മദ്ഹബും തഖ്ലീദും

ഒരു യുദ്ധത്തിനായി പ്രവാചകൻ അനുയായികളായ സ്വഹാബത്തിനെ അയച്ചപ്പോൾ അവരോട് പറഞ്ഞു നിങ്ങൾ അവിടെ എത്തിയതിന് ശേഷം  അസർ നിസ്കരിച്ചാൽ  മതിയെന്ന്. അങ്ങനെ അവർ യുദ്ധത്തിന് പുറപ്പെട്ടു. വഴിയിൽ വെച്ച് അസർ നിസ്ക‌ാരം ഖളാഅ് ആവുന്ന സമയമായി. അപ്പോൾ അവരിൽ രണ്ട് അഭിപ്രായം വന്നു.

മദ്ഹബും തഖ്ലീദും

മാനു സുഹൃത്തുക്കൾക്ക് 
അസ്സലാമു അലൈക്കും

താഴെ കാണുന്ന കുറിപ്പ് രിയാദിലുള്ള ഒരു സുഹൃത്തുമായി ഓൺ ലൈനിൽ നടത്തിയ ചർച്ചയുടെ ഭാഗമായി അദ്ദേഹത്തിന് അയച്ച msg ആണ്. സുഹൃത്തക്കളിൽ വല്ലവർക്കും അത് ഉപകരിക്കും എന്ന ലക്ഷ്യത്തോടെ എല്ലാവരുടെയും സഹകരണ പ്രതി ക്ഷമയോടെ ഇവിടെ ചേർക്കുന്നു,
 
പലരും ചോദിക്കുന്ന സംശയങ്ങളാണ്. എന്തിനാണ് മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് തുടങ്ങിയവയോട് നിസഹകരിക്കുന്നത് ? അവരും  മുസ്‌ലീംകളല്ലേ ? ഖുർആനും ഹദീസും സ്വീകരിച്ചാൽ പോരേ ? മദ്ഹബ് പിമ്പറ്റുന്നതെന്തിനാണ് ? ഇസ്ലാം ഒന്നല്ലേ ? പിന്നെങ്ങനെ മദ്ഹബ് നാലായി ?കേരളത്തിലെ മുസ്ലിം സംഘടനകളിലുള്ളത് പോലെയുള്ള അഭിപ്രായ വ്യത്യാസമാണോ മദ്ഹബുകളുടെ ഇടയിലുള്ളത് ? ഇത്യാധി കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ സൂചിപ്പിട്ടുള്ളത്.

പ്രിയ സുഹൃത്ത് നാസർ ,

അസ്സലാമു അലൈക്കും., കഴിഞ്ഞ ദിവസം നമ്മൾ ഓൺ ലൈനിൽ സംസാരിച്ചപ്പോൾ കേരളത്തിലെ വിവിധ മത സംഘടനകൾ പ്രത്യേകിച്ച് സുന്നിയും മുജാഹിദ് - ജമാഅത്ത് ഇസ്ലാമിയും തമ്മിലുള്ള വ്യത്യാസം അറിയാൻ താങ്കൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഈ വിഷയത്തെക്കുറിച്ച് ഒരു ഇ-മെയിൽ അയക്കാമെന്ന് താങ്കളോട് പറഞ്ഞിരുന്നല്ലോ ഇൻശാ അല്ലാഹ് പൂർണമായിട്ടെല്ലെങ്കിലും അറിയുന്ന വിവരങ്ങൾ നമുക്ക് പങ്ക് വെക്കാം.

ബഹുമാനപ്പെട്ട പ്രവാചകൻ മുഹമ്മദ് (സല്ലള്ളാഹുഅലൈഹിവസല്ലം) ഹദീസിലൂടെ പറഞ്ഞു. മൂസാ നബിയുടെ സമുദായം 71 വിഭാഗമായിരുന്നു 70 ഉം നരകത്തിൽ ഒന്ന് സ്വർഗ്ഗത്തിലാണ്. ഈസ നബിയുടെ സമുദായം 72 വിഭാഗമാവുകയും 71 ഉം നരകത്തിലും ഒന്ന് സ്വർഗ്ഗത്തിലുമാണ്. ഭാവിയിൽ എന്റെ  സമുദായം 73 വിഭാഗമാകുമെന്നും എല്ലാം നരകത്തിൽ ഒന്ന് ഒഴികെ എന്ന് പറഞ്ഞപ്പോൾ അനുയായികളായ സഹാബത്ത് ചോദിച്ചു. ആ  സ്വർഗത്തിന്റെ ഒരു വിഭാഗം ആരാണ് നബിയേ ? അപ്പോൾ നബി (സ) പറഞ്ഞു. ഞാനും എന്റെ സഹാബത്തും ഏതൊരു  മാർഗത്തിലാണോ അതിനെ പിൻപറ്റി  ജീവിക്കുന്ന അന്ത്യനാൾ വരെയുള്ളവരാണ് സ്വർഗത്തിന്റെ വിഭാഗം 

മാന്യ സൂഹൃത്ത് നാസർ. മേൽ ഉദ്ധരിച്ച ഹദീ‌സിൽ നിന്ന് എന്ത് മനസ്സിലായി ? മുസ്‌ലിംകൾ കുറെ വിഭാഗമാകുമെന്നും എല്ലാ വിഭാഗവും നേർവഴിയിലായിരിക്കില്ലന്നും മനസ്സിലായില്ലേ ? മറ്റൊരു കാര്യം ഈ ഹദീ‌സ്സിൽ നിന്ന് മനസ്സിലാകുന്നത് ഖുർആനും  ഹദീസും ഓതിപ്പറയുന്ന എല്ലാവരും നേർവഴിയാകില്ലന്ന്. കാരണം , ഇവിടെ പിഴച്ച സർവ്വരും അന്യമതക്കാർ പോലും ഓതുന്നത് ഖുർആനും ഹദീസുമാണ്. അത് മനസ്സിലാക്കിയിട്ട് തന്നെ പ്രവാചകൻ. ഖുർആനും ഹദീസും ഓതിപ്പറയുന്നവർ എന്ന് പറയാതെ ഞാനും  എന്റെ സ്വഹാബത്തും നടന്ന  വഴി എന്ന് പറഞ്ഞത്. അപ്പോൾ ഒരു സംശയം വരാൻ സാധ്യതയുണ്ട്, എന്തെന്നാൽ പ്രവാചകൻ വഫാകുന്നതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങളിൽ രണ്ട് കാര്യം വിട്ടേച്ച് പോകുന്നു അല്ലാഹുവിന്റെ  ഖുർആനും അവന്റെ  റസൂലായ എന്റെ  സുന്നത്തും" (ഹദ‌ീ‌സ്) ഇത് രണ്ടും നിങ്ങൾ മുറുകെ പിടിച്ചാൽ എവിടെയും പരാജയപ്പെടുകയില്ലന്ന്. ഇതും മേലെ പറഞ്ഞതും വൈരുധ്യമല്ലേ എന്ന്  തോന്നിയേക്കാം.  അല്ല , കാരണം  ഞാനും എന്റെ  സ്വഹബത്തിന്റെയും വഴി എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും തന്നെ. അതിന്റെ വ്യാഖ്യാനം എൻെറയും സഹാബത്തിൻെറയും ജീവിതചര്യയാണ്. നിങ്ങളോരോരുത്തരും   ബുദ്ധി കൊണ്ട് മെനഞ്ഞെടുക്കുന്നതല്ലെന്നർത്ഥം. ഇപ്പോൾ വ്യക്‌തമായില്ലെ സുഹൃത്തെ ? 

ഇനി അറിയാനുള്ളത് പ്രവാചകൻ പറഞ്ഞ ഞാനും എന്റെ സഹാബത്തും നടന്ന വഴി എന്നതിൽ ആര് പെടുമെന്നാണ് സുന്നിയോ മുജാഹിതോ ജമാഅത്ത് തുടങ്ങി മറ്റേതെങ്കിലുമോ ? നമുക്കൊന്ന് പരിശോധിക്കാം. അതിന് മുമ്പ്  മുജാഹിദ്, ജമാഅത്ത തുടങ്ങിയവരുടെ വാദമെന്താണെന്ന് നോക്കാം. അപ്പോൾ‌ മനസ്സിലാകും അവരും സുന്നികളുമായിട്ടുള്ള വ്യത്യാസം.

മുജാഹിദ്  ജമാഅത്ത്  തുടങ്ങിയവർ പറയുന്നു. പ്രവാചകൻ  പറഞ്ഞത് ഞാൻ നിങ്ങളിൽ രണ്ട് കാര്യം വിട്ടേച്ച് പോകുന്നു. അല്ലാഹുവിൻെറ ഖുർആനും അവന്റെ റസൂൽ  ആയ  എന്റെ സുന്നത്തും (ഹദീസ്) എന്നല്ലേ പിന്നെന്തിനാ പൂർവീകരായ ഇമാമീങ്ങളുടെ പിന്നാലെ പോകേണ്ട ആവശും ? നമ്മുക്ക് ഖുർആനും ഹദീ‌സും അനുസരിച്ച് ജീവിച്ചാൽ പോരേ  ? ഇതാണ് അവരുടെ മുഖ്യ വാദം. ഈ വാദത്തിലൂടെ ഖുർആനിനുംഹദീസിനും  അവരുടെ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനം നൽക്കുന്നു. ഇങ്ങനെയാണ് വിവിധ വിഷയങ്ങളിൽ അവരുമായി തർക്കമുള്ളത്. പൂർവീകരെ അംഗീകരിക്കുന്നില്ല. മദ്ഹബിനെ  തള്ളിപ്പറയുന്നു. സുന്നികളാണെങ്കിൽ ഖുർആനിനും ഹദീസിനും പൂർവീകർ എന്ത് വ്യഖ്യാനം നല്കിയോ അത് അവർ സ്വീകരിക്കുന്നു. അതാണ് ഫിഖ്ഹ്. സ്വയം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിനെ അവർ എതിർക്കുന്നു.

പ്രവാചകൻ പഠിപ്പിച്ചത് ഞാനും എന്റെ സഹാബത്തും ഏതൊരു മാർഗത്തിലാണോ അതിനെ പിൻപ്പറ്റി ജീവിക്കുന്ന അന്ത്യനാൾ വരെയുള്ളവരാണ് സ്വർഗ്ഗത്തിൻ്റെ വിഭാഗം എന്നാണല്ലോ. ഇത് രണ്ടിന്റെയും പ്രായോഗികത തുടക്കത്തിൽ വിവരിച്ചിട്ടുണ്ട്. ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ചതാണല്ലോ ചേകനൂർ മൗലവിയും ചെയ്തത് ? ഇവർ പറയുന്നത് ശരിയാണെങ്കിൽ എന്ത് കൊണ്ട് ചേകനൂർ മൗലവി പറയുന്നത് ശരിയായിക്കൂടാ ? മുജാഹിദ്, ജമാഅത്ത് തുടങ്ങിയവർ പൂർവികരെ അംഗീകരിക്കുന്നില്ല എന്നതിന് എന്താണ് തെളിവ് എന്ന് താങ്കൾ ചോദിച്ചേക്കാം. അതിന് വ്യക്‌തമായ തെളിവ് ഉണ്ട്. ചില കാര്യങ്ങൾ വിവരിക്കാം.

മുഖ്യമായത് നാലാലൊരു മദ്ഹബ് അവർ സ്വീകരിക്കുന്നില്ല. ഉമറുൽ ഫാറൂഖ്  (റ)തറാവീഹ് നിസ്ക്‌കാരം ഇരുപത് റകഅത്ത്  നിസ്കരിച്ചിരുന്നുവെന്ന് അവര് പോലും സമ്മതിക്കുന്നതാണ്. എന്നിട്ടും അവരുടെ ബുദ്ധിക്കനുസരിച്ച് ഹദീസിനെ വ്യാഖാനിച്ചു കൊണ്ട് എട്ട് റകാഅത്ത് ആണ് നിസ്കരിക്കുന്നത്. നാളിത് വരെ ജുമുഅ ഖുതുബ അറബിയിലായിരുന്നു, അമ്പത് വർഷത്തിന് ശേഷമാണ് അത് തിരിയണമെന്ന ബുദ്ധി വന്നത്. അപ്പോൾ അത് മലയാളത്തിലാക്കി. അവരുമായി അഭിപ്രായ വ്യത്യാസമുള്ള സർവ്വ കാര്യങ്ങളും ,ഈ രീതിയിലാണ് അവർ മാറ്റി മറിക്കുന്നത്.

പിന്നെ താങ്കൾ മനസ്സിലാക്കി വെച്ചത് പോലെ സുന്നി മുജാഹിദ്, ജമാഅത്ത് തുടങ്ങിയവർ തമ്മിലുള്ളത് പേലെയല്ല മദ്ഹബുകൾ തമ്മിലുള്ള വ്യത്യാസം.  മദ്ഹബുകൾ തമ്മിലുള്ളത് പരസ്പരം അംഗീകരിച്ചു കൊണ്ടുള്ളതാണ്. ഒരു സ്‌ഥലത്തേക്ക് നാല്  വഴിയെന്ന പോലെയാണ് മദ്ഹബുകൾ തമ്മിലുള്ളത്. അതാത് വഴിയെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയവർക്ക് എളുപ്പമെന്ന് തോന്നുന്നതിലുടെ പോകാം. സുന്നി മുജാഹിദ് ജമാഅത്ത് തുടങ്ങിയവർ തമ്മിലുള്ളത് പരസ്‌പരം പിഴച്ചവരാണ് എന്ന വിശ്വാസമാണ്. പിന്നെ താങ്കൾ അറിയാൻ താൽപര്യപ്പെട്ടത് നാല് എങ്ങനെ ആയി എന്നുള്ളതാണ് ഒരു ഉദാഹരണം മാത്രം പറഞ്ഞു എഴുത്ത് ചുരുക്കാം.

ഒരു യുദ്ധത്തിനായി പ്രവാചകൻ അനുയായികളായ സ്വഹാബത്തിനെ അയച്ചപ്പോൾ അവരോട് പറഞ്ഞു നിങ്ങൾ അവിടെ എത്തിയതിന് ശേഷം  അസർ നിസ്കരിച്ചാൽ  മതിയെന്ന്. അങ്ങനെ അവർ യുദ്ധത്തിന് പുറപ്പെട്ടു. വഴിയിൽ വെച്ച് അസർ നിസ്ക‌ാരം ഖളാഅ് ആവുന്ന സമയമായി. അപ്പോൾ അവരിൽ രണ്ട് അഭിപ്രായം വന്നു. ഒരു വിഭാഗം പറഞ്ഞു റസൂലല്ലാഹ് പറഞ്ഞതിൽ ഉദ്ദേശം നമ്മൾ എത്രയും പെട്ടന്ന് അവിടെ എത്തണമെന്നുള്ളതാണ്. അല്ലാതെ നിസ്‌കാരം ഖളാഅ് ആക്കാൻ വേണ്ടിയല്ലെന്ന് പറഞ്ഞ് ആ വിഭാഗം അസർ നിസ്‌കാരം അവിടെ വെച്ച് തന്നെ നിസ്‌കരിച്ചു. മറ്റെ വിഭാഗം അസർ  നിസ്കാരം ഖളാഅ് ആയാലും പ്രവാചകൻ പറഞ്ഞത് പോലെ അവിടെ എത്തിയ ശേഷമേ നിസ്‌കരിക്കുകയുള്ളുവെന്ന് പറയുകയും അവിടെ എത്തിയതിന് ശേഷം നിസ്ക‌രിക്കുകയും ചെയ്‌തു. യുദ്ധം കഴിഞ്ഞു തിരിച്ചു വന്നതിന് ശേഷം ഈ സംഭവം പ്രവാചകനെ ധരിപ്പിച്ചപ്പോൾ നബി തിരുമേനി പറഞ്ഞത് നിങ്ങൾ രണ്ട് കൂട്ടർ ചെയ്‌തതും ശരിയാണ്. എന്റെ  സ്വഹാബത്ത് നക്ഷത്ര തുല്യരാണ് അവരിൽ നിങ്ങൾ ആരെ പിൻപറ്റിയാലും നേർവഴിയിലാണ്. നാല് മദ്ഹബിലുള്ള വ്യത്യാസം ഈ രീതിയിലാണ്. ആ അഭിപ്രായ വ്യത്യാസം സഹാബത്തിന്റെ ഇടയിലുണ്ടായതാണ്. ഇമാമീങ്ങൾക്ക് കിട്ടിയ റിപ്പോർട്ടനുസരിച്ച് അത് മദ്ഹബുകളിൽ പ്രതിഫലിച്ചു എന്നേയുള്ളൂ. നാലിൽ ഏത് വേണമെങ്കിലും നമുക്ക് സ്വീകരിക്കാം. സ്വീകരിക്കുന്ന മദ്ഹബിനെക്കുറിച്ച് പഠിച്ചിരിക്കണമെന്നേയുള്ളൂ.

പ്രവാചകൻ (സ) ഒരിക്കൽ പറയുകയുണ്ടായി. കാലക്കാരിൽ വെച്ച് ഏറ്റവും നല്ല കാലം എന്റെ കാലമാണ് പിന്നെ അതിനോടടുത്ത കാലമാണ്, പിന്നെ അതിനോടടുത്ത കാലമാണ്. ഏറ്റവും ദുഷിച്ച ഇക്കാലക്കാരിലെ മൗലവിമാരെക്കാൾ എത്രയോ  നല്ലവരല്ലേ മുൻഗാമികളായ മഹാൻമ്മാർ. ഇവൻമ്മാരെക്കാൾ അവരെ അംഗീകരിക്കലല്ലേ നമുക്ക് നല്ലത്. താങ്കളുടെ ബുദ്ധി എന്ത് പറയുന്നു ? അവരൊക്കെ നേർച്ചയെ തള്ളിപ്പറഞ്ഞോ ? ജാറത്തെ എതിർത്തോ ? താങ്കൾ രിയാദിൽ നിന്ന് മദീനത്ത് പോയിരുന്നു എന്ന് ഓൺ ലൈനിലൂടെ പറഞ്ഞല്ലോ. റസൂലുല്ലാന്റെ ജാറം താങ്കൾ അവിടെ കണ്ടിട്ടില്ലേ ? പച്ച ഖുബ്ബ കണ്ടിട്ടില്ലേ ? വഹാബി ഭരിക്കുന്ന നാട്ടിൽ അത് നില നിന്നത് തന്നെ ഒരു തെളിവല്ലേ ? മറ്റൊരു കാര്യം ജാറത്തിന്റെ മറവിലൂടെ നാട്ടിൽ നടക്കുന്ന പേക്കുത്തുകൾക്ക് സുന്നികൾ ഉത്തരവാദിയല്ല. അതിനെ കർശനമായി സുന്നികൾ എതിർക്കുന്നുണ്ട്. നഖം വെട്ടാത്തത് കൊണ്ട്  കൈ തന്നെ മുറിച്ച് കളയണമെന്ന് പറയുന്നത് ശരിയല്ലല്ലോ ?

തൽക്കാലം ഇത്രയും കൊണ്ട് ചുരുക്കുന്നു. ഇതിൽ തിന്നും താങ്കളുടെ സംശയങ്ങൾ തീരുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുമായി പരിചയപ്പെടാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. ഇതിനെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം അറിയാൻ താൽപര്യമുണ്ട് അറിയിക്കുമല്ലോ . അല്ലാഹു നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇഹത്തിലും പരത്തിലും അവൻ വിജയികളിൽ ഉൾപ്പെടുത്തട്ടെ .
ആമീൻ 
എന്ന് ,
അബ്ദുല്ല ചെരുമ്പ അബുദാബി 
ടെലി 050 7927429