സഅ്ലബ(റ)
ദുഃഖ സാന്ദ്രമായ അന്തരീക്ഷം, മരണത്തിന് വിരാമമിട്ടു കൊണ്ട് പ്രവാചകർ (സ) സഅ്ലബിനെ കുളിപ്പിക്കാനും കഫൻ ചെയ്യാനും കൽപിച്ചു. എല്ലാം കഴിഞ്ഞു. എല്ലാവരും നിസ്കാരത്തിനു തയ്യാറായിരിക്കുന്നു. പ്രവാചകർ സഅ്ലബ്(റ)ന് വേണ്ടി നിസ്കരിച്ചു. മയ്യിത്തുമായി ജന്നത്തുൽ ബഖീഇലേക്കാണ് യാത്ര. പ്രവാചകർ (സ) അസാധാരണ രീതിയിലാണ് നടക്കുന്നത് തന്റെ വിരലുകളുടെ മേൽ ഊന്നിക്കൊണ്ടുള്ള നടത്തം.
هذا ما فعل ثعلبة، إذا ماذا نفعل نحن بذنوبنا العظيمة ؟
ഇത് സഅ്ലബ(റ)ന്റെ പ്രവർത്തനം..
വലിയ വലിയ തെറ്റുകൾ ചെയ്യുന്ന നമ്മുടെ സ്‌ഥിതിയോ ????
كان ثعلبة بن عبد الرحمن رضي الله عنه، يخدم النبي في جميع شؤونه، وذات يوم بعثه رسول الله في حاجة له، فمر بباب رجل من الانصار فرأى امرأة تغتسل وأطال النظر إليها فأخذته الرهبة وخاف أن ينزل الوحي
സഅ്ലബ് ബിൻ അബ്‌ദുൽറഹ്‌മാൻ(റ), സ്വഹാബി, ചെറുപ്പക്കാരൻ, നബി(സ) യുടെ മുഴുവൻ കാര്യങ്ങളിലുമുള്ള സേവകൻ, ബദ്ധ ശ്രദ്ധൻ. ഒരു ദിവസം പ്രവാചകൻ എന്തോ ആവശ്യത്തിന് സഅ്ലബ (റ) പറഞ്ഞയച്ചു. സഅ്ലബ്(റ) ഒരു അൻസാരിയുടെ വീട്ടു കവാടത്തിലൂടെയാണ് നടന്ന് പോകുന്നത്. തന്റെ ശ്രദ്ധ കുളിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയിലേക്ക് പതിഞ്ഞു. ആ നോട്ടം അൽപ നേരം തുടരുകയും നീണ്ടു പോവുകയും ചെയ്തു. പക്ഷേ സഅ്ലബ്(റ) ഹൃദയാന്തരങ്ങൾ ഭയവിഹ്വലമാകാൻ തുടങ്ങി. അദ്ദേഹം ഭയപ്പെട്ടു. ഞാൻ ചെയ്ത പ്രവർത്തനം എത്ര മോശം അല്ലാഹുവിന്റെ റസൂലിന് വഹ്യ് (ദൈവസന്ദേശം) വരുമോ ? ഭയം ഇരട്ടിക്കാൻ തുടങ്ങി..
بما صنع، فلم يعد الى النبي ودخل جبالا بين مكة والمدينة، ومكث فيها قرابة أربعين يوماً،
ഹൃദയ ദമനികൾ വിറ കൊണ്ടു. കണ്ണുകൾ വിടർന്നു. ഇനി എന്തു ചെയ്യും ? ഒരു തീരുമാനത്തിലെത്തിച്ചേർന്നു. ഇനി പ്രവാചകനിലേക്ക് മടക്കമില്ല. തീരുമാനം ഉറച്ചതായിരുന്നു. സഅ്ലബ്(റ) നടക്കുകയാണ് മക്കയുടെയും മദീനയുടെയും ഇടയിലുള്ള പർവ്വത ശികരങ്ങളിലേക്ക്. പർവ്വതങ്ങൾക്കറിയുമോ സഅ്ലബിനെ.. സഅ്ലബിന്റെ പ്രവർത്തനങ്ങളെ... നാൽപ്പത് ദിവസത്തോളം ആ താമസം നീണ്ടു പോയി.
فنزل جبريل على النبي وقال : يا محمد إن ربك يقرئك السلام ويقول لك أن رجلاً من أمتك بين حفرة في الجبال متعوذ بي. فقال النبي لعمر بن الخطاب وسلمان الفارسي
അതാ വരുന്നു ജിബ്‌രീൽ (അ) പ്രവാചക സന്നിധിയിലേക്ക് അവിടെന്ന് ഉരുവിട്ടു. ഓ മുഹമ്മദ് (സ) നിങ്ങളുടെ നാഥൻ നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ സമുദായത്തിൽ പെട്ട ഒരാൾ അങ്ങ് മദീനയുടെയും മക്കയുടെയും ഇടയിലുള്ള പർവ്വത ഗർത്തങ്ങൾക്കിടയിൽ കിടന്ന് എന്നോട് കാവൽ തേടുന്നു നബിയേ!. ഉടനെ പ്രവാചകൻ (സ) തന്റെ രണ്ടനുചരന്മാരായ ഉമറിനെയും സൽമാനുൽ ഫാരിസിയേയും വിളിക്കുന്നു.
فقال النبي لعمر بن الخطاب وسلمان الفارسي انطلقا فأتياني بثعلبة بن عبد الرحمن فليس المقصود غيره فخرج الاثنان من أنقاب المدينة فلقيا راعيا من رعاة المدينة يقال له زفافة، فقال له عمر: هل لك علم بشاب بين هذه الجبال يقال له ثعلبة ؟
എന്നിട്ടവരോട് പറഞ്ഞു. രണ്ട് പേരും ഉടനെ പുറപ്പെടണം പോയി സഅ്ലബ് ബിൻ അബ്‌ദുൽ റഹ്‌മാനുമായി വരിക. മറ്റൊരു ലക്ഷ്യവും അവർക്കില്ല. രണ്ട് പേരും സഅ്ലബ്(റ)നെ അന്വേഷിച്ചു കൊണ്ട് മദീനയിലെ ഓരങ്ങളിലൂടെ നടക്കുകയാണ്. അന്വേഷണം വഴി മുട്ടുമോ ? വഴിയിൽ അതാ സുഫാഫ് മദീനയുടെ മലമുകളിൽ ആടിനെ മേയ്ക്കുന്ന ആട്ടിടയനാണദ്ദേഹം. അവനോട് ചോദിക്കാമെന്ന് തീരുമാനിച്ചു. സഅ്ലബ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ മലമുകളിൽ എവിടെയെങ്കിലും ഉള്ളതായി നിനക്കറിയുമോ ? ചോദ്യം ഉമർ(റ)ന്റെതായിരുന്നു. ..
فقال لعلك تريد الهارب من جهنم؟ فقال عمر : وما علمك أنه هارب من جهنم؟ قال لأنه كان اذا جاء جوف الليل خرج علينا من بين هذه الجبال واضعا يده على أم رأسه وهو ينادي يا ليتك قبضت . روحي في الأرواح .. وجسدي في الأجساد.. ولم تجددني لفصل القضاء ؟ فقال عمر: إياه نريد. فانطلق بهما فلما رأه عمر غدا اليه واحتضنه
സുഫാഫ്: അതെ നിങ്ങൾ ഉദ്ദേശിക്കുന്നത് ആരെയാണ് ? നരകത്തിൽ നിന്ന് ഓടിപ്പോന്ന ആളെയാണോ ? ഉമർ (റ) അറിയില്ല അവൻ നരകത്തിൽ നിന്ന് ഓടിപോന്നതാണെന്ന് ഞങ്ങൾക്കറിയില്ല. എന്നാൽ നിങ്ങൾക്കൊന്ന് കേൾക്കണോ ? അർദ്ധ രാത്രിയായാൽ ഈ കാണുന്ന പർവ്വതങ്ങളുടെ ഇടയിലൂടെ ഒരാൾ നടന്ന് വരുന്നത് കാണാം. കൈ തലയിൽ വെച്ച് കൊണ്ടാണാനടത്തം. അദ്ദേഹം വിളിച്ചു പറയുന്നത് കേൾക്കാം. "ഓ രക്ഷിതാവേ! വിധി നിർണയത്തിന്റെ ദിവസം ഞാനെത്തിച്ചിരുന്നില്ലങ്കിൽ എന്റെ ശരീരവും ആത്മാവും നീ പിടിച്ചു കൊണ്ട് പോയിരുന്നുവെങ്കിൽ", എന്ന് പറയുന്നത് കേൾക്കാം. ഉമർ(റ) അതെ, അത് അവൻ തന്നെയാവാൻ സാധ്യതയുണ്ട്. അതെ സഅ്ലബ് തന്നെയാണ്. സുഫാഫ് രണ്ട് പേരെയും സഅ്ലബ് (റ) അരികിലേക്ക് കൊണ്ട്പോയി. ഉമർ(റ) സഅ്ലബിനെ കണ്ടു. മാനസികമായി തളർന്ന സഅ്ലബ് (റ), ഉമർ (റ) മന്ദം മന്ദം സഅ്ലബിൻ്റെ അരികിലേക്ക് ചെന്ന് സഅ്ലബ്(റ)യെ കെട്ടിപ്പിടിച്ചു. സഅ്ലബ്(റ) പതറിയോ ? ആവോ ?
فقال: يا عمر هل علم رسول الله بذنبي؟ قال: لا علم لي الا أنه ذكرك بالأمس فأرسلني أنا وسلمان في طلبك. قال: يا عمر لا تدخلني عليه الا وهو في الصلاة. فابتدر عمر وسلمان الصف في الصلاة
സഅ്ലബ്(റ) ഓ ഉമറേ.. ഞാൻ ചെയ്ത കുറ്റം അല്ലാഹുവിന്റെ റസൂൽ (സ) അറിയുമോ ? ഉമർ(റ) ഇല്ല, അറിയില്ല. എനിക്കറിയില്ല എങ്കിലും നിന്നെ സംബന്ധിച്ച് ഇന്നലെ സംസാരം നടന്നിരുന്നു. അങ്ങിനെയാണ് എന്നെയും സൽമാനെയും നിന്നെ അന്വേഷിക്കാൻ വേണ്ടി പറഞ്ഞയച്ചത്. സഅ്ലബ്(റ) ഓ ഉമറേ പ്രവാചകൻ നിസ്കാരത്തിൽ പ്രവേശിച്ചാലല്ലാതെ എന്നെ കൊണ്ട് പോകരുതേ.! ഉമർ(റ)സൽമാൻ(റ) നിസ്കാരത്തിലേക്ക് പ്രവേശിച്ചു.
فلما سلم النبي ، قال يا عمر یا سلمان، ماذا فعل ثعلبة؟ قال هو ذا يا رسول الله. فقام الرسول فحركه وانتبه فقال له: ما غيبك عني يا ثعلبة؟ -قال ذنبي يا رسول الله. قال أفلا أدلك على آية تمحوا الذنوب والخطايا؟ قال بلى يا رسول الله
നബി(സ) നിസ്കാരത്തിൽ നിന്നും സലാം ചൊല്ലി. എന്ത് സംഭവിക്കും എല്ലാവരും അക്ഷമരായി പ്രതീക്ഷിച്ചു നിൽക്കുന്നു. സഅ്ലബ്(റ) ഒരു മൂലയിൽ. ആശങ്കാകുലമായ അന്തരീക്ഷം. ഉടനെ പ്രവാചകന്റെ ചോദ്യം, ഓ ഉമർ..ഓ സൽമാൻ.. സഅ്ലബിനെ നിങ്ങളെന്ത് ചെയ്തു. ഓ അല്ലാഹുവിന്റെ റസൂലേ ഇതാ നിൽക്കുന്നു സഅ്ലബ് . പ്രവാചകൻ എഴുന്നേൽക്കുകയാണ് സഅ്ലബിന്റെ അരികിലേക്കാണ് നടത്തം. സഅ്ലബ്(റ) അറിയുന്നില്ല ഏതോ ലോകത്ത് സഅ്ലബിന്റെ മനസ്സ് ഓടി നടക്കുകയാണ്. സഅ്ലബിനെ നബി(സ) പിടിച്ചുണർത്തി. ഓ സഅ്ലബ് എന്താണ് നീ പോകാൻ കാരണം ? വികാര നിർഭരമായ നിമിഷം. സഅ്ലബിന്റെ മറുപടി ദോഷം തന്നെ, ദോഷം തന്നെ, സഅ്ലബ് വികാരാധീനനായി. പ്രവാചകൻ ഓ സഅ്ലബ് കുറ്റങ്ങളും ദോഷങ്ങളും മായ്ച്ച് കളയുമെന്നറിയിക്കുന്ന ആയത്ത് നിനക്കറിയില്ലേ ? സഅ്ലബ് അതേ നബിയേ
قال : قل ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار قال ذنبي أعظم قال رسول الله: بل كلام الله أعظم ثم أمره بالانصراف إلى منزله
പ്രവാചകൻ (സ) : എന്നാൽ "റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനതൻ വഖിനാ അദാബന്നാർ" എന്ന് പറയൂ,
സഅ്ലബ് : ഞാൻ ചെയ്ത ദോഷം വലിയ ദോഷമാണ്.
പ്രവാചകൻ (സ) : എങ്കിലും അല്ലാഹുവിൻ്റെ "കലാം” അതിലും വലുതാണല്ലോ ?
പിന്നീട് സഅ്ലബ്(റ)നോട് വീട്ടിൽ പോവാൻ വേണ്ടി കൽപിച്ചു. സഅ്ലബ്(റ)ന്റെ മനസ്സ് വ്യകുലമാണ്
فمر من ثعلبة ثمانية أيام. ثم أن سلمان أتى رسول الله فقال: يا رسول الله هل لك في ثعلبة فانه لما به قد هلك؟ فقال رسول الله: فقوموا بنا اليه. ودخل عليه الرسول - فوضع رأس ثعلبة في حجره لكن سرعان ما أزال ثعلبة رأسه من على حجر النبي فقال له لم أزلت رأسك عن حجري؟
സഅ്ലബ്(റ) ന്റെ ദിനരാത്രങ്ങളിൽ നിന്ന് എട്ട് ദിവസം കടന്ന് പോയി. പിന്നീടൊരിക്കൽ സൽമാൻ റസൂലുല്ലാഹിയുടെ അരികിൽ കടന്ന് വരുന്നു. ഓ നബിയേ തങ്ങൾക്ക് സഅ്ലബിനെ പറ്റി വല്ലതും അറിയുമോ ? സഅ്ലബ്(റ) കാര്യം പരിതാപകരമാണ്. ഉടനെ പ്രവാചകൻ ഞങ്ങളേയും കൂട്ടി സഅ്ലബ് (റ)ന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സഅ്ലബിന്റെ വീട്ടിലേക്ക് കടന്ന് ചെന്നു. എന്നിട്ട് സഅ്ലബിന്റെ തല തന്റെ ശറഫാക്കപ്പെട്ട മടിയിലേക്ക് എടുത്ത് വെച്ചു. പക്ഷേ പ്രവാചകന്റെ മടിയിൽ നിന്നും സഅ്ലബ് തല വലിക്കുകയാണ്. എന്തൊരത്ഭുതം ? ? നബി(സ) : എന്താണ് സഅ്ലബേ നീ എന്റെ മടിയിൽ നിന്നും തല വലിക്കുകയാണോ ?
فقال لأنه ملآن بالذنوب. قال رسول الله ما تشتكي؟ قال مثل دبيب النمل بين عظمي ولحمي وجلدي قال الرسول الكريم: ما تشتهي ؟ قال : مغفرة ربي
സഅ്ലബിന്റെ മറുപടി : ഓ നബിയേ ഇത് ദോഷത്താൽ നിറഞ്ഞ തലയാണ്, ശരീരമാണ്,സഅ്ലബാണ്, അങ്ങയുടെ ശറഫാക്കപ്പെട്ട മടിയിലാണോ ഈ തല വെക്കേണ്ടതെന്ന അർത്ഥത്തിലുള്ള മറുപടി...
പ്രവാചകർ : നിന്നെ വേട്ടയാടുന്ന പ്രശ്നമെന്താണ് സഅ്ലബേ ?
സഅ്ലബ്(റ) : എൻ്റെ ശരീരത്തിലൂടെ, മാംസത്തിലൂടെ, എല്ലിന്റെ ഉള്ളിലൂടെ ഉറുമ്പ് സഞ്ചരിക്കുന്നത് പോലെ തോന്നുന്നു. വല്ലാത്ത അവസ്‌ഥ തന്നെ. പ്രവാചകർ(സ) : സഅ്ലബെ നീ ആഗ്രഹിക്കുന്നത് എന്താണ് പറയൂ ? സഅ്ലബ്(റ): എന്റെ രക്ഷിതാവിൽ നിന്നുള്ള പാപമോക്ഷമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിൽ കുറഞ്ഞതൊന്നും ഞാനാഗ്രഹിക്കുന്നില്ല
فنزل جبريل فقال : يا محمد إن ربك يقرؤك السلام ويقول لك لو أن عبدي هذا لقيني بقراب الارض خطايا لقيته بقرابها مغفرة
ജിബ്രീൽ(അ) വരുന്നു. ഓ മുഹമ്മദ് നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റൊരു കാര്യം കൂടി പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഈ അടിമ അതേ,സഅ്ലബ് ഭൂമിയോളം ദോഷമായി എന്നെ കണ്ട് മുട്ടിയാലും അത് പോലെ പാപമോക്ഷം കൊണ്ട് ഞാനവനേയും കണ്ടുമുട്ടും എന്നു ജിബ്‌രീൽ (അ) പറഞ്ഞു.
فأعلمه النبي بذلك، فصاح صيحة بعدها مات على أثرها.
ഈ വിവരം, ഈ സന്തോഷകരമായ കാര്യം നബി(സ) സഅ്ലബിനെ അറിയിച്ചു. അപ്പോഴതാ ഒരുശബ്ദം കേൾക്കുന്നു. ഒരു അട്ടഹാസം!!! എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. സഅ്ലബ്(റ) അതാ... മരിച്ചു കിടക്കുന്നു.
" ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ "
فأمر النبي بغسله وكفنه. فلما صلى عليه الرسول ، جعل يمشي على أطراف أنامله فلما انتهى الدفن قيل لرسول الله : يا رسول الله رأيناك تمشي على أطراف أناملك.
ദുഃഖ സാന്ദ്രമായ അന്തരീക്ഷം, മരണത്തിന് വിരാമമിട്ടു കൊണ്ട് പ്രവാചകർ (സ) സഅ്ലബിനെ കുളിപ്പിക്കാനും കഫൻ ചെയ്യാനും കൽപിച്ചു. എല്ലാം കഴിഞ്ഞു. എല്ലാവരും നിസ്കാരത്തിനു തയ്യാറായിരിക്കുന്നു. പ്രവാചകർ സഅ്ലബ്(റ)ന് വേണ്ടി നിസ്കരിച്ചു. മയ്യിത്തുമായി ജന്നത്തുൽ ബഖീഇലേക്കാണ് യാത്ര. പ്രവാചകർ (സ) അസാധാരണ രീതിയിലാണ് നടക്കുന്നത് തന്റെ വിരലുകളുടെ മേൽ ഊന്നിക്കൊണ്ടുള്ള നടത്തം. സ്വഹാബത്ത് ശ്രദ്ധിച്ചു അവരുടെ മനസ്സ് അതിന്റെ ഉത്തരത്തിന് വേണ്ടി പരതുകയായിരുന്നു. സഅ്ലബ്(റ)നെ മറവ് ചെയ്തതിന് ശേഷം പ്രാവചകനോട് ചോദിച്ചു ഓ റസൂലേ.! അങ്ങ് എന്തിനായിരുന്നു അങ്ങിനെ നടന്നിരിന്നത് ? വിരലിൽ ഊന്നിക്കൊണ്ടുള്ള നടത്തം ഞങ്ങൾ ശ്രദ്ധിച്ചുവല്ലോ ?
قال الرسول والذي بعثني بالحق نبيا ما قدرت أن أضع قدمي على الأرض من كثرة ما نزل من الملائكة لتشييعه
പ്രവാചകർ(സ) : എന്നെ യഥാർത്ഥ നബിയായി അയച്ച ഒരുവനെ തന്നെയാണെ സത്യം സഅ്ലബിന്റെ മയ്യിത്ത് പരിപാലനത്തിനും മറ്റുമായി പങ്കെടുക്കാൻ വന്ന മലക്കുകളുടെ ആതിഥ്യം കൊണ്ട് എൻ്റെ കാൽ ഭൂമിയിൽ പതിച്ചു വെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് സഅ്ലബ് ബിൻ അബ്‌ദുൽറഹ്‌മാൻ്റെ പ്രവർത്തനം. ഒരു ചെറിയ തെറ്റ് ചെയ്തതിൻ്റെ പേരിൽ സഅ്ലബ് (റ) നേരിട്ട മാനസിക സങ്കർശം എത്ര, എന്തൊരു കുറ്റബോധം.
كل واحد منا يخطى وله ذنوب يعلمها وذنوب لا يعلمها. فالواجب علينا أن نعود أنفسنا على التوبة النصوح دائما .
നാമോ ? ഒന്ന് വിചിന്തനം നടത്തു രാത്രിയുടെ യാമങ്ങളിൽ അല്ലാഹുവിന്റെ പ്രത്യേകമായ ശ്രദ്ധയും സാമീപ്യവുമുള്ള രാത്രികളിൽ സീരിയലുകളും മറ്റ് അശ്ലീല കാര്യങ്ങളിലും മുഴുകിക്കൊണ്ട് അല്ലാഹുവിനെ മറന്ന് കളയുന്ന മനുഷ്യാ... ആ സന്ദർഭം, അതെ നമുക്ക് സംഭവിക്കാവുന്ന മരണം ഓ.. എത്ര ഭയാനകമാണത്... അത് നമ്മളിലൂടെ കടന്ന് പോകുന്ന ആ ദിവസത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മളറിഞ്ഞും അറിയാതെയും ദോഷങ്ങൾ ചെയ്തു കൊണ്ടിക്കുന്നു. നമ്മുടെ ദോഷം പൊറുക്കണ്ടേ ? രക്ഷ പ്രാപിക്കേണ്ടേ ? കാരുണ്യവാനായ അല്ലാഹുവിന്റെ പാപമോക്ഷത്തിന്റെ കവാടം എപ്പോഴും തുറന്ന് കിടക്കുകയാണ്. കളങ്കരഹിതമായ "തൗബ" ചെയ്തു അല്ലാഹുവിലേക്ക് മടങ്ങുക. നാഥാ, ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ, വല്ല തെറ്റുകളോ പോരായ്‌മകളോ ഇതിൽ സംഭവിച്ചു പോയിട്ടുണ്ടെ ങ്കിൽ ഞങ്ങൾക്കത് പൊറുത്ത് തരേണമേ ഞങ്ങളിൽ നിന്ന് വന്ന് പോയ ചെറുതും വലുതുമായ ദോഷങ്ങൽ ഞങ്ങൾക്ക് നീ പൊറുത്ത് തരേണമേ ആമീൻ, ഇത് ഞങ്ങൾക്ക് വിവർത്തനം ചെയ്തു തന്ന ഉസ്താദ് ഹനീഫ മുസ്ലിയാർ (അബു അയ്‌മൻ)പുറത്തൂർ അവർകൾക്കും, ഞങ്ങളുടെ മാതാപിതാക്കൾക്കും ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത് വായിക്കുന്നവർക്കും. മറ്റു സുഹൃത്തുക്കൾക്ക് ഇതിനെ ഫോർവേഡ് ചെയ്യുന്നവർക്കും നിന്റെ ഔദാര്യം നൽകി പൊറുത്ത് തരേണമേ ആമീൻ, ആമീൻ, ആമീൻ
വിവ: അബൂ അയ്മന് പുറത്തൂർ Mobile 050 5239061
www.islamkerala.com
[email protected]
Mobile 00971 50 7927429