കുന്നവർ നിരീശ്വരവാദിയെയാണ് ഉദ്ധരിക്കുന്നത്! സുന്നികൾക്ക് തെളിവ് നിരീശ്വരവാദികളുടെ ഉദ്ധരണികളാണ് !

ഇത്തരം അസംബന്ധങ്ങൾ ചിന്തിക്കുന്നവരുടെ മുന്നിൽ വിലപ്പോവില്ല. അങ്ങനെ ആണെങ്കിൽ ആദ്യമായി നിരീശ്വരവാദിയെ ഉദ്ധരിച്ചത് ആരാണ്? ഇബ്‌നുഹജർ(റ) തന്നെ! അതൊന്ന് തുറന്നു പറയാൻ മുജാഹിദുകൾക്ക് ധൈര്യമുണ്ടോ? സുന്നികളുടെ മേൽ കുതിര കയറുന്നതിന് മുമ്പ്.
ഇനി ഇബ്നു‌ഹജർ(റ) തന്നെ, മുഹമ്മദ് നബി(സ)യോട് സഹായം ചോദിക്കാൻ പാടില്ല എന്ന് പറഞ്ഞ കാരണത്താൽ ഇബ്നു‌തീമിയ്യ 'സ്വൻദഖ" ആണെന്ന പണ്ഡിതരുടെ ഉദ്ധരണി തന്റെ ഒരു കിതാബിൽ കൊടുത്തിട്ടുണ്ട്. അപ്പോൾ ഇബ്നു‌ തീമിയ്യയെ ഉദ്ധരിക്കുന്ന അനുയായികളായ മുജാഹിദുകൾ നിരീശ്വരവാദിയെ ആണോ ഉദ്ധരിക്കുന്നത്? ഇത് മലർന്നു കിടന്ന് മേലോട്ടു തുപ്പുന്നതിന് തുല്യമാണ്.

ഇബ്നു‌ഹജർ(റ) സുന്നികൾ പറയുന്നത് പോലെ ഒന്നും പറഞ്ഞിട്ടില്ലത്രെ! നബി(സ)യെ വിളിച്ചു സഹായം തേടി ഇബ്‌നുഹജർ(റ) രചിച്ച വരികളല്ലേ നിങ്ങളുടെ മൗലവിമാർക്ക് മുന്നിൽ നിന്ന് പേരോട് ഉസ്‌താദ് വായിച്ചത്? അപ്പോൾ കിതാബ് പോലും കാണാത്ത മൗലവിമാർ അന്തം വിട്ടതല്ലേ നാം കണ്ടത്? 

മാന്യ സുഹൃത്ത് സാദിഖ്, മറുപടി തരാതെ മുഖം തിരിച്ച് കളഞ്ഞ ഭാഗം ഒന്നു കൂടി ഇവിടെ ചേർക്കുന്നു. യഥാർത്ഥ തൗഹീദിൻ്റെ ആളുകളാണ് മുജാഹിദുകളെന്ന് വീമ്പിളക്കി മുസ്ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മാന്യന്മാരായ വല്ലവരും ഉണ്ടോ ഇതിനു മറുപടി പറയാൻ? വെല്ലുവിളിയല്ല, മറിച്ച് ഓൺലൈനിലുള്ളവർക്ക് സത്യം അറിയാനുള്ള അവസരം ഉണ്ടാകട്ടെ എന്നതാണ്.

*******************************
മുജാഹിദുകൾ കാലമിത്രയും ഇസ്‌തിഗാസ ശിർക്കാണെന്നും അത് ചെയ്യുന്നവർ മുശ്രിക്കാണെന്നുമാണ് വാദിച്ചിരുന്നത് പക്ഷേ, ഒരു പണ്ഡിതനോട് നേർക്കുനേർ ഏറ്റു മുട്ടുമ്പോൾ അവർ ഇസ്ത‌ിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മുതിർന്നില്ലെന്ന് മാത്രമല്ല. ഇസ്തിഗാസ വാജിബാണോ, അല്ലെങ്കിൽ സുന്നത്താണോ അല്ലെങ്കിൽ മുബാഹാണോ മുസ്ലിയാരേ!? എന്നായിരുന്നു അവർക്ക് സുന്നി പക്ഷത്തോട് ചോദിക്കുവാനുണ്ടായിരുന്നത്. അന്ന് ഓൺ ലൈനിൽ ഇതൊക്കെ കേട്ട് കൊണ്ടിരുന്ന ബഷീർ അടക്കമുള്ള മുജാഹിദ് സുഹൃത്തുക്കളേ! നിങ്ങൾ ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ് വിശുദ്ധ ഖുർആനിലെ ആയത്തുകൾ നിരന്തരം ഓതുന്നവരല്ലേ!! ? നിങ്ങൾ ഓതുന്ന ആയത്തുകളൊക്കെ എവിടെ? ഹജ്ജിന് പോകുന്ന 25 ലക്ഷം പേരിൽ അഞ്ച് ലക്ഷമല്ലാത്ത ബാക്കി മുഴുവൻ മുശ്‌രിക്കുകളാണെന്ന് ഖുർആനിലെ ആയത്തുകൾ ഓതിയല്ലേ നിങ്ങൾ പ്രഭാഷണം നടത്താറുള്ളത്?!? ഒരു പണ്ഡിതന്റെ മുമ്പിൽ എത്തുമ്പോൾ എന്തെ നിങ്ങൾ ആ ആയത്തുകൾ മറന്ന് പോകുന്നതാണോ? പാകിസ്ഥാനിലെയും ഇറാനിലെയും ബഹുഭൂരിപക്ഷം പേരും മുശ്‌രിക്കുകളാണ് എന്ന് പറഞ്ഞ് പ്രസംഗിച്ച പ്രഭാഷണ സീഡികൾ നാടുനീള സൗജന്യമായി വിതരണം പെയ്തു നവ തൗഹീദിലേക്ക് ആളെ ക്ഷണിക്കുന്നവരല്ലേ നിങ്ങൾ? വിവരമുള്ളവരോടൊത്ത് സംസാരിക്കുമ്പോൾ അത് വാജിബാണോ സുന്നത്താണോ എന്നതിലേക്ക് നിങ്ങളുടെ കാൽ വഴുതിപ്പോകുന്നത് എന്ത് കൊണ്ട്?

മുജാഹിദുകളേ ശിർക്കായ ഒരു കാര്യം എങ്ങനെ വാജിബാകും, ശിർക്കായ ഒരു കാര്യം എങ്ങനെ സുന്നത്താകും? ശിർക്കായ ഒരു കാര്യം എങ്ങനെ മുബാഹാകും പറയാൻ മറുപടിയുണ്ടോ?

ശിർക്കാണെന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന നിങ്ങൾ സംവാദത്തിന്റെ അവസരം കിട്ടിയാൽ ശിർക്കാണെന്ന നിങ്ങളുടെവാദത്തെ സ്ഥിരപ്പെടുത്താനല്ലേ നിങ്ങൾ ശ്രമിക്കേണ്ടത്? അതിൽ നിന്ന് വഴുതി മാറി 

و اسأل من أرسلنا من قبلك من رسلنا اجعلنا من دون الرَّحْمَنِ آلِهَةٌ يُعْبُدُونَ

എന്ന ആയത്ത് ഓതി ഇസ്തിഗാസ നിർബന്ധമാണോ സുന്നത്താണോ എന്നാണല്ലോ ഈ ഓൺ ലൈൻ സംവാദത്തിൽ നിങ്ങൾ ചോദിച്ചത്.
********************************

എനിക്ക് ചിന്തിക്കുന്ന മുജാഹിദുകൾ ആരെങ്കിലും ഉണ്ടെങ്കിൽ പറയുവാനുള്ളത്, നിങ്ങൾ ഇമാമുകളെ നിസ്സാരരാക്കി സ്വന്തമായി ഒരു ഇൽമുമില്ലാതെ ദീൻ പറയാൻ നടക്കുന്ന മൗലവിമാരുടെ അസംബന്ധങ്ങൾ വിശ്വസിക്കാതെ അല്ലാഹു കനിഞ്ഞു നൽകിയ ചിന്താശേഷി ഉപയോഗിച്ചു ചിന്തിക്കുക.

ചുരുക്കത്തിൽ, അഹ്ലുസ്സുന്നത്തിവൽ ജമാഅതിൻ്റേത് കുറ്റമറ്റ പരമ്പരയാണ്. മുജാഹിദുകളുടേത് പരമ്പരയറ്റ കുറ്റവും.  സത്യം സത്യമായി തിരിച്ചറിയുവാനും അതുൾക്കൊണ്ട് ജീവിക്കവാനും നാഥൻ നമ്മെ തുണക്കട്ടെ, ആമീൻ

www.islamkerala.com
E-mail: [email protected]
Mobile: 91 9400534861

ഈ വിനീതന്റെ മറുപടി രണ്ട് ദിവസം വൈകിയപ്പോൾ മുജാഹിദുകൾ ഹാലിളകുന്നത് കാണുക!!!!

സംവാദവും, സമസ്‌തക്കാരും
ബൈലക്സ് മെസ്സഞ്ചറിലെ ഓൺലൈൻ സംവാദത്തെ കുറിച്ച് അബ്‌ദുള്ള ചെറുമ്പ എന്ന സമസ്തക്കാരൻ തട്ടിവിട്ട കള്ളത്തരങ്ങളെ വ്യക്‌തമായ പ്രമാണത്തിന്റെ അടിസ്‌ഥാനത്തിൽ വ്യക്തമാക്കിയപ്പോൾ ഇന്റെർനെറ്റിലെ ഒരൊറ്റ മുസ്ല്യാരെയും കാണാനില്ല. പ്രസ്തുത സംവാദത്തിൽ മുസ്ല്യാക്കൾ കൊണ്ടുവന്ന ഒരു നിരീശ്വരവാദിയുടെ സംഭവം തെളിവുകളുടെ അടിസ്‌ഥാനത്തിൽ തെളിയിച്ചപ്പോൾ അബ്‌ദുള്ള ചെറുമ്പയടക്കം സർവ്വ മുസ്ല്യാക്കളും വീണ്ടും മാളത്തിലൊളിച്ചു. ബൈലക്സിലെ സ്വന്തം ക്ലാസ് റൂമിൽ വിടുവായിത്തം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഒരൊറ്റ മുസ്ല്യാർക്കും, ഇമെയിലിലെ മറ്റ് മുസ്ല്യാക്കൾക്കും മറുപടിയില്ല. ചെറുമ്പ അബ്‌ദുള്ളയുടെ കഴിഞ്ഞ മെയിലിലെ വാചകമടി കാണുക:

ഓൺലൈൻ സംവാദം: ഇസ്‌തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കുന്നതിൽ നിന്നും മുജാഹിദുകൾ പിന്മാറി മുജാഹിദ്  നേതാവ് സുന്നികളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല.

എന്നിട്ട് ഇപ്പോൾ എന്തായി മുസ്ല്യാക്കളേ? ഒരെണ്ണത്തിനെ പോലും കാണാനില്ലല്ലോ? ഒരു മെയിലയച്ചാൽ എല്ലാ മുജാഹിദുകളും  ഒലിച്ചു പോകുമെന്നാണോ അബ്‌ദുള്ള സാഹിബേ താങ്കൾ കരുതിയത്? എന്തേ താങ്കളുടെ ആവേശം ഇത്രപെട്ടെന്ന് തീർന്നോ? ഇനിയും നമുക്ക് സംവാദിക്കേണ്ടേ? ഇൻശാ അല്ലാഹ്, ഈ വ്യാഴാഴ്‌ച രാത്രി ബൈലെക്സ‌സിൽ വീണ്ടും ഒരു സംവാദത്തിനു സംസാരിച്ച് ഉറപ്പിച്ചിട്ടുണ്ട്. താങ്കൾക്ക് കഴിയാവുന്ന മുസ്ല്യാക്കളെ ക്ഷണിച്ചു കൊള്ളുക. വിഷയം ഇസ്‌തിഗാസ  തന്നെ. ഈ വിഷയം അവസാനിച്ചു, ഇനി അടുത്ത വിഷയമാകാം എന്ന് താങ്കൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു. പതിറ്റാണ്ടുകളായി സമസ്‌തയുടെ തലതൊട്ടപ്പമ്മാർ വിയർത്തിട്ടും കഴിയാത്തത് താങ്കൾ കൊണ്ടുവന്ന ഒരു നാടൻ മുസ്ല്യാർ മണിക്കുറുകൾ കൊണ്ട് പറഞ്ഞു വിജയിപ്പിച്ചു എന്ന് പറഞ്ഞാൽ അതൊരു തരം ഗുരുത്വക്കേടല്ലേ സുഹൃത്തേ? താങ്കളുടെ ഉസ്‌താദുമാരോട് കാണിക്കുന്ന ഒരു തരം മര്യാദകേടല്ലേ അത്? മാത്രമല്ല ഞങ്ങൾക്കതിന്റെ ഹിക്മ‌ത്ത് മനസ്സിലായിട്ടുമില്ല. അബ്ദു‌ള്ള സാഹിബേ, ഇത്തരം പൊടിക്കൈ കൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട കേട്ടോ.