നബിദിനാഘോഷം, കൂടുതൽ തെളിവുകൾ

നമ്മുടെ നേതാവായ മുഹമ്മദ്(സ) മറ്റു പ്രവാചകരിൽ വെച്ചു ഏറ്റവും ശ്രേഷ്ടരാണ്. അവരുടെ മൗലിദ് പ്രവാചക ചരിത്രങ്ങളിൽപെടും അത് പറയുന്നതിൽ സത്യ വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥിരതയുണ്ടാക്കും.

നബിദിനാഘോഷം, കൂടുതൽ തെളിവുകൾ

നബിദിനാഘോഷം, കൂടുതൽ തെളിവുകൾ

മൗലിദിനെക്കുറിച്ചു താഴെ ഉദ്ധരിക്കുന്ന ഞളിവുകൾ സമസ്തക്കാരുടെ പുസ്തകത്തിൽ വന്നതല്ല ഇവിടുത്തെ (Dubai) ഔഖാഫ് കഴിഞ്ഞ വർഷം മൗലിദിനെക്കുറിച്ച് നൂറോളം പേജ് വരുന്ന ഒരു ഗ്രന്ഥം രചിച്ചിരുന്നു. അതിൽ അവർ നിരത്തിയ തെളിവുകളിൽ നിന്ന് ചിലത് മാത്രം താഴെ കുറിക്കുന്നു. ദുബൈ ഔഖാഫിന്റെ തെളിവുകളാണ് സുന്നികൾക്ക് ഉദ്ധരിക്കാനുള്ളതെന്ന് പറയണ്ട. സമസ്തക്കാർക്ക് മാത്രമേ ഇത്തരം വാദങ്ങളുള്ളൂ എന്നുള്ള മുജാഹിദിന്റെ അവകാശവാദത്തെ ഖണ്ഠിക്കുക എന്ന ലക്ഷ്യവും കൂടി കണ ക്കിലെടുത്താണ് അതേപടി പരിഭാഷപ്പെടുത്തി ഓൺലൈൻ സുഹൃത്തുക്കൾക്കെത്തിക്കുന്നത്. സമസ്തക്കാർ വയർ വീർപ്പിക്കാനുണ്ടാക്കിയ ഒരു പരിപാടിയാണ് മാല മൗലിദ് എന്ന് വീരവാദം മുഴക്കുന്ന മുജാഹിദ് സുഹൃത്തുക്കൾ ദുബായ് ഔഖാഫ് വളരെ വിശദമായി തെളിവ് നിരത്തിക്കൊണ്ടിറക്കിയ ഈ പുസ്തകത്തെക്കുറിച്ചു എന്ത് പറയുന്നു. ????
ഇത് പരിഭാഷപ്പെടുത്തി സഹകരിച്ചത് ബഹു : അബ്ദുൽ ഹക്കീം സഅദി തളിപ്പറമ്പ് അവർകളാണ്. നബിദിനം പ്രമാണിച്ചു ഈ സന്ദേശം ഓരോരുത്തരും പത്ത് പേർക്കെങ്കിലും അയച്ചു പുണ്യം നേടാൻ ശ്രമിക്കുക.


ഖുർആൻ

 قل بفضل الله وبرحمته فبذالك فليفرحو  (يونس)

നബിയെ പറയുക അല്ലാഹുവിന്റെ ഫള്ല് കെണ്ടും അവൻ റഹ്മത്ത് കൊണ്ടും അവർ സന്തോഷിക്കട്ടെ. (യൂനുസ്)

അല്ലാഹു റഹ്മത്ത് കൊണ്ടും അഥവാ നബി (സ) യെകൊണ്ടും സന്തോഷിക്കാൻ ആജ്ഞാപിച്ചു. നബി (സ)റഹ്മത്ത് ആണെന്ന് മറ്റൊരു ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്

قال الله تعالى وما ارسلناك الا رحمة للعالمين

അങ്ങയെ ലോകത്തിന്റെ അനുഗ്രഹമായിട്ടല്ലാതെ നാം  നിയോഗിച്ചിട്ടില്ല (റഹ്മത്തായിട്ട് മാത്രമാണ് നാം  നിയോഗിച്ചത്.)

وفي الدرر المنثور للحافظ السيوطي اخرج ابو الشيخ عن ابن عباس في اللآية قال صل الله العلم ورحمته النبي صلى الله عليه وسلم قال الله تعالى وما ارسلناك الا رحمة للعالمين

ഹാഫിള് സുയൂത്വി (റ) ദാറുൽ മൻസൂർ എന്ന ഗ്രന്ഥത്തിൽ കാണാം  ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് അബുശൈഖ് വ്യക്തമാക്കുന്നു. ആയത്തിലുള്ള ഫള്ല്  കൊണ്ടു ഉദ്ദേശം ഇൽമ് ആണ്. റഹ്മത്ത്കൊണ്ട് ഉദ്ദേശംനബി (സ) ആണ്. കാരണം അല്ലാഹുതന്നെ പറഞ്ഞുവല്ലോ  وما ارسلناك الا رحمة للعالمين (ദുററുൽ    മൻസൂർ 4:367)

هذالك قل يفرحو يفيد الحصر يعني يحجب الا يفرح الانسان الا بذالك رازي 133/17 

അത് കൊണ്ട് തന്നെ അവർ സന്തോഷിക്കട്ടെ എന്ന ആയത്ത് ക്ലിപ്തതയെ അറിയിക്കും അഥവാ മനുഷ്യൻ ആ റഹ്മത്ത് കൊണ്ടല്ലാതെ യഥാർത്ഥ സന്തോഷം പ്രകടിപ്പിക്കരുത്. എന്ന് അർത്ഥമുണ്ടാക്കും . റാസി 17/133

وكلا نقص عليك من أنباء الرسل ما نثبت به فؤادك (هود (13)

പ്രവാചകരുടെ ചരിത്രങ്ങളിൽ താങ്കളുടെ ഹൃദയത്തെ സുസ്ഥിരമാക്കുന്നവയെ നാം തങ്കൾക്ക് പറഞ്ഞു തരുന്നു.

وسيدنا رسول الله افضل الرسل والمولد الشريف يشتمل على انباء الرسل ففي ذكره تثبيت افتدة المؤمنين فهوحت على تكرار ذكر المولد والعناية به

നമ്മുടെ നേതാവായ മുഹമ്മദ്(സ) മറ്റു പ്രവാചകരിൽ വെച്ചു ഏറ്റവും ശ്രേഷ്ടരാണ്. അവരുടെ മൗലിദ് പ്രവാചക ചരിത്രങ്ങളിൽപെടും അത് പറയുന്നതിൽ സത്യ വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥിരതയുണ്ടാക്കും. അത് കൊണ്ട് തന്നെ മൗലിദ് പാരായണം ആവർത്തിക്കുന്നതിനും അത് ശ്രദ്ധേയമാക്കുന്നതിനും പ്രേരകമാണ് ഈ പറഞ്ഞ ആയത്ത്.

ولقد ارسلنا موسى باىاتنا أن اخرج قومك من الظلمات الى النور وذكرهم بايام الله (ابراهيم )

നാം മുസാ നബി(അ)യെ നമ്മുടെ ദൃഷ്ടാന്തവുമായി അയച്ചു. തങ്ങളുടെ ജനതയെ തമസ്സിൽ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കുവീൻ എന്ന സന്ദേശവുമായി ). അവർക്ക് അല്ലാഹുവിന്റെ ദിവസങ്ങളെകൊണ്ട് ബോധവൽക്കരണം നടത്തുവീൻ. ഇവിടെ അല്ലാഹു അവർക്ക് ചെയ്ത അനുഗ്രഹങ്ങളെയും പ്രവാചകർ കൊണ്ട് വന്ന സന്മാഗ്ഗവും പടച്ചവൻ തിരഞ്ഞെടുത്ത ദിവസങ്ങളും മുൻ നിർത്തി പറയുവാൻ ഉപദേശിക്കുന്നു.

ഹദീസ്

عن أبي قتادة قال ان رسول الله صل الله عليه وسلم سئل عن صوم يوم الاثنين فقال ذاك يوم ولدت فيه وفيه انزل علي 

അബൂഖതാദത്ത് (റ)പറയുന്നു ഒരിക്കൽ ഒരാൾ നബിയോട് തിങ്കളാഴ്ചയിലെ നോമ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു. അന്ന് ഞാൻ ജനിച്ച ദിവസമാണ്. എന്നിലേക്ക് വഹ്യ് ഇറക്കപ്പെട്ടിരിക്കുന്നു.(ഹദീസ് മുസ്ലിം) ഇത് നബിദിനാഘോഷത്തിന് വ്യക്തമായ തെളിവാണ്.  (നബിതങ്ങൾ മദീനയിലേക്ക് ഹിജ്റ പോയ സമയത്ത് അവിടെയുള്ള ആൺകുട്ടികളും പെൺ കുട്ടികളും മറ്റും നബി (സ)യെ സ്വീകരിച്ചുകൊണ്ട് "തലഅൽ ബദ്റു അലൈനാ............(പൂർണ്ണ ചന്ദ്രൻ നമ്മിൽ ഉദിച്ചിരിക്കുന്നു.) എന്ന് തുടങ്ങുന്ന ഗാനങ്ങൾ ആലപിച്ചുവെന്നും ആദിവസം തിങ്കളാഴ്ചയും പ്രന്തണ്ടുമായിരുന്നുവെന്നും ഇബ്നു കസീർ തന്റെ അൽബിദായത്തു വന്നിഹായയിലും ഇമാം ഹലബി തന്റെ സീറത്തുൽ ഹൽഖിയയിലും രേഖപ്പെടുത്തിയിട്ടുണ്ട്.)

فيه اشارة الى استحباب صيام الايام التى تتجدد فيها نعم الله على عباده فان اعظم نعم الله تعالى هذه الامة اظهار محمد (ص) وبعثته وارساله اليهم (حافظ ابن رجب الحنبلي (ر) الوظائف (98) 

അല്ലാഹുവിന്റെ അടിമകൾക്ക് നൽകുന്ന അനുഗ്രഹങ്ങൾ ചെയ്ത സുദിനങ്ങളിൽ വൃതാനുഷ്ടാനം സുന്നത്താണെന്ന് ഈ ഹദീസിൽ സൂചനയുണ്ട് അല്ലാഹു ഈ സമുദായത്തിൽ ചെയ്ത ഏറ്റവും വലിയ അനുഗ്രഹം മുഹമ്മദ് നബി(സ)യെ പ്രത്യക്ഷ പ്പെടുത്തലും സമുദായത്തിലേക്ക് അവരെ പ്രവാചകനായി നിയോഗിച്ചയച്ചതിലുമാണ്.

عن عمر بن الخطاب (ر) ان رجلا من اليهود قال يا امير المؤمنين اية في كتابكم لو علينا معشر اليهود نزلت لا تخدنا ذالك اليوم عبدا فقال اي اية قال اليوم أكملت لكم دينكم واتممت عليكم نعمتي ورضيت لكم الاسلام دينا فقال عمر اني لاعام اليوم الذي نزلت فيه والمكان الذي نزلت فيه ورسول الله صلى الله عليه وسلم قائم بعرفة يوم الجمعة عن ابن عباس (ر) نزلت في يوم عيد من يوم جمعة ويوم عرفة (بخاري وترمدي)

ഉമർ (റ )തൊട്ട് ഉദ്ധരിക്കപ്പെടുന്നു. ജൂതന്മാരിൽ പെട്ട ഒരാൾ ഉമർ(റ)നോട് പറഞ്ഞു  ഓ അമീറുൽ മുഅ്മിനീൻ നിങ്ങളുടെ ഗ്രന്ഥത്തിലുള്ള ഒരു ആയത്ത്, അത് ജൂത വിഭാഗമായ ഞങ്ങളിലാണ് ഇറങ്ങിയതെങ്കിൽ ഞങ്ങളത് ആഘോഷദിവസമാക്കുമായിരുന്നു. അപ്പോൾ ഉമര് (റ)പറഞ്ഞു ഏത് ആയത്താണ് അത്. ജൂതൻ മറുപടി പറഞ്ഞു (...الىوم اكملت) അപ്പോൾ ഉമ്മർ പറഞ്ഞു ആ ആയത്ത് ഇറങ്ങിയ സ്ഥലവും ദിവസവും എനിക്ക് നല്ല നിശ്ചയമുണ്ട് ഒരു വെള്ളിയാഴ്ച ദിവസം അറഫ നാളിലായിരുന്നു അത്. ഇബ്നു അബ്ബാസ് (റ)ഞാട്ട് ഈ സംഭവം ഇങ്ങിനെ കൂടി ഉദ്ധരിക്കപ്പെടുന്നു. ഇതാരു ആഘോഷ ദിവസമായിരുന്നു. വെള്ളിയാഴ്ചയും അറഫാ ദിവസവും.

(ഈ ദിവസം നേരത്തെ ആഘോഷ ദിവസമായത് കൊണ്ട് ഞങ്ങൾ പ്രസ്തുത ദിനങ്ങൾ ആഘോഷിക്കാറുണ്ടെന്നും അങ്ങിനെയുള്ള പ്രത്യേകം അനുസ്മരിക്കപ്പെടുന്ന ദിവസങ്ങൾ ആഘോഷിക്കാമെന്ന് ഈ മറുപടി മനസ്സിലാക്കിത്തരുന്നു.)

ലക്ഷത്തിനു പകരം കോടി

നബിദിനം എന്നാൽ നബി ജനിച്ച ദിവസം എന്നാണല്ലോ. നബിയുടെ ജനനം കൊണ്ടാടുന്നത് ബിദ്അത്തും ശിർക്കുമായി കാണുന്നവർ സ്വന്തം Birth day യും അവനവന്റെ മക്കളുടെ Birth day യും കൊണ്ടാടുന്നതിനു ഖുർആനിലുണ്ടോ ഹദീസിലുണ്ടോ എന്ന് ചോദിക്കാറില്ലല്ലോ. ഒരു മുജാഹിദും അത് ശിർക്കാണെന്ന് പറയുന്നതായി കേട്ടിട്ടുമില്ല.

അന്ത്യപ്രവാചകൻ ലേകാനുഗ്രഹി മുഹമ്മദ് നബി(സ) ജന്മദിനാഘോഷം നടത്തിയതായി ഒരുഹദീസ് കൊണ്ട് വരാൻ സാധിക്കുമാ എന്ന് വെല്ല് വിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു ഇ-മൈൽ കിട്ടി.
എല്ലാ കാര്യവും ഹദീസിലുണ്ടോ ഹദീസിലുണ്ടോ എന്ന് വെല്ല് വിളി നടത്തുന്ന മുജാഹിദ് സഹോദരൻമാരോട് ഒരു കാര്യം ചോദിച്ചോട്ടെ. ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ പ്രവാചന്റെ കാലത്ത് ഉണ്ടായിരുന്നു എന്ന് ഏതെങ്കിലും ഒരു ഹദീസ് കൊണ്ട് തെളിയിക്കാൻ സാധിക്കുമോ ? സഹീഹായ ഹദീസ് വേണ്ട ളഈഫായ ഒരു ഹദീസ് കൊണ്ട് തെളിയിക്കാമോ ? അതും പോട്ടെ സ്വഹാബത്തിന്റെ കാലത്ത് ബുഖാരി, മുസ്ലിം അബുദാവൂദ്, തിർമ്മദി തുടങ്ങിയ ഏതെങ്കിലും ഹദീസ് ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ എന്റെ മുജാഹിദ് സുഹൃത്തുക്കൾക്ക് സാധിക്കുമോ ?
തെളിയിച്ചാൽ നിങ്ങളുടെ ഒരു ലക്ഷത്തിനു പകരം ഒരു കോടി രൂപ തരാൻ തയ്യാറാണ്. തെളിവുകൾ പോസ്റ്റ് അയച്ചു തന്നാൽ മതി .p.B.No. 50037 Abudhabi തെളിവ് അയച്ചു തരുന്നവർക്ക് Credit Card വഴി പണം കൈമാറാനുള്ള സൗകര്യം ചെയ്തു തരുന്നതാണ്.

Abdulla Cherumba
Abudhabi 00971 50 7927429