ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2

ഉമർ (റ)വിനോട് ഒരു കൊട്ടാരത്തിലെ രാജ്‌ഞി എനിക്ക് ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹമുണ്ട് നിന്നെക്കാളും പവറുള്ള ആരെങ്കിലും ഇവിടെയുണ്ടോ എങ്കിൽ ആ വ്യക്തി മുഖേന ഞാൻ ഇസ്ല‌ാം പുൽകും എന്ന് പറഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞു അതെ ഉണ്ട് എന്നെക്കാളും എന്നല്ല ലോകം മുഴുവത്തെക്കാളും ശ്രേഷ്‌ടരായ മുത്ത്‌ നബി(സ)യുണ്ട്

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 2

ഒന്നാം നൂറ്റാണ്ട്

1: അബൂബകർ സ്വിദ്ദീഖ് (റ)

وعن مجاهد عن ابن عباس قال: كان أبوبكر رضي الله عنه مع رسول الله صلى الله عليه وسلم في الغار فعطش أبو بكر عطشا شديدا فشكي إلى رسول الله صلى الله عليه وسلم ذلك فقال له رسول الله صلى الله عليه وسلم : " إذهب إلى صدر الغار فاشرب" قال أبوبكر: فانطلقت إلى صدر الغار فشربت ماء أحلى من العسل وابيض من اللين وأزكي رائحة من المسك ثم عدت إلى رسول الله صلى الله عليه وسلم فقال: شربت؟ فقلت: شربت يارسول الله فقال: "ألا أبشرك؟" فقلت: بلى فداك أبي وأمي یا رسول الله قال صلى الله عليه وسلم : " إنّ الله أمر الملك الموكل بأنهار الجنان أن أخرق نهرا من جنّه الفردوس إلى صدر الغار ليشرب أبو بكر "الخ 
( تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف: 201، للامام أبي البقاء محمد ابن الضياء المكي المتوفى سنة : 854) و (دلائل النبوة للبيهقي : 231/5) و (مجمع الزوائد للهيتمي (195/6) و (مصباح الظلام للمراكشي (70)

നബി(സ)യും സ്വിദ്ദീഖ്(റ)വും ഗുഹിൽ ആയിരുന്ന സമയത്ത് സ്വിദ്ദീഖ്(റ) വിന് വെള്ളത്തിന് ദാഹിച്ചപ്പോൾ അഭൗതിക മാർഗത്തിൽ വെള്ളം ലഭിക്കാൻ വേണ്ടി നബി(സ)യോട് ആവലാതി പറയുകയും അതനുസരിച്ച് നബി(സ) ഗുഹയുടെ മുൻഭാഗത്ത് ‌പോയി നീ വെള്ളം കുടിക്കുക എന്ന് കൽപിക്കുകയും സ്വിദ്ദീഖ്(റ) ചെന്ന് നോക്കുമ്പോൾ പാലിനെക്കാൾ വെളുത്തതും തേനിനെക്കാൾ മധുരമുള്ളതും കസ്‌തൂരിയെക്കാൾ സുഗന്ധമുള്ളതുമായ വെള്ളം ലഭിക്കുകയും മതിവരുവോളം കുടിക്കുകയും ചെയ്‌തു.... ഇമാം ബൈഹഖി (ദലാഇലുന്നുബുവ്വ 5/231) ഹാഫിള് നൂറുദ്ദീനുൽഹൈസമി (മജ്‌മഉസ്സവാഇദ്:6/195) ഇമാം ത്വബറാനി (റ) (അൽഔസ്വത്) ഇമാം മറാകിശി (മിസ്വബാഹുള്ളലാം: 70) ഇമാം ഇബ്നു ളിയാഉൽമക്കിയുടെ (താരീഖുൽമക്കത്തിൽമുകർറമ വൽമദീനത്തിൽമുശർറഫ:201) തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.

وفي رواية : ((فارتحلنا بعد ما زالت الشمس ، واتبعنا سراقة بن مالك ونحن في جلد من الأرض فقلت: یا رسول الله قد أتينا فقال: "لا تحزن إنّ الله معنا" فدعا عليه رسول الله صلى الله عليه وسلم فارتطمت فرسه إلى بطنه. (مصباح الضلام : 18-131)

സുറാഖതുബ്നു മാലിക് നബി(സ)യെയും സ്വിദ്ദീഖ്(റ)നെയും വധിക്കാൻ വേണ്ടി നബിയുടെയും സ്വിദ്ദീഖിൻെറയും അടുത്തെത്തിയ സമയത്ത് സ്വിദ്ദീഖ്(റ) നബി(സ)യോട് സഹായാഭ്യർത്ഥന നടത്തി (മിസ്വ്ബാഹുള്ളലാം: 18-131) നബി(സ) വഫാതായ ശേഷം നബി(സ) വിളിച്ചുകൊണ്ട് സ്വന്തം മാതാപിതാ ക്കളെ നബി(സ)ക്ക് സമർപ്പിച്ചുകൊണ്ട് അഭിമുഖഭാഷണം നടത്തിയ സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതെ സംഭവം ഉദ്ധരിച്ചു കൊണ്ട് ഇമാം ഗസാലി(റ) റിപ്പോർട്ട് ചെയ്യുന്നു.

ان ابابكر رضي الله عنه لما بلغه الخبر دخل بيت رسول الله صلى الله عليه وسلم وعيناه تهملان وغصصه ترتفع كقصع الجرة فاكب عليه فكشف عن وجهه وقبل جبينه ومسح وجهه وجعل يبكي ويقول : بأبي أنت وأمي ونفسي وأهلي طبت حيا وميتا ..... اللهم فأبلغه عناّ أذكرنا یا محمد صلی الله عليك عند ربّك، ولنكن ببالك. الخ (إحياء علوم الدين : 402/4) و ( تذكرة المحبين في اسماء سيد المرسلين : (394)

നബി(സ) വഫാത്തായി കിടക്കുന്ന റൂമിലേക്ക് കടന്ന് വന്ന് നബി തങ്ങളുടെ മുഖത്തിട്ട തുണി മാറ്റി തങ്ങളുടെ പൂമുഖത്ത് ചുംബനം നൽകി കരഞ്ഞു കൊണ്ട് തന്റെ ശരീരത്തെയും മാതാപിതാക്കളെയും കുടുംബത്തെയും നബി തങ്ങൾക്ക് സമർപിച്ച ശേഷം പറയുന്നു 'ഓ പ്രവാചകരായ മുഹമ്മദ് നബിയേ അങ്ങയുടെ റബ്ബിൻെറയടുക്കൽ വെച്ച് ഞങ്ങളുടെ വിഷയങ്ങൾ അല്ലാഹുവിനോട് പറയണേ അങ്ങയുടെ മനസ്സിൽ ഞങ്ങളെ ഓർമ്മയുണ്ടാവേണമേ.എന്ന് പറഞ്ഞുകൊണ്ട് വഫാത്തായ  നബി(സ)യോട് സഹായാർഥന നടത്തുന്നു.
(ഇഹ്‌യാഉലൂമുദ്ദീൻ: 4/402)ലും ഇതെ സംഭവം ഇമാം മുഹമ്മദ്ബ്നു‌ ഖാസിമുർറസ്സ്വാഅ് (തദ്‌കിറത്തുൽ മുഹിബ്ബീൻ: പേജ്/394)ലും സ്വിദ്ദീഖ്(റ)നബി(സ)യോട് ഇസ്‌തിഗാസ നടത്തിയതായി  തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്

2 ഉമറുബിനുൽ ഖത്താബ്(റ)

أخبركم أبو عمر بن حيوية قال : حدثنا يحيى قال : حدثنا الحسين قال : أخبرنا عبدالله قال : أخبرنا داود بن قيس عن زید بن اسلم قال: خرج عمر بن الخطاب ليلة يحرس فرآی مصباحا في بيت فدنا منه فإذا عجوز تطرق شعرا لها لتعزله أي تنقشه بقدح لها وهي تقول : تعنى النبي صلى الله عليه وسلم فجلس عمر يبكي فما زال يبكي حتى قرع الباب عليها فقالت : من هذا؟ قال : عمربن الخطاب قالت مالي ولعمر ؟ وما يأتي بعمر هذه الساعة؟ قال: افتحي رحمك الله ولا بأس عليك ففتحت له فدخل فقال : ردّي على الكلمات التي قلت انفا فردته عليه فلما بلغت آخره قال : أسألك أن تدخلني معكما قالت : وعمر فاغفرله یا غفار فرضي عمر ورجع. [كتاب الزهد للامام عبدالله بن المبارك : صفحة / 237-238 ]

ഉമർ(റ)വിൻ്റെ ഭരണകാലത്ത് ഒരു ദിവസം പാതിരാ സമയത്ത് ഗ്രാമത്തിലൂടെ നടക്കുമ്പോൾ ഒരു വീട്ടിൽ നിന്നും വിളക്കിന്റെ  പ്രകാശം  കാണുകയും ആ സമയത്ത് ഉമർ(റ) അവിടെ ചെന്ന് നോക്കുമ്പോൾ ഒരു വയസ്സായ സ്ത്രീ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ട് നബി(സ)യുമൊന്നിച്ച് ഒരുമിച്ചു കൂട്ടാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേട്ട് ഉമർ(റ) കരഞ്ഞു കൊണ്ടേയിരുന്നു. അങ്ങിനെ ഉമർ(റ) വാതിലിന് മുട്ടി. സ്ത്രീയുടെ ചോദ്യം ആരാണ് മുട്ടുന്നത്? ഉമറാണെന്ന് മറുപടി പറഞ്ഞപ്പോൾ സ്ത്രീയുടെ പ്രതികരണം എന്താണ് എന്റെ വീട്ടിനടുത്ത് ഉമറിന് ഈ  സമയത്ത് ഉമർ വരികയോ? അങ്ങിനെ ഉമർ(റ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. അങ്ങനെ ആ വീട്ടിൽ കടന്നുകൊണ്ട് വയസ്സായ സ്ത്രീയോട് അവർ പാടിക്കൊണ്ടിരുന്ന കാവ്യങ്ങൾ വീണ്ടും ചൊല്ലാൻ പറഞ്ഞു അങ്ങിനെ സ്ത്രീ ചൊല്ലുകയും നബി തങ്ങളുടെ കൂടെ എന്നെയും ഒരുമിച്ചു കുട്ടണമേ എന്ന അവസാന ഭാഗം ചൊല്ലിയപ്പോൾ ഉമർ(റ) ആ സ്ത്രീയോടാവശ്യപ്പെടുന്നു "നിങ്ങൾ രണ്ടാളുമൊന്നിച്ച് എന്നെയും ഒരുമിച്ചു കൂട്ടലിനെ നിന്നോട് ഞാൻ ചോദിക്കുന്നു" അങ്ങിനെ ആ സ്ത്രീ ഉമർ(റ)വിന് വേണ്ടി പ്രാർത്ഥിക്കുകയും ഉമർ(റ) തൃപ്ത‌നായി മടങ്ങുകയും ചെയ്‌തു. ഈ സംഭവം അബുല്ലാഹിബ്നുൽ മുബാറക്ക്(റ) തന്റെ (കിതാബുസ്സുഹ്ദ്:237-238)ൽ വിവരിച്ചിട്ടുണ്ട്. ഇവിടെ ഉമർ(റ) സ്വർഗം കൊടുക്കുകയെന്ന അഭൗതിക സഹായതേട്ടമാണ് ആ സ്വാലിഹത്തായ സ്ത്രീയോട് നടത്തിയത്.

قال لها عمر بن الخطاب بل هنا من هو أكبر من أهل الأرض كلها ، وهو أكبر من ملإ الأرض من عمر ومن هو أعلى من عمر ، هنا محمد رسول الله ، وهذا قبره. قالت : لا أسلم إلّا على يديه ! فأتت قبر المصطفی صلی الله عليه وسلم وجلست عنده . فقالت: أشهد أن لا إله إلا الله ، وأنّك محمد رسول الله ، ثم بكت. فقالت رضي الله عنها خرجت يا رسول الله من ديار الكفر وأنا أخشى إذا أسلمت أن أقع في المعاصي. وقد أسلمت وأنا أشهد أن لا إله إلا الله ، وأنك محمد رسول الله فاسأل ربك يا محمد الذي أرسلك بالحقّ أن تقبض روحي قبل أن أعصيه فوضعت خدّها على حائط القبر وخرجت روحها. فقال عمر بن الخطاب رضي الله عنه : ما رأيت امرأة من العجم أعقل منها ، وصلى عليها ثم قال: طوبى لمن مات ، وأحشاؤه من المعاصي مستريحات. (تذكرة المحبين في آسماء سيد المرسلين : 481 482 ، للإمام محمد بن قاسم الرصاع)

അത്പോലെ ഉമർ (റ)വിനോട് ഒരു കൊട്ടാരത്തിലെ രാജ്‌ഞി എനിക്ക് ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹമുണ്ട് നിന്നെക്കാളും പവറുള്ള ആരെങ്കിലും ഇവിടെയുണ്ടോ എങ്കിൽ ആ വ്യക്തി മുഖേന ഞാൻ ഇസ്ല‌ാം പുൽകും എന്ന് പറഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞു അതെ ഉണ്ട് എന്നെക്കാളും എന്നല്ല ലോകം മുഴുവത്തെക്കാളും ശ്രേഷ്‌ടരായ മുത്ത്‌ നബി(സ)യുണ്ട് ഇവിടെ അതാ കാണുന്നു ആ പുണ്യ നബിയുടെ അന്ത്യ വിശ്രമ ഗേഹം എന്ന് പറഞ്ഞ് നബി(സ)യുടെ ബബ്റിങ്ങലേക്ക് പോകാൻ വേണ്ടി കൽപിക്കുകയും അതനുസരിച്ച് ആ സ്ത്രീ നബി തങ്ങളുടെ ഖബ്റിങ്ങൽ ചെന്ന് മുസ്‌ലിമാവുകയും ശേഷം നബി(സ)യോട് തന്റെ ശിഷ്ഠ ജീവിതത്തിൽ  പാപങ്ങൾ വരുന്നതിനെ പേടിച്ചത് കൊണ്ട് നബി തങ്ങളുടെ സന്നിധിയിൽ വെച്ച് തന്നെ മരിപ്പിക്കാൻ  വേണ്ടി അല്ലാഹുവിനോട് ചോദിക്കാൻ നബി(സ)യോട് പറയുകയും അങ്ങനെ നബി(സ)യുടെ ഖബ്റുശ്ശരീഫിന്റെ മേലെ തലവെച്ചുകൊണ്ട് ആ സ്ത്രീ ലോകത്തോട് വിട പറയുകയും ചെയ്‌തു. ഇത് കാണുകയും കേൾക്കുകയും ചെയ്ത‌ ഉമർ(റ) ആ സ്ത്രീയെ പുകഴ്ത്തു‌കയും അവൾക്ക് വേണ്ടി മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം കൊടുക്കുകയും സന്തോഷത്തോടെ മരണമടഞ്ഞ സ്ത്രീക്ക് സ്വാഗതം എന്ന് പറഞ്ഞ് ആശംസ അർപ്പിക്കുകയുമാണ് ചെയ്‌തത്. ഈ സംഭവം ഇമാം മുഹമ്മദ്ബ്നുഖാസിമുർറസ്സ്വാഅ്(തദ്‌കിറത്തുൽമുഹിബ്ബീൻ പേജ് /480-481-482) പറഞ്ഞിട്ടുണ്ട് )

عن انس رضي الله عنه : أنّ عمر بن الخطاب رضي الله عنه كان إذا قحطوا استسقى بالعباس بن عبد المطلب فقال : اللهم إناّ نتوسل إليك بنبينا فتسقينا ، واناّ كنّا نتوسل إليك بعم نبينا فاسقنا قال : فيسقون [بخاري :  تحفة الباري : 212/4]

ഉമർ(റ)മഴ ലഭിക്കാൻ വേണ്ടി അബ്ബാസ്(റ)വിനെ ഇടയാളനാക്കി ദുആ  ചെയ്യുന്നു.(സ്വഹീഹുൽബുഖാരി-ഹദീസ്‌നമ്പർ:3710,തുഹ്ഫത്തുൽബാരി ബിശറഹി  സ്വഹീഹിൽ ബുഖാരി:4/212) ഹാഫിള് മുഹിബ്ബുത്ത്വബരിയുടെ (ദഖാഇറുൽ ഉഖ്ബാ ഫീ മനാഖിബി ദവിൽഖുർബാ:199-200)
ഇവിടെ പുത്തൻ വാദികൾ പറയുന്നത്പോലെ ഉമർ(റ) അബ്ബാസ്(റ)വിനോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടതല്ല മറിച്ച് അബ്ബാസ്(റ)നെ മധ്യവർത്തിയാക്കി ഉമർ(റ) തന്നെയാണ് പ്രാർത്ഥിക്കുന്നത്. ഇക്കാര്യം ഹാഫിളുദ്ദഹബിയുടെ പിറകെ വരുന്ന ഉദ്ധരണികളിൽ നിന്ന് സ്‌പ‌ഷ്ട‌മാകും.

ഹാഫിളുദ്ദബി പറയുന്നു:

ومنها: (من آداب الدعاء) أن يسأل الله تعالى بأسمائه وصفاته ويتوسل إليه بأنبيائه والصالحين من عباده: وعن أنس رضي الله عنه أن عمر بن الخطاب رضي الله عنه كان إذا قحطوا إستسقى بالعباس بن عبد المطلب فقال   اللهم إنّا كنّا نتوسل إليك بنبيّنا صلى الله عليه و سلم فتسقينا واناّ نتوسّل إليك بعم نبيّنا (ص) فاسقنا قال : فيسقون (مختصر سلاح المؤمن : 72 ، للحافظ الذهبي)

അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ഇടയാളന്മാരാക്കൽ പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണ് എന്നാണ് വിശദീകരിച്ചിട്ടുള്ളത്. ശേഷം ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് മഴയെ തേടിയ  സംഭവം ഉദ്ധരിക്കുന്നു.(മുഖ്‌തസ്വറുസിലാഹിൽമുഅ്മിൻ:72) 

ഇവിടെ അമ്പിയാക്കളെകൊണ്ട് ഇടതേട്ടം നടത്തൽ പ്രാർഥനയുടെ മര്യാദകളിൽ പെട്ടതാണെന്ന് പറയുമ്പോൾ അവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടലല്ല ഉദ്ദേശമെന്ന് വ്യക്‌തമാണ് കാരണം അമ്പിയാക്കളാരും ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്ന സത്യം ഏതൊരാൾക്കും അറിയുന്നതും അറിയേണ്ടതുമാണല്ലോ.

3-ഉസ്മാനുബ്നു‌ അഫ്‌ഫാൻ (റ)

قالت : فلم يفطر فرأيت جارا على أحاجيز متواصلة وذلك في السحر فسالتهم الماء العذب فاعطوني كوزا من ماء فأتيته فقلت: هذا ماء عذب أتيتك به، قالت فنظر فإذا الفجر قد طلع فقال : إني أصبحت صائما قالت فقلت ومن اين أكلت؟ ولم أر أحدا أتاك بطعام ولا شراب ؟ فقال إني رأیت رسول الله صلى الله عليه وسلم اطلع علي من هذا السقف ومعه دلو من ماء فقال: (اشرب یا عثمان) فشربت حتى رويت ثم قال: (ازدد) فشربت حتى نهلت ثم قال : (أما إن القوم سينكرون عليك، فإن قاتلتهم ظفرت، وإن تركتهم أفطرت عندنا) قالت: فدخلوا عليه من يومه فقتلوه. (البداية والنهاية لابن كثير : 148\7 و(در السحابة للشوكاني : 186 )

ഉസ്മാൻ(റ) വിന് നോമ്പ് തുറക്കാൻ വെള്ളവുമായി നബി(സ) തന്റെ വീടിന്റെ മുകളിലൂടെ വന്നു കൊണ്ട് വെള്ളം കൊടുത്തു എന്ന് ഉസ്‌മാൻ (റ) പറഞ്ഞ സംഭവം പുത്തനാശയക്കാരുടെ നേതാവായ ശൗക്കാനി (ദർറുസ്സഹാബ :186) ഹാഫിള് ഇബ്‌നുകസീർ (അൽബിദായത്തുവന്നിഹായ: 7/147-148) ലും നിരവധി പണ്ഡിതരും പറഞ്ഞിട്ടുണ്ട്.
 
4 അബൂ താലിബ് (റ)

وعن عمرو بن شعيب أنّ ابا طالب قال: كنت مع ابن أخي بذي المجاز - يعني النبي صلى الله عليه وسلم- فادركني العطش فشكوت فقلت: یا ابن آخي عطشت. وما قلت له ذلك وأنا أرى عنده شيئا إلا الجزع فثني وركه
ثم نزل وقال : (يا عم، أعطشت؟ ::قلت نعم، فأهوى بعقبه إلى الأرض، فإذا بالماء، فقال : (اشرب یا عم) تاريخ البغداد للخطيب : 312/3) و (مصباح الضلام (71)


അബൂത്വാലിബ് പറയുന്നു ഞാൻ എൻ്റെ സഹോദരൻ്റെ മകന്റെ [നബി(സ)] കൂടെ യാത്ര ചെയ്യുന്ന സമയത്ത് എനിക്ക് വല്ലാതെ ദാഹിച്ചപ്പോൾ സഹോദരൻ്റെ മകനോട് ആവലാതി പറഞ്ഞു പക്ഷെ ഞാൻ ഇത് പറയുന്ന സമയത്ത് നബി(സ) ഒന്നും പ്രതികരിക്കുന്നില്ല അങ്ങിനെ ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം മുട്ടുകുത്തുകയും ഞങ്ങൾ ഒരിടത്ത് ഇറങ്ങുകയും ചെയ്‌തു ആ സമയത്ത് നബി(സ)എന്നോട് ചോദിച്ചു നിങ്ങൾക്ക് ദാഹിക്കുന്നുണ്ടോ? ഞാൻ പറഞ്ഞു അതെ ആ സമയത്ത് നബി(സ തൻറെ ശറഫാക്കപ്പെട്ട കാലിന്റെ മടമ്പ്കൊണ്ട് ഭൂമിയിലേക്ക് അമർത്തി  അതാ വരുന്നു വെള്ളം എന്നോട് പറഞ്ഞു നിങ്ങൾ കുടിക്കുക (താരീഖു ബാഗ്‌ദാദ്:3/312) (മിസ്‌ബാഹുള്ളലാം:71

5- അലിയ്യുബ്നു അബീ ത്വാലിബ്(റ)

فيا خير من ضم الجوانح والحشا    * ویا خیر ميت ضمه  الترب والثرى 
 كانّ أمور النّاس بعدك ضمنت *    سفينة موج البحر والبحر قد طمی 
توسل بالنبي فكل خطب *   يهون إذا توسل بالنبي  
(دیوان علي بن أبي طالب: ص 42-140 )

വഫാത്തായ നബി(സ)യെ വിളിച്ചു കൊണ്ട് നബി (സ) ശേഷം ജനങ്ങളുടെ കാര്യം വളരെ പ്രതിസന്ധിയിലാണെന്നും മറ്റുമുള്ള ആവലാതികൾ ബോധിപ്പിക്കുന്നു. (ദീവാനു അലിയ്യുബ്‌നു അബീത്വാലിബ്: 42) എത് പ്രതിസന്ധിയിലും നബി(സ)യെ ഇടയാളനാക്കി ചോദിച്ചാൽ എല്ലാം  എളുപ്പത്തിൽ കരസ്‌ഥമാകുമെന്ന് പഠിപ്പിക്കുന്നു
(ദീവാനു അലിയ്യുബ്നു  അബീത്വാലിബ്:140) 

6- സയ്യിദത്തുനാ ഫാത്ത്വിമത്തുസ്സഹ്റാഅ് (റ)

وأشكو إليه الوجد والسقم والجوى * ليرثي لحالي في الهوى وصبابتي 
و انشده يا خير من وطئ الثرى*و یا خیر مرسول إلى خير امتي 
بحقك كن لي في معادي شافعا* فأنت غياثي في أماني وشدتي 
عليك صلاة الله ثم سلامه  *مدى الدهر ما غنى الحمام بروضة
( الفجر المنير مع تحقیق بسام محمد بارود: ص / 343)

നബി(സ)യോട് എല്ലാ വിഷമങ്ങളെ കുറിച്ചും ആവലാതി പറയുകയും തനിക്ക് ശുപാർശകനാവാൻ ആവശ്യപ്പെടുകയും സഹായം തേടുകയും ചെയ്യുന്നു. ബസ്സാം മുഹമ്മദ് ബാറൂദിൻെറ ടിപ്പണിയോട് കൂടെ (അൽ ഫജ്‌റുൽമുനീർ: 343)

7 അബ്ദുല്ലാഹിബ്ന് ഉമർ(റ)

روينا في كتاب ابن السني عن الهيثم بن حنش قال: كنّا عند عبد الله بن عمر رضي الله عنهما    فخذرت رجله ، فقال له رجل: أذكر أحبّ النّاس إليك فقال: يا محمّد صلى الله عليه وسلم ، فكأنّما نشط من عقال (الأذكار   للنووي : (249) و (الأدب المفرد للبخاري : (262) و (طبقات ابن سعد : 115/4) و ( الكلم الطيب لابن تيمية : 120) و (تحفة الذاكرين للشوكاني : ص /267 )

ഇമാം ബുഖാരി(റ) തന്റെ "അദബുൽമുഫ്റദി"ൽ റിപ്പോർട്ട് ചെയ്യുന്നു. അബ്‌ദുല്ലാഹിബ്നു ഉമർ(റ)വിന്റെ കാലിനു വേദനയുണ്ടായ സമയത്ത് അബ്ബാസ്(റ) അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ  പേര് പറയുക അപ്പോൾ ഇബ്നു‌ ഉമർ(റ) വിളിച്ചു "യാ  മുഹമ്മദ്" അപ്പോൾ കാലിന്റെ വേദന സുഖപ്പെട്ടു
(അദബുൽമുഫ്റദ്: പേജ്/262) (അൽഅദ്കാർ:249) (ത്വബഖാത്ത് ഇബ്നു‌സഅദ്:4/115) ഇബ്നു‌തൈമിയ്യയുടെ (അൽകലിമൂത്ത്വയിബ്: 120) ശൗകാനിയുടെ (തുഹ്ഫതുദ്ദാകിരീൻ: 267)

ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് മഹാനായ മുല്ലാഅലിയ്ക്കുൽഖാരി(റ) പറയുന്നു:


وكأنّه رضي الله عنه قصد به إظهار المحبة في ضمن الإستغاثة (فانتشرت) أي رجله في الفور (شرح الشفا لملاعلي القاري : 558/3)

ഇബ്നുഉമർ(റ) നബി തങ്ങളെ വിളിച്ചത് സഹായതേട്ടം എന്ന നിലക്ക് തന്നെയാണ്. (ശറഹുശ്ശിഫാ:3/558)

8: ബിലാലുബ്നുൽ ഹാരിസ്(റ)

وقال الحافظ أبوبكر البيهقي : أخبرنا أبونصر بن قتادة وابوبكر الفارسي قالا حدثنا أبو عمربن مطر حدثنا إبراهيم بن علي الذهلي حدثنا يحيى بن يحيى حدثنا أبو معاوية عن الأعمش عن أبي صالح عن مالك قال: أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي صلي الله عليه وسلم فقال يا رسول الله استسق لأمتك فإنهم قد هلكوا فأتاه رسول الله صلى الله عليه وسلم في المنام فقال: إيت عمر فأقره مني السلام وأخبرهم أنّهم مسقون، وقل له عليك بالكيس الكيس)). فأتى الرجل فأخبر عمر فقال يا رب ما الوا إلا ما عجزت عنه. وهذا إسناد صحيح. (البداية والنهاية : (74/7) و (كتاب الإرشاد في معرفة علماء الحديث للحافظ ابویعلی القزويني: 313-314\1) و تاريخ الكبير للبخاري : 304/7)

ഉമർ(റ) ഭരണകാലത്ത് വെള്ള ക്ഷാമം നേരിട്ടപ്പോൾ നബി(സ)യുടെ ഖബ്റിങ്ങൽ പോയി മഴയെ തേടിയ സംഭവം മഹാനായ ഇബ്‌നു അബീശൈബ(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം ഹാഫിള് ഇബ്‌നുകസീർ (അൽബിദായത്തു വന്നിഹായ 7/74) ൽ സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു.  അത്പോലെ ഹാഫിള് അബൂയഅലാ(കിത്താബുൽ  ഇർഷാദ് 1/313-314) ലും ഇമാം ബുഖാരി (താരീഖുൽകബീർ:7/304)ലും റിപ്പോർട്ട് ചെയ്യുന്നു.

الرجل الذي استسقى هو بلال بن الحارث المزني أحد الصحابة . ( فتح الباري  180/5) و (تقريب التهذيب للعسقلاني : 109/1) 

അങ്ങനെ  മഴയെ  തേടിയ  വ്യക്തി സ്വഹാബിയായ ബിലാലുബിനുൽ ഹാരിസ്(റ) ആണെന്ന് ഹാഫിള് ഇബ്‌നുഹജരിൽ അസ്ഖലാനി (റ)(ഫത്ഹുൽ  ബാരി :5/180)ലും ഹാഫിളിന്റെ (തഖ്രീബുത്തഹ്‌ദീബ്:1/109)ലും പറയുകയും ചെയ്യുന്നു. ഈ സംഭവം ഉമർ(റ) വിനോട് ചെന്ന് പറഞ്ഞപ്പോൾ നീ ചെയ്തത് മോശമായിപ്പോയി എന്ന് പോലും ഉമർ(റ) പറയാതെ അംഗീകാരം നൽകുകയും നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞയച്ച നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുകയുമാണ് ചെയ്തത്

9: ഖാലിദ്ബ്നുൽ വലീദ്(റ)

واخرج الطبراني في الكبير وابويعلى ورجالهما رجال الصحيح عن جعفربن عبد الله بن الحكم ان خالد بن الوليد فقد قلنسوة له يوم اليرموك فقال : اطلبوها فلم يجدوها فقال اطلبوها فوجدوها فإذا قلنسوة خلقة فقال خالد اعتمر رسول الله صلى الله عليه وسلم فحلق رأسه فابتدر الناس جوانب شعره فسبقتهم التى ناصيته فجعلتها في هذه القلنسوة فلم اشهد قتالا وهي معي إلا رزقت النصر اخ (در السحابة في مناقب القرابة والصحابة للشوكاني : ص / 435 ) و ( صفة الصفوة لابن الجوزي :247/1 ) و (خصائص الكبرى للسيوطي (68/1) و (مجمع الزوائد: للهيثمي349/9 )


നബി(സ)യുടെ പവിത്രമേറിയ കേശം തന്റെ  തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ചു കൊണ്ട് ബറക്കത്തെടുക്കുകയും അത് കൊണ്ട് യുദ്ധങ്ങളിൽ പോലും സഹായം തേടുകയും ചെയ്‌തു. ഹാഫിള് ഇബ്നുൽജൗസിയുടെ (സ്വിഫതുസ്സ്വഫ്‌: 1/247) ലും ഹാഫിളുസ്സുയൂത്വി (ഖസ്വാഇസുൽകുബ്റാ: 1/68)ലും ഹാഫിള് നൂറുദ്ദീ നൂൽഹയ്സമി (മജ്മഉസ്സവാഇദ്:9/349)ലും. എത്രത്തോളം മുജാഹിദുകളുടെ പൂർവ്വ നേതാക്കളിൽ പ്രമുഖനായ "ശൗക്കാനി" തൻ്റെ (ദർറൂസ്സഹാബ ഫീമനാഖി ബിൽഖറാബത്തിവസ്സ്വഹാബ:435)ലും തുടങ്ങി മുഴുവൻ പണ്ഡിതമ്മാരും  രേഖപ്പെടുത്തിയതായിക്കാണാം.

وحمل خالد بن الوليد حتى جاوزهم وسار الجبال مسيلمة وجعل يترقب أن يصل إليه فيقتله ثم رجع ثم وقف بين الصفين ودعا البراز وقال : أنا بن الوليد العود أنا ابن عامر وزيد ثم نادى بشعار المسلمين وكان شعارهم یومئذ با محمداه وجعل لا يبرز لهم أحد إلا قتله ولا يدنو منه شيئ إلا أكله. (البداية والنهاية لابن كثير: (272/7)

10- യമാമ യുദ്ധത്തിൽ ഖാലിദ്ബ്നുൽ വലീദ്(റ)വിൻ്റെ നേതൃത്വത്തിൽ മുഴുവൻ സ്വഹാബത്തും "യാ മുഹമ്മദാഹ്" എന്ന് ഇസ്തിഗാസ നടത്തിക്കൊണ്ടേയിരുന്നു. 
(അൽബിദായത്തു വന്നിഹായ:6/272)

തുടരും

ക്രോഡീകരണം: അബൂയാസീൻ അഹ്‌സനി ചെറുശ്ശോല 050 7919232

www.islamkerala.com
E-mail: [email protected]
Mobile :00971050 7927429
Abudhabi