ശനിയാഴ്ചക്കാർ

വഴി മധ്യേ അവർ ഒരു ഗുഹയിൽ തങ്ങി, നായ ഗുഹാമുഖത്ത് കാവൽ നിന്നു. ഇവിടെയാണ് ദിവ്യ ദൃഷ്ടാന്തം സംഭവിക്കുന്നത് അവർ ഉറങ്ങി, വീണ്ടും ഉറങ്ങി നീണ്ട 309 വർഷക്കാലം സൂര്യൻ അവരുടെ ഗുഹയുടെ വലത് വശത്ത് ഉദിച്ച് ഇടത് വശത്ത് അസ്തമിച്ചു കൊണ്ടിരുന്നു. കിരണങ്ങൾ അവരുടെ മേൽ പതിച്ചതേയില്ല തുടർന്ന് പുതിയൊരു ജീവിതത്തിലേക്ക് അല്ലാഹു അവരെ ഉണർത്തി.

ശനിയാഴ്ചക്കാർ

ഖുർആനിലെ ചരിത്ര കഥകൾ ഭാഗം രണ്ട്

أصحاب السبت

ശനിയാഴ്ചക്കാർ

قال تعالى : ولقد عَلِمْتُمُ الّذين اعتدوا مِنكُمْ في السّبت فقلنا لهُمْ كُونُوا قِرَدَة خاسئين ( ٦٥ البقرة)

ശനിയാഴ്ച്‌ (സബ്‌ത്) ദിവസം അതിക്രമം കാണിച്ചതിനെ തുടർന്ന് "നിങ്ങൾ നിന്ദ്യരായ കുരങ്ങന്മാരായിതീരുക" എന്ന് നാം പറഞ്ഞവരെ സംബന്ധിച്ച് താങ്കൾക്ക് അറിയാം.(2 : 35)

ابطال هذه الحادثة ، جماعة من اليهود كانوا يسكنون في قرية ساحلية ، وكان اليهود لا يعملون يوم السبت ، وإنما يتفرغون فيه لعبادة الله . لقد ابتلاهم الله عز وجل، بأن جعل الحيتان تأتي يوم السبت للساحل ، وتتراءى لأهل القرية ، بحيث يسهل صيدها . ثم تبتعد بقية أيام الأسبوع . فانهارت عزائم فرقة من القوم، واحتالوا الحيل - على شيمة اليهود وبدأوا بالصيد يوم السبت. لم يصطادوا السمك مباشرة، وإنما أقاموا الحواجز والحفر، فإذا قدمت الحيتان حاوطوها يوم السبت ، ثم اصطادوها يوم الأحد. كان هذا الاحتيال بمثابة صيد ، وهو محرم عليهم . فانقسم أهل القرية لثلاث فرق : فرقة عاصية ، تصطاد بالحيلة - وفرقة لا تعصي الله وتقف موقفا إيجابيا مما يحدث فتأمر بالمعروف وتنهى عن المنكر وتحذر المخالفين من غضب الله ، وفرقة ثالثة سلبية لا تعصي الله لكنها لا تنهى عن المنكر . جاء أمر الله وحل بالعصاة العذاب، لقد عذب الله العصاة وأنجى الأمرين بالمعروف والناهين عن المنكر . أما الفرقة الثالثة ، التي لم تعص الله لكنها لم تنه عن المنكر ، فقد سكت النص القرآني عنها . لقد كان العذاب شديدا . لقد مسخهم الله ، وحولهم لقردة عقابا لهم الإمعانهم في المعصية

സബ്ത് ദിനം  ജൂതന്മാർക്ക് ആരാധനയുടെ ദിവസമായിരുന്നു. അന്ന് അവർ ജോലി ചെയ്യരുത് എന്നാണ് അവരോടുള്ള കൽപന. അല്ലാഹു അവരെ പരീക്ഷിച്ചു അന്ന് മത്സ്യങ്ങൾ കൂട്ടമായി കരക്കണയും, മറ്റു ദിവസങ്ങളിൽ അവയെ കണ്ടു കിട്ടുകയുമില്ല. ഇത് കണ്ട് ഒരു സംഘത്തിന്റെ മനോ ദാർഡ്യം തകർന്നു തരിപ്പണമായി. അവർ കുതന്ത്രങ്ങൾ മെനഞ്ഞു. അത് ജൂതരുടെ സഹജ സ്വഭാവമാണല്ലോ. ശനിയാഴ്‌ച വരുന്ന മത്സ്യത്തെ തടയാനായി അവർ അണക്കെട്ടുകളും കുഴികളും തരപ്പെടുത്തി. ഞായറാഴ്‌ച അവ കൊട്ടയിലാക്കി, ശനിയാഴ്‌ച ഞങ്ങൾ മത്സ്യം പിടിച്ചിട്ടില്ല എന്നായിരുന്നു വാദം. യഥാർത്ഥത്തിൽ മത്സ്യ ബന്ധനം നടക്കുന്നത് ശനിയാഴ്ച്‌ച തന്നെ. ഇതോടെ നാട്ടുകാർ മൂന്ന് പാർട്ടിയായി. ഒരു സംഘം ഈ കുതന്ത്രം നിർബാധം തുടർന്നു. ഒരു വിഭാഗം ഈ നടപടിയെ ശക്തിയായി എതിർത്തു. മറ്റൊരു കൂട്ടരാകട്ടെ ഒന്നിലും ഇടപെടാതെ ഒഴിഞ്ഞു നിന്നു. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങി സജ്‌ജനങ്ങളെ അവൻ സംരക്ഷിച്ചു. കുറ്റവാളികളെ നിന്ദ്യരായ കുരങ്ങന്മാരാക്കി. മൂന്നാം വിഭാഗത്തെ ഖുർആൻ പരാമർശിക്കുന്നില്ല.

أصحار الكهف

ഗുഹാ വാസികൾ

قال تعالى : أم حسبت أنّ أصْحَابَ الكَهْفِ وَالرَّقِيمِ كَانُوا من ءاياتِنَا عَجَبًا * إذ أوى الفنية إلى الكهف فقَالُوا رَبَّنَا ءاتِنَا مِنْ لَّدُنْكَ رَحْمَةً وَهَيِّئ لنا من أمرنا رشدا * فضربنا على ءاذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ( الكهف : ۹ - ۱۱)

ആ ഗുഹയുടെയും ഫലകത്തിൻ്റെയും ആളുകൾ നമ്മുടെ ദൃഷ്‌ടാന്തങ്ങളുടെ കൂട്ടത്തിൽ ഒരത്ഭുതമാണെന്ന് താങ്കൾ കരുതിയോ ? അവർ ഗുഹയിൽ അഭയം തേടിയപ്പോൾ പ്രാർത്ഥിച്ചു "നാഥാ ഞങ്ങൾക്ക് നിന്റെ പകൽ നിന്ന് കാരുണ്യമേകുകയും സന്മാർഗ്ഗം സജ്ജമാക്കിത്തരുകയും ചെയ്യേണമേ ( 9-11)

في زمان ومكان غير معروفين لنا الآن ، كانت توجد قرية مشركة ضل ملكها وأهلها عن الطريق المستقيم . في هذا المجتمع الفاسد، ظهرت مجموعة من الشباب العقلاء فتية آمنوا بالله ، فثبتهم وزاد في هداهم . وألهمهم طريق الرشاد . قرروا النجاة بدينهم وبأنفسهم بالهجرة من القرية لمكان آمن يعبدون الله فيه . التوجه لكهف مهجور ليكون ملاذا لهم . خرجوا ومعهم كلبهم . استلقى الفتية في الكهف، وجلس كلبهم على باب الكهف يحرسه. وهنا حدثت معجزة إلهية. لقد نام الفتية ثلاثمائة وتسع سنوات . وخلال هذه المدة، كانت الشمس تشرق عن يمين كهفهم وتغرب عن شماله، فلا تصيبهم أشعتها في أول ولا آخر النهار . بعد هذه السنين، بعثهم الله مرة أخرى استيقظوا من سباتهم الطويل لكنهم لم يدركوا كم مضى عليهم من الوقت في نومهم. وكانت آثار النوم الطويل بادية عليهم فتساءلوا كم لبثنا ؟! فأجاب بعضهم : لبثنا يوما أو بعض يوم .

ബഹു ദൈവ വിശ്വാസികളുടെ ഒരു രാജ്യം, രാജാവും പ്രജകളഖിലവും തഥൈവ. അവരിലെ ഒരു സംഘം യുവാക്കൾ ചിന്തിക്കാൻ തുടങ്ങി അല്ലാഹു അവർക്ക് സന്മാർഗ്ഗം കാണിക്കുകയും ചെയ്തു. പക്ഷേ അവർക്ക് പാലായനം ചെയ്യേണ്ടി വന്നു. വിശ്വാസം സംരക്ഷിക്കാനും പ്രാണ രക്ഷാർത്ഥവും. സ്വതന്ത്രമായി അല്ലാഹുവിനെ ആരാധിക്കാൻ ഒരിടം തേടി. തങ്ങളുടെ കൂടെ ഒരു നായയുമുണ്ടായിരുന്നു. വഴി മധ്യേ അവർ ഒരു ഗുഹയിൽ തങ്ങി, നായ ഗുഹാമുഖത്ത് കാവൽ നിന്നു. ഇവിടെയാണ് ദിവ്യ ദൃഷ്ടാന്തം സംഭവിക്കുന്നത് അവർ ഉറങ്ങി, വീണ്ടും ഉറങ്ങി നീണ്ട 309 വർഷക്കാലം സൂര്യൻ അവരുടെ ഗുഹയുടെ വലത് വശത്ത് ഉദിച്ച് ഇടത് വശത്ത് അസ്തമിച്ചു കൊണ്ടിരുന്നു. കിരണങ്ങൾ അവരുടെ മേൽ പതിച്ചതേയില്ല തുടർന്ന് പുതിയൊരു ജീവിതത്തിലേക്ക് അല്ലാഹു അവരെ ഉണർത്തി. എഴുന്നേറ്റയുടൻ നീണ്ട ഉറക്കത്തിന്റെ അടയാളങ്ങൾ ശ്രദ്ധിച്ച അവർ പരസ്‌പരം ചോദിച്ചു "എത്ര നേരമാണ് നാം ഉറങ്ങിയത് ? "ചിലർ പറഞ്ഞു ഒരു ദിവസം മുഴുവൻ. അല്ലെങ്കിൽ ഒരൽപ നേരം ഒഴിച്ച് ബാക്കി മുഴുവനും.

ثمّ بعثناهُمْ لِنعلم أيّ الحزيين أحصى لما لبثوا أمدًا * نّحن نقصّ عليك نبأهم بالحقِّ إِنَّهُم فتية ءامنوا بربّهم وزِدْنَاهُمْ هُدَى * ( الكهف : ۱۱ - ۱۲)

അവരുടെ താമസകാലത്തെ സംബന്ധിച്ച് ഇരു കക്ഷികളിൽ ആർക്കാണ് കൃത്യമായ വിവരം എന്നറിയാൻ നാം അവരെ എഴുന്നേൽപിച്ചു. അവരുടെ യഥാർത്ഥ വൃത്താന്തം നാം താങ്കൾക്ക് വിവരിച്ചു തരാം. തങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ച യുവാക്കളായിരുന്നു അവർ. നാം അവർക്ക് മാർഗ്ഗ ദർശനം വർധിപ്പിക്കുകയും ചെയ്തു. (അൽ കഹ്ഫ് 11-12)

طلبوا من أحدهم أن يذهب خلسة للمدينة ، وأن يشتري طعاما ثم يعود إليهم برفق حتى لا يشعر به أحد . فربما يعاقبهم جنود الملك أو الظلمة من أهل القرية إن علموا بأمرهم . خرج الرجل المؤمن متوجها للقرية، إلا أنها لم تكن كعهده بها . لقد تغيرت الأماكن والوجوه تغيرت البضائع والنقود. لقد آمنت المدينة التي خرج منها الفتية، وهلك الملك الظالم ، وجاء مكانه رجل صالح . لقد فرح الناس بهؤلاء وبعد أن ثبتت المعجزة معجزة إحياء الأموات. أخذ الله أرواح الفتية. فلكل نفس أجل الفتية المؤمنين لا نزال تجهل كثيرا من الأمور المتعلقة بهم إلا أن الله عز وجل ينهانا عن الجدال في هذه الأمور ويأمرنا بإرجاع علمهم إلى الله . فلا يهم إن كانوا أربعة أو ثمانية، إنما المهم أن الله أقامهم بعد أكثر من ثلاثمئة سنة ليرى من عاصرهم قدرة الله على بعث من في القبور، ولتتناقل الأجيال خبر هذه المعجزة جيلا بعد جيل .

തുടർന്ന് രഹസ്യമായി ഭക്ഷണം വാങ്ങി വരാൻ അവർ ഒരാളെ ഏൽപിച്ചു. രാജാവിനെയും കിങ്കരന്മാരെയും സൂക്ഷിക്കണമെന്ന് പ്രത്യേകം ഉണർത്തി. പക്ഷേ അദ്ദേഹം കണ്ടതൊക്കെയും അപരിചിതമായിരുന്നു. പരിചയമില്ലാത്ത മുഖങ്ങളും അറിയാത്ത സ്‌ഥലങ്ങളും, പുതിയ പുതിയ ചരക്കുകളും, മാറിയ നാണയങ്ങളും. രാജ്യമാകെ വല്ലാതെ മാറിയിരിക്കുന്നു. അക്രമിയായ രാജാവ് ഒടുങ്ങി. പകരം സച്ചരിതനായ രാജാവ്‌ വന്നു ജനങ്ങൾ മുഴുവൻ സത്യവിശ്വാസം സ്വീകരിച്ചു. യുവാക്കൾ അവർക്കൊരു കൗതുകമായി. അല്ലാഹുവിന്റെ ദൃഷ്‌ടാന്തം അവരെ വിശ്വാസ ദാർഡ്യരാക്കി പിന്നീട് അല്ലാഹു അവർക്ക് മരണം നൽകി. അറിയാത്ത കാര്യങ്ങൾ അല്ലാഹുവിനെ ഏൽപിക്കുക, നാമതിൽ തർക്കിക്കരുത്. അവർ എത്ര പേരുണ്ട് എന്നത് അജ്ഞാതമാണ്. പക്ഷേ അവരിലെ ദൃഷ്ടാന്തം, മുന്നൂറിലധികം വർഷം ഉറക്കി ജീവിപ്പിച്ച അല്ലാഹുവിന്റെ ശക്തി പ്രഭാവമാണ് പ്രധാനം. ആ യുവ സംഘം തലമുറകൾക്ക് കൈ മാറുന്ന സന്ദേശവും അതാണ്.

أصحاب الفيل

ആനക്കാർ

قال تعالى في سورة الفيل : ألم تر كيف فعل ربّك بأصحاب الفيل ألمْ يَجْعَلْ كَيْدَهُمْ فِي تَضليل * وَأَرْسَلَ عَلَيْهِمْ طَيْرًا أبابيل ترميهم بحجارة من سجيل فجعلهم كعصف مأكول ( ١ - ٥ )

"കണ്ടില്ലേ ? താങ്കളുടെ രക്ഷിതാവ് ആനക്കാരെ എന്ത് ചെയ്തെന്ന് ? അവരുടെ കുതന്ത്രം അവൻ വൃഥാവിലാക്കിയില്ലേ ? കളി മണ്ണിൻ്റെ തീ കല്ലുകളെറിയുന്ന പക്ഷികളെ അവൻ അവരിലേക്ക് കുട്ടം കൂട്ടമായി അയച്ചു. അങ്ങനെ അവരെ ഭക്ഷിക്കപ്പെട്ട വൈക്കോൽ പോലെയാക്കിത്തീർത്തു: (അൽ ഫീൽ)

كانت اليمن تابعة للنجاشي ملك الحبشة . وقام وإلي اليمن ( أبرهة ) ببناء كنيسة عظيمة، واراد أن يغير وجهة حج العرب. فيجعلهم يحجّون إلى هذه الكنيسة بدلا من بيت الله الحرام. وقيل أن رجلا من العرب ذهب وأحدث في الكنيسة تحقيرا لها وأن بنوا كنانة قتلوا رسول أبرهة الذي جاء يطلب منهم الحج للكنيسة. فعزم أبرهة على هدم الكعبة وجهّز جيشا جرارا، ووضع في مقدمته فيلا مشهورا عندهم وفي مكان يسمى المغمس بين    الطائف ومكة ارسل ابرهة كتيبة من جنده سافت له اموال قريش وغيرها من القبائل . وكان من بين هذه الأموال مقني بعير لعبد المطلب بن هاشم ، كبير قريش وسيّدها - فهمت قريش وكنانة وهذيل وغيرهم على قتال أبرهة. ثم عرفوا أنهم لا طاقة لهم به فتركوا ذلك. وبعث أبرهة رسولا إلى مكة يسأل عن سيد هذا البلد ، ويبلغه أن الملك لمي أت لحربهم وإنما جاء لهدم هذا البيت . انطلق عبد المطلب مع الرسول لمحادثة أبرهة . قال عبد المطلب أريد أن يرد علي الملك مئتي بعير أصابها لي .

എത്യോപ്യൻ രാജാവായ നജ്ജാശിയുടെ കീഴിലായിരുന്നു യമൻ. അവിടുത്തെ ഭരണാധികാരി അബ്രഹത്ത് വലിയ ഒരു ചർച്ച് പണിതു കഅ്‌ബയിലേക്ക് ഹജ്ജിന് പോകുന്ന അറബകളെ അവിടേക് തിരിക്കാനായിരുന്നു അയാളുടെ പരിപാടി. ഇതിനെ അപഹസിച്ചു കൊണ്ട് ഒരു അറബി അവിടെ വിസർജ്ജിച്ചു എന്ന് പറയപ്പെടുന്നു. തൻ്റെ ലക്ഷ്യം അറിയിക്കാൻ അബ്രഹത്ത് അയച്ച ദൂതനെ ബനു കിനാന ഗോത്രക്കാർ വധിക്കുകയും ചെയ്തു. അതോടെ അയാൾ കഅ്ബ തകർക്കാൻ തീരുമാനിച്ചു. അതിനായി ശൂരന്മാരായ ഒരു പറ്റം സൈനികരെ തയാറാക്കി. മുന്നണിയിൽ അവരുടെ പ്രസിദ്ധമായ ആനയേയും നിർത്തി സൈന്യം യാത്ര പുറപ്പെട്ടു. മക്കയുടെയും താഇഫിന്റെയും ഇടയിലുള്ള മഅ്‌മസ് എന്ന സ്‌ഥലത്തെത്തിയപ്പോൾ അബ്രഹത്ത് ഒരു കൊച്ചു സംഘത്തെ മക്കയിലേക്കയച്ചു. ഖുറൈശികളുടെയും മറ്റ് ഗോത്രക്കാരുടെയും സമ്പത്ത് പിടിച്ചെടുക്കാനായിരുന്നു അത്. കൂട്ടത്തിൽ ഖുറൈശി തലവനായ അബ്‌ദുൽ മുത്തലിബിന്റെ 200 ഒട്ടകങ്ങളും പിടിക്കപ്പെട്ടു. ഗോത്രക്കാർ യുദ്ധം ചെയ്യാനൊരുങ്ങിയെങ്കിലും അബ്രഹത്തിന്റെ മൃഗീയ ശക്തി മനസ്സിലാക്കി പിൻ വലിഞ്ഞു. താൻ യുദ്ധം ചെയ്യാൻ വന്നതല്ലെന്നും തന്റെ ലക്ഷ്യം കഅ്ബ മാത്രമാണെന്നും അറിയിച്ചു കൊണ്ട് അബ്രഹത്ത് മക്കയിലേക്ക് ദൂതനെ അയച്ചു. മക്കയിലെ നേതാവായ അബ്‌ദുൽ മുത്തലിബിനോട് ദൂതൻ കാര്യം അറിയിക്കുകയും അദ്ദേഹം ദൂതനോടൊപ്പം ചർച്ചക്ക് പുറപ്പെടുകയും ചെയ്തു. അബ്‌ദുൽ മുത്തലിബ് പറഞ്ഞു എന്റെ ഒട്ടകങ്ങൾ തിരിച്ചു തരണം"

قال له الملك اتكلمني في مئتي بعير اصبتها لك وتترك بيتا هو دينك ودين ابائك قد جئت لهدمه لا تكلمني فيه؟ قال له عبد المطلب : إني أنا رب الإبل. وإن للبيت رب سيمنعه. فاستكبر أبرهة وقال: ما كان ليمتنع مني . قال: أنت وذاك ... فردّ أبرهة على عبد المطلب إبله. ثم عاد عبد المطلب إلى قريش وأخبرهم بما حدث، وأمرهم بالخروج من مكة والبقاء في الجبال المحيطة بها. ثم توجه وهو ورجال من قريش إلى للكعبة وأمسكو حلقة بابها، وقاموا يدعون الله ويستنصرونه ثم أمر أبرهة جيشه والفيل في مقدمته بدخول مكة. إلا أن الفيل برك ولم يتحرّك فضربوه ووخزوه، لكنه لم يقم من مكانه فوجّهوه ناحية اليمن ، فقام يهرول. ثم وجّهوه ناحية الشام، فتوجّه. ثم وجّهوه جهة الشرق، فتحرّك. فوجّهوه إلى مكة فبرك. ثم كان ما أراده الله من إهلاك الجيش وقائده، فأرسل عليهم جماعات من الطير، مع كل طائر منها ثلاثة أحجار حجر في منقاره ، وحجران في رجليه ، أمثال الحمص والعدس ، لا تصيب منهم أحدا إلا هلك.

അബ്രഹത്ത് ചോദിച്ചു 200 ഒട്ടകങ്ങളുടെ കാര്യമാണോ താങ്കൾ സംസാരിക്കുന്നത് ? താങ്കളുടെയും പിതാക്കന്മാരുടെയും മത ചിഹ്നവും പുണ്യ ഗേഹവുമായ കഅ്ബ തകർക്കാനാണ് ഞാൻ വന്നത്. അത് സംബന്ധിച്ച് ഒന്നും പറയാനില്ലേ ? "ഞാനാണ് ഒട്ടകങ്ങളുടെ ഉടമസ്‌ഥൻ, കഅ്ബയുടെ ഉടമസ്ഥ‌ൻ അത് സംരക്ഷിച്ചുകൊള്ളും." അബ്‌ദുൽ മുത്തലിബ് മറുപടി പറഞ്ഞു. ഇത് കേട്ടപ്പോൾ അബ്രഹത്ത് അഹങ്കാരത്തോടെ പറഞ്ഞു. എന്നെ തടയാനാർക്കുമാവില്ല." ഞാനതിൽ ഇടപെടുന്നില്ല എന്ന് പറഞ്ഞു അബ്‌ദുൽ മുത്തലിബ് ഒഴിഞ്ഞു. ഒട്ടകങ്ങൾ തിരിച്ചു കൊടുക്കാൻ അബ്രഹത്ത് ഉത്തരവിട്ടു.

ഒട്ടകങ്ങളുമായി മടങ്ങിയ അബ്‌ദുൽ മുത്തലിബ് മക്കക്കാരോട് നടന്ന കാര്യം അറിയിക്കുകയും തൽക്കാലം മക്കയ്ക്ക് പുറത്തുള്ള മലകളിൽ താമസിക്കാനും ഉപദേശിച്ചു പിന്നീട് ചില ആളുകളെയും കൂട്ടി കഅ്ബയിലേക്ക് പോവുകയും വാതിൽ കണ്ണി പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും അല്ലാഹുവിനോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അബ്രഹത്ത് സൈന്യത്തോട് മക്കയിലേക്ക് പുറപ്പെടാൻ ആജ്‌ഞാപിച്ചു. പക്ഷേ മുമ്പിൽ നിർത്തിയിരുന്ന ആന അനങ്ങാൻ കൂട്ടാക്കിയില്ല ആനയെ അടിക്കുകയും ശിക്ഷിക്കുകയും ചെയ്തു നോക്കി. പക്ഷേ വിഫലമായിരുന്നു. പരീക്ഷണാർത്ഥം അതിനെ യമനിലേക്ക് തിരിച്ചു നിർത്തിയപ്പോൾ അത് ചലിക്കാൻ തുടങ്ങി. മാത്രമല്ല ശാമിന്റെ ഭാഗത്തേക്കും കിഴക്ക് ഭാഗത്തേക്കും തിരിച്ചപ്പോഴും ആന നടന്ന് നീങ്ങി. മക്കയുടെ ഭാഗത്തേക്ക് തിരിക്കുമ്പോൾ അത്ഭുതമെന്ന് പറയട്ടെ ആന മുട്ട് മടക്കിയിരുന്നു. പിന്നെ അല്ലാഹു അവനുദ്ദേശിച്ച പ്രകാരം ആ കുപ്രസിദ്ധ സൈന്യത്തെയും തലവനെയും നശിപ്പിച്ചു. അവരുടെ നേരെ കൂട്ടം കൂട്ടമായി അബാബീൽ പക്ഷികളെ അയക്കുകയായിരുന്നു. ഓരോ പക്ഷിക്കും കടല പോലുള്ള മൂന്ന് തീ കല്ലുകൾ ഉണ്ടായിരുന്നു. കൊക്കിലും രണ്ട് കാലുകളിലും. കല്ല് ഏറ്റവൻ പിന്നെ ബാക്കിയാവുകയില്ല. ഇപ്രകാരം സൈന്യം ഒന്നടങ്കം നശിച്ചു തീർന്നു.

വിവ: മുഹമ്മദ് അബൂബക്കർ ബാഖവി മാണിയൂർ

തുടരും

കഴിഞ്ഞ ഭാഗം ഇസ്ലാം കേരള സൈറ്റിൽ ലഭ്യമാണ്. ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് പുണ്യം നേടുന്നതിൽ പങ്കാളിയാവുക.

നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും, വളരെ തിരക്കിനിടയിൽ ഇത് വിവർത്തനം ചെയ്തു തന്ന ബഹു : ബാഖവി ഉസ്താദിനെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ നിങ്ങളുടെ സഹോദരൻ, അബ്ദു‌ല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]