കളവ് പറയൽ

"ആരെങ്കിലും കുട്ടികളോട് ഇതാ പിടിചോ  എന്ന് പറയുകയും എന്നിട്ട് നൽകാതിരിക്കുകയും  ചെയ്‌താൽ അത് നിശ്ചയമായും കളവാണ്.

കളവ് പറയൽ

الكذب

കളവ് പറയൽ

تعريف الكذب : هو مجانبة القول للحقيقة

നിർവ്വചനം : യാഥാർത്ഥ്യത്തിനെതിരായ മൊഴി.

والكذب رذيلة محضة تنبىء عن تغلغل الفساد في نفس صاحبها وعن سلوك ينشيء الشر إنشاء ولو تمثل الكذب لأظلم معه النهار فهو يدل على خسة الكاذب وجبنه وقلة إيمانه يكذب ليدفع مضرة بكذبه بدلاً من دفعها بشجاعته ويكذب ليكسب شيئا بدلاً من كسبه بعمله
ويكذب رياء وطلب المنزلة عند الناس ولا منزلة له عند الله

ദുഷ്ട മനസ്സിന്റെയും  പെരുമാറ്റ ദൂഷ്യത്തിൻ്റെയും പ്രതിഫലനമാണ് ഈ ഹീന സ്വഭാവം. പകൽ വെളിച്ചത്തെ അത് തമസ്ക്കരിക്കുന്നു. അധമത്വത്തെയും ഭീരുത്വത്തെയും വിശ്വാസ ദൗർബല്യത്തെയും തുറന്ന് കാണിക്കുന്നു. ജിവിത വെല്ലുവിളികളെ സ്വധൈര്യം നേരിടുന്നതിനു പകരം ഒളിച്ചോടി രക്ഷപ്പെടാനുള്ള കുതന്ത്രം. ന്യായമായി നേടിയെടുക്കുന്നതിനു പകരം അവിഹിത സമ്പാദനത്തിന് ഒരുപാധി. ജഗന്നിയന്താവിൻ്റെ സ്ഥാനങ്ങൾക്ക് പകരം ജനങ്ങൾക്കിടയിൽ മാനം കൈക്കലാക്കാനും..

قال سيدنا علي كرم الله وجهه ورضي الله عنه : ( أعظم الخطايا عند الله اللسان الكذوب وشر الندامة ندامة يوم القيامة )

അലി(റ) പറയുകയുണ്ടായി : കളളം പറയൽ അല്ലാഹുവിങ്കൾ ഏറ്റവും വലിയ പാപമാണ്. ഏറ്റവും വലിയ ഖേദം അന്ത്യനാളിലേതുമാണ്..

وقال أحد الشعراء :

ഒരു കവി പാടി

وما شيء إذا فكرت فيه         بأذهب للمروة والجمال

من الكذب الذي لا خير فيه       وأبعد بالبهاء من الرجال

"അശേഷം നന്മയില്ലാത്ത കളളമാണ് മനുഷ്യന്റെ മാന്യതയും മനോഹാരിതയും  തകർത്തു കളയുന്നത്"

الكذب من خصال النفاق والمنافقين :

കാപട്യം: 

عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : (( آية المنافق ثلاث إذا حدث كذب و إذا وعد أخلف و إذا عاهد غدر )) رواه البخاري ومسلم .

തിരു നബിയിൽ നിന്ന് അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു. "കപട വിശ്വാസിയുടെ മൂന്ന് അടയാളങ്ങളാണ് കളവ് പറയലും  വാഗ്ദാന ലംഘനവും സന്ധി ചെയ്താൽ വഞ്ചിക്കലും

عن ابن مسعود رضي الله عنه قال : قال رسول الله صلى الله عليه وسلم : (( ....... إياكم الكذب فإن الكذب يهدي إلى الفجور و عن الفجور يهدي إلى النار وما يزال العبد يكذب ويتحرى الكذب حتى يكتب عند الله كذابا )) رواه الشيخان

ഇബ്നു  മസ്ഊദ് (റ) ഉദ്ധരിക്കുന്നു. തിരുനബി (സ) പറയുകയുണ്ടായി. "നിങ്ങൾ കളവ് പറയുന്നതിനെ സൂക്ഷിക്കണം, നിശ്ചയം കളവ് തെമ്മാടിത്തത്തിലേക്കും, അത് നരകത്തിലേക്കും നയിക്കും, കളവ് ആവർത്തിക്കുന്നവൻ പെരും നുണയനായിത്തന്നെ എഴുതപ്പെടുകയും ചെയ്യും". (ബുഖാരി,മുസ്ലിം )

الكذب خيانة كبيرة :

വഞ്ചന :

يقول عليه الصلاة والسلام : (( كبرت خيانة أن تحدث أخاك حديثا هو لك مصدق و أنت له
به کاذب )) رواه ابو داود

തിരുമേനി അരുളി "തന്നെ വിശ്വസിക്കുന്നവനോട് കളവ് പറയുകയെന്നത് കൊടും വഞ്ചനയത്രേ" 

تعالوا لنبحر معاً ونرى ما هو مال الكذب :

പ്രത്യാഘാതങ്ങൾ :

الكذب ينقص الرزق :

(1) ഭക്ഷണം ചുരുങ്ങുന്നു:

يقول عليه أفضل الصلاة وأتم التسليم : (( بر الوالدين يزيد في العمر والكذب ينقص الرزق والدعاء يرد القضاء )) رواه الأصبهاني

തിരുനബി (സ) പറഞ്ഞു. "മാതാപി‌താക്കൾക്ക് ഗുണം ചെയ്യുന്നത് ആയുസ്സ് ദീർഘിപ്പിക്കുന്നു. കളവ് പറയുന്നത് ഭക്ഷണത്തെ ചുരുക്കുന്നു. പ്രാർത്ഥന വിധിയെ തടയുന്നു. (ഇസ്ബഹാനി)

الكذب يبعد الملك :

(2) മലാഖമാർ അകലുന്നു :

يقول الحبيب المصطفى صلى الله عليه وسلم : (( إذا كذب العبد تباعد الملك عنه ميلاً من نتن ما جاء به )) رواه الترمذي

തിരുനബി(സ) അരുളി ഒരാൾ കളവ് പറഞ്ഞാൽ കളവിൻ്റെ ദുർഗന്ധം കാരണം മലക്ക് അവനിൽ നിന്ന് ഒരു മൈൽ അകലെ മാറിപ്പോകും . (തുർമുദി)

من أنواع الكذب

ഇനങ്ങൾ :

الكذب في الأكل :

(1) ഭക്ഷണത്തിൽ

عن أسماء بنت يزيد رضي الله عنها قال : فقلت يارسول الله إن قالت إحدانا لشيء تشتهيه : لا أشتهيه يعد ذلك كذبا ؟؟ قال صلى الله عليه وسلم : (( إن الكذب يكتب كذبا حتى تكتب الكذيبة كذيبة )) رواه أحمد وغيره

അസ്‌മാഅ് (റ) പറയുന്നു ഞാൻ തിരുനബിയോട് ചോദിച്ചു : പ്രവാചകരേ ഞങ്ങൾക്ക് ആഗ്രഹമുളളത് ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് കളവാകുമോ ? തിരുമേനി പ്രതിവചിച്ചു : കളവ് കളവ് തന്നെയായി എഴുതപ്പെടും. കൊച്ചു കളളം കൊച്ചു കള്ളമായും. (അഹ്മദ്)

الكذب على الصغار : 

കുട്ടികളോട്:

عن أبي هريرة رضي الله عنه : عن رسول الله صلى الله عليه وسلم أنه قال : (( من قال لصبي تعال هاك ثم لم يعطه فهي كذبة )) رواه أحمد وغيره هاك : أي أقبل خذ

അബൂ ഹുറൈറ (റ) തിരുനബിയിൽ നിന്ന് ഉദ്ധരിക്കുന്നു.  "ആരെങ്കിലും കുട്ടികളോട് ഇതാ പിടിചോ  എന്ന് പറയുകയും എന്നിട്ട് നൽകാതിരിക്കുകയും  ചെയ്‌താൽ അത് നിശ്ചയമായും കളവാണ്. (അഹ്മദ്)

الكذب في المزاح :

തമാശയിൽ :

يقول عليه الصلاة والسلام : (( ويل للذي يُحدث بالحديث ليضحك به القوم فيكذب ويل له ويل له )) رواه أبو داود والترمذي وغيرهما

തിരുനബി (സ) പറഞ്ഞു. "ജനങ്ങളെ ചിരിപ്പിക്കാൻ കളവ് പറയുന്നവന് നാശമാണ് നാശം !" (അബൂദാവൂദ്)

الكذب في الرؤيا :

സ്വപ്നം: 

عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال : (( من كذب في حلم كلف يوم القيامة أن يعقد بين شعرتين وليس بعاقد بينهما أبداً )) رواه البخاري

ഇബ്നുഅബ്ബാസ് (റ) തിരുമേനിയിൽ നിന്ന് ഉദ്ധരിക്കുന്നു."സ്വപ്നം കളവായി പറഞ്ഞവനോട് അന്ത്യനാളിൽ രണ്ട് മുടിക്കഷണങ്ങൾ കെട്ടി ബന്ധിക്കാനാവശ്യപ്പെടും. അവനത് ഒരിക്കലും സാധിക്കില്ല." (ബുഖാരി )

أشد الكذب :
 
അതികഠിനം :

أشد الكذب على رسول الله صلى الله عليه وسلم وهو من الكبائر قال رسول الله صلى الله عليه وسلم : (( من كذب علي متعمدا فليتبوأ مقعده من النار )) متفق عليه 

വൻ കുറ്റങ്ങളിൽ  പെട്ട അതികഠിനമായ കളവാണ് തിരുമേനിയുടെ പേരിൽ പറയുന്നത്. നബി(സ) പറഞ്ഞു. മ:നപൂർവ്വം എൻ്റെ പേരിൽ ആരെങ്കിലും കളവ് പറഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം
ഉറപ്പിക്കട്ടെ. "


ഇത്തരം കാര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുക. വന്ന് പോയ കളവുകളിൽ പശ്ചാതാപിക്കുക . അല്ലാഹു നമ്മെ കളവ് പറയുന്നതിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ. നാഥാ.. ഞങ്ങളെ നീ സത്യം പറയുന്നവരോട് കൂടെയാക്കണ. ആമീൻ

വിവ : മുഹമ്മദ് അബൂബക്കർ ബാഖവി, മാണിയൂർ

www.islamkerala.com
E-mail: [email protected]
Mobile: 0971 50 7927429