ഇസ്തിഗാസ നൂറ്റാണ്ടുകളിൽ

ഞാൻ നബി(സ)യോടൊന്നിച്ച് രാത്രി താമസിക്കുന്ന സമയത്ത് ഞാൻ നബി തങ്ങൾക്ക് വുളൂ ചെയ്യാനുള്ള വെള്ളവുമായി ചെന്ന സമയത്ത് നബി(സ) എന്നോട് പറഞ്ഞു 'റബിഅ' നിനക്കാവശ്യമുള്ളത് എന്നോട് ചോദിക്കുക റബിഅത്ത്(റ) പറഞ്ഞു "അങ്ങയോടൊന്നിച്ച് സ്വർഗത്തിൽ താമസിക്കലിനെ അങ്ങയോട് ഞാൻ ചോദിക്കുന്നു" .

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ

الإستغاثة في القرون الماضية 

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ

ബദ്‌രീങ്ങളേ കാക്കണേ. മുഹിയിദ്ദീൻ  ശൈഖേ രക്ഷിക്കണേ..  തുടങ്ങിയ പ്രയോഗങ്ങൾ കൊണ്ട് ശിർക്കാകുമെന്നാണ്  മുജാഹിദ് ജമാഅത്ത് തുടങ്ങിയവരുടെ വാദം. സുന്നികൾ ചെയ്യുന്ന ഈ  സഹായാഭ്യർത്ഥന പ്രവാചകൻ(സ)യും സ്വഹാബത്തും  ഇസ്തിഗാസ നടത്തിയിട്ടുണ്ട്. പ്രവാചകൻ(സ)മുതൽ 14 -)൦ നൂറ്റാണ്ട് വരെയുള്ള പണ്ഡിത ശ്രേഷ്‌ഠർ മുഴുവനും ഇസ്തിഗാസ നടത്തിയതായി അനേകം തെളിവുകൾ കാണിക്കാൻ സാധിക്കും. അതിൽ നിന്ന് ചിലത് ഇവിടെ ഉദ്ധരിക്കുന്നു.

പലരും ചോദിക്കാറുള്ളത് പോലെ ഇസ്തിഗാസയെക്കുറിച്ചു തർകിച്ചു സമയം കളയുന്നതിനേക്കാൾ മറ്റു വല്ല നല്ല കാര്യങ്ങൾ ചെയ്തുകുടെ. തീർത്തും ശരിയാണ്. ഒരാൾ ഇസ്തിഗാസ ചെയ്തില്ല എന്ന് വെച്ചു അവൻ പിഴച്ചവൻ എന്ന് പറയാൻ ഒക്കില്ല. കാരണം അത്  ഭക്ഷണം കഴിക്കുന്നതിനു തുല്ല്യമായേ കാണേണ്ടതുള്ളൂ. ചെയ്യേണ്ടവർക്ക് ചെയ്യാം അല്ലാത്തവർക്ക് ചെയ്യാതിരിക്കാം. പ്രശ്നം അവിടെയല്ല. ഒരാൾ ഇസ്തിഗാസ ചെയ്താൽ അവൻ മുശ്രിക്കായി അതായത് അവൻ രാമനെയും കൃഷ്ണനെയും പോലെയായി എന്നതാണ് വിഷയം. അതിനാലാണ് നമ്മുടെ പണ്ഡിതന്മാർക്ക് തർക്കിക്കേണ്ടിവരുന്നതും, ഇസ്ലാമിൻറ നിർബ്ബന്ധ ഘടകം എന്നത് പോലെയായി തീരുന്നതും. അതിൽ സുന്നികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ മുശ്രിക്കാക്കുന്നത് നിറുത്തിയാൽ ഇന്ന് കാണുന്ന ഈ അനാവശ്യതർക്കങ്ങൾ ഒഴിവാക്കാം.  ഇസ്തിഗാസ നടത്തിയാൽ മുശ്‌രിക്കാകുമെന്ന വിശ്വാസമില്ലാതെ ഒരാൾ ബദ്രീങ്ങളെ  കാക്കണേ മുഹയിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്ന് ഇസ്തിഗാസ നടത്തിയില്ലങ്കിൽ അവനെ കുറ്റപ്പെടുത്തേണ്ടതുമില്ല. അപ്പോൾ ഇത് അനാവശ്യ തർക്കമാണെന്ന് പറയുന്നവർ, സുന്നികളെക്കുറിച്ചു കാഫിറാണെന്നും മുശ്‌രിക്കാണെന്നും പറയുന്നവരോട് പ്രബോധനം നടത്തട്ടേ എന്നാണ് നമുക്ക് പറയുവാനുള്ളത്. 

6 ഭാഗങ്ങളായി നെറ്റിൽ വിടാൻ ഉദ്ദേശിക്കുന്ന ഈ വിവരണങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയത് ബഹു : അബൂ യാസിൻ അഹ്‌സനി ചെറുശ്ശോല അവറുകളാണ്. അല്ലാഹുവിൻ്റെ കാരുണ്യം അദ്ദേഹത്തിനും നമുക്കും ഉണ്ടാവട്ടെ ആമീൻ.. 

മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ മഹാത്മാക്കളോട് സഹായാഭ്യർത്ഥന നടത്തലും അവരോട് ശുപാർശ തേടലും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പണ്ഡിതന്മാർ നബി(സ)യുടെ കാലം മുതൽ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു തൈമിയ്യ വരുന്നത് വരെ ഒരാൾക്കും തർക്കമില്ലാതെ അനുഷ്‌ടിച്ചു പോന്ന ഒരു പുണ്യകർമ്മമാണ്. പക്ഷെ എട്ടാം നൂറ്റാണ്ടിൽ ഇസ്ത‌ിഗാസക്കെതിരെ ഇബ്നു തൈമിയ്യ ഒരു പുതിയവാദം ഉന്നയിക്കുകയാണുണ്ടായത്. ഇമാം സുബ്‌കി(റ)
പറയുന്നു:

ولم ينكر أحد ذلك من أهل الأديان، ولا سمع به في زمن من الأزمان ، حتى جاء ابن تيمية ، فتكلم في ذلك بكلام يلبس فيه على الضعفاء الأعمار ، وابتدع ما لم يسبق إليه في سائر الأعصار. (شفاء السقام : ص / 293 )

ഇബ്നു‌തൈമിയ്യ രംഗ്രപവേശം ചെയ്യുന്നത് വരെ  ഇസ്ലാമിനെ കുറിച്ച് അറിവുള്ള ഒരാളും ഇസ്‌തിഗാസയെ എതിർക്കുകയോ, അങ്ങിനെയൊരു വാദം അതിനു മുമ്പ് കേൾക്കുകയോ ചെയ്‌തിട്ടില്ല. ഇബ്‌നു തൈമിയ്യ  വന്നു കൊണ്ട് ലോകത്ത് അതുവരെ ആരും കേൾക്കാത്ത ഒരു വാദവുമായി വന്ന് വിവരം കുറഞ്ഞ ആളുകളെ ആശയ കുഴപ്പത്തിലാക്കുകയാണ് ചെയ്ത‌ത്. അങ്ങിനെ അദ്ദേഹം ഇത്രയും കാലം കേൾക്കാത്ത ഒരു പുത്തനാശയവുമായി രംഗപ്രവേശനം ചെയ്തു. (ശിഫാഉസ്സഖാം:293)

ഇബ്നു‌ഹജരിൽ ഹൈതമി(റ) പറയുന്നു:

من خرافات ابن تيمية التي لم يقلها عالم قبله، وصار بها بين أهل الإسلام مثلة ، أنّه أنكر الاستغاثة والتّوسل به صلى الله عليه وسلم ، وليس ذلك كما أفتى ، بل التوسل به صلى الله عليه وسلم- حسن في كل حال ، قبل خلقه وبعد خلقه في الدنيا والآخرة. ( الجوهر المنظم : ص 174)
وفى طبع آخر (صفحة : 148)

നബി(സ)യെ കൊണ്ട് ഇസ്തിഗാസയും. ഇടതേട്ടവും പാടില്ലെന്ന ഇബ്നു തൈമിയ്യയുടെ പുതിയവാദം ലോകത്ത് ഒരു പണ്ഡിതനും പറയാത്ത വാദമാണ്. അത് കൊണ്ട് തന്നെ ഇബ്‌നു തൈമിയ്യ മുസ്‌ലിംകൾക്കിടയിൽ ഒരു കളിപ്പാവയായി മാറി. എന്നാൽ കാര്യം അദ്ദേഹം പറഞ്ഞത് പോലെയല്ല. നബി(സ)യെ കൊണ്ട് ഇസ്‌തിഗാസയും തവസ്സുലും, നബി(സ)യെ പടക്കുന്നതിന്റെ മുമ്പും ശേഷവും. വഫാത്തിന്   ശേഷവും അനുവദനീയവും നല്ലതുമാണ്. (അൽ ജൗഹറുൽമുനള്ളം: 175) മറ്റൊരു പതിപ്പ് (പേജ്/148) ഇക്കാര്യം (റദ്ദുൽമുഹ്‌താർ: 5/254)ലും (അൽബിനായഅലൽഹിദായ: 4/277)ലും, മുഹമ്മദ്ബ്നു അബ്‌ദുസ്സലാമി ന്നാശിരിയുടെ(മുജിബു ദാരിസ്സലാം: 326)ലും വിവരിച്ചതായികാണാം. എത്രത്തോളം മഹാനായ ഹാഫിള് ഇബ്‌നുഹജരിൽ അസ്ഖലാനി(റ) പറയുന്നു

قال الحافظ: ومنهم من ينتسبة إلى الزندقة لقوله إنّ النبي صلى الله عليه وسلم لا يستغاث به (الدرر الكامنة في أعيان المائة الثامنة : 155/1)

നബി(സ) തങ്ങളോട് സഹായതേട്ടം പാടില്ലെന്ന് പറഞ്ഞ കാരണത്താൽ ചില പണ്ഡിതന്മാർ ഇബ്നു‌തെമിയ്യ മതവിരോധിയാണെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഹാഫിളിൻ്റെ (അദ്ദുറ-റൂൽകാമിന: 1/155)ൽ നോക്കിയാൽ കാണാവുന്നതാണ്. എന്നാൽ ഇബ്‌നുതൈമിയ്യയുടെ ഈ പിഴച്ച ആശയം പേറി നടക്കുന്ന കേരളത്തിലെ മുജാഹിദ്-ജമാഅത്തെ ഇസ്ല‌ാമിക്കാർ ഇസ്‌തിഗാസ ശിർക്കാണെന്ന്  ജൽപിക്കുന്നു. മുജാഹിദ്സെൻറർ പുറത്തിറക്കിയ 'അല്ലാഹുവിന്റെ ഔലിയാക്കൾ' എന്ന കുഞ്ഞീതുമദനി രചിച്ച പുസ്‌തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. "എന്നാൽ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ  മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ്(ബഹുദൈവാരാധനയാണ്).(പേജ് /102). ഈ വാദം ഏറ്റവും വലിയ അപകടകരമാണ് കാരണം മഹാനായ നബി(സ)യോട് മുഴുവൻ സ്വഹാബത്തും മനുഷ്യ കഴിവിന്നതീതമായ  കാര്യങ്ങളിൽ സഹായാർത്ഥന നടത്തിയവരാണ്. നിരവധി തെളിവുകൾ നമുക്കതിന്ന് ഉദ്ധരിക്കാൻ കഴിയും. ഉദാഹരണത്തിന്,

جدتني ربيعة بن كعب الأسلمي قال كنت أبيت مع رسول الله صلى الله عليه وسلم فأتيته بوضوئه وحاجته فقال لي سل فقلت أسئلك مرافقتك في  الجنة قال أو غير ذلك قلت هو ذاك قال فأعنّي على نفسك بكثرة السجود (صحيح مسلم 206\4)

റബീഅത്ത് (റ) പറയുന്നു ഞാൻ നബി(സ)യോടൊന്നിച്ച് രാത്രി താമസിക്കുന്ന സമയത്ത് ഞാൻ നബി തങ്ങൾക്ക് വുളൂ ചെയ്യാനുള്ള വെള്ളവുമായി ചെന്ന സമയത്ത് നബി(സ) എന്നോട് പറഞ്ഞു 'റബിഅ' നിനക്കാവശ്യമുള്ളത് എന്നോട് ചോദിക്കുക റബിഅത്ത്(റ) പറഞ്ഞു "അങ്ങയോടൊന്നിച്ച് സ്വർഗത്തിൽ താമസിക്കലിനെ അങ്ങയോട് ഞാൻ ചോദിക്കുന്നു" . നബി തങ്ങൾ ചോദിച്ചു  വേറെ വല്ലതും ഉണ്ടോ റബീഅത്ത് പറഞ്ഞു അത് തന്നെയാണ് എനിക്ക് വേണ്ടത് നബി(സ) പറഞ്ഞു എന്നാൽ നീ സുജൂദ് അധികരിപ്പിച്ചു കൊണ്ട് അതിന്റെ മേൽ എന്നെ സഹായിക്കണം. (സ്വഹീഹ് മുസ്‌ലിം:4/206). ഇവിടെ റബീഅത്ത് നബിയോട് ചോദിച്ചത് സ്വർഗത്തിൽ കടത്തലിനെയല്ല മറിച്ച് സ്വർഗത്തിലെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന നബി(സ)യുടെ കൂടെ ആകലിനെയാണ്. അത്  ഭൗതികമായ സഹായതേട്ടമാണെന്ന്   ബുദ്ധിയുള്ള ആർക്കും പറഞ്ഞറിയിക്കേണ്ടതില്ല. 

وكذلك في قصة رد عين قتادة : فقال عمر له من أنت يا فتى فقال أنا الذي سالت على الخدّ عينه * فردّت بكفّ المصطفى أحسن الردّ
فعادت كما كانت لأحسن حالها * فيا حسن ما عين ويا طيب ما يد
 فقال عمر: بمثل هذا فليتوسّل الينا المتوسلون (صفة الصفوة لابن الجوزي 1\198)

മഹാനായ ഖതാദ(റ)വിൻ്റെ കണ്ണ് അമ്പ്‌ കൊണ്ടത് കാരണം പറിഞ്ഞ് പോന്ന സമയത്ത് ആ കണ്ണ് കയ്യിൽ പിടിച്ച് നബി(സ)യുടെ അരികിൽ വന്ന് എന്റെ കണ്ണ് അങ്ങ് ശരിയാക്കിത്തരണം നബിയേ എന്ന മനുഷ്യ കഴിവിന്നതീതമായ കാര്യത്തിൽ സഹായം ചോദിച്ചപ്പോൾ നബി(സ) തന്റെ ഉമിനീര് ആ കണ്ണിൽ പുരട്ടി തൽസ്ഥാനത്ത് തന്നെ ഫിറ്റ് ചെയ്തു  കൊടുത്ത  സംഭവം വളരെ പ്രസിദ്ധമാണ്. -ഹാഫിള് ഇബ്നുൽജൗസിയുടെ (സ്വിഫതുസ്സ്വഫ്‌വ:1/198) ശൗക്കാനിയുടെ (ദർറൂസ്സഹാബ:409) തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുക-

ولما قطع أبوجهل يوم بدر يد معوذ بن عفراء فجاء يحمل يده فبصق عليها رسول الله صلى الله عليه وسلم والصقها : فلصقت  (مصباح الظلام للمراكشي 146 )  و ( سبل الهدى والرشاد لصالحي الشامي : 23/10)

ഇത് പോലെ മഹാനായ മുഅവ്വിദ്ബ്നു അഫ്‌റാഅ് (റ)വിൻ്റെ കൈ ബദ്റ് യുദ്ധത്തിൽ ദുഷ്ടനായ അബൂജഹ്ലിന്റെ വെട്ട്കൊണ്ട് മുറിഞ്ഞപ്പോൾ മുറിക്കപ്പെട്ട കയ്യുമായി നബി(സ)യെ സമീപിക്കുകയും അങ്ങിനെ ആ  കയ്യിന്മേൽ നബി(സ) തന്റെ ഷറഫാക്കപ്പെട്ട  ഉമിനീര് പുരട്ടുകയും തൽസ്ഥാനത്ത് തന്നെ ഫിറ്റ് ചെയ്യുകയും ചെയ്‌തു. ഈ സംഭവം ഇമാം മറാകിശി (മിസ്ബാഹുള്ളലാം: 146)ലും ഇമാം സ്വാലിഹു ശ്ശാമി (സുബുലുൽ ഹുദാ വർറശാദ്: 10/23) വിവരിച്ചതായിക്കാണാം. ഇങ്ങിനെയുള്ള നിരവധി സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും നമുക്ക് കാണാൻ കഴിയും.

 ولا فرق بين ذكر التوسل والإستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذلك الأولياء وفاقا للسبكي ( الجوهر المنظم: (150) و (شفاء السقام للسبكي  310:)

ഇവിടെ 'ഇസ്തിഗാസ' എന്നത് കൊണ്ടും 'ഇസ്ത‌ിശ്‌ഫാഅ്' എന്നത്‌കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് ഒരു ആശയം തന്നെയാണെന്ന് ഇമാം സുബ്‌കി(റ) തന്റെ (ശിഫാഉസ്സഖാം: 310)ലും, ഇബ്‌നുഹജരിൽ ഹൈതമി(റ) (അൽജൗഹറുൽമുനള്ളം:150) മറ്റൊരു പതിപ്പ് (പേജ്/175) ലും വ്യക്‌തമാക്കിയത് നാം വിസ്മരിക്കരുത്. എന്നാൽ ഈ കുറിപ്പുകാരന്റെ  അറിവിൽ പ്പെട്ട ഒന്നാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെ  നബി(സ)യോടും മറ്റും ഇസ്തിഗാസയും,ശുപാർശത്തേട്ടവും നടത്തിയ പൂർവ്വ പണ്ഡിതരെയും നേതാക്കളെയും  താഴെ കുറിക്കുന്നു

മഹാനായ മുഹമ്മദ് നബി(സ)

واسأل من أرسلنا من قبلك من رسلنا ( الخ قال سألت عن ذلك خليد بن دعلج فحدثني عن قتادة قال سألهم ليلة أسري به لقي الأنبياء ولقي آدم ومالك خازن النار  قلت هذا هو الصحيح في تفسير هذه الآية ( تفسير القرطبي :95/16 ) طبع دار الشعب القاهرة

അല്ലാഹു നബി(സ)യോട് വഫാതായ അമ്പിയാക്കളോട് അറിവാകുന്ന സഹായം ചോദിക്കാൻ കൽപിച്ചു (സൂറ സുഖ്റുഫ്:45) ഈ സൂക്തം വിശദീകരിച്ചു കൊണ്ട്  ഇമാം ഖുർതുബി വിശദീകരിക്കുന്നു. 'ഇസ്‌റാഇ'ൻെറ രാത്രി നബി (സ) അമ്പിയാക്കളോട് ചോദിക്കുകയും  അവർ മറുപടി  പറയുകയും ചെയ്തു‌. (തഫ്സീർ ഖുർതുബി: 16/95) മറ്റൊരു പതിപ്പ് (തഫ്‌സീർ ഖുർതുബി:16/63

അല്ലാഹു പറയുന്നു:

 قال تعالى : إنّما وليّكم الله ورسوله والّذين ءامنوا الّذين يقيمون الصلوة ويؤتون الزكوة وهم راكعون (المائدة : 55)

നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവൻ്റെ പ്രവാചകരും നിസ്‌കാരം നിലനിർത്തുകയും സകാത്ത് കൊടുത്ത് വീട്ടുകയും ചെയ്യുന്ന സത്യവിശ്വാസികളുമാകുന്നു. (മാഇദ:55)

സൂക്ത‌ം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി(റ) പറയുന്നു:

كل من أنصف وترك التعصب وتأمل فى مقدم الآية وفي مؤخرها قطع بأنّ الولي في قوله إنّما وليكم الله ليس إلا بمعنى الناصر والمحب ( تفسير الرازي : 30/12)

നിഷ്‌പക്ഷമായി കാര്യങ്ങൾ മനസ്സിലാക്കുകയും പക്ഷപാത മൊഴിവാക്കുകയും ചെയ്യുന്ന ഏതൊരാളും ഈ സൂക്‌തത്തിൽ പറഞ്ഞ 'വലിയ്യ്' എന്ന പദത്തിൻറ അർഥം 'സഹായി' എന്ന് തന്നെയാണെന്ന് ഉറപ്പിച്ചു പറയും. (റാസി:12/30)

അതെ സൂക്തം വിവരിച്ചു കൊണ്ട് ഇമാം അബൂഹയ്യാൻ (റ) പറയുന്നു :

 وظاهر قوله والذين امنوا : عموم من آمن من مضى منهم  ومن بقي قاله الحسن (بحر المحيط (300/4 ) و (زاد المسير لابن الجوزي : )

സത്യവിശ്വാസികൾ നിങ്ങളുടെ സഹായിയാണെന്ന് പറഞ്ഞതിൽ  മുൻ കഴിഞ്ഞവരും ഇന്ന് ജീവിച്ചിക്കുന്നവരുമായ മുഴുവൻ സത്യവിശ്വാസികളെയും ഉൾകൊള്ളിക്കുന്നുണ്ട്. (അൽബഹ്‌റുൽമുഹീത്വ്:4/300) ഹാഫിള് ഇബ്‌നുൽജൗസി
യുടെ (സാദുൽ മസീർ)

أعوذ بكلمات الله التامات من شر ما خلق (بخاري) فقوله: اعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات الله التامات تلك الأرواح العالية الطاهرة اهـ ( تفسير الكبير للرازي : 79/1) وفى طبع آخر (67/1)

സ്വഹീഹുൽ ബുഖാരിയിലെ 'അഊദു ബികലിമാത്തില്ലാഹിത്താമ്മത്തി' എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം റാസി(റ) പറയുന്നു: ഈ ഹദീസിലെ "കലിമാത്ത്" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മഹാത്മാക്കളുടെ ആത്മാവുകളാകുന്നു (തഫ്‌സീർറാസി:1/79) മറ്റൊരു പതിപ്പ് (തഫ്‌സീർറാസി: 1/67)

وروى الطبراني بسند جيد أنه صلى الله عليه وسلم ذكر في دعائه : بحق نبيك والأنبياء الذين من قبلي ( الجوهر المنظم  لابن حجر: 150) وفي طبع آخر175  و (مجمع الزوائد للهيثمي : 257/9)

നബി(സ) തന്നെ തന്റെ  ഹഖ് കൊണ്ടും കഴിഞ്ഞുപോയ അമ്പിയാക്കളുടെ   ഹഖ് കൊണ്ടും ഇടതേട്ടം നടത്തിയ സംഭവം ഇമാം ത്വബറാനി(റ) സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. (അൽജൗഹറുൽ മുനള്ളം:
150) മറ്റൊരു പതിപ്പ് (അൽജൗഹറുൽമുനള്ളം: 175) (മജ്‌മഉസ്സവാഇദ്: 9/257)

قال تعالى : إنّما المسيح عيسى ابن مریم رسول الله وكلمته ( سورة النساء : 171) 

മാത്രമല്ല 'കലിമത്ത്' എന്ന് മഹാനായ ഈസാ നബി(അ)നെ കുറിച്ച്, അല്ലാഹു തന്നെ ഖുർആനിൽ സൂറത്തുന്നിസാഇലെ 171 -)൦  സൂക‌തത്തിൽ പറഞ്ഞിട്ടുണ്ടെന്ന വസ്തു‌ത വിസ്‌മരിക്കാവതല്ല.

وذكر انهم لما أرادوا إحراقه بنوا له بنيانا كما حدثنا موسى قال ثنا عمرو قال ثنا أسباط عن السدي قال قالوا ابنوا له بنيانا فألقوه في الجحيم قال فحبسوه في بيت وجمعوا له حطبا حتى إن كانت المرأة لتمرض فتقول لئن عافاني الله لأجمعن حطبا لإبراهيم فلما جمعوا له وأكثروا من الحطب حتى إن الطير لتمر بها فتحترق من شدة وهجها فعمدوا إليه فرفعوه على رأس البنيان فرفع إبراهيم صلى الله عليه وسلم رأسه إلى السماء فقالت السماء والأرض والجبال والملائكة ربنا إبراهيم يحرق فيك فقال أنا أعلم به وان دعاكم فأغيثون ( تفسير الطبري: 43 -44 /17 )

ഇബ്റാഹീം നബി (അ)നെ തീയ്യിലിടപ്പെട്ട സമയത്ത് ഇബ്റാഹീം നബി സഹായം ചോദിക്കുകയാണെങ്കിൽ സഹായിക്കാൻ അല്ലാഹു മലക്കുകളോട് കൽപിച്ചുവെന്ന് പറയുന്ന സംഭവം ഇമാം ഇബ്നുജരീർ തൻറെ (തഫ്‌സീറുത്ത്വ ബരി:17/43-44) ഉദ്ധരിക്കുന്നു.

فقال : أي جبريل یا محمد اصبر كما صبر الوا العزم من الرسل ، وارجع إليهم الثالثة ، وادعهم إلى شهادة أن لا إله إلا الله ، وأنك رسول الله فرجع إليهم ودعاهم إلى ذلك فقاموا عليه وضربوه بالحجارة والملائكة تستره   باجنحتها فبكى عليه الصلاة والسلام شفقة عليهم فبكت له الطيور في الهواء والملائكة فى السماء وعجوا إلى الله تعالى بالدعاء رحمة لمحمد صلى الله عليه وسلم فأوحى الله تعالى إلى ملك الأرض وملك الريح وملك السحاب وملك الجبال وملك البحار أن اهبطوا لمحمد صلى الله عليه وسلم فكونوا أعوانا له إن استغاث بكم فأغيثون الخ 
( تذكرة المحبين فى اسماء سيد المرسلين 128 : لمحمد ابن قاسم الرصاع )
 و (إتحاف السادة المتقين : 258/8) و(الدر المنثور : 2\298 ) 

നബി(സ)തങ്ങൾക്ക് പ്രയാസങ്ങൾ നേരിട്ട സമയത്ത് നിങ്ങളോട് സഹായം ചോദിക്കുകയാണെങ്കിൽ നിങ്ങൾ സഹായിക്കുകയെന്ന് നബി(സ) യെ  സഹായിക്കാൻ മലക്കുകളോട് അല്ലാഹു കൽപിച്ച സംഭവം ഇമാം ഇബ്നുഖാസി മൂർറസ്സ്വാഅ് (തദ്‌കിറത്തുൽമുഹിബ്ബീൻ 128)ലും ഇമാം സുബൈദി (ഇത്ഹാഫു സാദത്തിൽമുത്തഖീൻ 8/258)ലും മറ്റും വിശദീകരിച്ചിട്ടുണ്ട്. ഈ പറഞ്ഞതിന്ന് പരിശുദ്ധ ഖുർആനിലെ

فإنّ الله هو مولاه وجبريل وصالح المؤمنين (سورة :)

നിശ്ചയം  നിങ്ങളുടെ സഹായി അല്ലാഹുവും ജിബ്‌രീലും സജ്‌ജനങ്ങളായ ആളുകളുമാണ് എന്ന സൂക്തം ശക്‌തി പകരുന്നുണ്ട്.

وعن ميمونة بنت الحرث زوج النبي صلى الله عليه وسلم أنّ رسول الله صلى الله عليه وسلم بات عندها في ليلة فقام يتوضأ للصلاة قالت فسمعته يقول في متوضئه لبيك لبيك ثلاثا نصرت نصرت ثلاث فلما خرج قلت يا رسول الله سمعتك تقول في متوضئك لبيك لبيك ثلاثا نصرت نصرت ثلاثا كأنك تكلم انسانا وهل كان معك أحد قال هذا راجز بني كعب يستصرخني ويزعم أن قريشا اعانت عليهم بكر بن وائل ثم خرج رسول الله صلى الله عليه وسلم فأمر عائشة أن تجهزه ولا تعلم أحدا قالت فدخل عليها ابو بكر فقال يا بنية ما هذا الجهاز فقالت والله ما أدري فقال ما هذا بزمان غزوة بني الاصغر فأين يريد رسول الله صلى الله عليه وسلم قالت والله لا علم لي قالت فاقمنا ثلاثا ثم صلى الصبح بالناس فسمعت الراجز ينشد
 
يا رب إني ناشد محمدا   *  حلف أبينا وأبيه الا تلدا

إنا ولدناك فكنت ولدا *   ثمت اسلمنا فلم تنزع ابدا

 إن قريشا اخلفوك الموعدا  *  ونقضوا ميثاقك المؤكدا

وزعموا ان لست تدعوا أحدا *  فانصر هداك الله نصرا ايدا

وادعوا عباد الله يأتوا مددا  *  فيهم رسول الله قد تجردا 

ان سيم خسفا وجهه تربدا

 قال رسول الله صلى الله عليه وسلم لبيك لبيك ثلاثا نصرت نصرت ثلاث ثم خرج رسول الله صلى الله عليه وسلم فلما كان بالروحاء نظرا الى سحاب منتصب فقال إن هذا السحاب لينصب بنصر بني كعب رواه الطبراني في الصغير والكبير وفيه يحيى بن سليمان بن نضلة وهو ضعیف
مجمع الزوائد 163-164\6 ] [ فتح الباري : 320/7] طبع دار المعرفة - بيروت ( معجم الكبير : 23 /433 )
طبع مكتبة العلوم والحكم - الموصل

അത്പോലെ വിദൂര സ്‌ഥലത്ത് നിന്ന് ഒരാൾ തന്റെ  ശത്രുവിന്റെ  ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി നബി തങ്ങൾ മദീനത്ത് തന്റെ പത്നി  മൈമൂന ബീവിയുടെ വീട്ടു മുറ്റത്തിരുന്ന്  വുളൂ ചെയ്യുന്ന സമയത്ത്  നബി(സ)യോട് സഹായ ചോദിചപ്പോൾ ആ വ്യക്തിയോട് ഞാൻ നിന്നെ സഹായിച്ചിരിക്കുന്നു എന്ന് മൂന്ന് തവണ നബി(സ) ഉത്തരം നൽകിയ ഹദീസ് സനദിൽ അയോഗ്യനുണ്ടെങ്കിലും ഇമാം  ത്വബറാനി(റ) (മുഅ്ജമുൽകബീർ 23/433)ലും ഹാഫിള് ഇബ്നു‌ഹജരിൽഅസ്ഖലാനി(റ) (ഫത്ഹുൽബാരി: 7/520) ലും ഹാഫിള് നൂറുദ്ദീനുൽഹൈസമി(റ) (മജ്‌മഉസ്സവാഇദ്:6/163-164)ലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തുടരും
അടുത്ത ഭാഗം

ഒന്നാം നൂറ്റാണ്ട് ക്രോഡീകരണം : അബുയാസീൻ അഹ്‌സനി ചെറുശ്ശോല
Mobile 050 7919232
www.islamkerala.com
E-Mail: [email protected]
Mobile: 0097150 7927429