വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

വല്ലവനും തന്റെ മുസ്ലിം സഹോദരന്റെ അരികിൽ രോഗ സന്ദർശകനായി ചെന്നാൽ അവൻ അരികിൽ ഇരിക്കുന്നത് വരെ അവൻ സ്വർഗീയ ആരാമത്തിലൂടെയാണ് നടക്കുന്നത്. അവനോട് കൂടെ ഇരുന്നാൽ അനുഗ്രഹം (അല്ലാഹുവിന്റെ) അവനെ പൊതിയും. ആ സന്ദർശനം പ്രഭാതത്തിലാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ എഴുപതിനായിരം മലക്കുകൾ അവന് റഹ്‌മത്തിന് വേണ്ടി പ്രാർതഥിക്കും

വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

അതിന്റെ അവസാന ഭാഗം 36- മുതൽ 50 വരെ 


നമുക്ക് ലഭിച്ച സന്ദേശം നാം മറ്റുള്ളവരിലേക്കും എത്തിക്കുക. ഇത് മറ്റുള്ളവർക്ക് അയച്ച് കൊടുക്കുന്നവർക്ക് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവട്ടെ ആമീൻ

(36):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من أنظر مُعسراً ، أو وضع له ، أظلّه الله يوم القيامة تحت ظلّ عرشه ، يوم لا ظلّ إلا ظلّه.

വല്ലവനും വിഷമമനുഭവിക്കുന്നവനെ സഹായിക്കുകയോ അല്ലെങ്കിൽ കടം ഒഴിവാക്കി കൊടുക്കുകയോ ചെയ്താൽ ഖിയാമത്ത് നാളിൽ അല്ലാഹുവിന്റെ തണലെല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അല്ലാഹു അവന് അർശിന്റെ തണൽ നൽകും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(37) :الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من كتم غيظا ، وهو قادر على أن يُنفذه ، دعاه الله على رؤوس الخلائق ، حتى يخيّره من الحور العين ، يزوجه منها ما شاء.

വല്ലവനും ദേഷ്യം പ്രകടിപ്പിക്കാൻ കഴിയുന്നതോട് കൂടി അതിനെ മറച്ചു വെച്ചാൽ അല്ലാഹു അവനെ സൃഷ്ട‌ികളുടെ തലവന്മാരായി ക്ഷണിക്കപ്പെടുകയും “ഹുറുൽ ഈനിൽ" നിന്ന് ഇഷ്ട‌മുള്ളതിനെ തെരഞ്ഞെടുക്കാൻ അവസരം നൽകുകയും അവരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതിനെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(38) :الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من كان سهلاً هيناً ليناً ، حرّمه الله على النّار.

വല്ലവനും സൗമ്യനും,ദയ ഉള്ളവനും,സഹനമുള്ളവനുമാണെങ്കിൽ അല്ലാഹു അവന്റെ മേൽ നരകം നിശിദ്ധമാക്കിയിരിക്കുന്നു

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(39) :الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من يتكفل لي أن لا يسأل الناس شيئا ، أتكفّل له بالجنة

വല്ലവനും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന കാര്യത്തിൽ എനിക്ക് ജാമ്യം നിന്നാൽ സ്വർഗം കൊണ്ട് അവന് ഞാൻ ജാമ്യം നിൽക്കും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(40):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من بنى الله مسجداً ، ولو كمفحص قطاة لبيضها ، بنى الله له بيتاً في الجنّة.

വല്ലവനും അല്ലാഹുവിന് ഒരു പള്ളി നിർമ്മിച്ചാൽ അത് കുളക്കോഴി (പക്ഷി) മുട്ടയിടാൻ വേണ്ടിയുണ്ടാക്കുന്ന കൂട് പോലെയാണെങ്കിലും അല്ലാഹു സ്വർഗത്തിൽ അവനൊരു വീട് പണിയും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(41):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إن في الجنّة غرفا يرى ظاهرها من باطنها ، وباطنها من ظاهرها، أعدّها الله تعالى لمن أطعم الطعام ولآن السّلام وتابع الصّيام وصلَّى بالليلِ والنَّاسُ نيامٌ

സ്വർഗത്തിൽ ഒരു വീടുണ്ട് അതിന്റെ ഉൾഭാഗം പുറത്ത് നിന്നും പുറം ഭാഗം ഉള്ളിൽ നിന്നും കാണാൻ കഴിയുന്ന രീതിയിലാണതിന്റെ സംവിധാനം അല്ലാഹു അത് തയ്യാറാക്കിയിരിക്കുന്നത്.ഭക്ഷണം നൽകുന്നവനും മൃതുലമായി സംസാരിക്കുന്നവനും, തുടരെ നോമ്പനുഷ്ടിക്കുന്നവനും, ജനങ്ങൾ സുഖനിദ്രയിലാകുമ്പോൾ രാത്രി നിസ്കരിക്കുന്നവനുമാണ്

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(42):الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قتل وزغة في أوّل ضربة كتب له مائة حسنة ، ومن قتلها في الضّربة الثّانية فله كذا وكذا حسنة وإن قتلها في الضّربة الثّالثة فله كذا وكذا حسنة  

വല്ലവനും  ഒറ്റയടിക്ക് പല്ലിയെ  കൊന്നാൽ അവന്  100 നന്മ രേഖപ്പെടുത്തും. രണ്ടാമത്തെ അടിക്കാണെങ്കിലും അപ്രകാരം തന്നെ നന്മയുണ്ട്. ഇനി മുന്നാമത്തെ അടിക്കാണെങ്കിലും നന്മ അപ്രകാരം തന്നെയാണ്. (പല്ലിയെ കൊല്ലാനുള്ള പ്രേരണയാണ് ഈ ഹദീസിലൂടെ  അറിയിക്കുന്നത് .

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(43):الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من عاد مريضاً ، أو زار اخا له في الله ، ناداه مناد : ان طبت وطاب ممشاك ، وتبوّأت من الجنة منزلاً.

വല്ലവനും രോഗിയെ  സന്ദർശിക്കുകയോ  അല്ലെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ (ജീവിക്കുന്ന) ഉള്ള സഹോദരനെ സന്ദർശിക്കുകയോ  ചെയ്താൽ ഒരു വിളിച്ച് പറയുന്നവർ പറയും (മലക്ക്). "നീ ഗുണവാനായിരിക്കുന്നു. നിന്റെ നടത്തം വിജയിച്ചിരിക്കുന്നു. നിനക്ക് സ്വർഗത്തിൽ ഒരു വീട് തയ്യാറായിരിക്കുന്നു".

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(44):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من أتى أخاه المسلم عائداً ، مشى في خرافة الجنة حتى يجلس ، فإذا جلس غمرته الرّحمة ، فإن كان غدوة، صلى عليه سبعون ألف ملك حتى يمسي ، وإن كان مساء ، صلى عليه سبعون ألف ملك حتى يصبح

വല്ലവനും തന്റെ മുസ്ലിം സഹോദരന്റെ അരികിൽ രോഗ സന്ദർശകനായി ചെന്നാൽ അവൻ അരികിൽ ഇരിക്കുന്നത് വരെ അവൻ സ്വർഗീയ ആരാമത്തിലൂടെയാണ് നടക്കുന്നത്. അവനോട് കൂടെ ഇരുന്നാൽ അനുഗ്രഹം (അല്ലാഹുവിന്റെ) അവനെ പൊതിയും. ആ സന്ദർശനം പ്രഭാതത്തിലാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ എഴുപതിനായിരം മലക്കുകൾ അവന് റഹ്‌മത്തിന് വേണ്ടി പ്രാർതഥിക്കും ആ സന്ദർശനം പ്രദോശത്തിലാണെങ്കിൽ പ്രഭാതമാകുന്നത് വരെ എഴുപതിനായിരം മലക്കുകൾ അവന് റഹ്‌മത്തിന് വേണ്ടി പ്രാർത്ഥിക്കും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(45):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قال أستغفر الله الذي لا إله إلا هو الحيّ القيوم وأتوب إليه ، غفر الله له وإن كان فرّ من الزّحف.

വല്ലവനും “അസ്തഗ്‌ഫിറുല്ലാഹല്ലദീ ലാ ഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം വഅതുബു ഇലൈഹി" എന്ന് പറഞ്ഞാൽ അവന്റെ എല്ലാ ദോശങ്ങളും പൊറുക്കപ്പെടും,അവൻ യുദ്ധ രംഗത്ത് നിന്ന് ഓടിപ്പോന്നവനാണെങ്കിൽ പോലും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(46):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

ألا أعلّمك كلمات إذا قلتهنَّ غفر الله لك ، وإن كنت مغفورا لك ؟ قل : لا إله إلا الله العليّ العظيم ، لا إله إلا الله الحكيم الكريم . لا إلا الله سبحان الله ربّ السّموات السّبع وربّ العرش العظيم، الحمد الله ربّ العالمين.

നിങ്ങൾക്ക് ഞാൻ ചില വാക്കുകൾ പഠിപ്പിച്ച് തരട്ടെയോ ? അത് നിങ്ങൾ ഉച്ചരിക്കുകയാണെങ്കിൽ നിങ്ങളുടെ ദോശങ്ങൾ പൊറുക്കപ്പെടും, അത്  കൊണ്ട് നിങ്ങൾ ഈ വാക്കുകൾ ഉച്ചരിച്ചോളൂ. "ലാ ഇലാഹ ഇല്ലല്ലാഹുൽ അ'ലിയ്യുൽ അളീം, ലാ ഇലാഹ  ഇല്ലല്ലാഹു അൽഹകീമുൽ കരീം, ലാ ഇലാഹ  ഇല്ലല്ലാഹ് സുബ്ഹാനല്ലാഹി റബ്ബിസ്സമാവാത്തിസ്സ ബഇ വറബ്ബിൽ അ'ർശിൽ അ'ളീം, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ"

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(47):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إنّ موجبات المغفرة بذل السّلام ، وحسن الكلام .

ദോഷം പൊറുക്കാനുള്ള അനിവാര്യ ഘടകമാണ് സലാം പ്രചരിപ്പിക്കലും, നല്ല സംസാരവും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(48):الحديث

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

طوبى لمن وجد في صحيفته استغفاراً كثيراً.

(നാളെ ആഖിറത്തിൽ വെച്ച് നൽകപ്പെടുന്ന) കിതാബിൽ കൂടുതൽ - ഇസിഗ്ഫാർ " ആര് എത്തിച്ചോ അവനാണ് വിജയിച്ചവൻ.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(49):الحديث
قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من أكل طعاماً ثم قال : الحمد لله الذي أطعمني هذا الطّعام ، ورزقنيه من غير حول منّي ولا قوة . غفر له ما تقدم من ذنبه، ومن لبس ثوبا فقال : الحمد لله الذي كساني هذا، ورزقنيه من غير حول منّى ولا قوة غفر له ما تقدّم من ذنبه وما تأخر

വല്ലവനും ഭക്ഷണം കഴിച്ചു എന്നിട്ട് "അൽഹംദുലില്ലാഹില്ലദീ  അത്വ് അമനി  ഹാദത്ത്വ ആമ, വറസഖനീഹി മിൻ ഗയ്‌രി ഹൗലിൻ മിന്നി വലാ ഖുവ്വ.....എന്ന് ചൊല്ലിയാൽ അവൻ കഴിഞ്ഞു പോയ മുഴുവൻ ദോശവും പൊറുത്ത് കൊടുക്കും. വല്ലവനും വസ്ത്രം ധരിച്ചു എന്നിട്ട് 'അൽഹംദുലില്ലാഹില്ലദീ  കസാനി ഹാദാ, വറസഖനീഹി മിൻ അയ്‌രി ഹൗലിൻ മിന്നീ വലാ ഖുവ്വ" എന്ന ചൊല്ലിയാൽ അവന്റെ കഴിഞ്ഞതും  വരാൻ പോകുന്നതുമായ മുഴുവൻ ദോശങ്ങളും പൊറുത്ത് കൊടുക്കും 

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


(50):الحديث

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من استغفر للمؤمنين والمؤمنات ، كتب الله له بكلّ مؤمن ومؤمنة حسنة.

വല്ലവനും വിശ്വാസികളായ സ്ത്രീ പുരുഷന്മാർക്ക് വേണ്ടി പൊറുക്കലിനെ തേടിയാൽ എല്ലാ വിശ്വാസികളും വിശ്വാസിനികളുമായവരുടെ എണ്ണം കണ്ട് അല്ലാഹു അവന് നന്മ രേഖപ്പെടുത്തും 

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

വിവ: അബൂ അയ്‌മൻ പുറത്തൂർ

ഓൺലൈൻ സഹോദരങ്ങളേ, മൂന്ന് ഭാഗങ്ങളായി വിവരിച്ച അമ്പത് ഹദീസുകളുടെ വ്യാഖ്യാനം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ കഴിഞ്ഞു പോയ ഭാഗങ്ങൾ  www.islamkerala.com സൈറ്റിൽ ലഭ്യമാണ്. ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദരങ്ങൾക്കും ഫോർവേഡ് ചെയ്തു  ഇതിന്റെ പുണ്യം നേടുന്നതിൽ പങ്കാളിയാവുക. അല്ലാഹുതആലാ നമ്മളിൽ നിന്ന് ഇത് സ്വീകരിക്കട്ടെ ആമീൻ, നാഥാ ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ ഇതിൽ വല്ല തെറ്റുകളോ കുറവുകളോ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾക്കത് പൊറുത്ത് തരേണമേ. ഇത് കാരണമായി ഞങ്ങളുടെ പരലോക ജീവിതം ധന്യമാക്കേണമേ നാഥാ ആമീൻ.  സഹോദരങ്ങളോട് ഒരഭ്യർത്ഥന രണ്ട് വർഷം മുമ്പ് മരണപ്പെട്ട്പോയ വിനീതന്റെ പിതാവ്, സി. പി അബ്‌ദുറഹ്‌മാൻ ഹാജി അവരുടെ പരലോക മോക്ഷത്തിനു വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു.

എന്ന് നിങ്ങളുടെ സഹോദരൻ അബ്ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429