പ്രവാചകന്റെ വിശുദ്ധ ഹൃദയവിശോധന (شق صدره ﷺ)

പ്രവാചകൻ ﷺ ബനൂ സഅ്ദ് ഗോത്രത്തിൽ നാല് വർഷം താമസിച്ചപ്പോൾ, ജിബ്‌രീൽ (അ)  മീക്കാഈൽ (അ)  വെള്ള വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ അടുക്കലേക്ക് تشریف ചെയ്തു. അവർ അവിടുത്തെ പിടിച്ചുകൊണ്ടുപോയി കിടത്തുകയും, ജിബ്‌രീൽ (അ)  അവിടുത്തെ വിശുദ്ധ നെഞ്ച് പിളർന്ന് ഹൃദയം പുറത്തെടുക്കുകയും ചെയ്തു.

പ്രവാചകന്റെ വിശുദ്ധ ഹൃദയവിശോധന (شق صدره ﷺ)

പ്രവാചകന്റെ വിശുദ്ധ ഹൃദയവിശോധന (شق صدره ﷺ)

പ്രവാചകൻ ﷺ ബനൂ സഅ്ദ് ഗോത്രത്തിൽ നാല് വർഷം താമസിച്ചപ്പോൾ, ജിബ്‌രീൽ (അ)  മീക്കാഈൽ (അ)  വെള്ള വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ അടുക്കലേക്ക് تشریف ചെയ്തു. അവർ അവിടുത്തെ പിടിച്ചുകൊണ്ടുപോയി കിടത്തുകയും, ജിബ്‌രീൽ (അ)  അവിടുത്തെ വിശുദ്ധ നെഞ്ച് പിളർന്ന് ഹൃദയം പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ ഹൃദയം പിളർന്ന് അതിൽ നിന്ന് ഒരു കറുത്ത രക്തക്കട്ട പുറത്തെടുത്ത് ദൂരെയെറിഞ്ഞു. ശേഷം മഞ്ഞുപാളി കൊണ്ട് അത് കഴുകി വൃത്തിയാക്കുകയും, ഹൃദയം പഴയതുപോലെ കൂട്ടിയോജിപ്പിക്കുകയും ചെയ്തു.

ഇമാം സുബ്കി (റ) പറയുന്നു:

"ആ കറുത്ത രക്തക്കട്ട, പിശാച് വസ്‌വാസ് (ദുർബോധനം) ഇടുന്നതിനെ സ്വീകരിക്കാൻ തക്കവണ്ണം മനുഷ്യരുടെ ഹൃദയങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എന്നാൽ പ്രവാചകൻ ﷺ യുടെ ഹൃദയത്തിൽ നിന്ന് അത് നീക്കം ചെയ്തതോടെ, പിശാചിന്റെ വസ്‌വാസുകളെ സ്വീകരിക്കാൻ പാകത്തിലുള്ള യാതൊരു സ്ഥാനവും അവിടുത്തെ ഹൃദയത്തിൽ ബാക്കിവെക്കപ്പെട്ടില്ല."

ഹലീമത്തുസ്സഅ്ദിയ്യ (റ) പറയുന്നു:

"അവിടുന്ന് മറ്റ് കുട്ടികൾ ഒരു മാസം കൊണ്ട് വളരുന്നത്ര വളർച്ച ഒരൊറ്റ ദിവസം കൊണ്ടും, മറ്റ് കുട്ടികൾ ഒരു വർഷം കൊണ്ട് വളരുന്നത് ഒരു മാസം കൊണ്ടും കൈവരിച്ചിരുന്നു. അങ്ങനെ ഒരു വയസ്സായപ്പോഴേക്കും സ്വന്തമായി ഭക്ഷണം കഴിക്കാൻ ശേഷിയുള്ള മിടുക്കനായൊരു കുട്ടിയായി അവിടുന്ന് മാറി."

അവർ തുടർന്നു പറയുന്നു:

"ഒരു ദിവസം അവിടുത്തോടൊപ്പം ഞങ്ങളുടെ മകനും (അവിടുത്തെ മുലകുടി സഹോദരനും) വീടുകൾക്ക് പിന്നിൽ ഞങ്ങളുടെ ആടുകളെ മേയ്ക്കുകയായിരുന്നു. പെട്ടെന്ന് അവിടുത്തെ സഹോദരൻ ഓടിയെത്തി എന്നോടും  പിതാവിനോടും പറഞ്ഞു: 'എന്റെ ഖുറൈശി സഹോദരന്റെ അടുക്കലേക്ക് വേഗം വരിക! അവിടെ വെള്ള വസ്ത്രമണിഞ്ഞ രണ്ടുപേർ വന്ന് അവനെ കിടത്തുകയും വയറ് പിളർക്കുകയും ചെയ്തിരിക്കുന്നു!'

ഞങ്ങൾ ഉടനടി അവിടുത്തെ അടുത്തേക്ക് ഓടിയെത്തി. അപ്പോൾ അവിടുന്ന് വിവർണ്ണനായ മുഖത്തോടെ നിൽക്കുകയായിരുന്നു.  പിതാവും ഞാനും അവിടുത്തെ കെട്ടിപ്പുണർന്നു. തുടർന്ന് ഞങ്ങൾ ചോദിച്ചു: 'എന്താണ് സംഭവിച്ചത്?'

അവിടുന്ന് പറഞ്ഞു: 'വെള്ള വസ്ത്രമണിഞ്ഞ രണ്ടുപേർ എന്റെ അടുക്കൽ വന്നു. അവർ എന്നെ കിടത്തുകയും എന്റെ വയറ് പിളർക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, അവർ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല.'"

ഹലീമ (റ) പറയുന്നു:

"അവിടുത്തെ ബുദ്ധിക്ക് വല്ല കേടുപാടുകളും സംഭവിച്ചോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. അതിനാൽ ഞങ്ങൾ അവിടുത്തെ കൂട്ടി ഉമ്മയുടെ (ആമിന ബീവിയുടെ) അടുക്കലേക്ക് മടങ്ങി.

അപ്പോൾ അവിടുത്തെ ഉമ്മ ചോദിച്ചു: 'എന്താണ് പെട്ടെന്ന് ഇവനെ തിരികെ കൊണ്ടുവരാൻ കാരണം?'
ഞാൻ പറഞ്ഞു: 'ഇവന് വല്ല ആപത്തുകളും സംഭവിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. അതിനാൽ ഇവന്റെ സ്വന്തം കുടുംബത്തോടൊപ്പം ആയിരിക്കട്ടെ എന്ന് കരുതി.'
ഉമ്മ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, കാര്യം അതല്ല. നിങ്ങളുടെയും ഇവന്റെയും അടുക്കൽ നടന്ന യഥാർത്ഥ സംഭവം എന്നോട് പറയൂ.'

അവർ ഞങ്ങളെ നിർബന്ധിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ നടന്ന കാര്യങ്ങൾ പൂർണ്ണമായും അറിയിച്ചു.

അപ്പോൾ ഉമ്മ ചോദിച്ചു: 'നിങ്ങൾ ഇവന്റെ കാര്യത്തിൽ ഭയപ്പെടുകയാണോ? ഒരിക്കലുമില്ല, അല്ലാഹുവാണെ സത്യം! എന്റെ ഈ മകന് വലിയൊരു മഹത്വവും പദവിയുമുണ്ട്. ഞാൻ ഇവനെ ഗർഭം ചുമന്നപ്പോൾ വളരെ ലഘുവായ, വലിയ ബറകത്തുള്ള (അനുഗ്രഹീതമായ) ഒരു ഗർഭധാരണമായിരുന്നു അത്. പിന്നീട് ഞാൻ പ്രസവിച്ച സമയത്ത് എന്നിൽ നിന്ന് ഒരു നക്ഷത്രം പോലെ പ്രകാശം പുറത്തുവരുന്നത് ഞാൻ കണ്ടു. മറ്റ് കുട്ടികൾ ഭൂമിയിൽ വീഴുന്നതുപോലെയല്ല അവിടുന്ന് വീണത്; മറിച്ച് രണ്ടു കൈകളും ഭൂമിയിലൂന്നി, ശിരസ്സ് ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച നിലയിലാണ് അവിടുന്ന് ഭൂജാതനായത്. അതിനാൽ നിങ്ങൾ ഇവന്റെ കാര്യത്തിൽ വേവലാതിപ്പെടേണ്ട , നിങ്ങൾ ഇവിടെ കൊണ്ട് വന്നസ്ഥിതിക്ക് അവനെ ഇവിടെ വിട്ടേച്ച് നിങ്ങൾ പോയിക്കൊള്ളുക.
(കഴിഞ്ഞ ഭാഗങ്ങൾ ലഭിക്കാൻ ഇസ്ലാം കേരള സൈറ്റ് സന്ദർശിക്കുക) 

ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files