ആരാണ് ഈ ഉമ്മു മുഅ്‌മിന ?

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാ സത്തോടെ മുൻ കഴിഞ്ഞു പോയ ഞങ്ങളുടെ സഹോദരന്മാക്കും നീ പൊറുക്കേണമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ, നിശ്ചയം നീ വളരെ  കൃപയുള്ളവനും പരമ കാരുണികനുമാകുന്നു.

ആരാണ് ഈ ഉമ്മു മുഅ്‌മിന ?

ആരാണ് ഈ ഉമ്മു മുഅ്‌മിന ?

മക്കളെ മുജാഹിദ്‌ ജമാഅത്ത് ഇസ്ലാമി വിദ്യാലയങ്ങളിൽ ചേർക്കുന്നവരുടെ ശ്രദ്ധക്ക്

നശ്വരമായ ഈ ലോകത്ത് ഏത്‌ വിധേനെയും മുതൽ സമ്പാദിക്കുക. അതോടു കൂടി സ്വന്തം മക്കളെ ഏറ്റവും ഉയർന്ന വിദ്യ അഭ്യസിപ്പിക്കുക എന്നതാണ് പലരും ചിന്തിക്കുന്നത്. നേരായ വഴിയിൽ സമ്പാദ്യം എത്രയും സമ്പാദിക്കുന്നതിനോ മക്കൾക്ക് എത്ര ഉയർന്ന വിദ്യ അഭ്യസിപ്പിക്കുന്നതിനോ ഇസ്ലാം എതിരല്ല. അതേ സമയം മക്കളെ ഏതെങ്കിലും വിദ്യാലയങ്ങളിൽ  കൊണ്ട് പോയി ചേർക്കുമ്പോൾ ആ വിദ്യാലയത്തിൽ പഠിച്ച് പുറത്തിറങ്ങുമ്പോഴേക്ക് മക്കൾ ഏതെങ്കിലും പിഴച്ച മാർഗ്ഗത്തിലേക്ക് എത്തിപ്പെടുമോ എന്നുള്ളത് നാം വളരെ ഗൗരവത്തോടെ കാണേണ്ട  വിഷയമാണ്. നമ്മുടെ കൂട്ടത്തിലുള്ള പലരും അത് അത്ര വലിയ കാര്യമായി പരിഗണിക്കാറില്ല.

നമ്മുടെ മക്കളെയോ സഹോദര സഹോദരിമാരെയോ ഏതെങ്കിലും പുത്ത നാശയക്കാരുടെ വിദ്യാലയങ്ങളിൽ ചേർത്തു കഴിഞ്ഞാൽ ആ കുട്ടിയെ നമ്മിൽ നിന്നും നമ്മുടെ പൂർവീകർ സ്വീകരിച്ച് പോന്ന മാർഗ്ഗങ്ങളിൽ നിന്നും പിന്തള്ളപ്പെട്ടു എന്നതാണ് സത്യം. ആ ചേർക്കുന്ന സമയത്ത് നമുക്കോ അതിൽ ചേരുന്ന വിദ്യാർത്ഥിക്കോ ഈ വിഷയത്തിൽ സ്വബോധം ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം ഏത് വിധേനയും വിദ്യ അഭ്യസിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മുജാഹിദോ ജമാഅത്തോ ആയ എത്ര മക്കളാണ് സ്വന്തം പിതാവിനെയും മാതാവിനെയും ധിക്കരിച്ച് പുത്തൻ പ്രസ്ഥാനത്തിൽ അംഗമായിട്ടുളളത്. അവസാനം പിടി വിടുമ്പോഴായിരിക്കും നാം  ഖേദിക്കുക. അപ്പോൾ ഖേദിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.

ചിലർ പറയും ഇന്ന കോളേജിൽ അവരുടെ ആശയങ്ങൾ പഠിപ്പിക്കുന്നില്ല. ആയതിനാൽ അവിടെ ചേർത്തത് കൊണ്ട് നമ്മുടെ മക്കൾ പിഴച്ച് പോകില്ലെന്ന്. അത്തരക്കാരോട് പറയുവാനുള്ളത് അവരെ ഭാവിയിൽ നിങ്ങൾക്ക് നഷ്ടപ്പെടുമെന്നത് മാത്രമല്ല ഇസ്ലാമിൻ്റെ അടിവേരറുക്കുന്ന രീതിയിലുളള ആശയങ്ങളുമായാണ് അവർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുക. പഴയ കാലത്തൊക്കെ നമ്മുടെ മദ്രസകളിൽ പാർടൈം എടുത്തിരുന്ന അറബിക് മുൻഷികൾ, അവരുടെ ഉള്ളിലെ ആശയങ്ങൾ മുജാഹിദോ ജമാഅത്തോ ആയിരിക്കും അത് വെളിപ്പെടുത്തുകയില്ല. അതേ സമയം മിടുക്കരായ ചില കുട്ടികളെ കണ്ണ് വെച്ച് അവരുടെ രക്ഷിതാക്കളോട് മകൻ നല്ല മിടുക്കനാണ് മകനെ ഇന്നാലിന്ന കോളേജിൽ ചേർത്താൽ അവൻ നല്ല നിലയിൽ പഠിച്ച് കൊളളും എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുജാഹിദ് കോളേജിലോ മറ്റോ കൊണ്ട് പോയി ചേർക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മെയിൽ വായിക്കുന്ന മുജാഹിദുകളിൽ പലരും ഈ രീതിയിൽ അതിൽ പെട്ടവരായിരിക്കും. മുജാഹിദുകളുടെ നയം തന്നെ ചതിയിലൂടെയും കളവ് പറയലിലൂടെയും തെറി വിളിയിലൂടെയും കാര്യം നേടുക എന്നതാണല്ലോ.

പക്ഷേ, സുന്നി കേരളം ഉണർന്ന കാരണത്താൽ മുജാഹിദുകളുടെ ചതിയും വഞ്ചനയും പഴയത് പോലെ ഫലിക്കുന്നില്ല. ഇപ്പോൾ അവരുടെ പ്രധാന അജണ്ട പണ്ഡിതരെയും മറ്റ് ബഹുമാനിക്കപ്പെടേണ്ടവരെയും പച്ചത്തെറി വിളിച്ച് ജനമനസ്സിൽ മൊത്തത്തിലുള്ള ബഹുമാനവും മാന്യതയും സമൂഹത്തിൽ നിന്ന് എടുത്തെറിയപ്പെടുക എന്നതാണ്. അവരുടെ പ്രഭാഷണങ്ങൾ  കേൾക്കുന്നവർക്കും അവരുടെ ലേഖങ്ങൾ വായിക്കുന്നവർക്കും വളരെ വ്യക്തമായി അറിയുന്ന കാര്യമാണ്.

അവരുടെ വിദ്യാലയങ്ങളിൽ പഠിച്ചത് കൊണ്ട് മാത്രം എങ്ങനെ അവരുടെ കൂടെ പെട്ടുപൊകുമെന്ന് മറുന്യായം പറയുന്നവരുണ്ട്. ഉദാഹരണത്തിന് മാത്രം ഒരു സഹോദരിയുടെ അനുഭവം ഇതോടൊപ്പം കുറിക്കാം.

ആദ്യം അവരെ നമുക്ക് പരിചയപ്പെടാം 
****************************************
എന്റെ പേര് അങ്ങ് അറിയുന്ന പോലെ ഉമ്മു മുഉമിന. സ്വദേശം കൊല്ലം ജില്ല .ഇപ്പോൾ ‌മദ്ധ്യ പൗരസ്ത്യ ദേശത്തും അതെ പോലെ പടിഞ്ഞാറൻ  രാഷ്ട്രങ്ങളിലുമായി അലയുന്ന യാത്രയിലായിരിക്കും മിക്കപ്പോഴും. logarogya sangadanayil (WHO) World heart Foundation council unit head, (Represented a Gulf nation.) 
ഇനി സഹോദരൻ പറയുന്നത് കേട്ടോ. എന്റെ പ്രിയൻ  ജമാഅത്തെ  ആശയകാരൻ ആണ് (അനുഭാവി) ഞാൻ ഒരു സലഫി പ്രവർത്തക. 

****************************************
അവരുടെ മാതാവും പിതാവും പഴയ സുന്നി ആശയക്കാരാണ്. മകളെ കൊ ണ്ട് പോയി മുജാഹിദുകളുടെ കൂടെ ചേർത്തുവെന്ന തെറ്റ് മാത്രമേ ആ മാതാ പിതാക്കൾ ചെയ്‌തിട്ടുള്ളൂ. ഇപ്പോഴും അവർ സുന്നിയിൽ തന്നെയാണ്. അതും മാന്യ സഹോദരി തന്നെ പറയുന്നത് കാണുക. 

****************************************
my father and mother sunny, very old, i told you, my family very old orthadox sunny

****************************************
പഠന സമയത്ത് കൂട്ടുകാരികളായ ഐ സ് ഒ യുടെയും സലഫികളായ മുജാഹിദ് പെൺകുട്ടികളുടെയും ശ്രമഫലമാണ് ഈ ഷബീന എന്ന സഹോദരി മുജാഹിദിലേക്കെത്തിപ്പെട്ടത്. അവർ അയച്ച തന്നെ  മെയിലിലുള്ള വരികൾ  തന്നെ ഇവിടെ നമുക്ക് വായിക്കാം.

****************************************
മുജാഹിദു പ്രസ്ഥാനം ഒരു മോശം പ്രസ്ഥാനമാണെന്ന്  തോന്നിയില്ല. കോളേജ് പഠന  കാലത്ത് എനിക്ക് ദീൻ പറഞ്ഞു തന്നത് അവരാണ്. അല്ലാതെ സുന്നികളല്ല. സുന്നി കുടുമ്പത്തിലെ പെൺ കുട്ടികൾ അന്ന് കോളേജിൽ  വന്നിരുന്നത് ശരീരത്തിന്റെ കാണിക്കാൻ കഴിയുന്ന ഭാഗങ്ങൾ പുറത്തു കാണിച്ചായിരുന്നു. എന്നാൽ അന്ന് എന്റെ ക്ലാസ്സിലെ മുജാഹിദ് GIO SIO കുട്ടികൾ മുഴുവനും മറച്ചു നല്ല റാഹത്തായി ക്ലാസ്സിൽ  വരുന്നു. ആ വ്യത്യാസം വ്യത്യാസം അല്ലെ ?. എന്നാലും എനിക്ക് ദീൻ പറഞ്ഞു താരൻ ഹിദായത്ത് കിട്ടാൻ ഇസ്ലാമിനെ കുറിച്ച് അറിയാൻ  അവർ കാരണമായി. വേറെ ഏതു സുന്നികൾ ചെയ്യും അങ്ങനെ അത് ഒരു നല്ല കാര്യം അല്ലെ അവർ ചെയതത്. 
********************(07/ഒക്ടോബോർ 2009)***************

ഇതിൽ സഹോദരി പറയുന്നത് "സുന്നി പെൺകുട്ടികൾ സ്‌കൂളിൽ വന്നിരുന്നത് പൂർണ്ണമായി ഔറത്ത് മറക്കാതെയാണെന്ന്" അത് പോലെ മുജാഹിദ് ജമാഅത്ത് കുട്ടികൾ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിച്ചു. അത് കാരണമായി അവർ മുജാഹിദിലേക്കെത്തിയെന്നതാണ്. വളരെ അഭിമാനപൂർവ്വം പറയുന്നത്. ഇസ്ലാമിക വിശ്വാസ അനുഷ്ടാനങ്ങളുടെ ശരിയായ മാർഗ്ഗം തിരിച്ചറിയാത്തവരാണ് സ്വന്തം മക്കളെ ബിദഈ പ്രസ്ഥാനക്കാരുടെ കോളേജിലേക്ക് അയക്കുന്നത്. അത്‌കൊണ്ട് തന്നെ കൂട്ടുകാരികളായ സുന്നികൾ പൂർണ്ണമായി വസ്ത്രധാരണ ഇല്ലാത്തതിൽ അത്ഭുതപ്പെടാനില്ല. കാരണം അവർ ശരിയായ രീതിയിൽ ഇസ്‌ലാം ഉൾക്കൊള്ളുന്നവരായിരുന്നെങ്കിൽ മുജാഹിദ് കോളേജിൽ അവർ എത്തപ്പെടുകയില്ല. അവരൊക്കെയാണ് ശരിയായ സുന്നികൾ എന്ന് മനസ്സിലാക്കിയ സഹോദരിക്കാണ് സത്യത്തിൽ പിഴവ് സംഭവിച്ചിട്ടുള്ളത്. ഏതെങ്കിലും സുന്നി കോളേജിലെ കുട്ടികളുടെ വസ്ത്ര ധാരണയും അച്ചടക്കവും കണ്ടിരുന്നുവെങ്കിൽ സഹോദരി ഇത് പറയുമായിരുന്നില്ല.

പഠനകാലത്ത് മുജാഹിദുമായി അടുത്തതാണല്ലോ അവരിൽ പെട്ട് പോകാനും അവരുമായി അടുക്കാനും ആ പ്രസ്ഥാനത്തിലേക്കെത്താനും കാരണമായത്. മുജാഹിദ് ജമാഅത്ത് കോളേജ് ആയത് കൊണ്ട് മാത്രം എങ്ങനെയാണ് പിഴച്ച് പോകുന്നത്. അവരുടെ ആശയങ്ങൾ പഠിച്ചാലല്ലേ പിഴക്കുകയുള്ളൂ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.

അത് പോലെ ആ സഹോദരിയെ ഒരു സുന്നി കോളേജിലാണ് ബാപ്പ ചേർത്തതെങ്കിലോ! സുന്നി പ്രസ്ഥാനമാണ് സത്യമെന്നുളള ബോധവും ഉറപ്പും അവർക്കുണ്ടാകുമായിരുന്നു. പുത്തൻ പ്രസ്ഥാനക്കാരിൽ പെട്ടു പോകുന്ന സാഹചര്യത്തെക്കുറിച്ചാണിതു വരെ നാം സൂചിപ്പിച്ചത്. ഇനി അതിൽ പെട്ട് പോയതിനു ശേഷം എന്താണ് സംഭവിക്കുക എന്നത് കൂടി ഷബീന സഹോദരിയുടെ അനുഭവം വെച്ച് തന്നെ നമുക്ക് പരിശോധിക്കാം. മുജാഹിദാണ് സത്യ പ്രസ്ഥാനമെന്ന് ഉറച്ച് വിശ്വസിക്കുകയും മറ്റുള്ളവരൊക്കെ പിഴച്ചവരാണെന്ന വിശ്വാസത്തോടെ ഇമാമീങ്ങളെപ്പോലും പച്ചയായി വിമർശിക്കുന്ന അവർ ഭൗതികമായി ഉയർന്ന വിദ്യ നേടിയിട്ടുണ്ടെങ്കിലും മതപരമായി എത്ര വിവരമുണ്ടെന്ന് അദ്ദേഹത്തിൻ്റെ വരികൾ തന്നെ നമ്മോട് പറയുന്നു.

****************************************
പ്രിയ സഹോദരാ, ഇതിന്റെ കൂടെ ഉള്ള അറ്റാച്ച് മെന്റ് അങ്ങയുടെ ഒരു എഴുത്ത് ആണ് ഇതിൽ പറഞ്ഞിരിക്കുന്ന സബിത ടീച്ചറെ ഞാൻ അറിയില്ല. പരിജയപെടാൻ ആഗ്രഹം ഉണ്ട് അങ്ങ് എന്നെ അനുവദിച്ചാൽ, അഡ്രസ്‌ തന്നാൽ.  പിന്നെ അങ്ങ് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എന്റെ അറിവിലുള്ളതല്ല ഇതിനോട് പ്രതികരിക്കാൻ. എന്നാൽ  പുസ്‌തകങ്ങളിൽ നിന്ന് മാത്രം അൽപം വായിച്ച അറിവ് മാത്രമേ എനിക്കുള്ളൂ.  കേരളത്തിലെയും മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളിലും ഉള്ള ഒരു ഉല്പതിഷ്ണു ഇസ്ലാമിക പ്രസ്ഥാനത്തിൽ തന്നെ അതിന്റെ ആശയ ആദർശങ്ങൾ  അംഗീകരിക്കുന്നവൾ തന്നെ  ആണ് ഈ ഞാനും.
******************September 12, 2009, 12:16 AM****************

ഈ വിനീതൻ ജമാഅത്ത് ഇസ്ലാമി പ്രവർത്തകയായ സുബൈദ ടീച്ചറുടെ മെയിലിനു അയച്ച മറുപടിയുടെ ഒരു കോപ്പി. പണ്ഡിതന്മാരെയും ഇമാമീങ്ങളെയും വിമർശിച്ചു മെയിൽ അയക്കുന്ന ഈ സഹോദരിക്കും അയച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ഈ കുറിപ്പയച്ചത്. അവർ അതിൽ പറയുന്നത്  "അതിന് പ്രതികരിക്കാൻ തക്ക വിവരങ്ങളൊന്നും അറിയുന്ന ആളല്ല ഞാൻ പുസ്ത‌കങ്ങൾ വായിച്ചുള്ള അറിവ് മാത്രമേ എനിക്കുള്ളൂ ഞാനും കേരളത്തിലും മറ്റു രാജ്യങ്ങളിലുള്ളത് പോലുള്ള ഉൽപതിഷ്‌ണു വിഭാഗത്തിൽ പെട്ടയാളാണെ” ന്ന് പറഞ്ഞ് അവർ സ്വയം പരിചയപ്പെടുത്തുകയാണ്.

ഈ വിനീതൻ മുമ്പ് പല പ്രാവശ്യമായി സൂചിപ്പിച്ചതാണ്. മുജാഹിദുകൾക്കും ജമാഅത്തുകാർക്കും പുസ്‌തകങ്ങൾ വായിച്ചുള്ള വിവരങ്ങൾ മാത്രമേയുള്ളൂ അതിനാൽ അവരുടെ എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ ആരും തെറ്റിദ്ധരിച്ച് പിഴച്ച് പോകരുതെന്ന്. ഇത് സത്യമാണെന്ന് വളരെ വ്യക്തമായില്ലേ ? അപ്പോൾ ഈ സഹോദരിയുടെ മെയിൽ വായിക്കുന്ന പലരും ചോദിച്ചേക്കാം പിന്നെന്ത് കയ്യിൽ വെച്ചാണ് ഈ ഡോക്ടർ ഇത്രയും ലജ്ജാകരമായ വിമർശനങ്ങളുമായി മെയിലുകൾ അയക്കുന്നതെന്ന്. അത് നേരത്തെ നാം സൂചിപ്പിച്ചല്ലോ പഠനകാലത്ത് കൂട്ടുകെട്ടിലൂടെ ചില കാര്യങ്ങൾ ചിലർ അവരെ ധരിപ്പിച്ചിരുന്നു. അത് വള്ളി പുള്ളിക്ക് വ്യത്യാസമില്ലാതെ കൊണ്ട് നടക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. മാത്രമല്ല മൗലവിമാരുടെ സീഡികളിൽ എന്ത്  പറയുന്നുവോ അത് ഇടവും വലവും നോക്കാതെ അപ്പടി അംഗീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിനെതിരെ ആരെന്ത് പറഞ്ഞാലും തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല എന്നതാണ്. അവർ തന്നെ പറയുന്നു.

***************************************
ഒന്ന് രണ്ട് തവണ അങ്ങയുടെ സൈറ്റിൽ പോയിരുന്നു, വിവാദങ്ങൾ ഒന്നും അതിൽ ഇല്ല പിന്നെ എന്റെ ആശയങ്ങൾക്ക് യോജികാത്ത ചില സാഹിത്യം കണ്ടു അത് തുറന്നു നോക്കിയില്ല ബാക്കി എല്ലാം വായിച്ചു.

***************************************
നമ്മെ അത്ഭുതപ്പെടുത്തുന്നത് ഒരു ഡോക്ടർക്ക് ഇങ്ങനെ അന്ധമായി വിശ്വസിക്കുവാനും അതുൾക്കൊള്ളുവാനും എങ്ങനെ സാധിക്കുന്നു എന്നതാണ്. ഒന്നും തിരിയാത്ത നാടന്മാർ ചിലപ്പോൾ സീഡികൊണ്ടോ മറ്റുളളവരുടെ തെറ്റിദ്ധരിപ്പിക്കൽ കൊണ്ടോ പലതും പറയുകയും പ്രവർത്തിക്കുകയും ചെയ്തേക്കാം. ഒരു ഡോക്ടർ അങ്ങനെയല്ലല്ലോ.

ഉമ്മു മുഅ്മിന എന്ന ഈ സഹോദരി പഠനകാലത്തുള്ള കൂട്ടുകാരികളിലൂടെയാണ് മുജാഹിദ് പ്രസ്ഥാനത്തിലേക്കെത്തിയതെന്നും അവർക്കുള്ള ദീനിയായ വിവരം വളരെ കുറവാണെന്നും അവരിൽ നിന്നു തന്നെ നാം അറിഞ്ഞു. മുജാഹിദിലേക്ക് കൂടുതൽ പ്രേരകമായതിൻ്റെ കാരണം അവർ പറയുന്നത് അവരുടെ തന്നെ വരികളിലൂടെ വായിക്കുക.

**************************************
ഞാൻ പ്രത്യേകിച്ചു സലഫി പ്രസ്ഥാനത്തിൽ എത്തിപെടാൻ പ്രധാന കാരണം ഈ നാല് ഇമാമുകളിൽ ആരെ പിൻ പറ്റും എന്ന ആശയ പോരാട്ടം ആണ്. സലഫികളിലും ജമാഅത്ത്കാരിലും അങ്ങനെ ഒരു ചിന്ത ഇല്ല,അത് എന്നെ വല്ലാതെ ആകർഷിച്ചു. കാരണം എന്റെ കൂടെ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്ന എന്റെ കൂട്ടുകാരികളിൽ ഒരാൾ ഹനഫി ഒരാൾ ഷാഫി, രണ്ടും രണ്ടു രീതിയിൽ, ഇതിൽ ഏതു ഇസ്ലാം ഞാൻ പിന്തുടരും, പിന്നീട് ആണ് അറിയുന്നത് ഈ നാല് ഇമാമുമാരും മനുഷ്യനെ വഴിതെറ്റിക്കുന്നു എന്ന്. ആർക്കും ഒരു അഭിപ്രായം ഇല്ല ? എന്തൊരു കഷ്ടം, തോട്ടിൽ പോലും വെള്ളം ചേർക്കുന്നു എന്ന്,  സംശയം കാരണം ആണ്, ഇവർ ഇല്ലാതെ ദീനിനെ എങ്ങനെ അറിയും എന്ന ചിന്ത ആണ് സലഫി പ്രസ്ഥാനത്തെ പ്രത്യേകിച്ചു ജമാഅതിനെ കുറിച്ച് പഠിക്കാൻ ഇടവരുത്തിയത്. ഇമാമുമാർ ഹിജ്റ ആറാം നൂറ്റാണ്ടിൽ ആണ് എന്ന പരക്കെ അറിവ്,അതായത് നമ്മുടെ റസൂൽ  കരിം പറഞ്ഞ മൂന്ന് നൂറ്റാണ്ടിലും പെടാത്തവർ 

*******************************
ഇമാമീങ്ങൾ തൗഹീദിൽ വെള്ളം ചേർക്കുന്നവരെന്ന് ഈ സ്ത്രീക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച മുജാഹിദുകൾ ചെയ്‌തത്‌ എത്ര അബദ്ധമായ വിശ്വാസമാണ്. ഇസ്ലാമിനെതിരെയുള്ള എത്ര വലിയ കടുംകൈ ആണിത്. ഇവരുടെ സ്ഥാ പനത്തിൽ കുട്ടികളെ ചേർക്കുന്ന മാതാപിതാക്കൾ ഇത് ചിന്തിക്കുന്നുണ്ടോ ?
ഈ മെയിൽ വായിക്കുന്ന സുഹൃത്തുക്കളെ.. നിങ്ങളുടെ മക്കൾ, നിങ്ങളുടെ സഹോദരികൾ, അല്ലെങ്കിൽ വേണ്ടപ്പെട്ടവർ മുജാഹിദ് ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ടെങ്കിൽ അവസാനം ഇറങ്ങിവരുക ഈ സഹോദരിയുടെ സ്വഭാവത്തിലായിരിക്കും എന്നുള്ളതിൽ നിങ്ങൾക്ക് സംശയമുണ്ടോ ? ഈ വിഷയത്തിൽ ഒരൽപം ചിന്തിക്കാൻ നിങ്ങൾ തയ്യാറാവുക. നാം ആരെയും കുറ്റപ്പെടുത്തുകയല്ല. അതിൻ്റെ ആവശ്യവും നമുക്കില്ല. ഒരു പിതാവും മാതാവും വളരെ ആഗ്രഹിച്ച് ഒരു കുട്ടിക്കാൽ കാണാൻ, ഒരു പെൺകുഞ്ഞോ ആൺകുട്ടിയോ അവർക്ക് അല്ലാഹു കനിഞ്ഞേകുന്നു. അപ്പോൾ അവരുടെ പ്രായം ഇരുപത്തി അഞ്ചോ മുപ്പതോ ആയിരിക്കും. കുട്ടിയെ താഴെ വെച്ചാൽ ഉറുമ്പരിക്കും മേലെ വെച്ചാൽ പേൻ അരിക്കും എന്ന രീതിയിൽ ആറ്റ് നോറ്റ് വളർത്തി. വിദ്യാലയങ്ങളിൽ ചേർക്കാനാവുന്ന പ്രായത്തിൽ ഇത്തരം വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ആ കുട്ടിയെക്കൊണ്ട് ദുനിയാവിലോ ആഖിറത്തിലോ ഒരു ഗുണവും ലഭിക്കില്ലെന്നു മാത്രമല്ല മക്കളുടെ കാരണമായി മാതാപിതാക്കൾ പോലും പിഴക്കുവാനുള്ള അവസരം ഉണ്ടായെന്നും വന്നേക്കാം. മക്കളുടെ കാരണത്താൽ മാതാപിതാക്കൾ പിഴക്കാം എന്ന് ഖുർആൻ പറഞ്ഞതാണ്.

وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْراً

“എന്നാൽ ആ ബാലനാകട്ടെ, അവൻ്റെ മാതാപിതാക്കൾ സത്യ വിശ്വാസികളായിരുന്നു. അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും അവൻ നിർബന്ധിക്കുമെന്ന് നാം ഭയപ്പെട്ടു" (അൽകഹ്ഫ് 80 )

മക്കൾ വലുതാവുമ്പോഴേക്ക് മാതാപിതാക്കളുടെ പ്രായം നാൽപത്തഞ്ചോ അമ്പതോ ആകും. അപ്പോഴേക്ക് മക്കൾ ഇമാമീങ്ങളെയും മറ്റും പിഴച്ചവരെന്ന് പറയുന്നവരുടെ കൂട്ടത്തിലാണ് പെട്ട് പോയതെങ്കിൽ ആ മക്കളെക്കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാവുക. കഴിഞ്ഞ ദിവസം ഞാനൊരു സഹോദരനോട് ചോദിച്ചു. സുന്നികൾ മുശ്‌രിക് ആണെങ്കിൽ താങ്കളുടെ മാതാപിതാക്കൾ സുന്നിയാണല്ലോ അവരും മുശ്‌രിക്കാകില്ലേ ? അപ്പോൾ അദ്ദേഹം പറഞ്ഞത് അത് അല്ലാഹു തീരുമാനിക്കട്ടെ എന്നാണ്. ഇതാണ് ഒരു ഉപ്പക്കും ഉമ്മക്കും മക്കളെക്കൊണ്ട് കിട്ടുന്ന നേട്ടം. "നഊദുബില്ലാഹ്" ചുരുക്കിപ്പറഞ്ഞാൽ സ്വന്തം മാതാപിതാക്കൾ, അവർ മുസ്ലിമായിരുന്നു എന്ന് പറയാൻ പോലും ലജ്ജയെന്നർത്ഥം.

ഈ മെയിൽ വായിക്കുന്ന സഹോദര സഹോദരിമാരേ! ഇത്തരത്തിലുളള മക്കൾ ആവാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? അല്ലെങ്കിൽ പ്രവാചകൻ (സ) പറഞ്ഞ ഒരു മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങൾ ഒഴിച്ച് ബാക്കി മുഴുവൻ അവനിൽ നിന്ന് മുറിഞ്ഞു പോവുന്നതാണ്  അതിൽ പറഞ്ഞ ഒന്നാണ്  "അവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ മക്കൾ" മുജാഹിദുകളുടെയും മറ്റും കോളേജിൽ പഠിച്ച് അവിടെന്ന് കിട്ടിയ ആശയങ്ങളിൽ വിശ്വസിച്ച് പ്രവാചകൻ(സ) പേരെടുത്ത് പറഞ്ഞ മൂന്ന് നൂറ്റാണ്ടിലെ ഇമാമീങ്ങൾ പിഴച്ചവാരാണ്, അവരാണ് ദീനിൽ ഫിത്നയുണ്ടാക്കിയിട്ടുളളത്, അവർ സ്വർഗ്ഗത്തിലോ നരകത്തിലോ ആണെന്ന് പോലും പറയാൻ പറ്റില്ല എന്നൊക്കെ പറയുന്നവർ സ്വാലിഹായ മക്കളിൽ പെടുമോ ? നിഷ്‌പക്ഷമതികൾ ചിന്തിക്കുക. അത് കാരണമായി ഈ വിനീതനെ ഖബ്‌റിൽ അല്ലാഹു ശിക്ഷിക്കുകയില്ല. പക്ഷേ, തെറ്റിദ്ധരിപ്പിച്ചു പ്രസ്ഥാനത്തിൽ ആളെക്കൂട്ടുന്നവരുടെ തനി നിറം തുറന്ന് പറയേണ്ടത് ഒരൽപം ഈമാനുള്ളവരുടെ ബാധ്യതയാണ്. നിഷ്‌പക്ഷമതികൾ തുടർന്നുള്ള വരികൾകൂടി കാണുക.
***********************************************

പ്രിയ മിത്രമേ, മെയിൽ കിട്ടി,പിന്നെ ഇമാമുമാരെ കുറിച്ച് അങ്ങനെ പറഞ്ഞത്, അവർ  റസൂലുള്ള പറഞ്ഞ മൂന്ന് കാലഘട്ടത്തിലും പെട്ടവർ അല്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇൻഷാ അല്ലാഹ് താങ്കൾ അയച്ചു തന്ന മദ്ഹബ് ഇന്നും നാളെയുമായിട്ട് മനസ്സിരുത്തി വായിച്ചിട്ട് ഞാൻ ‌വിവരം അറിയിക്കാം. 
*****************October 06 2009***************

സഹോദരങ്ങളേ... ഉമ്മു മുഅ്മിന എന്ന ഡോക്ടർ ഷബീന ഇവിടെ പറഞ്ഞത് എന്താണെന്ന് വായനക്കാർക്ക് മനസ്സിലായല്ലോ,, അതായത് മദ്ഹബിന്റെ ഇമാമീങ്ങൾ നബി(സ)പറഞ്ഞ "കാലക്കാരിൽ വെച്ച് ഏറ്റവും നല്ല കാലം എന്റെ കാലമാണ് പിന്നെ അതിനോടടുത്ത കാലമാണ് പിന്നെ  അതിനോടടുത്ത കാലമാണ് " എന്ന നല്ല കാലക്കാരായ 3 നൂറ്റാണ്ടിൽ വന്നവരല്ല എന്നാണ്. മറ്റൊരു മെയിലിൽ അവർ പറഞ്ഞത് മദ്ഹബിൻ്റെ ഇമാമീങ്ങൾ ആറാം നൂറ്റാണ്ടിൽ വന്നവരാണെന്നാണ്. അത് കാണുക.

**********************************************
പിന്നെ നിങ്ങളുടെ തെളിവ്, ഇമാമുമാർ  ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ അല്ല അതിനു ശേഷം ആണ്. ഹിജ്റ ഒന്നും, രണ്ടും മൂന്നും മാത്രമാണ് നല്ല കാലം നബി കരീം പറഞ്ഞത്. ആറാം നൂറ്റാണ്ട് അതിൽ  പെടില്ല.

**************November 03 2009*****************

ഇത്തരത്തിൽ ഇസ്‌ലാമിനെയും അതിൻ്റെ പൂർവീകരെയും തെറ്റി മനസ്സിലാക്കിയാണ് ഇന്റർ നെറ്റിലുള്ള മുഴുവൻ ഗ്രൂപ്പുകളിലും പണ്ഡിതന്മാരെയും ഇമാമീങ്ങളെയും വിമർശിച്ചു കൊണ്ട് അവർ മെയിൽ അയക്കുന്നത്. ഇതൊരു ഡോക്ടറുടേത് മാത്രമല്ല മുജാഹിദിൻ്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും കൂടെയുള്ള തൊണ്ണൂറ് ശതമാനം എഴുത്തുകാരുടെയും പ്രസംഗകരുടെയും പ്രവർത്തകരുടെയും അവസ്ഥയാണിത്. അവർ വായിച്ചതും പഠിച്ചതും, അത് മാത്രമാണ് ശരിയെന്നും മറ്റുള്ളവർ എല്ലാം ശിർക്ക് ചെയ്യുന്നവരാണെന്നുമാണ് മനസ്സിലാക്കി വെച്ചിട്ടുള്ളത്. സ്‌കൂളിൽ നിന്നും കോളേജുകളിൽ നിന്നും പിടിപെട്ട ഈ വിശ്വാസം  അല്ലാഹുവിനല്ലാതെ മറ്റാർക്കും തിരുത്താൻ സാധ്യമല്ല. നമ്മുടെ മക്കളെ ഇത്തരം പിഴപ്പിക്കുന്ന കക്ഷികളിൽ നിന്ന് അല്ലാഹു കാക്കട്ടെ.ആമീൻ.

കൂടെ പഠിക്കുന്നവരിൽ നിന്നും മറ്റുമായി ബിദഈ വിഷം കുത്തിവെച്ച കാരണം കൊണ്ട് മുജാഹിദ് പ്രസ്ഥനത്തിലെത്തിയ ആ സഹോദരി ആരെയൊക്കെ വിമർശിക്കുന്നു എന്ന് മാന്യ വായനക്കാർ ഒരൽപം ചിന്തിക്കുക. സ്വന്തം മക്കളെ പഠിക്കാൻ പറഞ്ഞയക്കുമ്പോൾ എവിടെ പറഞ്ഞയക്കണം! പറഞ്ഞയക്കുന്ന കോളേജ് ആരുടെ മാനേജ് മെൻ്റിലാണ്! ആരൊക്കെയാണ് അവരുടെ കൂട്ടുകാരായിരിക്കുക! എന്നൊക്കെ ചിന്തിക്കാറുണ്ടോ ? ഇല്ലെങ്കിൽ സുന്നിയായ ഉപ്പക്കും സുന്നിയായ ഉമ്മക്കും ജനിച്ചു സുന്നിയായി വളർന്നു. പഠിക്കാൻ ചേർക്കുമ്പോൾ ഈ പറഞ്ഞതൊന്നും പരിഗണിച്ചില്ലെങ്കിൽ അവർ എത്തപ്പെടുന്ന ആശയങ്ങൾ എന്താണെന്ന് മാന്യ ഡോക്ടറുടെ അടുത്ത വരികളിലൂടെ മനസ്സിലാക്കുക.

***********************************************
(1). ഈ ദീനിന്റെ പരിശുദ്ധി നശിപിക്കാൻ കച്ചകെട്ടി ഇറങ്ങിയ യഹൂദ വർഗം അവർ പടച്ചു വിട്ട ഒരുപാട് ഹദീസുകൾ ഉണ്ട് ആ ഹദീസുകൾ ഒരു ഉളുപ്പും ഇല്ലാതെ ശപികപെട്ട പിശാജിന്റെ ഉദ്ബോധനം കേട്ട് കൊണ്ട്  പിന്തുടരുന്ന ഒരു വിഭാഗം മുസ്ലിം സഹോദരന്മാർ ഈ കേരളത്തിൽ ഉണ്ട് അവരെ വഴി പിഴപിച്ച കുറെ പണ്ഡിതന്മാരും, നാളെ റബ്ബിന്റെ കോടതിയിൽ  ഇവരെല്ലാം ചെന്ന് എന്ത് മറുപടി പറയും ( 27 October 2009)

(2). നിങ്ങൾ ആരാ, എന്റെ ചോദ്യത്തിന് മറുപടി തരാൻ നിങ്ങൾക്ക് എന്നല്ല, ഒരു സുന്നി മുഷിരികിനും കഴിയില്ല. അതറിയാം, മക്ക മുഷിരികിനെക്കാൾ കൊടിയ മുഷിരിക് ആണ്, കേരളത്തിലെ സുന്നി മുഷിരിക്ക്. അതും അറിയാം. നബിയുടെ കാലത്തോ, താബിഈങ്ങളുടെ കാലത്തോ, താബിഇ   താബിഈങ്ങളുടെ കാലത്തോ ജീവിക്കാത്ത ഏതാനും മനുഷ്യർ പിശാജിന്റെ ഉദ്ബോധനം കേട്ട് എഴുതി വെച്ച ചവറുകൾ അള്ളാഹു അല്ലാത്തവരെ ആരാധിക്കാം എന്ന് പ്രമാണം പറയുന്ന ഇമാമുമാർ എന്നവർ. 
November 03 2009

(3) പിന്നെ പറഞ്ഞത് നാല് ഇമാമുമാരെ പിന്തുടരണം ഇല്ലെങ്കിൽ  ഇസ്ലാമിൽ  നിന്ന് പുറത്തു എന്ന്, ഇത് എങ്ങനെ ശരിയാകും, ? റസൂലുല്ലായുടെ കാലത്ത് ഉള്ളവർ പോലും അല്ല ഈ ഇമാമുമാർ എന്ന് പറയുന്ന വർഗം, ഈ നാല് ഇമാമുമാരും നാല് വിദത്തിൽ പറഞ്ഞിരിക്കുന്നു. നാല് പേർക്കും അഭിപ്രായ ഐക്യം ഇല്ല പിന്നെ എങ്ങനെ അവരെ പിന്തുടരും ? അത് കാര്യം ഇല്ല

സഹോദരൻ പറഞ്ഞ പോലെ ഏറ്റവും നല്ല നൂറ്റാണ്ട് എന്റെ നൂറ്റാണ്ട് പിന്നെ അതിനു ശേഷം ഉള്ളത്. പിന്നെ അതിനു അടുത്ത നൂറ്റാണ്ട് അതായതു താബിഉ താബിഉകള് ശേഷം ഉള്ളവ നല്ലതല്ല. അപ്പോൾ എങ്ങനെ സ്വീകരിക്കാൻ പറ്റുക  പിന്തുടരാൻ പറ്റുക.


1) റസൂലുള്ളയും അവിടത്തെ സഹാബിമാരും, ആരംഭ നബിയിൽ  ‌നിന്ന് നേരിട്ട് ദീൻ  പഠിച്ചവർ,
അവിടത്തെ ഖലീഫമാർ 
2) അവർക്ക് ശേഷം ഉള്ള താബിഉകൾ  
3) താബിഉ താബിഉകൾ,

അതിനു ശേഷം ഉള്ളവരിൽ നിന്ന് ഒന്നും സ്വീകരിക്കാനും കൈ കൊള്ളാനും കഴിയില്ല, അപ്പോൾ കാര്യം വ്യക്തം, ഇപ്പോൾ പലരും പിന്തുടരുന്ന ഈ നാല് ഇമാമുമാരും നമുക്ക് പിന്തുടരാൻ  കഴിയില്ല കാരണം അവർ നേരിട്ട് ദീൻ  പഠിച്ചവർ അല്ല നബിയിൽ  നിന്ന് അതേ പോലെ സഹാബികളിൽ  ‌നിന്നും, കാരണം ഈ നാല് ഇമാമുമാരും നാല് ചേരികളിൽ  ആണ്, ഇതിൽ  ഏതു ഇമാമാണ് സ്വർഗത്തിൽ ഏതു ഇമാം ആണ് നരഗത്തിൽ  ഏതു ഇമാമിനെ പിൻപറ്റിയാൽ  നമുക്ക് റസൂലുള്ള പറഞ്ഞ പാർട്ടിയിൽ  ആകാം,
*****************( October 05 2009)*************

(4) ഇസ്ലാമിക പ്രസ്ഥാനത്തെ പരിശുദ്ധനായ അള്ളാഹു റബ്ബുൽ ഇസ്സത്തിനെ പരിശുദ്ധ പ്രവാചകനെ ഏറ്റവും മോശമായി ചിത്രീകരിച്ച, ഏക പ്രസ്ഥാനം കേരളത്തിലെ വൃത്തികെട്ട സുന്നി പ്രസ്ഥാനവും അവരുടെ പുരോഹിതന്മാരും എന്നാൽ  യഹൂദൻമാരെക്കാൾ, മോശവും, ശിയാകളെക്കാളും അതിലേറെ തരം താഴ്‌ന്നതും ഈ സുന്നി പ്രസ്ഥാനം ആണ്.

**********************************************
സത്യം പറഞ്ഞാൽ മുജാഹിദുകൾക്ക് 'താബിഅ് ' എന്ന് പറഞ്ഞാൽ എന്താ ണെന്നോ 'തബഉത്താബിഅ് ' എന്ന് പറഞ്ഞാൽ ആരാണെന്നോ അറിയില്ല എന്നല്ലേ ഈ കുറിപ്പിൽ നിന്ന് മനസ്സിലാകുന്നത്. 

ഓ മുജാഹിദ് ജമാത്ത്കാരേ! പ്രവാചകൻ(സ) കൊണ്ടു വന്ന ദീൻ നിങ്ങൾക്ക് എങ്ങനെ കിട്ടി ? 1400 വർഷം മുമ്പ് ഇറങ്ങിയ ഖുർആൻ . 1400 വർഷം മുമ്പ് ജീവിച്ച പ്രവാചകൻ്റെ ചര്യ താബിഈങ്ങളിലൂടെയല്ലാതെ ഈ നൂറു വർഷത്തിനിപ്പുറമുണ്ടായ നിങ്ങൾക്ക് എങ്ങനെ കിട്ടി ? ഈ വിനീതൻ  നിങ്ങൾക്ക്  മറുപടി അയക്കേണ്ടതില്ല. നിങ്ങളുടെ സ്വയം മനഃസാക്ഷിയോട് നിങ്ങൾ മറുപടി പറയുക. പ്രവാചകന് മുമ്പ് നൽകപ്പെട്ട വേദഗ്രന്ഥങ്ങൾ മനുഷ്യകരങ്ങളാൽ മാറ്റിമറിക്കപ്പെട്ടു. ഈ രീതിയിൽ മാറ്റി മറിക്കാതെ ഈ 1300 വർഷം ഈ വിശുദ്ധ ഗ്രന്ഥവും നബിചര്യയും വള്ളി പുള്ളിക്ക് വ്യത്യാസമില്ലാതെ സൂക്ഷിച്ച് വെച്ചതാരെന്ന് പറയാമോ ? ഖുർആനിലെ ഒരു ആയത്ത് ഓതി അല്ലാഹുവാണ് സൂക്ഷിച്ചതെന്ന് നിങ്ങൾ പറഞ്ഞേക്കാം, അതിനെ സൂക്ഷിക്കാൻ അല്ലാഹു ആരെ തെരെഞ്ഞെടുത്തു ? കഴിഞ്ഞ് പോയ ഇമാമീങ്ങൾ അല്ലെങ്കിൽ മലക്കുകളിലൂടെയാണോ അത് നിങ്ങളിലെത്തിയത് ? ആരെയും ഞാൻ വെല്ലുവിളിക്കുന്നില്ല. അത് കൊണ്ട് കാര്യവുമില്ല. ഇത് വായിക്കുന്നവർക്ക് സത്യം ബോധ്യപ്പെടുത്തലാണ് നമ്മുടെ ലക്ഷ്യം. നെഞ്ചെത്ത് കൈ വെച്ച് ചിന്തിക്കുന്ന മുജാഹിദുകളുണ്ടോ ? ജമാഅത്തുകാരുണ്ടോ ?

ഈ വിഷയത്തിൽ നാം ഒരിക്കലും ഈ സഹോദരിയെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവരെ മൗലവിമാർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണ് അവർ തന്നെ പറഞ്ഞല്ലോ എനിക്ക് ചില പുസ്‌തകങ്ങൾ വായിച്ചുള്ള വിവരങ്ങളേ ഉള്ളൂ എന്ന്. പക്ഷേ, ഒരു ഡോക്ടർ ആയ ആളല്ലേ! ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അങ്ങനെ തന്നെ വിശ്വസിച്ച് മറ്റുള്ളവരെയൊക്കെ മുശ്‌രിക്ക് ആക്കുമ്പോൾ സ്വൽപമെങ്കിലും ചിന്തിക്കേണ്ടേ ? സ്വന്തം ഖബ്റിൽ ഈ മൗലവിമാരെ സഹായത്തിന് കിട്ടുമോ ? ഇമാമീങ്ങൾ പിഴച്ചവരാണെങ്കിൽ സ്വഹീഹുൽ ബുഖാരി എന്ന ഹദീസ് ഗ്രന്ഥം എങ്ങനെ ഇവർ  ഉൾക്കൊള്ളുന്നു ? ഇമാം ബുഖാരി ക്രോഡീകരിച്ചതല്ലേ ബുഖാരി ഗ്രന്ഥം ? ഇമാം മുസ്ലിമിൻ്റെ സ്വഹീഹ് മുസ്ലിം എങ്ങനെ വിശ്വസിക്കും ? ഇതൊക്കെ ചവറുകളാണോ ? അവരൊക്കെ ഇമാമീങ്ങൾ അല്ലേ ? 
മൂന്ന് നൂറ്റാണ്ടിലല്ല മദ്ഹബിൻ്റെ ഇമാമീങ്ങൾ വന്നത് എന്ന് പറഞ്ഞ് അവരെയൊക്കെ പിശാചിൻ്റെ ഉത്ബോധനം കേട്ടു ചവറുകൾ എഴുതി വെച്ചവരാണെന്ന് ഈ പാവപ്പെട്ട സ്ത്രീയെ ആര് തെറ്റിദ്ധരിപ്പിച്ചു ?

ഇസ്ല‌ാമിന്റെ  ആദ്യകാല ഇമാമീങ്ങളെ വളരെ മോശമായി വിമർശിച്ച സഹോദരി ഈ അവസാന കാലത്തുള്ള മൗലവിമാരെ പുകഴ്ത്തുന്നത് കാണുക.

****************************************
ഹുസൈൻ സലഫി ഉസ്‌താദ് വരുന്നു എന്ന് കേട്ടപ്പോൾ തന്നേ സുന്നികൾ  വിരണ്ടു തുടങ്ങി, ചെകുത്താൻ  കുരിശു കണ്ട പോലെ, അപ്പോളെ സുന്നി കൗമുകളെ നിങ്ങൾക്ക് എന്ത് മാത്രം ഭയം പ്രിയപെട്ട സലഫി പണ്ഡിതന്മാരെ ഈ ഉള്ളവൾ അടക്കം, എത്രയോ പേർക്ക് ഹിദായത്ത് കിട്ടാൻ ഉപകരിച്ചു ഹുസൈൻ സലഫി ഉസ്‌താതിന്റെ പ്രഭാഷണത്തിൽ  നിന്ന്, എന്നെ പോലെ എത്രയോ ആയിരങ്ങൾക്ക്, റബ്ബ് സാക്ഷി നിങ്ങൾ നല്ലത് കേട്ട് നല്ലത് പിൻ പറ്റുക, തീർച്ചയായും ഹിദായത്ത് അള്ളാഹു തരും. റബ്ബിനെ മാത്രം ആരാധിക്കുക, അവനിൽ ആരെയും പങ്കു ചേർക്കരുത് പ്രാർത്ഥന പൂർവ്വം ഉമ്മു.

*****************************************
"സുബ്ഹാനല്ലാഹ്" എന്തൊരു അത്ഭുതമാണ് ഈ കാണുന്നത്. ഖുർആനും സുന്നത്തും മാത്രം എന്ന പേരിൽ സംഘടിച്ചു. കഴിഞ്ഞു പോയ മുഴു ഇമാമീങ്ങളും പിഴച്ചവരാണെന്ന് തെറ്റിദ്ധരിപ്പിച്ച്, അതിൽ ആരൊക്കെ പെട്ടു. സ്വഹാബികളിൽ നിന്നു നേരിട്ട് ദീൻ പഠിച്ച ഇമാമുൽ അഅ്ളം അബൂ ഹനീഫ(റ), പത്ത് ലക്ഷത്തിൽ പരം ഹദീസ് മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ). അവരുടെ ഉസ്താദ് ഇമാം മാലിക്(റ), ഇമാം ശാഫിഈ യുടെ ശിഷ്യൻ ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റ), വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രാമാണികമായി മുസ്‌ലിം ലോകം അംഗീകരിക്കുന്ന ഇമാം ബുഖാരി(റ), അത് പോലെ ഇമാം മുസ്‌ലിം(റ) തുടങ്ങിയ ഇമാമീങ്ങൾ മുഴുവൻ പിഴച്ചവർ, പിന്നെ പിഴക്കാതെ സത്യമായി സ്വീകരിക്കാൻ പറ്റിയതാരാ. ഈ അവസാന കാലത്തുള്ള തുണ്ടം ഹദീസും തുണ്ടം ആയത്തും മാത്രം അറിയാവുന്ന "ഹുസൈൻ സലഫി ഉസ്താദ് " നെപ്പോലോത്ത മൗലവിമാർ, ഇതൊരിക്കലും സഹോദരിയെയോ അല്ലെങ്കിൽ മൗലവിമാരെയോ പരിഹസിക്കാൻ വേണ്ടി പറയുന്നതല്ല. ഈ മുജാഹിദ് വിഭാഗത്തിന് പറ്റിയ വിപത്തിനെക്കുറിച്ച് അതിൻ്റെ ഗൗരവം മനസ്സിലാക്കുവാൻ വേണ്ടി ഹൃദയം മരവിച്ചിട്ടില്ലാത്തവരെ തൊട്ടുണർത്തുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്

ഇസ്ലാമികമായി കൂടുതൽ വിവരമില്ലാത്ത ആളുകളെ ഈ മൗലവിമാർ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് എത്രത്തോളം അവരിലുറപ്പിച്ചു നിറുത്തി എന്നുള്ളത് വായനക്കാർ ചിന്തിക്കുക. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ സഹോദരിയുടെ അനുഭവം. ഇത് വായിക്കാൻ അവസരം കിട്ടുന്ന സഹോദരന്മാരെ സഹോദരിമാരെ ഒന്ന് വായിക്കുക എന്നതിലുപരി ഇതിൽ പറയുന്ന വിഷയങ്ങളുടെ ഗൗരവം നിങ്ങളൊന്ന് മനസ്സിരുത്തി ചിന്തിക്കുക. നാം ആരെയും  പിഴപ്പിക്കാൻ പോകണ്ട, ഇവിടെയുള്ള സർവ്വ മുജാഹിദുകളെയും ജമാഅത്തുകാരെയും സത്യം ബോധ്യപ്പെടുത്തിക്കൊടുത്ത് നമ്മോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന ഒറ്റ ലക്ഷ്യത്തിന്മേലാണ് ഇത് തയ്യാറാക്കിയിട്ടുളളത്. അവരും നമ്മുടെ മുത്ത് നബിയുടെ ഉമ്മത്തിൽ പെട്ടവരാണ്. അവരെ പിഴച്ചവരായി മുദ്രകത്തി ആട്ടുന്ന രീതി നമ്മിൽ നിന്നുണ്ടാവരുത്. അവർ നമ്മോട് എങ്ങിനെ പെരുമാറുന്നു എന്നുള്ളത് നാം നോക്കേണ്ടതില്ല. അതിന് അല്ലാഹുവിൻ്റെ പക്കൽ നിന്ന് നമുക്ക് പ്രതിഫലം ലഭിക്കും ഇൻശാ അല്ലാഹ് അതിനായി അല്ലാഹുവിൻ്റെ സഹായം ഉണ്ടാവട്ടെ. ആമീൻ.

മുൻഗാമികളെ ഉൾപ്പെടുത്തി ദുആ ചെയ്യാനാണ് അല്ലാഹു ഖുർആനിൽ പഠിപ്പിക്കുന്നത് അല്ലാതെ അവരെ പിഴച്ചവരാണെന്ന് മുദ്ര കുത്തി അവരുടെ മേൽ കയറി ഇരിക്കാനല്ല ഇസ്‌ലാം നമ്മോടു പറയുന്നത്. അല്ലാഹു പറയുന്നത് കാണുക.

يَقُولُونَ رَبَّنَا اغْفِرْ لَنَا لإخْوَانِنَا الَّذِينَ سَبَقُونَا بالإيمان ولا تَجْعَلْ فِي قلوبنا غلاً للَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ  (59:11)

അവർ പറയും : ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാ സത്തോടെ മുൻ കഴിഞ്ഞു പോയ ഞങ്ങളുടെ സഹോദരന്മാക്കും നീ പൊറുക്കേണമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ, നിശ്ചയം നീ വളരെ  കൃപയുള്ളവനും പരമ കാരുണികനുമാകുന്നു. (അൽ ഹശ്ർ 10 )

മുൻഗാമികൾ വെട്ടിത്തെളിച്ച പാതയിൽ കൂടി അവരിൽ നിന്ന് ലഭിച്ച പ്രകാശത്തിന്റെ സഹായത്താലാണല്ലോ ഈ പിൻഗാമികൾ മുന്നേറുന്നത്. അതിനാൽ അവരോടുള്ള സ്നേഹ ബഹുമാനാദരസൂചകമായിട്ടാണ് തങ്ങളോടൊപ്പം അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നത്. ആ പുണ്ണ്യാത്മാക്കളോട് തങ്ങളുടെ ഹൃദയങ്ങളിൽ യാതൊരു വെറുപ്പും പകയും വിദ്വേഷവും ഉണ്ടാകരുതെന്നും ആ പ്രാർത്ഥനയിൽ പറയുന്നു. ആ മുൻഗാമികളോട് സ്നേഹവും ബഹുമാനവുമുള്ളവരുടെ ഹൃദയത്തിൽ നിന്നും നാവിൽ നിന്നും മാത്രമേ ഈ പ്രാർത്ഥന പുറപ്പെടുകയുള്ളൂ. ബഹുമാനപ്പെട്ട സ്വഹാബികളെയും മറ്റ് തബഉ താബിഉകളെയും സലഫു സ്വാലിഹുകളെയും ആക്ഷേപിക്കുന്ന അവർക്ക് ഈ പ്രാർത്ഥന എങ്ങനെ നടത്താൻ കഴിയും ?

ഇത്രയും കുറിച്ചത് ഒരിക്കലും സഹോദരിയെ അപകീർത്തിപ്പെടുത്താനോ അവരെ ഓൻലൈനിൽ താറടിക്കാനോ വേണ്ടിയല്ല, മറിച്ച് ആ സഹോദരി ചെയ്യുന്ന പോലുള്ള ഇമാമീങ്ങളെയും മറ്റു പണ്ഡിതരെയും വിമർശിക്കുന്ന ഒരു രീതി സുന്നി മാതാപിതാക്കൾക്ക് ജനിച്ച ഒരാളിൽ നിന്നുണ്ടാവരുതെന്നു കരുതിയാണ് ഇത് തയ്യാറാക്കിയത്.  അല്ലാഹുവിൻ്റെ സഹായം ഉണ്ടെങ്കിൽ ഈ മെയിൽ മുഅ്‌മിന എന്ന സഹോദരിക്കോ മറ്റു മുജാഹിദ് ജമാഅത്തുകാർക്കോ വായിച്ച് ഒരു മനംമാറ്റമുണ്ടാവുകയാണെങ്കിൽ അതെനിക്ക് ഏറ്റവും വലിയ നേട്ടമായിരിക്കുമെന്ന് ഈ വിനീതൻ വിശ്വസിക്കുന്നു. മറ്റൊരു ലക്ഷ്യവും ഇത് കൊണ്ടില്ല. ഇതിനർത്ഥം അവരെ സുന്നിയിലേക്ക് പരവാതാനി വിരിച്ച് കാത്തിരിക്കുന്നു എന്നല്ല, ഇവിടെ സുന്നിയിലേക്ക് ആളെക്കൂട്ടുവാൻ വേണ്ടി തയ്യാറാക്കിയതല്ല. അത് അല്ലാഹു കൊടുക്കുന്ന ഔദാര്യമാണ്. അതിൽ മനുഷ്യരായ നമുക്ക്‌ യാതൊന്നും ചെയ്യുവാൻ സാധ്യമല്ല. ഒട്ടേറെ മെയിലുകൾ അയച്ചു സഹോദരിയോട് ഇത്തരം വിമർശനങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു, പക്ഷേ, എന്തോ കാരണം അവർക്ക് അതിൻ്റെ യഥാവിധി മനസ്സിലാക്കാൻ സാധിച്ചില്ല.

അവർ തെറ്റിദ്ധരിച്ച മറ്റൊരു കാര്യം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് സുന്നികൾ എതിരാണെന്നാണ്. എന്നാൽ പറയട്ടെ സുന്നികൾ സ്ത്രീകൾക്ക് വിദ്യഭ്യാസം നൽകണമെന്നാണ് പറയുന്നത്. കേരളത്തിലേക്ക് ഒന്ന് നോക്കുക കേരളത്തിലുള്ള മുഴുവൻ മിക്ക സ്ഥാപനങ്ങളിലും സ്ത്രീകൾക്കുളള കോളേജ് കാണാം അവിടെയൊക്കെ മുജാഹിദുകൾ വന്നാണോ കോളേജുകൾ നടത്തുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായി പഴയ കാലത്ത് ആരെങ്കിലും ഫത്‌വ ഇറക്കിയിട്ടുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണങ്ങൾ അവർക്കുണ്ടാവും മുൻകാലങ്ങളിലുള്ളവരെ ശപിക്കുന്നത് ഖിയാമത്തിൻ്റെ ലക്ഷണമാണെന്ന് പ്രവാചകൻ (സ) പറഞ്ഞതിനാൽ അവരെ കുറ്റപ്പെടുത്താൻ നാം ഒരുക്കമില്ല.

നാഥാ, മുൻഗാമികളെ കുറ്റപ്പെടുത്തുന്നവരിൽ ഞങ്ങളെയും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെയും നീ ഉൾപ്പെടുത്തരുതേ നാഥാ, മുൻഗാമികൾ ചലിച്ച മാർഗ്ഗത്തിൽ ഞങ്ങളെ നീ അടിയുറപ്പിച്ച് നിറുത്തേണമേ,സത്യം സത്യമായി മനസ്സിലാക്കുവാനും സത്യത്തോടു കൂടെ നിൽക്കുവാനും നാഥൻ നമ്മെ തുണക്കട്ടെ.

സുഹൃത്തുക്കളെ, നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും മറ്റ് പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ, നിങ്ങളുടെ സഹോദരൻ സി. പി. അബ്ദുല്ല ചെരുമ്പ

ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്

www.islamkerala.com
E-mail: [email protected]
Mobile : 91 9400534861 era