രഹസ്യ നികാഹും സല്ലാപങ്ങളും  ശറഇൻ്റെ കാഴ്ചപ്പാടിൽ

ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് പെണ്ണ് ഉറപ്പിച്ചതിന് പിന്നാലെ രഹസ്യമായി നികാഹ് കഴിക്കുക എന്നത്. പിതാവിന്റെ (വലിയ്യ്) അനുവാദത്തോടെയും രണ്ട് സാക്ഷികളെ വെച്ചും നടത്തുന്നതിനാൽ ശറഇയ്യായി ഇത് മതിയാകും എന്ന് കരുതി, പിന്നീട് നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ ഒളിച്ചുവെക്കുകയും ഫോണിലൂടെ ബന്ധപ്പെടുകയും യാത്രകൾ ചെയ്യുകയും ചെയ്യുന്നു. .....

രഹസ്യ നികാഹും സല്ലാപങ്ങളും  ശറഇൻ്റെ കാഴ്ചപ്പാടിൽ

രഹസ്യ നികാഹും സല്ലാപങ്ങളും  ശറഇൻ്റെ കാഴ്ചപ്പാടിൽ

ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് പെണ്ണ് ഉറപ്പിച്ചതിന് പിന്നാലെ രഹസ്യമായി നികാഹ് കഴിക്കുക എന്നത്. പിതാവിന്റെ (വലിയ്യ്) അനുവാദത്തോടെയും രണ്ട് സാക്ഷികളെ വെച്ചും നടത്തുന്നതിനാൽ ശറഇയ്യായി ഇത് മതിയാകും എന്ന് കരുതി, പിന്നീട് നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ ഒളിച്ചുവെക്കുകയും ഫോണിലൂടെ ബന്ധപ്പെടുകയും യാത്രകൾ ചെയ്യുകയും ചെയ്യുന്നു. 

ഒടുവിൽ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക കല്യാണദിവസം വീണ്ടും നികാഹ് നടത്തും. നിയമപരമായി (കരാർ എന്ന നിലക്ക്) ആദ്യത്തെ ഘട്ടങ്ങൾ പൂർത്തിയായതിനാൽ ഈ ബന്ധം അടിസ്ഥാനപരമായി സാധുവാകുമെങ്കിലും (صحيح), ഇത്തരത്തിൽ നികാഹ് രഹസ്യമാക്കി വെക്കുന്നതും ജനമധ്യത്തിൽ അധർമ്മ സംശയങ്ങൾക്കിടയാക്കുന്ന രീതിയിൽ പെരുമാറുന്നതും ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. കാരണം

1. നികാഹ് പരസ്യപ്പെടുത്തൽ പ്രബല സുന്നത്താണ്. (إعلان النكاح)ഇസ്‌ലാമിൽ നികാഹ് എന്നത് രഹസ്യമായി ചെയ്തുവെക്കാനുള്ള ഒന്നല്ല, മറിച്ച് ജനങ്ങളെ അറിയിച്ച് പരസ്യമായി ചെയ്യേണ്ടതാണ്. നികാഹ് പരസ്യപ്പെടുത്തുന്നതിലൂടെയാണ് അത് വ്യഭിചാരത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നത്.

തെളിവ് 1: 
നബിവചനം (പ്രവാചക അധ്യാപനം)
أَعْلِنُوا هَذَا النَّكَاحَ، وَاجْعَلُوهُ فِي الْمَسَاجِدِ، وَاضْرِبُوا عَلَيْهِ بِالدُّفُوفِ
സുനനുത്തിർമിദി  1089)
"നിങ്ങൾ ഈ നികാഹ് പരസ്യപ്പെടുത്തുക, അത് പള്ളികളിൽ വെച്ച് നടത്തുക, അതിനായി ദുഫ്ഫ് മുട്ടുകയും ചെയ്യുക."
വിവാഹം രഹസ്യമായി മുറിക്കുള്ളിൽ വെച്ച് തീർക്കേണ്ടതല്ലെന്നും, പള്ളി പോലെയുള്ള പൊതുസ്ഥലങ്ങളിൽ വെച്ച് പരസ്യമായി നടപ്പാക്കേണ്ടതാണെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

2. രഹസ്യ വിവാഹത്തെക്കുറിച്ചുള്ള കർശന മുന്നറിയിപ്പ് (نكاح السر)രണ്ടുപേർ മാത്രം സാക്ഷികളായി നിൽക്കുകയും, എന്നാൽ അത് ആരോടും പറയരുതെന്ന് നിബന്ധന വെക്കുകയും ചെയ്യുന്നത് പല പണ്ഡിതന്മാരുടെ അഭിപ്രായത്തിലും നിഷിദ്ധമാണ്.
 ഉമർ (റ) വിന്റെ പ്രസ്താവന
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ أَنَّهُ أُتِيَ بِنِكَاحٍ لَمْ يَشْهَدْ عَلَيْهِ إِلاَّ رَجُلٌ وَامْرَأَةٌ فَقَالَ: هَذَا نِكَاحُ السِّرِّ وَلاَ أُجِيزُهُ، وَلَوْ كُنْتُ قَدَّمْتُ فِيهِ لَرَجَمْتُ
അൽ-മൊഹല്ല - ഇബ്‌നു ഹസ്മ്)
 ഒരു പുരുഷനും ഒരു സ്ത്രീയും മാത്രം സാക്ഷികളായ ഒരു നികാഹ് ഉമർ (റ) വിന്റെ മുന്നിൽ വന്നപ്പോൾ അവിടുന്ന് പറഞ്ഞു: "ഇത് രഹസ്യ വിവാഹമാണ് (നികാഹുസ്സിർ), ഇത് ഞാൻ അനുവദിക്കുകയില്ല. ഇത് മുമ്പേ ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇതിൽ ഏർപ്പെട്ടവരെ ഞാൻ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു."
 വലിയ്യും സാക്ഷികളും ഉണ്ടെങ്കിലും അത് ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്നത് ഉമർ (റ) ശക്തമായി എതിർത്തിരുന്നു.

3: ഇബ്‌നു തൈമിയ്യയുടെ ഫത്‌വ
وَأَمَّا نِكَاحُ السِّرِّ الَّذِي يَتَوَاصَوْنَ بِكِتْمَانِهِ، وَلاَ يُشْهِدُونَ عَلَيْهِ أَحَدًا، فَهُوَ بَاطِلٌ عِنْدَ عَامَّةِ الْعُلَمَاءِ، وَهُوَ مِنْ جِنْسِ السِّفَاحِ
മജ്മൂഉൽ ഫതാവാ: 33/158)
 "രഹസ്യമാക്കിവെക്കാൻ പരസ്പരം ഉപദേശിക്കുകയും, മറ്റാരെയും അറിയിക്കാതിരിക്കുകയും ചെയ്യുന്ന രഹസ്യ വിവാഹം (നികാഹുസ്സിർ) ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തിലും അസാധുവും (ബാത്വിൽ) വ്യഭിചാരത്തിന് തുല്യവുമാണ്."
. സ്വന്തം മാനത്തെ സംശയങ്ങളിൽ നിന്ന് സംരക്ഷിക്കൽ നിർബന്ധമാണ്. നികാഹ് കഴിഞ്ഞുവെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയാത്ത സാഹചര്യത്തിൽ, ഇരുവരും ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുന്നതും തനിച്ചു യാത്ര ചെയ്യുന്നതും കാണുന്ന പൊതുജനങ്ങൾ അവർ വ്യഭിചാരത്തിലോ തെറ്റായ ബന്ധത്തിലോ ആണെന്ന് സംശയിക്കും. സ്വന്തം മാനത്തിന് സംശയം വരുത്തിവെക്കുന്നത് ഇസ്‌ലാം തടഞ്ഞിരിക്കുന്നു.

 4: നബിവചനം
دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ
(സുനനുത്തിർമിധി: 2518)
 "നിന്നെ സംശയിപ്പിക്കുന്ന കാര്യങ്ങൾ വെടിഞ്ഞ്, സംശയിപ്പിക്കാത്തതിലേക്ക്  നീങ്ങുക."

 5: സംശയ സാഹചര്യങ്ങളെ ഒഴിവാക്കൽ
فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ
(സ്വഹീഹ് മുസ്ലിം: 1599)
 "ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളിൽ നിന്ന് സൂക്ഷ്മത പാലിച്ചാൽ, അവൻ തന്റെ ദീനിനെയും സ്വന്തം മാനത്തെയും സംരക്ഷിച്ചിരിക്കുന്നു."
 നിങ്ങൾക്കിടയിൽ നികാഹ് നടന്നിട്ടുണ്ടെങ്കിലും അത് നാട്ടുകാർക്കറിയില്ല. അതിനാൽ ആളുകളുടെ മുന്നിൽ വെച്ച് നിങ്ങൾ അന്യരെപ്പോലെ പെരുമാറേണ്ടി വരികയോ, അല്ലെങ്കിൽ ആളുകൾ നിങ്ങളെക്കുറിച്ച് അപവാദം പറയുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് തെറ്റായ കാര്യമാണ്.

 രണ്ടാമതും നികാഹ് ചെയ്യുന്നതിന്റെ വിധി (تجديد العقد)

ആദ്യത്തെ നികാഹ് വലിയ്യും സാക്ഷികളും ചേർന്ന് ശരിയായ രീതിയിലാണ് നടത്തിയത് എങ്കിൽ, രണ്ടാമത് കല്യാണദിവസം വീണ്ടും നികാഹ് കഴിക്കുന്നത് 'തജ്‌ദീദുൽ അഖ്ദ്' (കരാർ പുതുക്കൽ) മാത്രമാണ്.ആദ്യ നികാഹ് ശരിയായിരുന്നെങ്കിൽ, ഇരുവരും അന്നു മുതൽ ഭാര്യാഭർത്താക്കന്മാരാണ്.രണ്ടാമത് നടത്തുന്ന നികാഹ് കേവലം ഒരു കാണിക്ക ചടങ്ങ് മാത്രമായി മാറും. എന്നാൽ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിൽ ആദ്യ നികാഹ് ഒളിച്ചുവെച്ച് രണ്ടാമതൊരു നികാഹ് നാടകം കളിക്കുന്നത് ശരീ അത്തിനെ നിസ്സാരവൽക്കരിക്കുന്നതിന് തുല്യമാണ്.

ഈ പ്രവണതയുടെ പ്രധാന അപകടം പെൺകുട്ടിയുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുക എന്നതാണ്.
പരസ്യവിവാഹത്തിന് മുമ്പ് വല്ല  അഭിപ്രായവ്യത്യാസവുമുണ്ടായി ഭർത്താവ് ഈ ബന്ധം നിഷേധിച്ചാൽ പെൺകുട്ടിക്ക് നിയമപരമായി തെളിവില്ലാതെ 
വരുന്നു. 
കുടുംബബന്ധങ്ങളിലെ വിള്ളൽ: 
മറ്റു അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും ഒളിച്ചുവെച്ച് നടത്തുന്ന കാര്യങ്ങൾ പിന്നീട് പുറത്തറിയുമ്പോൾ കുടുംബങ്ങളിൽ വലിയ അസ്വാരസ്യങ്ങൾക്കിടയാക്കുന്നു. 

ധാർമ്മിക ജീർണ്ണത: 
നികാഹ് കഴിഞ്ഞു എന്ന പേരിൽ എന്തും ചെയ്യാമെന്ന ധാരണ ഉണ്ടാകുകയും, പിന്നീട് വിവാഹം വേണ്ടെന്നുവെക്കുന്ന സാഹചര്യമുണ്ടായാൽ വലിയ സങ്കീർണ്ണതകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ശരിയായ മാർഗ്ഗം സ്വീകരിക്കണം. പെണ്ണ് ഉറപ്പിച്ചാൽ, വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നികാഹ് പരസ്യമായി നടത്തുകയും, അതിനുശേഷം മഹർ നൽകി ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുകയുമാണ് വേണ്ടത്. അല്ലാതെ കുറുക്കുവഴികളിലൂടെ രഹസ്യ നികാഹ് കഴിച്ച് നാട്ടുകാരെ വഞ്ചിക്കുന്ന രീതി ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് നിരക്കാത്തതാണ്.

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files