സൗർ ഗുഹയും ഉമ്മു മഅ്ബദിന്റെ കൂടാരവും അല്ലാഹുവിന്റെ റസൂൽ ﷺ വിശ്രമിച്ച രണ്ടു സ്ഥലങ്ങളാണ്
മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുന്നതിന് തൊട്ടുമുമ്പ് ഖുറൈശികളുടെ പീഡനം കഠിനമായി. റസൂൽ ﷺ വിവിധ ഗോത്രങ്ങളെ സമീപിച്ച് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒരിക്കൽ യസ്രിബിൽ (മദീന) നിന്ന് മക്കയിലേക്ക് വന്ന ആറോളം ആളുകളെ അവിടുന്ന് കണ്ടുമുട്ടി. അവിടുന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അവർ അവിടെത്തെ വിശ്വസിച്ച് ഇസ്ലാമിലേക്ക് കടന്ന് വന്നതിന്ന് ശേഷം മദീനയിലേക്ക് മടങ്ങി തങ്ങളുടെ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.
സൗർ ഗുഹയും ഉമ്മു മഅ്ബദിന്റെ കൂടാരവും
അല്ലാഹുവിന്റെ റസൂൽ ﷺ വിശ്രമിച്ച രണ്ടു സ്ഥലങ്ങളാണ്
അവിടുത്തെ സാന്നിധ്യം കൊണ്ട് ആ രണ്ടു സ്ഥലങ്ങളിലും അല്ലാഹുവിന്റെ വലിയ ബറകത് (അനുഗ്രഹം) വെളിപ്പെട്ടു.
മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുന്നതിന് തൊട്ടുമുമ്പ് ഖുറൈശികളുടെ പീഡനം കഠിനമായി.
റസൂൽ ﷺ വിവിധ ഗോത്രങ്ങളെ സമീപിച്ച് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒരിക്കൽ യസ്രിബിൽ (മദീന) നിന്ന് മക്കയിലേക്ക് വന്ന ആറോളം ആളുകളെ അവിടുന്ന് കണ്ടുമുട്ടി. അവിടുന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അവർ അവിടെത്തെ വിശ്വസിച്ച് ഇസ്ലാമിലേക്ക് കടന്ന് വന്നതിന്ന് ശേഷം മദീനയിലേക്ക് മടങ്ങി തങ്ങളുടെ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഒരു വർഷത്തിനുശേഷം, ആദ്യം വിശ്വസിച്ചവരിൽ 5 പേരും ഒപ്പം മറ്റു 7 പേരും അടങ്ങുന്ന സംഘം വന്നു. നബി ﷺ അവരെ കണ്ടുമുട്ടി. അവർ അവിടുത്തെ വിശ്വസിക്കുകയും ഒന്നാം അഖബ ഉടമ്പടി ചെയ്യുകയും ചെയ്തു. പിന്നീട് അവർ മദീനയിലേക്ക് മടങ്ങി തങ്ങളുടെ ജനങ്ങളെ ഇസ്ലാം പഠിപ്പിച്ചു. ഔസ്, ഖസ്റജ്, ബനൂ ഖൈല എന്നൊക്കെ അറിയപ്പെട്ടിരുന്ന ആ ആളുകൾക്ക് റസൂൽ ﷺ "അൻസാറുകൾ" (സഹായികൾ) എന്ന് പേരിട്ടു.
അടുത്ത വർഷം മദീനയിൽ നിന്ന് കുറച്ചുകൂടി വലിയൊരു സംഘം വന്നു. അവർ റസൂൽ ﷺ യുമായി രണ്ടാം അഖബ ഉടമ്പടി ചെയ്തു. ആ നല്ല മനുഷ്യർ മദീനയിലേക്ക് മടങ്ങിയതോടെ മദീനയിൽ ഇസ്ലാം വ്യാപകമായി പ്രചരിച്ചു. തുടർന്ന്, മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകാൻ അല്ലാഹു തആലാ അവിടുത്തെ നബിയോട് കൽപ്പിച്ചു. റസൂൽ ﷺ മക്കയിൽ നിന്ന് പുറപ്പെട്ടത് ഭയം കൊണ്ടോ സത്യത്തിൽ നിന്നുള്ള ഓട്ടമോ ആയിരുന്നില്ല; മറിച്ച് അല്ലാഹുവിന്റെ കൽപ്പന നടപ്പിലാക്കാനായിരുന്നു. റസൂൽ ﷺ മദീനയിൽ എങ്ങനെയാണ് ഇസ്ലാം പടുത്തുയർത്തിയതെന്നും അവിടെനിന്ന് ദീൻ ലോകമെമ്പാടും എങ്ങനെ പ്രചരിച്ചുവെന്നും നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് കാണാം.
റസൂൽ ﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട സംഭവത്തിന് പിന്നിൽ മഹത്തായ ഒരു ചരിത്രമുണ്ട്. മദീനയിൽ ഇസ്ലാം പ്രചരിക്കുന്നത് അറിഞ്ഞ ഖുറൈശികൾ നബി ﷺ യുടെ ദഅവത്തിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. മക്കയിൽ നിന്ന് മദീനയിലേക്ക് ആളുകൾ ഹിജ്റ പോകുന്നത് അവർ മനസ്സിലാക്കിയിരുന്നു. അബൂബക്കർ സിദ്ദീഖ് (റ) ഹിജ്റ പോകാൻ അനുവാദം ചോദിക്കുമ്പോഴെല്ലാം "കാത്തിരിക്കൂ, അല്ലാഹു അങ്ങേക്ക് നല്ലൊരു കൂട്ടുകാരനെ നൽകിയേക്കാം" എന്ന് റസൂൽ ﷺ പറയുമായിരുന്നു.
ഒടുവിൽ റസൂൽ ﷺ അബൂബക്കർ (റ) വിന്റെ അടുത്തേക്ക് ചെന്ന് അല്ലാഹു തനിക്ക് ഹിജ്റക്ക് അനുവാദം നൽകിയ വിവരം അറിയിച്ചു. അപ്പോൾ അബൂബക്കർ (റ) "അല്ലാഹുവിന്റെ റസൂലേ, അവിടുത്തെ കൂട്ട് എനിക്ക് ലഭിക്കുമോ?" എന്ന് ചോദിക്കുകയും "എന്റെ പക്കൽ രണ്ട് ഒട്ടകങ്ങളുണ്ട്, അതിലൊന്ന് ഞാൻ അവിടുത്തേക്ക് നൽകാം" എന്ന് പറയുകയും ചെയ്തു. "ശരി, പക്ഷെ പകരം വില നൽകാം" എന്ന് നബി ﷺ പ്രതികരിച്ചു.
റസൂൽ ﷺ തന്റെ കൂട്ടുകാരനായ അബൂബക്കർ (റ) വിനോടൊപ്പം മദീനയിലേക്ക് യാത്ര തിരിച്ചു. ഖുറൈശികളുടെ ഗൂഢാലോചനയെക്കുറിച്ച് ജിബ്രീൽ (അ) റസൂൽ ﷺ യെ മുൻകൂട്ടി അറിയിച്ചിരുന്നു. ഓരോ ഗോത്രത്തിൽ നിന്നും ശക്തരായ ഒരോ ആളെ തിരഞ്ഞെടുത്ത്, എല്ലാവരും ചേർന്ന് ഒരേസമയം റസൂൽ ﷺ യെ വെട്ടിപ്പരിക്കേൽപ്പിക്കാനായിരുന്നു അവരുടെ തീരുമാനം; അങ്ങനെ വന്നാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം എല്ലാ ഗോത്രങ്ങൾക്കുമായി വീതിക്കപ്പെടുമല്ലോ. അവർ അവിടുത്തെ വീട്ടുവാതിൽക്കൽ നിലയുറപ്പിച്ചു. റസൂൽ ﷺ അലി (റ) യോട് അവിടുത്തെ പുതപ്പ് പുതച്ച് തന്റെ കിടക്കയിൽ ഉറങ്ങാൻ കൽപ്പിച്ചു.
ഖുറൈശികൾ വാതിൽക്കൽ നിൽക്കുമ്പോൾ റസൂൽ ﷺ പുറത്തേക്കിറങ്ങി, ഒരു പിടി മണ്ണെടുത്ത് അവരുടെ തലകൾക്ക് മീതെ എറിഞ്ഞു. തുടർന്ന് അല്ലാഹുവിന്റെ ഈ വചനങ്ങൾ ഓതി:
{يس * وَالْقُرْآنِ الْحَكِيمِ * إِنَّكَ لَمِنَ الْمُرْسَلِينَ}
[يس: ١-٣]
ഇത് മുതൽ , ഈ ആയത്ത് വരെ ഓതി:
{فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ}
[يس: ٩]
റസൂൽ ﷺ അബൂബക്കർ (റ) വിനെയും കൂട്ടി തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചു. ഭൂപടം പരിശോധിച്ചാൽ മദീന വടക്ക് ഭാഗത്താണെന്ന് കാണാം. എന്നാൽ തൗർ ഗുഹ മക്കക്കും മദീനക്കും ഇടയിലുള്ള സാധാരണ വഴയിലല്ലാത്തതിനാലും ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനുമായി റസൂൽ ﷺ തെക്ക് ഭാഗത്തുള്ള തൗർ ഗുഹയിലേക്ക് പോയി.
റസൂൽ ﷺ അബൂബക്കർ (റ) വിനോടും വഴി കാട്ടിയോടും ഒപ്പം തെക്കോട്ട് ഇറങ്ങി മല കയറി ഗുഹയിൽ പ്രവേശിച്ചു. കപ്പലിന്റെ ആകൃതിയിലുള്ള വലിയൊരു പാറയായിരുന്നു ആ ഗുഹ. രണ്ട് കവാടങ്ങളുള്ള ആ പാറയുടെ പ്രവേശിക്കാൻ കഴിയുന്ന ഒരു വാതിലിലൂടെ റസൂൽ ﷺ അകത്തുകയറി. വളരെ ചെറിയ ഒന്നായതിനാൽ സാധാരണ നിലയിൽ ഒരാൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്. നബി ﷺ അബൂബക്കർ (റ) വിനോടൊപ്പം മൂന്ന് രാവുകൾ ആ ഗുഹയിൽ കഴിഞ്ഞു. വലിയ ബറകതാണ് അവിടെ വെളിപ്പെട്ടത്.
നബി ﷺ പ്രവേശിക്കുന്നതിന് മുമ്പ് അബൂബക്കർ (റ) ഗുഹയിൽ കയറി പരിശോധിക്കുകയുണ്ടായി എന്ന് നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഗുഹയിൽ ചില ദ്വാരങ്ങൾ കണ്ട അദ്ദേഹം, അതിൽ നിന്ന് അല്ലാഹുവിന്റെ നബി ﷺ ക്ക് വല്ല ഉപദ്രവവും ഉണ്ടാകുമോ എന്ന് ഭയന്ന് തന്റെ വസ്ത്രം കീറി ആ പൊത്തുകൾ അടച്ചു. ഒരു പൊത്തിൽ തന്റെ കാൽ വെക്കുകയും ചെയ്തു. റസൂൽ ﷺ അകത്തുകയറി അബൂബക്കർ (റ) വിന്റെ മടിയിൽ തലവെച്ച് കിടന്നു.
അബൂബക്കർ (റ) കാൽ വെച്ച പൊത്തിൽ ഉണ്ടായിരുന്ന ഒരു പാമ്പ് അദ്ദേഹത്തെ കടിച്ചു. അതിന്റെ വേദന കഠിനമായപ്പോൾ, റസൂൽ ﷺ യെ ഓർത്ത് സങ്കടത്താൽ അബൂബക്കർ (റ) വിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ നബി ﷺ യുടെ മുഖത്ത് വീണു. റസൂൽ ﷺ ഉണർന്നപ്പോൾ അബൂബക്കർ (റ) കാര്യം പറഞ്ഞു. അവിടുന്ന് തന്റെ വിശുദ്ധമായ തുപ്പൽ ആ ഭാഗത്ത് പുരട്ടിയതോടെ ആ വേദന പൂർണ്ണമായും ശമിച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം നബിയും അബൂബക്കർ (റ) വും തൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട് മദീന ലക്ഷ്യമാക്കി നടന്നു; വഴിയിൽ അവർ ഉമ്മു മഅ്ബദിന്റെ കൂടാരത്തിന് സമീപമെത്തി.
ഉമ്മു മഅ്ബദ് റസൂൽ ﷺ യിൽ വിശ്വസിച്ച അനുഗൃഹീതയായ ഒരു സ്ത്രീയായിരുന്നു. ഭക്ഷണത്തിനായി റസൂൽ ﷺ യും അബൂബക്കർ (റ) വും അവിടെയെത്തി. പക്ഷെ വാങ്ങാൻ തക്ക ഭക്ഷണം ഒന്നും അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ അല്പം പോലും പാലില്ലാത്ത ഒരു ആടിനെ റസൂൽ ﷺ അവിടെ കണ്ടു. അതിനെ കറക്കാൻ അവിടുന്ന് അനുവാദം ചോദിച്ചപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർ അനുവാദം നൽകി. റസൂൽ ﷺ അതിന്റെ അടിയട്ടയിൽ (മടിയകത്ത്) തടവിയപ്പോൾ അത് പാലുകൊണ്ട് നിറഞ്ഞു. നബി ﷺ ആ ആടിനെ കറക്കുകയും എല്ലാവരും വയറുനിറയെ കുടിക്കുകയും ചെയ്തു. ബാക്കി വന്നത് അവിടെ വെച്ച് റസൂൽ ﷺ അബൂബക്കർ (റ) വിനൊപ്പം യാത്ര തുടർന്നു.
ഉമ്മു മഅ്ബദിന്റെ ഭർത്താവ് അബൂ മഅ്ബദ് വന്നപ്പോൾ പാൽ കണ്ട് അത്ഭുതപ്പെട്ട് ഭാര്യയോട് കാര്യം തിരക്കി. അനുഗൃഹീതനായ ഒരു വ്യക്തി വന്നതും അവിടുന്ന് ചെയ്ത കാര്യങ്ങളും അവർ വിവരിച്ചു. അപ്പോൾ അബൂ മഅ്ബദ് പറഞ്ഞു: "ഇത് മക്കയിൽ നമ്മൾ കേട്ട ആ മഹാൻ തന്നെയാണ്!" തുടർന്ന് അബൂ മഅ്ബദും ഉമ്മു മഅ്ബദും റസൂൽ ﷺ യിൽ വിശ്വസിച്ചു. അവരുടെ കൂടാരത്തിലും വലിയ ബറകത് ഉണ്ടായി.
ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക! www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861