ഹജ്ജ്, ഉംറ അനുഷ്ഠാന സഹായി

സംസം വെള്ളത്തിൻ്റെ പുണ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി (സ)പറയുന്നു: "സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗ ശമനത്തിനായി കുടിച്ചാൽ അല്ലാഹു ശിഫ നൽകും. ദാഹശമനം കരുതി കുടിച്ചാൽ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാൽ അല്ലാഹു വിശപ്പുതീർക്കും"

ഹജ്ജ്, ഉംറ അനുഷ്ഠാന സഹായി

ഹജ്ജ്, ഉംറ അനുഷ്‌ടാനസഹായി

ഹജ്ജ് പോലെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള പുണ്യ കർമ്മമാണ് ഉംറ. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് നിർവഹിക്കാവുന്ന പുണ്യകർമ്മമാണത്.

ജീവിതത്തിൽ ഒരു തവണ നിർബന്ധമായ ഉംറ പല തവണ ആവർത്തിക്കൽ ശക്തിയായ സുന്നത്തുണ്ട്. ഒരു യാത്രയിൽ തന്നെ നിരവധി തവണ ഉംറ ചെയ്യാൻ സമയ സൗകര്യം ലഭിക്കുന്നതാണ്. വിശുദ്ധ ഖുർആനിലും നബി വചനങ്ങളിലും ഉംറയുടെ മഹത്വം കൂടുതലായി വിവരിച്ചിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് പറയുന്ന പല പ്രസ്‌താവങ്ങളിലും ഉറയെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "അല്ലാഹു തആലാക്കു വേണ്ടി നിങ്ങൾ ഹജ്ജും ഉംറയും പൂർത്തികരിക്കുവീൻ".നബി (സ) പറയുന്നു :"ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്".

റമളാൻ ശരീഫിൽ നിർവഹിക്കുന്നതിന് കൂടുതൽ പുണ്യമുള്ളതായി ഹദീസിൽ വന്നിരിക്കുന്നു. "റമളാനിലെ ഒരു ഉംറ ഹജജ് കർമ്മത്തോട് തുല്യമായതാണ് ". വളരെ മഹത്വമേറിയ ഉംറ നിരവധി തവണ ചെയ്യാൻ പരിശ്രമിക്കേണ്ടതാണ്. മഹാനായ ഇമാം ശാഫിഈ(റ) പറഞ്ഞു: അനുകൂല സാഹചര്യമുള്ള ഓരോരുത്തരും എല്ലാ മാസത്തിലും രണ്ടോ മൂന്നോ തവണ ഉംറ ചെയ്യേണ്ടതാണ്". മാസത്തിൽ ഒരു ഉംറയെങ്കിലും അനിവാര്യമായും ചെയ്തിരിക്കണം” (ശറഹുൽ ഈള്വാഹ്  പേജ് 421)

യാത്ര

യാത്രയുടെ സുന്നത്ത് നിസ്കാരം.

യാത്രക്കുവേണ്ടിയുള്ള സുന്നത്ത് രണ്ട് റക്‌അത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക‌രിക്കുന്നു' എന്നാണ് നിയ്യത്ത്. ആദ്യ റകാഅത്തിൽ ഫാതിഹക്കു ശേഷം ക്രമപ്രകാരം സൂറ:ഖുറൈശ്, സൂറ അൽ കാഫിറൂൻ, സൂറൽ ഫലഖ് എന്നീ മൂന്ന് സൂറത്തുകളും രണ്ടാം റക്‌അത്തിൽ ഫാതിഹാനന്തരം ക്രമത്തിൽ സൂറ:ഇഖലാസ്വ്, സൂറ :നാസ് എന്നീ രണ്ട് സൂറത്തുകളും ഓതൽ സുന്നത്തുണ്ട്. സലാം വീട്ടിയ ശേഷം ആയത്തുൽ കുർസിയ്യും  സുറ: ഖുറൈശും ഓതി ദുആ ചെയ്യണം.

യാത്രപറയൽ

കുടുംബക്കാർ, അയൽവാസികൾ, സ്നേഹിതർ തുടങ്ങിയവരോട് യാത്ര പറയൽ സുന്നത്തുണ്ട്. കൈപിടിച്ച് യാത്ര പറയുമ്പോൾ ഈ പ്രാർഥന പരസ്‌പരം പറയണം.

استودع الله دينك وأمانتك وخواتم عملك وزودك الله التقوى وغفر ذنبك ويسر لك الخير حيث كنت

വീട്ടിൽ നിന്ന് ഇടതുകാൽ വച്ച് പുറപ്പെടുകയും

بسم الله توكلت على الله لا حول ولا قوة الا با الله എന്ന ദിക്ർ ചൊല്ലുകയും വേണം 

ഈ ദിക്റ് എല്ലാ യാത്രക്കാർക്കും വളരെ ബലപ്പെട്ട സുന്നത്താണ് യാത്രക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങി നിന്നാൽ 'കാഫിറൂൻ, നസ്റ്, ഇഖലാസ്വ്,മുഅവ്വിദതൈനി, നാസ് എന്നീ അഞ്ച് സൂറത്തുകൾ ഓതുന്നത് നല്ലതാണ്.

വാഹനത്തിൽ വലതുകാൽ എടുത്തുവെച്ച് കയറിയിരുന്നശേഷം ഈ ദുആ ചെയ്യണം.

، الحمد الله (۳) الله اكبر (۳) سبحانك الحمد الله سبحان الذي سخر لنا هذا وما كنا له مقرنين وإنا إلى ربنا لمنقلبون اللهم انى ظلمت نفسي فاغفر لي فانه لا يغفر الذنوب الا انت .اللهم انّا نسألك في سفرنا هذا البر والتقوى ، ومن العمل ما تحب وترضى اللهم هون علينا سفرنا واطو عنّا بعده . اللهم انت الصاحب في السفر والخليفة في الأهل والمال، اللهم انا نعوذبك من وعثاء السفر وكابة المنقلب وسوء المنظر في الأهل والمال والولد

പുറപ്പെടുമ്പോൾ യാത്രയയക്കുന്നവർ ബാങ്കും ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. യാത്രയിൽ ഉയരത്തിലെത്തുമ്പോൾ തക്‌ബീറും ഇറക്കത്തിലായാൽ തസ്‌ബീറും വർധിപ്പിക്കൽ സുന്നത്താണ് പുണ്യമുള്ള ദുആ ഉൽകർബ് വർധിപ്പിക്കുക.

لا إله إلا الله العظيم الحليم. لا إله إلا الله رب العرش العظيم  لا اله إلا الله رب السماوات ورب الأرض ورب العرش الكريم

ഹജ്ജ് യാത്ര വേളയിൽ മാത്രമല്ല എല്ലാ യാത്രകളിലും നിസ്‌കാരം ജംഉം ഖസ്വറും ആക്കി നിർവഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നൽകിയിരിക്കുന്നു.
കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദർഭങ്ങളിൽ നിസ്‌കാരം ഉപേക്ഷിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തിൽ നിന്നും നിസ്‌കാരം പിന്തിക്കുന്നത് വൻകുറ്റമാണ്. ഖളാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്റും ആക്കുന്ന ആനുകൂല്യം പഠിച്ചു വെച്ചാൽ പലർക്കും നിസ്‌കാരം ഖളാഅ് ആക്കേണ്ടി വരില്ല.

ജംഉം ഖസ്റും

ലക്ഷ്യസ്ഥാനവും രണ്ട് മർഹല (132 കി.മി.) ദൂരവുമുള്ള അനുവദനീയമായ യാത്രയിൽ ഖസ്റും ജംഉം ജാഇസാണ്. മൂന്ന് മർഹല (198 km ) ദൂരമുണ്ടായാൽ ഖസ്റാക്കൽ സുന്നത്ത് കൂടിയാണ്. നാല് റകഅത്തുള്ള  ളുഹർ, അസ്വർ, ഇശാഅ് എന്നീ നിസ്‌കാരങ്ങൾ രണ്ട് റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നതിനാണ് ഖസ്ർ എന്ന് പറയുന്നത്. ളുഹ്റും അസ്വറും രണ്ടിലൊന്നിന്റെ സമയത്തും മഗ്‌രിബും ഇശാഉം രണ്ടിലൊന്നിന്റെ സമയത്തും നിസ്കരിക്കുന്നതിന് ജംഅ് എന്നും പറയുന്നു.
സുബ്ഹി നിസ്ക്കാരത്തിന് ജംഉം ഖസ്റും മഗ്‌രിബിന് ഖസ്റും ബാധകമല്ല. രണ്ട് നിസ്കാരവും കൂടി ആദ്യ നിസ്‌കാരത്തിന്റെ സമയത്ത് നിസ്ക‌രിക്കുന്നതിന് ജംഉത്തഖ്ദീം (മുന്തിച്ച് ജംആക്കുക) എന്നും,രണ്ടും കൂടി രണ്ടാമത്തേതിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് ജംഉത്തഅ്ഖീർ (പിന്തിച്ച് ജംആക്കുക) എന്നും പറയുന്നു.

മുന്തിച്ച് ജംആക്കൽ സ്വഹീഹാകാൻ

1. ആദ്യ നിസ്ക‌ാരം ആദ്യം നിസ്ക‌രിക്കുക.
2. ആദ്യ നിസ്‌കാരം കഴിയും മുമ്പ്' 'അടുത്ത നിസ്കാരവും കൂടി ഇതോടൊപ്പം ചേർത്ത് നിസ്ക‌രിക്കുന്നു' എന്ന് കരുതുക.
3. ആദ്യ നിസ്‌കാരം കഴിഞ്ഞയുടൻ രണ്ടാമത്തെത് നിസ്‌കരിക്കുക. ഇടയിൽ കൂടുതൽ വിടവുണ്ടാകരുത്.

പിന്തിച്ച് ജംആക്കൽ സ്വഹീഹാകാൻ

1. ആദ്യനിസ്കാരത്തിന്റെ സമയം കഴിയുന്നതിന് മുമ്പ് നിസ്‌കരിക്കാനാവശ്യമായ  സമയം ബാക്കിയുണ്ടായിരിക്കെ ജംആക്കി നിസ്‌കരിക്കുമെന്ന് കരുതുക.

ഖസ്റും ജംഉം ഒന്നിച്ചും ഏതെങ്കിലും ഒന്ന് ഒഴിവാക്കി ഒന്നുമാത്രവും എടുക്കാവുന്നതുമാണ്. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിർത്തി കടന്നത് മുതൽ ഈ ആനുകൂല്യം തുടങ്ങുന്നു. യാത്ര അവസാനിക്കും മുമ്പ് നിസ്‌കാരം പൂർത്തിയാവുകയും വേണം. സ്വദേശത്ത് എത്തുകയോ ഒരു സ്ഥലത്ത് പൂർണമായി നാലു ദിവസം തങ്ങുകയോ നാലുദിവസം താമസിക്കുമെന്ന് കരുതുകയോ ചെയ്താൽ യാത്ര അവസാനിച്ചതായി ഗണിക്കപ്പെടുന്നതാണ്. അതുപോലെ നാലു ദിവസത്തിൽ താഴെ താമസിച്ചാൽ ആവശ്യം പൂർത്തിയാകുമെന്ന പ്രതീക്ഷയോടെ വന്ന് താമസം നീണ്ടു പോയാൽ 18 ദിവസം വരെ ഖസ്റും ജംഉം അനുവദനീയമാണ്. പൂർത്തിയാക്കി നിസ്‌കരിക്കുന്നവനോട് ഖസ്റാക്കുന്നവന് തുടരാൻ പാടില്ല. നിസ്‌കാരത്തിന്റെ ആരംഭത്തിൽ തന്നെ ഖസിറാക്കുന്നുവെന്ന് നിയ്യത്തുണ്ടായിരിക്കൽ ശർത്വാണ്.

ഉംറ 

മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്‌ത്‌ കഅ്ബാ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാമർവക്കിടയിൽ സഅ്‌യും പൂർത്തിയാക്കി മുടിയെടുത്താൽ ഉംറ അവസാനിച്ചു.

മീഖാത്. ഇഹ്‌റാം

വിശുദ്ധ കഅ്ബയിലേക്ക് ഹജ്ജോ ഉംറയോ ലക്ഷ്യം വെച്ച് കടന്നുവരുന്നവർക്ക് നിയ്യത്ത് ചെയ്യുന്നതിന് ചില നിശ്ചിത സ്ഥലങ്ങൾ നിർണയിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത അതിർത്തികൾക്ക് മീഖാത്തുകൾ എന്നും നിയ്യത്തിന് ഇഹ്റാം എന്നും പറയുന്നു.

ഹറമിന്റെ  പുറത്തുനിന്ന് വരുന്നവരുടെ നിശ്ചിത മീഖാത്തുകൾ അഞ്ചാകുന്നു. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് വരുന്നവർ യാതൊരു കാരണവശാലും ഇഹ്‌റാം കൂടാതെ മീഖാത്ത് വിട്ടുകടക്കാൻ പാടില്ല. ഉംറ മുമ്പ് ചെയ്‌തിട്ടുള്ളവർക്കും ഇത് ബാധകമാണ്. (ഉംദതുൽ അബ്റാൻ പുറം 27)

1. ദുൽഹുലൈഫ (അബ്‌യാർ അലി): മദീനയിൽ നിന്നും അതിന്റെ വടക്ക് പ്രദേശങ്ങളിൽ നിന്നും വരുന്നവർക്കുള്ള മീഖാത്താണിത്

2. ജുഹ്ഫ: ഈജിപ്ത്, ശാം, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ മീഖാത്താണിത്. 

3. ഖർനുൽ മനാസിൽ: നജ്‌ദുകാരുടെയും അതുവഴി കടന്നുവരുന്നവരുടെയും മീഖാത്താണിത്. റിയാറ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഈ മീഖാത്ത് വഴിയാണ് കടന്നു പോവുക. 

4. ദാത്തു ഇർഖ്: ഇറാഖ്, ബസറ, കൂഫ, മുതലായ രാജ്യക്കാരുടെ മീഖാത്താണിത്.

5. യലംലം : യമൻ, തിഹാമ രാജ്യക്കാരും ഏഡൻ വഴി വരുന്നവരും ഇഹ്‌റാം ചെയ്യേണ്ട മീഖാത്താണിത്. ഇന്ത്യയിൽ നിന്നും കപ്പൽ വഴി പോകുമ്പോഴും വിമാന മാർഗ്ഗം പോകുമ്പോഴും ഈ മീഖാത്താണ് ലഭിക്കുക. 

മുൻ വിവരിച്ച അഞ്ചിൽ ഒരു മീഖാത്തിൽക്കൂടി കടന്നു വരുന്ന ഏതു നാട്ടുകാരും ആ മീഖാത്തിൽ വെച്ച് ഇഹ്റാം ചെയ്യണം. ഏതു നാട്ടുകാർ എന്നതല്ല ഏതു മീഖാത്തിലൂടെ മക്കയിൽ പ്രവേശിക്കുന്നു എന്നതാണ് പരിഗണിക്കേണ്ടത്. വഴിയിൽ മീഖാത്തില്ലാത്തവർ വലത്തോ ഇടത്തെ വരുന്ന മീഖാത്തിനോട് നേരിടുമ്പോഴാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് വരുന്നവർ മീഖാത്ത് വിടുന്നതിന് മുമ്പ് ഇഹ്റാം ചെയ്യൽ നിർബന്ധമാണ്. ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടു കടന്നാൽ കുറ്റക്കാരനാകുന്നതും മീഖാത്തിലേക്ക് തന്നെ മടങ്ങേണ്ടതുമാണ്. മടങ്ങാൻ സാധിച്ചില്ലെങ്കിൽ ഫിദ്‌യ നിർബന്ധമാകും. മീഖാത്തിൽ എത്തുന്നതിന് മുമ്പ് ഇഹ്റാമിൽ പ്രവേശിക്കുന്നതിന് വിരോധമില്ല. കച്ചവടം, ജോലി സന്ദർശനം മുതലായ ആവശ്യങ്ങൾക്കാണ് മക്കയിലേക്ക് യാത്രയെങ്കിൽ ഇഹ്റാം നിർബന്ധമില്ല. എങ്കിലും അവരും ഉംറക്ക് ഇഹ്റാം ചെയ്ത് ഉംറ ചെയ്യൽ സുന്നത്തുണ്ട്. മീഖാത്തിനും മക്കക്കും ഇടയിൽ വസിക്കുന്നവർ ഇഹ്‌റാം ചെയ്യേണ്ടത് അവരവരുടെ പ്രദേശത്തു നിന്നു തന്നെയാണ്. പ്രസ്തുത സ്ഥലങ്ങളിൽ ജോലി ചെയ്‌തു താമസിക്കുന്നവരും അപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. മക്കയിൽ താമസിക്കുന്നവർക്ക് ഉംറ ചെയ്യാൻ ഹറം അതിർത്തിയുടെ പുറത്തുപോയി ഇഹ്‌റാം ചെയ്യണം.

ഹറമിന്റെ  അതിരുകൾ

പടിഞ്ഞാറു ഭാഗത്ത്  : ഹുദൈബിയ (ശുമെസി എന്നും ഈ സ്ഥലത്തിന് പേരുമുണ്ട്).
കിഴക്ക് : വാദിനമിറ
തെക്ക് : ഏഴ് മൈൽ ദൂരെ.
വടക്ക് : ജാദത്ത്.
വടക്കു പടിഞ്ഞാറ് : തൻഈം 

മേൽപ്പറഞ്ഞ അതിരുകൾക്ക് പുറത്ത് എവിടെ വെച്ചും ഉംറക്ക് ഇഹ്റാം ചെയ്യാവുന്നതാണ്. ജിഅ്റാനത്ത് എന്ന സ്ഥലത്ത് പോയാണ് നബി(സ്വ) ഉംറക്ക് ഇഹ്റാം ചെയ്‌തത് അതിനാൽ ഏറ്റവും നല്ലത് അവിടെ വെച്ച് ഇഹ്‌റാം ചെയ്യുന്നതാണ്. രണ്ടാം സ്ഥാനം തൻഈമിനാണ്. ആഇശബീവി(റ) ഇവിടെ പോയാണ് ഉംറക്ക് ഇഹ്റാം ചെയ്തത്. ഹറമിന് പുറത്തുള്ള മറ്റെല്ലാ സ്ഥലവും പ്രതിഫലത്തിൽ സമമാണ്. എന്നാൽ ഹറം അതിരുകളിൽ ഏറ്റവും ദൂരം കുറഞ്ഞ തൻഈം പ്രദേശത്തേക്കാണ് അധികമാളുകളും ഉംറക്ക് ഇഹ്റാം ചെയ്യാനുദ്ദേശിച്ച് പോകാറുള്ളത്. അവിടെ മസ‌്ജിദ് ആഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കാനും മറ്റുമുള്ള സൗകര്യങ്ങളുമുണ്ട്. 

ഇഹ്റാമിന്റെ  സുന്നത്തുകൾ

1 കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക. നഖം മുറിക്കുക, മീശവെട്ടുക മുതലായവ ചെയ്തു ശരീരം വൃത്തിയാക്കുക. 

2 ഇഹ്റാമിനെ കരുതി കുളിക്കുക.

ഋതുരക്തമോ പ്രസവരക്തമോ ഉള്ളവർക്കും ഈ കുളി സുന്നത്തുണ്ട്.

3 കുളികഴിഞ്ഞ് ശരീരത്തിൽ മാത്രം സുഗന്ധം ഉപയോഗിക്കുക.

4 ഇഹ്റാമിന്റെ വസ്ത്രം ധരിക്കുക.

5 ഇഹ്റാമിന്റെ രണ്ട് റക്‌അത് സുന്നത്ത് നിസ്‌കരിക്കുക.

ഇഹ്റാമിന്റെ സുന്നത്ത് നിസ്‌കാരം രണ്ട് റക്അത് അല്ലാഹുതആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്നാണ് കരുതേണ്ടത്. ആദ്യ റക്അതിൽ ഫാതിഹക്കു ശേഷം കാഫിറൂനയും രണ്ടാം റക്അതിൽ ഇഖ്ലാസും ഓതൽ സുന്നത്താണ്.

6 നടക്കുമ്പോൾ ചെരിപ്പുകൾ ധരിക്കുക.

മടമ്പുകളും കാൽവിരലുകളും മറക്കുന്ന ഷൂ പുരുഷന്മാർക്ക് ധരിക്കാൻ പാടില്ല.

7 നിസ്കാര ശേഷം വാഹനത്തിൽ കയറി യാത്ര തുടങ്ങിയാൽ നിയ്യത്തും തൽബിയത്തും നിർവഹിക്കേതാണ്.

നിയ്യത്ത് മനസ്സിൽ കരുതൽ നിർബന്ധവും നാവുകൊണ്ട് പറയൽ സുന്നത്തുമാണ്. "ഞാൻ  ഉംറ ചെയ്യാന് കരുതി " എന്ന ഭാഗം മാത്രമാണ് നിയ്യത്ത് ശേഷമുള്ള തൽബിയത് നിയ്യതിന്റെ കൂടെ ശബ്ദം  ഉയർത്താതെ ചൊല്ലൽ സുന്നത്താണ് നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. 

نويت العمرة واحرمت بها لله تعالى ، لبيك اللهم بعمرة لبيك ، لبيك لا شريك لك لبيك ، ان الحمد والنعمة لك والملك ، لا شريك لك،

ഇഹ്റാമിൽ പ്രവേശിച്ചത് മുതൽ തൽബിയത് സുന്നത്താണ്. ഉംറക്ക് ഇഹ്റാം ചെയ്താൽ ഉംറയുടെ ത്വവാഫ് ആരംഭിക്കുന്നത് വരെയാണ് തൽബിയതിന്റെ സമയം 

لبيك اللهم لبيك ، لبيك لا شريك لك لبيك ، أن الحمد والنعمة لك والملك ، لا شريك لك

ശേഷം നബി(സ്വ)യുടെയും കുടുംബത്തിന്റെയും പേരിൽ സ്വലാത്തും സലാമും ചൊല്ലണം. അല്ലാഹുവിന്റെ പ്രീതിയും സ്വർഗവും ചോദിക്കുകയും നരക ശിക്ഷയിൽ നിന്നു അഭയം തേടുകയും സ്വശരീരത്തിനും ഇഷ്ട്‌ട ജനങ്ങൾക്കും വേണ്ടി ദുആ ഇരക്കുകയും വേണം

اللهم صل على سيّدنا محمد وعلى آل سيّدنا محمد كما صليت على ابراهيم وعلى آل ابراهيم وبارك على سيّدنا محمد وعلى آل سيّدنا محمد كما باركت على ابراهيم وعلى آل ابراهيم في العالمين إنّك حميد مجيد ، والسلام عليك أيها النبي ورحمة الله وبركاته تعالى ، اللهم إني اسألك رضاك والجنة وأعوذ بك من سخطك والنار،

ഇഹ്‌റാം: നിഷിദ്ധമായ കാര്യങ്ങൾ

1. സാധാരണ രീതിയിലുള്ള വസ്ത്ര ധാരണം.

പുരുഷന്മാർ തലമറക്കലും ചുറ്റിത്തുന്നപ്പെട്ടവസ്ത്രങ്ങൾ ധരിക്കലും പാടില്ല. ധരിച്ച വസ്ത്രങ്ങളുടെ തലതമ്മിൽ കൂട്ടിക്കെട്ടൽ, കുടുക്ക്, മുട്ടുസൂചി, പിന്ന് ഇവകൊണ്ട് ബന്ധിപ്പിക്കൽ മുതലായത് വിരോധമാണ്. തുണിയുടെ മുകളിൽ ചരട്, അരപ്പട്ട എന്നിവ കെട്ടാം.

2. സുഗന്ധം ഉപയോഗിക്കൽ.

ഇഹ്‌റാം ചെയ്‌ത സ്ത്രീ പുരുഷന്മാർ സുഗന്ധമുപയോഗിക്കൽ നിഷിദ്ധമാണ്.
 
3. എണ്ണ ഉപയോഗിക്കൽ.

തലമുടിയിലും താടിമുടിയിലും സുഗന്ധമുള്ളതും ഇല്ലാത്തതുമായ ഒരെണ്ണയും ഉപയോഗിക്കാൻ പാടില്ല.

4. ശരീരത്തിലെ മുടിയോ നഖമോ നീക്കൽ.

തലയിലോ ശരീരഭാഗങ്ങളിലോ ഉള്ള മുടിയോ, നഖമോ അവയുടെ അൽപ്പഭാഗമോ വടിക്കുക,മുറിക്കുക,പറിക്കുക,കരിക്കുക പോലെയുള്ള ഏതെങ്കിലും മാർഗത്തിൽ അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്യൽ ഹറാമാണ്.

5. വിവാഹബന്ധം നടത്തൽ.

ഇഹ്റാമിന്റെ സന്ദർഭത്തിൽ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ വിവാഹിതയാവുകയോ പാടില്ല.

6. സംയോഗവും മറ്റുശ്യംഗാരങ്ങളും. 

ഗുഹ്യസ്ഥാനങ്ങളിൽ വേഴ്‌ച നടത്തുന്നത് ഇഹ്‌റാം ചെയ്‌തവർക്ക് ഹറാമാണ്. വേഴ്‌ചകൊണ്ട് ഹജ്ജും ഉംറയും നഷ്ട്‌ടപ്പെടുന്നതാണ്. സംയോഗം മൂലം ഹജ്ജോ ഉംറയോ ബാത്വിലാകാൻ ഇട വന്നാൽ തുടർന്നു ബാക്കിയുള്ള കർമ്മങ്ങൾ പൂർത്തിയാക്കേണ്ടതും ബാത്വിലായതിനു പകരം ഉടൻ തന്നെ ഖളാഅ് വീട്ടേണ്ടതുമാണ്. മാത്രമല്ല അറിവോടു കൂടി മനഃപൂർവ്വം ചെയ്തവന് നഷ്ട്‌ടപരിഹാരം(കഫ്ഫാറത്ത്) നിർബന്ധമാണ്. ആഗ്രഹത്തോടെ സ്ത്രീകളെ ചുംബിക്കലും അണച്ചുകൂട്ടലും ഹറാമാണ്.

7. വേട്ടമൃഗങ്ങളെ നശിപ്പിക്കൽ

കരയിലുള്ള ഭക്ഷ്യയോഗ്യമായ വേട്ട ജീവികളെ നശിപ്പിക്കലും അതിനു സഹായകമായി വർത്തിക്കലും ഇഹ്‌റാമിൽ നിഷിദ്ധമാണ്.

മക്കയിലേക്ക്

മക്കയിൽ പ്രവേശിക്കുമ്പോഴുള്ള ദുആ

اللهم إنّ هذا الحرم حرمك والبلد بلدك، والأمن أمنك والعبد عبدك، جنتك من بلاد بعيدة بذنوب كثيرة ،واعمال سيّئة، أسألك مسألة المضطرّين اليك، المشفقين من عذابك أن تستقبلني بمحض عفوك  وان تدخلني فسيح جنتك ، جنة النعيم. اللهم ان هذا حرمك وحرم رسولك، فحرم لحمي ودمي وعظمي على النار. اللهم أمني من عذابك يوم تبعث عبادك اسألك بأنك انت الله لا اله الا انت الرحمن الرحيم، آيبون تائبون لربنا حامدون. الحمد الله الذى اقدمنيها سالما معافا اللهم أنت ربي وانا عبدك والبلد بلدك والحرم حرمك والأمن أمنك جنت هاربا وعن الذنوب مقلعا ولفضلك راجيا ولرحمتك طالبا ولقرائضك مؤديا ولرضاك مبتغيا ولعقوك سائلا فلا تردني خائبا وادخلني في رحمتك الواسعة واعدني من الشيطان وجنده وشر اوليائه وحزبه أن تصلي وتسلم على سيدنا محمد وعلى آله وصحبه تسليما كثيرا ابدا.

മക്കയിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളിക്കൽ ബലമായ സുന്നത്തുണ്ട്.

മസ്‌ജിദുൽ ഹറാം

കഅ്ബാലയത്തിന് ചുറ്റുമുള്ള മതാഫും അതിനെ വലയം ചെയ്‌തു നിൽക്കുന്ന പള്ളിയുമാണ് മസ്‌ജിദുൽ ഹറാം. പ്രതിഫലത്തിൽ ഏറ്റം കൂടുതൽ ലഭിക്കുന്നതും ലോകത്താദ്യമായി പണിതതുമായ പള്ളി. കഅ്ബയുടെ തെക്കുകിഴക്ക് മൂലയിലായി ഹജറുൽ അസ്‌വദ് സ്ഥിതി ചെയ്യുന്നത് കാരണം റുകുനുൽഅസ്‌വദ്‌ എന്ന് ഈ മൂലക്ക് പേര് പറയുന്നു. വടക്ക് കിഴക്ക് മൂലക്ക് റുകുനുൽ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലക്ക് റുകുനുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലക്ക് റുകുനിൽ യമാനി എന്നും പറയപ്പെടുന്നു.

മുൽതസം : ദുആക്ക് വളരെയേറെ ഉത്തരം ലഭിക്കുമെന്നുറപ്പുള്ള സ്ഥാനമാണ് മുൽതസം. അഥവാ ഹജറുൽ അസ്‌വദിന്റെയും കഅ്ബാലയ കവാടത്തിൻ്റെയും ഇടക്കുള്ള സ്ഥലം. അവിടെ ഭക്തവിശ്വാസികൾ കരച്ചിലും പറച്ചിലുമായി തങ്ങിക്കൂടുന്നതിനാലാണ് മുൽതസം എന്ന പേര് സിദ്ധിച്ചത്. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്. 

ഹജറുൽ അസ് വദ് : സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതും നിരവധി മഹത്വങ്ങൾ നിറഞ്ഞതുമാണ്' ഹജറുൽ അസ്‌വദ്. നബി (സ്വ) പറഞ്ഞു: "പാലിനെക്കാൾ വെളുത്ത നിറത്തിലായിരുന്നു ഹജറുൽ അസ് വദ് സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടത്. മനുഷ്യ പാപങ്ങൾ അതിനെ കറുപ്പിച്ചുകളഞ്ഞു". (തിർമുദി, ഇബിനു ഖുസൈമ) കഅ്ബയിൽ നിന്ന് മുഖം വെച്ച് ചുംബിക്കൽ സുന്നത്തുള്ളത് ഹജറുൽഅസ്‌വദ് മാത്രമാണ്. ഹജറുൽ അസ് വദിനെ ചുംബിക്കുന്നവർക്ക് അത് അല്ലാഹുവിങ്കൽ ശിപാർശ ചെയ്യുമെന്നും അതിനെ അപമാനിക്കുന്നവർക്ക് കേടായി അത് സാക്ഷ്യം വഹിക്കുമെന്നും ഹദീസിൽ വന്നിരിക്കുന്നു. എന്നാൽ മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചു കൊണ്ട് ചുംബിക്കാൻ തിക്കിത്തിരക്കുന്നത് ശരിയല്ല. 

മഖാമു ഇബ്രാഹിം:  മക്കയിൽ വ്യക്തമായ പല ദൃഷ്‌ടാന്തങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മഖാമു ഇബ്രാഹിം എന്ന് ഖുർആൻ (3/97) പറഞ്ഞിരിക്കുന്നു.

കഅ്ബ പണിയുമ്പോൾ കല്ലുകൾ ഉയരത്തിൽ പടുക്കാൻ വേണ്ടി ബഹുമാനപ്പെട്ട ഇബ്രാഹിം (അ ) കയറി നിന്ന ഒരു കല്ലാണിത്. അത് ആവശ്യമനുസരിച്ച് ഉയരുകയും താഴുകയും ചെയ്തിരുന്നു. ഇബ്രാഹിം നബി(അ)യുടെ ഇരുപാദങ്ങളുടെയും അടയാളം വ്യക്തമായി അതിന്മേൽ പതിഞ്ഞിരുന്നു. ത്വവാഫിൻ്റെ ശേഷമുള്ള സുന്നത്ത് നിസ്‌കാരം ത്വവാഫു ചെയ്യുന്നവർക്ക് വിഷമം സൃഷ്ടിക്കാതെ അതിൻ്റെ പിന്നിൽ നിന്ന് നിസ്ക്‌കരിക്കലാണ് സുന്നത്ത്. "മഖാമു ഇബ്രാഹിമിനെ നിങ്ങൾ നിസ്ക്‌കാരസ്ഥാനമാക്കുക" എന്ന് ഖുർആൻ (2/125) പറഞ്ഞിരിക്കുന്നു.

മത്വാഫ് : കഅ്ബ ശരീഫിന്റെ ചുറ്റുമുള്ള മസ്‌ജിദുൽ ഹറാമിൽ നിന്ന്  മേൽപ്പുരയില്ലാത്ത സ്ഥലത്തിന് സാധാരണയായി മത്വാഫ് (ത്വവാഫ് ചെയ്യുന്ന സ്ഥലം) എന്ന് പറഞ്ഞുവരുന്നു. അത്യുഷണ സമയത്ത് പോലും ചൂടാകാത്ത മേത്തരം മാർബിൾ പതിച്ചിരിക്കുന്ന  ഈ സ്ഥലത്ത് കൂടി സദാസമയവും ത്വവാഫ് നടക്കുന്നു. ജമാഅത്ത് നിസ്‌കാരം നടക്കുമ്പോൾ മാത്രമാണ് ത്വവാഫ് നിലക്കുന്നത്.

ഹിജ്റ് ഇസ്മാഈൽ : കഅ്ബയുടെ വടക്കു ഭാഗത്ത് അർധവൃത്താകൃതിയിലുള്ള ഭിത്തിയായി വളച്ചു കെട്ടിയ സ്ഥലമാണ് ഹിജ്റ് ഇസ്‌മാഈൽ എന്ന പേരിലറിയപ്പെടുന്നത്. ഫർള് നിസ്ക‌ാരത്തിൻ്റെ ജമാഅത്ത് സന്ദർഭങ്ങളിലൊഴികെ ഇതിനകത്തു വെച്ച് നിസ്കരിക്കാൻ സൗകര്യം ലഭിക്കും. ത്വവാഫ് ചെയ്യുമ്പോൾ ഹിജ്റ് ഇസ്മാഈൽ എന്ന ഭിത്തിക്ക് പുറത്താവൽ നിർബന്ധമാണ്. ഖുറൈശികൾ കഅ്ബാലയം പുതുക്കിപ്പണിതപ്പോൾ മുഴുവൻ പൂർത്തിയാക്കാൻ സാമ്പത്തികനില അനുവദിക്കാത്തതിനാൽ ബാക്കി വെച്ച ഭാഗമാണ് ഹിജർ ഇസ്‌മാഈലിൽ അവശേഷിക്കുന്നത്.

മീസാബ് (സ്വർണപ്പാത്തി) : കഅ്ബാ ശരീഫിന് മുകളിൽ കഴുകുമ്പോഴും മഴവർഷിക്കുമ്പോഴും വരുന്ന വെള്ളത്തിന് ഒഴിഞ്ഞുപോകാനുള്ള പാത്തിയാണിത്. അതിന് ചുവട്ടിലും പ്രാർഥനക്ക് ഉത്തരം  ലഭിക്കുമെന്ന് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

മസ്‌ജിൽ ഹറമിൽ പ്രവേശിക്കൽ : കഅ്ബാശരീഫിൻ്റെ ചുറ്റുമുള്ള പള്ളിയാണ് മസ്‌ജിദുൽ ഹറാം. മത്വാഫും അതിലുൾപ്പെടും. ഭൂമിയിലെ ഏറ്റവും വിശുദ്ധങ്ങളായ മൂന്ന് പള്ളികളിൽ ഒന്നാം സ്ഥാനം മസ്ജിദുൽ ഹറാമിനാണ്. അവിടെ വെച്ചുള്ള ഇബാദത്തുകൾക്ക് മറ്റു പള്ളികളിൽ ചെയ്യുന്നതിനെക്കാൾ ലക്ഷക്കണക്കിന് മടങ്ങ് ശ്രേഷ്ഠതയുണ്ട്. ബാബുസ്സലാമിൽ കൂടി വലതുകാൽ വെച്ച് പള്ളിയിൽ പ്രവേശിക്കൽ സുന്നത്താണ്.

ബാബുസ്സലാമിൽ കൂടി പ്രവേശിക്കുമ്പോൾ ഈ ദുആ ചെയ്യണം.

اللهم انت السلام ومنك السلام فحينا ربنا بالسلام وادخلنا الجنة دار السلام. تباركت وتعاليت يا ذا الجلال والإكرام. اللهم افتح لي أبواب رحمتك ومغفرتك وادخلني فيها، بسم الله والحمد الله والصلاة والسلام على رسول الله صلى الله عليه وسلم

കഅ്ബ കാണുമ്പോൾ :മസ്‌ജിദുൽ ഹറാമിൽ കടന്ന് മുന്നൊട്ടുനീങ്ങിയാൽ കഅ്ബ ശരീഫ് ദൃഷ്ട്‌ടിയിൽ പെടുകയായി. ഈമാനിക വ്യക്തിത്വമുള്ള മനസ്സുകൾക്ക് അത് വല്ലാത്ത ഒരു അനുഭൂതിയാണ്. ആദ്യമായി കഅ്‌ബാ ശരീഫ് കൺമുമ്പിൽ കാണുമ്പോൾ സ്വയമറിയാതെ കണ്ണീർ പൊഴിച്ചുപോകുന്നതാണ്. അല്ലാഹുവിൻറെ വിശുദ്ധ ഭവനത്തിനു മുമ്പിൽ യാതൊരു തടസ്സവുമില്ലാതെ വന്നെത്തിയിരിക്കുന്നു എന്ന ബോധം തെളിയുമ്പോൾ എന്തെന്നില്ലാത്ത ആത്മീയ നിർവ്യതി അനുഭവപ്പെടുന്നതാണ്. വികാരവിജ്രംഭിതമായ ഒരു രംഗമാണ് കഅ്ബാദർശനം. കഅ്ബാ ദർശനസമയത്തുള്ള പ്രാർഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഹദീസിലുണ്ട്.

കഅ്ബാ ദർശനസമയത്തുള്ള പ്രാർഥന :

لا اله الا الله ، لا اله الا الله ، لا اله الا الله الله اكبر، الله أكبر، الله أكبر، لا اله الا الله وحده لا شريك له، له الملك وله الحمد وهو الحمد وهو على كلّ شيئ قدير، أعوذ بربّ البيت من الكفر والفقر ومن عذاب القبر وضيق الصدر، اللهم زد بيتك تشريقا وتكريما ، وتعظيما ومهابة ورفعة وبرا وزد يا رب من شرفه وكرمه وعظمه ممن حجه او اعتمره تشريفا وتكريما ، وتعظيما ومهابة ورفعة وبرا، اللهم انت السلام ومنك السلام
فحيّنا ربنا بالسلام و صلى الله على سيّدنا محمد وعلى آله وصحبه وسلّم

വിശുദ്ധ സംസം : സംസം വെള്ളത്തിൻ്റെ പുണ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി (സ)പറയുന്നു: "സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗ ശമനത്തിനായി കുടിച്ചാൽ അല്ലാഹു ശിഫ നൽകും. ദാഹശമനം കരുതി കുടിച്ചാൽ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാൽ അല്ലാഹു വിശപ്പുതീർക്കും".  (ഇമാം ഹാകിം, ദാറുഖുത്വനി).

ത്വവാഫിന്റെ ശേഷമുള്ള സുന്നത്ത് നിസ്‌കാരം കഴിഞ്ഞാൽ സംസം കുടിക്കൽ വളരെ പുണ്യപ്പെട്ട കാര്യമാണ്. മഹാനായ നബി (സ) അപ്രകാരം ചെയ്‌തിരുന്നു. സംസം കുടിക്കലും അതുകൊണ്ട് വയറ് നിറയ്ക്കലും എല്ലാവർക്കും എപ്പോഴും സുന്നത്താണ്. സംസം കുടിക്കുന്നത് ഖിബ്ലക്ക് അഭിമുഖമായി സദുദ്ദേശ്യങ്ങൾ മനസ്സിൽ കരുതി ബഹുമാന പൂർവ്വമായിരിക്കണം. 

സംസം കിണർ കഅ്ബാശരീഫിൻ്റെ തൊട്ടടുത്ത് മത്വാഫിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സംസം കിണറിനരികിൽ വെച്ച് പ്രത്യേക നിസ്‌കാരം സുന്നത്തില്ല. എന്നാൽ പ്രാർഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളിൽ പെട്ടതാണത്. പക്ഷേ, ത്വവാഫിന് കൂടുതൽ സൗകര്യമുണ്ടാക്കുന്നതിൻ്റെ ഭാഗമായി മതാഫിൽ നിന്നു സംസം കിണറിലേക്കുള്ള വഴി ഇപ്പോൾ പൂർണമായി അടച്ചിരിക്കുന്നു. സത്യ വിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാർ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി(സ) പറഞ്ഞിരിക്കുന്നു

ത്വവാഫ്: മക്കയിൽ വെച്ച് നിർവഹിക്കപ്പെടുന്ന അമലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്വവാഫ്. കഅ്ബയെ  ഇടതു വശമാക്കി മസ്ജിദുൽ ഹറാമിൽകൂടി കഅ്‌ബ വലയം ചെയ്യുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ഏഴുതവണ കഅ്‌ബ പ്രദക്ഷിണം വെക്കുമ്പോഴാണ് ഒരു ത്വവാഫ് പൂർത്തിയാകുന്നത്. ഏഴിൽ കുറഞ്ഞ പ്രദക്ഷിണം ത്വവാഫായി പരിഗണിക്കപ്പെടുകയില്ല. ഇഹ്റാം ചെയ്തവരും അല്ലാത്തവരും മസ്‌ജിദുൽ ഹറാമിൽ പ്രവേശിച്ചാലുടൻ ചെയ്യേണ്ടത് ത്വവാഫാണ്. മസ്‌ജിദുൽ ഹറാമിൻ്റെ തഹിയ്യത്താണിത്. ഏതു സന്ദർഭവും ത്വവാഫ് ചെയ്യാം. വളരെ ശക്തിപ്പെട്ട സുന്നത്താണ് ത്വവാഫ്. ഹജ്ജിനും ഉംറക്കും അതിൻ്റെ ഭാഗമായി ത്വവാഫ് ചെയ്യൽ നിർബന്ധമുണ്ട്.  നേർച്ചയാക്കിയാലും ത്വവാഫ്  നിർബന്ധമായിത്തീരുന്നതാണ്.

ത്വവാഫിന്റെ ശ്രേഷ്ഠത കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി (സ) പറഞ്ഞു: "അല്ലാഹുവിന്റെ ഭവനത്തിങ്കൽ ഹജ്ജ്  നിർവഹിക്കാൻ വന്നവർക്ക് അല്ലാഹു ദിനേന നൂറ്റിയിരുപത് റഹ്‌മത് വർഷിപ്പിക്കും. അതിൽ അറുപത് കാരുണ്യം ത്വവാഫ് ചെയ്യുന്നവർക്കും നാൽപ്പത് നിസ്കരിക്കുന്നർക്കും ഇരുപത് നോക്കി നിൽക്കുന്നവർക്കുമാണ്” (ബൈഹഖി).

മറ്റൊരു ഹദീസ് ഇപ്രകാരമാണ്. "ത്വവാഫിൽ ഒരാൾ ഒരു കാൽ ഉയർത്തിത്താഴ്ത്തിയാൽ അവന്റെ പത്തുപാപം പൊറുക്കപ്പെടുന്നതും  പത്ത് നന്മകൾ എഴുതപ്പെടുന്നതും പത്ത്  പദവികൾ  ഉയർത്തപ്പെടുന്നതുമാണ്" (അഹ്‌മദ്, തിർമുദി).

മക്കയിൽ താമസിക്കുമ്പോൾ ത്വവാഫ് പരമാവധി വർധിപ്പിക്കണം. ഹദീസിൽ ഇപ്രകാരം കാണുന്നു. "കഅ്ബയെ ഒരാൾ അമ്പത് തവണ ത്വവാഫ് ചെയ്‌താൽ അവൻ മാതാവ് പ്രസവിച്ച നാളിലെപ്പോലെ  പാപ വിമുക്തനാകുന്നതാണ് (തിർമുദി).

മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ ഉടനെ ത്വവാഫിൽ പ്രവേശിക്കണം. ഫർള് നിസ്ക്‌കാരം അവയുടെ മുമ്പും ശേഷവുമുള്ള സുന്നത്ത്, വിത്റ് നിസ്‌കാരം എന്നിവ നഷ്ട്‌ടപ്പെട്ടു പോകുമെന്ന് ഭയമുണ്ടെങ്കിൽ അവ നിർവ്വഹിച്ച ശേഷമാണ് ത്വവാഫ് ചെയ്യേണ്ടത്. ഉംറക്ക് ഇഹ്റാം ചെയ്തു മക്കയിൽ പ്രവേശിച്ചവർ എത്തിയ ഉടനെ ചെയ്യേണ്ടത്  ഉംറയുടെ നിർബന്ധമായ ത്വവാഫാണ്. 

വിവിധ ഇനം തവാഫുകൾ

ത്വവാഫുൽ ഖുദൂം : മക്കയിൽ പ്രവേശിച്ചാൽ ആദ്യമായി ചെയ്യുന്ന ത്വവാഫിന് ഖുദൂമിൻ്റെ ത്വവാഫ് എന്ന് പറയുന്നു. ഇത് സുന്നത്താണ്. ഉംറക്ക് ഇഹ്റാം ചെയ്തവർ എത്തിയ ഉടനെ ചെയ്യേണ്ടത് ഉംറയുടെ നിർബന്ധമായ ത്വവാഫും അറഫയിൽ നിന്ന് ഫറളായ ത്വവാഫിൻ്റെ സമയം കടന്ന ശേഷം വരുന്നവർ ഹജ്ജിന്റെ ത്വവാഫും ആകയാൽ അതിൽ ഖുദൂം കൂടി ഉൾക്കൊള്ളുന്നത് കൊണ്ട് ഖുദൂമിനായി പ്രത്യേകം ത്വവാഫ് ചെയ്യേണ്ടതില്ല.

ത്വവാഫുൽ വദാഅ് : ഇത് മക്കയിൽ നിന്ന് യാത്ര പറയുമ്പോൾ നിർവ്വഹിക്കുന്നതാണ് ഇത് വാജിബാണ്.
 
ത്വവാഫുന്നദ്ർ: കഅ്ബ:ത്വവാഫ് ചെയ്യുവാൻ നേർച്ചയാക്കിയാൽ അത്  നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു. അതിന് പ്രത്യേക സമയം നിർണ്ണിതമില്ല.

ത്വവാഫ് മുത്വ‌ലഖ് : മക്കയിൽ താമസിക്കുമ്പോൾ സൗകര്യാനുസരണം നിർവ്വഹിക്കുന്ന സുന്നത്തായ ത്വവാഫാണിത്. ഇത് ഏത് സന്ദർഭത്തിലും ചെയ്യാവുന്നതും വളരെ പുണ്യമുളളതുമാണ്. ചിലർ ത്വവാഫ്  ചെയ്യുമ്പോഴെല്ലാം സ്വഫാ മർവക്കിടയിൽ സഅ്‌യ് നടത്താറുണ്ട്. ഇത് തെറ്റും അജ്ഞതയുമാണ്.

ത്വവാഫുൽ ഇഫാള : ഹജ്ജിൻ്റെ ഫർളായ ത്വവാഫാണിത് ഇതിൻ്റെ സമയം ദുൽ ഹജ്ജ് ഒമ്പതിനു അസ്‌തമിച്ച ശേഷം അറഫയിൽ നിന്നിറങ്ങി രാത്രി പകുതി കഴിഞ്ഞാൽ ആരംഭിക്കുന്നതും മരണം വരെ നിലനിൽക്കുന്നതുമാണ്. ഈ ത്വവാഫ് നിർവ്വഹിക്കാതെ ഹജ്ജ് സ്വഹീഹാവുന്നതല്ല. ഹജ്ജിൽ നിന്ന് പൂർണ്ണവിരാമം ലഭിക്കുകയുമില്ല. മരണം വരെ സമയമുണ്ടെങ്കിലും അയ്യാമുത്തശ്രീഖ്  കഴിയുന്നതിനു മുമ്പായി ചെയ്യലാണുത്തമം. ദുൽ ഹജ്ജ് പത്തിന് പ്രഭാതത്തോടെ  ജംറത്തുൽ അഖബയെ എറിഞ്ഞു അറവുണ്ടെങ്കിൽ  അതും നിർവഹിച്ച് മുടികളഞ്ഞ് ത്വവാഫുൽ ഇഫാള: നിർവഹിക്കുന്നതാണ് ഉത്തമം.

ഏതുവിധം ത്വവാഫാണെങ്കിലും സ്വഹീഹാകാൻ ഒമ്പത് കാര്യങ്ങൾ നിർബന്ധമാണ്.

1. നിയ്യത്ത് 

ഹജ്ജിലോ ഉംറയിലോ പെടാത്ത ത്വവാഫിനു മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഏതുവിധം ത്വവാഫാണോ അത് നിയ്യത്തിൽ വ്യക്തമാക്കണം. ഉംറയുടയും ഹജ്ജിൻ്റെയും ഇഹ്‌റാമോട് കൂടി തന്നെ ത്വവാഫിൻ്റെ നിയ്യത്ത് ഉൾക്കൊള്ളുന്നു. എങ്കിലും അവക്ക് പ്രത്യേകം നിയ്യത്ത് ചെയ്യൽ സുന്നത്താണ്.

ഉംറയുടെ ത്വവാഫിൻ്റെ നിയ്യത്ത് : نويت طواف العمرة سبعة اشواط لله تعالي

2. നഗ്നത മറക്കുക

പുരുഷന്മാർ മുട്ടുപൊക്കിളിൻ്റെ ഇടയിലുള്ള സ്ഥലവും സ്ത്രീകൾ മുഖവും മുൻകയ്യും ഒഴികെയുള്ള ഭാഗവും മറക്കൽ നിർബന്ധമാണ്. സ്ത്രീകൾ കാലിൻ്റെ താഴ്‌ഭാഗം മറക്കൽ നിർബന്ധമാണ്.

3. ശുദ്ധിപാലിക്കുക

ത്വവാഫ് ചെയ്യുന്ന ആളുടെ ശരീരം, വസ്ത്രം, കയ്യിലുള്ള മറ്റു സാധനങ്ങൾ എന്നിവയെല്ലാം ശുദ്ധിയുളളതായിരിക്കണം. ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് മുക്തമാകണം. ത്വവാഫിന്റെ മുഴുവൻ സമയവും വുളൂഅ്  ഉണ്ടായിരിക്കൽ നിർബന്ധമാണ്. ത്വവാഫ് ചെയ്യുന്നതിനിടയിൽ വുളൂഅ്  മുറിയുകയോ നജസ്സാവുകയോ ചെയ്‌താൽ ഉടൻ ത്വവാഫ് നിർത്തേണ്ടതാണ്. ശുദ്ധി വരുത്തിയ ശേഷം ബാക്കി ചുറ്റുകൾ പൂർത്തിയാക്കണം. തുടക്കം മുതൽ കൊണ്ടുവരുന്നതാണ് ഉത്തമം 

4. ത്വവാഫ് ഹജറുൽ അസ്‌വദ് മുതൽ ആരംഭിക്കൽ.

മറ്റിടങ്ങളിൽ വെച്ച് തുടങ്ങിയാൽ ഹജറുൽ അസ് വദ് എത്തിയത് മുതൽ മാത്രമേ ത്വവാഫായി ഗണിക്കുകയുളളൂ 

5. ഏഴുചുറ്റ് പൂർത്തിയാക്കൽ.

ഏഴിൽ താഴെയുള്ള ചുറ്റൽ ത്വവാഫായി സ്വീകരിക്കപ്പെടുകയില്ല. എണ്ണത്തിൽ സംശയമുണ്ടായാൽ കുറഞ്ഞത് പരിഗണിച്ച് ബാക്കി പൂർത്തിയാക്കണം. ത്വവാഫിനു ശേഷമുള്ള സംശയം പരിഗണിക്കേണ്ടതില്ല.

6. കഅ് ബയെ ഇടതുവശത്താക്കൽ.

കഅ്ബാശരീഫിനെ ഇടതുവശത്താക്കിത്തന്നെ നടക്കണം. കഅ്‌ബയുടെ നേർക്ക് തിരിയരുത്. അഥവാ വല്ലപ്പോഴും തിരിഞ്ഞുപോയാൽ അത്രയും ദൂരം പിറകോട്ട് വന്ന് കഅ്ബ ഇടതു വശമാക്കി നടത്തം ആവർത്തിക്കണം.

7. ശരീരം മുഴുവനും കഅ്‌ബയുടെ പുറത്ത് കൂടിയാകൽ.

ഹിജ്റ് ഇസ്മ‌ാഈലിൻ്റെ ഭാഗം പ്രത്യേകം ഭിത്തികെട്ടി മാറ്റിയിട്ടുണ്ട്. അതിൻ്റെ അകത്ത് കൂടി ത്വവാഫ് സാധുവാകില്ല. പ്രസ്തുത ഭിത്തിയിലോ ശാദിർവാൻ്റെ മുകളിലോ കൈ വരുന്ന രൂപത്തിൽ ത്വവാഫ് ചെയ്യരുത്. നിയമ പ്രകാരം അവ കഅ്‌ബയുടെ ഭാഗമാണ്. ത്വവാഫ് കഅ്ബയുടെ പുറത്താകണം.

8. ത്വവാഫ് മസ്‌ജിദുൽ ഹറാമിൽ കൂടിയാകൽ

മസ്ജിദുൽ ഹറാമിൻ്റെ അതിർത്തിക്കു പുറത്തുകൂടി ചുറ്റിയാൽ സ്വഹീഹല്ല. കഅ്ബയെക്കാൾ ഉയർന്ന് പള്ളിയുടെ മുകൾ തട്ടിൽ വെച്ചായാലും ഇടയിൽ മറയുണ്ടായാലും വിരോധമില്ല.

9. ത്വവാഫിനുവേണ്ടി ചുറ്റുമ്പോൾ ത്വവാഫല്ലാതെ മറ്റൊരുദ്ദേശ്യവും ഉണ്ടാകാതിരിക്കൽ

ഉദാഹരണമായി കൂട്ടുകാരിൽ ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന ഉദ്ദേശ്യത്തോടെയോ, മറ്റൊരാളെ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയോ ആകരുത്.

ത്വവാഫിന്റെ സുന്നത്തുകൾ

1. നടന്നു കൊണ്ട് ത്വവാഫ് ചെയ്യുക

2. ഇളിത്വിബാഅ് : പുരുഷന്മാർ ധരിക്കുന്ന മേൽമുണ്ടിൻ്റെ മധ്യം വലത്തെ ചുമലിനു താഴെയും രണ്ട് അറ്റം ഇടത്തേ ചുമലിനു മുകളിലുമാക്കുക. പിറകെ സഅ്യ്യ് ചെയ്യാനുള്ള ത്വവാഫിൽ മാത്രമേ ഇത് സുന്നത്തുള്ളൂ. ഇഹ്റാം ചെയ്യുന്ന സമയം മുതൽ ഇത് ആവശ്യമില്ല.

3. റമല് നടത്തം 

അഥവാ കാലുകൾ അൽപ്പം അടുപ്പിച്ച് വെച്ച് ധ്യതിയിൽ നടക്കുക. ശേഷം സഅ്യ്യുള്ള  ത്വവാഫ്  ആദ്യത്തെ മൂന്ന് ചുറ്റുകളിൽ മാത്രമാണ് ഇത് സുന്നത്തുള്ളത്. മറ്റുള്ളവയിൽ സാധാരണ നടത്തമാണ് സുന്നത്ത്. സ്ത്രീകൾക്ക് ഇള്ത്വിബാഉം റമല് നടത്തവും സുന്നത്തില്ല.

4. ഹജറുൽ അസ്‌വദിനെ കൈകൊണ്ട് തൊടുകയും ശബ്‌ദമില്ലാതെ ചുംബിക്കുകയും നെറ്റിവെക്കുകയും ചെയ്യുക.

ഇവ മൂന്നും സുന്നത്താണ്. ത്വവാഫ് തുടങ്ങുമ്പോഴും ഓരോ ചുറ്റിൻ്റെ തുടക്കത്തിലും ഇവ ഓരോന്നും ചെയ്യണം. സാധ്യമായെങ്കിൽ കൈ കൊണ്ട് തൊട്ട് കൈ ചുംബിക്കയും കഴിഞ്ഞില്ലെങ്കിൽ കൈയിലുള്ളത് കൊണ്ട് തൊട്ട് അത് ചുംബിക്കുകയും അതിനും സാധിച്ചില്ലെങ്കിൽ അതിലേക്ക് കൈനീട്ടി കൈ ചുംബിക്കുകയും വേണം. റുകുനുൽ യമാനി എന്ന കഅ്ബയുടെ തെക്ക് മൂല കൈകൊണ്ട് തൊട്ടോ കൈ ഉയർത്തി ഇശാറത്താക്കിയോ കൈ മുത്തൽ സുന്നത്താണ്. മുഖം വെച്ച് ചുംബിക്കൽ സുന്നത്തില്ല.

5. സാന്ദർഭികമായ ദിക്റുകളും ദുആയും നടത്തുക.

6. ത്വവാഫുകൾക്കിടയിൽ വിട്ടുപിരിക്കാതെ തുടരെ ചെയ്യുക. 

കാരണം കൂടാതെ ഇടയിൽവെച്ച് ത്വവാഫ് നിർത്തുന്നത് കറാഹത്താണ്. വുളൂഅ് നഷ്ട്‌ടപ്പെടുക, ജമാഅത്ത് ആരംഭിക്കുക തുടങ്ങിയ കാരണങ്ങൾക്കു വേണ്ടി ത്വവാഫ് നിർത്തിയാൽ ആരംഭം തൊട്ട് പുതുക്കുന്നതാണുത്തമം. ബാക്കി ചുറ്റൽ പൂർത്തിയാക്കിയാലും സ്വഹീഹാകും.

7. ത്വവാഫിൽ വിനയവും ഭക്തിയും ഹൃദയ സാന്നിധ്യവും പ്രകടമാക്കണം.

ഭക്ഷിക്കുക, കുടിക്കുക, അനാവശ്യ സംസാരങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ ഉപേക്ഷിക്കേതാണ്.

8 . ത്വവാഫ് പൂർത്തിയായാൽ രണ്ട് റക്‌അത് നിസ്‌കരിക്കുക.

മഖാമുഇബ്രാഹിമിൻ്റെ തൊട്ടുപിന്നിൽ മൂന്ന് മുഴം അടുത്തുവെച്ചാണ് ഈ നിസ്‌കാരം ഏറ്റവും ഉത്തമം. അവിടെ വെച്ച് നിസ്‌കാരം സാധിച്ചില്ലെങ്കിൽ പിന്നെ ഹിജ്ർ ഇസ്മ‌ാഈലിനകത്തും അതിനും കഴിഞ്ഞില്ലെങ്കിൽ മസ്‌ജിദുൽ ഹറാമിൻ്റെ മറ്റ് ഭാഗങ്ങളിൽവെച്ചോ ആകാം. മറ്റെവിടെ വെച്ച് നിസ്ക്‌കരിച്ചാലും സുന്നത്ത് ലഭിക്കും. ത്വവാഫിൽ ഇള്ത്വിബാത്ത് സ്വീകരിച്ചവർ നിസ്കാരം ആരംഭിക്കുന്നതിന് മുമ്പ് അതൊഴിവാക്കി ചുമൽ മറക്കും വിധം തട്ടമിടണം. ഈ നിസ്‌കാരത്തിന് ഇപ്രകാരം നിയ്യത്ത് ചെയ്യാം. "ത്വവാഫിൻ്റെ രണ്ട് റക്‌അത് സുന്നത്ത് നിസ്‌കാരം അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക‌രിക്കുന്നു". ഇത്തരം നിയ്യത്തുകൾ മാത്യ ഭാഷയിൽ മാത്രമായാലും മതിയാകും. ഒന്നാം റക്അതിൽ ഫാതിഹക്കു ശേഷം സൂറതുൽ കാഫിറൂനയും രണ്ടാം റക്‌അതിൽ സൂറതുൽ ഇഖ്ലാസും 
ഓതൽ സുന്നത്താണ്. രാത്രിയാണെങ്കിൽ ശബ്ദത്തിൽ ഓതൽ സുന്നത്തുണ്ട്.

* ദുആകൾ

ത്വവാഫിൽ പ്രത്യേകം ഒരു ദിക്റും ദുആയും നിർബന്ധമില്ല. ഒന്നും മിണ്ടാതെ ചുറ്റൽ പൂർത്തിയാക്കിയാലും ത്വവാഫ് സ്വഹീഹാകും. പൗരാണിക മഹാന്മാർ പരിപാലിച്ചതും ഹദീസിൽ വന്നതുമായ ദിക്റ് ദുആകൾ ചെയ്യുന്നത് വളരെ ഉത്തമമാണ്. പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാന സ്ഥല സന്ദർഭമാണ് ത്വവാഫ്. കൂടാതെ മാത്യ ഭാഷയിൽ അവനവൻ്റെ ആവശ്യങ്ങൾ പറയുകയോ അറിയാവുന്ന ദിക്റുകൾ ചൊല്ലുകയോ വിശുദ്ധ ഖുർആൻ പാരായണം നടത്തുകയോ ചെയ്യാം. ഓരോ ചുറ്റിലും ഹജറുൽഅസ്‌വദിന് നേരെ കൈ ഉയർത്തി ആംഗ്യം കാണിച്ച്  بسم الله الله اكبر ചൊല്ലി കൈ ചുംബിക്കുകയും ത്വവാഫിൻ്റെ തുടക്കത്തിൽ 

اللهم امنا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد صلى الله عليه وسلم

എന്നും. മുൽതസിമിന് നേരെ  എത്തുമ്പോൾ,

اللهم اني اسألك ثواب الشاكرين ونزل المقربين مرافقة النبيين ويقين الصادقين وذلة المتقين واخبات الموقنين حتى توفاني على ذلك يا أرحم الراحمين 

എന്നും. വാതിലിന് നേരേ എത്തുമ്പോൾ, 

اللهم ان هذا البيت بيتك والحرم حرمك والأمن امنك وهذا مقام العائذ بك من النار فحرم لحومنا وبشرتنا على النار

എന്നും. റുകുനുൽ ഇറാഖിക്ക് നേരെ എത്തുമ്പോൾ,

اللهم اني اعوذ بك من الشك والشرك والشقاق  والنقاق وسوء الأخلاق وسوء المنظر والمنقلب في المال والاهل  والولد 

എന്നും. മീസാബ് (സ്വർണപ്പാത്തി) ക്ക് നേരെ   എത്തുമ്പോൾ,

اللهم اظلّني في ظلك يوم لا ظلّ الا ظلّك واسقني بكأسك محمد صلى الله عليه وسلم شربة هنيئة لا اظماً بعدها ابدا يا ذا الجلال والإكرام اللهم اني اسئلك الراحة عند الموت والعقو عند الساب

എന്നും . ഓരോ ചുറ്റിലും


(1)   اللهم اني اسألك العفو والعافية والمعافاة الدائمة في الدين والدنيا واللآخرة والفوز بالجنّة والنّجاة من النّار

(2) اللّهم حبّب الينا الامان وزيّنه في قلوبنا و كرّه الينا الكفر والفسوق والعصيان واجعلنا من الراشدين اللهم قني عذابك يوم تبعث عبادك اللهم ارزقني الجنة بغير حساب.

(3) اللهم اني اسألك رضاك والجنة وأعوذ بك من سخطك والنار اللهم اني أعوذ بك من فتنة القبر من فتنة المحيا والممات.

(4) اللهم اجعلها عمرة مبرورة وسعيا مشكورا وذنبا مغفورا وعملا صالحا مقبولا وتجارة لن تبور يا عالم ما في الصدور أخرجني يا الله من الظلمات الى النور اللهم اني اسألك موجبات رحمتك وعزائم مغفرتك والسلامة من كل اثم والغنيمة من كل ير والفوز بالجنة والنجاة من النار رب قنعني بما رزقتني وبارك لي فيما أعطيتني وأخلف على كل غائبة لي منك بخير.

(5) اللهم اني اسألك ما سألك منه نبيك سيدنا محمد صلى الله عليه وسلم وأعوذ بك من شر ما استعاذك منه نبيك سيدنا محمد صلى الله عليه وسلم اللهم اني اسألك الجنة ونعيمها وما يقربني اليها من قول أو فعل أو عمل اللهم اني أعوذ بك من النار وما يقربني اليها من قول أو فعل أو عمل 

(6) اللهم ان لك على حقوقا كثيرة فيما بيني وبينك وحقوقا كثيرة فيما بيني وبين خلقك اللهم ما كان لك منها فاغفره لي وما كان لخلقك فتحمله عني واغنني بحلالك عن حرامك وبطاعطك عن معصيتك وبفضلك عمن سواك يا واسع المغفرة اللهم ان بيتك عظيم ووجهك كريم وأنت يا الله حليم كريم تحب العفو فاعف عني.

(7) اللهم اني اسألك امانا كاملا ويقينا صادقا ورزقا واسعا وقلبا خاشعا ولسانا ذاكرا وحلالا طيبا وتوبة نصوحا وتوبة قبل الموت وراحة عند الموت ومغفرة ورحمة بعد الموت والعفو عند الحساب والفوز بالجنة والنجاة من النار برحمتك يا عزيز يا غفّار رب زدني علما والحقني بالصالحين  

എന്നും. റുക്‌നുൽ യമാനിയുടെയും റുക്‌നുൽ അസ്‌വദിന്റെയും ഇടയിൽ,

 اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار وأدخلنا الجنة مع الأبرار يا عزيز يا غفار يا رب العالمين  എന്നും ചൊല്ലുക

അതിന് സാധിക്കുന്നില്ലെങ്കിൽ ത്വവാഫിലുടനീളം ഇപ്രകാരം  ചൊല്ലാം

سبحان الله والحمد الله ولا اله الا الله والله أكبر ولا حول ولا قوة الا بالله العلي العظيم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

പുരുഷന്മാർ കഅ്ബാശരീഫിൻ്റെ കഴിയുന്നത്ര അടുത്തുകൂടിയും സ്ത്രീകൾ കഅ്‌ബ വിട്ട് അകന്ന് പുരുഷന്മാരുമായി കലരാതെയും ത്വവാഫ് ചെയ്യലാണ് സുന്നത്ത്. തിരക്കുള്ള സന്ദർഭങ്ങളിൽ ത്വവാഫ് ചെയ്യുന്നവർക്ക് തടസ്സം സൃഷ്ട്‌ടിക്കും വിധം മഖാമു ഇബ്രാഹിമിനു തൊട്ടടുത്തുവെച്ച് നിസ്‌കരിക്കാതെ മറ്റു സ്ഥലത്ത് വെച്ച് നിസ്‌കരിക്കുകയാണ് വേണ്ടത്. അവിടെവെച്ച് നിസ്‌കരിക്കുമ്പോൾ, പലപ്പോഴും തിക്കിൽപ്പെട്ട് നിസ്‌കാരം നഷ്ട്‌ടപ്പെട്ടു പോകാറുണ്ട്. ത്വവാഫിൻ്റെ സുന്നത്ത് നിസ്‌കാര ശേഷം മനമുരുകി പ്രാർഥിക്കുക.

മഖാമു ഇബ്രാഹിമിലെ പ്രാർഥന

اللهم انك تعلم سري وعلانيتي فاقبل معذرتي وتعلم حاجتي فاعطني سؤلي وتعلم ما في نفسي فاغفرلي ذنوبي اللهم اني اسألك امانا يباشر قلبي ويقينا صادقا حتى أعلم أنه لا يصيبني الا ما كتبت لي رضا منك بما قسمت لي انت وليي في الدنيا والآخرة توفني مسلما والحقني بالصالحين اللهم لا تدع لنا في مقامنا هذا دنيا الا غفرته ولا هما الا فرجته ولا حاجة الا قضيتها ويسرتها فيسر أمورنا واشرح صدورنا ونور قلوبنا واختم بالصالحات أعمالنا اللهم توفنا مسلم وأحينا مسلمين والحقنا بالصالحين غير خزايا ولا مفتونين

മുൽതസമിലെ പ്രാർഥന

اللهم يا رب البيت العتيق اعتق رقابنا ورقاب آبائنا وأمهاتنا وإخواننا وأولادنا من النار يا ذا الجود والكرم والفضل والمن والعطاء والإحسان اللهم أحسن عاقبتنا في الأمور كلها وأجرنا من خزي الدنيا وعذاب الآخرة اللهم إني عبدك وابن عبدك واقف تحت بابك ملتزم بأعتابك متذلل بين يديك أرجو رحمتك وأخشى عذابك يا قديم الاحسان اللهم اني أسألك ان ترفع ذكري وتضع وزري وتصلح أمري وتطهر قلبي وتنور لي في قبري وتغفر لي ذنبي وأسألك الدرجات العلى من الجنة آمين

ഹിജ്റ് ഇസ്മാഈലെ പ്രാർഥന

اللهم أنت ربي لا اله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنت اللهم اني اسألك من خير ما سألك به عبادك الصالحون وأعوذ بك من شر ما استعاذك منه عبادك الصالحون اللهم بأسمائك الحسني وصفاتك العليا طهر قلوبنا من كل وصف يباعدنا عن مشاهدتك ومحبتك وأمتنا على السنة والجماعة والشوق إلى لقائك يا ذا الجلال والإكرام ، اللهم نور بالعلم قلبي واستعمل بطاعتك بدني وخلص من الفتن سري واشغل بالاعتبار فكري وقني شر وساوس الشيطان وأجرني منه يا رحمن حتى لا يكون له على سلطان ربنا إننا آمنا فاغفر لنا ذنوبنا وقنا عذاب النار.

ത്വവാഫും ശേഷമുള്ള സുന്നത്ത് നിസ്കാരവും ദുആയും കഴിഞ്ഞ് വിണ്ടും ഹജറുൽ അസ് വദിനെ ചുംബിക്കലും തൊടലും നെറ്റിവെക്കലും സുന്നത്താണ്. ത്വവാഫിനു ശേഷം സഅ്യ്യുള്ളവർ മുൽതസമിലേക്കും പാത്തിയുടെ ചുവട്ടിലേക്കും പോകാതെ സംസം കുടിച്ച് സ്വഫയിലേക്ക് തിരിക്കുകയാണ് വേണ്ടത്.

സംസം കുടിക്കുമ്പോഴുള്ള ദുആ

اللهم إني أسألك علما نافعا ورزقا واسعا وشفاء من كل داء وسقم برحمتك يا أرحم الراحمين

സ്വഫാ മർവ

കഅ്ബാ ശരീഫിന്റെ തെക്കുകിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കുന്നുകളാണ് സ്വഫയും മർവയും. സ്വഫാ മർവക്കിടയിലുള്ള സ്ഥലത്തിന് മസ്അ എന്നും അവക്കിടയിൽ നടക്കുന്ന കർമ്മത്തിന് സഅ്യ്യ് എന്നും പറയുന്നു. വെള്ളമന്വേഷിച്ചു ഹാജറ ബീവി അന്ന് നടന്നതും കുറച്ചുദൂരം ഓടിയതും അനുസ്മരിച്ച് ലോകവിശ്വാസികൾ എന്നും അതുപോലെ ഹജ്ജിന്റെയും ഉംറയുടെയും നിർബന്ധ കർമ്മമായി സ്വഫാമർവക്കിടയിൽ സഅ്യ്യ് നടത്തുന്നു. സ്വഫയും മർവയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളായാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. 

സഅ്യ്യ് :

സ്വഫാമർവക്കിടയിലെ ദൂരം ഏഴു തവണ വിട്ടുകടക്കുന്നതിന് സഅ്യ്യ് എന്നു പറയുന്നു. മീഖാത്തിൽ വെച്ച് ഉംറക്കു ഇഹ്‌റാം ചെയ്‌തവർ ത്വവാഫ് കഴിഞ്ഞാൽ ഉംറയുടെ സഅ്‌യ് ചെയ്യൽ നിർബന്ധമാണ്. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായല്ലാതെ സഅ്‌യ് മാത്രമായി ചെയ്യുന്നത് സുന്നത്തില്ല.

സഅ്യ്യിന്റെ നിബന്ധനകൾ.

1. സ്വഫാ മർവയുടെ ഇടയിലുള്ള സ്ഥലങ്ങൾ മുഴുവനും വിട്ടുകടക്കുക.

കുന്നുകളുടെ രൂപഭാവങ്ങൾ മാറിയ സാഹചര്യത്തിൽ ഉറപ്പുവരുന്നത് വരെ കയറേണ്ടതാണ്. എന്നാൽ സ്വഫയിൽ കയറിനിൽക്കാൻ ഇപ്പോഴും ഉയർന്ന ഭാഗങ്ങളുണ്ട്. അതിന്റെ മുകളിൽ വരെ കയറേണ്ടതില്ല. സ്ത്രീകൾ കയറാൻ പാടില്ല.

2. സ്വഫ മുതൽ ആരംഭിക്കുക.

ഇടക്കുവെച്ചോ മർവയിൽ നിന്നോ നടത്തം തുടങ്ങിയാൽ അത്രയും ഭാഗം പരിഗണിക്കുന്നതല്ല. സ്വഫയിൽ നിന്ന് തുടങ്ങിയതേ ഗണിക്കപ്പെടുകയുള്ളൂ.

3. ഏഴുവട്ടം പൂർത്തിയാക്കുക.

സ്വഫയിൽ നിന്ന് തുടങ്ങി മർവയിലെത്തിയാൽ ഒരു തവണയും മർവയിൽ നിന്ന് തിരിച്ച് സ്വഫയിലെത്തിയാൽ മറ്റൊരു തവണയുമായി പരിഗണിക്കപ്പെടും.

4. സഅ്‌യ് സ്വഹീഹായ ത്വവാഫിനു ശേഷമായിരിക്കുക.

സഅ്യ്യിന്റെ സുന്നത്തുകൾ

1. സഅ്യ്യ് ത്വവാഫിന്റെ ഉടനെയാവുക. രണ്ടിനുമിടയിൽ സമയം വൈകിയാലും സാധുവാകുന്നതാണ്.

2. സ്വഫയിലും മർവയിലും വെച്ച് ദിക്‌റ് ദുആകൾ നിർവഹിക്കുക.

3. പുരുഷന്മാർ രണ്ടു പച്ച  തൂണുക്കൾക്കിടയിൽ വേഗത്തിൽ നടക്കുക.

4. ഔറത്ത് വെളിവാക്കാതിരിക്കുക.

5. വുളൂഅ് ഉണ്ടായിരിക്കുക.

6. മറ്റുളളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക

6. നടന്നുകൊണ്ട് സഅ്യ്യ് ചെയ്യുക.

സഅ്യ്യിനുള്ള നിയ്യത്ത് ഇഹ്റാമിൽ ഉൾപ്പെടുമെന്നതിനാൽ നിയ്യത്ത് ശർത്വില്ല. സുന്നത്താണ്. സഅ്യ്യിന് വുളൂഅ് നിർബന്ധമില്ലെങ്കിലും സുന്നത്തുണ്ട്.

നിയ്യത്തിന്റെ രൂപം

نويت سعي العمرة سبعة اشواط لله تعالى അല്ലാഹുവെ സ്വഫ മർവയുടെ ഇടയിൽ  ഏഴ് തവണ  ഉംറയുടെ സഅ്യ്യ് ചെയ്യാൻ ഞാനുദ്ദേശിക്കുന്നു". തുടർന്ന്  لا اله الا الله والله اكبر എന്ന്  പറഞ്ഞ ശേഷം,

الله أكبر الله أكبر الله أكبر ولله الحمد الله اكبر على ما هدانا والحمد لله على ما أولانا لا اله الا الله وحده لا شريك له له الملك وله الحمد يحيي ويميت بيده الخير وهو على كل شيء قدير ، لا اله الا الله وحده لا شريك له انجز وعده ونصر عبده وهزم الأحزاب وحده لا اله الا الله ولا نعبد الا اياه مخلصين له الدين ولو كره الكافرون، لا اله الا الله مخلصين له الدين والحمد لله رب العالمين  

فسبحان الله حـين تمسون وحين تصبحون وله الحمد في السماوات والارض وعشيا وحـين تظهرون يخرج الحي من الميت ويخرج الميت من الحي ويحيي الارض بعد موتها وكذلك تخرجون ومن آياته أن خلقكم من تراب ثم اذا انتم بشر تنتشرون ،

 اللهم اني اسألك امانا دائما ويقينا صادقا وعلما نافعا وقلبا خاشعا ولسانا ذاكرا و اسألك العفو والعافية والمعافاة الدائمة في الدين والدنيا واللآخرة  اللهم انك قلت وقولك الحق ادعوني استجب لكم وانك لا تخلف الميعاد والي  اسئلك كما هديتني للإسلام أن لا تنزعه مني وان تتوفني مسلما ان الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فان الله شاكر عليم

എന്ന പ്രാർഥന ചൊല്ലുക.

സ്വഫയും മർവയും പ്രാർഥനക്കുത്തരം ലഭിക്കുന്ന പുണ്യസ്ഥാനങ്ങളാണ്. മേൽ പ്രാർഥനക്കു പുറമെ ഇഹപരകാര്യങ്ങളിൽ ആഗ്രഹമുള്ളവ വേണ്ടുവോളം ചോദിക്കുകയും മേൽ ദിക്റ് ദുആകൾ ആവർത്തി ക്കുകയും വേണം.

ഓരോചുറ്റിലും പച്ചത്തൂണുകൾക്കിടയിൽ ഈ പ്രാർഥന ചൊല്ലുക.

رب اغفر وارحم واعف وتكرم وتجاوز عما تعلم انك تعلم ما لا تعلم انك انت الله الأعز الأكرم ، اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار اللهم اجعلها عمرة مبرورة وسعيا مشكورا وذنبا مغفورا وعملا صالحا مقبولا وتجارة لن تبور يا عزيز يا غفور

ഓരോചുറ്റിലും ഈ പ്രാർഥന ചൊല്ലുക.

(1)

الله أكبر الله أكبر الله أكبر الله أكبر كبيرا ا والحمد الله كثيرا وسبحان الله العظيم وبحمده بكرة وأصيلا ، ومن اليل فاسجد له وسبحه ليلا طويلا ولله الحمد ، لا اله الا الله وحده لا شريك له انجز وعده ونصر عبده وهزم الأحزاب وحده لا شيئ قبله ولا بعده يحيي ويميت وهو حي دائم لا يموت ولا يفوت أبدا بيده الخير واليه المصير وهو على كل شيئ قدير (رب اغفر ......). ربنا نجنا من النار سالمين غانمين فرحين مستبشرين مع عبادك الصالحين مع الذين انعم الله عليهم من النبي والصديقين والشهداء والصالحين وحسن أولائك رفيقا ذلك الفضل من الله وكفى با الله عليما لا اله الا الله حقا حقا ، لا اله الا الله تعبدا ورقا ، لا اله الا الله ولا نعبد الاّ اياه مخلصين له الدّين ولو كره الكافرون.

(2)

الله أكبر الله اكبر الله أكبر ولله الحمد، لا اله الا الله الواحد الفرد الصمد الذي لم يتخذ صاحبة ولا ولدا ، ولم يكن له شريك في الملك ولم يكن له ولي من الذل وكبره تكبيرا ، اللهم انك قلت في كتابك المنزل ادعوني استجب لكم دعوناك ربنا فاغفر لنا كما امرتنا انك لا تخلف الميعاد ربنا اننا سمعنا مناديا ينادي للايمان أن آمنوا بربكم فآمنا ربنا فاغفر لنا ذنوبنا وكفر عنا سيئاتنا وتوفّنا مع الأبرار ، ربنا وآتنا ما وعدتنا على رسلك ولا تخزنا يوم القيامة انك لا تخلف الميعاد، ربنا عليك توكلنا واليك انبنا واليك المصير ، ربنا اغفر لنا ولإخواننا الذين سبقونا بالامان ولا تجعل في قلوبنا غلا للذين آمنو ربنا انك رؤف رحيم (رب اغفر .......). انّ الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فانّ الله شاكر عليم

(3)

الله أكبر الله اكبر الله أكبر ولله الحمد، ربنا اتمم لنا نورنا واغفر لنا انك على كل شيئ قدير اللهم اني أسألك من الخير كله عاجله وآجله واستغفرك لذنبي ، وأسألك رحمتك يا ارحم الراحمين (رب اغفر ........) رب زدني علما ولا تزع قلبي بعد اذ هديتني، وهب لي من لدنك رحمة انك انت الوهاب اللهم عافني في سمعي وبصري لا اله الا انت اللهم اني اعوذ بك من عذاب القبر لا اله الا انت سبحانك اني كنت من الظالمين ، اللهم اني أعوذ بك من الكفر والفقر، اللهم انى أعوذ برضاك من سخطك وبمعافاتك من عقوبتك واعوذ بك منك لا أحصى ثناء عليك انت كما اثنيت على نفسك فلك الحمد حتى ترضى أن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فان الله شاكر عليم

(4)

الله اكبر الله أكبر الله اكبر ولله الحمد اللهم إني أسألك من خير ما تعلم وأعوذ بك من شر ما تعلم واستغفرك من كل ما تعلم انك أنت علام الغيوب، لا اله الا الله الملك الحق المبين ، محمد رسول الله الصادق الوعد المبين   اللهم اني اسألك كما هديتني للإسلام أن لا تنزعه مني حتى تتوفاني وأنا مسلم. اللهم اجعل في قلبي نورا وفي سمعي نورا وفي بصري نورا، اللهم اشرح لي صدري ويسّر لي أمرى واعوذ بك من شر وساوس الصدر،  وشتات الأمر، وفتنة القبر اللهم انّى أعوذ بك من شر ما يلج في اليل وشرّ ما يلج في النّهار ومن شر ما تهب به الرّياح يا ارحم الراحمين، سبحانك ما عبدناك حق عبادتك يا الله، سبحانك ما ذكرناك حق ذكرك يا الله، (رب    اغفر ........) أن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فان الله شاكر عليم.

(5)

الله أكبر الله أكبر الله أكبر ولله الحمد، سبحانك ما شكرناك حق شكرك يا الله ، سبحانك ما أعلى شأنك يا الله، اللهم حبّب الينا الامنا وزينه في قلوبنا وكره الينا الكفر والفسوق والعصيان واجعلنا من الراشدين ( رب اغفر .......) اللهم فني عذابك يوم تبعث عبادك، اللهم اهدني بالهدى ونقنى بالتقوى واغفرلي في الآخرة والأولى، اللهم ابسط علينا من بركاتك ورحمتك وفضلك ورزقك. اللهم اني أسألك النعيم المقيم الذي لا يحول ولا يزول ابدا اللهم اجعل في قلبي نورا وفي سمعي نورا وفي بصري نورا وفي لساني نورا وعن يميني نورا ومن فوقي نورا واجعل في نفسي نورا وعظم لي نورا رب اشرح لي صدري ويسّر لي أمري ان الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فان الله شاكر عليم

(6)

الله أكبر الله أكبر الله اكبر والله الحمد لا اله الا الله وحده وصدق وعده ونصر عبده وهزم الأحزاب وحده، لا اله الا الله ولا نعبد الا ايّاه مخلصين له الدّين ولو كره الكافرون، اللهم اني اسألك الهدى والتقى والعفاف والغنى، اللهم    لك الحمد كالذى نقول وخيرا مما نقول، اللهم اني اسألك رضاك والجنة واعوذ بك من سخطك والنار وما يقرّبني اليها من قول أو فعل أو عمل، اللهم بنورك اهتدينا وبفضلك استغنينا وفي كنفك وانعامك وعطائك واحسانك   اصبحنا وامسينا انت الأول فليس قبلك شيئ ، والآخر فليس بعدك شيئ ، والظاهر فلا شيئ فوقك ، والباطن فلا شيئ دونك ، نعوذ من القلس والكسل وعذاب القبر وفتنة الغنى ونسألك الفوز بالجنة ، (رب اغفر .......) ان الصفا والمروة من شعائر الله فمن حج البيت او اعتمر فلا جناح عليه ان يطوف بهما ومن تطوع خيرا فان الله شاكر عليم

(7)

الله أكبر الله أكبر الله أكبر الله أكبر كبيرا والحمد الله كثيرا اللهم حبّب الينا الامان وزينه في قلوبنا وكره الينا الكفر والفسوق والعصيان واجعلنا من الراشدين (رب اغفر .......) اللهم اختم بالخيرات آجالنا وحقق بفضلك آمالنا وسهل لبلوغ رضاك سبلنا وحسّن في جميع الأحوال أعمالنا ، يا منقذ الغرقى يامنجي الهلكي يا شاهد كل نجوى، يا منتهى كل شكوى، يا قديم الإحسان يا دائم المعروف، يا من لا غني بشيئ عنه ولا بدّ لكلّ شيئ منه، يا  من رزق كل شيئ عليه ومصير كل شيئ اليه، اللهم إنّي أعوذ بك من شر ما اعطيتنا ومن شر ما منعتنا ، اللهم توفّنا مسلم والحقنا بالصّالحين غير خزايا ولا مفتونين رب يسّر ولا تعسّر رب تمّم بالخير أن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فانّ الله شاكر عليم

സഅ്‌യ്യിനു ശേഷമുള്ള ദുആ

ربنا تقبل منا وعافنا واعف عنا وعلى طاعتك وشكرك اعنا وعلى غيرك لا تكلنا وعلى الامان والاسلام الكامل جمعا توفّنا وانت راض عنا، اللهم ارحمني ان اتكلف ما لا يغنيني وارزقني حسن النظر فيما يرضيك عنّي يا ارحم الراحمين

മുടി എടുക്കൽ.

സ്ത്രീക്കും പുരുഷനും തലയിൽ നിന്ന് ചുരുങ്ങിയത് മൂന്ന് മുടി നീക്കലാണ് നിർബന്ധം.  ഏതു  വിധേന നീക്കിയാലും മതിയാകും. തലയിൽ തീരേ മുടിയില്ലാത്തവൻ തലയിലൂടെ കത്തി നടത്തൽ സുന്നത്താണ്.

പുരുഷന്മാർ തലമുടി മുഴുവനും വടിക്കലാണുത്തമം. ഹജ്ജത്തുൽ വിദാഇൽ നബി(സ്വ) തലമുടി മുഴുവൻ വടിച്ചതും അവിടുത്തെ വിശുദ്ധ കേശം സ്വഹാബിമാർക്കു വിതരണം ചെയ്ത‌തും സുവിദിതമാണല്ലോ. അവിടുന്ന് മുടി വടിച്ചവർക്കുവേണ്ടി മൂന്നു തവണ പ്രാർഥിച്ചപ്പോൾ മുടി വെട്ടിയവർക്കുവേണ്ടി അവസാന തവണയാണ് പ്രാർഥിച്ചത്. വടിക്കുന്നില്ലെങ്കിൽ മുടി മുഴുവനും കത്രിക്കുന്നതിനാണ് അടുത്ത സ്ഥാനം. മുടി നീക്കുന്നതിനോടനുബന്ധിച്ച് മീശ വെട്ടലും, താടി നന്നാക്കലും നഖം മുറിക്കലും സുന്നത്താകുന്നു. സ്ത്രീകൾ തലമുടി കത്രിക്കുകയാണ് വേണ്ടത്. വടിക്കൽ ഹറാമാണ്. തലമുടി മുഴുവൻ തൂക്കിയിട്ട് അതിൽ നിന്ന് ഒരു വിരൽ കൊടിയുടെ അത്ര ഒന്നിച്ച് നീളത്തിൽ വെട്ടിക്കളയുന്നതാണ് സ്ത്രീകൾക്ക് സുന്നത്ത്

മുടി എടുക്കുന്നതിനു മുമ്പുള്ള ദുആ

الله أكبر الله اكبر الله اكبر اللهم ناصيتي بيدك فاجعل لي بكل شعرة نورا يوم القيامة واغفر لي ذنبي يا واسع المغفرة ، اللهم احرم لك شعري وبشري وجسدى وجميع جوارحي من الطيب والنساء وكل شيئ حرمته على المحرم ابتغى بذالك وجهك الكريم. يا رب العالمين

മുടി എടുത്തതിനു ശേഷമുള്ള ദുആ

الحمد الله الذي قضى عنّى نسكى اللهم أتني بكل شعرة حسنة وامح عنى سيّئة وارفع لي بها درجة واغفر لي وللمحلق والمقصرين ولجميع المسلمين ، اللهم زدنا امانا ويقينا وتوفيقا وعونا واغفر لنا ولآبائنا وأمهاتنا ولجميع المسلمين ، وصلى الله على سيّدنا محمد وعلى آله وصحبه اجمعين برحمتك يا ارحم الراحمين ،

വിരോധിക്കപ്പെട്ടവ പ്രവർത്തിച്ചാലുള്ള ഫിദ് യ  

ഇഹ്റാം വേളയിൽ വിരോധിക്കപ്പെട്ട വസ്ത്രധാരണ, സുഗന് ധം ഉപയോഗിക്കുക. തലയിലോ താടിയിലോ എണ്ണയിടുക,  ഭാര്യാഭർത്താക്കൾ തമ്മിൽ ആഗ്രഹത്തോടെ ഗുഹ്യസ്ഥാനമല്ലാത്തതിൽ  ബന്ധപ്പെടുക, ഹജ്ജിൻ്റെ ഒന്നാം തഹല്ലുൽ കഴിഞ്ഞ് സംയോഗം ചെയ്യുക. ഒരേ സമയത്ത് ഒരേ സ്ഥലത്തു നിന്ന് മൂന്നു മുടിയോ മൂന്നു നഖമോ  നീക്കുക, തലമറക്കുക. ഇവയിൽ ഏതെങ്കിലുമൊരു കാര്യം പ്രവർത്തിച്ചാൽ ഒരാടിനെ അറുക്കുകയോ അര സ്വാഅ്  (1600മി.ലി) വീതം ഭക്ഷണം ആറ്  മിസ്കീന്മാർക്ക് കൊടുക്കുകയോ മൂന്നു നോമ്പ്  അനുഷ്ഠിക്കുകയോ ചെയ്യണം. ഈ മൂന്നു കാര്യങ്ങളിൽ ഇഷ്ട്‌ടമുള്ളത് ചെയ്യാം. തലയുടെ അൽപ്പഭാഗം മറച്ചാലും മുടി വടിച്ച ശേഷം തലയിലോ താടിയിലോ എണ്ണയിട്ടാലും കുറഞ്ഞ മുടിക്ക് എണ്ണ കൊടുത്താലും പൂർണ ഫിദ്‌യ തന്നെ നൽകണം. ഒരു മുടിയോ ഒരു നഖമോ നീക്കിയാൽ ഒരു മുദ്ദും രണ്ടെണ്ണം നീക്കിയാൽ രണ്ടു മുദ്ദും നിർബന്ധമാണ്. നോമ്പെടുക്കുകയാണെങ്കിൽ ഒരു മുദ്ദിന് ഒരു നോമ്പു വീതം നോൽക്കണം

ഇഹ്റാമിൽ സംയോഗം ചെയ്‌താലുള്ള വിധി

ഉംറക്ക് ഇഹ്റാം ചെയ്തവൻ മുടി നീക്കുന്നതിന് മുമ്പോ, ഹജ്ജിനു ഇഹ്റാം ചെയ്തവൻ ഒന്നാം തഹല്ലുലിനു മുമ്പോ സംയോഗം ചെയ്താൽ കർമ്മം നഷ്ട്‌ടപ്പെടുന്നതും കഫ്ഫാറത്ത്  നിർബന്ധമാകുന്നതുമാണ്. സംയോഗം ചെയ്യപ്പെട്ട സ്ത്രീയും പുരുഷനും ഇഹ്റാമിലുള്ളവരായാൽ സ്ത്രീ കഫ്ഫാറത്ത് കൊടുക്കേണ്ടതില്ല. പുരുഷൻ ഇഹ്റാമിലല്ലാതെ ഇഹ്റാമിലുള്ള സ്ത്രീയെ സംയോഗം ചെയ്തതാൽ സ്ത്രീ കഫ്ഫാറത്ത് നൽകണം. അഞ്ചു വയസ്സുള്ള ഒരു ഒട്ടകത്തെ അറുത്ത് വിതരണം ചെയ്യലാണ് കഫ്ഫാറത്ത്. അത് സാധിക്കില്ലെങ്കിൽ രണ്ടു വയസ്സായ മാട്, അതും സാധിച്ചില്ലെങ്കിൽ ഏഴ് ആട്, അതും കഴിഞ്ഞില്ലെങ്കിൽ ഒട്ടകത്തിന്റെ  വിലക്ക് ധാന്യം വാങ്ങി വിതരണം ചെയ്യണം. അതും കഴിയില്ലെങ്കിൽ ധാന്യത്തിൻ്റെ ഓരോ മുദ്ദിനും ഓരോ നോമ്പ് എന്ന കണക്കിൽ  നോബ് നോറ്റു വീട്ടണം. ഇഹ്റാമിൽ സംയോഗം ചെയ്യുന്നത് വളരെ നീചവൃത്തിയും കുറ്റകരവുമാണ്. അതിന്റെ  പ്രതിവിധിയും വളരെ കർശനമാണ്.

വേട്ടയാടിയാലുള്ള വിധി

ഇഹ്റാമിൽ നിഷിദ്ധമായ കാര്യമാണ് വേട്ടയാടൽ. ഹറമിൽ വെച്ച് വേട്ടയാടുന്നതും നിഷിദ്ധമാണ്. ഇഹ്റാം കൊണ്ടോ ഹറമിൽ വെച്ചോ വേട്ടയാടൽ നിരോധിക്കപ്പെട്ട ജീവിയെ നശിപ്പിച്ചാൽ ആട്, മാട്, ഒട്ടകം എന്നിവയിൽ നിന്ന് നശിപ്പിക്കപ്പെട്ടവയോട് തുല്യമായതിനെ അറുത്ത് വിതരണം ചെയ്യൽ നിർബന്ധമാണ്. അല്ലെങ്കിൽ തുല്യമായതിന്റെ  വിലക്ക് ഭക്ഷ്യധാന്യം കൊടുക്കുകയോ ഒരു മുദ്ദിന് ഒരു നോമ്പ് വീതം നോക്കുകയോ വേണം.

വിദാഇന്റെ ത്വവാഫ്.

മക്കാശരീഫിൽ നിന്ന് വിടപറഞ്ഞ് പോകുന്നവർ അവസാനമായി നടത്തേണ്ട ത്വവാഫാണ് വിദാഇന്റെ ത്വവാഫ്. ഹജ്ജിനും ഉംറക്കുമായി എത്തിച്ചേർന്നവർ അതുമായി ബന്ധപ്പെട്ട മുഴുവൻ അമലുകളും പൂർത്തീകരിച്ച ശേഷം മാത്രമേ ഇത് നിർവ്വഹിക്കാവു. മക്ക വിട്ട് രണ്ട് മർഹല (സുമാർ 132 കി.മീ.) ദൂരം യാത്ര ചെയ്യുന്ന ഏവരും ത്വവാഫുൽ വിദാഅ് ചെയ്യൽ നിർബന്ധവും അത് ഉപേക്ഷിച്ചാൽ ഒരു ആടിനെ പ്രായശ്ചിത്തമായി അറുത്തു കൊടുക്കേണ്ടതുമാകുന്നു.

രണ്ടു മർഹലയിൽ താഴെയുള്ള സ്ഥലത്തേക്ക് തിരിച്ച് വരവ് ഉദ്ദേശിച്ച് യാത്ര ചെയ്യുമ്പോൾ ഈ ത്വവാഫ് സുന്നത്താണ്. എന്നാൽ ജിദ്ദ പോലെയുള്ള സ്ഥലങ്ങളിൽ താമസക്കാരായവർ മക്ക വിട്ട് പിരിഞ്ഞ്, അവിടെ താമസമുദ്ദേശിച്ച് മടങ്ങുമ്പോൾ വിദാഇന്റെ  ത്വാവാഫ് നിർബന്ധം തന്നെയാണ്. മദീനയിൽ പോകുന്നവർ മക്കയിലേക്ക് തന്നെ തിരിച്ചുവരുമെന്നുറപ്പുണ്ടെങ്കിലും ത്വവാഫ് ചെയ്യണം. മക്ക വിടാതെ അവിടെ തന്നെ കഴിഞ്ഞുകൂടുന്നവർക്ക് വിദാഇന്റെ  ത്വവാഫ് ആവശ്യമില്ല. ഹജ്ജ് കഴിഞ്ഞ് മക്ക വിടുമ്പോൾ മക്കയിലെ എല്ലാ ജോലികളിൽ നിന്നും വിരമിച്ച ശേഷമാണ് ത്വവാഫ് ചെയ്യേണ്ടത്. ത്വവാഫ് ചെയ്‌ത ശേഷം യാത്രയുമായി ബന്ധപ്പെടാത്ത കാരണങ്ങൾക്ക് കൂടുതൽ സമയം പിന്നെയും അവിടെ താമസിച്ചാൽ പുറപ്പെടുന്നതിന് മുമ്പായി രണ്ടാമതും ത്വവാഫ് മടക്കി ചെയ്യേണ്ടതാണ്. വിദാഇന്റെ  ത്വവാഫിന് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. نويت طواف الوداع سبعة اشواط الله تعالى "അല്ലാഹവിനുവേണ്ടി ഏഴ് ചുറ്റ് വിദാഇന്റെ  ത്വവാഫ് ചെയ്യാൻ ഞാൻ കരുതി" എന്ന് നിയ്യത്ത് ചെയ്യാം ത്വവാഫുൽ വിദാഅ് കഴിഞ്ഞ് അതിന്റെ  രണ്ട് റകാഅത് സുന്നത്ത് നിസ്‌കരിച്ച് സംസം കുടിച്ചശേഷം പ്രാർഥനക്കുത്തരമുള്ള മുൽതസമിൽ വരണം. തുടർന്ന് പുരുഷന്മാർ നബി(സ്വ) ചെയ്ത പോലെ ശരീരത്തെ കഅ്‌ബയോട് അണച്ചുചേർത്ത് വയറും നെറ്റിത്തടവും മുൽതസമിനോട് മുട്ടിച്ച് വലതുകൈ വാതിലിനുനേരെയും ഇടതുകൈ ഹജറുൽ അസ്‌വദിനു നേരെയും നീട്ടി വലതു കവിൾത്തടമോ  നെറ്റിയോ കഅ്ബത്തെ മുട്ടിച്ച് താഴ്‌മയോട് കൂടി നിന്ന് ദുആ ഇരക്കണം. സ്ത്രീകൾ വിട്ടുനിൽക്കണം. ഋതുരക്തമോ പ്രസവരക്തമോ ഉളള സ്ത്രീകൾക്ക് പെട്ടെന്ന് പുറപ്പെടേണ്ടി വന്നാൽ ത്വവാഫുൽ വിദാഅ് നിർബന്ധമില്ല. ഫിദ് യയുമില്ല.

മേൽപറഞ്ഞ പ്രകാരം കഅ്ബ ശരീഫുമായി ഒട്ടിച്ചേർന്ന് മനംനൊന്ത് താഴെ പറയുന്ന ദുആ കൊണ്ടു വരണം 

اللهم ان هذا البيت بيتك وانا عبدك وابن امتك حملتني على ما سخرت لى من خلقك حتى صيرتني في بلادك وبلغتنى بنعمتك حتى أعنتني على قضاء مناسكك فان كنت رضيت عنّى فازدد عنّى رضا والّا فمن الآن على بالرضا عنّى قبل أن أفارقك يا ارحم الراحمين ، اللهم هذا أوان انصرافي ان اذنت لي غير مستبدل بك ولا ببيتك ولا راغب عنك ولا عن بيتك ، اللهم فاصحبني العافية في بدني والعصمة في ديني واحسن منقلبی وارزقني طاعتك ما ابقيتني واجمع في خيري الدنيا والاخره انك على كل شيئ قدير ، يا اكرم الأكرمين ، اللهم ان هذا وداع من يخشى أن لا يعود الى بيتك الحرام فحرّمني وأهلى على النّار ، اللهم انك قلت وقولك الحق لنبيك صلى الله عليه وسلم عند فراقه لبيتك الحرام كما وعدته قاعدني إلى بيتك بمنّك ولطفك وكرمك ، اللهم ارزقني العود بعد العود مرة بعد مرة الى بيتك الحرام واجعلني من المقبولين عندك يا ذا الجلال والاكرام ولئن جعلته آخر العهد به فعوضني عنه الجنة يا ارحم الراحمية وصلى الله على خير خلقه محمد وآله وصحبه اجمعين ..

"അല്ലാഹുവേ, ഈ ഭവനം നിന്റെ  ഭവനമാണ്. ഈ അടിയൻ നിന്റെ  അടിയാനും അടിയത്തിയുടെ സന്തതിയുമാണ്. നീ കീഴ്‌പ്പെടുത്തിത്തന്ന വാഹനത്തിൽ കയറി ഞാനിതാ നിന്റെ നാട്ടിൽ വന്നെത്തുകയും നിന്റെ  അനുഗ്രഹത്താൽ ആരാധനകൾ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തിരിക്കയാണ്. നീ എന്നെ തൃപ്‌തിപ്പെട്ടുവെങ്കിൽ തൃപ്ത‌ി ഇനിയും വർധിപ്പിക്കേണമേ ഇല്ലെങ്കിൽ ഇതാ നിന്റെ  ഭവനവുമായുള്ള എന്റെ  വേർപാടിന്റെ  സമയത്തെങ്കിലും എന്നിൽ തൃപ്തിയുള്ളവനാകണമേ.  നാഥാ നിന്റെ അനുവാദത്തോടെ നിന്റെ ഭവനവുമായി വിട്ടുപിരിയാൻ ഞാൻ ഒരുങ്ങുന്നു. നിന്നെക്കുറിച്ചും നിന്റെ ഭവനത്തെക്കുറിച്ചും ഞാൻ സംതൃപ്‌തനാണ്. എന്റെ ശരീരത്തിന് ആരോഗ്യവും ദീനിന് സുരക്ഷിതത്വവും നൽകേണമേ. എന്റെ തിരിച്ചുപോക്ക് നന്നാക്കിത്തരേണമേ. ശേഷിച്ച കാലം മുഴുവൻ നിനക്ക് കീഴ്പ്പെട്ട് ജീവിക്കാനുള്ള സൗഭാഗ്യം എനിക്ക് നീ തരേണമേ. കരുണാവാരിധിയേ ഇഹപര നന്മ എന്നിൽ നീ സമന്വയിപ്പിക്കണമേ. നീ സർവശക്തനല്ലോ. അത്യുദാരനായ നാഥാ, നിന്റെ ഭവനത്തിലേക്ക് ഇനി തിരിച്ചുവരില്ലേ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ  നരകാഗ്‌നിയിൽ നിന്ന് എന്നെയും കുടുംബത്തെയും മോചിപ്പിക്കണേ നിന്റെ വാക്ക് സത്യമാണല്ലോ നാഥാ. നീ നിന്റെ നബി(സ) ക്ക് കഅ്ബാലയത്തോട്' വിട്ടുപിരിഞ്ഞപ്പോൾ വാഗ്‌ദത്തം നൽകിയ പോലെ നിന്റെ ഭവനത്തിലേക്ക് എന്നെയും മടക്കി എത്തിക്കണമേ. ഇനിയുമിനിയും എന്നെ നിന്റെ വിശുദ്ധ ഹറമിലേക്ക് മടങ്ങിവരാൻ അനുഗ്രഹിക്കണമേ. സ്വീകരിക്കപ്പെട്ടവരിൽ  എന്നെ നീ ഉൾപ്പെടുത്തണമേ. അല്ലാഹുവേ ഇത് നിന്റെ വിശുദ്ധ ഭവനവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ചയാക്കല്ല നാഥാ, അഥവാ  നീ അപ്രകാരം എന്നെ ആക്കുന്നുവെങ്കിൽ ഇതിനുപകരം എനിക്ക് നീ സ്വർഗം പ്രധാനം ചെയ്തുതരേണമേ. കാരുണ്യവാരിധിയേ".

പ്രാർഥന കഴിഞ്ഞ ശേഷം ഒന്നുകൂടി സംസം കുടിക്കുകയും തിരിച്ച് ഹജറുൽ അസ്‌വദിലേക്ക് ചെന്ന് ചുംബിക്കുകയും തൊട്ടുമുത്തുകയും ചെയ്‌ത ശേഷം ബാബുൽ വിദാഇലൂടെ അവിടെ നിന്ന് പുറപ്പെടാം.

ഹജ്ജ് കർമ്മങ്ങൾ : സംക്ഷിപ്‌ത വിവരം

ശവ്വാൽ 1 മുതൽ : മീഖാത്തുകളിൽ നിന്ന് ഹജ്ജിന് ഇഹ്റാം ചെയ്യാനുള്ള സമയം ആരംഭിച്ചു. ഹജ്ജിനു ഇഹ്‌റാം ചെയ്‌താൽ ദുൽഹജ്ജ് 10 വരെ ഇഹ്റാമിൽ താമസിക്കണം. മീഖാത്തിൽ നിന്ന് ഉംറക്ക് ഇഹ്‌റാം ചെയ്‌തു മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ് യ്യും ചെയ്‌തു മുടി നീക്കി സ്വതന്ത്രമാവുക.

ദുൽഹജ്ജ് 7 : മീഖാത്തുകളിൽനിന്ന് ഹജ്ജിനു ഇഹ്റാം ചെയ്‌തിട്ടില്ലാത്തവർ കുളിച്ച് ഇഹ്റാമിന്റെ വസ്ത്രം മാറ്റി ഹറമിൽ ചെന്ന് സുന്നത്ത് നിസ്‌കരിച്ച് വീട്ടു പഠിക്കൽ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യുക( ഇഹ്റാമിലുള്ളവർ പുതുതായി ഒന്നും ചെയ്യേണ്ടതില്ല) രാത്രി മുത്വവ്വിഫ് നിർദേശിക്കുന്നിടത്ത് നിന്ന് വാഹനത്തിൽ മിനയിലേക്ക് പുറപ്പെടുക. ആവശ്യവസ്‌തുക്കൾകൂടെ എടുക്കുക. തൽബിയത്ത് വർദ്ധിപ്പിക്കുക. (മിനയിലേക്ക് പുറപ്പെടേണ്ടത് ദുൽഹജ്ജ് 8 ന് രാവിലെയാണ്. ഇപ്പോൾ തലേന്ന് രാത്രി പുറപ്പെടലാണ് പതിവ്.

ദുൽഹജ്ജ് 8 : പ്രഭാതത്തോടെ മിനയിലെത്തുന്നു. നിസ്ക്‌കാരങ്ങൾ നിർവഹിച്ച് ദിക്‌റിലും ദുആയിലും കഴിഞ്ഞു കൂടുക. സാധ്യമെങ്കിൽ മസ്‌ജിദുൽ ഖൈഫിൽ ചെന്ന് നിസ്‌കരിക്കുക. രാത്രി ആരാധനകൾ വർദ്ധിപ്പിക്കുക.

ദുൽഹജ്ജ് 9 : രാവിലെ അറഫയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അറഫയിലെത്തുന്നു. ഇബാദത്തിൽ മുഴുകുക. ഒരു നിമിഷം പോലും പാഴാക്കാതെ സൂര്യാസ്തമയം കഴിയും വരെ അറഫയിൽ ഭക്തി നിർഭരമായി താമസിക്കുക. രാത്രിയാകുന്നതോടെ അറഫ വിട്ടു മുസ്‌ദലിഫയിലേക്ക് നീങ്ങുക.

ദുൽഹജ്ജ് 9 രാത്രി : അർദ്ധരാത്രി കഴിയും വരെ മുസ്‌ദലിഫയിൽ രാപ്പാർക്കുക. ജംഅ് അനുവദനീയമുള്ളവർ മഗ്‌രിബും ഇശായും ഇവിടെ വെച്ച് നിർവ്വഹിക്കുക. എറിയാനുള്ള കല്ല് ശേഖരിക്കുക. പ്രാർത്ഥിക്കുക.

ദുൽ ഹജ്ജ് 10 : 1, പ്രഭാതത്തോടെ മിനയിലെ ജംറത്തുൽ അഖബയെ എറിയുക. 2, മുടി നീക്കുക. 3, അറവുണ്ടെങ്കിൽ അറുക്കുക. 4, മക്കയിലേക്ക് പോയി ഹജ്ജിന്റെ ത്വവാഫും, ഹജ്ജിൻ്റെ സഅ്‌യ് മുമ്പ് ചെയ്യാത്തവർ അതും ചെയ്യുക. മിനയിൽ തന്നെ തിരിച്ചെത്തി രാത്രി മിനയിൽ പാർക്കുക.

ദുൽഹജ്ജ് 11 : ഉച്ചക്ക് ശേഷം മൂന്ന് ജംറകളിലും ഏഴ് വീതം എറിയുക.( കൃതിയിൽ പോകാനുദ്ദേശിക്കുന്നവർ സൂര്യാസ്‌തമയത്തിനു മുമ്പ് എറിഞ്ഞു മിന വിടുക.) അല്ലാത്തവർ മിനയിൽ രാത്രി പാർക്കുക.

ദുൽഹജ്ജ് 13 : ഉച്ചക്ക് ശേഷം മൂന്ന് ജംറകളെയും എറിയുക. മിന വിടുക. മക്ക വിടുമ്പോൾ വിദാഇൻ്റെ ത്വവാഫ് ചെയ്യുക.

പുണ്യസ്ഥലങ്ങൾ സന്ദർശിക്കൽ

1. റസൂൽ(സ്വ)യുടെ ജന്മവീട്

സൂഖൂല്ലൈലിൽ മക്‌തബതു മക്കത്തുൽ മുകർറമ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് നബി(സ്വ) ജനിച്ച വീട്. ഹറമിലെ പുരാതന ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 

2. ഹിറാ ഗുഹം

വിശുദ്ധ ഖുർആൻ ആദ്യമായി അവതരിച്ച വിശുദ്ധ സ്ഥാനമാണിത്.  ജബലുന്നൂറിലെ ഈ ഗുഹയിൽ പ്രവാചകർ(സ്വ) ഏതാനും ദിവസങ്ങൾ ആരാധനാ നിരതരായി താമസിച്ചിരുന്നു. ആരോഗ്യമുളളവർക്ക് ബുദ്ധിമുട്ടില്ലാതെ മുകളിൽ കയറാം. അതിരാവിലെ പോകുന്നതാണ് നല്ലത്. ഇതിൻ്റെ മുകളിലെത്തി മറുഭാഗത്തേക്ക് അൽപ്പം താഴെ ഇറങ്ങിയാൽ ഒരാൾക്ക് നിന്നു നിസ്കരിക്കാൻ സൗകര്യമുള്ള ഒരു ഗുഹയുണ്ട്. ഇവിടെ നിന്ന് മസ്ജിദുൽ ഹറാം വ്യക്തമായി കാണാവുന്നതാണ്.

3. സൗറ്  ഗുഹ

നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ ശത്രുക്കൾ കാണാതിരിക്കാൻ അബൂബക്ർ സ്വിദ്ദീഖ്(റ) ഒന്നിച്ച് മൂന്നു ദിവസം ഒളിച്ചു താമസിച്ചത് സൗറ് മലയിലെ ഈ ഗുഹയിലായിരുന്നു. ഹിറായിലേക്ക് കയറിയതിനെക്കാൾ വലിയ കയറ്റമാണ്.

4. മസ്ജിദുൽ റായ

റസൂൽ(സ്വ) ഫത്ഹ് വേളയിൽ മുഅല്ലായിൽ കൂടി കടന്ന് വന്ന് പതാക നാട്ടിയതും നിസ്കരിച്ചിട്ടുള്ളതുമായ സ്ഥലമാകുന്നു. 

6. മസ്ജിദുൽ ജിന്ന് 

മക്കക്കാരുടെ ഖബർസ്ഥാനമായ മുഅല്ലയുടെ വടക്കെ അതിർത്തിയിൽ സർവ്വർക്കും കാണാവുന്ന പളളിയാണിത്. മഹാനായ റസൂൽ(സ്വ)യിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിക്കുകയും നബി(സ്വ)യുമായി ബൈഅത്ത് ചെയ്യുകയും ഉണ്ടായത് ഈ സ്ഥലത്തുവെച്ചായിരുന്നു.

7. മസ്‌ജിദുൽ മുബായഅ 

മക്കാ ഫത്ഹ് വേളയിൽ നബി(സ്വ) ജനങ്ങളുമായി ഇവിടെവെച്ച് ബൈഅത്ത് ചെയിതിരുന്നതായി ചരിത്രമുണ്ട്.

8. മസ്‌ജിദുൽ ഇജാബ

നബി(സ്വ) ഹജിൻ്റെ കർമ്മങ്ങൾ പൂർത്തിയാക്കി മിനയിൽ നിന്ന് മടങ്ങിയപ്പോൾ മക്കയിൽ പ്രവേശിക്കും മുമ്പ് വിശ്രമിക്കാൻ താവളമടിച്ച അൽ മുഹസ്സബ് എന്ന് പറയുന്ന സ്ഥലത്താണ് ഈ പള്ളി നിലകൊള്ളുന്നത്.

9. മസ്‌ജിദുൽ ഖൈഫ്

മിനയിലെ ജംറകളുടെ അടുത്തുള്ള വളരെ മഹത്വങ്ങൾ നിറഞ്ഞ പള്ളിയാണിത്. മഹാനായ അബൂഹുറയ്റ (റ) ഇപ്രകാരം പറയുകയുണ്ടായി. ഞാൻ മക്കാ നിവാസി ആയിരുന്നെങ്കിൽ എല്ലാ ശനിയാഴ്ചയും മസ്‌ജിദുൽ ഖൈഫിൽ പോയി നിസ്‌കരിക്കുമായിരുന്നു.

10. മസ്ജിദുൽ ബൈഅ

നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോകും മുമ്പ് മദീനക്കാരായ അൻസ്വാറുകളുമായി ഉടമ്പടി ചെയ്ത സ്ഥലത്തുള്ള പള്ളിയാണിത്.

11. ജന്നത്തുൽ മുഅല്ല.

മക്കയിലെ ഖബർസ്ഥാനാണിത് നബി (സ)യുടെ പ്രിയപത്‌നി ഖദിജ(റ) ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. നബി(സ)യുടെ മക്കളായ ഖാസിം, അബ്‌ദല്ല എന്നവരും അബ്‌ദുല്ല ബിൻ സുബൈർ(റ) അസ്മാബീവി(റ) തുടങ്ങി മുൻഗാമികളായ നിരവധി മഹത്തുക്കളും സയ്യിദ് അബ്‌ദുൽ റഹ്‌മാൻ ബാഫഖി, സയ്യിദ് മുഹമ്മദ് അലവി മാലികി, സയ്യിദ് ഹസൻ ശദ്ദാദ് തുടങ്ങി പിൻഗാമികളായ നിരവധി മഹത്തുക്കളും മക്കയിൽ മരണപ്പെടാൻ ഭാഗ്യം ലഭിച്ച ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നു വന്നവരും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ഇവിടെ സിയാറത്ത് ചെയ്യൽ പ്രത്യേക പുണ്യകർമ്മമാണ്.


അവലംബം: സബാഹ് പബ്ലിക്കേഷൻസ് കൊല്ലം അൽഹജ്ജ് ,കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഹജ്ജിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിന് "അൽ ഹജ്ജ്" പുസ്‌തകം കാണുക. 

ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്

www.islamkerla.com
E-mail: [email protected]
Mobile: 0091 9400534861