വെല്ലുവിളി വീരന്മാരെ സൂക്ഷിക്കുക 

വെല്ലുവിളി വീരന്മാരെ സൂക്ഷിക്കുക 

വെല്ലുവിളി വീരന്മാരെ സൂക്ഷിക്കുക 
വഞ്ചനയിൽ പെടാതിരിക്കാൻ

മാന്യ സുഹൃത്തുക്കൾക്ക്
അസ്സലാമു അലൈക്കും,

മാന്യ സുഹൃത്ത് സാദിഖ് സ്ത്ര‌ീ പള്ളിപ്പോക്കിനെക്കുറിച്ചു സംവാദം നടത്താൻ തയ്യാറുണ്ടോ എന്ന് വെല്ലു വിളിച്ചു ഇ-മെയിൽ അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ  വെല്ലുവിളി ഈ വിനീതൻ സ്വീകരിക്കുകയും രേഖാ പരമായി മുജാഹിദ് സംഘടനയുടെ ലെറ്റർപേഡിൽ. sys beda zayed കമ്മിറ്റിക്ക് എഴുതിത്തരണമെന്ന് ഞാൻ ആവശ്യപ്പെടുകയും ചെയ്തു.

പിറ്റെദിവസം (14/03/2005 തിങ്കൾ) അദ്ദേഹം എനിക്ക് ഫോണിൽ വിളിക്കുകയും എഴുതിത്തരാമെന്ന് പറയുകയും ചെയ്‌തു. മറ്റൊരു കാര്യം പറഞ്ഞത് ഞങ്ങൾ ലെറ്റർ കൊണ്ട് വരുമ്പോൾ തന്നെ വാദപ്രതിവാദം നടത്തണമെന്നും ഞങ്ങൾ വീഡിയോയും അൗഖാഫിന്റെ  പ്രതിനിധിയുമടക്കം വരുമെന്നും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഔഖാഫിൻ്റെ പ്രതിനിധിയോ മറ്റോ വരുന്നതിൽ കുഴപ്പമില്ല. പക്ഷെ അതിനുമുമ്പ് ഇരു വിഭാഗത്തിലെയും പണ്ഡിതൻമാർ ചേർന്നു വ്യവസ്‌ഥ തയ്യാറാക്കി ആരൊക്കെ പങ്കെടുക്കണം, എവിടെ വെച്ചാകണം, എപ്പോൾ നടത്തണം എന്നൊക്കെ തീരുമാനിച്ചു വേണ്ടത് പോലെ നമുക്ക് ചെയ്യാമെന്നും കൂടെ ഈ വിനീതന്റെ  അഭിപ്രായമായി പറഞ്ഞു. മുജാഹിദ് വിഭാഗത്തിലെ യു എ ഇ യിലുള്ള ബഹു : ഹുസൈൻ സലഫിയും സുന്നി വിഭാഗത്തിലെ യു എ ഇ ലുള്ള നിങ്ങൾ പറയുന്ന ആരെയും ആവാമെന്നും. അങ്ങനെ പണ്ഡിതർ തമ്മിൽ ഒരു വാദപ്രതിവാദം നടക്കട്ടെ. സത്യം വ്യക്‌തമായ ഭാഗത്ത് നമുക്ക് ചേരാമെന്നും പറഞ്ഞു. അതിനൊക്കെ മുമ്പ് നിങ്ങളുടെ വെല്ലുവിളി എഴുതി തരണമെന്ന് ഞാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ എഴുത്ത് പ്രതീക്ഷിച്ചു കൊണ്ടിരിക്കെ 16/03/2005 ന് രാത്രി അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്ത് അബ്‌ദുല്ലയും കൂടി വിളിച്ചു പറഞ്ഞു. ഇതാ അബുദാബി ഇസ്ലാഹി സെന്ററിന്റെ വെല്ലുവിളിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള ലെറ്റർ നമ്മുടെ കയ്യിലുണ്ട് നിങ്ങൾ ഇവിടെ വന്നു ലെറ്റർ വാങ്ങണം. അതല്ലെങ്കിൽ ഇപ്പോൾ തന്നെ ആ ലെറ്ററുമായി ഞങ്ങൾ അവിടെ വരുന്നതാണ്. എന്ത് ചെയ്യണമെന്ന് ഇപ്പോൾ തന്നെ പറയണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നിങ്ങൾ ആ ലെറ്റർ തരാൻ വേണ്ടി മാത്രം ഇവിടെ വരേണ്ടന്ന് പറയുകയും അതിന് പരിഹാരം ഉണ്ടാക്കാമെന്ന് ഈ വിനീതൻ പറയുകയുണ്ടായി. പിന്നീടുള്ള അവരുടെ സംസാരത്തിൽ സംശയം ( ലറ്റർ തരുമ്പോൾ തന്നെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുള്ള റിപ്ലേ തരണമെന്ന് പറഞ്ഞതിനാൽ )  തോന്നിയപ്പോൾ ഈ വിനീതൻ അദ്ദേഹത്തോടു പറഞ്ഞു ആ ലെറ്ററിന്റെ കോപ്പി ഫാക്സ്  അയക്കുക അതിന് ശേഷം റിപ്പേ തന്നു കൊണ്ട് ഒറിജിനൽ സ്വീകരിച്ചു കൊള്ളാമെന്ന് പറഞ്ഞപ്പോൾ അതിന് അദ്ദേഹം സമ്മതിച്ചില്ല. നേരിട്ട് വന്ന് വാങ്ങണം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇവരുടെ വെല്ലുവിളി അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി 17/03/05 വ്യഴാഴ്‌ച രാവിലെ ഞാൻ മാന്യ സുഹൃത്ത് സ്വാദിഖിനെ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ കമ്മിറ്റിയുടെ സെക്രട്ടറി അബ്ദുല്ലത്തീഫ് ബെളിഞ്ചം അബുദാബിയിലുണ്ട് അദ്ദേഹത്തെ ലെറ്റർ ഏൽപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, എന്റെ ജോലി കഴിഞ്ഞ ശേഷം ഓഫീസിൽ പോയി ലെറ്റർ എടുത്ത് അദ്ദേഹത്തെ ഏൽപിക്കാമെന്നേൽക്കുകയും, അദ്ദേഹം എന്നെ വിളിക്കട്ടെ എന്ന് പറയുകയും ചെയ്തു. സ്വാദിഖ് പറഞ്ഞത് പോലെ ഉച്ചക്ക് ശേഷം ലത്തീഫ് അദ്ദേഹത്തെ വിളിച്ചപ്പോൾ, അബ്ദുല്ലായെ തന്നെ ഏൽപിച്ചു കൊള്ളാമെന്ന് പറയുകയാണുണ്ടായത്. പിന്നീട് സ്വാദിഖ് എന്നെ വിളിച്ചു പറഞ്ഞു അദ്ദേഹത്തിന്റെ സ്വഭാവം ശരിയില്ലാത്തത് കൊണ്ടാണ് ലെറ്റർ ഏൽപിക്കാതിരുന്നത്, നിങ്ങളെ തന്നെ നേരിട്ട് എൽപിക്കാമെന്ന് പറയുകയുണ്ടായി. രണ്ട് ദിവസത്തിനകം പരിഹരമുണ്ടാക്കാമെന്ന് ഞാൻ മറുപടി കൊടുത്തു. പിന്നീട് അന്ന് രാത്രി വിനീതൻ തന്നെ പോയി വാങ്ങാമെന്ന് കരുതി 175 കിലോ മീറ്റർ അകലെയുള്ള  ബദാസായിദിൽ നിന്ന് അബുദാബിക്ക് പോകാനുള്ള വാഹനം ശരിപ്പെടുത്തി, ഞങ്ങൾ പോകാൻ പുറപ്പെടുമ്പോൾ സാദിഖിന് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ലെറ്റർ കയ്യിലില്ല, പ്രസിഡന്റിനെയും സെക്രട്ടറിയെയുമൊക്കെ കണ്ടിട്ട് ലെറ്റർ വാങ്ങേണ്ടതുണ്ട്. rent a car പിടിച്ചു നിങ്ങൾ ഇങ്ങോട്ട് വരേണ്ടന്ന്.  ഇദ്ദേഹത്തിന്റെ വെല്ലുവിളി എങ്ങനെയുണ്ടെന്ന് മാന്യ സുഹൃത്തുക്കൾ  വിലയിരുത്തുക. ഇത്രമാത്രമേ ഈ വിനീതന് പറയാനുള്ളൂ

19/03/2005 ന് ഒരു ഇ-മെയിൽ എനിക്ക് അദ്ദേഹം അയക്കുകയുണ്ടായി. ആ ഇ- മെയിലിൽ പറയുന്നു. ഔദ്യോഗിക രീതിയിൽ ഒരു ലെറ്റർ കൈമാറ്റം വേണ്ടന്നാണ്. വെല്ലുവിളി നടത്തുമ്പോഴും ലെറ്റർ തരാമെന്നേൽക്കുമ്പോഴുമാണ് അത് ചിന്തിക്കേണ്ടിയിരുന്നത്. ഔദ്യോഗികതയോ വ്യവസ്തയോ ഇല്ലാതെ, പറമ്പിൽ വെച്ച് കോഴികൾ പരസ്‌പരം കടിച്ചു കീറുംപോലെ, അങ്ങാടികളിൽ വെച്ച് രാഷ്ട്രീയക്കാർ പരസ്പരം സംസാരിച്ചു വഴക്ക് കൂടുംപോലെയോ ദീനിന്റെ കാര്യം ചർച്ച ചെയ്യാമെന്ന് പറയുന്ന ഈ രീതി ശരിയാണെന്ന് തോന്നുന്നുണ്ടോ ? അദ്ദേഹത്തിന്റെ  സംസാരത്തിലും ശേഷം വന്ന ഇ-മെയിലിലും നിന്ന് മനസ്സിലാവുന്നത് നേർക്കുനേരെ പണ്ഡിതമ്മാരുമായി സംവാദം നടത്താൻ ഞങ്ങളില്ല.  ഏതെങ്കിലും  സാധാരണക്കാരുണ്ടെങ്കിൽ (ദർസിൽ ഓതിപ്പഠിക്കാത്ത) ഒരു കൈ നോക്കാമെന്നാണ് . അല്ലാതെ ഇരുവിഭാഗം പണ്ഡിതൻമാർ സംവാദം നടത്തി സത്യം പൊതുജനങ്ങൾക്ക് മനസ്സിലാവട്ടെ എന്നുള്ളതല്ല. എ മെയില്  അവസാനം പറയുന്നത് ഈ വിനീതൻ എഴുതി കൊടുക്കണം പോൽ !!! കണ്ടാൽ തോന്നും വെല്ലുവിളിച്ചത് ഈ വിനീതനാണെന്ന് വല്ലാത്ത തൊലിക്കട്ടി തന്നെ ഇവരുടേത് ! അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് ഇങ്ങനെ കെട്ടിമറിയാൻ സാധിക്കുമോ ? സത്യം മനസ്സിലാക്കുവാനും സത്യം ഉൾക്കൊണ്ട് ജീവിക്കുവാനും പടച്ച റബ്ബ് നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ.


എന്ന്
അബ്ദുല്ല ചെരുമ്പ അബുദാബി
mob : 050 7927429