മുഹർറം മാസത്തിലെ നോമ്പിന്റെ ഗുണങ്ങൾ

നബി(സ)യോട് സ്വഹാബത്ത് ചോദിച്ചു അല്ലാഹുവിൻ്റെ റസൂലേ! ആ ദിവസം ജൂതരും, കൃസ്ത്യരും ബഹുമാനിക്കുന്ന ദിവസമാണല്ലോ ? അപ്പോൾ നബി(സ) പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ അടുത്ത കൊല്ലം ഒൻപതിൻ്റെ അന്നും നമ്മൾ നോമ്പ് അനുഷ്ടിക്കും.

മുഹർറം മാസത്തിലെ നോമ്പിന്റെ ഗുണങ്ങൾ

فضيلة الصوم في شهر الله المحرم

മുഹർറം മാസത്തിലെ നോമ്പിന്റെ ഗുണങ്ങൾ

فقد أخرج مسلم من حديث أبي هريرة أن النبي صلى الله عليه وسلم قال: أفضل الصيام بعد شهر رمضان شهر الله الذي تدعونه المحرم وأفضل الصلاة بعد الفريضة قيام الليل

അബൂ ഹുറൈ റ(റ) യിൽ നിന്നും ഇമാം മുസ്ലിം ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു. റമളാൻ മാസത്തിലെ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ്, മുഹർറം എന്ന് നിങ്ങൾ വിളിക്കുന്ന അല്ലാഹുവിൻ്റെ മാസത്തിലെ നോമ്പിനാണ്. ഫർള് നിസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നിസ്‌കാരം രാത്രിയിലെ നിസ്കാരമാണ്.

عن أبي قتادة رضي الله عنه قال: سُئل رسول الله صلى الله عليه وسلم عن صيام يوم عاشوراء فقال: (يكفّر السّنة الماضية) رواه مسلم.

അബൂഖതാദ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. ആശൂറാഅ് നോമ്പിനെ പറ്റി (മുഹറം പത്തിലെ നോമ്പ്) പ്രവാചകൻ(സ)യോട് ചോദിച്ചപ്പോൾ പ്രവാചകൻ(സ) പറഞ്ഞു. ആ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കപ്പെടും (മുസ്ലിം)

وعن جابر بن سمرة قال : ( كان رسول الله صلى الله عليه وسلم يأمر بصيام يوم عاشوراء ، ويحثنا عليه ، ويتعاهدنا عليه ... الحديث ) أخرجه مسلم (3)

ജാബിർ ഇബിന് സമുറത്ത്(റ) ഉദ്ധരിക്കുന്നു അദ്ദേഹം പറഞ്ഞു. റസൂലുല്ലാഹി (സ) ആശൂറാഅ് നോമ്പ് അനുഷ്ടിക്കാൻ ഞങ്ങളോട് കൽപിക്കുകയും പ്രേരിപ്പിക്കുകയും അതിന്റെ മേൽ ഞങ്ങളോട് സന്ധി ചെയ്യുമായിരുന്നു.( മുസ്ലിം)

عن ابن عباس - رضي الله عنهما - قال : قدم رسول الله صلى الله عليه وسلم المدينة فوجد اليهود يصومون يوم عاشوراء ، فسئلوا عن ذلك ، فقالوا : هذا اليوم الذي أظهر الله فيه موسى وبني إسرائيل  على فرعون ، فنحن نصومه تعظيماً له ، فقال رسول الله صلى الله عليه سلم ( نحن أولى بموسى منكم ، فأمر بصيامه) أخرجه البخاري  ومسلم ،وفي رواية لمسلم : ( فصامه موسى شكراً ، فنحن نصومه ... )

ഇബ്ന് അബ്ബാസ്(റ) പറയുന്നു. പ്രവാചകൻ(സ) മദീനയിൽ ചെന്നപ്പോൾ ആശൂറാഅ് ദിവസം യഹൂദികൾ നോമ്പ് നോക്കുന്നതായി ശ്രദ്ധയിൽപെട്ടു. അപ്പോൾ നബി(സ) അതിനെപ്പറ്റി അവരോട് ആരാഞ്ഞപ്പോൾ അവർ പറഞ്ഞു ഈ ദിവസമാണ് മൂസനബി(അ)യേയും ബനൂഇസ്‌റാഈല്യരെയും ഫിർ ഔനിനെതൊട്ട് രക്ഷിച്ചത്. അതു കൊണ്ട് ആ ദിവസത്തെ ആദരിച്ചു കൊണ്ട് ഞങ്ങൾ നോമ്പ് അനുഷ്ടിക്കുന്നു. അപ്പോൾനബി(സ) പറഞ്ഞു. ഞങ്ങളാണ് നിങ്ങളേക്കാൾ മൂസാ നബി (അ)യുമായി ഏറ്റവും ബന്ധമുളളവർ അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ടിക്കാൻ നബി(സ) കൽപിച്ചു.

മുസ്‌ലിമിൻ്റെ റിപ്പോർട്ടിൽ ഇങ്ങനെയും കൂടി കാണാം. ഈ ദിവസം (ആശൂറാഅ്) നന്ദിയായി മൂസ നബി(അ) നോമ്പ് നോറ്റു. അത് കൊണ്ട് ഞങ്ങളും നോമ്പ് അനുഷ്ടിക്കുന്നു. (സ്വഹീഹുൽ ബുഖാരി, മുസ്‌ലിം)

استحباب صيام اليوم التاسع مع العاشر

മുഹർറം പത്തിലെ നോമ്പോടു കൂടി ഒൻപതാം ദിവസവും സുന്നത്താക്കി.

 عن ابن عباس - رضي الله عنهما - أن رسول الله صلى الله عليه وسلم لما صام يوم عاشوراء وأمر بصيامه قالوا : يا رسول الله ، إنه يوم تعظمه اليهود والنصارى ، فقال رسول الله صلى الله عليه وسلم : ( فإذا كان العام المقبل - إن شاء الله - صمنا اليوم التاسع ) قال : فلم يأت العام المقبل حتى توفي رسول الله صلى الله عليه وسلم . أخرجه مسلم ،

ഇബ്ന് അബ്ബാസ്(റ) നെ തൊട്ട് ഉദ്ധരിക്കുന്നു. പ്രവാചകൻ(സ) ആശൂറാഅ് ദിവസം നോമ്പ് അനുഷ്ടിക്കുകയും നോമ്പ് അനുഷ്ടിക്കാൻ കൽപിക്കുകയും ചെയ്‌തപ്പോൾ നബി(സ)യോട് സ്വഹാബത്ത് ചോദിച്ചു അല്ലാഹുവിൻ്റെ റസൂലേ! ആ ദിവസം ജൂതരും, കൃസ്ത്യരും ബഹുമാനിക്കുന്ന ദിവസമാണല്ലോ ? അപ്പോൾ നബി(സ) പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ അടുത്ത കൊല്ലം ഒൻപതിൻ്റെ അന്നും നമ്മൾ നോമ്പ് അനുഷ്ടിക്കും. ഇബ്‌ന് അബ്ബാസ്‌(റ) പറയുന്നു. അടുത്ത കൊല്ലം വന്നില്ല ആ കൊല്ലം നബി(സ) വഫാത്തായിരുന്നു.

وفي رواية له : ( لئن بقية إلى قابل لأصومنّ التاسع 

മറ്റൊരു റിപ്പോർട്ടിൽ നബി(സ) പറഞ്ഞതായി ഇങ്ങനെ കാണാം. ഞാൻ അടുത്ത കൊല്ലം ജീവിച്ചിരിക്കുകയാണെങ്കിൽ ഒൻപതിനും (മുഹറം) ഞാൻ നോമ്പ് നോൽക്കും.

عَنْ ابْنِ عَبَّاسٍ، رَضِيَ اللهُ عَنْهُمَا، قَالَ: مَا رَأَيْتُ النَّبيَّ صلى الله عليه وسلم يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلى غَيْرِهِ إِلا هَذَا الْيَوْمَ، يَوْمَ عَاشُورَاءَ، وَهَذا الشَّهْرَ، يَعْنِي: شَهْرَ رَمَضَانَ. ( صحيح البخاري)

ഇബ്ന് അബ്ബാസ്‌(റ) ഉദ്ധരിക്കുന്നു അദ്ദേഹം പറഞ്ഞു നബി(സ) ഈ ദിവസത്തിലും ( ആശൂറാഅ്) ഈ മാസത്തിലു(റമളാൻ) മുള്ള നോമ്പിനെ പരിഗണിക്കുന്നത് പോലെ ഞാൻ മറ്റൊന്നും കണ്ടിട്ടില്ല. (ബുഖാരി

قَالَ رَسُولُ اللهِ صلى الله عليه وسلم : صِيَامُ يَوْمٍ عَاشُورَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةِ الَّتِي قبله. ( صحيح مسلم،

നബി(സ) പറഞ്ഞു ആശൂറാഅ് നോമ്പ് കഴിഞ്ഞു പോയ ഒരു കൊല്ലത്തെ ദോഷം പൊറുക്കപ്പെടുമെന്ന് ഞാൻ കണക്കാക്കുന്നു. ( മുസ്‌ലിം)

وعَنْ ابْن عَبَّاسٍ، رَضِيَ اللهُ عَنْهُمَا، قَالَ: أَمَرَ رَسُولُ الله صلى الله عليه وسلم بِصَوْمٍ عَاشُورَاءَ: يَوْمُ العاشر.

ഇബ്ന് അബ്ബാസ്(റ) പറഞ്ഞു മുഹറം പത്ത് ആശൂറാഅ് ദിവസം നോമ്പ് അനുഷ്ടി ക്കാൻ നബി(സ) കൽപിച്ചു.

صفة صيام النبي صلى الله عليه وسلم لعاشوراء

അശൂറാഇന്റെ നോമ്പ് നബി(സ) എങ്ങനെയായിരുന്നു നോറ്റിരുന്നത് ? 

كان للنبي صلى الله عليه وسلم في صيامه لعاشوراء أربع حالات 

അശൂറാഅ് നോമ്പിൻ്റെ കാര്യത്തിൽ നബി(സ)ക്ക് നാല് അവസ്ഥകൾ ഉണ്ടായിരുന്നു.

الحالة الأولى: أنه كان يصومه بمكة ولا يأمر الناس بالصوم . 

ഒന്നാം അവസ്ഥ : പ്രവാചകൻ(സ) മക്കയിൽ വെച്ച് തന്നെ നോമ്പ് നോറ്റിരുന്നു. പക്ഷേ, ജനങ്ങളോട് കൽപിച്ചിരുന്നില്ല.

الحالة الثانية: أنّ النبي صلى الله عليه وسلم لما قدم المدينة، ورأى صيام أهل الكتاب له وتعظيمهم له، وكان يحب موافقتهم صامه وأمر الناس بصيامه. وأكد الأمر بصيامه والحث عليه، حتى كانوا يصومونه أطفالهم. والرأي الراجح أنه كان فرضا وواجبا في هذه الحالة.

രണ്ടാം അവസ്ഥ : പ്രവാചകൻ(സ) മദീനയിൽ ചെന്നപ്പോൾ ജൂത ക്രൈസ്തവർ നോമ്പ് അനുഷ്ടിക്കുന്നതും ആ ദിവസത്തെ ബഹുമാനിക്കുന്നതും കണ്ടു അപ്പോൾ അവരോട് യോജിക്കാൻ നബി(സ) ഇഷ്ടപ്പെടുകയും നോമ്പ് അനുഷ്ടിക്കുകയും നോമ്പ് അനുഷ്ടിക്കാൻ കൽപിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തു അപ്പോൾ സ്വഹാബത്ത് അവരുടെ കുട്ടികളെ അതിന്  നിർബന്ധിക്കുകയും ചെയ്തിരുന്നു മാത്രമല്ല ആ ഘട്ടത്തിൽ ആ നോമ്പ് ഫർള് ആയിരുന്നു.

الحالة الثالثة: لما فرض صيام شهر رمضان، ترك النبي صلى الله عليه وسلم أمر الصحابة بصيام عاشوراء وتأكيده فيه.

മൂന്നാം അവസ്ഥ : റമളാൻ മാസത്തിലെ നോമ്പ് ഫർളാക്കിയപ്പോൾ സ്വഹാബത്തിനോടുളള കൽപന നബി(സ) ഉപേക്ഷിച്ചു.

الحالة الرابعة: عزم النبي صلى الله عليه وسلم في آخر عمره على أن لا يصومه مفردا، بل يضم إليه يوما آخر مخالفة لأهل الكتاب في صيامه.

നാലാം അവസ്ഥ : നബി(സ)യുടെ അവസാന കാലഘട്ടത്തിൽ ഒറ്റ നോമ്പ് (ആശുറാഅ് മാത്രം) നോക്കാതിരിക്കാൻ തീരുമാനിക്കുകയും ജൂത ക്രൈസ്ത‌വരോട് എതിരാവാൻ വേണ്ടി മറ്റൊരു ദിവസം (ഒൻപതാം ദിവസം) അതിലേക്ക് കൂട്ടുകയും ചെയ്‌തു.

قال ابن حجر: فلما فتحت مكة واشتهر أمر الإسلام، أحب مخالفة أهل الكتاب أيضا كما ثبت في الصحيح. فهذا من ذلك، فوافقهم أولا، وقال نحن أحق بموسى منكم، ثم أحب مخالفتهم، فأمر بأن يضاف إليه يوم قبله ... خلافا لهم. ( فتح الباري)

ഇബ്ന് ഹജർ(റ) തങ്ങൾ പറയുന്നു മക്കം ഫത്ഹ് ആവുകയും ഇസ്‌ലാം വ്യാപകമാവുകയും ചെയ്‌തപ്പോൾ ജൂത ക്രൈസ്‌തവരോട് എതിരാവാൻ നബി(സ) ഇഷ്ടപ്പെട്ടു. സ്വഹീഹായ ഹദീസുകളിൽ അങ്ങനെ വന്നിട്ടുണ്ട്. എന്നാൽ ആദ്യ കാലങ്ങളിൽ അവരോട് യോജിച്ചിരുന്നു. എന്നിട്ട് നബി(സ) പറഞ്ഞു ഞങ്ങളാണ് നിങ്ങളേക്കാൾ മൂസാ നബി(അ)യോട് ഏറ്റവും ബന്ധപ്പെട്ടത്. പിന്നീട് അവരോട് എതിരാവുകയും അതിനോടു കൂടെ അതിൻ്റെ മുമ്പുളള ഒരു ദിവസം കൂട്ടുകയും ചെയ്തു. ( ഫത്ഹുൽ ബാരി)

ഇത് തയ്യാറാക്കിയത് : ഹനീഫ മുസ്ലിയാർ പുറത്തൂർ

ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861
NB:-
ഈ വർഷം (2009) ഇന്ത്യയിലും, ഗൾഫിലും മുഹർറം 9-10 (ഡിസംബർ 26-27 തീയ്യതി ശനി - ഞയർ ദിവസങ്ങളാണ് )