വ്രതം ആരോഗ്യത്തിന്

പ്രവാചകൻ(സ) പറഞ്ഞിരിക്കുന്നു. നോമ്പുകാരനായിരിക്കെ കളവ് പറയുകയും അതിനോടനുബന്ധിച്ച് കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരാളുടെ വിശപ്പിനോ ദാഹത്തിനോ അല്ലാഹുവിന് യാതൊരാവശ്യവുമില്ല. നിങ്ങളിലൊരാൾ നോമ്പനുഷ്ടിക്കുകയാണെങ്കിൽ, അവൻ ചീത്ത പ്രവർത്തികളിൽ നിന്നും അനാവശ്യ സംസാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കട്ടെ.

വ്രതം ആരോഗ്യത്തിന്

വ്രതം ആരോഗ്യത്തിന്

റമദാൻ വ്രതത്തിന്റെ അനുഗ്രഹീത മാസം ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കാനും പരിശീലിപ്പിക്കാനുമുളള മുഹൂർത്തം.

ഇസ്ലാമികവ്രതത്തിന്റെ ഗുണങ്ങൾ, ആവശ്യം,അർത്ഥം എന്നിവയെക്കുറിച്ചുള്ള ഹൃസ്വവും ഗ്രാഹ്യവുമായ ഒരു വിവരണം


ആമുഖം 

താങ്കൾക്ക് ഹൃദ്യമായ സ്വാഗതം!

റമളാൻ ഇതാ ആഗതമായി റമളാനെക്കുറിച്ചുളള ചില വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നതിൽ ഞങ്ങൾക്ക് അതിയായ സംതൃപ്തിയുണ്ട്. ഇത് നിങ്ങൾക്ക് ഉപകാരപ്രദമായ ഒരു അറിവിന്റെ ഉറവിടമായേക്കുമെന്നു ഞങ്ങൾ തീർച്ചയായും കരുതുന്നു.

റമളാനെക്കുറിച്ച് കൂടുതൽ അറിവ് നേടാനും ഈ പവിത്ര മാസത്തിന്റെ പ്രാധാന്യത്തെ കൂടുതൽ ഉൾക്കൊളളാനും ഇത് കാരണമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. ഈ പ്രസന്റേഷൻ നിങ്ങളുടെ നോമ്പ് അർത്ഥവത്തും ഫലപ്രദവുമാക്കുമെന്നു കരുതട്ടെ.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത് നിങ്ങൾക്കുളള സമ്മാനമാണ് . 

ഇസ്ലാമിക കലണ്ടറിലെ വിശുദ്ധമാസം (റമദാൻ)

 
മുസ്ലിംകൾക്ക് ഈ മാസം നോമ്പനുഷ്ഠിക്കുക എന്നത് ഒഴിച്ചു കൂടാനാവാത്ത ബാധ്യതയാണ്.

വ്രതമനുഷ്ടിക്കുക എന്നാൽ നിയന്ത്രിക്കുക എന്നാണർത്ഥം

പ്രഭാതം മുതൽ പ്രദോഷം വരെ തീറ്റ കുടി ലൈംഗിക കർമ്മങ്ങൾ എന്നിവ വെടിയുക.

നോമ്പിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ


പ്രായം ചെന്നവരും രോഗികളും ഒരോ നോമ്പിനും ആവശ്യക്കാർക്ക് ഒരു നേരം ഭക്ഷണം നൽകുകയും കുട്ടികളും മനസിക വൈകല്യമുളളവരുമല്ലാത്ത മറ്റുളളവർ പിന്നീട് ഖളാഅ് വീട്ടുകയും വേണം 

വിശുദ്ധ ഖുർആൻ പറയുന്നു

أَيَّامًا مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أَخَرَ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينِ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَن تَصُومُوا خَيْرٌ لَكُمْ إِن كُنتُمْ تَعْلَمُونَ

അൽപദിവസങ്ങൾ മാത്രമാണ് (നോമ്പനുഷ്ടിക്കേണ്ടത്) എന്നാൽ നിങ്ങളിൽ ആരെങ്കിലും രോഗിയോ യാത്രയിലോ ആയാൽ (അവൻ ആ ദിവസങ്ങളിൽ നോമ്പ് നോൽക്കേണ്ടതില്ല) മറ്റു ദിവസങ്ങളിൽ എണ്ണം (പൂർത്തിയാക്കണം) അതിന് (നോമ്പിന്) കഴിയാത്തവർ പ്രായശ്ചിത്തം ഒരു ദരിദ്രന് ആഹാരം കൊടുക്കുക എന്നത് കടമയാകുന്നു.ആരെങ്കിലും സ്വമേധയാ നന്മ ചെയ്താൽ അതവന് ഏറ്റവും നല്ലതാണ്. അറിയുന്നവരാണെങ്കിൽ നിങ്ങൾക്ക് നോമ്പ് നോൽക്കുന്നതാണ് ഉത്തമം.


എന്തു കൊണ്ട് നോമ്പനുഷ്ടിക്കുന്നു ?

يَأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

നോമ്പിന്റെ ലക്ഷ്യം എന്ന് പറയുന്നത് ഭയഭക്തി വർദ്ധിപ്പിക്കലാണ് (തഖ്വ  ) ഖുർആൻ പറയുന്നു. ഓ! സത്യവിശ്വാസികളേ! നിങ്ങൾക്ക് മുമ്പുളളവർക്ക് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നാം നോമ്പ്  നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ തഖ്വയുളളവരാവാൻ വേണ്ടി. ( 2 : 183)

ഉദാ : മർയം ബീവി(റ) യെക്കുറിച്ച് അല്ലാഹു ഖുർആനിൽ പറയുന്നു. തീർച്ചയായും ഞാൻ അല്ലാഹുവിന് വേണ്ടി നോമ്പ് നേർച്ചയാക്കിയിരിക്കുന്നു. (സൂറ മർയം 19:26)
തഖ്വ  എന്നാൽ പ്രതിരോധിക്കാനുള്ള കഴിവാണ്.

എന്താണ് തഖ്വ ?

തഖ്വ ഒരു അറബി വാക്കാണ്.അത് ഹൃദയത്തിന്റെ ഒരവസ്ഥയാണ്. നല്ല സ്വഭാവത്തെ അത് പ്രേരിപ്പിക്കുകയും ചീത്ത പ്രവർത്തികളെ അത് തടയുകയും ചെയ്യുന്നു.


ദൈവത്തോടുള്ള സ്നേഹം + ദൈവത്തോടുള്ള ഭയം = തഖ്വ

മഹത്തായ അനുഗ്രഹത്തിന്റെ മാസം...

റമളാനിന്റെ പ്രാരംഭത്തിൽ മുഹമ്മദ്(സ)യുടെ ഉദ്ബോധനം
ജനങ്ങളേ, മഹത്തായ ഒരനുഗ്രഹത്തിന്റെ മാസമാണ് നിങ്ങളിലേക്ക് വന്നണഞ്ഞിരിക്കുന്നത്. ഈ മാസത്തിൽ നോമ്പനുഷ്ടിക്കൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാത്രികൾ ആരാധനകൾ കൊണ്ട് സമ്പുഷ്ടമാക്കാനും ആഹ്വാനം നൽകിയിരിക്കുന്നു. ആരെങ്കിലും ഒരു ഐഛികകർമ്മം ഈ മാസത്തിൽ ചെയ്താൽ മറ്റു സമയങ്ങളിൽ ഒരു നിർബന്ധ കർമ്മം ചെയ്തത് പോലെയാണ്. ആരെങ്കിലും ഒരു നിർബന്ധകർമ്മം ഈ മാസത്തിൽ ചെയ്താൽ മറ്റു സമയങ്ങളിൽ എഴുപത് നിർബന്ധകർമ്മങ്ങൾ ചെയ്തവനെപ്പോലെയാണ്. ഇത് ക്ഷമയുടെ മാസമാണ്, ക്ഷമയുടെ പ്രതിഫലമോ സ്വർഗ്ഗവുമാണ്.

റമളാൻ ടൈം ടേബിൾ : എന്തൊക്കെയാണ് നോമ്പ്  ഉൾക്കൊള്ളുന്നത് ?

നോമ്പും പാപങ്ങളും ഒരുമിച്ച് കൊണ്ട്  പോകരുത്

പ്രവാചകൻ(സ) പറഞ്ഞിരിക്കുന്നു. നോമ്പുകാരനായിരിക്കെ കളവ് പറയുകയും അതിനോടനുബന്ധിച്ച് കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരാളുടെ വിശപ്പിനോ ദാഹത്തിനോ അല്ലാഹുവിന് യാതൊരാവശ്യവുമില്ല. നിങ്ങളിലൊരാൾ  നോമ്പനുഷ്ടിക്കുകയാണെങ്കിൽ, അവൻ ചീത്ത പ്രവർത്തികളിൽ നിന്നും അനാവശ്യ സംസാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കട്ടെ. ഇനി ആരെങ്കിലും അനാവശ്യ സംസാരം ആരംഭിക്കുകയോ തന്നെ ഒരാനാവശ്യവാദത്തിലേക്ക് വലിച്ചിടുകയോ ചെയ്യാനൊരുമ്പെട്ടാൽ ഞാൻ നോമ്പുകാരനാണെന്ന് അവനോട് പറയട്ടെ

സ്വഭാവ രൂപീകരണത്തിനൊരു വാർഷിക ട്രെയിനിംഗ്

 


ഇസ്ലാമിക വ്രതത്തിന്റെ നേട്ടങ്ങൾ

 

എങ്ങനെയാണ് സ്വഭാവ രൂപീകരണം സാധ്യമാവുന്നത് 

നോമ്പ് ----ഭയഭക്തി (തഖ്വ )----"ദൈവത്തെ ഭയമുള്ള പ്രകൃതം,
മരണാനന്തര ജീവിതത്തെക്കുറിച്ചുളള കണക്ക് കൂട്ടൽ, സ്വയ നിയന്ത്രണം, സ്വഅച്ചടക്കം,ഉത്തരവാദിത്വബോധം,അനുസരണം,ആത്മശുദ്ധീകരണം

റമളാനിലെ ദിവസങ്ങൾ

അല്ലാഹുവിന്റെ അനുഗ്രഹം (1 to 10 )

പാപമോചനം (11 to 20 )

നരകാഗ്നിയിൽ നിന്നുള്ള മോചനം (21 to 30 )

ഈ ദിവസങ്ങളിൽ നമുക്ക് യഥാക്രമം അല്ലാഹുവിന്റെ അനുഗ്രഹത്തിനും പാപ മോചനത്തിനും നരകാഗ്നിയിൽ നിന്നുള്ള മോചനത്തിനും വേണ്ടി കേണപേക്ഷിക്കാം.

 

 


വ്രതത്തിന്റെ പ്രതിഫലം

പ്രവാചകൻ(സ) വ്രതത്തിന്റെ പ്രതിഫലത്തെക്കുറിച്ച് അരുളിയിരിക്കുന്നു :

“ആദം സന്തതികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും തക്കതായ പ്രതിഫലം നൽകപ്പെടും.ഓരോ സൽക്കർമ്മത്തിനും 10 മുതൽ 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കും. എന്നാൽ അല്ലാഹു പറയുന്നു. നോമ്പിനൊഴികെ അത് എനിക്കുള്ളതാണ് അതിന് പ്രതിഫലം നൽകുന്നതും ഞാനാണ്. അവന്റെ ആഗ്രഹങ്ങളെയും ഭക്ഷണവും അവൻ എനിക്ക് വേണ്ടിയാണ് ഉപേക്ഷിച്ചത് നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് അവൻ നോമ്പ് തുറക്കുമ്പോഴും രണ്ടാമത് അവന്റെ നാഥനെ നേരിൽ കാണുമ്പോഴുമാണ്. നോമ്പുകാരന്റെ വായിൽ നിന്നുളള ഗന്ധം അല്ലാഹുവിന്റെയരികിൽ മസ്കിനേക്കാൾ സുഗന്ധമുള്ളതുമാണ്.

നോമ്പ് വഴി വളരുന്ന മൂല്യങ്ങൾ : സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിപരമായ മനുഷ്യത്വവും

മുഹമ്മദ് അസദ് ( മുമ്പ് : ലിയോ പോൾ ഡ്വെയ്സ് ) വ്രതാനുഷ്ടാനത്തിന്റെ ഗുണ ങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മക്കയിലേക്കുളള പാത എന്ന പുസ്തകത്തിൽ.

സാമൂഹ്യ പ്രതിബദ്ധത

 "വ്രതത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ പഠിച്ച രണ്ട് വഷങ്ങൾ. ഒരാൾ അന്ന പാനീയങ്ങൾ വർജ്ജിക്കുക വഴി അവന്റെ ശരീരത്തിന് വിഷക്കുന്നവന്റെയും പാവങ്ങളുടെയും വേദന അനുഭവിക്കാൻ കഴിയുന്നു. അതു വഴി ഒരു മതപരമായ നിർബന്ധ ബാധ്യത എന്ന നിലയിൽ സാമൂഹ്യപ്രതിബദ്ധതയെ തന്റെ മതപരമായ ബോധതലത്തിലേക്ക് ശക്തിയായി കൊണ്ടു വരാൻ കഴിയുന്നു".

വ്യക്തിപരമായ അച്ചടക്കം

  "റമളാനിലെ വ്രതത്തിന്റെ മറ്റൊരു ഉദ്ദേശം വ്യക്തിപരമായ അച്ചടക്കമാണ്. അത് വ്യക്തിപരമായ ഒരു മാനുഷികമൂല്യമെന്ന നിലയിൽ എല്ലാ ഇസ്ലാമിക അദ്ധ്യാപനങ്ങളിലും ശക്തിയായി പ്രധിപാതിക്കുന്ന ഒരു വിഷയമാണ് (ഉത്തരവാദിത്വത്തിൽ നിന്നും സ്വബോധത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമെന്ന് പരിഗണിച്ചത് കൊണ്ടാണ് ഇസ്ലാം എല്ലാ വിധ ലഹരി പദാർത്ഥങ്ങളും പരിപൂർണ്ണമായി നിരോധിച്ചത് എന്നതും പ്രസ്ഥാവ്യമാണ്"

മാനുഷിക മുഖം

 "ഈ രണ്ട് വസ്തുതകളിൽ മനുഷ്യ സാഹോദര്യവും വ്യക്തിപരമായ അച്ചടക്കവും ഇസ്ലാമിന്റെ മാനുഷിക മുഖത്തെ വ്യക്തമാക്കുന്നതാണ്"

പാവങ്ങൾക്കും വിശക്കുന്നവർക്കും വേണ്ടിയുള്ള വികാരങ്ങളെ പരിപോഷിപ്പിക്കുന്നു.

 


ഇവ ആഫ്രിക്കയിൽ നിന്നുള്ള നമുക്ക് സുപരിചിതമായ ചില ചിത്രങ്ങളാണ്. എന്നാൽ നമ്മുടെ ചുറ്റുപാടി ലും ഇത്തരം പാവങ്ങളുണ്ടാവാം. വിശപ്പ് കൊണ്ടും ദാഹം കൊണ്ടും അവശനായവരുടെ വികാരം നമുക്ക് മനസ്സിലാവുന്നുണ്ടോ ?

നോമ്പനുഷ്ടിക്കുന്ന ഓരോരത്തരിലും ഉയർന്ന കാണുന്ന വിശപ്പിന്റെ അവസ്ഥ താഴെപ്പറയുന്ന കാര്യങ്ങളിലേക്ക് അവനെ നയിക്കുന്നു.

*പാപങ്ങളോടും വിശപ്പനുഭവിക്കുന്നവരോടുമുളള പ്രതിപത്തിയും സംരക്ഷണവും
*ഇല്ലാത്തവരെ സഹായിക്കാനുളള മനോഭാവം
*ദാനധർമ്മവും സംഭാവനകളും
*അന്നപാനീയങ്ങൾ പാഴാക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കൽ *സാമൂഹ്യപ്രതിബദ്ധത

ഖുർആന്റെ അവതരണ മാസം

 

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ

റമളാൻ മാസത്തിലാണ് നാം ഖുർആൻ അവതരിപ്പിച്ചത് ജനങ്ങൾക്ക് സന്മാർഗ്ഗമായും നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായും

ഖുർആനിനെസ്സംബന്ധിച്ച് നിങ്ങൾക്കറിയുമോ ?

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

നിശ്ചയമായും ചിന്തിച്ചുഗ്രഹിക്കുവാനായി ഖുർആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തിയിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ ? (സൂറത്ത് അൽ ഖമർ 17)


വ്രതം നല്ല ആരോഗ്യത്തിന് 

ചില ആനുകാലിക വിലയിരത്തലുകൾ

*വ്രതം ശരീരത്തിന് സ്വയം ചികിത്സക്കുള്ള പരിസ്ഥിതി പ്രദാനം ചെയ്യുന്നു. ഭൗതികവിശ്രമം
*ഒരു സാധാരണ മനുഷ്യന്റെ ന്യൂനതകൾ പരിഹരിക്കാനുളള ഒരു പ്രയത്നവുമാവശ്യമില്ലാത്ത കാര്യമാണ് അൽപസമയം ഭക്ഷണം ഒഴിവാക്കുക എന്നത്.
*തീർച്ചയായും ആമാശയസംബന്ധമായ ഗ്യാസ്ട്രബിൾ) രോഗ ബാധിതർക്ക് വ്രതം വളരെ ആശ്വാസകരമാണ്.
*പ്രമേഹം, അമിതവണ്ണം എന്നീ അസുഖങ്ങൾക്ക് വ്രതം ഒരു ഔഷധമാണ്.


ഇത് ശുചീകരണ പ്രക്രിയയും രാസപ്രവർത്തനങ്ങൾക്കുളള വിശ്രമവുമാണ്, അത് ശരീരത്തിന്റെ ഭാവിപ്രവർത്തനങ്ങൾ ശരിയായ രൂപത്തിൽ ക്രമീകരിക്കാൻ സഹായകമാണ്

1400 വർഷം മുമ്പ് പ്രസ്ഥാവിച്ചത് 

"വ്രതമനുഷ്ടിക്കുക. എങ്കിൽ നിങ്ങൾ ആരോഗ്യവാന്മാരാകും (പ്രവാചകൻ(സ)

ഡോക്ടർ ജാക്ഗോൾഡ്സ്റ്റീൻ ന്റെ അഭിപ്രായം: അത് ശാരീരികാവയവങ്ങൾക്ക് പരിപൂർണ്ണ വിശ്രമം നൽകുന്നു.  രാസ പ്രവർത്തനങ്ങളിൽ നിന്നുണ്ടാവുന്ന അവശിഷ്ടങ്ങളുടെ നശീകരണം ഇത് മൂലം നടക്കുന്നു. വ്രതം ശരീരത്തിന്റെ ജൈവ രസതന്ത്രത്തേയും ശവങ്ങളേയും ക്രമീകരിക്കുന്നതിനും സാധാരണ നിലയിലാക്കുന്നതിനും സഹായിക്കുന്നു. അത് ശരീരത്തിലെ രോഗബാധിത കോശങ്ങൾ, അമിത വളർച്ചയുള്ള ഭാഗങ്ങൾ, അടിഞ്ഞു കൂടിയ വസ്തുക്കൾ ശ്രവങ്ങൾ എന്നിവയുടെ വളർച്ച തടയാനും ആഗിരണം ചെയ്യാനും അവസരം നൽകുന്നു.

English Presentation വിവർത്തനം  : മൊയ്തീൻ കുട്ടി എടയൂർ

സുഹൃത്തുക്കളെ, ഈ പുണ്യദിനങ്ങളിലെ പ്രത്യേക പ്രാർത്ഥനകളിൽ ഈ വിനീതനെയും ഇത് വിവർ ത്തനം ചെയ്തു തന്ന സുഹൃത്തിനെയും മറ്റു നമുക്ക് വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ.....