ഈജിപ്റ്റിലെ രാജപത്നി

അവർ നാട്ടിലെ സ്ത്രീകളെ മുഴുവൻ തൻ്റെ വീട്ടിൽ ഒരുമിച്ചു കൂട്ടി അവരുടെ കൈയ്യിൽ കത്തിയും പഴവും കൊടുത്തിട്ട് യൂസുഫ് നബിയെ അവരുടെ ഇടയിലേക്കു അയച്ചു. യുസുഫ് നബിയുടെ സൗന്ദര്യത്തിലും, ഭംഗിയിലും ആകൃഷ്ടരായ സ്ത്രീകൾ അവർ അറിയാതെ സ്വന്തം കൈ മുറിച്ച് പോവുകയാണുണ്ടായത്.

ഈജിപ്റ്റിലെ രാജപത്നി

ഈജിപ്റ്റിലെ രാജപത്നി

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغلَقت الأبواب وقَالَتْ هَيْتَ لَكَ قَالَ مَعَادُ اللهِ إِنَّهُ رَبِّي أَحْسَنَ مَثْوَايَ إِنَّهُ لَا يُفْلِحُ الظَّالِمُونَ (2 3)

യൂസുഫ്‌ താമസിച്ചിരുന്ന ഗൃഹത്തിൻ്റെ നായിക അദ്ദേഹത്തെ കുതന്ത്രം പ്രയോഗിച്ചു വശീകരിക്കൻ ശ്രമിച്ചു. അവൾ വാതിലുകളെല്ലാം അടച്ചു പൂട്ടിയിട്ട് "ഇങ്ങ് വാ " എന്ന് കൽപിച്ചു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൽ ശരണം! അദ്ദേഹം (നിങ്ങളുടെ ഭർത്താവ്) എൻ്റെ യജമാനനാണ്. വളരെ നല്ല നിലക്കാണ് അദ്ദേഹം എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികൾ ഒരിക്കലും വിജയിക്കുകയില്ല.

يذكر تعالى ما كان من مراودة امرأة العزيز ليوسف عليه السلام عن نفسه، وطلبها منه ما لا يليق بحاله ومقامه، وهي في غاية الجمال والمال والمنصب والشباب، وكيف غلقت الأبواب عليها وعليه وتهيأت له، وتصنعت وليست أحسن ثيابها وأفخر لباسها، وهي مع هذا كله امرأة الوزير . وهذا كله مع أن يوسف عليه السلام شاب بديع الجمال والبهاء، إلا أنه نبي من سلالة الأنبياء فصمه ربّه عن الفحشاء وحماه عن مكر النساء. هرب منها طالباً الباب ليخرج منه قراراً منها فاتبعته في أثره (والقيا) أي وجدا سيّدها أي زوجها لدى الباب، فبدرته بالكلام وحرّضته عليه ... وَشَهِدَ شَاهِدٌ مِنْ أَهْلِهَا . فقال: إن كان قميصة قد من قبل فصدقت وهو من الكاذبين. يذكر تعالى ما كان من قبل نساء المدينة . فأرسلت إليهن فجمعتهن في منزلها . فلما رأيته أكبرته أي أعظمته وأجللته، وهبته . وجعلن يحززن في أيديهن بتلك السكاكين، ولا يشعرن بالجراح .
(نظرا لطول القصة يمكن الرجوع إليها في قصص الأنبياء وتفسير بن كثير) .


വിവരണം : 

ഈ ആയത്തിൽ അല്ലാഹു പറയുന്നതു ഈജിപ്റ്റിലെ ഭരണാധികാരിയുടെ പത്നിക്കു യൂസുഫ് നബി(അ)നോട് ഉണ്ടായ അനുരാഗ പ്രകടനത്തെയാണ്. അവർ യൂസുഫ് നബിയുടെ സ്ഥാനത്തോടും അവസ്ഥയോടും യോജിക്കാത്ത കാര്യമാണ് ആവശ്യപ്പെട്ടത്.

യുവത്വവും പ്രതാപവും ഐശ്യര്യവും സൗന്ദര്യവും സമ്മേളിച്ചവരായിരുന്നു രാജ പത്നി. പിന്നെ എങ്ങനെ രണ്ടുപേരുടെയും മേൽ കവാടങ്ങൾ അടക്കാതിരിക്കും. രാജപത്നി യൂസുഫ് നബിയെ പുണരാനുള്ള ആഗ്രഹത്തിനായി നല്ല വസ്ത്രം ധരിച്ച് ഉടയാടകൾ അണിഞ്ഞു.. യൂസുഫ് നബിയാണെങ്കിൽ യുവ കോമളൻ, ആകർഷണീയ സൗന്ദര്യം, ഗാംഭീര്യമുള്ള മുഖകമലം, എല്ലാം ഒത്തിണങ്ങിയ യുവത്വം..പക്ഷേ യൂസുഫ്, നബി പരമ്പരയിൽപ്പെട്ട ഒരു നബിയായിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീ വഞ്ചനയിൽ നിന്നും ദുർമേദസിൽ നിന്നും അല്ലാഹു കാവൽ നൽകിയിട്ടുണ്ട്.

യൂസുഫ് നബി ഈ സ്ത്രീയിൽ നിന്നും ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയിലയിരുന്നു. ആ ഓട്ടം കവാടം ലക്ഷ്യമാക്കിയായിരുന്നു. പക്ഷേ സ്ത്രീ വിടുന്ന മട്ടില്ല. അവരും പിന്നിൽ തുടർന്നു. കവാടത്തിൽ എത്തിയപ്പോൾ അവിടെയതാ രജാവു നിൽക്കുന്നു. അവർ അടവുമാറ്റി കുറ്റം യൂസുഫ് നബിയുടെ മേൽ ആരോപിച്ചു. എന്നാൽ അവരുടെ കൂട്ടത്തിൽ നിന്നു ഒരു മധ്യസ്ഥൻ പറഞ്ഞു "ഇവർ പറഞ്ഞതു ശരിയാകണമെങ്കിൽ പിടിവലിയിൽ ഇവരുടെ വസ്ത്രത്തിൻ്റെ മുൻഭാഗം കീറണം അതല്ല യുസുഫിൻ്റെ വസ്ത്രത്തിന്റെ പിൻഭാഗമാണു കീറിയതെങ്കിൽ യുസുഫിൻ്റെ ഭാഗത്താണു ശരി". എന്നാൽ യുസുഫ് നബിയുടെ വസ്ത്രത്തിൻ്റെ പിൻഭാഗമാണു കീറിയിരുന്നത്...ഈ വാർത്ത നാട്ടിലാകെ പാട്ടായി. സ്ത്രീകളുടെ ഇടയിൽ സംസാരമായി. ആ സംഭവത്തെക്കുറിച്ച് അല്ലാഹു പറയുന്നു. "അവർ നാട്ടിലെ സ്ത്രീകളെ മുഴുവൻ തൻ്റെ വീട്ടിൽ ഒരുമിച്ചു കൂട്ടി അവരുടെ കൈയ്യിൽ കത്തിയും പഴവും കൊടുത്തിട്ട് യൂസുഫ് നബിയെ അവരുടെ ഇടയിലേക്കു അയച്ചു. യുസുഫ് നബിയുടെ സൗന്ദര്യത്തിലും, ഭംഗിയിലും ആകൃഷ്ടരായ സ്ത്രീകൾ അവർ അറിയാതെ സ്വന്തം കൈ മുറിച്ച് പോവുകയാണുണ്ടായത്.

പക്ഷേ ഭരണ സ്വാധീനത്തിൻ്റെ ഇരയായി ജയിലറയിലേക്കു യുസുഫ് നബിക്കു പോകേണ്ടി വന്നു എന്നത് ഭരണത്തിൻ്റെ ക്രൂരതയായി ചരിത്രത്തിലിടം നേടിയെങ്കിലും ഭരണാധികാരിയായി തിരിച്ചു വന്ന യുസുഫ് നബിക്കു വാർധക്യത്തിലേക്കു എത്തിയ ആ സ്ത്രീയെ യുവത്വം നൽകി അല്ലാഹു വിവാഹം കഴിച്ചു കൊടുത്തു എന്നത് മറ്റൊരു ചരിത്രാത്ഭുതമായി ശേഷിക്കുകയും ചെയ്‌തു...

ഉസൈറിന്റെ കഴുത

أَوْ كَالَّذِي مَرَّ عَلَى قَرْيَةٍ وَهِيَ خَاوِيَةٌ عَلَى عُرُوشِهَا قَالَ أَنَّى يُحْيِي هَذِهِ اللهُ بَعْدَ مَوْتِهَا فَأَمَاتَهُ اللهُ مِئة عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْمًا أَوْ بَعْضٍ يَوْمٍ قَالَ بَل لبثت مِئة عَامٍ فانظر إلى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّه وَانظُرْ إِلى حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ وَانظُرْ إِلى العِظامِ كَيْفَ تُنشزُهَا ثُمَّ نَكْسُوهَا لَحْمًا فَلمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قدير  (البقرة  259 )

അല്ലെങ്കിൽ ഒരു പട്ടണത്തിൽ കൂടി നടന്ന് പോയ ഒരാളെ താങ്കളറിഞ്ഞിട്ടില്ലേ ? അതു മേൽകൂരകളോടെ വീണടിഞ്ഞുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു 'ഈ പട്ടണത്തെ ഇതിൻ്റെ നിർജീവാവസ്ഥക്കു ശേഷം അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക ? അപ്പോൾ അല്ലാഹു അദ്ദേഹത്തെ നൂറ് കൊല്ലക്കാലം നിർജീവാവസ്ഥയിലിട്ടു. അനന്തരം അവനദ്ദേഹത്തെ പുനർജീവിപ്പിച്ചു. എന്നിട്ട് ചോദിച്ചു. 'നീ എത്രകാലം മരിച്ചു കിടന്നു ?' അദ്ദേഹം പ്രതികരണം നൽകി 'ഒരു ദിവസമോ ഒരു ദിവസത്തിൻ്റെ ഏതാനും ഭാഗമോ ഞാൻ മരിച്ചു കിടന്നു' അപ്പോൾ അല്ലാഹു അരുളി 'അല്ല, നൂറ്‌ കൊല്ലം നീ മരിച്ചു കിടന്നിരിക്കുന്നു. നിൻ്റെ ഭക്ഷണ പാനീയങ്ങൾ നോക്കൂ. അവക്ക് യാതൊരു പകർച്ചയും വന്നിട്ടില്ല. നിൻ്റെ കഴുതയെ നോക്കുക. ഇതെല്ലാം നാം ചെയ്തത് നിനക്ക് ഒരു പാഠമായിരിക്കാനും മനുഷ്യർക്ക് നിന്നെ ഒരു ദൃഷ്ടാന്തമാക്കിവെക്കേണ്ടതിനുമാകുന്നു. നീ എല്ലുകൾ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയർത്തുന്നതും പിന്നീട് അതിന്മേൽ മാംസം പൊതിയുന്നതും എങ്ങനെയാണ് ?' ഇങ്ങനെ തനിക്ക് കാര്യം വ്യക്തമായപ്പോൾ അദ്ദേഹം പറഞ്ഞു. 'നിശ്ചയമായും അല്ലാഹു സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്ന് ഞാൻ അറിയുന്നു. (അൽ ബഖറ 259)


وَقَالَتِ الْيَهُودُ عُزِيْر ابْنُ اللهِ وَقَالَتْ النَّصَارَى الْمَسِيحُ ابْنُ اللَّهِ ذَلِكَ قَوْلَهُم بِأَفْوَاهِهِمْ يُضَاهِؤُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ قَاتَلَهُمُ اللَّهُ أَنَّى يُؤْفَكُونَ (سورة توبة 30)

ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൂതന്മാരും മസീഹ്(ഈസാ നബി) അല്ലാഹുവിൻ്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. തങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യ നിഷേധികൾ ജൽപിച്ചിരുന്നതിനെ അനുകരിച്ചു തങ്ങളുടെ നാവുകൾ കൊണ്ട് അവർ പറയുന്ന വാക്കുകളാണത്. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങോട്ടാണവർ (നേർവഴി വിട്ട്) തിരിക്കപ്പെടുന്നത് ? (സൂറ തൗബ 30)

مرت الأيام على بني إسرائيل في فلسطين، وانحرفوا كثير عن منهج الله عز وجل. فأراد الله أن يجدد دينهم، بعد أن فقدوا التوراة ونسوا كثيرا من آياتها، فبعث الله تعالى إليهم عزيرا. أمر الله سبحانه وتعالى عزيرا أن يذهب إلى قرية . فذهب إليها فوجدها خرابا، ليس فيها بشر. فوقف متعجبا، كيف يرسله الله إلى قرية خاوية ليس فيها بشر. وقف مستغربا، ينتظر أن يحييها الله وهو واقف ! لأنه مبعوث إليها. فأماته الله مئة عام. قبض الله روحه وهو نائم، ثم بعثه. فاستيقظ عزير من نومه فأرسل الله له ملكا في صورة بشر) : قال كم لبثت . فأجاب عزير نمت يوما أو عدة أيام على أكثر تقدير. فرد الملك: (قال بل لبثت مئة عام) أمره بأن ينظر لطعامه الذي ظل بجانبه مئة سنة . قرأه سليما كما تركه، ثم أشار له إلى حماره، فرآه قد مات وتحول إلى جلد وعظم. ثم نظر عزير للحمار فرأى عظامه تتحرك فتتجمع ، فاكتمل الحمار أمام عينيه. ثم خرج إلى القرية، فرأها قد عمرت وامتلأت بالناس . فسألهم : هل تعرفون عزيرا ؟ قالوا: نعم نعرفه ، وقد مات منذ مئة سنة . فقال لهم : أنا عزير فاذكروا عليه ذلك. ثم جاءوا بعجوز معمرة ، وسألوها عن أوصافه ، فوصفته لهم ، فتأكدوا أنه عزير. فأخذ يعلمهم التوراة ويجددها لهم ، فبدأ الناس يقبلون عليه وعلى هذا الدين من جديد، وأحبوه حبا شديدا . وقدسوه للإعجاز الذي ظهر فيه ، حتى وصل تقديسهم له أن قالوا عنه أنه ابن الله . واستمر انحراف اليهود بتقديس عزير واعتباره ابنا الله تعالى - ولا زالوا يعتقدون بهذا إلى اليوم وهذا من شركهم لعنهم الله .

വിവരണം:

ഫലസ്തീൻ വാസ കാലത്തിനിടയിൽ ബനൂ ഇസ്രായീലർക്കിടയിൽ കാലങ്ങൾ കടന്നു പോയി. അവരിൽ അധികം പേരും അല്ലാഹുവിൻ്റെ മാർഗ്ഗം വെടിഞ്ഞു. തൗറാത്തിൻ്റെ സൂക്തങ്ങൾ അവർ മറക്കുകയും തൗറാത്തു തന്നെ അവർ നഷ്ടപ്പെടുത്തുകയും ചെയ്‌തു. അപ്പോൾ അല്ലാഹു അവരുടെ മതം ഒരു പരീക്ഷിക്കാൻ തീരുമാനിക്കുകയും അവരിലേക്കു പരിഷ്‌കർത്താവായി "ഹുസൈറിനെ" നിയോഗിക്കുകയും ചെയ്‌തു. അതിലേക്കാണ് ഉപര്യുക്ത സൂറത്തിൻ്റെ സൂചന.

അല്ലാഹു ഒരു നാട്ടിലേക്കു ഹുസൈറിനോട് പോകാൻ പറയുന്നു. അവിടെയെത്തിയ അദ്ദേഹം കാണുന്നത് മനുഷ്യവാസമില്ലാതെ തകർന്ന് തരിപ്പണമായി കിടക്കുന്ന നാടാണ്. അദ്ദേഹം അത്ഭുതത്തോടെ അൽപ നേരം അവിടെ നിന്നു. "എന്തിനാണ്  ഇങ്ങനെയൊരു നാട്ടിലേക്കു അല്ലാഹു എന്നെ അയച്ചത് ? അദ്ദേഹം ചിന്തയിലാണ്ടു.. എങ്ങനെ ഈ നാട്ടിനെ അല്ലാഹു ജീവിപ്പിക്കും.അദ്ദേഹത്തിൻ്റെ ചിന്തക്കു തീ പിടിച്ചു. ആ ഘട്ടം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. നൂറു കൊല്ലം മരിച്ചു കിടന്നു. പിന്നീട് അല്ലാഹു അദ്ദേഹത്തിനു ജന്മം നൽകി. അദ്ദേഹം ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. ആ സന്ദർഭത്തിൽ മനുഷ്യ രൂപത്തിലുള്ള മലക്കിനെ അദ്ദേഹത്തിൻ്റെ അരികിലേക്ക് അല്ലാഹു അയച്ചു. അവർ അദ്ദേഹത്തോട് ചോദിച്ചു. "നിങ്ങൾ എത്ര കൊല്ലം ഉറക്കത്തിൽ കിടന്നു ?" ഒന്നോ രണ്ടോ അതിൽ കൂടുതലോ ദിവസം ഉറങ്ങിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. "അല്ല നിങ്ങൾ നൂറു കൊല്ലമാണ് ഉറക്കത്തിൽ കിടന്നത്" എന്ന മറുപടിയാണ് അവരിൽ നിന്ന് അദ്ദേഹത്തിനു ലഭിച്ചത്.  നൂറു കൊല്ലത്തോളം തൻ്റെ ചാരത്തു കിടന്ന ഭക്ഷണത്തിലേക്കു ശ്രദ്ധിക്കാൻ മലക്കുകൾ കൽപ്പിച്ചു. അദ്ദേഹം നോക്കുമ്പോൾ അതു അങ്ങനെ തന്നെ കിടക്കുന്നു. പിന്നെ കഴുതയിലേക്കു ശ്രദ്ധിക്കാനായി അടുത്ത നിർദ്ദേശം. അതു നോക്കുമ്പോൾ കഴുത എല്ലും തോലുമായി ചത്തു കിടക്കുന്നു. വീണ്ടും ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ അവയുടെ എല്ലുകളും മറ്റും ഒരുമിച്ചു കൂടി പൂർണ്ണ കഴുതയായി മുന്നിൽ നിൽക്കുന്നു. 

അദ്ദേഹം തന്റെ നാട്ടിലേക്കു വീണ്ടും തിരിച്ചു പുറപ്പെട്ടു. നാട്ടിൽ ചെന്നു നോക്കുമ്പോൾ പുരോഗതിയോടെ ജനനിബിഢമായിരിക്കുന്നു തൻ്റെ നാട്.. നാട്ടുകാരോട് അദ്ദേഹം ചോദിച്ചു "ഹുസൈറിനെ നിങ്ങൾക്കു അറിയുമോ"? അവർ പറഞ്ഞു "അതെ, അറിയാം നൂറു കൊല്ലം മുമ്പ് അദ്ദേഹം മരണപ്പെട്ടു പോയി".അപ്പോൾ അദ്ദേഹം പറഞ്ഞു "ഞാനാണ് ആ ഹുസൈർ!" പക്ഷേ അവർ അതു നിഷേധിച്ചു. എങ്കിലും അവർ പ്രായം ചെന്ന ഒരു വ്യദ്ധയുടെ അരികിൽ ചെന്നു കാര്യങ്ങൾ അന്വേഷിച്ചു. വൃദ്ധ, അദ്ദേഹത്തിൻ്റെ വിശേഷണങ്ങൾ അവർക്കു പറഞ്ഞു കൊടുത്തു. അതു കാരണമായി അദ്ദേഹം ഹുസൈറാണെന്നു അവർക്കു ബോധ്യപ്പെട്ടു. തുടർന്ന് അദ്ദേഹം അവർക്കു തൗറാത്ത് പഠിപ്പിച്ചു കൊടുക്കുകയും തൗറാത്തിനെ അവർക്ക് പരിഷ്ക്കരിപ്പിച്ചു കൊടുക്കുകയും ചെയ്‌തു. ശേഷം അവർ അദ്ദേഹത്തെ സ്വീകരിക്കുകയും വല്ലാതെ ഇഷ്ടപ്പെടുകയും പുതിയ ദീനിലേക്കു അവർ ഒഴുകിയെത്തുകയും ചെയ്തു.

ഉസൈർ(റ)ൽ നിന്ന് പ്രകടമാകുന്ന അത്ഭുത സിദ്ധികൾ കണ്ട് അദ്ദേഹത്തെ പരിശുദ്ധനാക്കുകയും ആ പ്രക്രിയ ഉസൈർ(റ) അല്ലാഹുവിൻ്റെ മകനാണെന്ന വാദത്തിലേക്കു അവരെ കൊണ്ടെത്തിക്കുകയും ചെയ്‌തു. അല്ലാഹുവിൻ്റെ മകാനാണ് ഉസൈർ (റ) എന്ന് പറഞ്ഞു കൊണ്ടായിരുന്നു ജൂതന്മാരുടെ വ്യതിയാനത്തിൻ്റെ തുടക്കം. അവർ ഇന്നും ആ അഹങ്കാരം തുടർന്ന് കൊണ്ടിരിക്കുന്നു


ഹസ്ഖൈൽ

ألمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ ألُوفٌ حَذرَ الْمَوْتِ فَقَالَ لَهُمُ اللهُ مُوتُوا ثُمَّ أَحْيَاهُمْ إِنَّ اللهَ لذو فضل على النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لا يَشْكُرُونَ ( البقرة 243 )

തങ്ങൾ ആയിരക്കണക്കിൽ ആളുണ്ടായിരിക്കെ മരണ ഭയത്താൽ സ്വഭവനങ്ങളിൽ നിന്ന് പുറത്ത് പോയവരെ താങ്കൾ കണ്ടില്ലേ ? അപ്പോൾ, നിങ്ങൾ മരിക്കുക എന്ന് അല്ലാഹു അവരോട് പറഞ്ഞു. പിന്നീട് അവരെയവൻ ജീവിപ്പിച്ചു. നിശ്ചയമായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, അധികമാളുകളും നന്ദി കാണിക്കുന്നില്ല. (അൽ ബഖറ 243)

عن سعيد بن جبير عن ابن عباس قال : كانوا أربعة آلاف خرجوا فرارًا من الطّاعون قالوا : تأتي أَرْضًا لَيْسَ بِهَا مَوْتِ حَتى إذا كانوا بموضع كذا وكذا قال الله لهم " موتوا " فَمَاتُوا فَمَرَّ عَلَيْهِمْ نَبِيّ مِنَ الأَنْبِيَاء فَدَعَا رَبِّه أَنْ يُحْيِبَهُمْ فَأَحْيَاهُمْ . وذكر غير واحد من السّلف أنّ هؤلاء القوم كانوا أهل بلدة فِي زَمَان بَنِي إِسْرائيل استوخموا أرضهم وأَصَابَهُمْ بِهَا وَبَاء شديد فَخَرَجُوا فِرَارًا مِنَ الْمَوْتِ هاربين إلى البريّة. وقلوا وتمزقوا وتفرقوا فلما كان بعد دهر مر بهم لبي مِنْ أَنْبِيَاء بَنِي إِسْرَائِيل يقال له حزقيل فسأل الله أن يُحْيِبَهُمْ عَلى يَدَيْهِ فَأَجَابَهُ إلى ذلك .

വിവരണം:
ഇബ്നു അബ്ബാസ്(റ) നിന്നു സഈദ്ബിനു ജുബൈർ(റ) റിപ്പോർട്ട് ചെയ്യുന്നു.  "നാലായിരം വർഷങ്ങൾക്ക് മുമ്പ് ഒരു സഘം ആളുകൾ പ്ലേഗ് രോഗം ഭയന്ന് നാട് വിട്ടു. പോകുന്ന വഴിയിൽ അവർ പറഞ്ഞു കൊണ്ടിരുന്നു "മരണ മില്ലാത്ത ഒരു നാട്ടിൽ എത്തിയാൽ മതിയായിരുന്നു എന്ന്". അങ്ങനെ അവർ ഒരു സ്ഥലത്ത് എത്തിയപ്പോൾ അല്ലാഹു അവരോട് പറഞ്ഞു "നിങ്ങളൊക്കെ മരിക്കുവിൻ" തുടർന്ന് എല്ലാവരും മരണപ്പെട്ടു. പിന്നീട് പ്രവാചകരിൽപ്പെട്ട ഒരു പ്രവാചകൻ അവരുടെ അരികിൽ എത്തിയപ്പോൾ ഇവരെ ജീവിപ്പിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അതുകാരണം അല്ലാഹു അവരെ ജീവിപ്പിച്ചു.

മുൻഗാമികളായ ഭൂരിപക്ഷം ആളുകളും പറയുന്നത് ഈ സമൂഹം ബനു ഇസ്രായിലർ ആയിരുന്നെന്നും അവരുടെ നാട് അനാരോഗ്യകരമാക്കുകയും  പ്ലേഗും വസൂരിയും അതി ശക്തമായി പടർന്ന് പിടിക്കുകയും ചെയ്തപ്പോൾ മരണ ഭയം കാരണം നാടുവിട്ട് ഓടി പോയവരാണെന്നാണ്. കാലങ്ങൾക്കു ശേഷം ബനൂ ഇസ്രായീല്യരിൽ വന്ന പ്രവാചകരിൽ ഒരു പ്രവാചകൻ അവരുടെ അരികിലൂടെ നടന്നു പോയപ്പോൾ അവരെ ജീവിപ്പിക്കാൻ അല്ലാഹുവിനോട് ആവശ്യപ്പെടുകയും ആ ആവശ്യം അല്ലാഹു സ്വീകരിക്കുകയും ചെയ്തു.ആ പ്രവാചകൻ്റെ പേരാണു "ഹിസ‌ീൽ" ഈ സന്ദഭത്തിലേക്കാണ് ഈ ആയത്തിൻ്റെ സൂചന.

ഖള്ർ (അ)

فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَا عِلْمًا (65) قَالَ لَهُ مُوسَى هَلْ أَتَّبِعُكَ عَلى أن تُعَلَّمَن مِمَّا عُلَمْتَ رُشْدًا (66) قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا (67) وَكَيْفَ تَصْبِرُ عَلَى مَا لَمْ تُحِطْ بِهِ خَبْرًا (68) قَالَ سَتَجِدُنِي إِن شَاءَ اللهُ صَابِرًا وَلا أَعْصِي لَكَ أَمْرًا (69) قال فإن اتَّبَعْتَنِي فلا تسألني عن شَيْءٍ حَتَّى أحدِثَ لَكَ مِنْهُ ذِكْرًا (70) فانطلقا حَتَّى إِذَا رَكِبَا فِي السَّفينة خرقها قال أخرَقْتَهَا لِتُعْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا (71) قَالَ أَلَمْ أَقُلْ إِنَّكَ لن تَسْتَطِيعَ مَعِيَ صَبْرًا (72) قَالَ لَا تُؤَاخِدْنِي بِمَا نَسِيتُ وَلا تُرْهِقَنِي مِنْ أمْرِي عُسْرًا (73) فانطلقا حَتَّى إِذَا لَقِيَا غُلَامًا فقتله قال أقتلت نفسًا زَكِية بغير نفس لقد جنت شَيْئًا نُكْرًا (74) قَالَ ألم أقل لك إِنَّكَ لَن تَسْتَطِيعَ مَعِي صَبْرًا (75) قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلا تُصَاحِبُنِي قَدْ بَلَغْتَ مِن لَدُنْي عُدْرًا (76) فانطلقا حَتَّى إِذَا أَتَيَا أهل قرية استطعما أهْلهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أن ينقضّ فأقامَهُ قالَ لَوْ شِئْتَ لاتَّخَذْتَ عَلَيْهِ أَجْرًا (77) قَالَ هَذَا فِرَاقَ بَيْنِي وَبَيْنِكَ سَأنَبِّئُكَ بِتَأْوِيل مَا لَمْ تَسْتَطِع عَلَيْهِ صَبْرًا (78) أَمَّا السَّفِينَة فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَارَدتُ أَنْ أَعِيبَهَا وَكَانَ وَرَاءهُم مَّلِكٌ يَأْخُدُ كُلَّ سَفِينَةٍ غَصْبًا (79) وَأَمَّا الغُلَامُ فَكَانَ أَبَوَاهُ مُؤْمِنين فخشينا أن يُرْهِقهُمَا طُغْيَانًا وَكُفْرًا (80) فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةَ وَأَقْرَبَ رُحْمًا (81) وَأَمَّا الْجِدَارُ فَكَانَ لِعُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَهُمَا وَكَانَ أبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَنْ يَبْلَغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ وَمَا فَعَلْتُهُ عَنْ أَمْرِي ذَلِكَ تَأْوِيلُ مَا لَمْ تَسْطِع عَلَيْهِ صَبْرًا (82)

"അപ്പോൾ നമ്മുടെ ദാസന്മാരിൽ ഒരാളെ അവർ കണ്ടു. അദ്ദേഹത്തിന്നു നമ്മുടെ പക്കൽ നിന്ന് അനുഗ്രഹം നൽകുകയും പ്രത്യേക ജ്ഞാനം പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മൂസാനബി അദ്ദേഹത്തോട് ചോദിച്ചു. താങ്കൾക്ക് അഭ്യസിപ്പിക്കപ്പെട്ടതിൽ നിന്നു എനിക്ക് സന്മാർഗ ജ്ഞാനം പഠിപ്പിച്ചു തരുമെന്ന നിശ്ചയത്തിന്മേൽ ഞാൻ താങ്കളെ അനുഗമിക്കട്ടെയോ ? അദ്ദേഹം പറഞ്ഞു. നിശ്ചയമായും എൻ്റെ ഒന്നിച്ചു ക്ഷമിച്ചു നിൽക്കുവാൻ താങ്കൾക്ക് കഴിയുകയില്ല തന്നെ. താങ്കൾ ശരിക്കു ഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി എങ്ങനെ ക്ഷമിക്കും ? മൂസാ നബി മറുപടി നൽകി. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ ക്ഷമിക്കുന്നവനായി താങ്കൾക്ക് എന്നെ കാണാം. ഞാൻ താങ്കളുടെ ഒരു കൽപനക്കും എതിരു പ്രവർത്തിക്കുന്നതല്ല. അദ്ദേഹം(ഖിള്ർ) പറഞ്ഞു. എന്നാൽ താങ്കൾ എന്നെ അനുഗമിക്കുകയാണെങ്കിൽ ഏതൊരു കാര്യത്തെ സംബന്ധിച്ചും, ഞാൻ അതിനെക്കുറിച്ചു വിവരം തരുന്നതു വരെ എന്നോട് ചോദ്യം ചെയ്യരുത്. അങ്ങനെ അവർ രണ്ടാളും പോയി. എന്നിട്ട് ഒരു കപ്പലിൽ കയറിയപ്പോൾ അദ്ദേഹം(ഖിള്ർ) അതിനെ ഓട്ടപ്പെടുത്തി. മൂസാനബി ചോദിച്ചു. ഇതിലെ യത്രക്കാരെ മുക്കിക്കളയുവാനായി താങ്കൾ ഇതിനെ  ഓട്ടപ്പെടുത്തുകയാണോ ? നിശ്ചയമായും അപായകരമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്ത‌ത്. അദ്ദേഹം പറഞ്ഞു. എൻ്റെ കൂടെ ക്ഷമിച്ചിരിക്കാൻ താങ്കൾക്കു കഴിയുന്നതല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ? മൂസാ നബി പ്രതികരിച്ചു. ഞാൻ മറന്നു (ചോദിച്ചു) പോയതു കൊണ്ട് താങ്കൾ എന്നെ ശിക്ഷിക്കരുത്; എൻ്റെ കാര്യത്തിൽ ഒരു പ്രയാസം എന്നോട് നിർബന്ധിക്കയുമരുത്.

എന്നിട്ടവർ രണ്ട് പേരും പോയി. അങ്ങനെ അവർ ഒരു ബാലനെ കണ്ടു മുട്ടുകയും ഉടനെ അവനെയദ്ദേഹം(ഖിള്ർ) കൊന്നു കളയുകയും ചെയ്‌തപ്പോൾ മൂസാ പറഞ്ഞു. നിർദ്ദോഷിയായ ഒരാളെ മറ്റൊരാൾക്കു പകരമായിട്ടല്ലാതെ താങ്കൾ കൊന്നു കളഞ്ഞുവോ ? നിശ്ചയമായും ആക്ഷേപകരമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്തത്. അദ്ദേഹം പറഞ്ഞു. താങ്കളോട് ഞാൻ പറഞ്ഞിട്ടില്ലേ, എൻ്റെ കൂടെ ക്ഷമിച്ചിരിക്കുവാൻ തീർച്ചയായും താങ്കൾക്ക് കഴിയുകയേയില്ലെന്ന്. അദ്ദേഹം (മൂസാ നബി) പറഞ്ഞു. ഇതിനു ശേഷം വല്ല കാര്യത്തെപ്പറ്റിയും ഞാൻ ചോദിക്കുന്ന പക്ഷം താങ്കൾ ഞാനുമായി സഹവസിക്കേണ്ടതില്ല. നിശ്ചയമായും എന്നിൽ നിന്ന് തന്നെ(ഈ കൂട്ട് കെട്ടവസാനിപ്പിക്കുവാൻ) താങ്കൾക്ക് ഒഴിവു കഴിവു കിട്ടിക്കഴിഞ്ഞല്ലോ.

അവർ രണ്ട് പേരും പിന്നെയും പോയി. അങ്ങനെ ഒരു നാട്ടുകാരുടെയടുത്ത് ചെന്നപ്പോൾ അന്നാട്ടുകാരോട് ഇവരിരുവരും ഭക്ഷണം അവശ്യപ്പെട്ടു. പക്ഷേ ഇവരെ സൽക്കരിക്കുന്നതിൽ അവർ വിസമ്മതം പ്രകടിപ്പിച്ചു. അങ്ങനെ അവിടെ പൊളിഞ്ഞു വീഴാൻ പോകുന്ന ഒരു മതിൽ ഇവർ കണ്ടെത്തി. അദ്ദേഹം(ഖിള്ർ) അതു നേരെയാക്കി. മൂസാ നബി പറഞ്ഞു. താങ്കൾ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിന് വല്ല പ്രതിഫലവും നിശ്ചയിച്ചു വാങ്ങാമായിരുന്നു. അദ്ദേഹം പ്രസ്‌താവിച്ചു. ഇതു നാം തമ്മിലുള്ള വേർപാടാണ്. താങ്കൾക്ക് ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ ഉദ്ദേശ്യം ഇനി ഞാൻ വിവരിച്ചു തരാം. ആ കപ്പൽ സമുദ്രത്തിൽ ജോലി ചെയ്യുന്ന ചില  സാധുക്കളുടേതായിരുന്നു. അതു കൊണ്ട് ഞാനതു കേടുവരുത്താനുദ്ദേശിച്ചു. (എന്തിനെന്നല്ലേ) അവരുടെ മുന്നിൽ എല്ലാ(നല്ല) കപ്പലുകളും അക്രമമായി പിടിച്ചെടുത്തു കൈവശം വെക്കുന്ന ഒരു രാജാവുണ്ടായിരുന്നു. എന്നാൽ ആ ബാലനാകട്ടെ. അവൻ്റെ മാതാപിതാക്കൾ സത്യ വിശ്വാസികളായിരുന്നു. അവരെ അതിക്രമത്തിനും സത്യ നിഷേധത്തിനും അവൻ നിർബന്ധിക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാൽ അവനെക്കാൾ പരിശുദ്ധിയിൽ ഉത്തമനും ദയയിൽ അടുപ്പമുളളവനുമായ ഒരു സന്തതിയെ ആ രണ്ട് പേർക്കും അവരുടെ രക്ഷിതാവ് പകരം നൽകണമെന്നു നാം ഉദ്ദേശിച്ചു. ആ മതിലാകട്ടെ അന്നാട്ടിലെ രണ്ട് അനാഥക്കുട്ടികളുടേതായിരുന്നു. അതിൻ്റെ ചുവട്ടിൽ അവരിരുവർക്കമുള്ള ഒരു നിക്ഷേപമുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു.അതിനാൽ ഇരുവരും യൗവനം പ്രാപിക്കു കയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം മൂലമാണ്. എന്റെ അഭിപ്രായമനുസരിച്ചല്ല ഞാനിതൊന്നും ചെയ്‌തിട്ടുളളത്. താങ്കൾക്ക് ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ ഉൾസാരമാണിത് "

قام موسى خطيبا في بني إسرائيل، يدعوهم إلى الله ويحدثهم على الحق، ويبدو أن حديثه جاء جامعا مانعا رائعا .. بعد أن انتهى من خطابه سأله أحد المستمعين من بني إسرائيل : هل على وجه الأرض أحد أعلم منك يا نبي الله؟ قال موسى مندفعا لا .. وساق الله تعالى عتابه لموسى حين لم يرد العلم إليه ، فبعث إليه جبريل يسأله يا موسى ما يدريك أين يضع الله علمه؟ أدرك موسى أنه تسرع.. وعاد جبريل ، عليه السلام ، يقول له: إن الله عبدا بمجمع البحرين هو أعلم منك تاقت نفس موسى الكريمة إلى زيادة العلم ، وانعقدت نيته على الرحيل لمصاحبة هذا العبد العالم.. سأل كيف السبيل إليه.. فأمر أن يرحل، وأن يحمل معه حوتا في مكتل، أي سمكة في سلة.. وفي هذا المكان الذي ترتد فيه الحياة لهذا الحوت ويتسرب في البحر، سيجد العبد العالم .. انطلق موسى - طالب العلم - ومعه فتاه .. وقد حمل الفتى حوتا في سلة .. انطلقا بحثا عن العبد الصالح العالم... وصل الاثنان إلى صخرة جوار البحر .. رقد موسى واستسلم للنعاس، وبقي الفتى ساهرا .. وألقت الرياح إحدى الأمواج على الشاطئ فأصاب الحوت رذاذ فدبت فيه الحياة وقفز إلى البحر ( فاتخذ سبيلة في البحر سَرَبًا ( وكان تسرب الحوت إلى البحر علامة أعلم الله بها موسى لتحديد مكان لقائه بالرجل الحكيم الذي جاء موسى يتعلم منه.
نهض موسى من نومه فلم يلاحظ أن الحوت تسرب إلى البحر .. تذكر الفتى كيف تسرب الحوت إلى البحر هناك.. وأخبر موسى بما وقع، واعتذر إليه بأن الشيطان أنساه أن يذكر له ما وقع . كان أمرا عجيبا ما راه يوشع بن نون لقد رأى الحوت يشق الماء فيترك علامة وكأنه طير يتلوى على الرمال . أخيرا وصل موسى إلى المكان الذي تسرب منه الحوت.. وصلا إلى الصخرة التي ناما عندها، وهناك وجدا رجلا فسلم عليه موسى، قال موسى ملاطفا مبالغا في التوقير : ( هَلْ أَتَّبِعُكَ على أن تُعَلَّمَن مِمَّا عَلَّمْتَ رُشدًا ( قال الخضر: أما يكفيك أن التوراة بيديك.. وأن الوحي يأتيك..؟ يا موسى (إنك لن تستطيع مَعِيَ صَبْرًا ) . قال الخضر الموسى - عليهما السلام - إن  هناك شرطا يشترطه لقبول أن يصاحبه موسى ويتعلم منه هو ألا يسأله عن شيء حتى يحدثه هو عنه.. فوافق  موسى على الشرط وانطلقا..

ബഹു:മൂസാ നബി(അ) ബനൂ ഇസ്രായീല്യരോട് പ്രസംഗിക്കുകയാണ്. അല്ലാഹുവിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. സത്യപ്രസ്ഥാനത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ മൂസാ നബിയുടെ പ്രസംഗം വ്യക്തവും സൗന്ദര്യാത്മകവും, ആശയ സമ്പുഷ്ടവുമായ രീതിയിൽ മുന്നേറി കൊണ്ടിരിക്കുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ ശ്രോദ്ധാക്കളിൽപ്പെട്ട ഒരാൾ ചോദിച്ചു. “ഓ..അല്ലാഹുവിൻ്റെ നബിയേ... ഭൂമി ലോകത്ത് നിങ്ങളെക്കാൾ ജ്ഞാനമുളള ആരെങ്കിലും ഉണ്ടോ? ഉടനെ മൂസാ നബി പറഞ്ഞു "ഇല്ല"...ഇതു കാരണം അല്ലാഹു മൂസാ നബിയെ പരീക്ഷിക്കാൻ തീരുമാനിച്ചു. അല്ലാഹു ജിബ്‌രീൽ (അ)മിനെ മൂസാ നബിയിലേക്കയച്ചു. ജിബ്‌രീൽ(അ) മൂസാ നബിയോട് ചോദിച്ചു "ഓ..മൂസാ നബിയേ.. അല്ലാഹു അവൻ്റെ ജ്ഞാനം എവിടെയാണ് നിക്ഷേപിച്ചതെന്നറിയുമോ?" ചോദ്യം കേട്ടപ്പോൾ തന്നെ മൂസാ നബിക്കു ബോധ്യമായി താൻ എടുത്തു ചാടി ഉത്തരം പറഞ്ഞതിൻ്റെ നിരർത്ഥ കഥ. എന്നിട്ട് ജിബരീൽ (അ)പറഞ്ഞു. രണ്ടു സമുദ്രം (മജ്‌മഅ് അൽ ബഹ്റൈൻ)ഒരുമിച്ചു കൂടുന്ന സ്ഥലത്ത് അല്ലാഹുവിന് ഒരു ദാസനുണ്ട് അദ്ദേഹം നിങ്ങളെക്കാൾ ജ്ഞാനമുള്ള ആളാണ്". മൂസാ നബിക്കു ജിജ്ഞാസ വർദ്ധിച്ചു. മൂസാ നബി ചോദിച്ചു "അദ്ദേഹത്തെ കാണാൻ എന്താണു മാർഗ്ഗം"? ജിബ്രീൽ പറഞ്ഞു "നിങ്ങൾ ഒരു കുട്ടയിൽ ഒരു മത്സ്യത്തെ ഇട്ടുകൊണ്ട് യാത്ര ചെയ്യണം. ഒരു പ്രസ്തുത സ്ഥലം എത്തുമ്പോൾ മത്സ്യത്തിനു ജീവൻ വച്ചു കുട്ടയിൽ നിന്നു സമുദ്രത്തിലേക്ക് ചാടി പോകും. ആ ഘട്ടത്തിൽ ആ പണ്ഡിതനായ അല്ലാഹുവിൻ്റെ ദാസനെ കാണാം." 

ജിബ്‌രീൽ പറഞ്ഞതനുസരിച്ച് മൂസാ നബി ജ്ഞാന പഠനത്തിനു വേണ്ടി യാത്ര പുറപ്പെട്ടു. കൂടെ ഒരു യുവാവുമുണ്ട്. യുവാവായിരുന്നു മത്സ്യത്തെ ചുമന്നിരുന്നത്. അവർ രണ്ടു പേരും  പണ്ഡിതനേയും തേടി യാത്ര ചെയ്‌തു കൊണ്ടിരുന്നു. യാത്രക്കിടയിൽ സമുദ്ര തീരത്തുള്ള ഒരു പാറയിൽ എത്തി. അവിടെ അൽപ്പ നേരം കിടന്നു. താമസംവിനാ ഉറക്കം മൂസാ നബിയെ തലോടി. കൂടെയുള്ള യുവാവ് ഉറക്കമൊഴിച്ച് കാവൽ നിൽക്കുകയാണ്. അതിനിടയിൽ എപ്പോഴോ തിരമാല സമുദ്ര തീരത്തേക്കു ആഞ്ഞടിച്ചു. ആ തിരമാലയിൽ അത്ഭുതമായ ജല കണങ്ങൾ കുട്ടയിൽ കിടക്കുന്ന മത്സ്യത്തിൽ തട്ടേണ്ട താമസം മത്സ്യത്തിനു ജീവൻ തുടിക്കുകയും സമുദ്രത്തിലേക്കു ചാടി പോകുകയും ചെയ്തു‌. സമുദ്രത്തിലേക്കു ചാടി പോയപ്പോൾ ഉണ്ടായ അടയാളമായിരുന്നു മൂസാ നബിക്കു ജ്ഞാന പഠനത്തിനു വേണ്ടി തേടി പുറപ്പെട്ട പണ്ഡിതനെ കണ്ടു മുട്ടാനുളള ലക്ഷ്യം. ഉറക്കത്തിൽ നിന്നു ഉണർന്ന മൂസാ നബി(അ) സമുദ്രത്തിലേക്കു ചാടിപ്പോയ മത്സ്യത്തെ പറ്റി ഓർക്കുകയോ, ചിന്തിക്കുകയോ ചെയ്യാതെ യാത്ര തുടർന്നു. എന്നാൽ കൂടെ യാത്ര ചെയ്യുന്ന യുവാവ് താൻ കണ്ട അത്ഭുത കാഴ്ച്ച മൂസാ നബിയെ ഓർമ്മിപ്പിക്കുന്നതിനെ തൊട്ട് പിശാച് മറപ്പിച്ചു കളയുകയും ചെയ്തു. യാത്ര തുടരുകയാണ് മൂസാ നബി മത്സ്യത്തെക്കുറിച്ചോർക്കുകയും തുടർന്ന് മൂസാ നബി താൻ ഉറങ്ങിയ പാറയുടെ അരികിൽ ചെല്ലുകയും ചെയ്തു‌. അവിടെ നിന്നായിരുന്നല്ലൊ പ്രസ്തുത മത്സ്യം ചാടിപ്പോയത്. അവിടെ എത്തിയപ്പോൾ ഒരു മനുഷ്യൻ നിൽക്കുന്നു. മൂസാ നബി അദ്ദേഹത്തിന്നു സലാം പറഞ്ഞു. എന്നിട്ട് വളരെ വിനയത്തോടെ ചോദിച്ചു "അല്ലാഹു നിങ്ങൾക്കു നൽകിയ ജ്ഞാനത്തിൽ നിന്ന് എനിക്കു പഠിപ്പിച്ചു തരുമൊ? അതിനായി ഞാൻ നിങ്ങൾക്കൊപ്പം വരട്ടെയോ? ഹിള്ർ നബി പറഞ്ഞു "ഓ മൂസാ.. നിങ്ങളുടെ കയ്യിൽ തൗറാത്തില്ലേ..? അതു പോരെ? നിങ്ങൾക്കു ദിവ്യ സന്ദേശം വരുന്നില്ലേ..? പക്ഷേ അല്ലാഹുവിൻ്റെ കൽപനയല്ലേ... അതുകൊണ്ട് എന്നോട് തുടരുന്നതിൽ വിരോധമില്ല..പക്ഷേ ഒരു നിബന്ധനയുണ്ട് "എന്നിൽ നിന്നും ഉണ്ടാകുന്ന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യരുത്. മൂസാ നബി ആ നിബന്ധന സമ്മതിക്കുകയും തുടർന്ന് അവർ രണ്ടുപേരും യാത്ര തുടരുകയുമാണുണ്ടായത് പിന്നീടു നടന്ന കാര്യങ്ങൾ മേൽ ആയത്തുകളിൽ വിവരിച്ചുവല്ലോ. 

വിവ : ഹനീഫ മുസ്‌ലിയാർ പുറത്തൂർ

തുടരും
മാന്യ സുഹൃത്തുക്കളെ, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്‌ത്‌ പുണ്യം നേടുന്നതിൽ പങ്കാളിയാവുക.

ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861