സക്കരിയ്യ സ്വലാഹി ഖുർആനിൽ കുടുങ്ങി

സക്കരിയ്യ സ്വലാഹി ഖുർആനിൽ കുടുങ്ങി

സക്കരിയ്യ സ്വലാഹി ഖുർആനിൽ കുടുങ്ങി

ബഹു : മുഹമ്മദ് സ്വാദിഖ് മിസ്ബാഹിയുടെ നേതൃത്വത്തിൽ കേരള മലബാർ ഇസ്ലാമിക് ക്ലാസ്സ് റൂമിൽ (ഓൺലൈൻ) നടന്ന് വരുന്ന ആശയ സംവാദ പരിപാടിയിൽ കഴിഞ്ഞ ദിവസം, മുജാഹിദിൻ്റെ ഏറ്റവും വലിയ നേതാവായ സക്കരിയ്യ സ്വലാഹി (നൂറാനി) എന്ന ഐഡിയിൽ വന്ന് ബഹു : നസീർ അസ്ഹരിയുമായി സംവാദം നടത്തുകയുണ്ടായി.

നാഴികക്ക് നാൽപത്‌ വട്ടം ഖുർആനിൽ നിന്ന് ആയത്തുകൾ ഓതി സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്ന് പറയുന്ന മുജാഹിദുകളോട്,
 സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ശിർക്കാണെന്നുള്ളതിന് ഖുർആനിലെ ഒരു  ആയത്തോ അല്ലെങ്കിൽ ഒരു ഹദീസോ ഉദ്ധരിക്കാൻ ധൈര്യമുള്ള വല്ല മുജാഹിദുമുണ്ടെങ്കിൽ കടന്നുവരൂ എന്ന് നസീർ അസ്ഹരി നിരവധി വട്ടം വെല്ലു വിളിച്ചെങ്കിലും ഒരു ആയത്തോ അല്ലെങ്കിൽ ഹദീസോ ഉദ്ധരിക്കാൻ ഒരു മുജാഹിദിനും കഴിഞ്ഞില്ല എന്നുള്ളത് അവരുടെ ആശയപ്പാപ്പരത്തമാണെന്ന് നൂറ്റി എഴുപതിൽ പരം ഐഡികളിലുള്ള നിരവധി ആളുകൾക്ക് ബോധ്യപ്പെട്ടു. സുന്നികൾക്ക് ഇസ്ത‌ിഗാസക്ക് തെളിവായി വിശുദ്ധ ഖുർആനിലെ  ( സുഖ്റുഫ്‌ 45) ആയത്തിൽ

وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَـٰنِ ءَالِهَةًۭ يُعْبَدُونَ

"കഴിഞ്ഞ് പോയ പ്രവാചകനോട് ചോദിക്കു നബിയേ" എന്ന അല്ലാഹുവിൻ്റെ കൽപന മരിച്ചവരോട് ചോദിക്കാനുള്ള തെളിവാണെന്നും അത് അല്ലെന്ന് തെളിയിക്കാൻ വല്ല മുജാഹിദും ഉണ്ടോ എന്ന വെല്ലുവിളി സ്വീകരിച്ച് കൊണ്ട് സക്കരിയ്യ സ്വലാഹി മറുപടി പറയാൻ തയ്യാറാവുകയും ആദ്യമായി തന്നെ 'ഏതു തഫ്സ്വീറാണ് മുസ്ലിയാരേ.. അത് ഇസ്‌തിഗാസക്ക് തെളിവാണെന്ന് പറഞ്ഞതെന്ന്' സ്വലാഹി ചോദിച്ചപ്പോൾ നസീർ അസ്‌ഹരി 'ഖുർആനും സുന്നത്തും മാത്രം സ്വീകരിക്കുക എന്ന വാദമല്ലേ നിങ്ങൾക്കുള്ളത് അതു കൊണ്ട് തഫ്‌സീർ ഉദ്ധരിക്കുന്ന പ്രശ്‌നമില്ല ഖുർആൻ കൊണ്ട് നിങ്ങൾ മറുപടി പറയണം. അല്ലെങ്കിൽ ഇമാമീങ്ങളെ ഞങ്ങൾ സ്വീകരിക്കാമെന്നും അവരുടെ വാക്കുകൾ തള്ളില്ലെന്നും ഖുർആനും ഹദീസും മാത്രം എന്ന വാദം ഒഴിവാക്കാമെന്നും സമ്മതിച്ചാൽ ഏത് തഫ്‌സീർ വേണമെങ്കിലും ഉദ്ധരിക്കാൻ തയ്യാറാണെന്നും' നസീർ അസ്‌ഹരി നിരവധി പ്രാവശ്യം പറഞ്ഞിട്ടും അതിന് സക്കരിയ്യ സ്വലാഹിക്ക് മറുപടി പറയാൻ സാധിച്ചില്ല. അവസാനം നിൽക്കക്കളിയില്ലാതായപ്പോൾ ഖുർആൻ പറഞ്ഞ "പ്രവാചകരോട് ചോദിക്കുക" എന്നത് മരിച്ച് പോയ പ്രവാചകരല്ലെന്നും അത് ഈസാ നബിയാണെന്നും പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചെങ്കിലും നസീർ അസ്ഹരിയുടെ മുമ്പിൽ അത് കൊണ്ട് രക്ഷപ്പെടാൻ സാധിച്ചില്ല. അവസാനം ഒരു ആയത്തോ ഹദീസോ ഉദ്ധരിക്കാനാവാത്ത സക്കരിയ്യ സ്വലാഹിയുടെ സമീപനം ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.

ഈ സംവാദം നടന്ന പിറ്റെ ദിവസം മുജാഹിദുകൾ അവരുടെ നേതാവിന് പറ്റിയ അമളി ഇല്ലാതാക്കാൻ നമ്മുടെ സുഹൃത്ത് സാദിഖ് ഒരു മെയിൽ അയക്കുകയുണ്ടായി. (ആ മെയിലാണ് ഈ കുറിപ്പിന് ഈ വിനീതനെ പ്രേരിപ്പിച്ചത്) "ഈ നടന്ന സംവാദത്തിൽ പങ്കെടുത്തത് സക്കരിയ സ്വലാഹി അല്ലെന്നും അത് സുന്നികൾ നടത്തിയ നാടകമാണെന്നു"മാണ്. മുജാഹിദിൻ്റെ പേരിൽ റൂമുണ്ടാക്കി വെറും ഇരുപതും അതിൽ കുറവും ആളുകളുമായി കഴിഞ്ഞ് കൂടുന്ന സ്വാദിഖിന്, 200 ഓളം ഐഡികളുമായി എപ്പോഴും സജീവമായ കേരള മലബാർ ഇസ്‌ലാമിക് ക്ലാസ്സ് റൂമിൻ്റെ പ്രവർത്തനത്തിൽ അസൂയ പൂണ്ടത് കൊണ്ടാണ് ഇത്തരം കള്ള പ്രചരണം നടത്താൻ അവരെ പ്രേരിപ്പിച്ചത്. മറ്റൊരു കാര്യം കേരള മലബാർ ഇസ്‌ലാമിക് ക്ലാസ് റൂമിൽ വെച്ച് നിരവധി തവണ നമ്മുടെ ഹുസ്സൈൻ സലഫിയെ വെല്ലു വിളിച്ചിട്ടും അദ്ദേഹം വരാൻ തയ്യാറായിട്ടില്ല. കാരണം അദ്ദേഹത്തിന്ന് സംവാദം എന്നത് ഓർക്കാൻ പോലും പറ്റുന്ന വിഷയമല്ലെന്നത് നാം മനസ്സിലാക്കിയതാണല്ലോ. നാദാപുരം സംവാദത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് നാം കണ്ടതല്ലേ! കിതാബ് വെച്ച് സംവാദം നടത്താനുള്ള കഴിവ് സലഫിക്കില്ലെന്നാണ് സാധാരണ എല്ലാവരും പറയുന്നത്. സലഫി വരാതെ സലഫിയുടെ നേതാവ് സക്കരിയ്യ സ്വലാഹി നമ്മുടെ റൂമിൽ വന്നു എന്നു പറഞ്ഞാൽ അത് മുജാഹിദിനു ദോഷം ചെയ്യുമല്ലോ. സംവാദം നടത്താനുളള കഴിവ് സലഫിക്കില്ലെന്നുള്ള പൊതുജന അഭിപ്രായം സത്യമായിപ്പോകുമല്ലോ എന്ന പല വിഷയങ്ങളും മുന്നിൽ കണ്ടാണ് സംവാദം നടന്ന പിറ്റെദിവസം തന്നെ അത് സക്കരിയ്യ സ്വലാഹിയല്ല അതു സുന്നികളുടെ നാടകാമാണ് എന്ന കണ്ടുപിടുത്തവുമായി സ്വാദിഖ് മെയിൽ അയച്ചത്

ബഹു : നസീർ അസ്‌ഹരിയുമായി നടന്ന സംവാദം ഓഡിയോ ഇതിൻ്റെ കൂടെ അറ്റാച്ച് ചെയ്യുന്നു. എപ്പോഴും സ്വലാഹിയുടെ സീഡികൾ കേൾക്കുന്ന മുജാഹിദുകൾക്ക് സക്കരിയ്യയെ പെട്ടെന്ന് മനസ്സിലാകുമല്ലോ. സത്യം മൂടിവെക്കാൻ ശ്രമിക്കുന്ന സാദിഖിനെപ്പോലുളളവരുടെ നിലാപാട് നിഷ്‌പക്ഷ മുജാഹിദുകൾ മനസ്സിലാക്കണം.

നസീർ അസ്ഹരി : സക്കരിയ്യ സ്വലാഹി
ഓൺലൈൻ സംവാദം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മേലെ ക്ലിപ്പിൽ നിന്ന് സ്വലാഹിയുടെ ശബ്ദം മാത്രം വേർപ്പെടുത്തിയ ഭാഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്നേദിവസം നടന്ന സംവാദം പൂർണ്ണ രൂപം :
രണ്ട് മണിക്കൂർ ഉള്ള ഓഡിയോ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് കേട്ട മുജാഹിദുകളേ ? നിങ്ങളുടെ മനസ്സാക്ഷി പറയുന്നുണ്ടോ ഇത് സക്കരിയ്യ സ്വലാഹി അല്ലെന്ന് ? ഇത്രയും വലിയ നേതാവിനെ നാട്ടിൽ നിന്ന് ഇവർ മറുപടിക്കായി ഓൺലൈൻ സെറ്റപ്പ് ചെയ്‌തിട്ടും എന്തു കൊണ്ട് ഷാർജയിലുള്ള സലഫിയെ ഇവർ സംവാദത്തിനായി കൊണ്ടു വരുന്നില്ല ? മുജാഹിദ് പ്രവർത്തകരേ നിങ്ങൾ നിങ്ങളുടെ നേതാക്കളോട് ചോദിച്ച് ഉറപ്പ് വരുത്തുക. വാദാപ്രതിവാദം നടത്താ൯ അറബിക് ഭാഷയിലുള്ള വിവരക്കുറവ് കൊണ്ടാണോ സലഫി തയ്യാറാവാത്തത് എന്ന്. സത്യം സത്യമായി മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനും നാ ഥൻ നമ്മെ തുണക്കട്ടെ.

അബ്ദുല്ല ചെരുമ്പ

www.islamkerala.com
Mobile: 91 9400534861