ഇബ്രാഹീം(അ) നബിയും നംറൂദും

രാജാവിന്റെ അന്ധനായ മന്ത്രി വിവരമറിഞ്ഞു. കാഴ്‌ച വസ്‌തുക്കളുമായി കാഴ്ച കിട്ടാൻ എത്തി. ശമനം നൽകുന്നവൻ അല്ലാഹുവാണെന്നും അവനിൽ വിശ്വസിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിച്ചാൽ അവൻ കാഴ്‌ച നൽകുമെന്നും യുവാവ്‌ ധരിപ്പിച്ചു. തൽക്ഷണം മന്ത്രി വിശ്വസിച്ചു. യുവാവ് പ്രാർത്ഥിച്ചു. കാഴ്‌ച തിരികെ ലഭിച്ചു.

ഇബ്രാഹീം(അ) നബിയും നംറൂദും

ഖുർആനിലെ ചരിത്ര കഥകൾ

ഭാഗം ഒന്ന് 

ഇബ്രാഹിം നബി(അ)യും നംറൂദും
കിടങ്ങുകളുടെ ജനത
തോട്ടക്കാർ
റസ്സ് " കാർ

إبراهيم و النمرود

ഇബ്രാഹീം(അ) നബിയും നംറൂദും

ورد ذكر القصة في سورة ( البقرة - الآية (٢٥٨) قال الله تعالى : ألم تر إلى الذي حَاجَّ إِبْرَاهِيمَ فِي رَبِّهِ أن آتاه الله الملك إذ قَالَ إِبْرَاهِيمُ رَبِّي الَّذِي يُحْيِي وَيُمِيتُ قَالَ أنا احيي وأميت قال إبْرَاهِيمُ فَإِنَّ اللهَ يَأْتِي بالشمس من المشرق فأت بها من المغرب فبهت الذي كفر والله لا يَهْدِي الْقَوْمَ الظَّالِمِين.

അല്ലാഹു അധികാരം നൽകിയത് കൊണ്ട് ഇബ്രാഹീം നബിയുമായി തർക്കിച്ചവനെ താങ്കൾ കണ്ടില്ലേ ? എന്റെ നാഥൻ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണെന്ന് ഇബ്രാഹീം (അ) പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും " ഇബ്രാഹീം പറഞ്ഞു" അല്ലാഹുവാണ് സൂര്യനെ കിഴക്ക് നിന്ന് വരുത്തിക്കുന്നത് അതിനെ നീ പടിഞ്ഞാറ് നിന്ന് കൊണ്ട്‌ വരിക, അതോടെ സത്യ നിഷേധി ഉത്തരം മുട്ടി. അല്ലാഹു അക്രമികളെ സന്മാർഗ്ഗത്തിലാക്കുകയില്ല." (സുറഅൽബഖറ: 258)

ذهب إبراهيم عليه السلام لملك متأله كان في زمانه روي أن الملك المعاصر لإبراهيم كان يلقب     (بالنمرود ) وهو ملك الآراميين بالعراق . أخبرنا الله تعالى في كتابه الحكيم الحجة الأولى التي أقامها إبراهيم عليه السلام على الملك الطاغية، فقال إبراهيم بهدوء : ( ربي الذي يحيي ويميت ) قال الملك: ( أنا أحيى وأميت)  أستطيع أن أحضر رجلا يسير في الشارع وأقتله، وأستطيع أن أعفو عن محكوم عليه بالإعدام وأنجيه من الموت.. وبذلك أكون قادرا على الحياة والموت. لم يجادل إبراهيم الملك لسذاجة ما يقول . غير أنها أراد أن يثبت للملك أنه يتوهم في نفسه القدرة وهو في الحقيقة ليس قادرا. فقال إبراهيم : ( فإنَّ الله يأتي بالشمس من المشرق فأت بها من المغرب استمع الملك إلى تحدي إبراهيم صامتا .. فلما انتهى كلام النبي بهت الملك أحس بالعجز ولم يستطع أن يجيب . انصرف إبراهيم من قصر الملك، بعد أن بهت الذي كفر

ദിവ്യത്വം വാദിച്ച ഇറാഖിലെ അറാമിക്കാരനായ നംറൂദായിരുന്നു. ഇബ്രാഹീം നബിയുടെ സമകാലീന രാജാവ്. പ്രമാണങ്ങളുമായി പ്രബോധനത്തിനു പോയ നബിയവർകൾ നംറൂദുമായി നടത്തിയ സംവാദം ഖുർആൻ ഉദ്ധരിക്കുന്നുണ്ട് നബി ശാന്തനായി പറഞ്ഞു. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എന്റെ നാഥനായ അല്ലാഹുവാണ്. എനിക്കും അത് സാധിക്കും എന്നായിരുന്നു രാജാവിന്റെ മറുപടി. വഴിയേ നടക്കുന്ന ഒരാൾക്ക് മരണം നൽകാനും വധശിക്ഷ വിധിക്കപ്പെട്ടയാൾക്ക് ജീവിതം നൽക്കാനും തനിക്ക് സാധിക്കും എന്ന് അയാൾ വീമ്പിളക്കി. ബാലിശമായ വാദത്തെ ഖണ്ഡിക്കാൻ നബി മുതിർന്നില്ല. പകരം അതിന്റെ ദൗർബല്യവും രാജാവിന്റെ  വിവരദോഷവും വെളിപ്പെടുത്തുന്ന മറ്റൊരു പ്രമാണം മുന്നോട്ട് വച്ചു. സൂര്യനെ കിഴക്ക് നിന്ന് ഉദിപ്പിക്കുന്നത് എന്റെ നാഥനാണ്. നിനക്ക് കഴിയുമെങ്കിൽ അത് പടിഞ്ഞാറ് നിന്നുദിക്കട്ടെ ഈ വെല്ലുവിളിക്ക് മുന്നിൽ അയാൾക്ക് അക്ഷരാർത്ഥത്തിൽ മുട്ട് മടക്കുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു.

أصحاب الأخدود

കിടങ്ങുകളുടെ ജനത

قال تعالى في سورة البروج : قتل أصحاب الأخدود النار ذات الوقود ( ٤ - ٥ )

ആ കിടങ്ങുകളുടെ ജനത നശിച്ചു വിറകിൻ്റെ അഗ്നി നിറച്ചവ(കിടങ്ങുകൾ) ( സൂറ  ബുറൂജ് :4-5)

إنها قصة فتا آمن، فصبر وثبت فآمنت معه قريته. لقد كان غلاما نبيها، ولم يكن قد آمن بعد. وكان يعيش في قرية ملكها كافر يدعي الألوهية. وكان للملك ساحر يستعين به وعندما تقدم العمر بالساحر طلب من الملك أن يبعث له غلاما يعلمه السحر ليحل محله بعد موته. فاختير هذا الغلام وأرسل للساحر. فكان الغلام يذهب للساحر ليتعلم منه، وفي طريقه كان يمرّ على راهب فجلس معه مرة وأعجبه كلامه. فصار يجلس مع الراهب في كل مرة يتوجه فيها إلى الساحر . وكان الغلام بتوفيق من الله يعالج الناس من جميع الأمراض . فسمع به أحد جلساء الملك، وكان قد فقد بصره . فجمع هدايا كثيرة وتوجه بها للغلام وقال له: أعطيك جميع هذه الهدايا إن شفيتني . فأجاب الغلام : أنا لا أشفي أحدا، إنما يشفي الله تعالى ، فإن آمنت بالله دعوت الله فشفاك . فأمن جليس الملك ، فشفاه الله تعالى فسأله الملك من ردّ عليك بصرك ؟ فأجاب الجليس بثقة المؤمن :ربي فغضب الملك وقال : ولك ربّ غيري؟  فأجاب المؤمن دون تردد ربّي وربّك الله . فثار الملك ، وأمر بتعذيبه. فلم يزالوا يعذبونه حتى دلّ على الغلام . جيئ بالغلام وقيل له : ارجع عن دينك فأبى الغلام . فأمر الملك بأخذ الغلام لقمة جبل ، وتخييره هناك، فإما أن يترك دينه أو أن يطرحوه من قمة الجبل . فأخذ الجنود الغلام، وصعدوا به الجبل ، فدعى الفتى ربه : اللهم اكفنيهم بما شئت. فاهتزّ الجبل وسقط الجنود ورجع الغلام يمشي إلى الملك.

സത്യവിശ്വാസം സ്വീകരിച്ച് വീരത്യാഗം വരിച്ച ഒരു യുവാവിന്റെ ചരിത്രമാണിത്. അദ്ദേഹത്തിന്റെ ഗ്രാമവാസികളും തദ്വാര സത്യവിശ്വാസികളായി. വളരെ സമർത്ഥനായിരുന്ന അദ്ദേഹം വിശ്വസിക്കുന്നതിനുമുമ്പ്, ദൈവികത വാദിച്ചിരുന്ന തന്റെ രാജാവിന് വേണ്ടി മാരണം അഭ്യസിക്കാൻ നിയുക്തനായി. വഴിമധ്യേ ഒരു പുരോഹിതനുമായി പരിചയപ്പെട്ട് അല്ലാഹുവിൽ വിശ്വസിച്ച് ദിവ്യാത്ഭുതങ്ങൾ കാണിക്കാൻ തുടങ്ങി. രാജാവിന്റെ അന്ധനായ മന്ത്രി വിവരമറിഞ്ഞു. കാഴ്‌ച വസ്‌തുക്കളുമായി കാഴ്ച കിട്ടാൻ എത്തി. ശമനം നൽകുന്നവൻ അല്ലാഹുവാണെന്നും അവനിൽ വിശ്വസിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിച്ചാൽ അവൻ കാഴ്‌ച നൽകുമെന്നും യുവാവ്‌ ധരിപ്പിച്ചു. തൽക്ഷണം മന്ത്രി വിശ്വസിച്ചു. യുവാവ് പ്രാർത്ഥിച്ചു. കാഴ്‌ച തിരികെ ലഭിച്ചു. പിന്നീട് രാജസന്നിധിയിലെത്തിയ മന്ത്രിയോട് അരാണ് അന്ധത മാറ്റിയതെന്ന ചോദ്യത്തിന് അല്ലാഹുവാണെന്ന് മന്ത്രി ഉത്തരം നൽകി. ക്ഷുഭിതനായ രാജാവ് അദ്ദേഹത്തെ ക്രൂരമായി ശിക്ഷിക്കാൻ ആജ്‌ഞാപിച്ചു. യുവാവാണ് മതം മാറ്റത്തിന് പിന്നിൽ എന്ന് അവസാനം വെളിപ്പെടുത്തേണ്ടി വന്നു. അദ്ദേഹത്തെ വിളിച്ചു വരുത്തി, തിരുത്താൻ കൽപിച്ചു. വിസമ്മതിച്ചപ്പോൾ മലമുകളിൽ അയച്ച് വീണ്ടും ആവശ്യപ്പെടാനും തയ്യാറല്ലെങ്കിൽ തള്ളി വിട്ട് കൊന്ന് കളയാനും ഉത്തരവിട്ടു. മലമുകളിൽ നിന്ന് യുവാവ് പ്രാർത്ഥിച്ചു. "നിൻെറ ഇഷ്ട‌ം പോലെ എന്നെ രക്ഷിക്കണേ നാഥാ പർവ്വതം പ്രകമ്പനം കൊണ്ടു. കിങ്കരന്മാർ മുഴുവൻ താഴേക്ക് മരിച്ചു വീണു. യുവാവ് രാജസന്നിധിയിലേക്ക് തിരിച്ച് നടന്നു.

فأمر الملك جنوده بحمل الغلام في سفينة، والذهاب به لوسط البحر، ثم تخييره هناك بالرجوع عن دينه أو إلقاءه . فذهبوا به، فدعى الغلام الله اللهم اكفنيهم بما شئت فانقلبت بهم السفينة وغرق من كان عليها إلا الغلام. ثم رجع إلى الملك فسأله الملك باستغراب : أين من كان معك ؟ فأجاب الغلام المتوكل على الله : كفانيهم الله تعالى . ثم قال للملك : إنك لن تستطيع قتلي حتى تفعل ما أمرك به. فقال الملك: ما هو ؟ فقال الفتى المؤمن أن تجمع الناس في مكان واحد، وتصلبني على جذع ، ثم تأخذ سهما من كنانتي، وتضع السهم في القوس ، وتقول بسم الله رب الغلام ثم ارمني ، فإن فعلت ذلك قتلتني . وفعل ما قاله الغلام بأن رماه فأصابه فقتله فصرخ الناس آمنا برب الغلام . فأمر الملك بحفر شق في الأرض ، وإشعال النار فيها ثم أمر جنوده بتخيير الناس، فإما الرجوع عن الإيمان ، أو إلقائهم في النار . ففعل الجنود ذلك حتى جاء دور امرأة ومعها صبي لها ، فخافت أن ترمى في النار. فألهم الله الصبي أن يقول لها : يا أماه اصبري فإنك على الحق .

പിന്നീട് സമുദ്രത്തിൽ പരീക്ഷിക്കാനായിരുന്നു കൽപന യുവാവ് പ്രാർത്ഥന ആവർത്തിച്ചു. കപ്പൽ തകർന്നു. മറ്റെല്ലാവരും മുങ്ങി മരിച്ചു വീണ്ടും കൊട്ടാരത്തിലേക്ക് ചെന്ന യുവാവിനോട് കൂടെയുള്ളവർ എവിടെ എന്ന് രാജാവ് ചോദിച്ചു. അവരെ അല്ലാഹു കൈകാര്യം ചെയ്തുവെന്ന് യുവാവ് പ്രതിവചിച്ചു. യുവാവ് തുടർന്നു എന്നെ ഇല്ലായ്മ ചെയ്യാൻ ഞാൻ പറയുന്നത് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. പൊതുജനങ്ങളുടെ മുമ്പിൽ നിന്ന് എന്നെ ഒരു തടിയിൽ ബന്ധിച്ച് ചെറുപ്പക്കാരന്റെ രക്ഷിതാവിന്റെ  നാമധേയത്തിൽ എന്ന് ഉച്ചരിച്ച് എനിക്ക് നേരെ അമ്പെയ്യുക. രാജാവ് അനുസരിച്ചു. യുവാവ് വധിക്കപ്പെട്ടു. പക്ഷെ ഇതിനു സാക്ഷിയായ ഗ്രാമവാസികൾ ഒന്നടങ്കം യുവാവിന്റെ നാഥനിൽ വിശ്വാസം പ്രഖ്യാപിച്ചു. ക്ഷുഭിതനായ രാജാവ് കിടങ്ങുകൾ കുഴിക്കാനും അതിൽ അഗ്നി നിറക്കാനും ആജ്ഞാപിച്ചു. ഓരങ്ങളിൽ നിന്ന് രാജകിങ്കരന്മാർ ജനങ്ങളുടെ വിശ്വാസം ആരായാനും അല്ലാഹുവിൽ വിശ്വസിക്കുന്നവരെ അഗ്നിയിലേക്കെറിയുവാനുമായിരുന്നു ഉത്തരവ്. സത്യ വിശ്വാസികൾ അല്ലാഹുവിനെ തെരെഞ്ഞെടുത്ത് അഗ്നിയിൽ ചാടി. തന്റെ പിഞ്ചുകുഞ്ഞിനെയോർത്ത് അമാന്തിച്ച് നിന്ന സ്ത്രീയോട് കൈക്കുഞ്ഞ് സംസാരിച്ചു. ഉമ്മാ ക്ഷമിക്കൂ.. അത് സത്യത്തിലാണ്.

أصحاب الجنة

തോട്ടക്കാർ

قال تعالى في سورة القلم : إنا بلونَاهُمْ كَما بلونا أَصْحَاب الجنّة إذ أقسموا ليصرمنّها مصبحِينَ * ولا يستثنون * فطاف عليها طائِفَ مِّن رَّبِّكَ وَهُمْ نَائِمُونَ * فأصبحت كالصّريم * فتنادوا مصبحين * أن اعْدُوا عَلَى حَرثكُمْ إِن كُنتُمْ صارمين * فانطلقوا وَهُمْ يَتَخَافُتُونَ * أن لّا يدخلنّهَا الْيَوْمَ عَلَيْكُم مسْكِينَ
( ١٧ - ٢٥ ) *.

അവരെ ഞാൻ പരീക്ഷിച്ചത് ആ തോട്ടക്കാരെ പരീക്ഷിച്ചത് പോലെ തന്നെയാണ്. രാവിലെ വിളവെടുക്കുമെന്ന് അവർ സത്യം ചെയ്ത സമയം, അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ ( ഇൻശാ അല്ലാഹു ) എന്ന് അവർ പറഞ്ഞതുമില്ല. എന്നിട്ട് അവർ ഉറങ്ങുമ്പോൾ താങ്കളുടെ നാഥന്റെ പക്കൽ നിന്നുള്ള ഒരു ദുരന്തം ആ തോട്ടത്തെ വലയം ചെയ്തു. അങ്ങനെ തോട്ടം കൊയ്തെടുത്തത് പോലെയായിതീർന്നു. രാവിലെ അവർ പരസ്‌പരം വിളിച്ചു പറഞ്ഞിരുന്നു: “കാലത്ത് തന്നെ വിളവെടുപ്പിന് കൃഷിയിടത്തിലേക്ക് പുറപ്പെടണം", അങ്ങനെ അടക്കം പറഞ്ഞു കൊണ്ട് അവർ യാത്രയായി ഒരു സാധുവും ആ ഭാഗത്തേക്ക് ഇന്ന് കടന്ന് വരാൻ ഇടയാവരുത്" നെഞ്ചൂക്കോടെ അവർ രാവിലെ ഇറങ്ങിത്തിരിച്ചു. (അൽഖലം 17-25 )

قال ابن عباس : إنه كان شيخ كانت له جنة ، وكان لا يدخل بيته ثمرة منها ولا إلى منزله حتى يعطي كل ذي حق حقه. فلما قبض الشيخ وورثه بنوه طغوا وبغوا وتعاهدوا ألا يعطوا أحدا من فقراء المسلمين شيئا هذا العام حتى تكثر أموالهم فرضي بذلك منهم أربعة، وسخط الخامس أوسطهم كما قال تعالى : ( قال أوسطهم ألم أقل لكم لولا تسبحون) . يقول رب العزة "إنا بلوناهم" امتحنا أهل مكة بالقحط والجوع " كما بلونا أصحاب الجنة" أي أصحاب البستان "إذ أقسموا ليصرمنها يقطعون ثمرتها "مصبحين" وقت الصباح كي لا يشعر بهم المساكين فلا يعطونهم مِنْهَا مَا كَانَ أَبُوهُمْ يَتَصَدَّقَ بِهِ عَلَيْهِمْ منها . وتعاهدوا على ذلك. ولكن لم يفلحوا في أمرهم. يقول تعالى : ( فطاف عليها طائف من ربك وهم نائمون فأصبحت كالصريم ) .

ഇബ്നു അബ്ബാസ് (റ) പറയുന്നു ഒരു വൃദ്ധന് ഒരു കൃഷിത്തോട്ടമുണ്ടായിരുന്നു. അവകാശികൾക്ക് അർഹമായത് നൽകിയ ശേഷമേ അദ്ദേഹം വിള വീട്ടിലെത്തിക്കാറുണ്ടായിരുന്നുള്ളു തന്റെ മരണാനന്തരം അതിക്രമികളായ മക്കൾ പാവങ്ങൾക്ക് ഒന്നും നൽകേണ്ട എന്നു തീരുമാനിച്ചു അഞ്ച് മക്കളിലൊരാൾ മാത്രം ഇതിനോട് വിയോജിച്ചു. ദുരന്തം ബാധിച്ച തോട്ടം കണ്ട് പരിഭ്രമിച്ച സഹോദരന്മാരോട് അദ്ദേഹം പറഞ്ഞു നാഥന്റെ പരിശുദ്ധിയെ വാഴ്ത്താൻ ഞാൻ പറഞ്ഞിരുന്നതല്ലേ ? അപ്പോൾ അവരെല്ലാവരും പറഞ്ഞു" നാഥാ നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. ഞങ്ങൾ ചെയ്തത് അക്രമമായിപ്പോയി" പിന്നെ അവർ പരസ്‌പരം കുറ്റപ്പെടുത്തി; നാഥൻ വീണ്ടും നന്മവരുത്തും എന്ന് സമാശ്വസിച്ചു.

اصحاب الرس

റസ്സുകാർ

قال تعالى في سورة الفرقان آية :۳۸: (( وعادا وثمود وأصحاب الرسّ وقرونا بين ذلك كثيرًا ))
وقال تعالى في سورة ق آية ١٢ : (( كذبت قبلهم قوم نوح وأصحاب الرسّ وثَمُودُ ))

“ആദ്, സമൂദ്, ഗോത്രക്കാരെയും റസ്സ് ജനതയേയും അവയ്ക്കിടയിലെ പല തലമുറകളെയും നാം ശിക്ഷിച്ചിട്ടുണ്ട്(-38) നൂഹ് നബിയുടെ സമൂഹവും സമൂദ് ഗോത്രവും “റസ്സ്" ജനതയും ഇവർക്ക് മുമ്പ് സത്യ നിഷേധികളായിരുന്നു."

اختلفوا فى أصحاب الرس من هم . فقال ابن جريج عَنْ ابْن عَباس هم أهل قرية من قرى نمود وقال علي رضي الله عنه : هُمْ قَوْم كَانُوا يَعْبُدُونَ شجرة صنوبر فدعا عليهم نبيهم ، وكان من ولد يهودًا ، فيبست الشجرة فقتلوه وَرَسُوهُ في بئر ، فاظلتهم سحابة سوداء فأحرقتهم . وَقَالَ ابْن عَباس : هم قوم بأذربيجان قتلوا أنبياء فجفت أشجارهمْ وَزُرُوعهمْ فَمَاتُوا جُوعًا وَعَطشا 

ആരാണ് റസ്സുകാർ ? എന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട്. ഇബ്‌ന് അബ്ബാസ് (റ) വിൻെറ അഭിപ്രായമായി ഇബ്‌ന് ജുറൈജ് പറയുന്നത് അവർ സമൂദ് സമുദായത്തിലെ പല ഗ്രാമങ്ങളിൽ ഒരു ഗ്രാമക്കാരാണ് എന്നത്രെ. അലി (റ) ഇപ്രകാരം അഭിപ്രായപ്പെടുന്നു. യാഹുദായുടെ സന്തതികളിൽപെട്ട, സനോബർ വൃക്ഷത്തെ ആരാധിച്ചിരുന്നവരാണിവർ. അവരുടെ നബി അവർക്കെതിരെ പ്രാർത്ഥിക്കുകയും അവരുടെ ആരാധ്യ മരം ഉണങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് നബിയെ അവർ വധിച്ച് കിണറിൽ അടക്കം ചെയ്തു. അനന്തരം കറുത്ത തീ മേഘങ്ങളിറങ്ങി അവരെ കരിച്ചു കളഞ്ഞു. ഇബ്‌ന് അബ്ബാസ്(റ) വിൽ നിന്നുള്ള മറ്റൊരു നിവേദനം അവർ അസർ ബൈജാൻ കാരാണെന്നും പ്രവാചകന്മാരെ വധിച്ചത് കാരണം അവരുടെ കൃഷി വിളകൾ നശിക്കുകയും സസ്യലതാദികൾ ഉണങ്ങിപ്പോവുകയും ചെയ്തു എന്നും അവർ അങ്ങനെ ദാഹിച്ചും വിശന്നും മരിച്ചു തീർന്നു എന്നുമാണ്.

വിവ : മുഹമ്മദ് അബൂബക്കർ ബാഖവി, മാണിയൂർ

തുടരും 

www.islamkerala.com
[email protected]